Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീകളുടെ സെക്ഷ്വാലിറ്റിയെ കുറിച്ചും ശരീരത്തെ കുറിച്ചും മോശമായി പ്രതിപാദിച്ച് അവരെ കൊച്ചാക്കുക എന്നത് പണ്ടു മുതലേ നടക്കുന്നതാണ്; കമലിന്റെത് ഒരു കമന്റ് പോലും അർഹിക്കാത്ത പ്രതികരണം; സംഭവിച്ചതെല്ലാം നല്ലതിനായിരിക്കുമെന്ന് വിശ്വസിക്കുന്നു; ഇത് ഒന്നര വർഷം മുമ്പ് ക്ലോസ് ചെയ്ത ചാപ്റ്റർ: ആമി വിവാദത്തിൽ മനസ്സ് തുറന്ന് വിദ്യാ ബാലൻ

സ്ത്രീകളുടെ സെക്ഷ്വാലിറ്റിയെ കുറിച്ചും ശരീരത്തെ കുറിച്ചും മോശമായി പ്രതിപാദിച്ച് അവരെ കൊച്ചാക്കുക എന്നത് പണ്ടു മുതലേ നടക്കുന്നതാണ്; കമലിന്റെത് ഒരു കമന്റ് പോലും അർഹിക്കാത്ത പ്രതികരണം; സംഭവിച്ചതെല്ലാം നല്ലതിനായിരിക്കുമെന്ന് വിശ്വസിക്കുന്നു; ഇത് ഒന്നര വർഷം മുമ്പ് ക്ലോസ് ചെയ്ത ചാപ്റ്റർ: ആമി വിവാദത്തിൽ മനസ്സ് തുറന്ന് വിദ്യാ ബാലൻ

മറുനാടൻ ഡെസ്‌ക്

കൊച്ചി: വിദ്യ ആമി ചെയ്യാത്തത് നന്നായി... പടത്തിൽ സെക്ഷ്വാലിറ്റി കടന്നു കൂടിയേനേ... എന്ന് സംവിധായകൻ കമൽ പറഞ്ഞതായി വന്ന റിപ്പോർട്ടുകൾ ഏറെ വിവാദങ്ങൾ ഉണ്ടാക്കി. തന്റെ വാക്കുകളെ വളച്ചൊടിച്ചാണ് വിവാദം ഉണ്ടാക്കിയതെന്ന് കമൽ വിശദീകരിച്ചെങ്കിലും അതൊന്നും വിമർശനങ്ങളുടെ മൂർച്ഛ കുറച്ചില്ല. പക്ഷേ ഈ വിവാദത്തോട് ബോളിവുഡിലെ സൂപ്പർ താരം വിദ്യാ ബാലൻ പ്രതികരിച്ചിരുന്നില്ല. ഇനി എന്തായാലും മലയാളത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കുകായണ് വിദ്യാബാലൻ. ഇതിനൊപ്പം ചിലത് പറയുകയും ചെയ്യുന്നു. ഗൃഹലക്ഷ്മിയിലാണ് നടിയുടെ മനസ്സ് തുറക്കൽ.

കമലിന്റെ പ്രതികരണത്തിന് ഒരു കമന്റ് പോലും അർഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സ്ത്രീകളുടെ സെക്ഷ്വാലിറ്റിയെ കുറിച്ചും ശരീരത്തെ കുറിച്ചും മോശമായി പ്രതിപാദിച്ച് അവരെ കൊച്ചാക്കുക എന്നത് പണ്ടു മുതലേ നടക്കുന്നതാണ്. ഇതലധികം ഇതേക്കുറിച്ച് സംസാരിക്കാൻ എനിക്ക് താത്പര്യമില്ല. സംഭവിച്ചതെല്ലാം നല്ലതിനായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒന്നര വർഷം മുമ്പ് ഞാൻ ആ ചാപ്റ്റർ ക്ലോസ് ചെയ്തതാണ്-കമലുയർത്തിയ വിവാദത്തോട് ഇത്രമാത്രമേ വിദ്യാ ബാലന് പ്രതികരിക്കാനുള്ളൂ.

കമൽ സാറിന്റെ മലയാളം പടത്തിലാണ് ഞാൻ അഭിനയം തുടങ്ങിയത്. ആ പടം നടന്നില്ല. മലയാളത്തിൽ നിന്നും തമിഴിൽ നിന്നും ഞാൻ ഒരു പാട് പടങ്ങളിൽ ഒഴിവാക്കപ്പെട്ടു. രാശിയില്ലാത്തവൾ എന്ന പേരും വീണു. ആ സങ്കടം മാറിക്കിട്ടാൻ സമയം എടുത്തു. വീണ്ടുമൊരു മലയാളം പടം ചെയ്യാൻ സമയമായി എന്ന് എനിക്ക് തോന്നി തുടങ്ങിയിരുന്നു. അപ്പോഴാണ് കമൽ സാർ മാധവിക്കുട്ടിയുടെ ആത്മകഥ ചെയ്യാൻ എന്നെ ക്ഷണിക്കുന്നത്. ഞാൻ ചെയ്യുമെങഅകിൽ അഞ്ചു വർഷം വരെ കാത്തിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കമലാദാസിനെ കുറിച്ച് കേട്ടിട്ടുണ്ടെന്ന് അല്ലാതെ അധികമൊന്നും അവരെ കുറിച്ച് എനിക്ക് അറിയില്ല. അവരെ കുറിച്ച് വായിച്ചും അവരുമായി അടുപ്പമുള്ളവരോട് സംസാരിച്ചും ഞാൻ മാധവിക്കുട്ടി എന്ന വ്യക്തിയെ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു. അസാമാന്യ വ്യക്തിത്വത്തിന് ഉടമയാണ് അവർ എന്ന് എനിക്ക് മനസ്സിലായി. അങ്ങനെ എന്റെ അടുത്ത മലയാളം പടവും കമൽ സാറിന്റെ കൂടെയാവട്ടെ എന്ന് ഞാൻ തീരുമാനിച്ചു.

പിന്നെ എന്താണ് അവസാന നിമിഷം വേണ്ടെന്ന് വച്ചത് എന്ന ചോദ്യത്തോട് നടിയുടെ പ്രതികരണം ഇങ്ങനെ-കഴിഞ്ഞത് കഴിഞ്ഞു. ഇനി അതു പറഞ്ഞിട്ട് കാര്യമില്ലല്ലോ. പടം വേണ്ടെന്ന് വെച്ചതിന് ഒറ്റവാക്കിൽ ഒതുക്കാൻ പറ്റുന്ന ഉത്തരമല്ല എനിക്കുള്ളത്. ഞാൻ പറയുന്നത് ചിലരെ നിരാശപ്പെടുത്തിയേക്കാം. കമലാദാസിനെ കുറിച്ച് കുറച്ചൊന്ന് മനസ്സിലാക്കിയപ്പോഴേക്കും അവർ എത്രത്തോളം ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഞാനറിഞ്ഞു. അത്രയും ശക്തമായ വ്യക്തിത്വമുള്ള ഒരാളെ അഭിനയിക്കണമെങ്കിൽ എനിക്കും അതിനുള്ള തയ്യാറെടുപ്പുകൾ നടത്തണം. അവരെക്കുറിച്ച് വളരെ ഗാഢമായി അറിയണം.

ഇവിടെ എന്റെയും കമൽ സാറിന്റെയും വീക്ഷണങ്ങൾ രണ്ടായിപ്പോയി. ഞാനഭിനയിക്കുന്ന കഥാപാത്രത്തിന്റെ കൂടെ ഒരുപാട് സമയം ചിലവഴിക്കാനിഷ്ടപ്പെടുന്ന ആളാണ് ഞാൻ. അതുപോലെ തന്നെ ചെയ്യുന്ന പടത്തെ കുറിച്ചുള്ള സംവിധായകന്റെ വീക്ഷണം എന്താണെന്നതും ശരിക്കറിഞ്ഞേ പറ്റു. പക്ഷേ ഇതൊന്നും ഞാനുദ്ദേശിച്ച മാതിരി നടന്നില്ല. ക്രിയേറ്റിവ് ഡിഫറൻസ്' എന്ന് മാത്രം പറഞ്ഞാണ് ഞാൻ പടത്തിൽ നിന്നും പിന്മാറിയത്. തയ്യാറെടുപ്പില്ലാതെ പടം ചെയ്യാൻ എനിക്കാവില്ല. അതിനുള്ള സഹകരണം എനിക്കു കിട്ടിയതുമില്ല. മീഡിയയിൽ പോയി ഇതൊക്കെ വിളിച്ചു പറഞ്ഞിട്ടുള്ള പബ്ലിസിറ്റി എനിക്ക് ആവശ്യമില്ല

ആമിയിലെ നായിക മഞ്ജുവാര്യരെ കുറിച്ച് വിദ്യാബാലന്റെ പ്രതികരണം ഇങ്ങനെയാണ്-മഞ്ജു നല്ല നടിയാണ്. ഭാഷ പ്രശ്നമല്ലാത്തതും അവരെ സംബന്ധിച്ച് ഒരു അഡ്വാന്റേജ് ആണ്. എഴുത്തുകാരിയുടെ റോൾ ചെയ്യുമ്പോൾ ഭാഷയിൽ ഒരു വൈദഗ്ധ്യം വേണ്ടെ-വിദ്യാബാലൻ ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP