Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീ വിരുദ്ധത + തൊഴിലാളി വിരുദ്ധത+ അരാഷ്ട്രീയത = ഒരു ശരാശരി ശ്രീനിവാസൻ ചിത്രം: മലയാളത്തിന്റെ ചിരിക്കുടുക്ക വിമർശിക്കപ്പെടുന്നു

സ്ത്രീ വിരുദ്ധത + തൊഴിലാളി വിരുദ്ധത+ അരാഷ്ട്രീയത = ഒരു ശരാശരി ശ്രീനിവാസൻ ചിത്രം: മലയാളത്തിന്റെ ചിരിക്കുടുക്ക വിമർശിക്കപ്പെടുന്നു

എം മാധവദാസ്

ശ്രീരാമന്റെ പാദുകംവച്ച് അയോധ്യ ഭരിക്കുന്നകാലത്ത് ഭരതൻ ഒരിക്കൽ കാട്ടിലേക്കുപോയി തന്റെ ജേഷ്ഠനെ കണ്ട ഭാഗം രാമായണത്തിൽ വർണ്ണിക്കുന്നതിങ്ങനെ. ഭരതനെ കണ്ടപാടെ രാമൻ ഒരേയൊരു കാര്യമേ ചോദിക്കുന്നുള്ളൂ. 'നമ്മുടെ രാജ്യത്ത് ചാർവാകന്മാർക്ക് സുഖമാണോ'. രാജാവടക്കം ആരെയും മുഖം നോക്കാതെ വിമർശിക്കുന്നതാണ് ചാർവാക പാരമ്പര്യം. അതുകൊണ്ടുതന്നെ ശ്രീരാമനറിയാം ചാർവാകന്മാർക്ക് സുഖമാണെങ്കിൽ ആ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം നിലനിൽക്കുന്നുണ്ടെന്ന്! ഇന്ന് നരേന്ദ്ര മോദിക്കെതിരെ ഫേസ്‌ബുക്ക് പോസിറ്റിടുന്നവരെ പൊലീസിനെകൊണ്ട് പിടിപ്പിക്കുന്ന സംഘികൾപോലും മനസ്സിലാക്കുന്നില്ല, അഭിപ്രായം പറയാനും വിമർശിക്കാനുമുള്ള സ്വാതന്ത്ര്യം രാമരാജ്യത്തിന്റെ അടിസ്ഥാന ശിലയായിരുന്നെന്ന്.

വിമർശിക്കാൻ പാടില്ലാത്തവരുടെ ഒരു നീണ്ടലിസ്റ്റ് രൂപപ്പെട്ടുവരുന്ന കാലമാണിത്. അതിലൊരാളായി മാറുകയാണോ നടനും സംവിധായകനും തിരക്കഥാകൃത്തുമായ നമ്മുടെ പ്രിയപ്പെട്ട ശ്രീനിവാസനെന്ന് സംശയിക്കേണ്ടിയിരിക്കുന്നു, ഫേസ്‌ബുക്കിൽ അദ്ദേഹത്തിന്റെ മക്കളടക്കമുള്ള ആരാധകക്കൂട്ടം കാണിക്കുന്ന കോപ്രായങ്ങൾ കണ്ടാൽ. അനുഗൃഹീത ക്യാമറാനും മികച്ച സംവിധായകനുമായ രാജീവ് രവി ശ്രീനിവാസൻ സിനിമകളെ വിമർച്ചത് വലിയ പ്രകോപനമായിരക്കയാണ്. ശ്രീനിവാസന്റെ സിനിമകളോട് എനിക്ക് വെറുപ്പാണെന്ന വാക്ക് രാജീവ് ഒഴിവാക്കേണ്ടിയിരുക്കുന്നത്. അങ്ങനെ വെറുക്കപ്പെടേണ്ട ആളല്ല ശ്രീനിവാസൻ. വെറുപ്പ് എന്ന വാക്കിനുപകരം വിയോജിപ്പായിരുന്നു അഭികാമ്യം. (മിതഭാഷിയും കളങ്കമില്ലാത്ത വ്യക്തിത്വവുമായ രാജീവ് ഇങ്ങനെ പറഞ്ഞുവോ, എന്നതിലും സംശയമുണ്ട്. ഓഫ് ദ റെക്കോഡായി പറഞ്ഞത് അഭിമുഖകാരൻ വളച്ചൊടിച്ചതാവാനും ഒന്നാന്തരം സാധ്യതയുണ്ട്) ചില ശ്രീനിവാസൻ സിനിമകളുടെ രാഷ്ട്രീയ വായനയിൽ പലതും അങ്ങേയറ്റം പിന്തിരിപ്പണനാണെന്ന് തോന്നിപ്പോകും. (ചില എന്നത് എടുത്തുപറയണം. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, നാടോടിക്കാറ്റ്, യാത്രക്കാരുടെ ശ്രദ്ധക്ക് തുടങ്ങിയ ശ്രീനി സിനിമകളെപ്പറ്റിയൊന്നും ആർക്കും പരാതിയില്ല) അരാഷ്ട്രീയത, സ്ത്രീവിരുദ്ധത, തൊഴിലാളി വിരുദ്ധത എന്നിവയൊക്കെ പലപ്പോഴും അദ്ദേഹത്തിന്റെ ചില സൃഷ്ടികളിൽ മുഴച്ചു നിൽക്കുന്നുഏതൊരു ശരാശരി മലയാളിയെപ്പോലെ ശ്രീനിവാസൻ സിനിമകൾ നന്നായി ആസ്വദിക്കുന്നയാളാണ് ഈ ലേഖകനും. ചിരിക്കൊപ്പം ചിന്തയും ഉയർത്തിയ അദ്ദേഹം മഹാനായ ചലിച്ചിത്രകാരനാണെന്നതിൽ തർക്കവുമില്ല. പക്ഷേ ചില ശ്രീനിവാസൻ സിനിമകളുടെ രാഷ്ട്രീയ വായനയിൽ പലതും അങ്ങേയറ്റം പിന്തിരിപ്പണനാണെന്ന് തോന്നിപ്പോകും. (ചില എന്നത് എടുത്തുപറയണം. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, നാടോടിക്കാറ്റ്, യാത്രക്കാരുടെ ശ്രദ്ധക്ക് തുടങ്ങിയ ശ്രീനി സിനിമകളെപ്പറ്റിയൊന്നും ആർക്കും പരാതിയില്ല) അരാഷ്ട്രീയത, സ്ത്രീവിരുദ്ധത, തൊഴിലാളി വിരുദ്ധത എന്നിവയൊക്കെ പലപ്പോഴും അദ്ദേഹത്തിന്റെ ചില സൃഷ്ടികളിൽ മുഴച്ചു നിൽക്കുന്നു. ഒരുകണക്കിന് രാജീവ് രവിക്ക് നാം നന്ദിപറയണം. ഇതുപോലൊരു ചർച്ച തുടങ്ങിവച്ചതിന്.

തൊഴിലാളി വിരുദ്ധതയുടെപേരിൽ ഐ വി ശശി, ടി ദാമോദരൻ കൂട്ടുകെട്ടൊക്കെ അവരുടെ സുവർണ്ണ കാലഘട്ടത്തിൽതന്നെ നിരൂപകരുടെ പഴി ധാരാളം കേട്ടിരുന്നു. സവർണ്ണതയുടെപേരിൽ തന്റെ തമ്പുരാൻ സിനിമാകാലഘട്ടത്തിൽ രഞ്ജിത്തും ഏറെ വിമർശനത്തിനിരനായി. പക്ഷേ അവർക്കൊന്നുമില്ലാത്ത എന്ത് സംരക്ഷണമാണ് ശ്രീനിക്കുള്ളതെന്ന് മനസ്സിലാവുന്നില്ല.

ചുംബന സമരക്കാലത്തെ തലയണമന്ത്രം

ക്കാലത്തെ ഏത് സിനിമാപ്രേമിയായ വിദ്യാർത്ഥിയെയുംപോലെ പത്മരാജന്റെ 'തൂവാനത്തുമ്പികൾ ' നിരവധി തവണ കണ്ട് ആസ്വദിച്ചയാളാണ് ഈ ലേഖകനും. ദലിത്‌സത്രീ വായനയുടെ ഈ പുതിയകാലഘട്ടത്തിൽ' തൂവാനത്തുമ്പികൾ' വീണ്ടും കണ്ടപ്പോൾ ജയകൃഷ്ണന്റെ ദലിത് വിരുദ്ധതയും, സ്ത്രീവിരുദ്ധതയും കണ്ടാണ് അമ്പരന്നുപോയത്. തന്റെ വീടിനടുത്ത് നിന്ന് ഒഴിഞ്ഞുപോകുന്നില്ല എന്ന ഒറ്റക്കാരണത്താൽ ദലിതനായ നിരാംലംബനെ (സിനിമയിൽ ജഗതി അവതരിപ്പിച്ച കഥാപാത്രം) മർദ്ദിച്ച് മരണത്തോടടുപ്പിക്കുന്ന രീതിയിൽ പേടിപ്പെടുത്തി അയാൾ കാര്യം കാണുന്നു. സ്ത്രീകളോട് അയാൾ വച്ചുപുലർത്തുന്ന അഹന്ത നിറഞ്ഞപൊരുമാറ്റവും, ജാതീയത മുറ്റുന്ന മുൻവിധികളും, ആ ആംദ്മിമാരുടെ ആധുനികകാലത്ത് അതിശയിപ്പിക്കുന്നതാണ്. എന്നുവച്ച് കലാപരമായി മോശമായ സിനിമയാണ് 'തൂവാനത്തുമ്പികളെന്നോ' നിലവാരമില്ലാത്ത സംവിധായകനാണ് പത്മരാജനെന്നോ ഇതിന് അർഥമില്ല.അതേ അവസ്ഥയാണ് നമ്മുടെ ശ്രീനിവാസനും.

ശ്രീനിയുടെ എക്കാലത്തെയും മാസ്റ്റർപീസായ തലയണമന്ത്രമെന്ന സിനിമ നോക്കുക. നാട്ടിൻ പുറത്തുകാരിയായ ഒരു സ്ത്രീയുടെ അസൂയയും കുശുമ്പും കുന്നായ്മയുമാണ് കുടുംബത്തിന്റെ സ്വസ്ഥതയും സമാധാനവും തകർക്കുന്നത്. 'തലയണമന്ത്രത്തിൽ' ഹൗസിങ്ങ് കോളനികളിൽ താമസിക്കുന്ന സ്ത്രീകളെ ചിത്രീകരിക്കുന്നത് നോക്കുക. ഭാര്യമാരുടെ വലായി നടക്കുന്നവരാണ് ഭൂരിഭാഗം ഭർത്താക്കന്മാരും. കരാട്ടെക്കാരനായ ഇന്നസെന്റും, സോഷ്യൽലേഡിയായ സുലോചന തങ്കപ്പന്റെ ഭർത്താവായ ശങ്കരാടിയുമൊക്കെ അടുക്കളപ്പണികൾവരെ ചെയ്യുന്നവാരാണ്. (ഭർത്താവ് അടുക്കളപ്പണിചെയ്യുന്നത് അത്രവലിയ മോശംകാര്യമാണെന്ന് വരുത്തിത്തീർക്കുന്നതും പുരുഷാധിപത്യത്തിന്റെ മറ്റൊരുവശം) ഇനി കോളനിയിലെ കുട്ടികളെ നോക്കൂ. വീട്ടകങ്ങളിൽപ്പോലും ഇംഗ്ലീഷ് പറഞ്ഞുനടക്കുന്ന നാടൻ സായിപ്പുമാരാണാവർ. ( കേരളത്തിലെ എത് കോളനിയാണാവോ ഇതുപോലെയുള്ളത്), പരദൂഷണംപറയുന്ന, പുരുഷന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന, സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ അറിയാത്ത, കാമുകനെ ചതിക്കുന്ന, ഒരു പ്രത്യേക വർഗമാണ് സ്ത്രീകളെന്ന് ശ്രീനി പറഞ്ഞുവെക്കുന്നു. (വനിത മാസികയിലെ അവസാന പേജിൽ വന്നുകൊണ്ടിരിക്കുന്ന കാർട്ടൂണിലൊക്കെ കാണുന്ന അതേ സ്ത്രീകൾ!) ചുംബനസമരത്തിന്റെയൊക്കെ കാലത്താണ് ഇതുപോലെ ഒരു സിനിമ ഇറങ്ങിയതെങ്കിൽ സ്ത്രീകൾ ശ്രീനിയെ വളഞ്ഞുവച്ചേനെ. ഇത് ഒരു ചിത്ത്രിലെമാത്രം പ്രശ്‌നമല്ല. അക്കാലത്ത് ശ്രീനിചെയ്ത ഒട്ടുമിക്ക സിനിമകളിലും സ്ത്രീകൾ സ്റ്റീരിയോ ടൈപ്പാണ്. 'ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിലെ'യും പൊങ്ങച്ചക്കാരുടെ കോളനികൾ ഓർത്തുനോക്കുക. വീട്ടുവേലക്കാരെയും വേലക്കാരികളെയും പരദൂഷണക്കാരും ഏഷണിക്കാരുമായി ചിത്രീകരിക്കുന്ന എത്രയോ ശ്രീനിവാസൻ ചിത്രങ്ങൾ ഉദാഹരണമായി കാണിക്കാം. പൊന്മുട്ടയിടുന്ന താറാവിലെ നായിക നായകനെ നിഷ്‌ക്കരുണം വഞ്ചിക്കയും ചെയ്യുന്നു. പരദൂഷണംപറയുന്ന, പുരുഷന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന, സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ അറിയാത്ത, കാമുകനെ ചതിക്കുന്ന, ഒരു പ്രത്യേക വർഗമാണ് സ്ത്രീകളെന്ന് ശ്രീനി പറഞ്ഞുവെക്കുന്നു. (വനിത മാസികയിലെ അവസാന പേജിൽ വന്നുകൊണ്ടിരിക്കുന്ന കാർട്ടൂണിലൊക്കെ കാണുന്ന അതേ സ്ത്രീകൾ!) ചുംബനസമരത്തിന്റെയൊക്കെ കാലത്താണ് ഇതുപോലെ ഒരു സിനിമ ഇറങ്ങിയതെങ്കിൽ സ്ത്രീകൾ ശ്രീനിയെ വളഞ്ഞുവച്ചേനെ.

തൊഴിലാളി വിരുദ്ധത + അരാഷ്ട്രീയത

വീട്ടമ്മാരെയും വേലക്കാരികളെയും കണ്ട അതേ കണ്ണുകണ്ണുകൊണ്ടാണ് പലപ്പോഴും ശ്രീനിവാസൻ സിനിമകൾ തൊഴിലാളികളെയും കണ്ടതെന്ന് പറയാതെ വയ്യ. അവർ പണിയെടുക്കാത്തവരാണ്, ഉത്തരവാദിത്വമില്ലാത്തവരാണ്, തൊഴിലുടമക്ക് നിരന്തരം നഷ്ടമുണ്ടാക്കുന്നവരുമാണ്. മാത്രമല്ല, അവർ അനാവശ്യസമരങ്ങളുണ്ടാക്കി തൊഴിലുടമയെ കുത്തുപാളയെടുപ്പിക്കയും ചെയ്യും. മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയിപോലും ഒരിക്കൽ ഉദ്ധരിച്ച ശ്രീനിവാസൻ എഴുതിയ 'വരവേൽപ്പ്' നോക്കുക. ഡ്രൈവറായ ചാത്തുണ്ണിയേട്ടനും, കണ്ടകടറായ വൽസനും തൊട്ട് തൊഴിലാളിയൂണിയൻ നേതാവായ മുരളി അവതരിപ്പിച്ച കഥാപാത്രംവരെ ബസുടമയായ നായകനെ നിരന്തരം ബുദ്ധിമുട്ടിക്കുന്നു. തൊഴിലാളികളുടെയും അവരുടെ സംഘടനകളുടെയും ഭാഗത്ത് നിന്ന് അയാളെ സഹായിനുള്ള യാതൊരു ശ്രമവും ഉണ്ടാകുന്നില്ല. ഉത്തരാദിത്വരാഹിത്യമൂലം ഡ്രൈവർ അയാൾക്ക് നിരന്തരം കഷ്ടനഷ്ടങ്ങൾ ഉണ്ടാക്കുന്നു. കണ്ടക്ടർ അയാളുടെ കാശുമായി കടന്നു കളയുന്നു. യൂണിയൻ നേതാക്കൾ അയാളുടെ വണ്ടി തല്ലിപ്പൊളിക്കുന്നു. ഇത്രക്ക് അധപ്പതിച്ച തൊഴിലാളി സംസ്‌ക്കാരം ഉള്ളനാടാണോ,കേരളം. കടുത്ത തൊഴിലാളി വിരുദ്ധർക്കുപോലും ഈ അഭിപ്രായം ഉണ്ടാവില്ല. 'മിഥുനത്തിലെ' തൊഴിലാളിയും ഈ മാനസികാവസ്ഥയിൽനിന്ന് മെച്ചപ്പെട്ടിട്ടില്ല.'ശ്രീധരന്റെ ഒന്നാം തിരുമുറിവിലെ' ബിനോയ് എന്ന ചൈനീസ് കക്കും ഉടമയുടെ വീട്ടിൽനിന്ന് മോഷ്ടിച്ചാണ് സ്ഥലംവിടുന്നത്.

ഇനി 'പഞ്ചവടിപ്പാലത്തി'നുശേഷം കേരളംകണ്ട ഏറ്റവും നല്ല രാഷ്ട്രീയ ആക്ഷേപഹാസ്യമായി വിലയിരുത്തപ്പെട്ട 'സന്ദേശ'ത്തിലേക്ക് വരാം. അക്ഷേപത്തിലേക്ക് വഴിമാറിപ്പോകേണ്ട, പല പരാമർശങ്ങളും ഹാസ്യത്തിന്റെ മേമ്പോടിയിട്ട് ശ്രീനി ഭംഗിയായി കൈകാര്യം ചെയ്യുന്നുണ്ടെിലും അതിന്റെ ആത്യന്തിക റിസൾട്ട് മുതലെടുത്തത് അരാഷ്ട്രീയവാദികളാണ്. സമൂഹത്തിനുവേണ്ടി ഒന്നും ചെയ്യാതെ സ്വന്തംജോലി നോക്കി നടക്കുന്നവൻ മാന്യനാണെന്ന് സിനിമ വരുത്തിത്തീർക്കുന്നു. (നാവടക്കൂ പണിയെടുക്കൂ എന്ന ആക്രോശമുയർന്ന അടിയന്തരാവസ്ഥലത്ത് റിലീസ് ചെയ്ത അടൂർ ഗോപാലകൃഷ്ണന്റെ 'കൊടിയേറ്റത്തിലും' സമാനമായ പ്രമേയം കാണാം. ചിത്രത്തുടക്കത്തിൽ ഉൽസവങ്ങളും അഘോഷങ്ങളുംകണ്ട് സന്തോഷവാനായായി യാതൊരു ഉത്തരവാദിത്വങ്ങളുമില്ലാതെ അപ്പുപ്പൻതാടിപോലെ പാറിനടന്നിരുന്ന ഗോപി, വേലചെയ്ത് കൂലി ഭാര്യയെ ഏൽപ്പിക്കുന്ന ഒന്നാന്തരമൊരു ഗൃഹസ്ഥനായി മാനസാന്തരപ്പെടുന്നിടത്താണ് സിനിമ അവസാനിക്കുന്നത്) രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെ വിമർശിക്കാനെടുത്ത സിനിമ, തീർത്തും അരാഷ്ട്രീതമായി മാറിപ്പോവുകയാണെിങ്കിൽ, അതിൽ കുറ്റവാളികൾ അതിന്റെ നിർമ്മാതാക്കൾ തന്നെയാണ്. തൊഴിലാളികളെയും സ്ത്രീകളെയും കൈകാര്യം ചെയ്ത അതേ രീതിയിലാണ് ശ്രീനി മിക്ക സിനിമകളിലും രാഷ്ട്രീയക്കാരെയും കാണുന്നത്. ഒരു ജോലിക്കുംപോവാതെ പിരിവിട്ട് തിന്നുന്ന, സമൂഹത്തിന് യാതാരു ഉപകാരവുമില്ലാത്ത വർഗമാണവരെന്ന് ശ്രീനി പറയാതെ പറയുന്നു. കേരളം രുപപ്പെടുത്തിയതിൽ ഈ നാട്ടിലെ സംഘടിത പ്രസ്ഥാനങ്ങൾക്കുള്ള പങ്ക് ശ്രീനി എവിടെയും എടുത്തുപറയുന്നില്ല.കേരളം കൂടുതൽ രാഷ്ട്രീയ പ്രബുദ്ധമാവണമെന്ന് വിശ്വസിക്കുന്നവർക്ക് ഇത്തരം സിനിമകളെ തൊലപ്പുറമെ ചിരിച്ചുതള്ളാനുള്ളവയായേ വിലയിരുത്താനാവൂ.

ആക്ഷേപഹാസ്യത്തിൽനിന്ന് വ്യക്തി ഹത്യയിലേക്ക്

കുറച്ചുകാലംമുമ്പ് സംവിധായകൻ സത്യൻ അന്തിക്കാടിനെ കൊന്നുകൊലവിളിച്ചുകൊണ്ട് നടൻ സലീംകുമാറിന്റെ ഒരു അഭിമുഖം വായിച്ചിരുന്നു. ഒരിക്കലും വ്യത്യസ്തകൾ ആഗ്രഹിക്കുകയോ,ഉണ്ടാക്കുകയോ ചെയ്യാത്ത സംവിധായകനാണ് സത്യൻ അന്തിക്കാടെന്നും അതിനാൽ താൻ അദ്ദേഹത്തെ മഹത്തായ സിനിമാക്കാരനായി പരിഗണിക്കുകയില്‌ളെന്നുമായിരന്നു സലീം കുമാർ തുറന്നടിച്ചത്. കാര്യം ശരിയല്ലേ. കള്ളുചത്തെുകാരനും, നല്ലവരായ ഗ്രാമീണരുമൊക്കെയായി ഒരേ അച്ചിൽവാർത്ത കഥകളുമായി അന്തിക്കാട് ഇന്നും പിടിച്ചു നിൽക്കുന്നു. അടുത്തകാലത്ത് ഇല്ലെങ്കിലും, സത്യന്റെ ഭൂരിഭാഗം സിനിമകളുടെയും എഴുത്തുകാരൻ എന്നനിലയിൽ ഇത് പരോക്ഷമായി ശ്രീനിവാസനും നേർക്കുള്ള വിമർശനമല്ലേ. ബാലിശമായ മുൻവിധികൾ സത്യനിൽ അടിച്ചേൽപ്പിക്കപ്പെട്ടതും ഈ കുട്ടുകെട്ടിന്റെ ഉപോൽപ്പന്നമാവാം.'ഉദയനാണു താരം', അക്ഷേപഹാസ്യമായിരുന്നെങ്കിൽ സുപ്പർ സ്റ്റാർ സരോജ് കമോറിലത്തെിയപ്പോഴേക്കും അത് കൃത്യമായ വ്യക്തിഹത്യയായി. ( എന്തെങ്കിലും വ്യക്തി വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജീവ് രവി ശ്രീനിവാസനെ വിമർശിച്ചതെന്ന് ആർക്കും അഭിപ്രായമുണ്ടാവില്ല) ഒരുകാലത്ത് തന്റെ അടുത്ത സുഹൃത്ത്കൂടിയായിരുന്ന മോഹൻലാലിനെ ഈ വിധം തേജോവധം ചെയ്തിട്ട് അതൊക്കെ സാങ്കൽപ്പിക കഥാപാത്രമാണെന്ന് പറഞ്ഞിട്ട് എന്തുകാര്യം. (കലാപരമായി വട്ടപൂജ്യവുമായരുന്നു ആ സിനിമ.) അതായത് ശ്രീനിവാസന് ആരെവേണമെങ്കിലും വ്യക്തിഹത്യചെയ്യാം. അദ്ദേഹത്തിനെതിരെ ഒരു അഭിപ്രായം പറഞ്ഞാൽ മക്കൾ അടക്കമുള്ളവർ സൈബർ ഗുണ്ടകളായി ഇറങ്ങും. ഇനി ശ്രീനിവാസന്റെ സർഗാത്മക നിലവാരവും കുത്തനെ ഇടിയുകയാണെന്ന് കാണാതിരുന്നുകൂടാ. സമീപകാലത്തെ ശ്രീനി സിനിമകൾ ബോക്‌സോഫീസിൽ മാത്രമല്ല, പ്രേക്ഷകരുടെ ഹൃദയത്തൽനിന്നും എട്ടുനിലയിൽ പൊട്ടി. 'ഉദയനാണു താരം', അക്ഷേപഹാസ്യമായിരുന്നെങ്കിൽ സുപ്പർ സ്റ്റാർ സരോജ് കമോറിലത്തെിയപ്പോഴേക്കും അത് കൃത്യമായ വ്യക്തിഹത്യയായി. ( എന്തെങ്കിലും വ്യക്തി വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജീവ് രവി ശ്രീനിവാസനെ വിമർശിച്ചതെന്ന് ആർക്കും അഭിപ്രായമുണ്ടാവില്ല) ഒരുകാലത്ത് തന്റെ അടുത്ത സുഹൃത്ത്കൂടിയായിരുന്ന മോഹൻലാലിനെ ഈ വിധം തേജോവധം ചെയ്തിട്ട് അതൊക്കെ സാങ്കൽപ്പിക കഥാപാത്രമാണെന്ന് പറഞ്ഞിട്ട് എന്തുകാര്യം. (കലാപരമായി വട്ടപൂജ്യവുമായരുന്നു ആ സിനിമ.) അതായത് ശ്രീനിവാസന് ആരെവേണമെങ്കിലും വ്യക്തിഹത്യചെയ്യാം. അദ്ദേഹത്തിനെതിരെ ഒരു അഭിപ്രായം പറഞ്ഞാൽ മക്കൾ അടക്കമുള്ളവർ സൈബർ ഗുണ്ടകളായി ഇറങ്ങും. ശ്രീരാമന്റെ കാലത്തെ ചാർവാകന്മാരൊക്കെ എത്ര ഭാഗ്യംചെയ്തവരായിരുന്നു!

വാൽക്കഷ്ണം: കുറ്റം മാത്രം പറയുരുതല്ലോ. 'അഴകിയ രാവണൻ' എന്ന കമൽ സിനിമയിൽ വ്യത്യസ്തമായ ഒരു സ്ത്രീ പുരുഷബന്ധം ശ്രീനിവാസൻ വരച്ചുകാട്ടുന്നുണ്ട്. കാമുകൻ കന്യാകാത്വം കവർന്നവളാണെന്ന് അറിഞ്ഞിട്ടും ആ സിനീമയിലെ നായകൻ, അതും നായകസങ്കൽപ്പങ്ങളൂടെ പുർണതയായ മെഗാ സ്റ്റാർ മമ്മൂട്ടി, സ്വന്തം ഭാര്യയെ സ്വീകരിക്കുന്നു. കമലിന്റെ ഭാഷയിൽപറഞ്ഞാൽ കാലം തെറ്റിവന്നുപോയ ഒരു സിനിമയായിരുന്നു അത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP