1 usd = 64.97 inr 1 gbp = 90.64 inr 1 eur = 80.09 inr 1 aed = 17.69 inr 1 sar = 17.32 inr 1 kwd = 217.00 inr

Feb / 2018
23
Friday

വധശിക്ഷ വിധിച്ച ആൾക്ക് 50 ലക്ഷം രൂപ പിഴ ഇട്ടാൽ എങ്ങനെ ഈടാക്കുമെന്നാണ് കരുതുന്നത്? അവിഹിത ബന്ധത്തിന് ജീവപര്യന്തം വിധിക്കാൻ ഐപിസിയിൽ വകുപ്പുണ്ടോ? മാദ്ധ്യമ വിചാരണ ജഡ്ജിമാരെ സ്വാധീനിക്കുമ്പോൾ സംഭവിക്കുന്നത്

April 19, 2016 | 11:42 AM | Permalinkഷാജൻ സ്‌കറിയ

റ്റിങ്ങൽ കൂട്ടക്കൊല മനസാക്ഷിയുള്ള ആരെയും ഞെട്ടിക്കുകയും കരയിക്കുകയും ചെയ്ത ഒരു മഹാദുരന്തമായിരുന്നു. വിവാഹിതരായ ഒരു യുവാവും യുവതിയും വിവാഹബന്ധത്തിന് പുറത്ത് നടത്തിയ അവിഹിതബന്ധം ഒരു കുരുന്നിന്റെയും ഒരു സ്ത്രീയുടെയും ജീവൻ എടുത്തു എന്നത് ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ കൊല നടത്തിയ നീനോ മാത്യുവിന് വധ ശിക്ഷയും കൊലയ്ക്ക് കൂട്ടുനിന്ന അനുശാന്തി എന്ന മനസാക്ഷിയില്ലാത്ത യുവതിക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചത് നീതിബോധമുള്ളവരെ ആഹ്ലാദിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് സാമൂഹിക സദാചാര വിഷയം കൂടി ഉൾപ്പെട്ട ഈ വിഷയത്തിൽ സമൂഹത്തിന്റെ താൽപ്പര്യം കൂടി സ്മരിക്കപ്പെടേണ്ടത് തന്നെയാണ്.

ഇതൊക്കെ ശരിവയ്ക്കുമ്പോഴും നിയമ പീഠങ്ങൾ തീരുമാനം എടുക്കേണ്ടത് മാദ്ധ്യമ വിചാരണയുടെയും പൊതു സമൂഹത്തിന്റെ വികാരത്തിന്റെയും അടിസ്ഥാനത്തിൽ ആണോ എന്ന ചോദ്യമാണ് ഈ കേസിലെ വിചാരണയും വിധിയും മുമ്പോട്ട് വയ്ക്കുന്ന ഒരു വിഷയം. ഈ കേസ് ഉണ്ടായപ്പോൾ മുതൽ പുറത്ത് വന്ന അതിശയിപ്പിക്കുന്ന കഥകൾ ശരി വച്ചുകൊണ്ടാണ് കോടതി വിധി വന്നിരിക്കുന്നത്. മാദ്ധ്യമങ്ങളുടെ കഥകൾ ജഡ്ജിയെ വല്ലാതെ സ്വാധീനിച്ചു എന്ന് വേണം കരുതാൻ. ജഡ്ജിമാർ നിയമ പുസ്തകത്തിൽ എഴുതി വച്ചിരിക്കുന്ന വകുപ്പുകൾ അനുസരിച്ച് മാത്രം ആണ് പ്രവർത്തിക്കേണ്ടത്, മാദ്ധ്യമങ്ങളോ പൊതു സമൂഹമോ എന്ത് പറയുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അല്ല വിധി എഴുതേണ്ടത്. നിർഭാഗ്യവശാൽ ഈ കേസിൽ നിയമ പുസ്തകങ്ങളെക്കാൾ കൂടുതൽ ജഡ്ജിയെ സ്വാധീനിച്ചത് മാദ്ധ്യമങ്ങൾ ഉയർത്തിവിട്ട രോദനമാണെന്ന് പറയേണ്ടതിൽ ഖേദമുണ്ട്.

വധശിക്ഷ വിധിച്ച ഒരാൾക്ക് 63 ലക്ഷം രൂപ പിഴയിട്ടു എന്ന ഒറ്റക്കാരണം മതി ജഡ്ജിയുടെ തീരുമാനത്തിലെ പരസ്പര വൈരുദ്ധ്യം മനസിലാക്കാൻ. കൊല്ലാൻ പോകുന്നയാൾ എന്തിനാണ് ആ പിഴ അടയ്ക്കുന്നത്? അയാൾ ആ പിഴ അടച്ചില്ലെങ്കിൽ കോടതി എന്ത് ചെയ്യും? അനുശാന്തിക്ക് വിധിച്ച 60 ലക്ഷവും ഏതാണ്ട് അങ്ങനെ തന്നെയാണ്. ഇരട്ട ജീവപര്യന്തം അനുഭവിക്കുകയും സ്വന്തം മകളെ കൊന്ന പേരുദോഷം ഉണ്ടാവുകയും ചെയ്ത് അനുശാന്തി 60 ലക്ഷം അടച്ച് പുറത്തിറങ്ങുന്നത് എന്തിന വേണ്ടിയാണ്? പുറത്തിറങ്ങിയ ശേഷം പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഈ യുവതിയെ സംബന്ധിച്ചിടത്തോളം 60 ലക്ഷം അടയ്ക്കാതിരുന്നാൽ അകത്ത് വീണ്ടും കിടക്കാം എന്നത് ആശ്വാസമാകും (ക്രിമിനൽ കേസിൽ വിധിക്കുന്ന പിഴ അടച്ചില്ലെങ്കിൽ തടവാണ് പരിഹാരം എന്ന അറിവിൽ നിന്നാണ് ഈ കുറിപ്പ്. ആസ്തികളിൽ നിന്നും പിടിച്ചെടുക്കാൻ നിയമം അനുശാസിക്കുന്നുണ്ടോ എന്നു വ്യക്തമല്ല.)

ഇതിനർത്ഥം ഈ വിധികൊണ്ട് ഇരകൾക്ക് യാതൊരു പ്രയോജനവും ഉണ്ടാവുന്നില്ല എന്നാണ്. ജഡ്ജിയുടെ ലക്ഷ്യം ഇരകൾക്ക് ആശ്വാസം ആവുക ആയിരുന്നെങ്കിൽ കൊടുക്കാൻ കഴിയുന്ന ഒരു തുക ആയിരുന്നു നൽകേണ്ടിയിരുന്നത്. വധശിക്ഷ വിധിച്ച ആൾക്ക് 63 ലക്ഷം പിഴയിട്ട ഒറ്റക്കാരണം കൊണ്ട് തന്നെ അപ്പീലിന് പോയാൽ വിധിക്ക് സ്റ്റേ ലഭിക്കാൻ എളുപ്പമാണ്. ട്രെയിനിൽ യാത്ര ചെയ്ത ഒരു സാധാരണ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന ഒറ്റക്കൈയന്റെ കാര്യത്തിൽ പോലും ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല എന്നോർക്കണം. ആ അർത്ഥത്തിൽ ജഡ്ജിമാർ ശ്രദ്ധിക്കേണ്ടത് നിയമ പുസ്തകവും അതിലെ വകുപ്പുകളും മാത്രമായിരിക്കണം എന്ന് പറയാതെ വയ്യ.വധശിക്ഷ വിധിച്ച ഒരാൾക്ക് 63 ലക്ഷം രൂപ പിഴയിട്ടു എന്ന ഒറ്റക്കാരണം മതി ജഡ്ജിയുടെ തീരുമാനത്തിലെ പരസ്പര വൈരുദ്ധ്യം മനസിലാക്കാൻ. കൊല്ലാൻ പോകുന്നയാൾ എന്തിനാണ് ആ പിഴ അടയ്ക്കുന്നത്? അയാൾ ആ പിഴ അടച്ചില്ലെങ്കിൽ കോടതി എന്ത് ചെയ്യും? അനുശാന്തിക്ക് വിധിച്ച 60 ലക്ഷവും ഏതാണ്ട് അങ്ങനെ തന്നെയാണ്. ഇരട്ട ജീവപര്യന്തം അനുഭവിക്കുകയും സ്വന്തം മകളെ കൊന്ന പേരുദോഷം ഉണ്ടാവുകയും ചെയ്ത് അനുശാന്തി 60 ലക്ഷം അടച്ച് പുറത്തിറങ്ങുന്നത് എന്തിന വേണ്ടിയാണ്?

ഈ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകളും പ്രോസിക്യൂഷൻ നിലപാടുകളും കോടതി വിധിയും എല്ലാം ചില അസ്വാഭാവികതകൾ വ്യക്തമാക്കുന്നുണ്ട്. പട്ടാപ്പകൽ ഒരു വീട്ടിൽ കാമുകിയുടെ മകളെയും ഭർത്താവിനെയും അമ്മായിയമ്മയെയും വധിച്ച ശേഷം കാമുകിയുമായി പുതുജീവിതം തുടങ്ങാം എന്ന് നീനോ മാത്യു ആഗ്രഹിച്ചു എന്നാണ് ഇയാൾക്ക് മേൽ ആരോപിക്കുന്ന കുറ്റം. ആ വധത്തിന് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയും കൊലപാതകങ്ങൾക്ക് ഗൂഢാലോചന നടത്തുകയും ചെയ്തു എന്ന കുറ്റമാണ് അനുശാന്തിക്ക് മേൽ ചാർത്തപ്പെടുന്നത്. കാമുകിയെ സ്വന്തമാക്കാൻ ആറുകൊല നടത്തിയതിന് നീനോ മാത്യുവിനും ആ വധത്തിന് കൂട്ടു നിന്നതിന് അനുശാന്തിക്കും ജീവപര്യന്തവും കോടതി വിധിച്ചു. അനുശാന്തിക്കുകൂടി വധശിക്ഷ വേണം എന്നാണ് ജനവികാരം വ്യക്തമാക്കുന്നത്.പ്രത്യക്ഷത്തിൽ തന്നെ ഈ ആരോപണത്തിൽ ഒരു അസ്വാഭാവികത തോന്നുന്നില്ലേ? ടെക്‌നോ പാർക്കിലെ ഒരു വലിയ ഐടി കമ്പനിയിൽ മാനേജരായും ടീം ലീഡറായും ജോലി ചെയ്തിരുന്ന ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ് ഇരുവരും. പട്ടാപ്പകൽ വീട്ടിൽ കയറി കൊല നടത്തിയാൽ പിടിക്കപ്പെടില്ല എന്ന് നിനോ മാത്യുവിനോ അതിന് ഒത്താശ ചെയ്താൽ ആരും അറിയില്ല എന്ന് അനുശാന്തിയോ കരുതി എന്ന് പറയുന്നത് വിശ്വസിക്കാൻ പ്രയാസം അല്ലേ? 

എന്നാൽ പ്രത്യക്ഷത്തിൽ തന്നെ ഈ ആരോപണത്തിൽ ഒരു അസ്വാഭാവികത തോന്നുന്നില്ലേ? ടെക്‌നോ പാർക്കിലെ ഒരു വലിയ ഐടി കമ്പനിയിൽ മാനേജരായും ടീം ലീഡറായും ജോലി ചെയ്തിരുന്ന ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ് ഇരുവരും. പട്ടാപ്പകൽ വീട്ടിൽ കയറി കൊല നടത്തിയാൽ പിടിക്കപ്പെടില്ല എന്ന് നിനോ മാത്യുവിനോ അതിന് ഒത്താശ ചെയ്താൽ ആരും അറിയില്ല എന്ന് അനുശാന്തിയോ കരുതി എന്ന് പറയുന്നത് വിശ്വസിക്കാൻ പ്രയാസം അല്ലേ? അതിനർത്ഥം പൊലീസും പ്രൊസിക്യൂഷനും പറയുന്നതും മാദ്ധ്യമങ്ങൾ എഴുതുന്നതുമായ കഥകൾക്ക് ഒരു മറുവശം ഉണ്ട് എന്ന് തന്നെയാണ്. ഇങ്ങനെ പറയുമ്പോൾ നിനോ മാത്യു അരുംകൊല നടത്തി എന്ന കാര്യം സമ്മതിക്കുന്നു. നീനോ മാത്യുവിന് നൽകിയ ശിക്ഷയെ കുറിച്ച് അഭിപ്രായ വ്യത്യാസവും ഇല്ല. എന്നാൽ ആ ശിക്ഷയ്ക്ക് കാരണമായി കോടതി അംഗീകരിച്ച കാര്യങ്ങളുടെ വിശ്വാസ്യത മാത്രമാണ് സംശയാസ്പദം.

അനുശാന്തിയുമായി നീനോ മാത്യുവിന് അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന് പൊലീസും പ്രൊസിക്യൂഷനും നിസംശയം കണ്ടെത്തിയ കാര്യമാണ്. അതിൽ ആർക്കും തർക്കമില്ല. ആ അവിഹിത ബന്ധം പുറത്ത് വരികയും മകൾ അടക്കമുള്ളവർ കൊല്ലപ്പെടുകയും ചെയ്തപ്പോൾ തളർന്നുപോയ യുവതി പ്രതിരോധത്തിന് പോലും ശ്രമിക്കാത്ത ഒരു തരം നിസ്സംഗതയിൽ എല്ലാ ആരോപണങ്ങളും ഏറ്റു വാങ്ങുക ആയിരുന്നു എന്ന് കരുതാൻ സാഹചര്യം ഇല്ലേ? എന്ത് ന്യായം പറഞ്ഞാലും മകളുടെയും അമ്മായിയമ്മയുടെയും മരണത്തിന് പരോക്ഷമായി എങ്കിലും ബന്ധം ഉള്ളതിനാൽ യാതൊരുവിധ പ്രതിരോധവും വേണ്ട എന്ന് ആ സ്ത്രീ തീരുമാനിച്ചെങ്കിലോ? അനുശാന്തിയെ കുറ്റക്കാരിയായി കരുതുന്നത് വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ വീട്ടിലേക്കുള്ള വഴികൾ പറഞ്ഞ് കൊടുത്തു എന്ന ഒറ്റക്കാരണവും ഇരുവരും തമ്മിലുള്ള അവിഹിത ബന്ധവും അടിസ്ഥാനമാക്കിയാണ് എന്ന് പ്രൊസിക്യൂഷനും മാദ്ധ്യമങ്ങളും പറയുന്നു. വീട്ടിലേക്കുള്ള വഴി പറഞ്ഞ് കൊടുത്തതുകൊല്ലാൻ കൂട്ടു നിന്നതിന് തുല്ല്യം ആണ് എന്ന് പറയുമ്പോൾ ആ വാട്‌സ് ആപ്പ് സന്ദേശം അയച്ചത് എന്നായിരുന്നു എന്ന ചോദ്യത്തിന് എങ്കിലും പൊലീസ് ഉത്തരം നൽകേണ്ടതുണ്ട്.

അനുശാന്തിയുമായി നീനോ മാത്യുവിന് അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന് പൊലീസും പ്രൊസിക്യൂഷനും നിസംശയം കണ്ടെത്തിയ കാര്യമാണ്. അതിൽ ആർക്കും തർക്കമില്ല. ആ അവിഹിത ബന്ധം പുറത്ത് വരികയും മകൾ അടക്കമുള്ളവർ കൊല്ലപ്പെടുകയും ചെയ്തപ്പോൾ തളർന്നുപോയ യുവതി പ്രതിരോധത്തിന് പോലും ശ്രമിക്കാത്ത ഒരു തരം നിസ്സംഗതയിൽ എല്ലാ ആരോപണങ്ങളും ഏറ്റു വാങ്ങുക ആയിരുന്നു എന്ന് കരുതാൻ സാഹചര്യം ഇല്ലേ? എന്ത് ന്യായം പറഞ്ഞാലും മകളുടെയും അമ്മായിയമ്മയുടെയും മരണത്തിന് പരോക്ഷമായി എങ്കിലും ബന്ധം ഉള്ളതിനാൽ യാതൊരുവിധ പ്രതിരോധവും വേണ്ട എന്ന് ആ സ്ത്രീ തീരുമാനിച്ചെങ്കിലോ?കോടതിയുടെ മുൻപിൽ ഇങ്ങനെ ഒരു സന്ദേശം കാട്ടിയാൽ തീർച്ചയായും അത് ഗൂഢാലോചനയുടെ ഭാഗം ആണ് എന്ന് തോന്നിയേക്കാം. എന്നാൽ ഈ വഴി ഭർത്താവ് സ്ഥലത്ത് ഇല്ലാത്തപ്പോൾ അവിഹിത ബന്ധത്തിന് ക്ഷണിച്ചപ്പോൾ നൽകിയത് ആണെങ്കിലോ? കൊല നടത്തിയ ആഴ്ചയിൽ ആണ് ഈ സന്ദേശം നൽകിയതെങ്കിൽ തീർച്ചയായും ഗൂഢോലോചന എന്ന തിയറി പരിഗണിക്കപ്പെടണം. കൊല നടത്തുന്ന കാര്യം ചർച്ച ചെയ്തു എന്ന തെളിവുകൾ ഒന്നും പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അതുകൊണ്ട് തന്നെ അനുശാന്തിക്ക് ഇതിൽ മനസ്സറിവുണ്ട് എന്ന നിഗമനം നീതിക്ക് നിരക്കുന്നതല്ല. രഹസ്യമായ അവിഹിത ബന്ധം പരസ്യമായപ്പോൾ ഉണ്ടായ നിസംഗതയെ ആണ് കൊലക്ക് കൂട്ടു നിന്നു എന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തതെങ്കിൽ അതിൽ ഒരു അനൗചിത്യം ഉണ്ട്. അല്ലെങ്കിൽ കൊലപാതക ഗൂഢാലോചന നടത്തി എന്ന് തെളിയിക്കണം. വീട്ടിലേക്കുള്ള വഴി പറഞ്ഞ് കൊടുത്ത് മാത്രമോ അവിഹിത ബന്ധത്തിന്റെ തെളിവുകൾ കിട്ടിയത് മാത്രമോ ആവരുത് ആ തെളിവ്.

ഇതിനേക്കാൾ വിശ്വസനീയ സാധ്യത അവിഹിത ബന്ധം തലക്ക് പിടിച്ചപ്പോൾ വിവാഹം വേണമെന്നോ മറ്റോ നീനോ മാത്യു ആവശ്യപ്പെടുകയും അത് അനുശാന്തി നിഷേധിക്കുകയും ചെയ്തതാവാൻ ആണ്. അത്തരം വാട്‌സ് ആപ് സന്ദേശത്തെക്കുറിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അല്ലെങ്കിൽ അവിഹിത ബന്ധം തുടരേണ്ടതില്ല എന്ന് ഒരു ഘട്ടത്തിൽ തീരുമാനിച്ചതോടെ അത് തുറന്ന് പറഞ്ഞത് നീനോയെ പ്രകോപിപ്പിച്ചതാവാനും സാധ്യതയില്ലേ? അനുശാന്തി തലക്ക് ഭ്രാന്തമായി പടർന്നു പിടിച്ച നീനോക്ക് ഇതു അംഗീകരിക്കാൻ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് തന്നെ പ്രേമ ഭ്രാന്ത് കയറിയ അയാൾ അനുശാന്തിയുടെ ഭർത്താവിനെയും മകളെയും അമ്മായിയമ്മയെയും ഒക്കെ കൊല്ലാൻ തീരുമാനിച്ചതാവാം. ഇങ്ങനെ ഒരു സാധ്യത എന്തു കൊണ്ട് പ്രൊസിക്യൂഷൻ പരിഗണിച്ചില്ല? അങ്ങനെ ആണെങ്കിൽ അനുശാന്തി ചെയ്ത തെറ്റ് ഭർത്താവിനെയും കുടുംബത്തെയും വഞ്ചിച്ച് വേറൊരുത്തനുമായി അവിഹിത ബന്ധം നടത്തി എന്നത് മാത്രം ആവില്ലേ? പലപ്പോഴും അവിഹിത ബന്ധങ്ങളിൽ പെടുന്ന സ്ത്രീകൾ ഇത്തരം ഊരാക്കുടുക്കുകളിൽ ചെന്നു പെടാറുണ്ട് എന്ന് മറ്റ് ഒട്ടേറെ അനുഭവങ്ങൾ തന്നെ തെളിവാണ്. അതിന് ഇരട്ട ജീവപര്യന്തം വിധിക്കാൻ നിയമത്തിൽ വകുപ്പുണ്ടോ?

ഈ തിയറി ശരിയല്ലെങ്കിൽ വധഗൂഢാലോചനയ്ക്ക് അനുശാന്തി കൂട്ടു നിന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകൾ പ്രൊസിക്യൂഷൻ പുറത്ത് വിടേണ്ടതാണ്. വാട്‌സ് ആപ്പിലൂടെ വഴി പറഞ്ഞ് കൊടുത്ത് മാത്രം ആവരുത് ആ തെളിവ്. അവിഹിത ബന്ധം എന്നത് ഇന്ന് നിത്യ ജീവിതത്തിലെ പൊതു കാഴ്‌ച്ചയായി മാറിയതുകൊണ്ട് ആ തിന്മയുടെ പേരിൽ ഒരു സ്ത്രീയെ മകളെ കൊന്നവൾ ആക്കുന്നതിലെ അനൗചിത്യമാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാനുള്ള പ്രേരണ. അങ്ങനെ ഗൂഢോലോചന നടത്തി കൊല നടത്തിയ ശേഷം കാമുകനൊപ്പം ഒരുമിച്ച് ജീവിക്കാം എന്ന് കരുതുന്ന ഈ സ്ത്രീയെങ്കിലും അവളോട് സഹതപിക്കാനേ പറ്റൂ. കോടതികൾ ഒരു തരത്തിലുള്ള സ്വാധീനത്തിനും വശംവദരാകരുത് എന്ന നിർബന്ധമാണ് ഇങ്ങനെ ഒരു തലതിരിഞ്ഞ ചിന്തയ്ക്ക് പ്രേരിപ്പിച്ചത്. പണത്തെയും അധികാരങ്ങളെയും മാത്രമല്ല വികാരങ്ങളെയും മാദ്ധ്യമ വിചാരണയെയും അതിജീവിക്കാൻ കോടതികൾക്ക് കഴിഞ്ഞാൽ മാത്രമേ നിയമ വ്യവസ്ഥയോടുള്ള ആദരവ് തുടരൂ.എന്തായാലും ഇത്തരം പ്രധാനപ്പെട്ട കേസുകളിൽ കൂടുതൽ സൂക്ഷ്മതയ്ക്ക് ആവശ്യമാണ് എന്ന് മാത്രമാണ് പറയാനുള്ളത്. അല്ലെങ്കിൽ ഇത്തരം കേസുകൾ മോൽക്കോടതികളിൽ ചെല്ലുമ്പോൾ തള്ളപ്പെടുകയും കുറ്റവാളികളെന്ന് സമൂഹം വിളിച്ച് ആക്ഷേപിച്ചവർ നിരപരാധികൾ ആണ് എന്ന് വ്യക്തമാക്കുകയും ചെയ്യും. അപ്പോഴേയ്ക്കും കുറ്റാരോപിതർക്ക് നഷ്ടപ്പെടുനാള്ളത് എല്ലാം നഷ്ടപ്പെട്ടിരിക്കും. അവരുടെ മുൻപിൽ ജീവിതം എന്നത് യാതൊരു പ്രയോജനവും ഇല്ലാത്ത ഒന്നായി മാറും.

എന്തായാലും ഇത്തരം പ്രധാനപ്പെട്ട കേസുകളിൽ കൂടുതൽ സൂക്ഷ്മതയ്ക്ക് ആവശ്യമാണ് എന്ന് മാത്രമാണ് പറയാനുള്ളത്. അല്ലെങ്കിൽ ഇത്തരം കേസുകൾ മോൽക്കോടതികളിൽ ചെല്ലുമ്പോൾ തള്ളപ്പെടുകയും കുറ്റവാളികളെന്ന് സമൂഹം വിളിച്ച് ആക്ഷേപിച്ചവർ നിരപരാധികൾ ആണ് എന്ന് വ്യക്തമാക്കുകയും ചെയ്യും. അപ്പോഴേയ്ക്കും കുറ്റാരോപിതർക്ക് നഷ്ടപ്പെടുനാള്ളത് എല്ലാം നഷ്ടപ്പെട്ടിരിക്കും. അവരുടെ മുൻപിൽ ജീവിതം എന്നത് യാതൊരു പ്രയോജനവും ഇല്ലാത്ത ഒന്നായി മാറും. നീതി നടപ്പാക്കേണ്ട മാദ്ധ്യമ വിചാരണ തടസ്സം ആകരുത്. അതേ സമയം എന്തിന്റെ പേരിൽ ആണെങ്കിലും ഒരു കുരുന്നിന്റെ ജീവൻ എടുക്കുകയും കാമുകിയുടെ അമ്മായിയമ്മയെ കൊല്ലുകയും ചെയ്ത നീനോ മാത്യു ഒരു ദയയും അർഹിക്കുന്നില്ല എന്ന് തീർത്തു പറയട്ടെ. ഭർത്താവുമായി എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും വിവാഹജീവിതത്തിന് പുറത്ത് ശാരീരിക ബന്ധങ്ങൾ സ്ഥാപിക്കുന്ന സ്ത്രീകൾക്കെല്ലാം അനുശാന്തിയുടെ വിധി ഒരു പാഠം ആവേണ്ടതുമാണ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
'കടലിൽ കുളിച്ച്' വൃത്തിയായി ബിനീഷ് കോടിയേരി തൃശ്ശൂർ സമ്മേളന വേദിയിൽ; ചാനൽ ക്യാമറകളെ കണ്ട് പരുങ്ങിയെങ്കിലും മുഷ്ടി ചുരുട്ടി അഭിവാദ്യം അർപ്പിച്ച് ഇന്നസെന്റിനൊപ്പം ഹാളിലെത്തി; പച്ച ഷർട്ടും ചുവപ്പ് മുണ്ടും ധരിച്ച് ഫ്രീക്കൻ ഹെയർ സ്റ്റൈലിൽ ചുറ്റി നടന്നു; യെച്ചൂരി പ്രസംഗിക്കുമ്പോൾ ക്യാമറകൾക്ക് പിന്നിലിരുന്ന് മൊബൈലിൽ പരതി; പ്രസംഗം തീരും മുമ്പേ സ്ഥലംവിട്ടു സെക്രട്ടറിയുടെ പുത്രൻ
പലചരക്ക് കടയിൽ നിന്നും മോഷണം നടത്തിയെന്നാരോപിച്ച് നാട്ടുകാരുടെ മർദ്ദനം; കെട്ടിയിട്ട് മർദ്ദിച്ച് അവശനാക്കിയ ആദിവാസി യുവാവ് പൊലീസ് കൊണ്ടുപോകുന്ന വഴി തന്നെ കുഴഞ്ഞുവീണുമരിച്ചു; അട്ടപ്പാടി സംഭവത്തിൽ നാണംകെട്ട് തലതാഴ്‌ത്തി മലയാളികൾ; ഉത്തരേന്ത്യൻ ജാതി വെറിയും കടന്നാക്രമണങ്ങളും കേരളത്തിലേക്കും പടരുന്നു; നിയമം കൈയിലെടുത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം
നാട്ടിൽ അവധിക്ക് വന്നപ്പോൾ തോന്നിയ ഐഡിയ കൈയറപ്പില്ലാതെ നടപ്പാക്കി; തൊണ്ടി മുതൽ വിറ്റ വിഹിതം പോലും വാങ്ങാതെ നാടുവിട്ടു; പടം പത്രത്തിൽ വന്നതോടെ പ്രവാസി മലയാളികൾ കൈയോടെ പിടികൂടി വിമാനത്തിൽ കയറ്റി വിട്ടു; ചീമേനി ജാനകി ടീച്ചർ കൊലപാതകത്തിന്റെ സുത്രധാരനും മുഖ്യപ്രതിയുമായ 28 കാരൻ ബഹ്‌റിനിൽ പിടിയിലായത് ഇങ്ങനെ
ബൈബിളിനകത്തു കണ്ട 'രാഖി' സത്യം പറഞ്ഞു; സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയെ ആസിഡൊഴിച്ച് ആക്രമിച്ചത് പ്രണയം മൂത്ത്; വിരൂപിയായാൽ അന്യമതക്കാരിയെ തനിക്ക് തന്നെ സ്വന്തമാക്കാമെന്ന് മർച്ചന്റ് നേവിക്കാരൻ സ്വപ്നം കണ്ടു; കപ്പലിൽ ഉപയോഗിക്കുന്ന ആസിഡുമായി സൗദിയിൽ നിന്നെത്തിയത് കല്ല്യാണം മുടക്കാൻ; കുറ്റിച്ചലിലെ ആസിഡ് ആക്രമണത്തിൽ പരുത്തിപ്പള്ളിക്കാരൻ സുബീഷ് വേണുഗോപാൽ അറസ്റ്റിൽ; പ്രതിയിലേക്ക് പൊലീസെത്തിയത് സമർത്ഥമായ നീക്കങ്ങളിലൂടെ
ശീതീകരിച്ച മുറിയിൽ ആർക്ക് ലൈറ്റിൽ കോട്ടും ടൈയും കെട്ടി അധികാരികളുടെ അനീതിക്കെതിരെ ആക്രോശിക്കുന്നവൻ മാത്രമോ? സ്വന്തം ഇടത്തിലെ അനീതിക്കെതിരെ പോരാടിയാൽ അവന് ക്യാപിറ്റൽ പണിഷ്‌മെന്റോ? വെള്ളിയാഴ്ച മുതൽ മംഗളം ടെലിവിഷൻ ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങും; മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോൺകെണിക്കേസിലെ മൂന്നാം പ്രതിയായ സീനിയർ ന്യൂസ് എഡിറ്റർ എസി.വി.പ്രദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ആദ്യാക്ഷരം പകർന്ന ഗുരുനാഥയെ ഇല്ലാതാക്കിയ പ്രിയപ്പെട്ട ശിഷ്യന്മാർ പ്രതികളെ പിടികൂടാനും മുന്നിൽ നിന്നു! സ്വർണം വിറ്റ പണം വീട്ടിൽ സൂക്ഷിച്ചത് അച്ഛൻ കണ്ടത് നിർണ്ണായകമായി; ഇത്രയം പണം മകന് എങ്ങനെ ലഭിച്ചെന്ന പിതാവിന്റെ നീതി ബോധം പൊലീസിന് തുമ്പായി; ചീമേനിയിലെ ജാനകി ടീച്ചറെ വകവരുത്തിയത് അരുണിന്റെ മനസ്സിൽ രൂപംകൊണ്ട കവർച്ചയും; കൊലപാതകത്തിലേക്ക് നയിച്ചത് 'നിങ്ങളും ഈ കൂട്ടത്തിലുണ്ടോ? മക്കളെ' എന്ന ടീച്ചറുടെ ചോദ്യം
ഷുഹൈബ് ഇല്ലാത്തതുകൊണ്ട് ഇനി ഈ കുട്ടികൾ അനാഥരാകില്ല; ഭക്ഷണമില്ലാത്തതുകൊണ്ട് സ്‌കൂളിൽ പോകാതിരിക്കില്ല; കൊലക്കത്തിക്കിരയായ യൂത്ത് കോൺഗ്രസ് നേതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റി സഹപ്രവർത്തകർ; ഷുഹൈബ് സംരക്ഷിച്ചിരുന്ന എടയന്നൂരിലെ നിർദ്ധനരായ സക്കീനയ്ക്കും കുട്ടികൾക്കും കൈത്താങ്ങായി 25 ലക്ഷം രൂപയുടെ സഹായധനം കൈമാറി
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
ബൈബിളിനകത്തു കണ്ട 'രാഖി' സത്യം പറഞ്ഞു; സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയെ ആസിഡൊഴിച്ച് ആക്രമിച്ചത് പ്രണയം മൂത്ത്; വിരൂപിയായാൽ അന്യമതക്കാരിയെ തനിക്ക് തന്നെ സ്വന്തമാക്കാമെന്ന് മർച്ചന്റ് നേവിക്കാരൻ സ്വപ്നം കണ്ടു; കപ്പലിൽ ഉപയോഗിക്കുന്ന ആസിഡുമായി സൗദിയിൽ നിന്നെത്തിയത് കല്ല്യാണം മുടക്കാൻ; കുറ്റിച്ചലിലെ ആസിഡ് ആക്രമണത്തിൽ പരുത്തിപ്പള്ളിക്കാരൻ സുബീഷ് വേണുഗോപാൽ അറസ്റ്റിൽ; പ്രതിയിലേക്ക് പൊലീസെത്തിയത് സമർത്ഥമായ നീക്കങ്ങളിലൂടെ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
സാം എബ്രഹാമിനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന് തന്നെ; സോഫിയയും അരുൺ കമലാസനനും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; വികാരരഹിതനായി വിധി കേട്ട് ഒന്നാം പ്രതി; സോഫിയ വിധി കേട്ടതും ജയിലിലേക്ക് മടങ്ങിയതും പൊട്ടിക്കരഞ്ഞ്; ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച് കോടതി നിഗമനത്തിലെത്തിയത് 14 ദിവസത്തെ വിചാരണയ്‌ക്കൊടുവിൽ; മെൽബണെ ഞെട്ടിച്ച മലയാളി കൊലയിൽ ശിക്ഷ തീരുമാനിക്കാനുള്ള വാദം അടുത്ത മാസം 21ന് തുടങ്ങും
രാകേഷ് എങ്ങനെ ഡയസിലിക്കുന്നുവെന്ന് മന്ത്രി ബാലനോട് ചോദിച്ചത് പാച്ചേനി; സിപിഎം പ്രതിനിധിയായെന്ന് ജയരാജൻ നൽകിയ മറുപടി തിരിച്ചടിച്ചു; ജനപ്രതിനിധികളെ വിളിച്ചിട്ടില്ലല്ലോ എന്ന ചോദ്യത്തിന് മുന്നിൽ മന്ത്രിമാർ പതറി; കെസി ജോസഫിനേയും സണ്ണി ജോസഫിനേയും കെഎം ഷാജിയേയും എത്തിച്ച് യുഡിഎഫിന്റെ മിന്നൽ ആക്രമണവും; സമാധാന ചർച്ച പൊളിഞ്ഞത് ഭരണക്കാരുടെ പിടിപ്പുകേടിൽ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ