Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്പീക്കർ പദവി ഒഴിയാൻ വേണ്ടി കാത്തിരുന്നത് വെറുതെയായി; 'തട്ടിപ്പുകാരനായ' മറുനാടൻ എഡിറ്ററോട് ജി കാർത്തികേയൻ ക്ഷമിക്കട്ടെ

സ്പീക്കർ പദവി ഒഴിയാൻ വേണ്ടി കാത്തിരുന്നത് വെറുതെയായി; 'തട്ടിപ്പുകാരനായ' മറുനാടൻ എഡിറ്ററോട് ജി കാർത്തികേയൻ ക്ഷമിക്കട്ടെ

ഷാജൻ സ്‌കറിയ

രാഷ്ട്രീയക്കാരുമായി വ്യക്തിബന്ധം കുറവുള്ള മാദ്ധ്യമപ്രവർത്തകരുടെ പട്ടിക തയ്യാറാക്കിയാൽ അതിൽ ഏറ്റവും ആദ്യം ആയിരിക്കും ഈ ലേഖകൻ എന്നാണ് എന്റെ വിശ്വാസം. മറുനാടന്റെ എഡിറ്റർ എന്നു പറഞ്ഞാൽ അറിയാവുന്നവർ ഉണ്ടാകാം. എന്നാൽ പേരെടുത്ത് പറഞ്ഞാൽ അറിയാം എന്നു പറയുന്ന സംസ്ഥാനതലത്തിലുള്ള ഏതെങ്കിലും നേതാവ് ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല. വാർത്ത എഴുതുന്നവരും വാർത്താ ഉറവിടങ്ങളും തമ്മിൽ മാന്യമായ ഒരു അകലം ഇല്ലെങ്കിൽ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ സാധിക്കില്ല എന്ന ഉത്തമബോധ്യം മൂലമാണ് മനഃപൂർവ്വമായ ഈ അകലം സൂക്ഷക്കുന്നത്.

പേരെടുത്ത് പറഞ്ഞാൽ ഓർക്കാൻ ഇടയുള്ള ഒന്നോ രണ്ടോ നേതാക്കളിൽ ഒരാളായിരുന്നു ഇന്ന് അന്തരിച്ച ബഹുമാന്യനായ സ്പീക്കർ ജി കാർത്തികേയൻ. പക്ഷേ, ആ ഓർമ്മ മറുനാടൻ എഡിറ്റർ എന്ന രീതിയിൽ അല്ലെന്ന് മാത്രം. മറുനാടന്റെ എഡിറ്റർ ഈ ലേഖകനാണെന്ന് ഒരുപക്ഷേ, കാർത്തികേയന് അറിയുകപോലും ഇല്ലായിരിക്കും എന്നാണ് ഞാൻ കരുതുന്നത്. സ്പീക്കർ ആയതിന് ശേഷം ഒരു തവണ മാത്രമാണ് അദ്ദേഹത്തെ കണ്ടത്. രണ്ട് തവണ ഫോണിൽ സംസാരിക്കുകയും ചെയ്തു. ഈ രണ്ട് അനുഭവങ്ങളും മനസ്സിൽ നിറച്ചത് നിരാശയും ദുഃഖവും ആയിരുന്നു. അതുകൊണ്ടാണ് സ്പീക്കർ പദവി ഒഴിയാൻ കാത്തിരുന്നത്. എന്നിട്ട് വേണമായിരുന്നു മനസ്സ് തുറന്ന് ചില കാര്യങ്ങൾ സംസാരിക്കാൻ.

അതിലേക്ക് കടക്കും മുമ്പ് എന്തുകൊണ്ടാണ് ഞാൻ കാർത്തികേയൻ സാറിനെ ഏറെ ഇഷ്ടപ്പെടുന്നതെന്ന് പറയേണ്ടതുണ്ട്. ഇരുപത് വർഷം മുമ്പാണ് ഞാൻ സാറിനെ പരിചയപ്പെടുന്നത്. പോയി പരിചയപ്പെടാൻ എന്നോട് പറഞ്ഞത് ലളിതാംബിക അന്തർജ്ജനത്തിന്റെ മകനും മലയാളികൾക്ക് എപ്പോഴും പ്രണയാതുരതയോടെ മാത്രം ഓർക്കാൻ സാധിക്കുന്ന അന്തരിച്ച കഥാകാരനുമായ എൻ മോഹനൻ സാർ ആയിരുന്നു. ഫ്രീലാൻസ് പത്രപ്രവർത്തകൻ എന്ന നിലയിൽ തലസ്ഥാനത്ത് താമസിച്ച് കേരളത്തിലെ സർവ്വ പ്രസിദ്ധീകരണങ്ങളും ലേഖനങ്ങളും അഭിമുഖങ്ങളും ഒക്കെ എഴുതുന്ന കാലം ആണ്. അന്ന് പരിചയപ്പെട്ട അനേകം പേർ എന്റെ ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു. അക്ഷരവിരോധികളായ സാധാരണ കോൺഗ്രസുകാരെ പോലെയല്ല കാർത്തികേയനെ പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണ് എന്നും മോഹൻ സാർ നിർദ്ദേശിച്ചപ്പോൾ ഞാൻ അദ്ദേഹത്തെ കാണാൻ പോയി. തലസ്ഥാനത്ത് നിന്ന് 160 കിലോമീറ്റർ ദൂരെയുള്ള എന്റെ ഗ്രാമത്തിൽ വച്ച് ഞാൻ വിവാഹിതനായപ്പോൾ തികച്ചും മോശം വഴികൾ താണ്ടി എനിക്കും ബോബിക്കും ആശംസകൾ അർപ്പിക്കാൻ ശ്രീ കാർത്തികേയൻ സർ എത്തിയത് ഒരിക്കലും എനിക്ക് മറക്കാൻ സാധിക്കില്ല. പ്രണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മൂലം സുഹൃത്തുക്കളായ പിടി ഉഷയോടും ഷൈനി വിൽസണോടും പോലും ബോബി വിവാഹകാര്യം പറയാതിരുന്നതുകൊണ്ട് എന്റെ വിവാഹത്തിന് എത്തിയ ഏക വിഐപി കാർത്തികേയൻ ആയിരുന്നു. ആദ്യത്തെ കൂടിക്കാഴ്ച ഇന്നും മനസ്സിലുണ്ട്. ഞങ്ങൾ സംസാരിച്ചത് സാഹിത്യത്തെക്കുറിച്ചും അക്ഷരങ്ങളുടെ ലോകത്തെക്കുറിച്ചും മാത്രമാണ്. സാഹിത്യത്തിലെ ഓരോ ചെറിയ ഊടുവഴികളും കാർത്തികേയന് സുപരിചിതമായിരുന്നു. കലാകൗമുദിയിലോ മറ്റോ ആണെന്ന് തോന്നുന്നു ഞാൻ ആ അഭിമുഖം പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് ഇടയ്ക്കിടെ കാണുകയും ഒരു അനുജനെ പോലെ എന്നോട് സ്‌നേഹ വാത്സല്യം കാട്ടുകയും ചെയ്തിരുന്നു. തലസ്ഥാനത്ത് നിന്ന് 160 കിലോമീറ്റർ ദൂരെയുള്ള എന്റെ ഗ്രാമത്തിൽ വച്ച് ഞാൻ വിവാഹിതനായപ്പോൾ തികച്ചും മോശം വഴികൾ താണ്ടി എനിക്കും ബോബിക്കും ആശംസകൾ അർപ്പിക്കാൻ കാർത്തികേയൻ സർ എത്തിയത് ഒരിക്കലും എനിക്ക് മറക്കാൻ സാധിക്കില്ല. പ്രണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മൂലം സുഹൃത്തുക്കളായ പിടി ഉഷയോടും ഷൈനി വിൽസണോടും പോലും ബോബി വിവാഹകാര്യം പറയാതിരുന്നതുകൊണ്ട് എന്റെ വിവാഹത്തിന് എത്തിയ ഏക വിഐപി കാർത്തികേയൻ ആയിരുന്നു.

ടാറിടാത്ത വഴിയിലൂടെയുള്ള ആ യാത്ര ഒരിക്കലും മറക്കില്ലെന്ന് സാർ പിന്നീട് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹവും ഞാനും തമ്മിലുള്ള ബന്ധം ഏതാണ്ട് ആ സമയത്തോടെ അവസാനിക്കുകയായിരുന്നു. വിവാഹശേഷം ഞാൻ തലസ്ഥാനം വിട്ടതോടെ അന്നത്തെ പരിചയക്കാർ ആരുമായും ബന്ധമില്ലാതെയായി. പിന്നീട് പ്രവാസിയായി ഇന്ത്യ വിട്ടതോടെ ഉള്ള ബന്ധം കൂടി ഇല്ലാതായി. വർഷങ്ങൾക്ക് ശേഷം മടങ്ങി എത്തിയത് കോട്ടയത്തായിരുന്നു. മൊബൈൽ ഫോൺ വരുന്നതിന് മുമ്പ് തലസ്ഥാനം വിട്ടതാണ്. അതുകൊണ്ട് തന്നെ പഴയ ബന്ധങ്ങൾ പൊടിതട്ടി എടുക്കാൻ ഒട്ടുസാധിച്ചതുമില്ല. തലസ്ഥാനത്തേക്ക് വീണ്ടും താമസം മാറ്റിയപ്പോൾ ആദ്യം കാണാൻ ഉദ്ദേശിച്ചവരിൽ ഒരാൾ കാർത്തികേയൻ ആയിരുന്നു. എന്നാൽ അതിനിടയിൽ ഒരു സംഭവം ഉണ്ടായി.

സ്പീക്കർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനയി കാർത്തികേയൻ ലണ്ടനിൽ എത്തിയപ്പോൾ അദ്ദേഹത്തെ പോയി സന്ദർശിച്ച് ബൊക്ക കൊടുക്കാൻ ഒരു റിക്രൂട്ടമെന്റ് തട്ടിപ്പുകാരൻ പോയിരുന്നു. ആളുകളെ പിഴിഞ്ഞ് കോടികൾ ഉണ്ടാക്കിയ ആ പ്രാഞ്ചിയേട്ടന്റെ പ്രധാന ശത്രുക്കളിൽ ഒരാൾ ഞാനാണ്. സ്റ്റേജിൽ കയറ്റാനായി 50000 രൂപ ഏത് ചെറിയ ഗ്രൂപ്പിനും നൽകുന്ന ഈ വിരുതൻ നാട് നന്നാക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ എന്നു പറഞ്ഞ് ചില ഒഐസിസി നേതാക്കൾക്ക് പണം കൊടുത്ത് കാർത്തികേയനെ പോയി കണ്ടു. ബ്രിട്ടണിൽ തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്ന അനേകം പേരുടെ തനിസ്വരൂപം ബ്രിട്ടീഷ് മലയാളി എന്ന എന്റെ അവിടുത്തെ പ്രാദേശിക പത്രം പുറത്തുകൊണ്ടുവന്നിട്ടുള്ളതിനാൽ കൊല്ലാനുള്ള കലിയുമായി നടക്കുന്ന ചിലർ ഉണ്ട്. അവർക്കൊക്കെ അവസരം കിട്ടിയാൽ ഇത്തരം നേതാക്കളെ കണ്ട് എന്റെ കുറ്റം പറയുക പതിവായിരുന്നു. ഈ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാരന്റെ സന്ദർശനോദ്ദേശവും മറ്റൊന്നായിരുന്നില്ല.

ഞാൻ ബ്രിട്ടണിൽ ആണ് എന്നു പോലും കാർത്തികേയൻസാറിന് അറിയാമായിരുന്നില്ല, എന്തായാലും ടിയാൻ പറഞ്ഞ കഥകൾ ഭാഗികമായെങ്കിലും ജികെ വിശ്വസിച്ചെന്നു പിന്നീട് ഇദ്ദേഹം സുഹൃത്തായ എന്റെ ഒരു മാദ്ധ്യമപ്രവർത്തകനോട് പറഞ്ഞപ്പോൾ ആണ് ഞാൻ അറിയുന്നത്. വിളിച്ച് സംസാരിച്ചിട്ട് കാര്യമില്ലല്ലോ എന്നു കരുതി ഞാൻ ഒരിക്കൽ കണ്ട് സംസാരിക്കാൻ വേണ്ടി മാറ്റിവച്ചു. പിന്നീട് യാദൃശ്ചികമായി ഒരിക്കൽ നേരിട്ട് കണ്ടപ്പോൾ നടത്തിയ സംഭാഷണവും ഞങ്ങളുടെ ചാരിറ്റിയുടെ ഫണ്ട് വിതരണം ചെയ്യാൻ ഗസ്റ്റ് ആകുമോ എന്നു ചോദിച്ചപ്പോഴത്തെ പ്രതികരണവും എന്റെ സംശയം ബലപ്പെടുത്തുന്നതായിരുന്നു. ഒരു ഫോൺ സംഭാഷണത്തിലൂടെ ബോധ്യപ്പെടുത്താൻ സാധിക്കാത്തതിനാൽ ഞാൻ സ്പീക്കർ പദവിക്ക് ശേഷം ശേഷം കാണാൻ വേണ്ടി കാത്തിരുന്നു.

രോഗം ആണെന്നറിഞ്ഞപ്പോൾ പോയി കാണണം എന്ന് ബോബി പറഞ്ഞതാണ്. പക്ഷേ, എന്തുകൊണ്ടോ സാധിച്ചില്ല. ഇനി ഒരിക്കലും സ്‌നേഹവാനായ ആ മനുഷ്യനെ നേരിട്ട് കാണാൻ സാധിക്കയുമില്ല. എന്നെക്കുറിച്ച് അദ്ദേഹത്തിന്റെ മനസ്സിലെ ആ വ്യാജചിത്രം അങ്ങനെ തന്നെ നിലനിൽക്കയും ചെയ്യും. ഒരുപക്ഷേ, സ്വർഗ്ഗത്തിൽ വച്ച് കണ്ടുമുട്ടുമ്പോൾ മോഹനൻ സർ തന്നെ അവൻ ഒരു പാവമായിരുന്നു കേട്ടോ കാർത്തികേയാ എന്നു പറഞ്ഞ് ബോധ്യപ്പെടുത്തുമായിരിക്കാം. അത് മാത്രമേ എനിക്കിനി പ്രതീക്ഷിക്കാൻ സാധിക്കൂ. തലസ്ഥാനത്ത് നിന്ന് 160 കിലോമീറ്റർ ദൂരെയുള്ള എന്റെ ഗ്രാമത്തിൽ വച്ച് ഞാൻ വിവാഹിതനായപ്പോൾ തികച്ചും മോശം വഴികൾ താണ്ടി എനിക്കും ബോബിക്കും ആശംസകൾ അർപ്പിക്കാൻ ശ്രീ കാർത്തികേയൻ സർ എത്തിയത് ഒരിക്കലും എനിക്ക് മറക്കാൻ സാധിക്കില്ല. പ്രണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മൂലം സുഹൃത്തുക്കളായ പിടി ഉഷയോടും ഷൈനി വിൽസണോടും പോലും ബോബി വിവാഹകാര്യം പറയാതിരുന്നതുകൊണ്ട് എന്റെ വിവാഹത്തിന് എത്തിയ ഏക വിഐപി കാർത്തികേയൻ ആയിരുന്നു.  ഇനി എന്ത് പറഞ്ഞാലും അതൊക്കെ മരിച്ചവരെക്കുറിച്ചുള്ള സ്തുതിപറച്ചിലായി മാറുമെന്ന് എനിക്കറിയാം. കുറഞ്ഞൊരു കാലയളവിൽ അടുപ്പം ഉണ്ടായിരുന്നപ്പോൾ കാർത്തികേയൻ എന്ന മാന്യനായ നേതാവിന്റെ സ്‌നേഹം ഞാൻ ആവോളം അനുഭവിച്ചതാണ്. ആരെക്കുറിച്ചും വേണ്ടാത്തത് ഒന്നും പറയാറുമില്ല. ഇഷ്ടമില്ലാത്തിടത്ത് നിന്നു പതിയെ മാറി പോവുകയായിരുന്നു അദ്ദേഹത്തിന്റെ ശീലം. അല്ലാതെ അവരെ ശത്രു ആക്കിയെ മതിയാകു എന്നൊരു രീതിയും ഇല്ല. ഇടവേളകളിൽ വായനയുടെ ലോകത്തേയ്ക്ക് പറന്നു പോകും. കാർത്തികേയനെ അടുത്ത് ഇടപെഴകുന്ന ആർക്കും അദ്ദേഹം ഒരു കോൺഗ്രസുകാരൻ ആണ് എന്ന് തോന്നുമായിരുന്നില്ല.

ഖദറിൽ ഒഴികെ എല്ലാത്തിലും അദ്ദേഹം ഒരു ഇടതു പക്ഷക്കാരനായിരുന്നു. ആദ്യ ദിവസം കൂടിക്കാഴ്ചയിൽ ഞങ്ങൾ എൻ മോഹനന്റെ കൃതിയെക്കുറിച്ച് ഏറെ നേരം സംസാരിച്ചിരുന്നു. കലാകൗമുദിയിൽ മകൻ എന്ന പേരിലൊരു കഥ എൻ മോഹനൻ എഴുതി ഏറെ നാൾ കഴിയും മുമ്പേയായിരുന്നു ആ കൂടിക്കാഴ്ച. ആ കഥയെക്കുറിച്ചുള്ള കാർത്തികേയന്റെ അഭിപ്രായങ്ങൾ അതേ പടി റെക്കോർഡ് ചെയ്ത പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ ഒന്നാന്തരം ഒരു നിരൂപണം പുറത്ത് വരുമായിരുന്നു. എന്നാൽ കാർത്തികേയൻ അക്ഷരവുമായി അത്രയധികം ബന്ധമുള്ള ഒരാളാണ് എന്നത് അധികം ആർക്കും അറിയാമായിരുന്നില്ല.

എല്ലാ അഭയങ്ങളും നഷ്ടപ്പെട്ടാൽ അഭയം തേടി ചെല്ലാൻ ഞാൻ കാത്ത് വച്ചിരുന്ന ഇടമാണ് ഇന്ന് രാവിലെ പൊഴിഞ്ഞ് പോയത്. പല മരണങ്ങളും വേദനിപ്പിക്കാറുണ്ട്. പക്ഷേ, ഇത് വല്ലാത്ത ഒരു ഹൃദയ വേദന സൃഷ്ടിക്കുന്നു. എന്തോ ഒരു ശൂന്യത. ഗൗരവമേറിയ ആ പുഞ്ചിരിക്ക് പിന്നിൽ ഒളിഞ്ഞിരുന്ന ഒരു വാത്സല്യം ഉണ്ട്. അത് എന്നെങ്കിലും എനിക്ക് വേണ്ടി കോരിച്ചൊരിയുമെന്ന് ഞാൻ വെറുതെ മോഹിച്ചിരുന്നു. പക്ഷേ, ആ കാത്തിരിപ്പ് വെറുതെയായി. പ്രിയപ്പെട്ട കാർത്തികേയൻ സർ ഹൃദയത്തിന്റെ ഭാഷയിൽ നിന്നും പറയട്ടെ പ്രണാമം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP