Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൗന്ദര്യ മത്സരം നടത്തി പെൺകുട്ടികളെ വശീകരിക്കുന്നതും അനാഥാലയത്തിൽ നിന്നും പണം മോഷ്ടിക്കുന്നതും എങ്ങനെ? മറുനാടൻ എഡിറ്റർ എഴുതുന്നു

സൗന്ദര്യ മത്സരം നടത്തി പെൺകുട്ടികളെ വശീകരിക്കുന്നതും അനാഥാലയത്തിൽ നിന്നും പണം മോഷ്ടിക്കുന്നതും എങ്ങനെ? മറുനാടൻ എഡിറ്റർ എഴുതുന്നു

ഷാജൻ സ്‌കറിയ

നിക്കെതിരെ ഹാലിളകി നുണ പ്രചാരണം നടത്തിയ അഭിനവ പത്ര പ്രവർത്തകർക്ക് മറുപടി എന്ന നിലയിൽ ആയിരുന്നു ഞാൻ കോളം ആരംഭിച്ചത്. എന്റെ ലേഖന പരമ്പര പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെ വിമർശകർ പൂർണ്ണമായും നിശബ്ദരായത് ഈ പരമ്പര തുടരാൻ എനിക്ക് ധാർമ്മികമായ ബുദ്ധിമുട്ട് ഉണ്ടാക്കി. ഇത്തരം ഒരു പ്രഭാഷണം തീർത്തും അരോചകമായി തുടങ്ങിയെന്ന് ചിലർ പറയുകയും ചെയ്തതോടെ രണ്ട് ദിവസം ഞാൻ മിണ്ടാതിരിക്കുകയായിരുന്നു. എന്നാൽ ഒരുപാട് കാര്യങ്ങൾ പറയാൻ തുനിഞ്ഞ ശേഷം പെട്ടന്ന് നിർത്തുന്നതിൽ ഒരു ദുരൂഹത തോന്നും എന്ന് ചില അഭ്യുദയകാംക്ഷികൾ പറഞ്ഞതിനാൽ ഞാൻ രണ്ടോ മൂന്നോ ദിവസം കൂടി കുറിപ്പ് തുടരുകയാണ്.

സൗന്ദര്യ മത്സരം നടത്തി പെൺകുട്ടികളെ വശീകരിക്കുന്നു, ചാരിറ്റി ഫണ്ട് പിരിച്ച് പണം തട്ടിക്കുന്നു, യുകെയിലെ ചില പ്രമുഖരിൽ നിന്നും പണം കൈപ്പറ്റി എന്നിവയൊക്കെയാണ് പ്രധാന ആരോപണങ്ങൾ. ഈ ആരോപണങ്ങൾക്ക് ബ്രിട്ടീഷ് മലയാളിയുടെ വളർച്ചയുമായി അഭേദ്യമായ ബന്ധമാണ് ഉള്ളത്. വിവരങ്ങൾ അറിയാൻ കഷ്ടപ്പെട്ടിരുന്ന സമയത്ത് കൃത്യമായ വിവരങ്ങൾ നൽകിയായിരുന്നു ബ്രിട്ടീഷ് മലയാളിയുടെ തുടക്കം. ഇമിഗ്രേഷൻ നിയമ പരിഷ്‌കരണം മാറ്റാൻ നടത്തിയ ഇടപെടലും കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഒരു വർഷം തികയും മുൻപ് യുകെയിലെ മലയാളി അസ്സോസിയേഷനുകളെ ഒരു കുടക്കീഴിൽ ആക്കാൻ വേണ്ടി ബ്രിട്ടീഷ് മലയാളിയുടെ ആഭിമുഖ്യത്തിൽ യുക്മ എന്നൊരു സംഘടന ആരംഭിച്ചിരുന്നു. യുക്മ എന്ന സംഘടന യുകെയിൽ എന്നല്ല ലോകത്തെ തന്നെ ഏറ്റവും വലിയ പ്രവാസി സംഘടനകളിൽ ഒന്നായി മാറി. പൂർണ്ണമായും ജനാധിപത്യക്രമത്തിലൂടെ സ്ഥാപിച്ച യുക്മയുടെ നേതാക്കൾ ബ്രിട്ടീഷ് മലയാളിയെ തള്ളിപ്പറഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് പിൽക്കാല ചരിത്രം.

ഓരോ വർഷവും ഓരോ പുതിയ സംഭവങ്ങളുമായി യുകെയിലെ മലയാളികൾക്കിടയിലെ സ്വാധീനം ബ്രിട്ടീഷ് മലയാളി നിലനിർത്തി വരികയാണ്. മറുനാടൻ മലയാളി തികഞ്ഞ പ്രൊഫഷണലിസത്തോടെ ഒരു സമ്പൂർണ്ണ പത്രം ആയി മാറിയിട്ടും ബ്രിട്ടീഷ് മലയാളിയുടെ പ്രാധാന്യത്തിന് കുറവ് വന്നില്ല. ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ്, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ, ഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് മലയാളി അസ്സോസിയേഷൻസ് തുടങ്ങിയവ തുടർന്നുണ്ടായ വിജയങ്ങളുടെ നേർ അടയാളങ്ങൾ ആണ്. ഇവ ഓരോന്നിനെക്കുറിച്ചും പറയാൻ തുനിയുന്നില്ലെങ്കിലും കൗതുകത്തോടെ എന്റെ കുറിപ്പ് വായിക്കുന്നവർക്ക് വേണ്ടി ചിലത് പറാതിരിക്കാൻ സാധ്യമല്ല. യുകെയിലെ മലയാളികൾക്കിടയിലെ തട്ടിപ്പും വെട്ടിപ്പും ഒക്കെയാണ് ബ്രിട്ടീഷ് മലയാളിയുടെ പ്രധാന വാർത്തകൾ എങ്കിലും നല്ല കാര്യങ്ങൽ ചെയ്ത് ശ്രദ്ധ നേടിയവരെ സ്മരിക്കാൻ ഞങ്ങൾ എപ്പോഴും ബാധ്യസ്ഥരായിരുന്നു. യുകെയിലെ ജിസിഎസ്ഇ, എ ലെവൽ പരീക്ഷയിൽ സായിപ്പൻ കുഞ്ഞുങ്ങളെ തോല്പിച്ച് ഉന്നത വിജയം നേടുന്ന കുരുന്നുകളും വാർത്തയുടെ കാരണക്കാരായി മാറി. ഇങ്ങനെ ശ്രദ്ധേയമായ പ്രവർത്തികൾ ചെയ്യുന്നവരെ ആദരിക്കാൻ ഒരു അവാർഡ് ഏർപ്പെടുത്തിയാലോ എന്ന് ആദ്യം ചോദിച്ചത് ഷൈജുമോൻ തന്നെ ആയിരുന്നു. സാം തിരുവാതിൽ എന്ന കോഴഞ്ചേരിക്കാരൻ ഇതൊരു സങ്കല്പമായി മാറ്റിയപ്പോൾ പിറന്നതാണ് ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ്.മുൻപ് കേരളത്തിൽ പത്ര പ്രവർത്തകനായി പ്രവർത്തിച്ചിരുന്ന കെആർ ഷൈജുമോൻ എന്ന യുവ പത്രപ്രവർത്തകൻ ബ്രിട്ടീഷ് മലയാളിയുടെ റെസിഡന്റ് എഡിറ്ററായി ചുമതല ഏറ്റതോടെ ഇത്തരം ധാരാളം മാതൃകകൾ ഞങ്ങൾ വാർത്ത ആക്കി. നാട്ടിൽ നിന്നും ഭാര്യയോടൊപ്പം യുകെയിൽ എത്തിയ ഒരു കൃഷിക്കാരൻ യുകെയിലും കൃഷി തുടങ്ങിയ വാർത്ത അനേകം മലയാളികളെ ആണ് പാർട്ട് ടൈം കൃഷിക്കാരാക്കി മാറ്റിയത്. യുകെയിലെ ജിസിഎസ്ഇ, എ ലെവൽ പരീക്ഷയിൽ സായിപ്പൻ കുഞ്ഞുങ്ങളെ തോല്പിച്ച് ഉന്നത വിജയം നേടുന്ന കുരുന്നുകളും വാർത്തയുടെ കാരണക്കാരായി മാറി. ഇങ്ങനെ ശ്രദ്ധേയമായ പ്രവർത്തികൾ ചെയ്യുന്നവരെ ആദരിക്കാൻ ഒരു അവാർഡ് ഏർപ്പെടുത്തിയാലോ എന്ന് ആദ്യം ചോദിച്ചത് ഷൈജുമോൻ തന്നെ ആയിരുന്നു. സാം തിരുവാതിൽ എന്ന കോഴഞ്ചേരിക്കാരൻ ഇതൊരു സങ്കല്പമായി മാറ്റിയപ്പോൾ പിറന്നതാണ് ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ്.

യുകെയിലെ മലയാളികൾക്കിടയിൽ നടക്കുന്ന മതത്തിന്റെ പേരിൽ അല്ലാത്ത ഏറ്റവും വലിയ സാംസ്‌കാരിക സംഗമം ആണ് ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ്. പോയ വർഷം യുകെയിലെ മലയാളികൾക്കിടയിൽ ഏറ്റവും അധികം സ്വാധീനം ഉറപ്പിച്ച അഞ്ച് പേരെ വീതം നാല് വിഭാഗങ്ങളിലായി തിരഞ്ഞെടുത്തു വോട്ടിങ് നടത്തിയാണ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. ന്യൂസ് പേഴ്‌സൺ, നേഴ്‌സ്, യങ്ങ് ടാലന്റ് അസ്സോസിയേഷൻ എന്നിങ്ങനെ നാല് വിഭാഗത്തിലാണ് പ്രഗൽഭരെ കണ്ടെത്തുന്നത്. ഇങ്ങനെ ഫൈനലിൽ കടന്ന് കൂടുന്ന 20 പേരെക്കുറിച്ചും വിശദമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു വോട്ടിങ് നടത്തി ഏറ്റവും അധികം വോട്ട് നേടുന്നവരെ ജേതാക്കളായി പ്രഖ്യാപിക്കുകയാണ് രീതി. കഴിഞ്ഞ മേയിൽ ലണ്ടനിൽ വച്ച് ബ്രിട്ടീഷ് മലയാളി നടത്തിയത് നാലാമത്തെ അവാർഡ് നൈറ്റ് ആയിരുന്നു. ഒരു ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന പൂർണ്ണമായും സൗജന്യമായി പ്രവേശനം നൽകുന്ന ഒരു സാംസ്‌കാരിക ദിനമാണ് ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ്, രാവിലെ 11 മുതൽ രാത്രി ഒൻപത് വരെ ഒട്ടേറെ പരിപാടികൾ അരങ്ങേറും.

യുകെയിലെ ജിസിഎസ്ഇ, എ ലെവൽ പരീക്ഷയിൽ സായിപ്പൻ കുഞ്ഞുങ്ങളെ തോല്പിച്ച് ഉന്നത വിജയം നേടുന്ന കുരുന്നുകളും വാർത്തയുടെ കാരണക്കാരായി മാറി. ഇങ്ങനെ ശ്രദ്ധേയമായ പ്രവർത്തികൾ ചെയ്യുന്നവരെ ആദരിക്കാൻ ഒരു അവാർഡ് ഏർപ്പെടുത്തിയാലോ എന്ന് ആദ്യം ചോദിച്ചത് ഷൈജുമോൻ തന്നെ ആയിരുന്നു. സാം തിരുവാതിൽ എന്ന കോഴഞ്ചേരിക്കാരൻ ഇതൊരു സങ്കല്പമായി മാറ്റിയപ്പോൾ പിറന്നതാണ് ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ്.ജേതാക്കൾക്കും ഫൈനലിസ്റ്റുകൾക്കും അവാർഡ് വിതരണം ചെയ്യാനുള്ള പരിപാടിയോടനുബന്ധിച്ചാണ് അവാർഡ് നൈറ്റ് നടത്തുക. യുകെയിലെ ഏറ്റവും പ്രതിഭയുള്ളവർക്ക് മികച്ച സ്റ്റേജിൽ അവസരം നൽകുന്നത് വഴി സൗജന്യമായാണ് ഇവർ പരിപാടി നടത്തുന്നത്. രണ്ടാമത്തെ അവാർഡ് നൈറ്റ് മുതൽ ഈ പരിപാടിയോടൊപ്പം മിസ് കേരള യൂറോപ്പ് എന്ന പേരിലും മലയാളി മങ്ക എന്ന പേരിലും ഓരോ മത്സരങ്ങൾ കൂടി നടത്താൻ ആരംഭിച്ചു. യുകെയിലെ മലയാളികളായ അവിവാഹിതരായ പെൺകുട്ടികൾക്ക് വേണ്ടി മിസ്സ് കേരളയും വിവാഹം കഴിച്ച വീട്ടമ്മമാർക്ക് വേണ്ടി മലയാളി മങ്കയും മത്സരം നടത്തുക. യുകെയിലെ മലയാളി സ്ത്രീകൾക്ക് അവസരം ഒരുക്കുക എന്നതും അവാർഡ് നൈറ്റിലേക്ക് ആളെ ആകർഷിക്കും എന്നതുമാണ് ഇതിന്റെ ഉദ്ദേശം. ഇതിന്റെ നടത്തിപ്പിന്റെ ചുമതല സ്തീകൾക്ക് മാത്രമാണ്. ഇന്നേ വരെ ഒരു പേരുദോഷവും കേൾപ്പിക്കാതെ അതീവ ശ്രദ്ധയോടെയാണ് ഇത് നടത്തുന്നത്. അവാർഡ് നൈറ്റിന് വേണ്ടി ബ്രിട്ടീഷ് മലയാളി ടീം അംഗങ്ങളും യുകെയിലെ പ്രമുഖരും ചേർന്ന് ഒരു പ്രത്യേക കമ്മറ്റി തന്നെ പ്രവർത്തിക്കുന്നത് കൊണ്ട് ഒരു കാര്യവും ഞാൻ അറിയുക പോലുമില്ല.

ഒന്നുമില്ലായ്മയിൽ നിന്നും വാർത്ത ഉണ്ടാക്കാൻ വിദഗ്ധരായവർ സ്വാഭാവികമായും ഈ സൗന്ദര്യമത്സരത്തിന്റെ നെഗറ്റീവ് പബ്ലിസിറ്റി സാധ്യത ഉപയോഗിച്ച് ദുഷ്പ്രചരണം നടത്തുകയാണ്. അവരുടെ ലക്ഷ്യം വ്യക്തമാണ്. എന്തോ ആരോപണം ഉണ്ട് എന്നൊരു തോന്നൽ ഉണ്ടാക്കി പരമാവധി ആളുകളെ അകറ്റി നിർത്തുകയാണ്. ഈ ദുഷ്പ്രചരണം കഴിഞ്ഞ വർഷത്തെ മത്സരത്തെ കാര്യമായി ബാധിച്ചിരുന്നു എന്നു പറയാതെ വയ്യ.

മാഞ്ചസ്റ്ററിൽ വച്ച് 2012 ൽ നടത്തിയ അവാർഡ് നൈറ്റിൽ ആണ് ആദ്യമായി മിസ്സ് കേരള യൂറപ്പ് മത്സരം നടത്തിയത്. ഒന്നാമതെത്തിയവർക്ക് സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഓഡീഷനിൽ പങ്കെടുക്കാനും അവസരം നൽകുമെന് പറഞ്ഞിരുന്നു. എന്നാൽ വിജയിച്ചവരോ തോറ്റവരോ ഒന്നും താല്പര്യം കാണിച്ച് എത്തിയില്ല. ലെസ്റ്ററിൽ വച്ച് നടന്ന അവാർഡ് നൈറ്റിൽ അതിഥിയായി എത്തിയ പ്രശസ്ത നിർമ്മാതാവ് ലസ്റ്റിൻ സ്റ്റീഫൻ താല്പര്യം ഉള്ളവരെ പരിഗണിക്കാം എന്ന് പറഞ്ഞതാണ്. എന്നാൽ ആരും താല്പര്യം കാട്ടിയില്ല എന്നതാണ് സത്യം. ഈ വർഷം ഞങ്ങളുടെ മുഖ്യാതിഥിയായി നടൻ മധു ആയിരുന്നു. പാരക്കാരെ പേടിച്ച് പരിപാടി നടക്കുന്ന അന്ന് വരെ വിശിഷ്ടാതിഥിയുടെ പേര് വെളിയിൽ പറയാൻ കഴിയില്ല എന്നത് മാത്രമാണ് ഞങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

ഈ വർഷത്തെ അവാർഡ് നൈറ്റിന് വിശിഷ്ടാതിഥിയായി എത്തുമെന്ന് ഏറ്റിരുന്നത് പ്രശസ്ത സംവിധായകൻ ജിത്തു ജോസഫ് ആയിരുന്നു. ഞാൻ തട്ടിപ്പുകാരൻ ആണ്, പങ്കെടുക്കരുതെന്ന് നിരവധി പേർ ജിത്തുവിനെ വിളിച്ച് പറഞ്ഞു എന്ന് ജിത്തു പറയുന്നു. വിസ പ്രൊസസ്സിംഗിൽ കാലതാമസം വന്നതുകൊണ്ട് ജിത്തുവിനെ യു കെയിലേക്ക് കൊണ്ട് പോകാൻ സാധിച്ചില്ല. ജിത്തുവിന്റെ പേര് ആളുകൂട്ടാൻ വേണ്ടി മനപ്പൂർവ്വം പ്രചരിപ്പിച്ചതാണ് എന്നാണ് തുടർന്ന് പലരും ജിത്തുവിനോട് പറഞ്ഞത്. ഇത് ഒരു പരിധിവരെ ജിത്തു വിശ്വസിച്ചിരിക്കുന്നു എന്നാണ് ജിത്തുവിനെ ഏർപ്പാടാക്കിത്തന്ന എന്റെ സുഹൃത്ത് എന്നോട് പറഞ്ഞത്.

യു കെയിലെ സാധാരണക്കാരായ ബ്രിട്ടീഷ് മലയാളി വായനക്കാർക്ക് മാത്രം ഇതെക്കുറിച്ചൊന്നും യാതൊരു ആശങ്കയുമില്ല. അതുകൊണ്ടാണ് അവർ ബ്രിട്ടീഷ് മലയാളി മുൻപോട്ട് വയ്ക്കുന്ന എല്ലാ ആശയങ്ങൾക്കും പൂർണ്ണ പിന്തുണ നല്കുന്നത്. ഓരോ അവാർഡ് നൈറ്റിലും ധാരാളം അപേക്ഷകർ ഉണ്ട്. കുറഞ്ഞത് 3000 പേർ എങ്കിലും പങ്കെടുക്കുന്ന വലിയ പരിപാടിയായി ഇത് മാറുന്നു. എങ്കിലും ഈ ആരോപണങ്ങൾ ഒക്കെ ശരിയാണ് എന്ന് വിശ്വസിക്കുന്ന അനേകം പേർ ഉണ്ടാവും എന്നതാണ് ദാരുണമായ കാര്യം. എല്ലാ വിജയത്തിന്റെയും പിന്നിൽ ഇത്തരം ചില കയ്‌പ്പുനീര് കൂടി ഉണ്ടാവും എന്ന് ഓർക്കുമ്പോൾ അതൊക്കെ വിസ്മരിക്കുന്നു എന്ന് മാത്രം.

ചിലരുടെ ഒക്കെ തലയിൽ ഇടിത്തീ വീഴാതിരിക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നത് എന്തുകൊണ്ട്? നാളെ വായിക്കാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP