Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോബി അലോഷ്യസിന്റെ അർജ്ജുന അവാർഡ് മോഹവും മറുനാടൻ പത്രാധിപരുടെ ജേർണലിസം അദ്ധ്യാപകൻ ആകാനുള്ള മോഹവും തലസ്ഥാനത്തെ പത്രക്കാർ പൊളിച്ചതെങ്ങനെ?

ബോബി അലോഷ്യസിന്റെ അർജ്ജുന അവാർഡ് മോഹവും മറുനാടൻ പത്രാധിപരുടെ ജേർണലിസം അദ്ധ്യാപകൻ ആകാനുള്ള മോഹവും തലസ്ഥാനത്തെ പത്രക്കാർ പൊളിച്ചതെങ്ങനെ?

ഷാജൻ സ്‌കറിയ

ലസ്ഥാനത്തെ പത്രക്കാർക്ക് മറുപടിയുമായി തുടങ്ങിയ എന്റെ കുറിപ്പ് ഇന്നും നാളെയുമായി അവസാനിക്കുകയാണ്. പ്രധാനപ്പെട്ട ആരോപണങ്ങൾക്കെല്ലാം മറുപടി പറഞ്ഞു കഴിഞ്ഞു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇനി അവശേഷിക്കുന്നത് ഈ പരമ്പരയിലേക്ക് എന്നെ തള്ളിവിട്ട മാതൃഭൂമി ന്യൂസ് ലേഖകൻ മാർഷൽ സെബാസ്റ്റ്യന്റെ രണ്ട് ആരോപണങ്ങൾ മാത്രമാണ്: 'സ്വന്തം ഭാര്യക്ക് അർജ്ജുന അവാർഡ് കിട്ടാൻ വേണ്ടി മാദ്ധ്യമപ്രവർത്തകർക്ക് മുന്നിൽ ഏതൊരു ഭർത്താവിനും ശുപാർശ നൽകാം. എന്നാൽ, തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറിയായ സ്പോർട്സ് ലേഖകന് നിങ്ങൾ നൽകിയ ശുപാർശ അദ്ദേഹം ചവറ്റു കൊട്ടയിൽ തട്ടിയെന്ന് കരുതി പ്രസ് ക്ലബിനെതിരെ കള്ളവാർത്ത പടച്ചുവിടാൻ പാടില്ലായിരുന്നു. അങ്ങേക്ക് പ്രസ്‌ക്ലബ് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകനാകണമെന്ന് മോഹമുണ്ടായതും അന്നത്തെ പ്രസ്‌ക്ലബ് പ്രസിഡണ്ട് അത് അനുവദിക്കാതിരുന്നതും മറ്റൊരു കാര്യം. ഈ ദേഷ്യമെല്ലാം അങ്ങ് തീർത്തത് ഇല്ലാത്ത വാർത്ത നൽകിയാണ്.' ഇതായിരുന്നു മാർഷലിന്റെ തിയറി.

ഈ രണ്ട് കാര്യങ്ങളും പൂർണ്ണമായും അസത്യമാണെന്ന് എനിക്ക് അഭിപ്രായമില്ല. അർദ്ധസത്യത്തെ പ്രസ്സ് ക്ലബ്ബ് വിവാദവുമായി കൂട്ടിമുട്ടിച്ചതിന്റെ ക്രെഡിറ്റ് നല്‌കേണ്ടത് എന്റെ സഹപാഠിയും മലയാള മനോരമയുടെ തിരുവനന്തപുരം ലേഖകനുമായ ജയൻ മേനോനാണ്. ഇതുപത് കൊല്ലം മുൻപ് ഞങ്ങൾ ഒരുമിച്ച് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നിന്നും ജേർണലിസം പഠിച്ചതാണ്. ജയന്റെ പിതാവ് മനോരമയുടെ അന്നത്തെ തിരുവനന്തപുരം റസിഡന്റ് എഡിറ്ററും പ്രഗത്ഭനായ പത്രപ്രവർത്തകനുമായ പി അരവിന്ദാക്ഷൻ സാർ ആയിരുന്നതിനാലും മനോരമയ്ക്ക് കുടുംബസ്‌നേഹം കൂടുതൽ ഉള്ളതിനാലും ജയൻ പഠനം കഴിഞ്ഞ് ഇറങ്ങിയപ്പോൾ തന്നെ മനോരമ ലേഖകൻ ആയി. എന്നാൽ അരവിന്ദാക്ഷൻ സർ എന്ന മഹാനായ പത്രക്കാരന്റെ വിശ്വാസ്യതയുടെ ഒരു ശതമാനം പോലും മകന് ഇല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഈ വാർത്ത ചോർത്തലിലൂടെ ജയൻ.

ഒരു വൈദികന് കുമ്പസാര രഹസ്യം എന്നതുപോലെ ആയിരിക്കണം ഒരു നല്ല മാദ്ധ്യമപ്രവർത്തകന് വാർത്താ സോഴ്‌സുകളുടെ സ്വകാര്യത സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സുഹൃത്ത് എന്ന നിലയിലും സഹപാഠി എന്ന നിലയിലും ജയന് ചില വാർത്തകളുടെയെങ്കിലും സൂചന നൽകാൻ എനിക്ക് സാധിച്ചിട്ടുണ്ട്. വിവാദം പൊട്ടിപ്പുറപ്പെട്ട ഉടൻ എന്നെ വിളിച്ച് ജയൻ പറഞ്ഞത്; 'നീ പറഞ്ഞ് തന്ന വാർത്തകളുടെ എല്ലാം വിവരങ്ങൾ ഞാൻ പരസ്യപ്പെടുത്തും എന്നാണ്. അതിന്റെ ഭാഗമായി ജയൻ നടത്തിയ ആദ്യ ലീക്ക് ആയിരുന്നു എന്റെ ഭാര്യകൂടിയായ അത്‌ലറ്റ് ബോബി അലോഷ്യസിനെ ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചതു വഴി ചെയ്തത്. ബോബിയെ അനാവശ്യമായി ഇതിൽ വലിച്ചിഴച്ച ശേഷം സംസാരിച്ചപ്പോൾ ജയൻ പറഞ്ഞത് ഇതൊരു തുടക്കം മാത്രമാണ് നിന്റെ പത്രം പൂട്ടിക്കും വരെ ഞങ്ങൾ 392 പേരും ഒരുമിച്ച് ഉണ്ടാകും എന്നാണ്(തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ 392 അംഗങ്ങളാണുള്ളത്. എന്നാൽ ഇവരിൽ അനേകം പേർ എന്നെ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു എന്നത് മറ്റൊരു വസ്തുത).

ബോബി അലോഷ്യസ് എന്ന അത്‌ലറ്റിനെ ഏറ്റവും നന്നായി അറിയാവുന്ന പത്രപ്രവർത്തകരിൽ ഒരാളാണ് ജയൻ. 14 വർഷം മുമ്പ് ഞാൻ ദീപികയിൽ ജോലി ചെയ്യുമ്പോൾ ബോബിയുടെയും എന്റെയും വിവാഹ വാർത്ത ദീപികയിൽ വരുന്നതിന് മുമ്പ് മനോരമയിൽ എഴുതിയത് ജയൻ ആയിരുന്നു. മറ്റ് പലരെയും പോലെ വാർത്തകൾക്കു വേണ്ടിയോ സ്ഥാനമാനങ്ങൾക്കുവേണ്ടിയോ ബോബി ആരുടെയും പിന്നാലെ പോകാറില്ലെന്നും അതുകൊണ്ട് മാത്രമാണ് അർജുന അവാർഡിന് ഏറ്റവും അർഹത ഉണ്ടായിട്ടും ബോബിക്ക് ഇത് ലഭിക്കാത്തതെന്നും ഏറ്റവും നന്നായി അറിയാവുന്ന പത്രപ്രവർത്തകരിൽ ഒരാൾ കൂടിയാണ് ജയൻ. ബോബിയുമായി ബന്ധപ്പെട്ട വാർത്തകൾ പോലും ഞാൻ അറിയിച്ചിരുന്നത് ബോബിക്ക് ചെയ്യുന്ന എന്തോ ഒരു സഹായമായാണ് ജയൻ കരുതിയിരുന്നത് എന്ന് കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ മാത്രമാണ് എനിക്ക് ബോധ്യമായത്. ബോബിയെക്കുറിച്ചുള്ള വാർത്തകൾ വരുന്നത് എനിക്ക് ഇഷ്ടമാണെന്നത് സമ്മതിക്കുമ്പോൾത്തന്നെ ഇത്തരം വാർത്തകളിൽ ഒട്ടും ആവേശം കൊള്ളുന്ന വ്യക്തിയല്ല ബോബിയെന്ന് ജയൻ അറിഞ്ഞിരിക്കേണ്ടതായിരുന്നു എന്നാണ് ഞാൻ കരുതുന്നത്.

ഇത്തവണത്തെ അർജുന അവാർഡ് പ്രഖ്യാപനം വന്നപ്പോൾ ജയന് ഞാനൊരു ടെസ്റ്റ് അയച്ചിരുന്നു. ഈ പ്രഖ്യാപനത്തോടെ അർഹത ഉണ്ടായിട്ടും അർജുന അവാർഡ് ലഭിക്കാത്ത ഏക കേരളാ അത്‌ലറ്റായി ബോബി മാറിയെന്നും ഈ സമയത്തൊരു വാർത്തയ്ക്ക് സാധ്യത ഇല്ലേ എന്നും ചോദിച്ചൊരു ടെക്സ്റ്റായിരുന്നു അത്. ഈ ടെക്സ്റ്റ് തലസ്ഥാനത്തെ പത്രക്കാർക്ക് ഫോർവേഡ് ചെയ്ത് കൊടുത്താണ് ബോബിക്ക് അർജുന അവാർഡിനു ശുപാർശ ചെയ്യാത്തതിന്റെ പേരിലാണ് ഞാൻ പ്രസ്സ്‌ക്ലബ്ബിനോട് വാശി തീർക്കുന്നത് എന്ന കഥ ജയൻ മേനോൻ രൂപം നൽകിയത്.കഴിഞ്ഞ വർഷം സ്പോർട്സ് കൗൺസിലിൽ നിന്നും ബോബി രാജിവച്ച വാർത്ത പ്രസിദ്ധീകരിച്ചത് ജയൻ തന്നെയായിരുന്നു. മനോരമ ഈ വാർത്ത വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്ന് സർവ്വ ചാനലുകളും ബോബിയെത്തേടി എത്തിയിരുന്നു. അവധിയെടുത്ത് മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്തിട്ടു വേറൊരു വീട്ടിൽ പോയിരുന്നാണ് ബോബി അതൊഴിവാക്കിയത്. ഇതൊക്കെ അറിയാവുന്ന ജയൻ ബോബിയെക്കുറിച്ച് ഇങ്ങനെ ധരിച്ചു എന്നത് ലജ്ജാവഹമായിത്തന്നെ കരുതട്ടെ. ഇത്തവണത്തെ അർജുന അവാർഡ് പ്രഖ്യാപനം വന്നപ്പോൾ ജയന് ഞാനൊരു ടെസ്റ്റ് അയച്ചിരുന്നു. ഈ പ്രഖ്യാപനത്തോടെ അർഹത ഉണ്ടായിട്ടും അർജുന അവാർഡ് ലഭിക്കാത്ത ഏക കേരളാ അത്‌ലറ്റായി ബോബി മാറിയെന്നും ഈ സമയത്തൊരു വാർത്തയ്ക്ക് സാധ്യത ഇല്ലേ എന്നും ചോദിച്ചൊരു ടെക്സ്റ്റായിരുന്നു അത്. ഈ ടെക്സ്റ്റ് തലസ്ഥാനത്തെ പത്രക്കാർക്ക് ഫോർവേഡ് ചെയ്ത് കൊടുത്താണ് ബോബിക്ക് അർജുന അവാർഡിനു ശുപാർശ ചെയ്യാത്തതിന്റെ പേരിലാണ് ഞാൻ പ്രസ്സ്‌ക്ലബ്ബിനോട് വാശി തീർക്കുന്നത് എന്ന കഥ ജയൻ മേനോൻ രൂപം നൽകിയത്.

ജയനു താല്പര്യം ഉണ്ടെങ്കിൽ ഒരു വാർത്ത ആക്കട്ടെ എന്നു ചിന്തിച്ചുകൊണ്ട് മാത്രമാണ് ഞാൻ ഫോൺ വിളിക്കുകപോലും ചെയ്യാതെ ഒരു ടെക്സ്റ്റ് മെസ്സേജിൽ അവസാനിപ്പിച്ചത്. ഇത് വാർത്തയായി വരണം എന്നെനിക്ക് ആഗ്രഹം ഉണ്ടെന്നായിരുന്നെങ്കിൽ മനോരമയിൽ ജയനേക്കാൾ സ്വാധീനമുള്ള മറ്റു പലരേയും വിളിച്ച് പറഞ്ഞ് എനിക്ക് ചെയ്യിക്കാൻ സാധിക്കുമായിരുന്നു എന്ന് ജയന് അറിയാത്തതല്ല. ഇങ്ങനെയൊരു വാർത്ത വരണമെന്ന് ബോബി ആഗ്രഹിച്ചിരുന്നെങ്കിൽ അതെഴുതാനുള്ള ധാർമ്മികത പുലർത്തുന്നവ തന്നെയാണ് കേരളത്തിലെ ഏതു പത്രവും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇതൊക്കെ അറിഞ്ഞുകൊണ്ട് തന്നെ നടത്തിയ അധാർമ്മികമായ ഈ കള്ളപ്രചാരണം മലയാള മനോരമയിലെ ഒരു പത്രപ്രവർത്തകന് ചേർന്നതാണോ അല്ലെങ്കിൽ പി.അരവിന്ദാക്ഷന്റെ മകനു ചേർന്നതാണോ എന്ന് ജയൻ മേനോൻ അണ് ചിന്തിക്കേണ്ടത്. താൻ മനോരമയിൽ എഴുതുന്ന റിപ്പോർട്ടുകളാണ് അർജുന അവാർഡിന്റെ ആധാരം എന്ന് ജയൻ ചിന്തിച്ചാൽ ഞാൻ തർക്കിക്കാൻ ഇല്ല.

 ബോബി അലോഷ്യസിന് അർജുന അവാർഡിനു എന്തു യോഗ്യതക്കുറവാണ് അങ്ങ് കാണുന്നത്? ഏഷ്യൻ ഗെയിംസിൽ വെള്ളിയും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും കോമൺവെൽത്ത് ഗെയിംസിൽ നാലാം സ്ഥാനവും ഒളിമ്പിക്‌സിൽ പങ്കാളിത്തവും 19 വർഷം തുടർച്ചയായി ദേശീയ റിക്കോർഡും സൂക്ഷിച്ച അർജുന അവാർഡ് ഇതുവരെ ലഭിച്ചിട്ടില്ലാത്ത വേറൊരു കായികതാരത്തെ ജയൻ ചൂണ്ടി കാണിച്ചു തരുമോ? കരയാനും കാലിൽ പിടിക്കാനും സ്വാധീനിക്കാനും മിടുക്കും ആത്മാഭിമാനം ഇല്ലായ്മയും ഉള്ള ചിലർ കുറുക്കു വഴിയിലൂടെ അർജുന അവാർഡ് വാങ്ങിയിട്ടുണ്ടാകും. എന്നാൽ ഇതു അത്തരത്തിൽ നേടിയെടുക്കേണ്ടത് അല്ല എന്ന് ഉറച്ച് വിശ്വസിച്ച് അന്തസ്സായി മിണ്ടാതിരിക്കുന്നു എന്നതുകൊണ്ട് ബോബിയെ തീരെ അനർഹയായി കരുതരുതെന്ന് ഒരു സ്പോർട്സ് ലേഖകൻ എന്ന നിലയിൽ അങ്ങയോട് ഞാൻ അപേക്ഷിക്കട്ടെ.എന്നാലും ഞാൻ ചോദിച്ചോട്ടേ ജയൻ, ബോബി അലോഷ്യസിന് അർജുന അവാർഡിനു എന്തു യോഗ്യതക്കുറവാണ് അങ്ങ് കാണുന്നത്? ഏഷ്യൻ ഗെയിംസിൽ വെള്ളിയും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും കോമൺവെൽത്ത് ഗെയിംസിൽ നാലാം സ്ഥാനവും ഒളിമ്പിക്‌സിൽ പങ്കാളിത്തവും 19 വർഷം തുടർച്ചയായി ദേശീയ റിക്കോർഡും സൂക്ഷിച്ച അർജുന അവാർഡ് ഇതുവരെ ലഭിച്ചിട്ടില്ലാത്ത വേറൊരു കായികതാരത്തെ ജയൻ ചൂണ്ടി കാണിച്ചു തരുമോ? കരയാനും കാലിൽ പിടിക്കാനും സ്വാധീനിക്കാനും മിടുക്കും ആത്മാഭിമാനം ഇല്ലായ്മയും ഉള്ള ചിലർ കുറുക്കു വഴിയിലൂടെ അർജുന അവാർഡ് വാങ്ങിയിട്ടുണ്ടാകും. എന്നാൽ ഇതു അത്തരത്തിൽ നേടിയെടുക്കേണ്ടത് അല്ല എന്ന് ഉറച്ച് വിശ്വസിച്ച് അന്തസ്സായി മിണ്ടാതിരിക്കുന്നു എന്നതുകൊണ്ട് ബോബിയെ തീരെ അനർഹയായി കരുതരുതെന്ന് ഒരു സ്പോർട്സ് ലേഖകൻ എന്ന നിലയിൽ അങ്ങയോട് ഞാൻ അപേക്ഷിക്കട്ടെ. അല്ലെങ്കിൽ ബോബിയെക്കാൾ അർഹതയുള്ള ഇതുവരെ അർജുന അവാർഡ് ലഭിച്ചിട്ടില്ലാത്ത ഒരു താരത്തിന്റെ പേര് ജയൻ പറയുമോ? ബോബിയെക്കാൾ അർഹത കുറഞ്ഞ അർജ്ജുന അവാർഡ് ലഭിച്ച അനേകരുടെ പേരുകൾ ഞാൻ ചൂണ്ടിക്കാട്ടാം.

അല്ലെങ്കിൽ വേണ്ട, ഈ വർഷം അർജുന ലഭിച്ച പലരുടെയും പ്രകടനം ജയൻ ഒന്നു പരിശോധിച്ചു നോക്കൂ. എന്നിട്ട് അനർഹയാണെന്ന് ജയൻ വിശ്വസിക്കുന്ന ബോബിയുടെ 18 വർഷത്തെ പ്രകടനങ്ങളും വിലയിരുത്തി നോക്കുക. അപ്പോൾ സ്വയം ഉത്തരം കണ്ടെത്താൻ കഴിയും. എനിക്ക് കിട്ടിയില്ലേയെന്ന് നിലവിളിച്ചുകൊണ്ട് നടക്കുന്നത് ബോബിയുടെ ശീലം അല്ലാത്തതുകൊണ്ട് മാത്രമാണ് ഇത് വിവാദം ആകാത്തത്. ബോബിക്ക് അർജുന കിട്ടണം എന്ന് ആഗ്രഹിക്കുന്ന ആളായിട്ടുകൂടി ഞാൻ ഇതിന്റെ പിന്നാലെ നടക്കാത്തത് ബോബിയുടെ രീതി ഇതല്ലാത്തതുകൊണ്ടാണ്. ഇക്കാര്യം ഒന്നും ജയന് അറിയില്ലെങ്കിൽ മനോരമയുടെ സ്പോർട്സ് പേജിന്റെ ചുമതലയുള്ള കെഎൻആർ നമ്പൂതിരിയോട് ചോദിച്ചു നോക്കുക. കേരളത്തിലെ ഏറ്റവും അനുഭവസമ്പന്നനായ നമ്പൂതിരി സാർ പറഞ്ഞ് തരും.

ഇനി മാർഷൽ പറയുന്ന രണ്ടാമത്ത ആരോപണം കൂടി പരിശോധിക്കാം. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ അദ്ധ്യാപകൻ ആകാനുള്ള മോഹം അന്നത്തെ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് തല്ലിക്കെടുത്തിയതിന്റെ വാശി കൂടി എനിക്കുണ്ട് എന്നതാണ് അത്. ഇതിന്റെ ഉറവിടം എവിടെ നിന്നാണ് എന്നെനിക്കറിയില്ല. എന്തായാലും അന്നത്തെ പ്രസിഡന്റ് ആയിരുന്ന പ്രദീപ് പിള്ളയോ ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയിരുന്ന എസ് രാധാകൃഷ്ണനോ ഇത്തരം അൽപ്പത്തരം പറയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇതിന്റെ പിന്നിലെ കഥകൂടി പറയാം. കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് നാലു വർഷം മുമ്പ് ഞാൻ താമസം മാറ്റിയ സമയത്ത് അന്നത്തെ പ്രസ്സ്‌ക്ലബ്ബിലെ ജേർണലിസം ഡയറക്ടർ ആയിരുന്ന എൻആർഎസ് ബാബു സാറിനെ യാദൃശ്ചികമായി കാണുകയുണ്ടായി. എന്റെ അദ്ധ്യാപകനും ഞാൻ കൊതിയോടെ ആരാധിച്ചിരുന്ന പത്രപ്രവർത്തകനുമാണ് എൻആർഎസ് ബാബു സാർ. കോട്ടയത്തെ മംഗളം ജേർണലിസം സ്‌കൂളിൽ ഞാൻ നവമാദ്ധ്യമങ്ങളെക്കുറിച്ച് ക്ലാസ്സ് എടുക്കാറുണ്ടായിരുന്നു എന്ന് സൂചിപ്പിച്ചപ്പോൾ സാറാണു പറഞ്ഞത് തിരുവനന്തപുരത്ത് ഞങ്ങൾ ഒരു അദ്ധ്യാപകനെ നോക്കുന്നുണ്ട് രണ്ടുമാസം കഴിഞ്ഞുവരാൻ.

അദ്ധ്യാപനത്തോട് എനിക്ക് വലിയ മമത ഉള്ളതുകൊണ്ടും നവമാദ്ധ്യമങ്ങളെക്കുറിച്ച് ക്ലാസ്സ് എടുക്കാനുള്ള എന്റെ അർഹതയിൽ എനിക്ക് സംശയമില്ലാത്തതുകൊണ്ടും സാർ പറഞ്ഞത് അനുസരിച്ച് ഞാൻ ഒരിക്കൽ പ്രസ് ക്ലബ്ബിൽ ചെന്നു. എന്നാൽ പ്രസ്സ്‌ക്ലബ്ബിലെ ആഭ്യന്തര പ്രശ്‌നങ്ങളെത്തുടർന്ന് എൻ ആർഎസ്ബാബു സാർ ആ സമയത്ത് ഡയറക്ടർ സ്ഥാനത്തുനിന്നും മാറിയിരുന്നു. പകരം ചുമതലയേറ്റ എസ് രാധാകൃഷ്ണനേയും അന്നത്തെ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് പ്രദീപ്‌ പിള്ളയേയും ഞാൻ ചെന്നു കണ്ട് ബാബുസാർ പറഞ്ഞ കാര്യം പറയുകയായിരുന്നു. വിവരം അറിയിക്കാം എന്നവർ പറഞ്ഞതോടെ ഞാൻ മടങ്ങി. വിവരം അവർ അറിയിക്കുകയോ ഞാൻ വിവരം തേടി പോവുകയോ ചെയ്തില്ല എന്നതാണ് സത്യം. അതാണ് ഇപ്പോൾ പ്രസ്‌ക്ലബ്ബിലെ അദ്ധ്യാപകൻ ആകാനുള്ള മോഹം തകർത്തതിന്റെ വിദ്വേഷം എന്ന തിയറിയുടെ കാരണമായി മാറിയിരിക്കുന്നത്. ന്യായമായ യോഗ്യതകളുള്ള ഒരാൾ എന്ന നിലയിൽ അദ്ധ്യാപകൻ ആകാൻ മോഹിച്ചതും അതേക്കുറിച്ച് തിരക്കിയതും എങ്ങനെയാണ് വലിയ പാപമായി മാറിയതെന്ന് എനിക്കിതുവരെ മനസ്സിലായില്ല. അതായിരുന്നു വാശിയെങ്കിൽ നാല് കൊല്ലം മുമ്പ് ഇതേക്കുറിച്ച് എനിക്കെഴുതാമായിരുന്നല്ലോ? ഒരു മാദ്ധ്യമ പ്രവർത്തക ഈ വിവരം പറഞ്ഞപ്പോൾ ഗുണ്ടാസംഘത്തെ പോലെ നിങ്ങളിൽ ചിലർ നടത്തിയ ആക്രമണത്തോടുള്ള എതിർപ്പായി മാത്രമാണ് ഈ വിഷയത്തിൽ മറുനാടൻ മലയാളി വാർത്ത പ്രസിദ്ധീകരിച്ചതെന്ന് പലതവണ വ്യക്തമാക്കിയതാണ്. എന്തായാലും ഈ ചർച്ചയിലൂടെ പ്രസ് ക്ലബ്ബിൽ ബാറുണ്ട് എന്ന് സമ്മതിച്ച് തന്നതിന് നന്ദി.

(ഈ ലേഖന പരമ്പര നാളെ അവസാനിക്കും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP