Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആക്രമിക്കപ്പെടുന്ന ഒരു സ്ത്രീയോടു അനുകമ്പ കാട്ടാതെ മറുനാടൻ എന്തുകൊണ്ടാണ് വേട്ടക്കാർക്ക് വേണ്ടി എഴുതുന്നത്? ഫിജോ ജോസഫും മറുനാടനും തമ്മിൽ എന്ത്? ഡോ. ഷാനവാസിന്റെ മരണവും ഫിജോയും തമ്മിലെന്തു ബന്ധം? സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്ന ആത്മഹത്യ ഭീഷണിയുടെ പശ്ചാത്തലത്തെക്കുറിച്ച് ഷാജൻ സ്‌കറിയ എഴുതുന്നു...

ആക്രമിക്കപ്പെടുന്ന ഒരു സ്ത്രീയോടു അനുകമ്പ കാട്ടാതെ മറുനാടൻ എന്തുകൊണ്ടാണ് വേട്ടക്കാർക്ക് വേണ്ടി എഴുതുന്നത്? ഫിജോ ജോസഫും മറുനാടനും തമ്മിൽ എന്ത്? ഡോ. ഷാനവാസിന്റെ മരണവും ഫിജോയും തമ്മിലെന്തു ബന്ധം? സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്ന ആത്മഹത്യ ഭീഷണിയുടെ പശ്ചാത്തലത്തെക്കുറിച്ച് ഷാജൻ സ്‌കറിയ എഴുതുന്നു...

ഷാജൻ സ്‌കറിയ

പുരുഷനും സ്ത്രീയ്ക്കും തുല്ല്യ അവകാശം ഉള്ള ഒരു സാമൂഹ്യ വ്യവസ്ഥിതിയാണ് ഏറ്റവും മികച്ചത്. പുരുഷൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യാനുള്ള അവകാശം സ്ത്രീക്കുമുണ്ട്. പാശ്ചാത്യ ലോകത്തുള്ള ഈ സമത്വം നമുക്ക് സംവരണത്തിലൂടെ പോലും നടപ്പിലാക്കാൻ പറ്റുന്നില്ല. അത്രമാത്രം സങ്കീർണ്ണമാണ് നമ്മുടെ സാമൂഹ്യ വ്യവസ്ഥ. അതുകൊണ്ട് തന്നെ സ്ത്രീകളെ അബലകളായി കരുതി അവരെ സംരക്ഷിക്കാൻ പ്രത്യേക നിയമങ്ങൾ ഉള്ളത് സാമൂഹ്യ മാറ്റത്തിനുള്ള വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഇത്തരം നിയമങ്ങൾ മൂലമാണ് സ്ത്രീകൾ കുറച്ചെങ്കിലും സംരക്ഷിക്കപ്പെടുന്നത്.

ഇത്രയേറെ ഉറച്ച നിയമങ്ങൾ ഉണ്ടായിട്ട് കൂടി ചുറ്റിനുമുള്ള അതിക്രമങ്ങളോട് പോലും നമ്മുടെ സ്ത്രീകൾക്ക് വേണ്ടത് പോലെ പ്രതികരിക്കാൻ കഴിയുന്നില്ല. ബലാത്സംഗങ്ങൾ പോലും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നത് ഈ മനോഭാവം മൂലമാണ്. അതുകൊണ്ട് തന്നെ സ്ത്രീകൾ അനീതിക്കെതിരെ മുൻപോട്ടു വന്നാൽ അവർക്ക് പിന്തുണ നൽകുകയും അവരെ അധിക്ഷേപിക്കുന്നവരെ ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്. കുറച്ചൊക്കെ കുറവുകൾ ഉണ്ടെങ്കിൽ കൂടി ഒരു വിഷയത്തിന്റെ പേരിൽ ഉറച്ച നിലപാട് എടുക്കുന്ന സ്ത്രീകളെ സംരക്ഷിക്കുക തന്നെ വേണം.

ഈ നിലപാടിന്റെ ഭാഗമായിരുന്നു സൗദിയിൽ കുടുംബ നാഥന്റെ ആത്മഹത്യ അടക്കമുള്ള വിഷയങ്ങളിൽ മറുനാടൻ എടുത്തത്. എന്നിട്ടും എന്തുകൊണ്ടാണ് ഫിജോ ജോസഫ് എന്ന കോട്ടയത്തെ വീട്ടമ്മയുടെ കാര്യത്തിൽ മാത്രം മറുനാടൻ മറിച്ചൊരു നിലപാട് എടുക്കുന്നത്? ചിലരെങ്കിലും ഉന്നയിക്കുന്ന ഒരു വിഷയമാണ്. വളരെ നിലവാരം കുറഞ്ഞ ഒരു പോരാട്ടം ആയതിനാലും ഈ വീട്ടമ്മയെയോ അവരുടെ എതിരാളികളെയോ കൃത്യമായി ഫോളോ ചെയ്യാത്തതിനാലും ബോധപൂർവ്വം ഇതിൽ നിന്നും വിട്ടു നിൽക്കുക ആയിരുന്നു. എന്നു മാത്രമല്ല ഫിജോ ജോസഫ് എന്ന സ്ത്രീയെ വ്യക്തിപരമായി ഞാൻ ബ്ലോക്ക് ചെയ്തതിനാൽ വല്ലവരും പറയുമ്പോൾ അല്ലാതെ അവരുടെ അപ്‌ഡേറ്റുകൾ ഞാൻ അറിയാറുമില്ലായിരുന്നു.

എന്തുകൊണ്ട് സ്ത്രീ വിരുദ്ധ നിലപാട്?

സ്ത്രീകൾ ഉൾപ്പെട്ട വിഷയങ്ങളിൽ സ്ത്രീ അനുകൂല നിലപാട് എടുക്കുക ഒരു ഉത്തരവാദിത്വമുള്ള മാധ്യമത്തിന്റെ ചുമതല തന്നെയാണ്, പീഡന കേസുകൾ വരുമ്പോൾ സ്ത്രീകൾ മുൻകൈ എടുത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നു പ്രചരിപ്പിക്കുക പൊതു രീതിയാണ്. സൂര്യനെല്ലി കേസ് അടക്കമുള്ള സംഭവങ്ങളിൽ നമ്മൾ അതു കണ്ടതാണ്. എന്നാൽ അത്തരം പ്രചാരണങ്ങൾക്ക് ചെവി കൊടുക്കുന്നത് അധാർമ്മികമാണ്. എന്നിട്ടും എന്തുകൊണ്ട് ഫിജോയുടെ വിഷയത്തിൽ മാത്രം തിരിച്ചൊരു നിലപാട്?

സാമ്പത്തിക ആരോപണങ്ങൾ പുത്തരിയല്ലെങ്കിലും ഇങ്ങനെ ഒരു സ്ത്രീയെക്കുറിച്ചുള്ള എന്റെ ബന്ധത്തെ കുറിച്ചു കഥകൾ ഉണ്ടാക്കാൻ എന്താണ് കാരണം എന്നറിയാൻ എനിക്കു കൗതുകം ഉണ്ടായി. അപ്പോഴാണ് ഞാൻ അറിയുന്നത് ഈ സ്ത്രീയ്ക്ക് ഒരു സായാഹ്ന പത്രം ഉണ്ടെന്നും ആ സായാഹ്ന പത്രത്തിൽ കെ പി യോഹന്നാതെ കുറിച്ചു ഒരു വാർത്ത വന്നെന്നും ആ കേസിനെ കുറിച്ചു ഫിജോയ്ക്ക് അനുകൂലമായും കെ പി യോഹന്നാന് എതിരായും ഒരു വാർത്ത മറുനാടനിൽ വന്നുവെന്നും അതാണ് ഞങ്ങളുടെ ബന്ധത്തിന്റെ മൂലകാരണമായി ആരോപിക്കപ്പെടുന്നത് എന്നും.നിയമം എന്നു പറയുന്നത് സ്ത്രീയെ സംരക്ഷിക്കാനുള്ളതാണ്. നിയമത്തിന്റെ പഴുത് ഉപയോഗിച്ച് സ്ത്രീ വിമർശകരെ ഇല്ലാതാക്കാനും കായികമായി നേരിടാനും വരെ തുനിഞ്ഞിറങ്ങിയാൽ അതിനെ എങ്ങനെ അംഗീകരിക്കാൻ സാധിക്കും? നിർഭാഗ്യവശാൽ ഫിജോ ജോസഫ് എന്ന വീട്ടമ്മയും അവരുടെ കൂട്ടാളികളും എടുക്കുന്ന നിലപാട് ചില കെട്ടുകളുടെ അടിസ്ഥാനത്തിൽ കെട്ടിപ്പടുത്ത വിഷയങ്ങളുടെ പേരിൽ മാത്രമാണ്. അവർ പടച്ചുണ്ടാക്കിയ ചില കഥകളും നിയമത്തിന്റെ പഴുതും ഉപയോഗിക്കാനുള്ള വിരുതും പ്രധാന തൊഴിൽ എന്നത് സോഷ്യൽ മീഡിയ ആക്ടീവ്‌സും സൈബർ ഗൂണ്ടായിസവും ആയതിനാൽ അതിനുള്ള അധിക സമയവും മൂലും അതിനൊന്നും നേരമില്ലാത്ത ചില നിരപരാധികൾ എങ്കിലും വേട്ടയാടപ്പെടുന്നു എന്നു ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഞങ്ങൾ നിലപാട് എടുത്തത്.

ഫിജോ ജോസഫും മറുനാടനും തമ്മിൽ എന്ത്?

ആദ്യമായി ഈ ലേഖകൻ ഫിജോ ജസഫിനെ കുറിച്ചു കേൾക്കുന്നത് അതിരമ്പുഴയിൽ താമസിക്കുന്ന ഒരു പഴയ പെൺ സുഹൃത്ത് ഒന്നോ രണ്ടോ കൊല്ലം മുൻപ് വിളിച്ചു തിരക്കുമ്പോൾ മാത്രമാണ്. കോട്ടയത്ത് കുപ്രസിദ്ധയായ ഒരു സ്ത്രീ ഉണ്ടെന്നും ആ സ്ത്രിയും ഞാനും കൂട്ടാളികൾ ആണെന്നും ഞങ്ങൾ രണ്ടു പേരും ചേർന്നു കെ പി യോഹന്നാനോട് പണം ചോദിച്ചെന്നുമായിരുന്നു ഈ യുവതി കേട്ടത്. അതിന്റെ നിജസ്ഥിതി അറിയാൻ ആയിരുന്നു എന്നെ വിളിച്ചത്.

സാമ്പത്തിക ആരോപണങ്ങൾ പുത്തരിയല്ലെങ്കിലും ഇങ്ങനെ ഒരു സ്ത്രീയെക്കുറിച്ചുള്ള എന്റെ ബന്ധത്തെ കുറിച്ചു കഥകൾ ഉണ്ടാക്കാൻ എന്താണ് കാരണം എന്നറിയാൻ എനിക്കു കൗതുകം ഉണ്ടായി. അപ്പോഴാണ് ഞാൻ അറിയുന്നത് ഈ സ്ത്രീയ്ക്ക് ഒരു സായാഹ്ന പത്രം ഉണ്ടെന്നും ആ സായാഹ്ന പത്രത്തിൽ കെ പി യോഹന്നാതെ കുറിച്ചു ഒരു വാർത്ത വന്നെന്നും ആ കേസിനെ കുറിച്ചു ഫിജോയ്ക്ക് അനുകൂലമായും കെ പി യോഹന്നാന് എതിരായും ഒരു വാർത്ത മറുനാടനിൽ വന്നുവെന്നും അതാണ് ഞങ്ങളുടെ ബന്ധത്തിന്റെ മൂലകാരണമായി ആരോപിക്കപ്പെടുന്നത് എന്നും.

യോഹന്നാനെതിരെ ഏറ്റവും കൂടുതൽ വാർത്തകൾ പ്രസിദ്ധീകരിക്കന്നത് മറുനാടൻ ആണെന്നും പണം കൈപ്പറ്റിയാൽ അതെങ്ങനെ സാധിക്കുമെന്നും ഞാൻ എന്റെ സുഹൃത്തിനെ വിളിച്ചു ഓർമ്മിപ്പിച്ചു. ഈ യുവതിയുടെ പരാതിയെ കുറിച്ചുള്ള വാർത്ത അവരുമായി എന്തെങ്കിലും ബന്ധം ഉള്ളതുകൊണ്ടല്ല എന്നും വ്യക്തമാക്കി നൽകി. ആരാണ് ഈ യുവതിയുമായി ബന്ധപ്പെടുത്തി എന്നെ അഴിമതിക്കാരൻ ആക്കി എന്റെ സുഹൃത്തിനോട് പറഞ്ഞു കൊടുത്തത് എന്നു ഞാൻ തിരക്കിയുമില്ല. യോഹന്നാനെതിരെ വാർത്തകൾ നൽകി കൊണ്ടിരുന്നിട്ടും പണം വാങ്ങി എന്ന ആരോപണം വളരെ വിചിത്രമായി തോന്നി എന്നു പറയട്ടെ.

ഡോ. ഷാനവാസിന്റെ മരണവും ഫിജോ ജോസഫിന്റെ ഇടപെടലും

അതിനിടയിൽ മറുനാടൻ ഡെസ്‌കിൽ നിന്നും ഈ സ്ത്രീ ഉൾപ്പെട്ട ഫേസ്‌ബുക്കിൽ നടക്കുന്ന ഒരു വിഷയത്തെ കുറിച്ചു അവിടെയും ഇവിടെയും തൊടാതെ ഒരു വാർത്ത നൽകി. ആദിവാസികൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന ഡോ. ഷാനവാസിന്റെ മരണവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയായിൽ ചേരി തിരിഞ്ഞു നടക്കുന്ന യുദ്ധമാണ് അന്നു വാർത്തയാക്കിയത്. ഫിജോ ജോസഫ് എന്ന സ്ത്രീയെക്കുറിച്ചു എന്തെങ്കിലും ധാരണ ഉള്ള ആരുമായിരുന്നില്ല ആ വാർത്ത തയ്യാറാക്കിയത്. ഫിജോ ജോസഫ് ആണ് ഇതിന്റെ ഒരു വശത്ത് എന്നും അറിയുമായിരുന്നില്ല എന്നതാണ് ശരി.

ഡോ. ഷാനവാസിന് ഏറ്റവും അടുപ്പം ഉണ്ടായിരുന്ന മാധ്യമ സ്ഥാപനം എന്ന നിലയിൽ ഷാനവാസിന്റെ പേരിൽ സോഷ്യൽ മീഡിയായിൽ ചേരി തിരിഞ്ഞു നടക്കുന്ന ചക്കലാത്തി പോരും പണപ്പിരിവിനെ ചൊല്ലിയുള്ള തർക്കവുമാണ് ഈ വാർത്തക്ക് കാരണമായത്. ഏതെങ്കിലും ഒരു ഭാഗത്തെ ന്യായീകരിക്കാതെ ഷാനവാസിന്റെ പേരിൽ പണം പിരിക്കാൻ നടക്കുന്ന തമ്മിൽ തല്ലിനെ നിഷ്പക്ഷമായി വിമർശിച്ചായിരുന്നു ആ വാർത്ത, ഇത്തരം പുലിവാലുകൾ അറിയാതെ തന്നെ ഇടക്കിടെ മറുനാടൻ പിടിക്കാറുണ്ട് എന്നതാണ് സത്യം. ഡിഫറന്റ് തിങ്കേഴ്‌സ് എന്ന ഗ്രൂപ്പുമായി ബന്ധപ്പെട്ടു ചർച്ച വാർത്തയാക്കിയത് വഴി ആ ഗ്രൂപ്പുകാർക്ക് ഉണ്ടായ ശത്രുത ഇന്നും മാറിയിട്ടില്ല. ആരുടെയെങ്കിലും ഭാഗമായി നിന്നു ചെയ്യുന്നതല്ലങ്കിലും ഇത്തരം വിഷയങ്ങൾ വേഗം അങ്ങനെ ചിത്രീകരിക്കപ്പെടുക പതിവാണ്.

ഷാനവാസിന്റെ ഞെട്ടിക്കുന്ന മരണം ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ ആയിരുന്നു. ഷാനവാസ് മറുനാടൻ ലേഖകൻ എംപി റാഫിയുമായി നടത്തിയ സംഭാഷണത്തിൽ താൻ നേരിടുന്ന ഭീഷണി വ്യക്തമാക്കിയിരുന്നു. ഇതു വളരെ സജീവമാക്കി നിർത്തി ഞങ്ങൾ കുറെ അന്വേഷണങ്ങൾ നടത്തിയെങ്കിലും മരണത്തിൽ ഒരു ദുരൂഹതയും ഇല്ല എന്ന പൊലീസ് വാദം ആണ് ശരിയെന്നു മനസ്സിലാവുക ആയിരുന്നു. എന്നാൽ ഷാനവാസിന്റെ ആരാധകരിൽ പലരും ഇതു വിടാതെ ഏറ്റെടുക്കുകയും ഷാനവാസ് ചെയ്തിരുന്ന നല്ല കാര്യങ്ങൾ തുടരാൻ പണപ്പിരിവ് നടത്തുകയും ചെയ്തു. ഇതാണ് തന്നിലുള്ള വഴികളും ഒക്കെ അവശേഷിച്ചത്.

ഇത്തരം ഗ്രൂപ്പുകളിൽ ഒന്നും ഭാഗം അല്ലാത്തതിനാൽ ഈ വിഷയത്തിന്റെ വ്യാപ്തി എനിക്കോ ഞങ്ങളുടെ ലേഖകനെ അറിയില്ലായിരുന്നു എന്നതാണ് ശരി. ഫിജോയുടെ പത്രത്തിന്റെ പ്രചരണത്തിനോ പണം വാങ്ങാനോ എന്തിനെന്ന് വ്യക്തമല്ല ഷാനവാസിനെ കൊന്നു എന്ന നിലപാടുമായി അവർ പെട്ടന്ന് രംഗത്തിറങ്ങിയിരുന്നു. ഷാനവാസിന്റെ മാതാപിതാക്കള്ളെ പോയി കണ്ടും ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടും ഒക്കെ ഫിജോ ഇതിനു വേണ്ടി ഓടി നടക്കുന്നതിനിടയിലായിരുന്നു ഈ വാർത്ത വന്നത്. ഫിജോയുടെ എതിർ വശത്ത് നിൽക്കുന്നവർക്ക് അനുകൂലം ആയിരുന്നില്ല വാർത്ത എങ്കിലും ഫിജോയ്ക്ക് അനുകൂലം ആകാത്തതിനാൽ ആവാം അന്നു ഫിജോ എന്നെ ഫോണിൽ വിളിച്ചു.

ഞാൻ ഫിജോ ജോസഫ് ആണ് എന്നു ഫിജോ പറഞ്ഞപ്പോൾ എവിടെയോ കേട്ടു പരിചയം ഉള്ളതായി മാത്രമേ എനിക്കു തോന്നിയുള്ളൂ. യാതൊരു മര്യാദയുമില്ലാത്ത ഭാഷയിലും ഹുങ്കിലും അവർക്ക് എന്നെ നന്നായി അറിയാം എന്നും ഞാൻ അവരുടെ എതിരാളികളുമായി ചേർന്നു വാർത്ത എഴുതി എന്നുമുള്ള മുൻ വിധിയോടെയും ആയിരുന്നു അവരുടെ സംഭാഷണം. വാർത്ത മാറ്റുയില്ലെങ്കിൽ എന്തോ ചെയ്യും എന്ന രീതിയിലുള്ള സംഭാഷണം എന്നെ വല്ലാതെ പ്രകോപിപ്പിച്ചു. കാര്യം മനസ്സിലാക്കാൻ വേണ്ടി ആദ്യം ക്ഷമ കാട്ടിയ ഞാൻ കടുത്ത ഭാഷയിൽ അവരോടു പ്രതികരിച്ചു. അപ്രതീക്ഷിതമായ എന്റെ മറുപടിയോടെ ഞാൻ അവരുടെ ശത്രുപക്ഷത്താണ് ന്ന നിഗമനത്തിൽ അവർ സംഭാഷണം അവസാനിപ്പിച്ചു.

വാസ്തവത്തിൽ മറുവശത്തുള്ള ആരുമായും ഒരു പരിചയും അപ്പോൾ ഞങ്ങൾക്ക് ഇല്ലായിരുന്നു. മാന്യമായ ഭാഷയിൽ ഈ വാർത്തയിലെ പിശകുകകൾ എന്താണ് എന്നു ചൂണ്ടിക്കാട്ടിയാൽ തിരുത്താവുന്നതേയുണ്ടായിരുന്നുള്ളൂ. എല്ലാ സംഭാഷണങ്ങളും റെക്കോർഡ് ചെയ്യുകയും എല്ലാ ചാറ്റുകളും സ്‌ക്രീൻ ഷോട്ട് എടുക്കുകയും ആവശ്യമുള്ളപ്പോൾ എതിരാളികൾക്കെതിരെ ഉപയോഗിക്കുകയും ചെയ്യുന്ന ഇവർ ഞാനുമായുള്ള ഫോൺ സംഭാഷണം പുറത്തു വിടാതിരിക്കുന്നത് എന്റെ കടുത്ത ഭാഷ മൂലം ആയിരിക്കാം എന്നാണ് ഞാൻ കരുതുന്നത്.

(ഫേസ്‌ബുക്കിലെ ആത്മഹത്യ പ്രഖ്യാപനവും മറുനാടൻ പിടിച്ച പുലിവാലും ചീറ്റിപ്പോയ പത്ര സമ്മേളനവും; മറുനാടൻ ലേഖകൻ ശരിക്കും കെ പി യോഹന്നാനോട് കാശ് ചോദിച്ചോ? ആരാണ് ശരിക്കും ഈ ഫിജോ ജോസഫ്? - ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം നാളെ വായിക്കാം...)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP