1 aed = 17.67 inr 1 eur = 72.68 inr 1 gbp = 84.26 inr 1 kwd = 213.81 inr 1 sar = 17.31 inr 1 usd = 64.89 inr
May / 2017
29
Monday

ഭാര്യയുടെ വഴിപിഴച്ചു പോക്കു സഹിക്കാനാകാതെ മനം നൊന്ത പ്രവാസിയോടൊപ്പമോ? മരിക്കാൻ നേരവും വൈരാഗ്യം തീർത്തതിന്റെ വേദനയിൽ ആത്മഹത്യയുടെ വക്കിലെത്തിയ ഭാര്യയായ നഴ്‌സിനോടൊപ്പമോ? ആരോടൊപ്പമാണ് ഞങ്ങൾ നിൽക്കേണ്ടിയിരുന്നത്? ഉത്തരം തരേണ്ടതു വായനക്കാർ തന്നെ

January 23, 2017 | 08:03 PM | Permalinkഷാജൻ സ്‌കറിയ

സ്വന്തം ചുറ്റുപാടുകളുടെ അപ്പുറത്തേയ്ക്ക് സ്വപ്നം കാണുക എല്ലാ കാലത്തും മനുഷ്യ ജീവിതത്തിന്റെ പ്രത്യേകതയാണ്. തനിക്ക് സാധിക്കാത്തതൊക്കെ ചെയ്യുന്നവരോട് ആരാധനയോ, അസൂയയോ ഒക്കെ അങ്ങനെയാണ് ജനിക്കുന്നത്. തനിക്കു ഒരിക്കലും എത്തിപ്പിടിക്കാൻ കഴിയാത്തവരാണ് തനിക്ക് സാധിക്കാത്തത് ചെയ്യുന്നതെങ്കിൽ ആരാധനയും, തന്റെ ഒപ്പം പരിഗണിക്കപ്പെടുന്ന ഒരാളാണ് ഇതു ചെയ്യുന്നതെങ്കിൽ അസൂയയും ഉണ്ടാവുകയാണ് പൊതു രീതി. ആരാധനയോടെയും, അസൂയയോടെയും മനുഷ്യർ ആഘോഷമാക്കിയിരുന്നത് സെലിബ്രിറ്റികളുടെ ജീവിതം ആയിരുന്നു. സിനിമ മാസികകൾ മാത്രമല്ല, കൊച്ചു പുസ്തകങ്ങളും, മഞ്ഞപത്രങ്ങളും ക്രൈം വാരികകളും അങ്ങനെയാണ് ഉണ്ടായത്. പൈങ്കിളി പ്രസിദ്ധീകരണങ്ങളുടെ കാലം ആയപ്പോൾ നിറം പിടിച്ച നുണക്കഥകൾ പരമ്പരകളായി മാറി.

സോഷ്യൽ മീഡിയയുടെ കാലം ആയതോടെ ആർക്കും ആരെക്കുറിച്ചും എന്തും പറയാവുന്ന ഒരു അവസ്ഥയാണുള്ളത്. ഓരോരുത്തരുടെയും കമ്പ്യൂട്ടറുകൾ ഓരോ മാദ്ധ്യമങ്ങൾ ആയി. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നം മുതൽ ഇഷ്ടങ്ങളും അനിഷ്ടങ്ങളും വരെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഒരാൾ ഫേസ്‌ബുക്കിൽ കുറിക്കുന്ന ഒരു വരി അല്ലെങ്കിൽ ഒരു വീഡിയോ നിമിഷ നേരം കൊണ്ട് ലോകം മുഴുവൻ എത്താം. ഇതിനെ നമ്മൾ വൈറലായി എന്നു വിളിക്കും. ഒരു വാർത്തയും മറച്ചുവയ്ക്കാനാവാത്ത കാലം സംജാതമായി എന്നത് ഇതിന്റെ നല്ലവശമാണ്. എന്നാൽ വൈരാഗ്യം തീർക്കാനും, വിദ്വേഷം തീർക്കാനും ഈ മീഡിയ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പലപ്പോഴും വ്യക്തികളുടെ ഇച്ഛാഭംഗങ്ങൾ തീർക്കാൻ സോഷ്യൽ മീഡിയ ആയുധമാക്കുന്നുണ്ട്. പണ്ടു കൊച്ചു പുസ്തകം വഴി ഗോസിപ്പുകൾ പറയുകയും മറ്റും ചെയ്ത ലാഘവത്തോടെ മനുഷ്യന്റെ വൈകാരികതയെ ആളുകൾ ഷെയർ ചെയ്തും കമന്റ് ചെയ്തും ആഘോഷിക്കുന്നു. അതിനിടയിൽ തകർന്നടിയുന്നത് അനേകം ജീവിതങ്ങൾ ആയിരിക്കും.

സോഷ്യൽ മീഡിയയുടെ എക്സ്റ്റൻഷനായി ഓൺലൈൻ പത്രങ്ങൾ കൂടി നിലവിൽ ആയതോടെ അവയിൽ പലതും വാർത്തകൾ ആക്കുന്നു. വാട്സ് ആപ്പിലും ഫേസ്‌ബുക്കിലും ഒക്കെ പ്രചരിക്കുന്ന ഗോസിപ്പുകൾ പലപ്പോഴും സംശയത്തോടെ നമുക്ക് കാണാൻ കഴിയും. എന്നാൽ ഒരു ഓൺലൈൻ പത്രത്തിൽ അതു വന്നതോടെ അതിന് ആധികാരികതയാകുന്നു. പതിനായിരം രൂപ മുടക്കി ഒരു സൈറ്റ് സൃഷ്ടിച്ച് ഒരാൾ ഇരുന്ന് അപ്ഡേഷൻ നടത്തിയാൽ ഒരു ഓൺലൈൻ പത്രമാകുന്ന സാഹചര്യമാണുള്ളത്. ശരി തെറ്റുകൾ തിരിച്ചറിയാൻ സാധാരണക്കാർക്കു ബുദ്ധിമുട്ടാകുന്നു.

ഏതാണ്ട് 5000ത്തിൽ അധികം മലയാളം ഓൺലൈൻ പോർട്ടലുകൾ ഉണ്ടിപ്പോൾ. അവയിൽ ഏത് എഴുതുന്നതാണ് ശരിയെന്നു വിശ്വസിക്കാൻ വയ്യാത്ത സാഹചര്യം ഉണ്ടായിരിക്കുന്നു. കേരളം മുഴുവൻ റിപ്പോർട്ടർമാരെ നിയമിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ പത്രങ്ങൾ മറുനാടനെ കൂടാതെ ഒന്നോ രണ്ടോ കൂടി കാണും. റിപ്പോർട്ടർമാർ ഇല്ലെങ്കിലും ഗൗരവത്തോടെ ഇതിനെ സമീപിക്കുന്ന നാലോ അഞ്ചോ പോർട്ടലുകൾ കാണും. എന്നാൽ എവിടെ നിന്നെങ്കിലും കേൾക്കുന്ന കഥകൾ അടിച്ചു വിടുകയും, മറ്റു പോർട്ടലുകളിൽ നിന്നും മോഷ്ടിക്കുകയും ചെയ്യുന്ന അത്യാവശം വായനക്കാരുള്ള ഒരു ഡസനോളം പോർട്ടലുകൾ എങ്കിലും ഉണ്ട്. ഇവ സൃഷ്ടിച്ചിരിക്കുന്ന ഒരു അരാജകത്വം ഉണ്ട്. ആധുനിക കേരളം നേരിടുന്ന പ്രധാന പ്രതിസന്ധികളിൽ ഒന്നാണിത്.

ഇത്രയും ആമുഖമായി പറഞ്ഞത് ഈ ദിവസങ്ങളിൽ മറുനാടനിൽ പ്രസിദ്ധീകരിച്ച സൗദിയിലെ ആത്മഹത്യ ചെയ്ത യുവാവിന്റെയും അയാളുടെ 'വഞ്ചകിയായ' ഭാര്യയുടെയും കഥയുമായി ബന്ധപ്പെട്ടാണ്. ഈ വിഷയത്തിന്റെ പേരിൽ മറുനാടനെ അഭിനന്ദിച്ച അനേകം പേരുണ്ട്. എന്നാൽ മരിച്ച ഷാജിയുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, നാട്ടുകാർ, ഒപ്പം ജോലി ചെയ്യുന്നവർ ഇതു വളരെ വ്യക്തിപരമായി എടുക്കുകയും, നിരന്തരമായി ഫോണിൽ വിളിച്ച് ചീത്ത വിളിക്കുകയും ചെയ്തു. ഏതാണ്ട് പത്തിരുപത് പേരോട് ഞാൻ കാര്യങ്ങൾ വിശദമായി സംസാരിക്കുകയും, കുറച്ചു പേരെ പച്ചത്തെറി പറഞ്ഞ് വയ്ക്കുകയും ചെയ്തു. മര്യാദയില്ലാതെ സംസാരിച്ചവരോട് മാത്രമാണ് ചൂടായത്. അങ്ങനെ ചൂടായപ്പോഴും വാർത്തയോട് പ്രതികരിക്കാനുള്ള അവരുടെ അവകാശത്തെ ഞാൻ ചോദ്യം ചെയ്തില്ല.

വൈരാഗ്യം തീർക്കാനും, വിദ്വേഷം തീർക്കാനും സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പലപ്പോഴും വ്യക്തികളുടെ ഇച്ഛാഭംഗങ്ങൾ തീർക്കാൻ സോഷ്യൽ മീഡിയ ആയുധമാക്കുന്നു. അതിനിടയിൽ തകർന്നടിയുന്നത് അനേകം ജീവിതങ്ങൾ ആയിരിക്കും. സോഷ്യൽ മീഡിയയുടെ എക്സ്റ്റൻഷനായി ഓൺലൈൻ പത്രങ്ങൾ കൂടി നിലവിൽ ആയതോടെ അവയിൽ പലതും വാർത്തകൾ ആക്കുന്നു. വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലും ഒക്കെ പ്രചരിക്കുന്ന ഗോസിപ്പുകൾ പലപ്പോഴും സംശയത്തോടെ നമുക്ക് കാണാൻ കഴിയും. എന്നാൽ ഒരു ഓൺലൈൻ പത്രത്തിൽ അതു വന്നതോടെ അതിന് ആധികാരികതയാകുന്നു.മരിച്ച ഒരാളെ കുറിച്ച് മോശമായി എഴുതുക പൊതുവെ ഒരിടത്തും പതിവുള്ളതല്ല. അതുകൊണ്ട് തന്നെ അങ്ങനെ സംഭവിക്കുമ്പോൾ അവരുമായി ബന്ധപ്പെട്ടവർക്കു കലശലായ ദേഷ്യം വരികയും അവർ പ്രതികരിക്കുകയും ചെയ്യുക സ്വഭാവികം. ആ പ്രതികരണം എങ്ങനെ ആയിരിക്കണം എന്നു തീരുമാനിക്കുന്നത് ഓരോരുത്തരും സ്വന്തം വീട്ടിൽ പഠിച്ച സംസ്‌കാരം വച്ചാണ്. അപരിചിതനായ ഒരാളോടാണ് സംസാരിക്കുന്നത് എന്നു പോലും ഓർക്കാതെ ഫോൺ എടുക്കുമ്പോഴെ അസഭ്യം പറഞ്ഞവരെ അതിൽ അധികം ഒന്നും പറയാൻ എനിക്കില്ല. ഷാജിയുടെ സഹോദരനും, മനോരമയുടെ സീതത്തോട് ലേഖകനും അടക്കമുള്ളവർ പക്ഷേ മാന്യമായ ഭാഷയിലാണ് സംസാരിച്ചത്. അവരോട് ഞാൻ സംസാരിച്ചതും അങ്ങനെ തന്നെ. അതേ സമയം ഇത്തരം ഒരു ധീരമായ നിലപാട് എടുത്തതിന്റെ വിളിച്ച് അഭിനന്ദിച്ച അനേകം പേരുമുണ്ട്.

ഒരു സ്ത്രീയെ ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ നിമിത്തമായി എന്ന അഭിമാനം എനിക്കുണ്ട്. അതേസമയം മരിച്ച ഒരാളെ കുറിച്ച് മോശമായി കുറിക്കേണ്ടി വന്നതിന്റെ നിരാശയും ഞാൻ മറച്ചു വെയ്ക്കുന്നില്ല. ശോഭ മോശക്കാരിയായിരുന്നു എന്നു ഷാജി പറഞ്ഞത് അവിശ്വസിക്കുന്നതുപോലെ തന്നെ ഷാജി മോശക്കാരൻ ആണെന്നു ശോഭ പറഞ്ഞതും അവിശ്വസിക്കേണ്ടതാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഏകപക്ഷീയമായ ഒരു നിലപാട് എടുത്തത് എന്ന ചോദ്യം ചിലർ എങ്കിലും ഉയർത്തുന്നുണ്ട്. അതിനുള്ള ഉത്തരം വളരെ സിമ്പിളാണ്. ഷാജി മരിച്ചുപോയി. അതുകൊണ്ട് തന്നെ കൂടുതൽ പരിഗണന നൽകേണ്ടത് ജീവിച്ചിരിക്കുന്ന ശോഭയ്ക്കാണ്. ഞങ്ങളുടെ ഇടപെടൽ ഒരു പക്ഷേ പ്രതീക്ഷ നഷ്ടപ്പെട്ട ആ സ്ത്രീക്കു അല്പം എങ്കിലും ആശ്വാസമായി കാണും എന്നാണ് കരുതുന്നത്.

ഷാജിക്കെതിരെ വാർത്ത കൊടുത്തതിന്റെ പിന്നിൽ വലിയ സാമ്പത്തിക ഇടപാട് വരെയുണ്ടെന്നും, ശോഭയുടേതായി വന്ന വീഡിയോ വ്യാജം ആണെന്നും പോലും ചിലർ പറയുന്നുണ്ട്. ഈ പറയുന്നവർക്കറിയാം അവർ പറയുന്നത് നുണയാണ് എന്ന്. പക്ഷേ, എന്നിട്ടും ഇങ്ങനെ പറയുമ്പോൾ അവർക്ക് ലഭിക്കുന്ന ഒരു സുഖം ഉണ്ട്, അതിന് വേണ്ടിയാണ് ഈ കള്ളം പറച്ചിൽ. ശോഭയുടെ വീഡിയോ 13 തവണ എഡിറ്റ് ചെയ്തു എന്നു ആരോപിക്കുന്നവർക്കറിയാം ശോഭ അവരുടെ ഫേസ്‌ബുക്കിൽ ഈ വീഡിയോ ഇട്ടത് 13 കഷ്ണങ്ങളായാണ്. അത് 13ഉം കൂട്ടി ചേർക്കുക മാത്രമാണ് ഞങ്ങൾ ചെയ്തത്. ഒരുപക്ഷേ, ആരുടെ എങ്കിലും സഹായത്തോടെ ചെയ്യാനായി അയച്ചു കൊടുക്കാൻ വേണ്ടി ആയിരിക്കാം പല കഷ്ണങ്ങളാക്കിയത്. ഞാൻ നേരിട്ടായിരുന്നു ഈ വീഡിയോ ചെയ്തിരുന്നതെങ്കിൽ ഞങ്ങളുടെ സെർവ്വറിലേയ്ക്ക് മനോഹരമായി തന്നെ അത് ഡൗൺലോഡ് ചെയ്യാവുന്ന തരത്തിൽ നല്ല സ്‌ക്രിപ്റ്റ് എഴുതാൻ അറിയാവുന്നവർ ഞങ്ങൾക്കിടയിലുണ്ട്. മറുനാടൻ ഇത് അപ്‌ലോഡ് ചെയ്തതിന് എത്രയോ മണിക്കൂറുകൾക്ക് മുമ്പ് ശോഭയുടെ വീഡിയോ ആളുകൾ ഷെയർ ചെയ്തു തുടങ്ങിയിരുന്നു.

വളരെ യാദൃച്ഛികമായാണ് ഞാൻ വിഷയത്തിൽ ഇടപെടുന്നത്. ഒരു ഫേസ്‌ബുക് സുഹൃത്ത് ആദ്യ ദിവസം തന്നെ ഷാജി എന്ന അയാളുടെ ഭാര്യയെ കുറിച്ച് പറയുന്ന കാര്യങ്ങൾ ഉൾപ്പെട്ട വീഡിയോ അയച്ചു തന്നിരുന്നു. ഈ വീഡിയോ ഇട്ടയാൾ ആത്മഹത്യ ചെയ്തു എന്നും പറഞ്ഞു തന്നയാൾ വാർത്തയാക്കിയാൽ നല്ല ഹിറ്റ് കിട്ടുമെന്നും ഉപദേശിച്ചു. ഈ വീഡിയോ അപ്‌ലോഡ് ചെയ്തു എന്നതടക്കമുള്ള കാര്യങ്ങൾ കൺഫോം ചെയ്യുകയായിരുന്നു ഇത് പ്രസിദ്ധീകരിക്കാൻ ആദ്യം വേണ്ട ഉത്തരവാദിത്വം. വീഡിയോ കേട്ടപ്പോഴേ എനിക്കുറപ്പായിരുന്നു അത് പ്രസിദ്ധീകരിച്ചാൽ ലക്ഷകണക്കിന് ഹിറ്റ് കിട്ടുമെന്ന്. എന്നാൽ അധികം ആലോചിക്കാതെ തന്നെ അത് പ്രസിദ്ധീകരിക്കേണ്ട എന്ന് ഞാൻ ഡെസ്‌കിൽ അറിയിക്കുകയായിരുന്നു. അതിനു പല കാരണങ്ങൾ ഉണ്ടായിരുന്നു:

1 . ഈ വീഡിയോയിൽ അയാൾ ആരോപിക്കുന്ന കാര്യങ്ങൾ സത്യമാണ് എന്ന് ഉറപ്പിക്കാൻ യാതൊരു വഴിയുമില്ല.
2. സത്യം ആണെങ്കിൽ തന്നെ രണ്ടു കുട്ടികളുടെ അമ്മയായ ജീവിച്ചിരിക്കുന്ന ഒരു സ്ത്രീയെ അതിന്റെ പേരിൽ ലൈംഗികമായി അധിക്ഷേപിക്കുന്നത് ധാർമ്മികമല്ല.
3. ഈ സ്ത്രീ കാരണം ആണ് താൻ മരിക്കുന്നതെന്ന് ആ വീഡിയോയിൽ ഒരിടത്തും പറഞ്ഞിട്ടില്ല.
4. ആ സ്ത്രീ മോശമാണ് എന്നു സൂചിപ്പിക്കുന്ന തെളിവോ, ദൃശ്യങ്ങളോ ആ വീഡിയോയിലോ, മറ്റൊരിടത്തുമോ ഉണ്ടായിരുന്നില്ല.
5. ആ വീഡിയോയിൽ ആരോപിക്കുന്ന കാമുകൻ നിരപരാധിയും ഒരു കുടുംബ നാഥനും ആണെങ്കിൽ അത് അയാളോട് ചെയ്യുന്ന മഹാദ്രോഹമാണ്.

ആ പെൺകുട്ടിയുടെ ഭാഗത്തു ചില പാളിച്ചകൾ ഉണ്ടെങ്കിൽ കൂടി മാദ്ധ്യമപ്രവർത്തകൻ എന്ന നിലയിൽ എന്റെ കടമ ഒരു ജീവൻ രക്ഷിക്കുകയാണ്. ജീവിതം മടുത്ത് ആത്മഹത്യക്കു ശ്രമിക്കുന്നവരെ പോലും നമ്മൾ രക്ഷിക്കാൻ ശ്രമിക്കുന്നത് ഇതേ മാനുഷിക പരിഗണന അനുസരിച്ചാണ്. ഞാൻ ചെയ്തത് അത് മാത്രമാണ്.ഇങ്ങനെ ഞാൻ ഉപേക്ഷിച്ച വീഡിയോ പിറ്റേന്ന് നേരം വെളുത്തപ്പോഴേക്കും മലയാളികളുടെ സൈബർ ഇടത്തിൽ വൈറലായി മാറി. വാട്സ്ആപ്പിലും ഫേസ് ബുക്കിലും ഒക്കെ അത് കത്തിപ്പടർന്നു. അവസരം മുതലാക്കി യാതൊരു എത്തിക്‌സും ഇല്ലാതെ പ്രവർത്തിക്കുന്ന് ചില ഓൺലൈൻ പോർട്ടലുകൾ അത് വാർത്തയാക്കി. വീഡിയോ വാർത്തയാക്കിയതിനെ ഒരു പരിധി വരെ ന്യായീകരിക്കാൻ എന്നിരിക്കെ അത് പ്രസിദ്ധീകരിച്ച ഓൺലൈൻ മാദ്ധ്യമങ്ങൾ സർവ്വ മര്യാദകളും ലംഘിച്ച് സദാചാര പൊലീസ് കളിച്ചു. ആ യുവതിയുടെയും മക്കളുടെയും ഫോട്ടോ ഫേസ് ബുക്കിൽ നിന്നെടുത്തു ഒരു വേശ്യ എന്ന നിലയിൽ പ്രചരിപ്പിച്ചു. എത്ര മോശക്കാരി ആണെങ്കിലും ഒരു സ്ത്രീക്ക് താങ്ങാൻ ആവാത്ത വിധം വഷളൻ രീതിയിലായിരുന്നു ഈ പ്രചരണം.

സോഷ്യൽ മീഡിയയുടെ ശക്തിയിൽ ഇടയ്ക്കിടെ അഭിമാനിക്കുന്ന എന്നെ ഇത് വല്ലാതെ മുറിവേല്പിച്ചു. അജ്ഞാതയായ ആ സ്ത്രീ വീഡിയോയിലും മറ്റും പറയുന്നതുപോലെ മോശം സ്വഭാവം ഉള്ളവൾ ആണെങ്കിൽ പോലും ഇത് അതിരു കടന്നതാണ് എന്നു എനിക്ക് ബോധ്യമായിരുന്നു. എന്നു മാത്രമല്ല രാജ്യത്തു നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഇതു പ്രചരിപ്പിക്കുമ്പോൾ ഗുരുതരമായ കുറ്റമാണ് ചെയ്തത്. സൗദിയിൽ ആണെങ്കിലും ശരി ഇന്ത്യയിൽ ആണെങ്കിലും ശരി ഒരു പെൺകുട്ടിയുടെ അനുമതിയില്ലാതെ അവരുടെയും അവരുടെ കുട്ടികളുടെയും ഫോട്ടോകൾ വച്ച് ലൈംഗിക ആരോപണങ്ങൾ ഉന്നയിക്കുന്നത് ജാമ്യം ഇല്ലാത്ത വകുപ്പനുസരിച്ചു ശിക്ഷിക്കാവുന്നതാണ്. ഒരു കാരണവശാലും എനിക്കോ മറുനാടനോ ചിന്തിക്കാൻ പോലും ആവുമായിരുന്നില്ല ഇത് വാർത്തയാക്കുന്ന കാര്യം.

വളരെ വേദനയോടും നിരാശയെയും കൂടി ഞാൻ ഇരിക്കവേ അപ്രതീക്ഷിതമായി എനിക്കൊരു കോൾ എത്തി. അത് മറ്റാരും ആയിരുന്നില്ല, ആ പെൺകുട്ടി തന്നെ ആയിരുന്നു. ആ പെൺകുട്ടി എന്നെ വിളിക്കാൻ കാരണം ആ പെൺകുട്ടിക്ക് വളരെ വേണ്ടപ്പെട്ട ഒരാൾക്ക് എന്നോടുള്ള പരിചയം ആയിരുന്നു. എന്റെ പരിചയക്കാരൻ തന്നെയാണ് എന്റെ നമ്പർ ശോഭയ്ക്ക് നൽകി എന്നെ വിളിക്കാൻ പറഞ്ഞത്. അവളുടെ വേദന അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് വ്യക്തമാക്കി. പിന്നെ ഒട്ടും അമാന്തിക്കാതെ മറുനാടൻ അവളുടെ ഭാഗം പ്രസിദ്ധീകരിക്കുകയായിരുന്നു. ആ സഹതാപം ഒരു പക്ഷേ ആ വാർത്തയെ സ്വാധീനിച്ചിട്ടുണ്ടാകാം. പെൺകുട്ടികൾക്കെതിരെയുള്ള സൈബർ ആക്രമണം അതിന്റെ മൂർദ്ധന്യത്തിൽ എത്തി നിൽക്കുന്നതുകൊണ്ടു തന്നെ വാർത്തയിലെ വരികളിൽ ഷാജിയെ കുറ്റപ്പെടുത്തേണ്ടിയും വന്നു. ആ വാർത്ത ഒരു പക്ഷെ ഈ പെൺകുട്ടിയെ ആത്മഹത്യയിൽ നിന്നും രക്ഷിച്ചു കാണും എന്നാണു ഞാൻ കരുതുന്നത്. അത്രക്കും വലിയ സൈബർ ആക്രമണത്തെയാണ് അവൾ നേരിട്ടത്.

ആ പെൺകുട്ടി പറഞ്ഞത് മുഴുവൻ സത്യമാണ് എന്നു എനിക്ക് വിശ്വാസമില്ല. ശോഭയുടെ ഭാഗത്തും കുറച്ചൊക്കെ തെറ്റുകൾ ഉണ്ടായിരുന്നിരിക്കാം. പ്രായവ്യത്യാസവുമുള്ള രണ്ടു പേർ തമ്മിലുള്ള നിരന്തരമായ വഴക്കുകളും, മദ്യപാനവും ഒക്കെ മൂലം ഒരുപക്ഷേ ആ പെൺകുട്ടിക്ക് ഇടയ്ക്കെങ്കിലും കാലിടറിയിട്ടുണ്ടാകാം. എനിക്കറിയില്ല., ഞാൻ ഒട്ടു തെരക്കിയുമില്ല. എന്നാൽ ഒരു കാര്യത്തിൽ എനിക്ക് ഉറച്ച ബോധ്യം ഉണ്ടായിരുന്നു. അഥവാ ആ പെൺകുട്ടിയുടെ ഭാഗത്ത് ചില പാളിച്ചകൾ ഉണ്ടെങ്കിൽ കൂടി മാദ്ധ്യമപ്രവർത്തകൻ എന്ന നിലയിൽ എന്റെ കടമ ഒരു ജീവൻ രക്ഷിക്കുകയാണ്. ജീവിതം മടുത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ പോലും നമ്മൾ രക്ഷിക്കാൻ ശ്രമിക്കുന്നത് ഇതേ മാനുഷിക പരിഗണന അനുസരിച്ചാണ്. ഞാൻ ചെയ്തത് അത് മാത്രമാണ്. അതുകൊണ്ടാണ് റെക്കോർഡ് ചെയ്യപ്പെട്ട സംഭവങ്ങൾ വച്ച് കേസ് കൊടുക്കാൻ പറ്റുമായിട്ടും എന്നെ തെറിവിളിച്ചവർക്കെതിരെ ഞാൻ പരാതി നൽകാതിരുന്നത്. അവരുടെ മരിച്ചുപോയെ പ്രിയപ്പെട്ട ഒരാളെ കുറിച്ച് മോശമായി എഴുതിയാൽ പച്ച മനുഷ്യർ പ്രതികരിക്കുക സ്വഭാവികം.

സോഷ്യൽ മീഡിയ ജേർണലിസം ഹിറ്റുകൾ തേടി അതിർവരമ്പുകൾ കടക്കുന്നതു വല്ലാതെ ആശങ്കപ്പെടുത്തുന്നു. വമ്പന്മാരുടെ നക്കാപ്പിച്ച വാങ്ങി അവരുടെ മഹാതട്ടിപ്പുകൾ വരെ മറച്ചു വയ്ക്കുന്നവർ സാധാരണക്കാരെ ഇങ്ങനെ വലിച്ചു കീറുന്നു. എത്രയോ ജീവിതങ്ങൾ ഇങ്ങനെ ഇല്ലാതായിട്ടുണ്ടാകും. പ്രിന്റഡ് പത്രങ്ങൾ ഒരിക്കലും ഇങ്ങനെ നിരുത്തരവാദപരമായി പെരുമാറുകയില്ല. ചാനലുകൾ കണക്കാണ് എന്നറിയാം. ഓൺലൈൻ മാദ്ധ്യമങ്ങൾക്കും സോഷ്യൽ മീഡിയക്കും ചില നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതാണ്.ശോഭക്ക് ഒരാളുമായി ബന്ധം ഉണ്ട് എന്ന് ഭർത്താവ് പറഞ്ഞു എന്നത് നേരാണ്. മരിക്കുന്നതിന് മുൻപ് അയാൾ അങ്ങനെ വിശ്വസിക്കാൻ കാരണമായ തെളിവുകൾ എങ്കിലും പുറത്തു വിട്ടിരുന്നെങ്കിൽ കുറച്ചു കൂടി വിശ്വാസ്യത വരുമായിരുന്നു. അവര് പറഞ്ഞു ഇവര് പറഞ്ഞു എന്നാണ് ഷാജിയും ഷാജിയെ പിന്തുണക്കുന്നവരും പറയുന്നത്. സീതത്തോട്ടിൽ ആരോടെങ്കിലും ചോദിച്ചു നോക്കൂ എന്നാണു ഫോണിൽ വിളിച്ച ചിലർ പറയുന്നത്. നാട്ടുകാർ അറിഞ്ഞു കൊണ്ടാണോ ആളുകൾ അവിഹിത ബന്ധത്തിന് ശ്രമിക്കുന്നത്. ഞാൻ പലരോടും ചോദിച്ചു- എല്ലാവരും പറയുന്നത് അവര് പറഞ്ഞു ഇവര് പറഞ്ഞു എന്നാണു. ആർക്കും നേരിട്ട് ഒരു അറിവുമില്ല. ഭൂരിപക്ഷം പേരും ഷാജി പറഞ്ഞതായി പറയുന്നു. ദാമ്പത്യത്തിൽ ഭിന്നത ഉണ്ടാകുമ്പോൾ ഇത് സ്വാഭാവികമാണ്. ഡിവോഴ്‌സിന് മുൻപ് എല്ലാവരും പീഡന കേസ് കൊടുക്കുക പതിവാണല്ലോ.

ഒരു പെൺകുട്ടിയുടെ ദുരന്തം ആഘോഷമാക്കിയവരെ കുറിച്ച് എനിക്ക് വലിയ നിരാശയാണ് ബാക്കിയുള്ളത്. ജീവിച്ചിരിക്കുന്ന ഒരു പെൺകുട്ടിയെ കുറിച്ച് ഉറപ്പൊന്നുമില്ലാതെ ഇങ്ങനെ വൃത്തികേട് പ്രചരിപ്പിക്കാൻ എങ്ങനെ കഴിയുന്നു നമുക്ക്? ഈ വാർത്ത എഴുതിയ ഓൺലൈൻ പത്രങ്ങളോടാണ് എനിക്ക് അതിലും സഹതാപം. കേവലം ഹിറ്റ് മാത്രം പ്രതീക്ഷിച്ചതു ഇങ്ങനെ ഒക്കെ എഴുതിയാൽ എത്ര തലമുറ നീണ്ടു നില്കും ആ കണ്ണീരിന്റെ ശാപം. നാളെ നമ്മളിൽ ആർക്കും സംഭവിക്കാം ഇത്തരം ഒരു ദുരന്തം. അന്നൊക്കെ അത് ആഘോഷമാക്കാൻ സോഷ്യൽ മീഡിയയും കഴുകൻ കണ്ണുകളോടെ ഓൺലൈൻ പത്രങ്ങളും ഉണ്ടാകും. ഒരു പക്ഷേ, ഇങ്ങനെ വേട്ടയാടപ്പെടുന്നത് നിരപരാധിയായ ഒരാൾ ആവാം. ആ കരുതൽ എങ്കിലും നമ്മൾ എടുത്തെ മതിയാവു.

സോഷ്യൽ മീഡിയ ജേർണലിസം ഇങ്ങനെ ഹിറ്റുകൾ തേടി അതിർവരമ്പുകൾ കടക്കുന്നത് എന്നെ വല്ലാതെ ആശങ്കപ്പെടുത്തുന്നു. വമ്പന്മാരുടെ നക്കാപ്പിച്ച വാങ്ങി അവരുടെ മഹാതട്ടിപ്പുകൾ വരെ മറച്ചു വയ്ക്കുന്നവർ സാധാരണക്കാരെ ഇങ്ങനെ വലിച്ചു കീറുന്നു. അത് മാറി മാറി ഷെയർ ചെയ്യാൻ കുറച്ചു പേരെ വേറെയും. എത്രയോ ജീവിതങ്ങൾ ഇങ്ങനെ ഇല്ലാതായിട്ടുണ്ടാകും. പ്രിന്റഡ് പത്രങ്ങൾ ഒരിക്കലും ഇങ്ങനെ നിരുത്തരവാദപരമായി പെരുമാറുകയില്ല. ചാനലുകൾ കണക്കാണ് എന്നറിയാം. ഈ അവസ്ഥ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഓൺലൈൻ മാദ്ധ്യമങ്ങൾക്കും സോഷ്യൽ മീഡിയക്കും ചില നിയന്ത്രണങ്ങൾ കൊണ്ട് വരേണ്ടതാണ്. ഇത് സിവിൽ കുറ്റമല്ല ക്രിമിനൽ കുറ്റമാണ് എന്ന് മനസ്സിലാക്കി വേണം സർക്കാർ പ്രവർത്തിക്കാൻ.

ഷാജന്‍ സ്‌കറിയ    
ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ചെറിയ കാര്യങ്ങള്‍ പറയുന്ന കോളം

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കാളക്കുട്ടിയെ കൊന്നത് വിവേകശൂന്യവും കിരാതവുമെന്ന് രാഹുൽഗാന്ധി; ആവേശകുമാരന്മാരായി പരസ്യമായി കാളക്കുട്ടിയെ കൊന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരേ പൊലീസ് കേസുമെടുത്തു; ഏതു നിമിഷവും അറസ്റ്റ് ഭയന്ന് 'യൂത്ത് നേതാക്കൾ'; ബീഫ് നിരോധനത്തിനെതിരായ പ്രതിഷേധത്തിന്റെ അന്തസ് കെടുത്തിയെന്ന് രാജ്യമെങ്ങും പ്രതിഷേധം
എന്തുപറഞ്ഞാലും ദുർവ്യാഖ്യാനം ചെയ്യപ്പെടും; ഏതുനിമിഷവും രാജ്യദ്രോഹിയായി ചിത്രീകരിക്കപ്പെടും; സൗഹൃദങ്ങൾപോലും മതബോധത്തിനോട് അടിമപ്പെട്ട്; യുപിയിലെ മുസ്ലിംകൾക്ക് ഇത് സ്വന്തം രാജ്യമോ എന്ന ആശങ്ക ശക്തം; തിരഞ്ഞൈടുപ്പ് യുപിയുടെ മനസ്സിനെ മാറ്റിമറിച്ചത് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനെക്കാൾ ഭീദിതമായി
ലിംഗം മുറിച്ച പെൺകുട്ടിയുടെ കാമുകൻ മനോനില തെറ്റി 45കാരിയുമായി ബന്ധം പുലർത്തിയിരുന്നയാൾ; ഗംഗേശാനന്ദയ്ക്കൊപ്പം തിരുവനന്തപുരത്ത് എത്തിയപ്പോൾ പെൺകുട്ടിയുമായി പ്രണയത്തിലായി; ബന്ധത്തെ എതിർത്തത് കമിതാക്കൾക്കു സ്വാമിയോടു വൈരാഗ്യമുണ്ടാക്കി; വയനാട്ടിലായിരുന്ന സ്വാമിയെ തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തിയത് പെൺകുട്ടി; ഗംഗേശാനന്ദയുടെ സുഹൃത്ത് ഗരുഡ ഭജാനന്ദ മറുനാടനോടു നടത്തിയ വെളിപ്പെടുത്തലുകൾ
മോദി ഭരണത്തിന് കീഴിൽ ഇന്ത്യയുടെ അന്തസ്സ് ഉയർന്നു; കേന്ദ്രത്തിൽ തുടർഭരണം ഉറപ്പ്; നോട്ടു പിൻവലിക്കൽ ഭരണത്തിലെ ഏറ്റവും മികച്ച തീരുമാനം; ന്യൂനപക്ഷങ്ങളും ഭരണത്തിൽ തൃപ്തർ; മൂന്ന് വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി മോദിക്കും സർക്കാറിനും ഡിസ്റ്റിങ്ഷൻ നൽകി മറുനാടൻ വായനക്കാർ: സർവേഫലം പുറത്തുവിടുന്നു
വഴിവിട്ട ബന്ധം ഭർത്താവ് ചൂണ്ടിക്കാട്ടിയപ്പോൾ അധികാരികൾ കണ്ണടച്ചു; അച്ചനെ സ്ഥലം മാറ്റിയിട്ടും പ്രണയം മൂത്തു; വാട്സ് അപ്പ് പ്രേമം മൂത്ത് രണ്ടു കുട്ടികളുടെ അമ്മ വികാരിയോടൊപ്പം വീടുവിട്ടിറങ്ങി; വൈദിക കുപ്പായമുപേക്ഷിച്ച് ഇറ്റലിയിലേക്ക് പറക്കാനുറച്ച് ഫാദർ സെബി വിതയത്തിൽ; ഇരിങ്ങാലക്കുട രൂപതയിൽ നിന്നൊരു പ്രണയകഥ
കടമായി നൽകിയ 20 ലക്ഷം തിരിച്ചു ചോദിച്ചത് പ്രശ്‌നമായി; വീട്ടുകാർ ഉറക്കമായപ്പോൾ കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തി; ആപ്പിൾ മുറിക്കാനുള്ള കത്തി കഴുത്തിൽ ചേർത്ത് വഴങ്ങണമെന്ന് ഭീഷണിയും; പിടിവലിക്കൊടുവിൽ കത്തി കൈക്കലാക്കി ജനനേന്ദ്രിയത്തിൽ പിടിച്ച് കുറുകേ മുറിച്ചെന്ന് മൊഴി; ഗംഗേശാനന്ദ കോടിപതി ആയതിന്റെ പൊരുൾ തേടി പൊലീസ്
പുഴയിൽ കുളിച്ചു കയറിയ പതിനാറുകാരന് ആദ്യമുണ്ടായത് തലവേദന; കോട്ടയത്തെ ആശുപത്രിയിൽ വച്ചു മരണം; മണിമലയാറ്റിലെ കുളിക്കിടയിൽ പുഴവെള്ളത്തിൽ നിന്ന് മൂക്കിലൂടെയോ വായിലൂടെയോ ശരീരത്തിലെത്തിയത് അമീബിക് അണുബാധയുണ്ടാക്കിയതു മരണകാരണം; എരുമേലിയിലുണ്ടായത് ലോകത്തുതന്നെ അപൂർവമായ മരണം; നാടിനാകെ ദുരന്തമുന്നറിയിപ്പ്
കഥകളി പഠിച്ചതിനും തട്ടമിടാത്തതിനും മഹല്ലിലും നാട്ടിലും ഒറ്റപ്പെടുത്തി; ഉമ്മ മരിച്ചപ്പോൾ ഖബർസ്ഥാനിൽ അടക്കാൻ സമ്മതിച്ചില്ല; നടന്നുപോകുമ്പോൾ കുശുകുശുക്കുന്നവർ ഇപ്പോഴുമുണ്ട്; ചെന്നൈയിൽ പോയി പഠിക്കാൻ സഹായിച്ചത് സ്പീക്കർ ശ്രീരാമകൃഷ്ണൻ; വിലക്കിയവർക്ക് ഒന്നാം റാങ്കിലൂടെ മറുപടി; മൻസിയ മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു
ലൗ ജിഹാദിന്റെ സൂത്രധാരൻ; ഹിന്ദു ഹെൽപ്പ് ലൈനിന്റെ മുന്നണി പോരാളി; എസ് എൻ ഡി പി-ബിജെപി കൂട്ടുകെട്ടിന്റെ സൂത്രധാരൻ; കേരളാ ഹൗസിലെ ബീഫ് വിവാദം ആളിക്കത്തിച്ച് വിവാദ നായകൻ; കുമ്മനത്തെ അധ്യക്ഷനാക്കിയ തന്ത്രശാലി; വെള്ളാപ്പള്ളിക്കും അമൃതാന്ദമയിക്കും കരിമ്പൂച്ചകളെ ഒരുക്കിയ പ്രതീഷ് വിശ്വനാഥനെന്ന 'സൂപ്പർ പവറിന്റെ' കഥ
വി എസ് എന്ന് ദേഹത്ത് എഴുതി സിറ്റിയിലൂടെ ബൈക്ക് ഓടിച്ചു; ഹക്കിം ഷായെ വടിവാളു കൊണ്ടു വെട്ടിയെന്നും ആരോപണം; ഓംപ്രകാശും പുത്തൻപാലം രാജേഷും കൂട്ടുകാർ; കാക്കികുപ്പായം നൽകരുതെന്ന് വിലക്കി ഇന്റലിജൻസ്; ചെന്നിത്തല വിശാലനായപ്പോൾ സേനയിലെത്തി; കഞ്ചാവ് കേസിലൂടെ സിപിഎമ്മിലെ കണ്ണിലെ കരടായി; ജനനേന്ദ്രിയം തകർത്തപ്പോൾ സസ്‌പെൻഷനും; എസ് ഐ സമ്പത്തിന്റെ കഥ ഇങ്ങനെ
വഴിവിട്ട ബന്ധം ഭർത്താവ് ചൂണ്ടിക്കാട്ടിയപ്പോൾ അധികാരികൾ കണ്ണടച്ചു; അച്ചനെ സ്ഥലം മാറ്റിയിട്ടും പ്രണയം മൂത്തു; വാട്സ് അപ്പ് പ്രേമം മൂത്ത് രണ്ടു കുട്ടികളുടെ അമ്മ വികാരിയോടൊപ്പം വീടുവിട്ടിറങ്ങി; വൈദിക കുപ്പായമുപേക്ഷിച്ച് ഇറ്റലിയിലേക്ക് പറക്കാനുറച്ച് ഫാദർ സെബി വിതയത്തിൽ; ഇരിങ്ങാലക്കുട രൂപതയിൽ നിന്നൊരു പ്രണയകഥ
സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം എടുത്ത് സ്റ്റേഷനിലേക്ക് പോയ യുവാവിനെ പരാതിക്കാരിയായ വീട്ടമ്മയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി; ക്രൂരമായി മർദ്ദിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്തത് പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു പോയി വിലിച്ചെറിഞ്ഞു; അറസ്റ്റ് ചെയ്തില്ല എന്നു പറഞ്ഞ് പൊലീസിനെതിരെ ഫെയ്‌സ് ബുക്കിലൂടെ ലൈവായി കൊലവിളി