1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
20
Wednesday

എന്തു കൊണ്ടാണ് ഞാൻ പി സി ജോർജ് തോൽക്കണം എന്ന് ആഗ്രഹിക്കുന്നത്? എന്തുകൊണ്ടാണ് ചിലരുടെ കാര്യത്തിൽ നിഷ്പക്ഷത കൈ വിടുന്നത്?

May 10, 2016 | 12:58 PM IST | Permalinkഎന്തു കൊണ്ടാണ് ഞാൻ പി സി ജോർജ് തോൽക്കണം എന്ന് ആഗ്രഹിക്കുന്നത്? എന്തുകൊണ്ടാണ് ചിലരുടെ കാര്യത്തിൽ നിഷ്പക്ഷത കൈ വിടുന്നത്?

ഷാജൻ സ്‌കറിയ

ഴിഞ്ഞ ആഴ്ച വീണ ജോർജിനെ കുറിച്ച് എഴുതിയ ലേഖനത്തിൽ ഈ ലേഖകൻ നിഷ്പക്ഷതയെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. എന്നാൽ മറുനാടൻ വായിക്കുന്നവർക്കും ഈ ലേഖകന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ വായിക്കുന്നവർക്കും അറിയാം അത്രമേൽ നിഷ്പക്ഷം അല്ല കാര്യങ്ങളുടെ പോക്കെന്ന്. അതിന്റെ കാരണം ലളിതമാണ് നിഷ്പക്ഷത്വം എന്നതാണ് ഏറ്റവും വലിയ കള്ളം. ഞാൻ പക്ഷം പിടിക്കുന്നത് മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ സ്വജനപക്ഷപാതത്തിന്റെയോ അടിസ്ഥാനത്തിൽ അല്ല, നേരെ മറിച്ച് ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ്.

ഇത്രയും പറയാൻ കാരണം പിസി ജോർജിനെതിരെ കടുത്ത നിലപാട് എടുക്കുന്നത് എന്തു കൊണ്ടാണ് എന്ന് വിശദീകരിക്കാൻ ആണ്. ഒരു മറയും ഇല്ലാതെ പറയാം, പിസി ജോർജ് തോറ്റു കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. വീണ ജോർജ് ജയിച്ചു കാണണം എന്ന് ആഗ്രഹം നടക്കുമോ എന്നുറപ്പില്ലാത്തത് പോലെ തന്നെ പിസി ജോർജ് തോറ്റു കാണണം എന്ന ആഗ്രഹം നടക്കുമോ എന്നും എനിക്ക് നിശ്ചയമില്ല. ജയിച്ചാലും തോറ്റാലും ഞാൻ എന്തു കൊണ്ടു ഇങ്ങനെ ഒരു ആഗ്രഹം കാത്തുസൂക്ഷിച്ചു എന്ന് പറയേണ്ട ബാധ്യത എനിക്കുണ്ട്.

ആദ്യമേ പറയട്ടെ - ഞാൻ പൂഞ്ഞാർ മണ്ഡലത്തിൽ ജനിച്ചു വളർന്നു, ആ മണ്ഡലത്തിലെ പാതിയോളം പ്രദേശങ്ങളുമായി അഗാതമായ ബന്ധം പുലർത്തുന്ന ഒരാൾ ആണ്. ആ മണ്ഡലംകാരൻ എന്നതിനൊപ്പം ഒരു മാദ്ധ്യമപ്രവർത്തകൻ എന്ന നിലയിലുള്ള ബന്ധങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ മണ്ഡലത്തിന് പുറത്തുള്ളവർക്ക് ജോർജിനെ കുറിച്ച് അറിയാവുന്നതിൽ ഏറെ കാര്യങ്ങൾ എനിക്കറിയാം. ജോർജ് ഒരു മികച്ച എംഎൽഎ ആണെന്ന കാര്യത്തിൽ എനിക്ക് തർക്കമില്ല. എന്നാൽ ജോർജ് പ്രതിനിധാനം ചെയ്യുന്നത് തികച്ചും തെറ്റായ രാഷ്ട്രീയം ആണ് എന്നതാണ് ഞാൻ ജോർജിനെ എതിർക്കാൻ കാരണം. പലരും പറയുന്നു കെ എം മാണിയോട് ജോർജ് എതിരിടുന്നതുകൊണ്ടാണ് ഞാൻ ജോർജിനെ എതിർക്കുന്നത് എന്ന്. അങ്ങനെ പറയുന്നവർക്ക് എന്റെ നിലപാടുകളെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തതുകൊണ്ടാണ്.

ജോർജിനെതിരെയുള്ള എന്റെ നാലപാടിന് മറുനാടന്റെ തുടക്കം മുതൽ പഴക്കമുണ്ട്. ജോർജ് കേരള രാഷ്ട്രീയത്തിലെ കാൻസർ ആണ് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. സ്വന്തം നേട്ടത്തിന് വേണ്ടി മാത്രം അവസരവാദപരമായ നിലപാട് എടുക്കുകയും, ഏതു വിഴിപ്പു ഭാണ്ഡത്തെയും ചുമക്കുകയും, എന്നാൽ കാര്യം നടക്കാതെ വരുമ്പോൾ അവരെ പച്ചത്തെറി വിളിക്കുകയും ചെയ്യുന്ന ജോർജ് പ്രതിനിധാനം ചെയ്യുന്നത് തികച്ചും അപകടകരമായ രാഷ്ട്രീയം ആണ്. അതുകൊണ്ട് തന്നെ ജോർജ് എന്ന കാപട്യത്തെ ഞാൻ ആദ്യം മുതൽ നഖശിതാന്തം എതിർത്തിരുന്നു. സംശയം ഉള്ളവർക്ക് വേണ്ടി 2012 ലും 2013 ലും പ്രസിദ്ധീകരിച്ച എഡിറ്റോറിയലുകളുടെ ലിങ്ക് തരാം. അന്ന് ജോർജ് കെ എം മാണിയുടെ വലം കയ്യായിരുന്നു എന്നോർക്കണം. എന്നിട്ട് വേണം ജോർജ് മാണിക്കെതിരെ നിലപാട് എടുത്തതുകൊണ്ടാണ് ഞാൻ ജോർജിനെ എതിർക്കുന്നത് എന്നു ആരോപിക്കാൻ.

അഴിമതിക്കെതിരെ പടവാളേന്തുന്ന ജോർജിനോട് എന്താണ് കലിപ്പ് എന്ന് പലർക്കും സംശയം ഉണ്ടാവുക സ്വാഭാവികമാണ്. കാരണം വളരെ സിംപിൾ ആണ്. രാഷ്ട്രീയത്തിൽ ഏറ്റവും അധികം വേണ്ടത് സത്യസന്ധതയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.കെ എം മാണിക്കെതിരെ ജോർജ് എടുത്ത നിലപാടിന്റെ വെളിച്ചത്തിൽ മാത്രം ജോർജിനെ കാണുന്നവർക്ക് ജോർജ് കേരള കേജ്രിവാൾ ആണ് എന്നൊക്കെ തോന്നും. എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ജോർജിന്റെ പ്രവർത്തനങ്ങൾ അടുത്തു കാണുന്ന ഒരു മാദ്ധ്യമ പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ചരിത്രത്തെ അത്ര വേഗം മറക്കാൻ സാധിക്കില്ല. ഇവിടെ അഴിമതിക്കാരും തട്ടിപ്പുകാരും സ്വജനപക്ഷപാതികളുമായ അനേകം നേതാക്കൾ ഉണ്ട്. അവരെ ഒക്കെ തുറന്ന് കാട്ടണം എന്ന് വിശ്വസിക്കുന്നയാൾ ആണ് ഞാൻ. എന്നിട്ടും അഴിമതിക്കെതിരെ പടവാളേന്തുന്ന ജോർജിനോട് എന്താണ് കലിപ്പ് എന്ന് പലർക്കും സംശയം ഉണ്ടാവുക സ്വാഭാവികമാണ്. കാരണം വളരെ സിംപിൾ ആണ്. രാഷ്ട്രീയത്തിൽ ഏറ്റവും അധികം വേണ്ടത് സത്യസന്ധതയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധത്തിലും സാധാരണക്കാരനെ പിഴിയാത്ത വിധത്തിലും അത്യാവശ്യം കമ്മീഷൻ ഒക്കെ വാങ്ങുന്നതിന് പോലും ഞാൻ എതിരല്ല. കോടികൾ മുടക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ മുടക്ക് മുതലെങ്കിലും ഊരിയെടുക്കാൻ നിക്ഷേപകർ ആഗ്രഹിക്കുക സ്വാഭാവികം. അല്ലെങ്കിൽ കോടികൾ മുടക്കാനുള്ള അവസരം ഇല്ലാതാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയണം.

ജോർജിനോടുള്ള എതിർപ്പ് എന്തെന്ന് വച്ചാൽ മറ്റെല്ലാ രാഷ്ട്രീയക്കാരെയും പോലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും കുടപിടിക്കുന്ന ജോർജ് പക്ഷെ താൻ മാത്രം പുണ്യാളൻ ആണെന്നും മറ്റുള്ളവരെല്ലാം അഴിമതിക്കാരാണെന്നും വരുത്തി തീർക്കാൻ ശ്രമിക്കുന്നു.ജോർജിനോടുള്ള എതിർപ്പ് എന്തെന്ന് വച്ചാൽ മറ്റെല്ലാ രാഷ്ട്രീയക്കാരെയും പോലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും കുടപിടിക്കുന്ന ജോർജ് പക്ഷെ താൻ മാത്രം പുണ്യാളൻ ആണെന്നും മറ്റുള്ളവരെല്ലാം അഴിമതിക്കാരാണെന്നും വരുത്തി തീർക്കാൻ ശ്രമിക്കുന്നു. പൂഞ്ഞാർ മണ്ഡലത്തിലെ ഓരോ ഇടപാടുകൾക്കും എണ്ണിയെണ്ണി കമ്മീഷൻ കൈപ്പറ്റുന്നവരാണ് ജോർജും മകനും എന്നാണ് പൂഞ്ഞാറിലെ അനുഭവസ്ഥർ പറയുന്നത്. അഴിമതി നിരോധന നിയമ പ്രകാരം കേരളത്തിൽ ആദ്യമായി കുറ്റക്കാരൻ ആണ് എന്ന് കണ്ടെത്തിയ ജനപ്രതിനിധി സാക്ഷാൽ പിസി ജോർജ് ആണ് എന്നോർക്കണം. മന്ത്രി പി ജെ ജോസഫ് വിദ്യാഭ്യാസ - പൊതു മരാമത്ത് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ഇടത് മുന്നണി സർക്കാരിന്റെ കാലത്ത് ജോർജ് എന്തെങ്കിലും സമ്പാദിച്ചിട്ടുണ്ടോ എന്ന് ജോർജ്ജ് തന്നെ പറയട്ടെ. പ്രിഡിഗ്രി കോളേജിൽ നിന്നും അടർത്തി മാറ്റിയെടുത്ത ആ കാലം ആയിരുന്നു കേരളം കണ്ട ഏറ്റവും സംഘടിതമായ അഴിമതി നടന്നത്. +2 അനുവദിക്കാൻ ഓരോ എയ്ഡഡ് സ്‌കൂളുകളും ലക്ഷങ്ങൾ ആണ് വാരി എറിഞ്ഞത്. ഓരോ സ്‌കൂളുകളിലെയും അദ്ധ്യാപക ഒഴിവുകളുടെ എണ്ണം നോക്കിയായിരുന്നു കൈക്കൂലി കൊടുത്തിരുന്നത്.

ജോർജിന്റെ മകന് കോട്ടയം പത്തനംതിട്ട ജില്ലകളിൽ ഒരു പാറമട പോലും ഇല്ലെന്ന് ചങ്കിൽ കൈ വച്ച് പറയാൻ സാധിക്കുമോ? പാറമടകൾ വിൽക്കുകയും വാങ്ങുകയും ഒക്കെ ചെയ്യുന്നതിന് ജോർജിന്റെ മകൻ ഇടനില നിന്ന ഒട്ടേറെ സംഭവങ്ങൾ ഈ ലേഖകന് തന്നെ അറിവുള്ളതാണ്.ആ അഴിമതി അദ്ധ്യാപക നിയമങ്ങളിൽ മാത്രം ഒതുങ്ങി നിന്നല്ല. ഓരോ സ്‌കൂളിലും അനുവദിച്ച കുട്ടികളുടെ എണ്ണം അനുസരിച്ചും പണം കൊടുത്തിരുന്നെന്നും മാനേജ്മെന്റ് പ്രതിനിധികൾ ഈ ലേഖകോട് വ്യക്തമാക്കിയിരുന്നു. ഒരു വിദ്യാലയത്തിൽ നിന്നും 25,000 രൂപ വരെയാണ് അന്ന് ക്യാപിറ്റേഷൻ വാങ്ങിയിരുന്നത്. ഇതിന്റെ ഒരു വിഹിതവും സ്‌കൂൾ അനുവദിക്കാൻ സഹായിച്ചവർക്ക് നൽകേണ്ടി വന്നു. ഈ അഴിമതിക്ക് ജോർജിന് ഒരു പങ്കും ഇല്ലായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ അത് പൊളിക്കാൻ ഒരു പത്ത് സാക്ഷികളെ ഞാൻ കൊണ്ടു നിർത്തി തരാം. അതുപോലെ എത്രയോ ഇടപാടുകൾ പുറം ലോകം അറിയാനുണ്ട്. ജോർജിന്റെ മകന് കോട്ടയം പത്തനംതിട്ട ജില്ലകളിൽ ഒരു പാറമട പോലും ഇല്ലെന്ന് ചങ്കിൽ കൈ വച്ച് പറയാൻ സാധിക്കുമോ? പാറമടകൾ വിൽക്കുകയും വാങ്ങുകയും ഒക്കെ ചെയ്യുന്നതിന് ജോർജിന്റെ മകൻ ഇടനില നിന്ന ഒട്ടേറെ സംഭവങ്ങൾ ഈ ലേഖകന് തന്നെ അറിവുള്ളതാണ്. അല്ലെങ്കിൽ ജോർജോ മകനോ കേസ് കൊടുക്കട്ടെ അത്തരക്കാരെ ഞാൻ തന്നെ മുൻപിൽ നിർത്തി തരാം.

ഇനി ഇപ്പറഞ്ഞതെല്ലാം ആരോപണങ്ങൾ മാത്രം ആണ് എന്ന് കരുതുക. എങ്കിൽ പോലും ജോർജ് ഉത്തരം പറയേണ്ട ചില ചോദ്യങ്ങൾ ഉണ്ട്. ഒരു രാഷ്ട്രീയപാർട്ടിയുടെയും ലേബൽ ഇല്ലാത്ത (സെക്യുലറിൽ നിന്നും ജോർജിനെ പുറത്താക്കിയിരുന്നു) ഒരു മുന്നണിയുടെയും സ്ഥനാർത്ഥിയല്ലാത്ത ജോർജ് പൂഞ്ഞാറിൽ മത്സരിക്കാനായി മുടക്കുന്നത് കോടികൾ ആണ്. ഇടത് വലത് സ്ഥാനാർത്ഥികൾക്കൊക്കെ ഏറെ പോസ്റ്ററും ഫ്ളെക്സുമായി ജോർജ് പ്രചാരണം നടത്തുന്നു. ജോർജ്ജിന്റെ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞ് കൊണ്ട് പൂഞ്ഞാറിലെ ഒന്നരലക്ഷം വോട്ടർമാർക്ക് എത്തിച്ച് ബുക്കിന്റെ ചെലവ് മാത്രം ലക്ഷങ്ങളാണ്. ഏറ്റവും കുറഞ്ഞത് പത്തു കേടി രൂപ വേണ്ടി വരും ഈ പ്രചാരണം പൂർത്തിയാകാൻ എന്നാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിലെ മികച്ച പ്രകടനങ്ങൾ നടത്തുന്ന മണ്ഡലങ്ങളിൽ പ്രധാന സ്ഥാനാർത്ഥികൾ ചെലവാക്കുന്ന യഥാർത്ഥ തുകയാണിത്. കണക്കിൽ പത്തു ലക്ഷം മാത്രമേ ഉള്ളൂ എങ്കിലും നല്ലത് പറയാൻ ഓട്ടോറിക്ഷാക്കാർക്ക് 45 ദിവസത്തെ ഓട്ടോക്കൂലിയാണ് ജോർജ് വിതരണം ചെയ്തതെന്നാണ് മണ്ഡലത്തിൽ നിറഞ്ഞ് കേൾക്കുന്ന ആരോപണം. ഇത് നിരവധി ഓട്ടോറിക്ഷാ ഡ്രൈവർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. ജോർജിന്റെ പ്രചാരണ വാഹനത്തിനു പിന്നാലെ പോകാനും ബൈക്ക് റാലിയും മറ്റും നടത്താനും യുവാക്കൾക്ക് പെട്രോൾ ചെലവും, 300 രൂപയും, ബിരിയാണിയും, ടീ-ഷർട്ടുമാണ് സമ്മാനം. ഇതൊക്കെ വെറും ആരോപണങ്ങൾ അല്ല. ഇതിന്റെ ഒക്കെ ഉപഭോക്താക്കൾ നേരിട്ട് പറഞ്ഞ കാര്യങ്ങൾ മാത്രമാണ്.

ജോർജിന്റെ അപ്പൻ പണ്ട് ഒരു പട്ടച്ചാരായക്കട നടത്തിയുരുന്ന ആളായിരുന്നെന്ന് പൂഞ്ഞാറുകാർക്കറിയാം. ജോർജോ മകനോ മകളോ ഒരിക്കലും ജോലിക്ക് പോയിട്ടില്ല. ഇവർക്ക് എന്തെങ്കിലും ബിസിനസ്സ് ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നില്ല. പരമ്പരാഗതമായി ജോർജിന് ഒരുപാട് സ്വത്തുക്കൾ ഒന്നും ഉണ്ടാക്കിയിട്ടുമില്ല. എന്നിട്ടും എങ്ങനെയാണ് ഈ കോടികൾ വാരി എറിയാൻ കഴിയുന്നത് എന്ന ചോദ്യത്തിനെങ്കിലും ജോർജ് ഉത്തരം തരേണ്ടതല്ലേ?അഴിമതി വിരുദ്ധ പടയാളിയായ ഈ കേരള കേജ്രിവാളിന് ഈ പണം ഒക്കെയും എവിടെ നിന്നാണ് ലഭിച്ചത്? ജോർജിന്റെ അപ്പൻ പണ്ട് ഒരു പട്ടച്ചാരായക്കട നടത്തിയുരുന്ന ആളായിരുന്നെന്ന് പൂഞ്ഞാറുകാർക്കറിയാം. ജോർജോ മകനോ മകളോ ഒരിക്കലും ജോലിക്ക് പോയിട്ടില്ല. ഇവർക്ക് എന്തെങ്കിലും ബിസിനസ്സ് ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നില്ല. പരമ്പരാഗതമായി ജോർജിന് ഒരുപാട് സ്വത്തുക്കൾ ഒന്നും ഉണ്ടാക്കിയിട്ടുമില്ല. എന്നിട്ടും എങ്ങനെയാണ് ഈ കോടികൾ വാരി എറിയാൻ കഴിയുന്നത് എന്ന ചോദ്യത്തിനെങ്കിലും ജോർജ് ഉത്തരം തരേണ്ടതല്ലേ?

ഇതൊക്കെയാണ് സ്ഥിതിയെങ്കിലും പിന്നെന്തുകൊണ്ടാണ് ജോർജിനെതിരെ ആരും ഒരക്ഷരം മിണ്ടാത്തതെന്ന് എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാകും. ഇക്കാര്യം ഞാൻ പല നേതാക്കളോടും ചോദിച്ചിട്ടുണ്ട്. അതിന് അവർ പറഞ്ഞത് ഒറ്റ മറുപടി മാത്രമാണ്. അവർക്കൊക്കെ മാന്യത എന്നു പറയുന്ന ഒന്നുണ്ട്? അതല്ലാതെ ജോർജ് പച്ചത്തെറി പരസ്യമായി വിളിച്ചു പറയുന്നത് കേൾക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ട് മാത്രം മിണ്ടാതാരിക്കുന്നു എന്ന്. അതിൽ ശരിയില്ലേ? തന്തയ്ക്കും തള്ളയ്ക്കും ഒക്കെ വിളിക്കുമ്പോൾ ആരായാലും പ്രകോപിതാരാവില്ലേ? അതൊഴിവാക്കാൻ ഏറ്റവും നല്ല മാർഗ്ഗം ജോർജിനെ ഒഴിവാക്കുകയാണ് എന്ന് അവർ കരുതിയാൽ കുറ്റം പറയാൻ പറ്റുമോ? വീട്ടുമുറ്റത്ത് നന്നായി കുരയ്ക്കുന്ന ഒരു പട്ടിയുള്ളത് അന്തസ്സുള്ള തറവാടിന്റെ അടയാളം ആണ് എന്നാണ് മാണി ഒരിക്കൽ ജോർജ്ജിനെ എടുത്തതിനെക്കുറിച്ച് ചോദിച്ചവരോട് പറഞ്ഞതെന്ന് കേട്ടിട്ടുണ്ട്.

ഒരു സ്ത്രീയെ ഉപയോഗിച്ച് ജോസഫ് അശ്ലീല സന്ദേശം അയച്ചു എന്നും മറ്റും പറഞ്ഞ് കേസ് കൊടിപ്പിച്ച രാഷ്ട്രീയ നെറികേട് മറ്റാരെങ്കിലും ചെയ്തോ? ആ കേസ് നിർദയം തള്ളുകയും ജോർജ് പറഞ്ഞിട്ടാണ് ചെയ്തതെന്ന് പരാതിക്കാരി ആരോപിക്കുകയും ചെയ്തപ്പോൾ ജോസഫിനുണ്ടായ മാനനഷ്ടത്തിന് ആരെങ്കിലും പരിഹാരം ചെയ്തോ?ജോർജിനെ കുറിച്ച് ഒരു സത്യം പറഞ്ഞതിന് ഗൗരിയമ്മയെ പോലെ വയോധികയായ ഒരു സ്ത്രീയെ എന്തൊക്കെയാണ് ജോർജ് വിളിച്ചു പറഞ്ഞതെന്ന് ആളുകൾ കേട്ടതാണ്. പിജെ ജോസഫിനെ ഉപേക്ഷിച്ച് വന്നപ്പോൾ എന്തെല്ലാം അസഭ്യങ്ങൾ ആണ് ജോസഫിനെ കുറിച്ച് പറഞ്ഞത്. ഒരു സ്ത്രീയെ ഉപയോഗിച്ച് ജോസഫ് അശ്ലീല സന്ദേശം അയച്ചു എന്നും മറ്റും പറഞ്ഞ് കേസ് കൊടിപ്പിച്ച രാഷ്ട്രീയ നെറികേട് മറ്റാരെങ്കിലും ചെയ്തോ? ആ കേസ് നിർദയം തള്ളുകയും ജോർജ് പറഞ്ഞിട്ടാണ് ചെയ്തതെന്ന് പരാതിക്കാരി ആരോപിക്കുകയും ചെയ്തപ്പോൾ ജോസഫിനുണ്ടായ മാനനഷ്ടത്തിന് ആരെങ്കിലും പരിഹാരം ചെയ്തോ? കേരളം അത്തരം ചതികളും വഞ്ചനകലും ഒന്നും വേണ്ടത് പോലെ ചർച്ച ചെയ്തിട്ടു പോലുമില്ല. ജോർജ്ജ് ആരോടൊക്കെ കൂടിയോ അവരോടൊക്കെ വഴക്കിട്ട് പോരുകയും അവരെക്കുറിച്ചെല്ലാം അസഭ്യം പറയുകയും ചെയ്യുന്നത് കേരളം പലതവണ കണ്ടിട്ടുള്ളതാണ്.

കെ എം മാണിയോടു പിണങ്ങിയപ്പോൾ എന്തെല്ലാം ആരോപണങ്ങൾ ആണ് ജോർജ് ഉന്നയിച്ചത്. സരിതയുടെ കത്തിൽ ഒരിക്കൽ പോലും പേര് പറഞ്ഞ് കേട്ടിട്ടില്ലാത്ത ജോസ് കെ മാണിയുടെ പേര് ഞൊടിയിടക്കുള്ളിൽ ആണ് പ്രത്യക്ഷപ്പെട്ടത്. ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലിലോ വീട്ടിലിലോ ഓഫീസിലോ ഒക്കെ കൊണ്ട് സരിതയെ പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം എങ്കിൽ വിശ്വസിക്കാമായിരുന്നു. ഡൽഹിയിലെ ഒരു പബ്ലിക് ടോയ്ലറ്റിൽ വച്ച് സരിതയെ ജോസ് കെ മാണി തുണി പൊക്കി കാണിച്ചു എന്നായിരുന്നു ആരോപണം എന്നോർക്കണം. ഒരു എംപിയെന്നല്ല ഒരു സാധാരണക്കാരൻ സ്ത്രീകളുടെ ടോയ്ലറ്റിൽ കയറിയാൽ നാട്ടുകാർ തല്ലിയോടിക്കും എന്നറിയാത്തവനാണോ ജോസ് കെ മാണി? അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ മാണിയുടെ മകൻ എന്തിന് പബ്ലിക് ടോയ്‌ലറ്റ് തെരഞ്ഞെടുത്തു? വല്ല പഞ്ചനക്ഷത്ര ഹോട്ടലിലും കൊണ്ടുപോയി തുണി പൊക്കാമായിരുന്നില്ലേ? മാണിയുടെ മകന് ശ്രീലങ്കയിലും മറ്റും ബിസിനസ്സ് സംരംഭങ്ങൾ ഉണ്ടെന്ന് ആരോപിച്ച ജോർജ് തെളിവ് നിരത്തിയോ? ഈ തെരഞ്ഞെടുപ്പ് സമയത്ത് എങ്കിലും ജോർജ്ജ് അത്തരം ആരോപണങ്ങളുടെ തെളിവുകൾ ജനങ്ങൾക്ക് മുമ്പിൽ എത്തിക്കേണ്ടതല്ലേ?

രാഷ്ട്രീയ സത്യസന്ധത എന്നത് ഒരു കാലത്തും ജോർജിന് ഉണ്ടായിരുന്നില്ല. ജോസഫിന്റെ സ്ഥാനാർത്ഥിയായി എംഎൽഎ ആയ ജോർജ് ജോസഫിനെ ഉടുപ്പിന് പിടിച്ചും പേടിപ്പിച്ചുമൊക്കെയാണ് പണം സമ്പാദിച്ചത് എന്നാണ് കേൾവി. ഒറ്റയ്ക്ക് മത്സരിച്ചു പിള്ളയും ഗണേശും ജേക്കബും ഒക്കെ മന്ത്രിയാകുന്നത് കണ്ട ജോർജ് ജോസഫിനെ തള്ളിപ്പറഞ്ഞ് ഒറ്റക്ക് ഇടത് മുന്നണി ഘടക കക്ഷിയായി വന്നത് മന്ത്രി സ്ഥാനം പ്രതീക്ഷിച്ചായിരുന്നു. ആദ്യം അച്യുതാനന്തനെയും പിന്നെ പിണറായിയെയും സുഖിപ്പിച്ച് ജോർജ് പിടിച്ചു നിൽക്കാൻ ശ്രമിച്ചു. ഒടുവിൽ ഇടത് മുന്നണിയിൽ നിന്നും പുറത്തായപ്പോൾ അതുവരെ പച്ചത്തെറി മാത്രം വിളിച്ചിരുന്ന മാണിയോടൊപ്പം ചേർന്നു. മന്ത്രിയാകാൻ മാണി താൽപ്പര്യം കാട്ടിയില്ല എന്ന് വ്യക്തമായപ്പോൾ തന്നെ മാണിക്കിട്ട് പണി കൊടുക്കുമെന്ന് ജോർജ് അടുപ്പക്കാരായ പത്രക്കാരോട് പറഞ്ഞിരുന്നു. അതിന് നാല് വർഷം കാത്തിരുന്നു എന്ന് മാത്രം.

ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി രായ്ക്കുരാമായണം രാജി വയ്‌പ്പിച്ചു ഉമ്മൻ ചാണ്ടി സർക്കിരിന്റെ ഭൂരിപക്ഷം കൂട്ടാൻ ജോർജ് നടത്തിയ കള്ളക്കളി ആരാണ് മറക്കുക. അതെല്ലാം പോട്ടെ. ഒരു പണിയും ഇല്ലാതിരുന്ന ചീഫ് വിപ്പ് സ്ഥാനത്ത് ഇരുന്നപ്പോൾ മന്ത്രിമാർക്ക് നിയമിക്കാൻ അനുമതിയുള്ള 30 പേഴ്സണൽ സ്റ്റാപിനെയാണ് ജോർജ് ഖജനാവിലെ പണം മുടക്കി തീറ്റിപ്പോറ്റിയത്. അവരിൽ പലരും പാലായിലെയും കാഞ്ഞിരപ്പള്ളിയിലെയും പൂഞ്ഞാറിലെയും കച്ചവടക്കാരും നേതാക്കളും ആയിരുന്നു. ഓഫീസിൽ ഒരിക്കൽ പോലും വരാതെ ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുകയും പെൻഷൻ കൈപ്പറ്റുകയും ചെയ്യുന്നു എന്ന് മനോരമ റിപ്പോർട്ട് ചെയ്തപ്പോൾ എല്ലാവരെയും പിരിച്ചു വിടുന്നു എന്നു വീമ്പിളക്കിയ ജോർജ് ആരെയെങ്കിലും പിരിച്ചു വിട്ടോ? അഴിമതി വിരുദ്ധനായ ജോർജ് എന്തു കൊണ്ട് ഈ ഖജനാവ് കൊള്ളയ്ക്ക് കൂട്ടു നിന്നു? സ്വന്തം കാര്യം നോക്കി നടന്ന ഇവരൊക്കെ ഇപ്പോഴും പെൻഷൻ വാങ്ങുന്നുണ്ടെന്നോർക്കണം.

ഈ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ജോർജ്ജ് നടത്തുന്ന വ്യാജ പ്രചാരണങ്ങൾ മാത്രം മതി ജോർജ്ജിന്റെ രാഷ്ട്രീയത്തോടുള്ള വിപ്രതിപത്തി കാണിക്കാൻ. സിപിഐ(എം) സീറ്റ് തരില്ലെന്ന് തീർത്ത് പറഞ്ഞിട്ടും സിപിഎമ്മിന്റെ സ്ഥാനാർത്ഥഇയാണ് താൻ എന്ന അവസാന നിമിഷം വരെ പറഞ്ഞ് നടന്ന് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ജോർജ്ജിന് കഴിഞ്ഞു. പിന്നീട് എൽഡിഎഫിന് വേറെ സ്ഥാനാർത്ഥി ആയപ്പോൾ സിപിഎമ്മുകാർ മുഴുവൻ തനിക്കൊപ്പം ആണെന്ന് ജോർജ്ജ് നുണ പ്രചരിപ്പിച്ചു. രണ്ട് മണ്ഡലം കമ്മിറ്റികൾ തനിക്ക് പിന്തുണ പ്രഖ്യാപിച്ചു എന്ന് ഇഷ്ടക്കാരായ പ്രത്രക്കാരെ കൊണ്ട് വാർത്ത എഴുതിച്ച ജോർജ്ജ് അറിഞ്ഞില്ല മണ്ഡലം കമ്മിറ്റി എന്നൊരു സംവിധാനം സിപിഎമ്മിന് ഇല്ലെന്ന്. പിന്നീട് ഇടത് മുന്നണി അവരുടെ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം സജീവം ആയപ്പോൾ മാണിയും താനും തമ്മിൽ അഡ്ജസ്റ്റ്‌മെന്റ് ആണ് എന്ന് പ്രചാരണം നടത്തി യുഡിഎപ് വൃത്തങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ആയിരുന്നു ശ്രമം. ഇത്തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചും ജയിക്കുന്ന സ്ഥാനാർത്ഥിയാണ് താൻ എന്നും മനപ്പൂർവ്വം പ്രചരിപ്പിച്ചും ഒക്കെയാണ് ജോർജ്ജ് യുദ്ധം ജയിക്കാൻ ശ്രമിക്കുന്നത്.

കഴിഞ്ഞ ദിവസം എരുമേലിയിലെ ഏറ്റവും പ്രമുഖനായ കേരള കോൺഗ്രസ് നേതാവ് ചെമ്പകത്തുങ്കൽ കറിയാച്ചനെ കണ്ടപ്പോൾ പറഞ്ഞ സംഭവം ആണ് ഈ നാടകത്തിലെ ഏറ്റവും രാഷ്ട്രീയമായ എപ്പിസോഡ്. ബൈപ്പാസ് കഴിഞ്ഞ് വിശ്രമിക്കുന്ന കറിയാച്ചൻ ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണം രംഗത്ത് സജീവം അല്ല. കറിയാച്ചൻ ചെക്കപ്പിന് പോയ ദിവസം നോക്കി കറിയാച്ചന്റെ വീട്ട് മുറ്റത്തെത്തിയ ജോർജ്ജ് ഏതാണ്ട് 20 മിനിട്ട് അവിടെ കാറിൽ കിടന്ന് വിശ്രമിച്ച ശേഷം പുറത്ത് ചെന്ന് കറിയാച്ചനുമായി ഞാൻ സെറ്റിൽ ചെയ്ത് ഇനി കറിയാച്ചൻ രംഗത്ത് ഇറങ്ങില്ല എന്ന് പ്രചരിപ്പിച്ചു എന്നതാണ് അത്. ഇങ്ങനെ തെറ്റിദ്ധാരണകൾ ഉണ്ടാക്കിയും പോക്കെറ്റിൽ കിടക്കുന്ന കോട്ടയത്തെ കുറെ പത്രക്കാരുടെ സഹായത്തോടെയുമാണ് ജോർജ്ജ് വിജയിക്കാൻ ശ്രമിക്കുന്നത്. ഈ കാപട്യത്തെ മാത്രമാണ് ഞാൻ ചോദ്യം ചെയ്യുന്നത്.

ഇങ്ങനെ എണ്ണി എണ്ണി ചോദിച്ചാൽ ഒരുപാടുണ്ട് ചോദിക്കാൻ. എല്ലാ രാഷ്ട്രീയക്കാരെയും പോലെ അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന ജോർജ് അഴിമതി വിരുദ്ധൻ പ്രതിഛായ ശേഖരിച്ച് സാധാരണക്കാരെ വഞ്ചിക്കുന്നു എന്ന ഗുരതരമായ കുറ്റമാണ് ചെയ്യുന്നത്. ഈ സത്യസന്ധതയില്ലായ്മയാണ് പിസി ജോർജ് തോൽക്കണം എന്ന് ആഗ്രഹിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. അതിന് വേണ്ടി മാത്രമാണ് മാദ്ധ്യമ പ്രവർത്തനത്തിലെ നിഷ്പക്ഷത കൈവിട്ട് ജോർജ് തോൽക്കണം എന്ന ആഗ്രഹത്തോട് ഞാൻ നിലപാടെടുക്കുന്നത്. എന്റെ നിലപാട് കൊണ്ട് ജോർജ് തോറ്റെന്ന് വരില്ല. എങ്കിലും എനിക്ക് എന്റെ മനസാക്ഷിയോട് നീതി പുലർത്തി എന്ന് വിശ്വസിക്കാൻ കഴിയണം. ഞാൻ അത്രയുമേ ആഗ്രഹിക്കുന്നുള്ളൂ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
പിണറായിയുടെ മകൻ അബുദാബി എച്ച്എസ്‌ബിസിയിൽ മാനേജർ; മകൾ വീണ ഐടി കമ്പനി സിഇഒ; കോടിയേരിയുടെ മക്കൾ റേഞ്ച് റോവറിൽ കറങ്ങുന്ന ദുബായിലെ കോടീശ്വരന്മാർ; മന്ത്രി എകെ ബാലന്റെ ഒരു മകൻ പാരീസിൽ.. മറ്റൊരു മകന്റെ വിദ്യാഭ്യാസം ഹോളണ്ടിൽ; രണ്ടുമക്കളും അമേരിക്കയിലുള്ള നേതാവായി മന്ത്രി തോമസ് ഐസക്ക്; മന്ത്രി ഇപി ജയരാജന്റെ രണ്ടു മക്കൾക്കും ഗൾഫ് ബന്ധങ്ങൾ; പാവങ്ങളെ പോലും വെട്ടിക്കൊന്ന് സിപിഎം അധികാരം ഉറപ്പിക്കുമ്പോഴും സ്വന്തം മക്കളുടെ ജീവിതം നേതാക്കൾ സുരക്ഷിതമാക്കുന്നത് ഇങ്ങനെ
ബോംബ് പൊട്ടിയാണ് മരിക്കുന്നതെങ്കിൽ വീട്ടിൽ വരുന്ന ശവപ്പെട്ടി തുറന്നു നോക്കരുത്; വീട്ടുകാർക്ക് മരിച്ചയാളുടെ പര്യവസാനം ഉറപ്പിക്കാനായി ആചാരപരമായി ചെയ്യുന്ന ഒരു കാര്യമാണ് ഈ പെട്ടി അയക്കൽ! പട്ടാളക്കാരന്റെ ജോലി എന്നാൽ മറ്റേതൊരാളുടെയും ജോലി പോലെ എന്ന് പറയുന്ന ഫേസ്‌ബുക്ക് ബുദ്ധിജീവികളോട് ഒരു ലോഡ് പുച്ഛം; തീവ്രവാദികളെ ഉണ്ടാക്കുന്നത് അറിവിന്റെ അഭാവവും; ഭീകരവാദം: ഇതൊരു ചെറിയ കളിയല്ല: മുരളി തുമ്മാരുകുടി എഴുതുന്നു
സംഘർഷമുണ്ടാക്കി നേതാവാകുന്ന തന്ത്രം പയറ്റുന്ന സമർത്ഥൻ; വ്യക്തിപരമായ പ്രശ്നങ്ങളെ പാർട്ടി പ്രശ്നമാക്കി വലുതാക്കി ചിത്രീകരിക്കുന്ന വിരുതൻ; തീരുമാനിക്കുന്നത് എന്തും നടപ്പാക്കാൻ എന്തിനും തയ്യാറായി നിൽക്കുന്ന വിശ്വസ്തരുടെ നേതാവും; എതിരഭിപ്രായമുണ്ടെങ്കിലും ആരും പുറത്തു പറയാൻ മടിക്കുന്നതിന് കാരണം പാർട്ടിയിലെ ഉന്നത ബന്ധങ്ങളും; ലോക്കൽ കമ്മറ്റി അംഗമെങ്കിലും സ്ഥാനം സെക്രട്ടറിക്ക് മുകളിലും! പെരിയയിൽ കാട്ടു നീതി നടപ്പാക്കിയ പീതാംബരൻ കല്യോട്ടെ രാഷ്ട്രീയക്കാരിൽ കുപ്രസിദ്ധൻ
ദുബൈയിൽ ടാക്‌സി ഓടിച്ച് തുടക്കം; കിട്ടുന്ന കാശിൽ മിച്ചം പിടിച്ച് മൂന്ന് ലോറിസ്വന്തമാക്കിയെങ്കിലും ഒരു ലോറി മറിഞ്ഞതോടെ പ്രവാസ ജീവിതത്തിൽ കാത്തിരുന്നത് പട്ടിണിയും സാമ്പത്തിക ബാധ്യതയും; ഇളയകുഞ്ഞിന് പാല് വാങ്ങാൻ പോലും കാശില്ലാത്ത അവസ്ഥയിൽ നിന്നും ഇപ്പോൾ എത്തി നില്ക്കുന്നത് മമ്മൂട്ടി ചിത്രത്തിന്റെ നിർമ്മാതാവായി; 30 കോടി മുടക്കി മധുരരാജ നിർമ്മിക്കുന്ന കുന്നംകുളം കാരനായ നെൽസൺ ഐപ്പിന്റെ കഥ
തദ്ദേശിയരുടെ സഹായത്തോടെ ജെയ്‌ഷെ നേതാക്കളുടെ ലിസ്റ്റ് തയ്യാറാക്കി അക്രമത്തിന് കോപ്പ് കൂട്ടി സേന; ഇന്ത്യക്കൊപ്പം എന്ന വ്യാജേന കാശ്മീരിൽ ഭീകര പ്രവർത്തനം നടത്തുന്ന എല്ലാ സംഘടനകളേയും കൈവിട്ടതോടെ കുറച്ചു പേർ തല്ലി ചാകുമെന്ന് കണക്ക് കൂട്ടൽ; കൊല്ലപ്പെടാതിരിക്കാൻ സാധാരണ ജനങ്ങൾക്കും സേനയുടെ മുന്നറിയിപ്പ്; ഏത് നിമിഷവും യുദ്ധത്തിനുള്ള തയ്യാറെടുപ്പോടെ സൈന്യം മുമ്പോട്ട്; ഒപ്പം തുണയുമായി സിആർപിഎഫും ബിഎസ്എഫും
പാക്കിസ്ഥാനെതിരെ പറയാൻ എംബിഎസിനെ കിട്ടില്ല; പുൽവാമയിലെ സൈനികരുടെ ജീവത്യാഗവും പ്രശ്‌നമല്ല; ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പോരാടാമെന്ന സ്ഥിരം പല്ലവിയിൽ ഒതുക്കി സംയുക്ത പ്രസ്താവന; സൽമാൻ രാജകുമാരന്റെ സന്ദർശനം ഇന്ത്യക്ക് നൽകുന്നത് നിരാശ മാത്രം; റിയാദിനെ കൂടെ കൂട്ടാൻ ആവുന്നതെല്ലാം ചെയ്ത മോദി തന്ത്രങ്ങൾക്ക് തിരിച്ചടി; പാക്കിസ്ഥാന്റെ 'തീവ്രവാദ വിരുദ്ധ' ഉദ്യമങ്ങളെ പ്രകീർത്തിച്ചയാൾക്ക് പ്രോട്ടോക്കോൾ ലംഘിച്ച് വൻ വരവേൽപ്പ് നൽകിയതിനെ വിർശിച്ച് കോൺഗ്രസും
എന്തുകൊണ്ടാണ് ഐഎസിനും, അൽഖായിദക്കും ഇസ്രയേലിന്റെ രോമത്തിൽപോലും തൊടാൻ കഴിയാത്തത്! രാജ്യത്തെ സാമ്പത്തികമായ തകർക്കുന്ന യുദ്ധമല്ല കാശ്മീരിലെ കൊലകൾക്ക് പോംവഴി; ഇല്ലാതാക്കേണ്ടത് ജെയ്‌ഷേ മുഹമ്മദിനെയും അതിന്റെ തലവൻ മൗലാനാ മസൂദ് അസറിനെയുമാണ്; അതിനു ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൂട്ടുപിടിച്ച് ഇസ്രായിലിന്റെ പാതയാണ് നാം പിന്തുടരേണ്ടത്; വികാര പ്രകടനങ്ങളും ബഡായികളുമല്ല വിവേകമാണ് രാജ്യത്തെ നയിക്കേണ്ടത്
'ടിക്ക് ടോക്കിൽ' തലവെച്ച് മരണത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക് ! കടലുണ്ടിക്കടവ് പാലത്തിന് മുകളിൽ നിന്നും ചാടി ടിക്ക് ടോക്ക് വീഡിയോ എടുക്കാൻ ശ്രമിച്ച പത്തു വിദ്യാർത്ഥികളുടെ പ്രാണൻ രക്ഷിച്ചത് മത്സ്യത്തൊഴിലാളികൾ; സംഭവം ഹർത്താൽ ദിനത്തിൽ; പേടി തൊട്ടുതീണ്ടാത്ത ഇവർ പാലത്തിൽ നിന്നും ചാടുന്ന ദൃശ്യങ്ങളും മത്സ്യത്തൊഴിലാളികൾ രക്ഷിക്കുന്നതും സമൂഹ മാധ്യമത്തിൽ
ബുഷിന്റെ തലവെട്ടി സൂപ്പുണ്ടാകുമെന്നു പറഞ്ഞ സദാം ഹുസൈൻ എവിടെ? അമേരിക്കയെ ബോംബിട്ടു മരുഭൂമി ആകുമെന്ന് പറഞ്ഞ ഗദ്ദാഫിക്ക് എന്തു പറ്റി? ബ്രിട്ടീഷ് സാമ്രാജ്യം തകർത്തു എന്ന് വീമ്പിളക്കിയ ഇദി ആമീനും അമേരിക്ക തകർന്നു കഴിഞ്ഞു എന്ന് അവകാശപ്പെട്ട ഒസാമ ബിൻ ലാദനും എന്തുപറ്റി? ഇന്ത്യയുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രിയെ പരിഹസിച്ച് സോഷ്യൽ മീഡിയ
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം
എന്തുകൊണ്ടാണ് ഐഎസിനും, അൽഖായിദക്കും ഇസ്രയേലിന്റെ രോമത്തിൽപോലും തൊടാൻ കഴിയാത്തത്! രാജ്യത്തെ സാമ്പത്തികമായ തകർക്കുന്ന യുദ്ധമല്ല കാശ്മീരിലെ കൊലകൾക്ക് പോംവഴി; ഇല്ലാതാക്കേണ്ടത് ജെയ്‌ഷേ മുഹമ്മദിനെയും അതിന്റെ തലവൻ മൗലാനാ മസൂദ് അസറിനെയുമാണ്; അതിനു ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൂട്ടുപിടിച്ച് ഇസ്രായിലിന്റെ പാതയാണ് നാം പിന്തുടരേണ്ടത്; വികാര പ്രകടനങ്ങളും ബഡായികളുമല്ല വിവേകമാണ് രാജ്യത്തെ നയിക്കേണ്ടത്
മഞ്ജു ചേച്ചിയോട് നിങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച് ആരൊക്കെയോ ധരിപ്പിച്ചിട്ടുണ്ട്; അക്കാര്യം മനസ്സിലാക്കിയതോണ്ടാ നിന്റെ വിവാഹത്തിനു ദിലീപേട്ടൻ സമ്മതിച്ചത്; മഞ്ജു ചേച്ചിയുടെ കണ്ണ് മൂടിക്കെട്ടാൻ ഒരു തന്ത്രം; നിന്നെ മറ്റാർക്കും വിട്ടു കൊടുക്കില്ല എന്നാണ് ദിലീപേട്ടൻ എന്നോട് പറഞ്ഞത്; നിങ്ങൾ രണ്ടുപേരും ഒപ്പം വേണമെന്നാണ് ദിലീപേട്ടന്റെ ആഗ്രഹം; 'ചതിക്കാത്ത സുജ' പറഞ്ഞതുകേട്ട് ഞെട്ടി കാവ്യ: ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്- പല്ലിശ്ശേരിയുടെ പരമ്പര തുടരുന്നു
മുൻനിരയിൽ ഇരിപ്പിടം ലഭിച്ചില്ല; ദുബായിലെ ലോകകേരള സഭാ വേദിയിൽ പൊട്ടിത്തെറിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്; ഞാൻ ആരാണെന്നാണ് കരുതിയത്? സംസ്ഥാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇങ്ങനെയാണോ ഇരിപ്പിടം ഒരുക്കുന്നതെന്ന് ചോദിച്ച് കോപം കൊണ്ടു ജ്വലിച്ചു; മുഖ്യമന്ത്രി വേദിയിലിരിക്കെ സദസ് വിട്ട് പോകാനൊരുങ്ങിയ ചീഫ്സെക്രട്ടറിയെ അനുനയിപ്പിക്കാൻ പണിപ്പെട്ട് നോർക്ക ഉദ്യോഗസ്ഥർ; ഒടുവിൽ ചീഫ് സെക്രട്ടറിക്കായി പ്രത്യേക നിര ഒരുക്കി; പ്രവാസി വ്യവസായികൾക്ക് മുന്നിൽ ഇന്നലെ നടന്ന 'കസേരകളി'യുടെ കഥ
കാശ്മീരിനെ രക്ഷിക്കാൻ യുദ്ധം ഏതുനിമിഷവും: മിന്നലാക്രമണമോ മിസൈൽ ആക്രമണമോ ആദ്യം തുടങ്ങേണ്ടതെന്ന് ആലോചന; സർവ സന്നാഹവുമായി ഉത്തരവ് കാത്ത് കര, വ്യോമ സേനകളുടെ കമാൻഡോ വിഭാഗങ്ങൾ; കപ്പലുകൾ എല്ലാം മിസൈലുകൾ തൊടുക്കാവുന്ന നിർണായക പോർമുഖങ്ങളിലേക്ക്; അതിർത്തിയിൽ ആകാശ് മിസൈലുകൾ വിന്യസിച്ചു; ബിൻലാദനെ അമേരിക്ക ഇല്ലാതാക്കിയ പോലെ മസൂദ് അസറിനെ ഇന്ത്യൻ കമാൻഡോ ഓപ്പറേഷനിൽ തീർക്കണമെന്നും ആവശ്യം; ഇന്ന് നാലുപേർ കൂടി കൊല്ലപ്പെട്ടതോടെ ശത്രുക്കളെ തുടച്ചുനീക്കാൻ ശപഥം ചെയ്ത് സേന
ജയിച്ചാലും തോറ്റാലും സ്വർഗം കിട്ടുന്ന അപൂർവ ഗെയിം; പ്രതീക്ഷിക്കുന്നത് മദ്യപ്പുഴയും 72 ഹൂറിമാരുമൊക്കെയുള്ള മത സ്വർഗ്ഗം; ഓരോ ജിഹാദിയും വിശ്വസിക്കുന്നു ഇത് വിശുദ്ധയുദ്ധമാണെന്ന്; മതം തന്നെയാണ് ഭീകരത! ജെയ്ഷെ മുഹമ്മദ് എന്ന വാക്കിന്റെ അർഥം തന്നെ മുഹമ്മദിന്റെ സൈന്യം എന്നും; ഈ വീഡിയോ നിങ്ങളിലെത്തുമ്പോഴെക്കും ഞാൻ സ്വർഗത്തിലെത്തിയിരിക്കുമെന്ന് ചാവേർ പറഞ്ഞതും ഈ വിശ്വാസത്താൽ; ആടുമെയ്‌ക്കൽ സംഘങ്ങൾ പലതവണയുണ്ടായ കേരളവും കശ്മീരിൽ നിന്നുപഠിക്കണം ഒരുപാട്
എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും യുഡിഎഫ് തരംഗം; ആറ്റിങ്ങലിലും കൊല്ലത്തും എൽഡിഎഫ് മുന്നേറ്റം; കടുത്ത മൽസരം നടക്കുന്ന ആലപ്പുഴയിലും തിരുവനന്തപുരത്തും യുഡിഎഫിന് നേരിയ മുൻതൂക്കം; തിരുവനന്തപുരത്ത് ഒരു ശതമാനം വോട്ടിൽ ബിജെപി മൂന്നാമത്; മുഴുവൻ മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം പുറത്തുവരുമ്പോൾ 9 സീറ്റുമായി എൽഡിഎഫും 11 സീറ്റുമായി യുഡിഎഫും മുന്നിൽ; ബിജെപിക്ക് ബാക്കിയാകുന്നത് കുമ്മനത്തെ ഇറക്കിയാൽ തിരുവനന്തപുരം പിടിക്കാം എന്ന പ്രതീക്ഷ മാത്രം
എട്ട് മാസമായി വീട്ടിൽ നിന്നും ഇറങ്ങിയിട്ട്; ചർച്ചകളും സ്‌ക്രിപ്റ്റുമൊക്കെയായി എപ്പോഴും തിരക്ക്; തലയിലും മുഖത്തും നര വീണു; ഇനിയും സംവിധാനമെന്ന് പറഞ്ഞിറങ്ങിയാൽ ഞാനും ആലിയും മുംബൈയിലേക്ക് തിരിച്ച് പോകുമെന്ന ഭീഷണിയുമായി സുപ്രിയ; താനൊരു സാത്താൻ ആരാധകനാണോയെന്ന ചോദ്യങ്ങൾക്ക് മറുപടി നല്കി പൃഥിയും; താരകുടുംബത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
ഒരു രസത്തിനു തുടങ്ങി അടിമയായി പോയ യുവതി; ഭർത്താവിന്റെ മദ്യപാനശീലവും ബോധം കെട്ടുള്ള ഉറക്കവും ലൈംഗിക വൈകൃതങ്ങൾ ബാലന് മേൽ പ്രയോഗിക്കാൻ പ്രേരണയായി; ഒൻപതുകാരന്റെ അമ്മയുമായി ഉണ്ടായിരുന്ന അടുപ്പം നാലാം ക്ലാസുകാരനെ യുവതിയുടെ അടുക്കൽ എത്തിച്ചു; കുട്ടിയുടെ രോഗം പറഞ്ഞ് പണം പിരിച്ച് അടിച്ചു പൊളിച്ചു; ഡോക്ടറോട് പറഞ്ഞത് പൊലീസിനോടും കുട്ടി ആവർത്തിച്ചപ്പോൾ പീഡകയ്ക്ക് പോക്‌സോയിൽ ജയിൽ വാസം; കാടപ്പാറ രാജിയുടെ വൈകൃതങ്ങൾ പിടിക്കപ്പെടുമ്പോൾ
മദ്യപിച്ച് ഭർത്താവുറങ്ങുമ്പോൾ അതേ മുറിയിൽ നാലാം ക്ലാസുകാരനുമായി കാമകേളി; ഇഷ്ടങ്ങൾ മുഴുവൻ നടത്തിച്ച് സംതൃപ്തി നേടി യുവതി നയിച്ചത് അടിപൊളി ജീവിതം; റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയ അമ്മയ്ക്കും മകനും മാനസിക പിന്തുണ നടിച്ചെത്തി ചെയ്തതുകൊടുംക്രൂരത; ലിവർ കാൻസർ രോഗിയായ ഒൻപതു വയസ്സുകാരനുമായി ഇരുപത്തിയഞ്ചുകാരി ഗോവയിലും ചുറ്റിക്കറങ്ങി; കുട്ടിയുടെ ദേഹത്തെ തടിപ്പുകളും വ്രണങ്ങളും സംശയമായപ്പോൾ കൗൺസിലിങ്; രാജി കാട്ടിക്കൂട്ടിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
വിവാഹ ചിത്രത്തിൽ വധുവിന് വരനേക്കാൾ പ്രായം കൂടുതൽ തോന്നിയാൽ സദാചാര കമ്മറ്റിക്കാർക്ക് എന്താണ് പ്രശ്നം? കണ്ണൂർ ചെറുപുഴയിലെ 25കാരൻ യുവാവ് 48കാരിയെ വധുവാക്കിയെന്ന് വിവാഹ പരസ്യത്തിലെ ചിത്രം ചൂണ്ടി സൈബർ ലോകത്ത് കുപ്രചരണം; പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ അടുപ്പം വിവാഹത്തിൽ കലാശിച്ചപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതായത് കുന്നായ്മക്കാർക്ക്; വധുവിന് പ്രായം കുറവെന്ന് വീട്ടുകാർ തറപ്പിച്ചു പറഞ്ഞിട്ടും കുപ്രചരണം തുടരുന്നതിൽ മനോവിഷമത്തിൽ നവദമ്പതികൾ
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
കാവ്യമാധവനിൽ നിന്നും ഊറ്റി എടുക്കാവുന്നതെല്ലാം എടുത്ത ശേഷം ദിലീപ് ഒഴിവാക്കാൻ ശ്രമിച്ചു..! തന്ത്രം മനസിലാക്കിയ കാവ്യ മറ്റ് നായകർക്കൊപ്പം സിനിമ കമ്മിറ്റ് ചെയ്തപ്പോൾ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പു നൽകി കൂടെ നിർത്തി; ലയൺ സിനിമയിലെ വിവാഹരംഗം സിനിമാ സീഡിയിൽ കവർ അടിക്കാൻ പ്ലാൻ ചെയ്തു; സിനിമയിൽ നിന്നും പി ശ്രീകുമാറിനെ മാറ്റിയത് തന്ത്രപരമായി; അനൂപ് ചന്ദ്രനെയും ഇല്ലാക്കഥ പറഞ്ഞ് സിനിമയിലെ വഴിമുടക്കി: പല്ലിശേരിയുടെ തുറന്നു പറച്ചിൽ തുടരുന്നു
ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
നാലാം വയസിൽ സ്‌കൂൾ സ്‌കിറ്റിനായി വിവാഹം; 22 വർഷങ്ങൾക്ക് ശേഷം പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ വെച്ച് ആ 'കുട്ടിക്കളി'യിലെ കഥാപാത്രങ്ങൾ ജീവിതത്തിൽ ഒരുമിച്ചു; 'നമുക്ക് ഒന്നുകൂടി വിവാഹം ചെയ്താലോ' എന്ന ആർമ്മി ക്യാപ്ടന്റെ സന്ദേശത്തിന് യേസ് മൂളി വനിതാ ഡോക്ടർ; സിനിമാക്കഥകളിലെ അനശ്വര വിവാഹ മുഹൂർത്തങ്ങളെ അനുസ്മരിപ്പിക്കും വിധത്തിൽ ആര്യശ്രീയുടെ കഴുത്തിൽ താലികെട്ടി ശ്രീരാം
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം
ചീഫ് ജസ്റ്റീസിന്റെ പതിവില്ലാത്ത ഗൗരവവും രോഷവും താക്കീതും നൽകുന്ന സൂചനയെന്ത്? ചീഫ് ജസ്റ്റീസും ജസ്റ്റീസ് ഖാൻവിൽക്കറും മൗനം പാലിച്ചത് എന്തുകൊണ്ട്? ജസ്റ്റീസ് നരിമാൻ പല തവണ ഇടപെട്ടിട്ടും വിധിയെ അനുകൂലിക്കുന്ന ജസ്റ്റീസ് ചന്ദ്രചൂഡ് പ്രതികരിക്കാത്ത് എന്തുകൊണ്ട്? ജസ്റ്റീസ് ഇന്ദു മൽഹോത്ര ഹിന്ദുമതാചാര നിയമം ചോദിച്ചത് എന്തിന്? ശബരിമല പുനപരിശോധനാ ഹർജികളിലെ വിധിയിൽ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പ്രതീക്ഷ പുലർത്തുന്നത് മൂന്ന് ജഡ്ജിമാരുടെ മൗനവും ശരീര ഭാഷയും വിലയിരുത്തി