ജീവിതം ഒരത്ഭുതമാകുന്നു
‘അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്’ എന്നത് ഒരു നാടകത്തിന്റെ പേരല്ല, ഇനിയും എഴുതിത്ത്ത്ത്ത്തീരാത്ത മലയാളിസ്ത്രീയുടെ ആത്മകഥയുടെ പേരാണ്. അഥവാ സഫലമാകാത്ത ഒരു ചരിത്രത്തിന്റെ ശീർഷകം. ആധുനികത സ്ത്രീജീവിതത്തിൽ നടത്തിയ ഏറ്റവും അടിസ്ഥാനപരമായ ഇടപെടൽ അവളുടെ സാമൂഹ്യ...
പുറപ്പാടുകളുടെ ഓർമ്മപ്പുസ്തകം
വടവൃക്ഷങ്ങൾപോലെ പടർന്നുപന്തലിക്കുന്ന കുടുംബങ്ങളുടെ കഥകൾ ചരിത്രത്തിന്റെ അനേകം ഒഴുക്കുകളിലൊന്നാണെന്നും അവ ലോകനോവലിന്റെ ഏറ്റവും പ്രിയപ്പെട്ട ഇതിവൃത്തങ്ങളിലൊന്നാണെന്നും ജയിൻ ഓസ്റ്റിന്റെ നോവലുകളെക്കുറിച്ചുള്ള പഠനത്തിൽ റെയ്മണ്ട് വില്യംസ് നിരീക്ഷിക്കുന്നുണ്...
കാഴ്ചയും ദൃശ്യവും: മലയാളിയുടെ നവ-മാധ്യമജീവിതം
ഭാഷ/മാധ്യമം/സാങ്കേതികത/രൂപം എന്നിവ മുൻനിർത്തിയുള്ള സൗന്ദര്യപഠനങ്ങൾ ഒരുവശത്ത്. പ്രത്യയശാസ്ത്രം/ഉള്ളടക്കം/ഭാവം എന്നിവ മുൻനിർത്തിയുള്ള രാഷ്ട്രീയപഠനങ്ങൾ മറുവശത്ത് - ഇതായിരുന്നു പൊതുവെ കല, സാഹിത്യം, മാധ്യമം തുടങ്ങിയവയുടെ മണ്ഡലങ്ങളിൽ 1970കൾ വരെ നിലനിന്നിരു...
കേൾവിയുടെ ഭാവലോകങ്ങൾ
'After silence that which comes nearest to expressing the inexpressible is music' - Aldous Huxley ആൽഡസ് ഹക്സ്ലി പറഞ്ഞതുപോലെ, നിശ്ശബ്ദത കഴിഞ്ഞാൽ പിന്നെ ഏറ്റവും സാർഥകമായ ആത്മാവിഷ്ക്കാരമാധ്യമം സംഗീതമാണ് എന്നു സാക്ഷ്യപ്പെടുത്തുന്ന ഗാനാനുഭവങ്ങളുടെ വാങ്...
ഇന്ത്യ: ബഹിരാകാശത്തിന്റെ കഥ
അരനൂറ്റാണ്ടുതികയുന്നു, ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ISRO) രൂപം കൊണ്ടിട്ട്. ഒരുപതിറ്റാണ്ടു നീണ്ട പ്രാരംഭപദ്ധതികൾക്കും ആസൂത്രണങ്ങൾക്കും ശാസ്ത്ര-സാങ്കേതികരംഗത്തെ ആഗോളപിന്തുണയ്ക്കും ശേഷം 1969-ലാണ് ഐഎസ്ആർഒ നിലവിൽ വരുന്നത്. തുടർന്നിങ്ങോട്ട് ഇന്ത്യൻ ശാസ്ത്ര...
'ഖസാക്കി'ന്റെ സാംസ്കാരിക ജീവിതം
അരനൂറ്റാണ്ടു തികയുന്ന ഖസാക്കിന്റെ ഇതിഹാസം മലയാളസാഹിത്യത്തിൽ ആധുനികതാവാദത്തിന്റെ ക്ലാസിക്കായി മാറിയതെങ്ങനെ? ഏറ്റവും പ്രശസ്തമായ മലയാളനോവലിന്റെ പുനർവായന. മലയാളനോവലിലെ ഏറ്റവും പ്രസിദ്ധമായ ആരംഭവാക്യവും ഖണ്ഡികയും 'ഖസാക്കിന്റെ ഇതിഹാസ'ത്തിലാണുള്ളത്. അവസാനവാക...
ലോകസിനിമയിൽ ഒരു രാഷ്ട്രീയ ഭൂപടം
പ്രത്യയശാസ്ത്രവിമർശനത്തിന്റെ വർഗമാത്രലോകബോധത്തിൽനിന്ന് മാനവികതാവാദത്തിന്റെ തുറന്ന കാഴ്ചകളിലേക്കു സഞ്ചരിച്ചെത്തി എന്നതാണ് മലയാളത്തിലെ നന്നേ ചുരുക്കമെങ്കിലും ഊർജ്ജസ്വലരായ ഒരുപറ്റം മാർക്സിയൻ ചലച്ചിത്രകലാനിരൂപകരിൽ ചിലർക്കെങ്കിലും ഇക്കഴിഞ്ഞ കാൽനൂറ്റാണ്ടു...
കേരളം: ഒരു ഭാവനാഭൂപടം
'History is kind of fiction in which we live and hope to survive and fiction is a kind of speculative history....' E. L. Doctorov 'ചരിത്രവും ഭാവനയാണ്' എന്ന നിലപാട് ചരിത്രവിജ്ഞാനീയത്തിന്റേതെന്നതിനെക്കാൾ ലാവണ്യവിജ്ഞാനീയത്തിന്റെ പക്ഷത്താണ് നിലയുറപ്പിച്ച...
മരണസങ്കീർത്തനങ്ങൾ
മനുഷ്യരുടെ ഏറ്റവും വലിയ ദുർവിധി ഒറ്റയാകലാണ്. ജീവിതത്തിലെ മരണമാണത്. ആയുസിന്റെ അനർഥകാണ്ഡംപോലെ അതു നിങ്ങളെ നിരന്തരം വേട്ടയാടിക്കൊണ്ടേയിരിക്കും. ഒറ്റയാകാതിരിക്കാനുള്ള പരക്കംപാച്ചിലാണ് മിക്ക മനുഷ്യർക്കും ജീവിതം തന്നെയും. പി.എഫ്. മാത്യൂസിന്റെ ഈ സമാഹാരത്തില...
മൊബൈൽഫോൺ: മാധ്യമവും ജീവിതവും
'I cannot recall a single good point in connection with machinery' - M.K. Gandhi 'Mobile communication is not about mobility, but about autonomy' - Manuel Castells മഹാത്മാഗാന്ധിയുടെ മരണത്തിനു കൃത്യം കാൽനൂറ്റാണ്ടിനുശേഷം 1973-ലാണ് മോട്ടോറോള കമ്പനിയിലെ ...
ചെറുത്, ഇടത്, ആധുനികതാവിമർശനം
ആധുനികതാവാദ(Modernism)ത്തിന്റെ സാംസ്കാരിക രാഷ്ട്രീയം രൂപപ്പെടുത്തുന്നതിൽ ഏറ്റവും നിർണായകമായ പങ്കുവഹിച്ച സാക്ഷരപാഠമാതൃകയെന്ന നിലയിലാണ് സമാന്തര മാസികകൾ (Little Magazineþചെറുമാസികകൾ) ലോകമെങ്ങും അറിയപ്പെടുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ഉടലെടുത്...
കാവ്യസമരങ്ങൾ: ആധുനികതയുടെ കലാപവും വിലാപവും
കമ്യൂണിസത്തെ മുൻനിർത്തി രൂപംകൊണ്ട കലാപവും വിലാപവുമായിരുന്നു അടിസ്ഥാനപരമായി മലയാളകവിതയിലെ (സാഹിത്യമുൾപ്പെടെയുള്ള സാംസ്കാരിക മണ്ഡലത്തിലാകമാനം തന്നെയും) ആധുനികതാവാദത്തിന്റെ (Modernism) ലാവണ്യ-രാഷ്ട്രീയങ്ങളെ നിർണയിച്ചത്. കൽക്കത്താതീസീസും പുരോഗമനസാഹിത്യപ...
ഒറ്റമരക്കാടുകൾ
പ്രവാസസാഹിത്യം (Diaspora Literature) എന്നത് ആധുനികതക്കുശേഷം രൂപപ്പെട്ടുവന്നിട്ടുള്ള ഒരു സാംസ്കാരിക വ്യവഹാരമാണ്. പ്രവാസം എന്ന അനുഭവത്തിന്റെ രാഷ്ട്രീയാഖ്യാനങ്ങളാണ് അവ. മുഖ്യമായും കോളനിരാജ്യങ്ങളിൽ നിന്നു പടിഞ്ഞാറോട്ടുള്ള ഒരൊഴുക്കിന്റെ ബാക്കിപത്രങ്ങളുമാ...
ആധുനികതയെ അപനിർമ്മിക്കുമ്പോൾ
കൊളോണിയൽ, നവോത്ഥാന, ദേശീയ ആധുനികതകളുടെ രാഷ്ട്രീയാപനിർമ്മാണമാണ് ആധുനികാനന്തരതയുടെ സാംസ്കാരികപദ്ധതികളിലൊന്ന്. ശാസ്ത്രമുൾപ്പെടെയുള്ള വിജ്ഞാനങ്ങൾ, സാഹിത്യവും കലകളും പോലുള്ള ഭാവാനുഭൂതികൾ, മതവും ജാതിയും തൊട്ടുള്ള സാമൂഹ്യസ്ഥാപനങ്ങൾ, ഭാഷ മുതൽ മാധ്യമം വരെയുള...
കാമനകളുടെ സുവിശേഷം
'അന്നാ കരേനിന'യിൽ, തന്നെയും മകനെയും കുടുംബത്തെയും ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ ജീവിക്കാൻ ഇറങ്ങിപ്പോയ അന്നയെക്കുറിച്ചോർത്തു ഖിന്നനാകുന്ന കരേനിനോട് അയാളുടെ കസിൻ, കിറ്റി ഒരിക്കൽ പറയുന്നുണ്ട്, 'കർത്താവിനെപ്രതി, നമ്മെ വെറുക്കുന്നവരെപ്പോലും നാം സ്നേഹിക്കണ...