1 usd = 71.48 inr 1 gbp = 91.93 inr 1 eur = 81.88 inr 1 aed = 19.46 inr 1 sar = 19.05 inr 1 kwd = 235.26 inr

Nov / 2018
19
Monday

മരണത്തിന്റെ പുരാവൃത്തങ്ങൾ

November 02, 2014 | 07:26 AM IST | Permalinkമരണത്തിന്റെ പുരാവൃത്തങ്ങൾ

ഷാജി ജേക്കബ്

നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടിൽ മലയാളത്തിലുണ്ടായ ഏറ്റവും മികച്ച ചെറുകഥാകൃത്ത് ആരാണ്? ആധുനികതയിൽ എം ടിയും മാധവിക്കുട്ടിയും മുതൽ സക്കറിയയും മാധവനും വരെയുള്ള ഒന്നാംനിര കഥാകൃത്തുക്കൾക്കു ശേഷംവന്ന തീവ്ര ഇടതുപക്ഷ, സ്ത്രീവാദ, ദലിത്പക്ഷ കഥാകൃത്തുക്കളിൽ സുകുമാരനും സാറാജോസഫും അയ്യപ്പനും മാത്രമേ മലയാളഭാവനയുടെ മുൻനിരയിൽ കടന്നിരിക്കാനുള്ള പ്രതിഭാധനത്വം വെളിപ്പെടുത്തിയുള്ളു. ആധുനികാനന്തര കഥാകൃത്തുക്കളിലാകട്ടെ സന്തോഷ്‌കുമാറും സന്തോഷ് ഏച്ചിക്കാനവും സുഭാഷ്ചന്ദ്രനും സെബാസ്റ്റ്യനുമാണ് മുൻതലമുറയിലെ 'പ്രതിഭാരക്ഷസുകൾക്കൊപ്പം കുതിരസവാരി' പഠിക്കാനുള്ള ത്രാണിയെങ്കിലും വെളിപ്പെടുത്തിയത്. പുതിയ നൂറ്റാണ്ടിലെ കഥാകൃത്തുക്കളിൽ (അല്പം വൈകിയെത്തിയ പി.ജെ.ജെ. ആന്റണിയെ ഒഴിവാക്കിപ്പറഞ്ഞാൽ) എസ് ഹരീഷ് മാത്രമാണ് മേല്പറഞ്ഞ ജനുസ്സിലേക്ക് സ്വന്തം പ്രതിഭയുടെ പിൻബലത്തിൽ ആത്മവിശ്വാസത്തോടെ കടന്നിരുന്നത്.

കവിതയിൽ ബാലചന്ദ്രനുശേഷം ഒന്നാംനിര പോയിട്ട് മൂന്നാംനിരയിലെങ്കിലും പെടുത്താവുന്ന ഒരാൾപോലുമുണ്ടായിട്ടില്ല എന്നു പലരും കരുതിപ്പോരുന്നുണ്ടെങ്കിലും കഥയിൽ അങ്ങനെയല്ല കാര്യങ്ങൾ. കവിതയിൽ ബാലചന്ദ്രൻ ചെയ്തത് കഥയിൽ ചെയ്ത മാധവനുശേഷവും മേല്പറഞ്ഞ നാലും ഹരീഷ് ഒന്ന് അഞ്ചുപേരെങ്കിലും കഥയുടെ ഭാവനാഭൂമികയിൽ മൗലികതയുള്ള സാന്നിധ്യം തെളിയിച്ചിട്ടുണ്ട്; മലയാളകഥയുടെ ഭാവുകത്വത്തെ സചേതനമായി മുന്നോട്ടു ചലിപ്പിച്ചിട്ടുമുണ്ട്. ഹരീഷാണ് ഇക്കൂട്ടത്തിൽ പുതിയ നൂറ്റാണ്ടിന്റെയും പതിറ്റാണ്ടിന്റെയും ഒസ്യത്ത് ചാർത്തിയെടുത്തത് എന്നു മാത്രം.

2005-ൽ പ്രസിദ്ധീകൃതമായ 'രസവിദ്യയുടെ ചരിത്രം' എന്ന ആദ്യ സമാഹാരത്തിലെ എട്ടുകഥകൾ പോലെതന്നെ ഭാവനാസമ്പന്നവും രാഷ്ട്രീയ തീക്ഷണവും ജീവിതനിർഭരവുമാണ് 'ആദ'ത്തിലെ ഒൻപതു കഥകളും. തന്റെ ആദ്യ കഥ 'മിഷ എന്ന കടുവക്കുട്ടി' ഹരീഷ് പ്രസിദ്ധീകരിച്ചത് 1998ലാണ്. പിന്നീടുള്ള പതിനേഴു വർഷംകൊണ്ട് പതിനേഴു കഥകൾ മാത്രം. കടുംവെട്ടുകാരായ ടാപ്പിങ് തൊഴിലാളികളാണ് മലയാളത്തിലെ മിക്കവാറും കഥാകൃത്തുക്കൾ. കയ്യും കത്തിയും ഇരുവശവും വീശി ദിവസവും രാവിലെയും വൈകീട്ടും ഓരോ കഥയെഴുതി മരമുണക്കുന്ന വിദ്വാന്മാരുടെ തലമുറയിൽതന്നെയാണ് ഇത്തരമൊരാൾ എഴുത്തിന്റെ ആർത്തിയടക്കി ജീവിക്കുന്നത്. ഇതുതന്നെയാണ് ഹരീഷിന്റെ കഥകളെ കുറ്റമറ്റതാക്കുന്ന ഒരു ഘടകം. ഒപ്പം, ഓരോ കഥയും ഭാവനയുടെയും ജീവിതത്തിന്റെയും വന്യഭൂമികളിൽ സ്വന്തമായി ഉഴുതുമറിച്ചുണ്ടാക്കുന്നതാകണമെന്ന അസാധാരണമായ നിർബ്ബന്ധ ബുദ്ധിയും.

ഇരുതല മൂർച്ചയുള്ള പരിഹാസത്തിൽ തന്റെ തലമുറയിലെന്നല്ല തൊട്ടു മുൻപുള്ള തലമുറയിൽപോലും മറ്റൊരു കഥാകൃത്തിനുമില്ലാത്ത ഊറ്റം ഹരീഷിനുണ്ട്. വി കെ എൻ. പോലുമല്ല, എം പി നാരായണപിള്ളയാണെന്നു തോന്നുന്നു ഇക്കാര്യത്തിൽ ഹരീഷിന്റെ തലതൊട്ടപ്പൻ.

മാധവിക്കുട്ടിയുടെ കഥകളിലേതുപോലെ അതി തീവ്രമായ ജീവിതാസക്തി നിലനിർത്തുമ്പോഴും അപാരമായ നിർമ്മമതയാണ് ഹരീഷിന്റെ കഥകളിലെ സ്ഥായിഭാവം. വി പി ശിവകുമാറിൽ വേണമെങ്കിൽ നിങ്ങൾക്ക് ഇതിന്റെ ഒരു വേരുകണ്ടെത്താം. സാഹിത്യവായനയെ വലവീശിപ്പിടിക്കുന്ന രാഷ്ട്രീയ വിമർശനവും ചരിത്രബോധവും ഹരീഷിന്റെ ചില കഥകളുടെ അടിയൊഴുക്കാണ്. പക്ഷെ മാധവൻ മുതൽ ആന്റണി വരെയുള്ള ആരുടെയും നിഴലിലല്ല ഈ കഥാകൃത്ത്.

സാഹിത്യവായനയെ വലവീശിപ്പിടിക്കുന്ന രാഷ്ട്രീയ വിമർശനവും ചരിത്രബോധവും ഹരീഷിന്റെ ചില കഥകളുടെ അടിയൊഴുക്കാണ്. പക്ഷെ മാധവൻ മുതൽ ആന്റണി വരെയുള്ള ആരുടെയും നിഴലിലല്ല ഈ കഥാകൃത്ത്. മാധവന്റെ കഥകളിലെന്നപോലെ അസുലഭമായ ദൃശ്യപരതയും പിരിയൻഗോവണി പോലുള്ള ആഖ്യാനകലയും തന്റെ തന്നെ തലമുറയിലെ അല്പം മുതിർന്ന കഥാകൃത്തായ സന്തോഷ്‌കുമാറിന്റെ രചനകളിലുടനീളം സന്നിഹിതമായ മരണരതിക്കു സമാനമായ ഹിംസാകാമവും പൂർവികരോ സമകാലികരോ ആയ മറ്റധികം പേരിലില്ലാത്ത മായിക യാഥാർഥ്യത്തിന്റെ വീതുളിപോലുള്ള കഥാന്ത്യങ്ങളും... മലയാളത്തിലെ മികച്ച കുറെ കഥാകൃത്തുക്കളുടെ താവഴിയിലെ പുതുനാമ്പ് എന്നതിനപ്പുറം ഹരീഷ് ആധുനിക-ആധുനികാനന്തര മലയാളകഥയിലെ ഏറ്റവും മികച്ച ഭാവുകത്വപാരമ്പര്യങ്ങളുടെ പുതിയ നൂറ്റാണ്ടിലെ വക്താവുതന്നെയാണ്.

'ആദം', 'നിര്യാതരായി', 'ചപ്പാത്തിലെ കൊലപാതകം', 'മാന്ത്രികവാൽ', 'കാവ്യമേള', 'ഒറ്റ', 'വേട്ടക്കൊരുമകൻ', 'മാവോയിസ്റ്റ്', 'രാത്രികാവൽ' എന്നിവയാണ് ഈ സമാഹാരത്തിലെ കഥകൾ. ആദ്യസമാഹാരത്തിലെ ചില കഥകളുടെയെങ്കിലും ആഖ്യാനഭൂമികയുടെ തുടർച്ച ഈ സമാഹാരത്തിലെ പല കഥകളിലുമുണ്ട്. 'അധോതലക്കുറിപ്പുക'ളിലെയും 'മിഷ എന്ന കടുവക്കുട്ടി'യിലെയും മൃഗജീവിതങ്ങളും 'സിയോൻസഞ്ചാരി'യിലെ നസ്രാണിചരിതങ്ങളും 'ലാറ്റിനമേരിക്കൻ ലാബിറിന്തി'ലെ മാന്ത്രിക യാഥാർഥ്യങ്ങളും 'ആദ'ത്തിലെ രചനകളിൽ പടർന്നു പന്തലിക്കുന്നു. 'വലിയ ചുടുകാടി'ന്റെ രാഷ്ട്രീയ വിമർശനമോ 'രസവിദ്യയുടെ ചരിത്ര'ത്തിന്റെയും 'രണ്ടാം മറവൻദ്വീപ് യുദ്ധത്തിന്റെ'യും ചരിത്രാഘാതമോ അല്ല ഇവയുടെ പൊതുസ്വഭാവം. 'മിഷ എന്ന കടുവക്കുട്ടി' അവസാനിക്കുന്നത്, 'എല്ലാ കഥകളും മരണത്തിലാണ് അവസാനിക്കുന്നത്' എന്ന വാക്യത്തിലാണ്. മനുഷ്യർക്കാകട്ടെ, ജന്തുക്കൾക്കാകട്ടെ, മരണത്തിലവസാനിക്കുന്നത് ജീവിതമാണ്. ഹരീഷിന്റെ കഥകളും ജീവിതം തന്നെയാണ് ആവിഷ്‌ക്കരിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ (മുൻകൂട്ടി പ്രവചിക്കപ്പെടാത്ത) മരണത്തിന്റെ പുരാവൃത്തങ്ങൾതന്നെ. വിമുക്തഭടൻ എൻ.കെ.കുറുപ്പ് വളർത്തിയ വിദേശിയായ നായയുടെ നാലുകുഞ്ഞുങ്ങൾ നാലു ജീവിതാവസ്ഥകളിലേക്കു ചിതറിപ്പോകുന്നതിന്റെ അസാധാരണമായ കഥയാണ് 'ആദം'. 'ഒരു തള്ളയ്ക്കുണ്ടായാലും പലർക്കും പല വിധിയാണ്' - കുറുപ്പിന്റെ ഏറ്റവും പ്രിയപ്പെട്ട പട്ടിക്കുഞ്ഞിനെ മോഷ്ടിച്ച് അവന് ആദം എന്നു പേരിട്ട് കില്ലപ്പട്ടിയെപ്പോലെ വളർത്തിയ, കുറുപ്പിന്റെ അപ്പന്റെ ജാരസന്തതി കുട്ടായി പറയുന്നു. ഓരോ പട്ടിക്കും ഓരോ ജീവിതമെന്നപോലെ ഓരോ മരണവും കഥ വിധിച്ചുനൽകുന്നു. കാമവും ക്രോധവും ഒരുപോലെതന്നെയാണ് ഇരുകാലികളുടെയും നാൽക്കാലികളുടെയും ജീവിതത്തിൽ പ്രവർത്തിക്കുന്നതെന്നും, എത്ര വംശപരമ്പരകൾ കഴിഞ്ഞാലും അവരുടെ ആയുർരേഖകൾ മാറ്റിവരയ്ക്കുന്നതെന്നും 'ആദം' അടിവരയിടുന്നു. 

'ആദം' മുതൽ 'രാത്രികാവൽ' വരെയുള്ള കഥകൾ ഇതിനുദാഹരണമാണ്. വിമുക്തഭടൻ എൻ.കെ.കുറുപ്പ് വളർത്തിയ വിദേശിയായ നായയുടെ നാലുകുഞ്ഞുങ്ങൾ നാലു ജീവിതാവസ്ഥകളിലേക്കു ചിതറിപ്പോകുന്നതിന്റെ അസാധാരണമായ കഥയാണ് 'ആദം'. 'ഒരു തള്ളയ്ക്കുണ്ടായാലും പലർക്കും പല വിധിയാണ്' - കുറുപ്പിന്റെ ഏറ്റവും പ്രിയപ്പെട്ട പട്ടിക്കുഞ്ഞിനെ മോഷ്ടിച്ച് അവന് ആദം എന്നു പേരിട്ട് കില്ലപ്പട്ടിയെപ്പോലെ വളർത്തിയ, കുറുപ്പിന്റെ അപ്പന്റെ ജാരസന്തതി കുട്ടായി പറയുന്നു. ഓരോ പട്ടിക്കും ഓരോ ജീവിതമെന്നപോലെ ഓരോ മരണവും കഥ വിധിച്ചുനൽകുന്നു. കാമവും ക്രോധവും ഒരുപോലെതന്നെയാണ് ഇരുകാലികളുടെയും നാൽക്കാലികളുടെയും ജീവിതത്തിൽ പ്രവർത്തിക്കുന്നതെന്നും, എത്ര വംശപരമ്പരകൾ കഴിഞ്ഞാലും അവരുടെ ആയുർരേഖകൾ മാറ്റിവരയ്ക്കുന്നതെന്നും 'ആദം' അടിവരയിടുന്നു.

തെന്നിത്തെറിച്ചു നീങ്ങുന്ന ജീവിതാസക്തിയുടെയും കാമത്തിന്റെയും മുന്നിൽ ആശ്ചര്യചിഹ്നമെന്നപോലെ പൊടുന്നനെ വന്നുപെടുന്ന മരണത്തിന്റെ മുഖത്തുനോക്കിയുള്ള ചതുരംഗക്കളിയാണ് 'നിര്യാതരായി' എന്ന കഥ. രണ്ടു തലമുറകളുടെ തലകീഴ്മറിഞ്ഞ ലോകബോധങ്ങളുടെ കഥയും. ആയകാലത്ത് നാടുവിറപ്പിച്ച തമ്പിയെന്ന തന്റേടി ഒറ്റ രാത്രികൊണ്ട് നീതിമാനായ കഥപറയുന്ന 'ചപ്പാത്തിലെ കൊലപാതകം', ബാംഗ്‌ളൂരിൽ മരിച്ച അപ്പന്റെ ജഡവുമായി കാമുകനോടൊത്ത് നാട്ടിലേക്കു വണ്ടിയോടിച്ചു വരുന്ന നഴ്‌സിന്റെ കഥ പറയുന്ന 'മാന്ത്രികവാൽ', കശാപ്പുകാരൻ കാലൻവർക്കി കൊല്ലാൻ കൊണ്ടുവന്ന പോത്തും എരുമയും കയറുപൊട്ടിച്ചു പാഞ്ഞ് ഒരു നാടിനെ വിറങ്ങലിപ്പിക്കുന്നതിന്റെയും അവയെ പിടികൂടാനുള്ള പാച്ചിലിനിടയിൽ ചങ്ങല പൊട്ടിച്ച പകകളും ചതികളും ആ നാട്ടിലെ മനുഷ്യജന്മങ്ങളെപ്പോലെ ആവേശിക്കുന്നതിന്റെയും കഥപറയുന്ന മാവോയിസ്റ്റ്' എന്നീ രചനകൾ അവയുടെ നസ്രാണിജീവിതങ്ങളുടെയും ദേശ, ഭാഷാവഴക്കങ്ങളുടെയും തനിമകളിലൂടെ മാത്രമല്ല ശ്രദ്ധിക്കപ്പെടുന്നത്. അവ മുന്നോട്ടുവയ്ക്കുന്ന മർത്യബന്ധങ്ങളിലെ ആർക്കും പിടികൊടുക്കാത്ത അയുക്തികളുടെ മണിമുഴക്കംകൊണ്ടു കൂടിയാണ്. ജീവിതത്തെയും മരണത്തെയും സമീകരിക്കുന്ന അസാധാരണമായ ലോകാനുഭവം ഈ കഥകളെ കോടിപോലെ പുതപ്പിച്ചു കിടത്തുന്നു. 

മരണത്തിനും ജീവിതത്തിനുമിടയിൽ, ഒരു രാത്രിയിൽ മായികമായ ഒരിടത്തു പെട്ടുപോകുന്ന മനുഷ്യന്റെ കഥയാണ് 'ഒറ്റ'. വെടിയിറച്ചിയുടെ ലഹരിയിൽ സ്വന്തം അസ്തിത്വംതന്നെ പ്രഹേളികയായി മാറുന്ന ദിലീപൻ എന്ന സർക്കാരുദ്യോഗസ്ഥന്റെ ജീവിതമാണ് 'വേട്ടക്കൊരു മകൻ'. അന്ധരുടെ ജീവിതത്തെ കാഴ്ചയുടെ രതികൊണ്ടും രതിയുടെ കാണാക്കാഴ്ചകൊണ്ടും അളന്നെടുക്കുന്നു, 'കാവ്യമേള'. ചതിയുടെ വാരിക്കുഴികൾ തീർത്ത്, അന്ധന്റെ കാമാർത്തിക്കു തോട്ടിയിടുന്ന സുഹൃത്തിന്റെ കഥകൂടിയാണിത്. ബദ്ധശത്രുവിന്റെ മരണം ഒരു വയോധികന് സ്വന്തം ജീവിതത്തിൽ സൃഷ്ടിച്ചുനൽകുന്ന ആനന്ദത്തിന്റെ ശിവതാണ്ഡവമാണ് 'രാത്രികാവൽ'.  ഈ സമാഹാരത്തിലെ ഓരോ കഥയും അവയുടെ അനിതരസാധാരണമായ മാനുഷികത കൊണ്ടും ഭൂതകാലാഖ്യാനത്തിന്റെ ഗൂഢലാവണ്യം കൊണ്ടും ഭാഷണത്തിലെ വംശത്തനിമകൊണ്ടും ഭാഷയുടെ വാൾത്തലമൂർച്ച കൊണ്ടും പരിഹാസത്തിന്റെ പതഞ്ഞുപൊങ്ങൽ കൊണ്ടും മായികഭാവനകളുടെ തിരയിളക്കം കൊണ്ടും രതികാമനയുടെ പത്തിവിടർത്തൽ കൊണ്ടും സർവോപരി, നര, മൃഗ വേട്ടകളുടെ പുരാവൃത്തങ്ങളായി മാറുന്ന ജീവിതാഭിനിവേശത്തിന്റെ ഇരട്ടയുക്തികൾകൊണ്ടും അവിസ്മരണീയമായി മാറുന്നു. 

ഈ സമാഹാരത്തിലെ ഓരോ കഥയും അവയുടെ അനിതരസാധാരണമായ മാനുഷികത കൊണ്ടും ഭൂതകാലാഖ്യാനത്തിന്റെ ഗൂഢലാവണ്യം കൊണ്ടും ഭാഷണത്തിലെ വംശത്തനിമകൊണ്ടും ഭാഷയുടെ വാൾത്തലമൂർച്ച കൊണ്ടും പരിഹാസത്തിന്റെ പതഞ്ഞുപൊങ്ങൽ കൊണ്ടും മായികഭാവനകളുടെ തിരയിളക്കം കൊണ്ടും രതികാമനയുടെ പത്തിവിടർത്തൽ കൊണ്ടും സർവോപരി, നര, മൃഗ വേട്ടകളുടെ പുരാവൃത്തങ്ങളായി മാറുന്ന ജീവിതാഭിനിവേശത്തിന്റെ ഇരട്ടയുക്തികൾകൊണ്ടും അവിസ്മരണീയമായി മാറുന്നു.

ആദം (കഥകൾ)
എസ് ഹരീഷ്
ഡി.സി. ബുക്‌സ്, 100 രൂപ

കഥകളിൽ നിന്ന്:
'ഇനി ഞാനൊരു കഥ പറയാം'. ബസ്സിന്റെ ഒച്ചയിൽ ശബ്ദം മുങ്ങിപ്പോകാതിരിക്കാൻ ഞാനവളുടെ ചെവിയിലേക്ക് ചുണ്ട് അടുപ്പിച്ചു പറഞ്ഞു. ഞങ്ങൾ കയറിയ വണ്ടി രണ്ടു ജില്ലകളും മധുരയും കടന്ന് വടക്കോട്ടു തിരിഞ്ഞിരുന്നു. തെങ്ങുകളും വിളകൾ നിറഞ്ഞ തോട്ടങ്ങളും കഴിഞ്ഞ് പടർപ്പൻ മുൾച്ചെടികൾ മാത്രമുള്ള സ്ഥലങ്ങളായി. രണ്ടാഴ്ചകൊണ്ട് അവളാ ഷോക്കിൽനിന്ന് ഏറെക്കുറെ മുക്തയായിട്ടുണ്ട്. ഏത് അപരിചിത സ്ഥലത്തിറങ്ങണമെന്ന് ആലോചിക്കുകയായിരുന്നു അല്പം മുമ്പുവരെ ഞാൻ.
ഞാൻ കഥപറഞ്ഞു തുടങ്ങി. 'ഒരിടത്ത് വളരെ സുന്ദരിയും അന്ധയുമായ ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവളെ ഒരാൾ പ്രേമിച്ചിരുന്നു'.
'എന്നെ വിവാഹം കഴിക്കാമോ?' അവൻ ചോദിച്ചു.
'ഇപ്പോൾ വേണ്ട'. അവൾ നൂറാമത്തെ വട്ടവും ഒഴിഞ്ഞുമാറി.
'എന്നെങ്കിലും കാഴ്ച ലഭിച്ചിട്ടേ ഞാൻ കല്യാണം കഴിക്കൂ'.
'നിനക്ക് കണ്ണു ദാനം ചെയ്യാമെന്ന് ഒരാളേറ്റിട്ടുണ്ട്'. ഒരു ദിവസം അവൻ പറഞ്ഞു.
അവൾക്ക് സന്തോഷമായി. അധികം താമസിയാതെ ശസ്ത്രക്രിയ കഴിഞ്ഞു. അവൾ കണ്ണുതുറന്ന് ആദ്യമായി ലോകം കണ്ടു.
'ഇനി നമുക്ക് വിവാഹം കഴിക്കാം'. അവൻ പറഞ്ഞു.
'കണ്ണുകാണുന്ന ഞാൻ അന്ധനായ നിന്നെയെങ്ങനെയാണ് വിവാഹം കഴിക്കുന്നത്? നീ നിനക്ക് ചേരുന്ന ഒരാളെ കണ്ടുപിടിക്കുക'. അവൾ സ്വരം മാറ്റിപറഞ്ഞു. 'നമ്മൾ ഇനി കാണരുത്'.
അവൻ വേദനയോടെ നില്ക്കുമ്പോൾ അവൾ ഒരു ദയയുമില്ലാതെ തിരിച്ചുനടന്നു.
'പ്രിയപ്പെട്ടവളേ, എന്റെ കണ്ണുകൾക്ക് ഒരു കുഴപ്പവും വരാതെ നോക്കണേ'. അവൻ ഇടറിയ ശബ്ദത്തിൽ വിളിച്ചുപറഞ്ഞു.
വിദ്യ എന്റെ കൈയിൽ മുറുകെപ്പിടിച്ചു. കരയാൻ മാത്രം ഉപയോഗിക്കുന്ന കണ്ണുകൾ നിറഞ്ഞൊഴുകി.
'വാസുവണ്ണാ നമ്മൾ എങ്ങോട്ടാണ്?' അവൾ ചോദിച്ചു.
'എന്റെ പേര് അതല്ല. ഞാനൊരു കഥപറച്ചിലുകാരനാണ്'.
'ഇതെന്താ കൈയിൽ പറ്റിയിരിക്കുന്നത്?' അവളെന്റെ വിരൽ മൂക്കിനോടടുപ്പിച്ചു ചോദിച്ചു.
'പേനയിൽനിന്ന് പടർന്ന മഷിയാണ്. കൈ നിറയെ ഉണ്ട്'. അവൾതന്നെ ഉത്തരം പറഞ്ഞു.
കൈ പിൻവലിച്ച് വിരലുകളിലെ ചുവപ്പ് ഞാൻ രഹസ്യമായി തുടച്ചു.
('കാവ്യമേള')
ടാർ റോഡ് അവസാനിക്കുന്നിടത്തുനിന്ന് താഴേക്ക് കുത്തനെ റബ്ബർത്തോട്ടത്തിൽക്കൂടി ഒരു നടപ്പുവഴിയുണ്ട്. അതു ചെന്നുചേരുന്ന വെള്ളമൊഴുക്കിനു താഴെ അടുത്ത കയറ്റം തുടങ്ങുന്നിടത്ത് അല്പം വെള്ളക്കെട്ടും പാറകളും ഇല്ലിക്കൂട്ടവും ചേരുന്ന സ്ഥലമുണ്ട്. അവിടെ പോത്തുണ്ടെന്ന് കുട്ടച്ചനുറപ്പുണ്ടായിരുന്നു.
'ഒരുപാട് പേർ വരണ്ട'. തോക്ക് ഇടതുകൈയിൽ പിടിച്ച് താഴേക്ക് നടന്നിറങ്ങി അയാൾ പറഞ്ഞു.
'നീ വരുന്നോ?' അയാൾ പഴയ പന്തുകളിക്കാരൻ രാമനോട് ചോദിച്ചു. 'ഇതൊന്ന് പിടിച്ചാൽ മതി'. അത്രയും നേരം പുറത്ത് തൂക്കിയ ബാഗ് രാമനുനേരേ നീട്ടി. താഴെയിറങ്ങി ടോർച്ചണച്ചശേഷം ഇരുവരും പാറക്കെട്ടുകൾക്കടുത്തേക്ക് ശബ്ദമുണ്ടാക്കാതെ നീങ്ങി. ആന കയറിയതുപോലെ ഇല്ലിക്കൂട്ടം അനങ്ങുന്ന ഒച്ച കേൾക്കാം. നടുകുനിച്ച് അവർ അങ്ങോട്ടേക്കടുത്തു.
ഏതോ അപൂർവ്വ ശബ്ദം ശ്രദ്ധിച്ച് പിന്നോട്ട് നോക്കിയശേഷം തലവെട്ടിച്ചപ്പോൾ തന്റെ ഇടതുവശത്ത് കുട്ടനില്ലെന്ന് രാമനു തോന്നി. ഇരുട്ടത്ത് അയാൾ കൈകൊണ്ട് വായുവിൽ പരതി. മുന്നോട്ടു നീങ്ങണോ അവിടെത്തന്നെ ഉറച്ചുനില്ക്കണോയെന്ന് അയാൾ ശങ്കിച്ചു. പെട്ടെന്ന് തന്റെ മുന്നിൽ തിളങ്ങിയ കണ്ണുകൾ പോത്തിന്റെയാണോ കുട്ടച്ചന്റെയാണോയെന്ന് മനസ്സിലാക്കും മുൻപ്, പണ്ട് കുട്ടച്ചനെ പൊലീസിനു കാട്ടിക്കൊടുത്ത കാര്യം ഓർമ്മിക്കും മുൻപ്, കുട്ടച്ചൻ അരയിൽ തൂക്കിയ രണ്ട് കൂർപ്പിച്ച മരക്കമ്പുകൾ ഇരുകൈകൾകൊണ്ടും ഇരുവശത്തുനിന്നും അയാളുടെ വയറ്റിലേക്ക് കുത്തിയിറക്കി.
നിലവിളി കേട്ട് ആളുകൾ താഴേക്കിറങ്ങുമ്പോഴേക്കും ബോധം പോയ രാമനെ തോളിലെടുത്ത് കുട്ടച്ചൻ മുകളിലേക്ക് കയറിവരുന്നുണ്ടായിരുന്നു.
'പോത്ത് വെട്ടി' രാമനെ വഴിയിൽ മലർത്തിക്കിടത്തി അയാൾ പറഞ്ഞു.
('മാവോയിസ്റ്റ്')

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
ദിലീപിന്റെ ലൈംഗിക അതിക്രമങ്ങൾ സഹിക്കാൻ കഴിയാതെ ഏഷ്യാനെറ്റ് പ്രോഗ്രാം ചാനലിൽ നിന്ന് രണ്ടു പെൺകുട്ടികൾ രാജിവെച്ച് പോയിട്ടുണ്ട്; പിസിആറിൽ നിന്ന് പത്മകുമാർ ലൈംഗിക അതിക്രമങ്ങൾ തുടരുമ്പോൾ പ്രൊഡ്യൂസർമാരായ പെൺകുട്ടികൾക്ക് അത് വെളിയിൽ പറയാനോ പരാതിയായി പറയാനോ ഉള്ള ധൈര്യമില്ലായിരുന്നു; എന്റെ മീ റ്റൂ വെളിപ്പെടുത്തലിനു പിന്നിൽ: ഏഷ്യാനെറ്റ് ഉന്നതർക്കെതിരെ മീ ടൂ വെളിപ്പെടുത്തൽ നടത്തിയ നിഷാ ബാബു മറുനാടനോട് മനസ് തുറക്കുന്നു
ആലുവയിൽ രണ്ടരക്കോടിയുടെ സ്വർണവുമായി അസിസ്റ്റന്റ്‌ ബാങ്ക് മാനേജറായ യുവതി മുങ്ങി; തട്ടിപ്പ് നടത്തിയത് ബാങ്കിൽ പണയം വെച്ച സ്വർണം കൈക്കലാക്കിയ ശേഷം അതേരൂപത്തിലും തൂക്കത്തിലുമുള്ള മുക്കുപണ്ടം തിരികെ വെച്ച്; നഷ്ടമായത് 128 പേരുടെ 8,852 ഗ്രാം സ്വർണം; തട്ടിപ്പ് തെളിഞ്ഞത് പണമടച്ച് സ്വർണാഭരണങ്ങൾ തിരിച്ചെടുക്കാനെത്തിയ ഒരാൾ സ്വർണം പരിശോധിച്ചപ്പോൾ: യൂണിയൻ ബാങ്ക് ആലുവ ശാഖ അസിസ്റ്റന്റ് മാനേജർ സിസ് മോളെ തേടി അന്വേഷണ സംഘം ബാംഗ്ലൂരിലേക്ക്
വിശ്വാസികളുടെ കണ്ണു നീരിന് വില നൽകേണ്ടി വരും.. ശരണ മന്ത്രത്തിന്റെ കരുത്ത് അറിയാനിരിക്കുന്നതേയുള്ളു....; വിശ്വാസം, ആചാരം സംരക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്ന് പോസ്റ്റിട്ട പെരുമ്പാവൂരുകാരൻ; അവിശ്വാസിയായ മേരി സ്വീറ്റിയെ വിശ്വാസികൾ ചെങ്ങന്നൂരിൽ തടഞ്ഞു.... വിശ്വാസിയായ സുരേന്ദ്രനെ അവിശ്വാസി പൊലീസ് തടഞ്ഞുവെന്ന് വിശദീകരിച്ച പരിവാറുകാരൻ; സന്നിധാനത്തെ നാമജപ പ്രതിഷേധക്കാരുടെ അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയത് രാജേഷിന്റെ സംഘപരിവാർ ബന്ധം തിരിച്ചറിഞ്ഞ് തന്നെ
ഭക്തരെ ബന്ധിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കരുത്; ശബരിമലയിൽ ഇത്ര കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് എന്തിന്? ഭക്തരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തതിന്റെ സാഹചര്യമെന്തെന്ന് വിശദീകരിക്കണം; പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസിൽ സർക്കാർ ഇടപെടരുത്; ശബരിമലയിലെ പൊലീസ് നടപടിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി; ഞായറാഴ്‌ച്ചയുണ്ടായ അറസ്റ്റിൽ അഡ്വക്കേറ്റ് ജനറൽ ഹാജരായി വിശദീകരണം നൽകണം
'കിടപ്പറയിലേക്ക് വിടും മുൻപ് മാഡം ഞങ്ങൾക്ക് മരുന്ന് തരും, ഇത് കഴിച്ചാൽ വേദനിക്കില്ലെന്നും പറയും; എല്ലാം കഴിഞ്ഞ് വരുമ്പോൾ നല്ല രസമായിരുന്നില്ലേയെന്ന് പതിവായി ചോദിക്കും' ; യുപി ബാലികാ സദനത്തിലെ കൂട്ട ബലാത്സംഗകേസിൽ 13കാരിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; ഉന്നതർക്ക് മുൻപിൽ കാഴ്‌ച്ച വച്ചത് 15 പോലും തികയാത്ത പെൺകുട്ടികളെ; ഷെൽട്ടർ ഹോമിൽ നിന്നും 11 കാരി ചാടിപ്പോയ സംഭവത്തിന് പിന്നാലെ പുറത്ത് വരുന്നത് വൻ പെൺവാണിഭത്തിന്റെ കഥ
പപ്പുമോൻ ഇമേജിൽ നിന്നു വിമുക്തനായി മാസ് ഹീറോ ഇമേജിൽ രാഹുൽ ഗാന്ധി; കഴിവുകെട്ടവനെന്ന് ബിജെപി തരംതാഴ്‌ത്തിയ രാഹുലിന്റെ മുന്നിൽ പതറി മോദിയും അമിത്ഷായും; കോൺഗ്രസിനെ ഒറ്റയ്ക്ക് ചുമലിലേക്കാൻ പ്രാപ്തനായി രണ്ടാംവരവ് നടത്തി കോൺഗ്രസ് അധ്യക്ഷൻ; പൊള്ളയായ വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ് ആയുധമാക്കി ബിജെപിക്കെതിരേ ആഞ്ഞടിച്ച രാഹുൽ പാർട്ടിയെ കൈപിടിച്ച് ഉയർത്തുന്നത് ഇങ്ങനെ
വീരപുരുഷന്മാർ പോലും പകച്ച് നിൽക്കുന്ന ആഴക്കടലിൽ ചെറുവള്ളത്തിലെത്തി പോരാടുന്നതു കൊമ്പൻ സ്രാവുകളോട്; ഭർത്താവിനൊപ്പമുള്ള കടൽയാത്ര ഒരു ദിശാസൂചിക പോലും ഉപയോഗിക്കാതെ; കടലിൽ നിന്ന് വാരുന്നത് പുരുഷന്മാരെക്കാൾ മത്സ്യം; ഇന്ത്യയിലെ ആദ്യ വനിത 'ഫിഷർ വുമൺ' രേഖ നാട്ടുകാർക്ക് എന്നും അത്ഭുതം; ശബരിമലയിൽ കയറാതിരിക്കാൻ ഒരു വിഭാഗം സ്ത്രീകൾ സമരം ചെയ്യുമ്പോൾ ചേറ്റുവ കടപ്പുറത്തെ ഒരു പെൺപുലിയുടെ കഥ ചർച്ചയാക്കി സോഷ്യൽ മീഡിയ
സർക്കാർ സംരക്ഷണം നൽകിയാൽ ശബരിമല കയറും; രക്തം ചീന്തി ദർശനത്തിന് പോകാൻ താൽപ്പര്യമില്ല; ദർശനം നടത്തും വരെ മാല ഊരാതെ വ്രതം തുടരും; ശബരിമല കയറാൻ സന്നദ്ധരായ യുവതികൾ സർക്കാർ സഹായം തേടി കൊച്ചിയിൽ; മാലയിട്ട നാൾ മുതൽ ഭീഷണി മൂലം വീട്ടിൽ നിന്നു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയെന്ന് രേഷ്മ നിശാന്ത്; വാർത്താസമ്മേളനം നടത്തിയ പ്രസ്‌ക്ലബിന് മുമ്പിൽ ശരണം വിളിച്ച് പ്രതിഷേധവുമായി ആൾക്കൂട്ടം
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
ജനം ടിവിയുടെ കുതിപ്പ് കണ്ട് ഞെട്ടിയ ചാനൽ മുതലാളിമാർക്ക് ഇരിക്കപ്പൊറുതിയില്ല; വിപ്ലവകാരികളായ റിപ്പോർട്ടർമാരെ മുഴുവൻ മാറ്റി അയ്യപ്പഭക്തരെ തന്നെ ശബരിമല റിപ്പോർട്ടിങ് ഏൽപ്പിച്ച് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ; വേണുവിനെ പോലുള്ള സ്റ്റാർ അവതാരകർ സ്വയം മാറിയതോടെ മാതൃഭൂമിക്ക് ആശ്വാസമായെങ്കിൽ ഷാനി പ്രഭാകരനെ വടക്കേ ഇന്ത്യയിലേക്ക് അയച്ച് അയ്യപ്പദാസിനെ പുതിയ സ്റ്റാറാക്കി മനോരമയുടെ പിടിച്ചു നിൽക്കൽ ശ്രമം
നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം
വിമാനം ഇറങ്ങിയാൽ സഞ്ചരിക്കാൻ കാറ് വേണം; കോട്ടയത്ത് എത്തുമ്പോൾ താമസിക്കാൻ വേണ്ടത് ഗസ്റ്റ് ഹൗസോ ഹോട്ടൽ മുറിയോ; ഭക്ഷണ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തണം; പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് ദർശനത്തിന് സൗകര്യം ഒരുക്കണം; മടങ്ങിപ്പോകാനുള്ള വിമാനടിക്കറ്റും എടുത്തിട്ടില്ല; എല്ലാ ചിലവുകളും കേരളാ സർക്കാർ വഹിക്കണം; ശബരിമല കയറാൻ എത്തുന്ന തൃപ്തി ദേശായിയുടെ ആവശ്യങ്ങൾ കണ്ട് കണ്ണുതള്ളി സംസ്ഥാന സർക്കാർ
ഇഷ്ടതാരങ്ങളുമായി 20 മിനിറ്റ് ആഡംബരഹോട്ടലിൽ ചെലവിടാൻ നൽകാമെന്നേറ്റത് പത്തുകോടി വീതം; ഐശ്വര്യ റായിയും ദീപിക പദുക്കോണുമടക്കം 26 താരങ്ങൾക്കായി ചെലവാക്കാൻ ഉറച്ചത് 300 കോടി; രണ്ടുമൂന്നുപേരെ കണ്ടപ്പോൾ ഉദ്ദേശിച്ച കാര്യം നടക്കില്ലെന്നുറപ്പായതോടെ കരാറിൽനിന്ന് പിന്മാറി; ബെഹ്‌റീൻ രാജകുമാരനോട് 300 കോടി നഷ്ടപരിഹാരം ചോദിച്ച് ഏജന്റ് നൽകിയ കേസ് ലണ്ടൻ ഹൈക്കോടതിയിൽ
സ്വാമി ശരണം.....ഭക്തർക്കൊപ്പം എന്ന നിലപാട് മലയാളം ന്യൂസ് ചാനൽ റേറ്റിംഗിനെ മാറ്റി മറിക്കുന്നു; ഏഷ്യാനെറ്റ് ന്യൂസിനേയും വെല്ലുവിളിച്ച് ജനം ടിവിയുടെ വമ്പൻ കുതിപ്പ്; ആട്ട ചിത്തിര ആഘോഷത്തിനായുള്ള നടതുറപ്പിൽ ആർഎസ്എസ് ചാനലിന് ഉണ്ടായത് ചരിത്ര നേട്ടം; ഏഷ്യാനെറ്റ് ന്യൂസുമായുള്ള വ്യത്യാസം 17 പോയിന്റ് മാത്രം; 40000 ഇപ്രഷ്ൻസ് കടക്കുന്ന മലയാളത്തിലെ രണ്ടാം ചാനലായി സംഘപരിവാർ ടിവി; മണ്ഡലകാലത്ത് മലയാളത്തിൽ ന്യൂസ് ചാനലിൽ പോരാട്ടം മുറുകും
കാണുന്നവരോടെല്ലാം പ്രായഭേദമന്യേ കാമം പ്രകടിപ്പിക്കുക എന്നത് എഴുത്തിന്റെ അവകാശമായിട്ടാണ് പല എഴുത്തുകാരും കരുതുന്നത്; ഒരിക്കൽ സംസാരിച്ചു കൊണ്ടിരിക്കെ അർഷാദ് ബത്തേരി എന്റെ മുലകളിൽ കയറിപ്പിടിച്ചു; പല സ്ത്രീകളുമായും രതിബന്ധങ്ങളുണ്ടെന്നും എല്ലാവരുടേയും നഗ്‌നഫോട്ടോസുണ്ട് കയ്യിലെന്നും വീമ്പിളക്കിയത് കവി ശ്രീജിത്തരിയല്ലൂർ; ഇവർക്കൊക്കെ എഴുത്ത് പ്രതിരോധമോ ആശ്രയമോ അല്ല... കെണിയാണ്... നിറം പുരട്ടിവെച്ച അക്ഷരക്കെണി: ഒലിവ് ബുക്ക് എഡിറ്റർ അടക്കമുള്ളവർക്കെതിരെ മീ ടുവുമായി യുവതി
താൽപ്പര്യം ഉള്ള പലരും ഇങ്ങോണ്ട് വന്നിട്ടുണ്ട്.; എനിക്ക് തോന്നിയവരോട് അങ്ങോട്ടും മാന്യമായി ചോദിക്കാറുണ്ട്; എനിക്കീ സദാചാരവും വിപ്ലവവും കൂടി കൂട്ടികുഴച്ചു വെട്ടിവിഴുങ്ങുന്ന ഓഞ്ഞ ഏർപ്പാടില്ല; ഒരു നല്ല കൂട്ട് വന്നതായിരുന്നു; ഇത് കണ്ട് അതും പോയി കിട്ടി: മീ ടൂ ആരോപണത്തെ കുറിച്ച് കവി ശ്രീജിത്ത് അരിയല്ലൂരിന്റെ പ്രതികരണം ഇങ്ങനെ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
വാഗമണ്ണിൽ മൂന്നു ദിവസം പാർട്ടി; മദ്യവും ലഹരിയും ഉപയോഗിച്ച് നൃത്തം ചെയ്ത അടിച്ചു പൊളിച്ചത് അഞ്ഞൂറോളം ആക്ടിവിസ്റ്റുകൾ; വാഗമണ്ണിലെ രഹസ്യ സങ്കേതത്തിലെ തീരുമാനം അനുസരിച്ച് മലചവിട്ടാനുള്ള ആദ്യ നിയോഗമെത്തിയത് ചുംബന സമരനായികക്കെന്ന് ഓൺലൈനിൽ വാർത്ത; ചിത്രങ്ങളും പുറത്തു വിട്ടു; രഹ്ന ഫാത്തിമ സന്നിധാനത്ത് യാത്ര തിരിച്ചത് എവിടെ നിന്ന് എന്ന ചർച്ച പുരോഗമിക്കുമ്പോൾ എല്ലാം പിൻവലിച്ച് മംഗളം
അകത്തളത്തിൽ രണ്ടായിരം സ്‌ക്വയർ ഫീറ്റിനടുത്ത് വലുപ്പമുള്ള നീന്തൽ കുളം; ശീതീകരിച്ച ഓഫീസ് മുറി; പുറത്ത് കുളിക്കടവിലേക്കുള്ള കവാടം; കരമനയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും സൗകര്യം; സ്‌കൂൾ ഓഫ് ഭഗവത് ഗീതയ്ക്കുള്ളത് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ ഗോൾഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമൺകടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്ട്രേഷൻ; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്നു; പാർവ്വതിക്ക് നഷ്ടമായത് കത്തിജ്വലിച്ച് നിന്ന കരിയർ; നടി ആക്രമിക്കപ്പെട്ടത് തനിക്ക് വേണ്ടിയാണെന്ന് അറിയാമായിരുന്നിട്ടും അപകടം മനസ്സിലാക്കി പിന്മാറിയതു കൊണ്ട് രണ്ടാംവരവിലെ തിളക്കത്തിൽ തന്നെ തുടർന്ന് മഞ്ജു വാര്യർ; സത്യത്തിനൊപ്പം നിന്നതിന് പാർവ്വതിക്ക് ലഭിച്ച ശിക്ഷയുടെ അളവ് ഊഹിക്കാവുന്നതിലും അപ്പുറം
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
മകൾ ഗോവേണിയിൽ നിന്നു വീണു മരിച്ചു എന്ന അമ്മയുടെ കള്ള കഥ ഗൾഫിൽ നിന്നെത്തിയ അച്ഛനും വിശ്വസിക്കാനായില്ല; ഏഴു വയസ്സുകാരിയുടെ ദേഹത്തെ മുറിവേറ്റ പാടുകൾ പൊലീസിന്റെയും സംശയം വർദ്ധിപ്പിച്ചു; ചോദ്യം ചെയ്തപ്പോൾ മൊഴിമാറ്റി പറഞ്ഞും പിടിച്ചു നിൽക്കാൻ അമ്മയുടെ ശ്രമം; ഒടുവിൽ മകളുടെ ദുരൂഹ മരണത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
മകളേയും ഭർത്താവിനേയും ചോദ്യം ചെയ്തപ്പോൾ അച്ഛന്റേയും അമ്മയുടേയും ഒളിത്താവളം പൊലീസ് അറിഞ്ഞു; അറസ്റ്റിലായതോടെ മാനസികമായി തകർന്നു; ആരും കാണാതെ മുങ്ങിയത് ആറാം നിലയിൽ നിന്ന് ചാടാനും; നൂറു വർഷത്തെ പാരമ്പര്യവും കണ്ണായ സ്ഥലത്ത് ആസ്തികളുണ്ടായിട്ടും 'കുന്നത്തുകളത്തിൽ' പൊളിഞ്ഞത് എങ്ങനെ? മുതലാളിയെ കടക്കാരനാക്കിയത് മക്കളുടേയും മരുമക്കളുടേയും അടിപൊളി ജീവിതം; വിശ്വനാഥന്റെ ആത്മഹത്യ തകർത്തത് തട്ടിപ്പിനിരയായ പാവങ്ങളുടെ അവസാന പ്രതീക്ഷകളെ
ജനം ടിവിയുടെ കുതിപ്പ് കണ്ട് ഞെട്ടിയ ചാനൽ മുതലാളിമാർക്ക് ഇരിക്കപ്പൊറുതിയില്ല; വിപ്ലവകാരികളായ റിപ്പോർട്ടർമാരെ മുഴുവൻ മാറ്റി അയ്യപ്പഭക്തരെ തന്നെ ശബരിമല റിപ്പോർട്ടിങ് ഏൽപ്പിച്ച് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ; വേണുവിനെ പോലുള്ള സ്റ്റാർ അവതാരകർ സ്വയം മാറിയതോടെ മാതൃഭൂമിക്ക് ആശ്വാസമായെങ്കിൽ ഷാനി പ്രഭാകരനെ വടക്കേ ഇന്ത്യയിലേക്ക് അയച്ച് അയ്യപ്പദാസിനെ പുതിയ സ്റ്റാറാക്കി മനോരമയുടെ പിടിച്ചു നിൽക്കൽ ശ്രമം