1 usd = 71.26 inr 1 gbp = 91.80 inr 1 eur = 81.03 inr 1 aed = 19.40 inr 1 sar = 18.99 inr 1 kwd = 234.82 inr

Jan / 2019
20
Sunday

ആത്മാവിന്റെ അധോലോകങ്ങൾ

November 23, 2014 | 07:19 AM IST | Permalinkആത്മാവിന്റെ അധോലോകങ്ങൾ

ഷാജി ജേക്കബ്‌

അംബികാസുൻ മാങ്ങാട്, സി.അഷ്‌റഫ്, ബന്യാമിൻ, കെ.പി. ഉണ്ണി, സെബാസ്റ്റ്യൻ പള്ളിത്തോട്, വി.ജെ. ജയിംസ്, ടി.ഡി. രാമകൃഷ്ണൻ, ടി.പി. രാജീവൻ, ഇ. സന്തോഷ്‌കുമാർ, സുഭാഷ്ചന്ദ്രൻ, കെ.വി. പ്രവീൺ, പ്രകാശൻ മടിക്കൈ, ഖദീജാ മുംതാസ്, സഹീറാതങ്ങൾ, കെ.ആർ.മീര തുടങ്ങിയവരുൾപ്പെടുന്ന മലയാള നോവലിലെ പുതിയ തലമുറയിലേക്ക് ഏറ്റവുമൊടുവിൽ കടന്നുവന്ന എഴുത്തുകാരനാണ് രാജീവ് ശിവശങ്കർ. ആഗോളവൽകൃതകാലത്തെ മലയാളിയുടെ സാമൂഹ്യ, രാഷ്ട്രീയജീവിതങ്ങളും ലോകാവബോധങ്ങളും നോവലിന്റെ ലാവണ്യയുക്തിയിലേക്കു വിവർത്തനം ചെയ്യുന്നതിന്റെ മികച്ച മാതൃകകളാണ് ഈ നോവലിസ്റ്റുകളുടെ, കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലെ ശ്രദ്ധേയമായ രചനകൾ. 2013 ലും 2014 ലും പുറത്തുവന്ന രാജീവിന്റെ മൂന്നു നോവലുകളും ഇതിനുദാഹരണമാണ്. തമോവേദം, പ്രാണസഞ്ചാരം, കൽപ്രമാണം എന്നിവ. നോവലിന്റെ പരന്ന കല്പനാവിതാനത്തെ കയ്യടക്കത്തോടെ കീഴടക്കുന്ന എഴുത്തും അതു സൃഷ്ടിക്കുന്ന അസാധാരണമായ വായനാക്ഷമതയും രാജീവിന്റെ മൂന്നു രചനകൾക്കുമുണ്ട്. ജനപ്രിയ സാംസ്‌കാരിക ഭാവുകത്വങ്ങളെ നോവലിന്റെ കലയാക്കി മാറ്റുന്ന വർത്തമാനകാല രചനകളിൽ വേറിട്ടുനിൽക്കുന്ന 'തമോവേദം' തന്നെ നോക്കുക.

മലയാളഭാവനയിൽ തീർത്തും അപരിചിതമായ ഒരു പ്രമേയത്തിന്റെ സാമൂഹ്യവൽക്കരണമാണ് ഈ നോവൽ. കേരളത്തിലുൾപ്പെടെ പ്രചരിക്കുന്ന 'സാത്താൻപൂജ'യെന്ന ക്രൈസ്തവ വിശ്വാസത്തിന്റെ അധോലോകമാണ് 'തമോവേദ'ത്തിലെ ഒരു പ്രമേയം. 'ഡാവിഞ്ചികോഡ്' മുതൽ ഹോളിവുഡ് സിനിമകൾ (ദ ഒമൻ, എക്‌സോർസിസ്റ്റ്...) വരെയുള്ളവ ഈ പ്രമേയത്തിനു പ്രചോദനമാണെന്നു കരുതാം. ഒപ്പം, സാത്താൻപൂജയ്ക്കായി ക്രൈസ്തവദേവാലയങ്ങളിൽ നിന്ന് 'ഓസ്തി' മോഷ്ടിക്കുന്നതിനെക്കുറിച്ചുള്ള നിരവധി കഥകളും. അതേസമയം ക്രൈസ്തവമായ 'സാത്താൻപൂജ'യെക്കാൾ ഈ നോവലിനെ പ്രമേയപരമായി നിർണയിക്കുന്നത് ഇതിനു സമാനവും സമാന്തരവുമായി ഹിന്ദുമതവിശ്വാസങ്ങൾക്കുള്ളിൽ കാണാവുന്ന ആചാരങ്ങളുടെ അധോലോകമാണ്. ദുർമന്ത്രവാദങ്ങളുടെയും ക്ഷുദ്രാചാരങ്ങളുടെയും അഥർവപാരമ്പര്യം എന്നു പറയാവുന്ന ഒന്ന്. മലയാളത്തിലെ ജനപ്രിയനോവൽ, സിനിമാരംഗങ്ങളിൽ പ്രചാരമുള്ള 'മാന്ത്രിക'രചനകളെ ഓർമയിലെത്തിക്കും ഇവിടെ 'തമോവേദം'. അപ്പോഴും ആഖ്യാനകലയിലെ മൗലികതയും വായനാക്ഷമതയിലെ വിജയവും തമോവേദത്തെ വേറിട്ടുനിർത്തുകതന്നെ ചെയ്യുന്നു.'സാത്താന്റെ സന്തതി' എന്നു ചെറുപ്പത്തിലേ വിളിപ്പേരു കിട്ടുന്ന വിശ്വനാഥന്റെ മുപ്പത്തിരണ്ടു വയസ്സുവരെയുള്ള അസാധാരണമായ ജീവിതവും അതീതാനുഭവങ്ങളുമാണ് നോവലിന്റെ സ്വരൂപം. 'കാവതി'യെന്ന ഗ്രാമത്തിലും പിന്നീട് കൊച്ചിനഗരത്തിലുമായി വിശ്വനാഥൻ നടത്തുന്ന വിഷംതീണ്ടിയ ജീവിതരഥയാത്രയുടെ അധോമാർഗങ്ങളുടെ മറനീക്കൽ. മലവെള്ളത്തിലൊഴുകിവന്ന കാട്ടുമരത്തിനൊപ്പം കാവതിയിലടിഞ്ഞ ദുർമന്ത്രവാദിയുടെ പേരക്കുട്ടിയാണ് സർപ്പസന്തതിയായ വിശ്വനാഥൻ.

'സാത്താന്റെ സന്തതി' എന്നു ചെറുപ്പത്തിലേ വിളിപ്പേരു കിട്ടുന്ന വിശ്വനാഥന്റെ മുപ്പത്തിരണ്ടു വയസ്സുവരെയുള്ള അസാധാരണമായ ജീവിതവും അതീതാനുഭവങ്ങളുമാണ് നോവലിന്റെ സ്വരൂപം. 'കാവതി'യെന്ന ഗ്രാമത്തിലും പിന്നീട് കൊച്ചിനഗരത്തിലുമായി വിശ്വനാഥൻ നടത്തുന്ന വിഷംതീണ്ടിയ ജീവിതരഥയാത്രയുടെ അധോമാർഗങ്ങളുടെ മറനീക്കൽ. മലവെള്ളത്തിലൊഴുകിവന്ന കാട്ടുമരത്തിനൊപ്പം കാവതിയിലടിഞ്ഞ ദുർമന്ത്രവാദിയുടെ പേരക്കുട്ടിയാണ് സർപ്പസന്തതിയായ വിശ്വനാഥൻ. പച്ചോന്തുകളെ കുടുക്കിലാക്കി കൊന്നുകെട്ടിത്തൂക്കിയും തളർന്നുകിടക്കുന്ന അയൽക്കാരനുമേൽ നീറിൻകൂടുകളെറിഞ്ഞും കുളിക്കുന്ന സ്ത്രീകളെ ഒളിഞ്ഞുനോക്കിയും തള്ളയെക്കാൾ പ്രായമുള്ളവരുടെ മുലയ്ക്കു പിടിച്ചും ചാരായം കുടിച്ചു കൂത്തുമറിഞ്ഞും വണ്ടിക്കാളകളുടെ യാതന കണ്ടാനന്ദിച്ചും പെങ്ങളുടെ തലവെട്ടിമാറ്റിയ ചന്ദ്രന്റെ ചോരക്കത്തി കണ്ടു പുളകമണിഞ്ഞും ഇരുട്ടിനെയും പാമ്പുകളെയും ഇടിമിന്നലുകളെയും പ്രണയിച്ചും മരിച്ചുപോയവരെ നേരിൽക്കണ്ടും സ്വന്തം തന്തയെത്തന്നെ കൊലയ്ക്കുകൊടുത്തും വിശ്വനാഥൻ വളർന്നു.

ഗ്രാമത്തിന്റെ മിത്തുകൾക്കും വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും സമാന്തരമായി ഒരധോലോകം നെയ്‌തൊരുക്കുന്നു, അയാൾ. തന്റെ തറവാടിന്റെ മൂർത്തിയായി മാറിയ സ്വാമിയമ്മാവനെതിരെ ജ•ംകൊള്ളുന്ന പിശാചമൂർത്തിയായി വിശ്വം മാറുന്നു. ചന്ദ്രനും രാമൻവൈദ്യരുടെ മകൻ ശശിയും അയാളുടെ അടുപ്പക്കാരായി. സഹപാഠി സുമതിയെയും വിവാഹിതയായ എൽസമ്മയെയും സബീനയെയും അവളുടെ ഉമ്മ സുഹറയെയും മറിയാമ്മട്ടീച്ചറെയും ശശിയുടെ സഹോദരി ജയയെയും കൗമാരം മാറും മുൻപേ അയാൾ പ്രാപിച്ചു. ദുഃശകുനങ്ങളുടെ ബാല്യത്തിൽതന്നെ അച്ഛന്റെ പടുമരണം അയാൾ ചോദിച്ചുവാങ്ങുന്നു. ആഴക്കയങ്ങളിൽ മുങ്ങി ശവങ്ങൾ കണ്ടെത്തുന്നു. നിലയില്ലാക്കയങ്ങളിൽ പരേതാത്മാക്കളുമായി ഇണചേരുന്നു. ക്രൂരതകൾ ചിറകുമുളച്ച യൗവനത്തിൽ ആത്മാക്കളുടെ പ്രാണസഞ്ചാരങ്ങൾ മുൻകൂട്ടിയറിഞ്ഞ് കാട്ടുവഴികളിലും ഗ്രാമവീഥികളിലും നഗരപാതകളിലും അയാൾ ചതിയുടെ വാരിക്കുഴികൾ തീർക്കുന്നു.

സുധാകരനെ പുഴയിൽ ചവിട്ടിത്താഴ്‌ത്തി. അയാൾ ബലമായി പ്രാപിച്ച മറിയാമ്മട്ടീച്ചർ വിഷംകുടിച്ചു മരിച്ചു. അയാളിൽ നിന്നു ഗർഭം ധരിച്ച ജയ മൂന്നു കാലും കൊമ്പുമുള്ള ജീവിയെ പ്രസവിച്ചയുടൻ മരിച്ചു. തനിക്കെതിരെ നിന്നവരുടെ മരണവും തളർച്ചയും ദിനരാത്രങ്ങളെണ്ണി ഉറപ്പാക്കി.

ഒളിസേവകൾ, നിശാകേളികൾ, രതിമേളങ്ങൾ, കാമവെറികൾ, കാമനാവൈകൃതങ്ങൾ, അഗമ്യഗമനങ്ങൾ, സുരാപാനങ്ങൾ, ദുർമന്ത്രവാദങ്ങൾ, ഗൂഢചികിത്സകൾ, വിഷദംശനങ്ങൾ, അതീതകാലക്കാഴ്ചകൾ, പരകായ പ്രവേശങ്ങൾ, പടുമരണങ്ങൾ, പ്രേതഭാഷണങ്ങൾ, പകയുടെ കൊലവെറികൾ, ഹിംസകൾ.... പിശാചജീവിതത്തിന്റെ പ്രലോഭനങ്ങളിൽ പുളഞ്ഞാർക്കുന്ന വിശ്വനാഥന്റെ ജീവിതം കാവതിയിൽ നിന്ന് അടുത്തഘട്ടത്തിൽ കൊച്ചിയിലെത്തുന്നു.
അവിടെ, വിദേശികളിൽ നിന്നു പഠിച്ച സാത്താൻപൂജയുമായി ലൂയിസ് പാപ്പൻ വിശ്വനാഥനെ കാത്തിരിക്കുകയായിരുന്നു, സാത്താൻപൂജയുടെ ലഹരിയിൽ വിശ്വനാഥൻ അന്നയെയും കരോളിനയെയും മറ്റനവധി സ്ത്രീകളെയും പ്രാപിച്ചും കറുത്ത കുർബ്ബാന നടത്തി കൊച്ചിയുടെ അധോലോകം ഭരിച്ചും അളവറ്റ സ്വത്തുണ്ടാക്കി മദിച്ചും ജീവിച്ചു. പഴയ എതിരാളി ചന്ദ്രനെ ഒപ്പംകൂട്ടി ലൂയിസ് പാപ്പനെ കൊന്നു കായലിൽ താഴ്‌ത്തി. തുടർന്ന് പുതിയ എതിരാളികളെ ഒന്നൊന്നായി വകവരുത്തി. ഒടുവിൽ വിശ്വനാഥന് ചന്ദ്രൻ തന്നെ വിഷം കൊടുത്തു. കരിമൂർഖൻ കൊത്തിയിട്ടും ചാകാത്ത വിശ്വനാഥനെ ചന്ദ്രന്റെ വിഷദംശനത്തിൽ നിന്ന് ശശി കരകയറ്റിയെങ്കിലും മുൻകൂട്ടി പ്രവചിക്കപ്പെട്ട മുപ്പത്തിരണ്ടാം വയസ്സിലെ മരണത്തിനായി വിശ്വനാഥൻ ശശിയെയും കൂട്ടി കാവതിയിൽ തിരിച്ചെത്തി. മരണസമയത്ത് അമ്മ പൊതിയാക്കി നൽകിയ തന്റെ ദുഷ്ടജാതകവുമായി കണ്ണെത്താൻ കോവിലിലേക്കു പോകുന്ന വിശ്വം അവിടെ തന്റെ ചെകുത്താൻ ജന്മത്തിനു തിരശ്ശീലയിട്ടു. മുഖ്യപ്രമേയം ഹൈന്ദവാചാരങ്ങളുടെ അധോലോകമായിട്ടും ബൈബിളിന്റെ സ്വാധീനം 'തമോവേദ'ത്തിന്റെ ആഖ്യാനഘടനയിലുടനീളം കാണാം. 'ഉല്പത്തി' മുതൽ 'വെളിപാട്' വരെ. യഥാതഥമായ സ്ഥല കാലങ്ങളിൽ ഉറച്ചുനിൽക്കുമ്പോഴും മായിക യാഥാർഥ്യത്തിന്റെ മഴവിൽക്കാവടിയാട്ടം 'തമോവേദ'ത്തിലുടനീളമുണ്ട്. 

മുഖ്യപ്രമേയം ഹൈന്ദവാചാരങ്ങളുടെ അധോലോകമായിട്ടും ബൈബിളിന്റെ സ്വാധീനം 'തമോവേദ'ത്തിന്റെ ആഖ്യാനഘടനയിലുടനീളം കാണാം. 'ഉല്പത്തി' മുതൽ 'വെളിപാട്' വരെ. യഥാതഥമായ സ്ഥല കാലങ്ങളിൽ ഉറച്ചുനിൽക്കുമ്പോഴും മായിക യാഥാർഥ്യത്തിന്റെ മഴവിൽക്കാവടിയാട്ടം 'തമോവേദ'ത്തിലുടനീളമുണ്ട്. വിശ്വനാഥന്റെ ചെകുത്താൻസേവകളും പ്രഭാകരന്റെ കാട്ടുകഥകളും മൂശന്റെ ദീർഘദർശനങ്ങളും സ്വാമിയമ്മാവന്റെ ജീവിതവും കൊച്ചപ്പന്റെ പ്രവചനങ്ങളും രാമൻവൈദ്യരുടെ വിഷചികിത്സകളും സഹദേവന്റെ ഒടിവിദ്യകളും.... കാവതിയുടെ സമാന്തര മിത്തുകളായി മാറുന്നു.
സമകാല ജീവിതത്തെ മിത്തുകൾകൊണ്ടു മാന്ത്രികീകരിക്കുന്ന നോവൽഭാവനയിൽ രാജീവിന്റെ വഴി ഒന്നു വേറെതന്നെയാണ്. തമോവേദം മുതൽ കൽപ്രമാണം വരെ ഓരോ നോവലും ഇതിനുദാഹരണവുമാണ്. മിത്തുകളുടെ ഒരധോലോകംതന്നെ സ്വന്തമായി സൃഷ്ടിച്ചുകൊണ്ട് ആത്മാവിന്റെ തമോസഞ്ചാരങ്ങൾക്ക് ഒരു നരകഭൂപടം നിർമ്മിച്ചു നൽകുകയാണ് തമോവേദത്തിൽ രാജീവ്. അതുവഴി, ആധുനികാനന്തര മലയാള ജനപ്രിയനോവൽ ഭാവനയുടെ മികച്ച മാതൃകകളിലൊന്നായി ഈ കൃതി മാറുകയും ചെയ്യുന്നു.

തമോവേദം (നോവൽ)
രാജീവ് ശിവശങ്കർ
ഡി.സി. ബുക്‌സ്, 2013.
വില : 140 രൂപ

നോവലിൽ നിന്ന് : ചേമഞ്ചിത്തേവരുടെ സാമ്രാജ്യത്തിന്റെ പടിവാതിൽക്കൽ വച്ച് എന്നെ കരിമൂർഖൻ കൊത്തിയ ദിവസംതന്നെ മൂശാനെ വീട്ടുനടയ്ക്കൽ വച്ച് അണലി കടിച്ചു. ഏതാനും ദിവസം മുൻപ് മണ്ണത്തൂക്കാവിൽ തോലുകോതാൻ പ്ലാവിനുമുകളിൽ കയറിയ മൂശാൻ വരുംകാലത്തിന്റെ കാഴ്ചയിൽ തന്റെ വിഷം തീണ്ടി കരിനീലിച്ച ഉടൽ പുൽപ്പായയിൽ കിടക്കുന്നതു കണ്ട നിമിഷം മുതലേ പേടിച്ചു വീട്ടിലൊതുങ്ങിയിരുന്നു. അന്നു രാവിലെ പശുവുമായി തൊടിയിലിറങ്ങുമ്പോൾ പൊന്തക്കാട്ടിൽനിന്ന് ഒരു പാമ്പ് പുളച്ചുചാടി മൂശാനെ ഓടിച്ചു. ഉച്ചയ്ക്കു മുറ്റത്തു നിരത്തിവച്ച ഓലമടൽ മെടയാനെടുക്കുമ്പോൾ ഓലത്തണുപ്പിൽ ചുരുണ്ടുകിടന്ന പാമ്പ് ഒരിക്കൽക്കൂടി അയാൾക്കു മുന്നിലേക്കു ചാടിവീണു. അതോടെ ഓല വലിച്ചെറിഞ്ഞു മൂശാൻ കയറ്റുകട്ടിലിൽ പോയിക്കിടന്നു.

മരത്തിനുമുകളിലിരുന്നാലെന്ന പോലെ ഉയരത്തിന്റെ അരക്ഷിതാവസ്ഥ അയാളെ വീർപ്പുമുട്ടിച്ചു. കൊക്കുകൾ പിളർത്തി തള്ളപ്പരുന്തുകൾ ചുറ്റും പറന്നു. തീച്ചൂടുമായി ഒരു കാറ്റു കാതുകൾക്കുള്ളിൽ മൂളി. ഉലയുന്ന മരംപോലെ മൂശാന്റെ ഉടൽ വിറച്ചു. നെഞ്ചിടിപ്പുകൾ കിണറ്റിലെറിഞ്ഞ കല്ലുകൾപോലെ മുഴങ്ങി. വിയർപ്പിന്റെ നീർത്തുള്ളികൾ ഉടലിലാകെ തെറിച്ചു. അടിവയറ്റിൽ കൊളുത്തിപ്പിടിച്ചു വേദന നുഴഞ്ഞുകയറിത്തുടങ്ങിയപ്പോൾ അയാൾക്കു വെളിക്കിരിക്കാൻ തോന്നി. വെള്ളം കോരാൻ അടുക്കളപ്പടിയിറങ്ങുമ്പോൾ, അനിവാര്യമായ ജീവിതഗതിയിലെ വിരാമചിഹ്നംപോലെ, കറിവേപ്പിനു കീഴിൽ കാത്തുകിടന്ന അണലി മൂശാനെ കടിച്ചു. ഭയം മലമായും മൂത്രമായും കട്ടിളപ്പടിയിൽ വീണുചിതറി.

പ്രഭാകരനും സുനിലും ജോൺസണും പിന്നേതോ ഈറ്റവെട്ടുകാരും ചേർന്നു തലച്ചുമടായി എന്നെ താങ്ങിയെടുത്തു രാമൻവൈദ്യരുടെ പൂമുഖത്തെത്തിക്കുന്നതിനു വളരെ മുൻപുതന്നെ മൂശാന്റെ കയറ്റുകട്ടിൽ എത്തിയിരുന്നു. പക്ഷേ, മരുന്നരച്ചുവയ്ക്കാൻ നാരായണനോടു നിർദ്ദേശിച്ചശേഷം രാമൻവൈദ്യർ പൂജാമുറിയിൽക്കയറി കതകടച്ചിരിക്കയായിരുന്നു. പതിവില്ലാതെ പൂജ നീണ്ടപ്പോൾ മൂശാനൊപ്പം വന്നവർ മാത്രമല്ല, നാരായണനും അസ്വസ്ഥനായി. വൈദ്യരെ തട്ടിവിളിക്കാൻ പക്ഷേ, ആർക്കും ധൈര്യമില്ലായിരുന്നു. വാടിത്തളർന്ന ചേനത്തണ്ടുപോലെ, കരിനീലിച്ച ഉടലുമായി, രോമകൂപങ്ങളിൽനിന്നു കിനിഞ്ഞിറങ്ങുന്ന ചോരച്ചെമപ്പിന്റെ മുത്തുകളുമായി മൂശാൻ കയറ്റുകട്ടിലിൽ കിടക്കുമ്പോഴാണു ഞാനെത്തുന്നത്. ആറും തട്ടിവിളിക്കാതെ, നിമിഷങ്ങൾക്കുള്ളിൽ പൂജാമുറിയുടെ വാതിൽ തുറക്കപ്പെട്ടു. വൈദ്യർ കൊടുങ്കാറ്റുപോലെ പുറത്തേക്കിറങ്ങി. ആദ്യം കണ്ണെറിഞ്ഞതു പുൽപ്പായയിൽ കിടത്തിയിരുന്ന എന്റെ നേരെയായിരുന്നു.

മൂശാനൊപ്പം വന്നവർ നിലവിളിച്ചു ശ്രദ്ധ ക്ഷണിച്ചപ്പോൾ വൈദ്യർ നിസംഗനായി അവിടേക്കു നോക്കി. പൂമുഖത്ത് ഒരേസമയം ഒരാളെ കിടത്തി ചികിത്സിക്കാനേ സൗകര്യമുള്ളൂ എന്നതിനാൽ മൂശാനെ ചായ്പിലേക്കു മാറ്റിക്കിടത്താൻ വൈദ്യർ നിർദ്ദേശിച്ചു. നാരായണൻ വിരിച്ചിട്ടുകൊടുത്ത പുൽപ്പായയിൽ അതീതകാലത്തിന്റെ കാഴ്ചകളൊന്നുമില്ലാതെ മൂശാൻ ഒരേ കിടപ്പു കിടക്കുമ്പോൾ രാമൻവൈദ്യർ എന്റെ ചുണ്ടുപിളർത്തി ആദ്യത്തെ കവിൾ മരുന്നുതന്നു. മുറിവായിൽ വച്ച വിഷക്കല്ല് വിഷം കുടിച്ചു നീലിച്ച് താഴേക്കടർന്നു വീഴുമ്പോൾ ചായ്പിൽനിന്നു നിലവിളിയുയർന്നു.

'കൊണ്ടുപൊയ്‌ക്കോളാൻ പറയൂ. ആളു മരിച്ചു'. തിരിഞ്ഞുപോലും നോക്കാതെ വൈദ്യർ നാരായണനോടു പറഞ്ഞു. നാരായണൻ അന്നാദ്യമായി അവിശ്വാസവും നീരസവും നിറഞ്ഞ കണ്ണുകളോടെ രാമൻവൈദ്യരെ നോക്കി.
നാരായണൻ വിചാരിച്ചു:
പൂജാമുറി ഇത്തിരി നേരത്തേ തുറന്നിരുന്നെങ്കിൽ, ഇത്തിരിമുൻപേ ഒരുകവിൾ മരുന്നു കൊടുത്തിരുന്നെങ്കിൽ മൂശാൻ രക്ഷപ്പെടുമായിരുന്നില്ലേ?
രോഗി വരുന്നതു മുൻകൂട്ടിയറിയുന്ന വൈദ്യർ മനഃപൂർവം പൂജാമുറിയിൽ കയറി വാതിലടച്ചതല്ലേ?
ഇത്രയും കാലം കാട്ടിലും മേട്ടിലും നിഴലുപോലെ കൂടെ നടന്ന മൂശാനെ രക്ഷിക്കാൻ വൈദ്യർ ബാധ്യസ്ഥനായിരുന്നില്ലേ?
കയറ്റുകട്ടിൽ പടിയിറങ്ങിപ്പോകുംവരെ നാരായണൻ ഈ ചോദ്യങ്ങൾ ഉള്ളിൽ നെരിപ്പോടായി കൊണ്ടുനടന്നു. മരുന്നുപുരയിൽ വൈദ്യരെ സൗകര്യത്തിനു കിട്ടിയപ്പോൾ അയാൾ ഒട്ടും മറച്ചുവയ്ക്കാതെ നീരസം തുറന്നുവിട്ടു.
അതുകേട്ടു വൈദ്യർ ദീർഘനിശ്വാസം വിട്ടു. പിന്നെ നെഞ്ചുതടവിപ്പറഞ്ഞു:
'നാരായണാ, ഞാൻ ദൈവമല്ല. ദൈവത്തിന്റെ ഒരുപകരണം മാത്രം. കാലപാശത്തെ തടയാൻ ഞാനാളല്ല. മൂശാന്റെ കഥ നീ അറിയാഞ്ഞിട്ടാണ്. ഇന്നു രാവിലെ മുതൽ കൊത്താൻ അവസരം കാത്ത് പാമ്പ് അയാളുടെ പിന്നാലെ നടക്കുകയായിരുന്നു. മരണസമയം കുറിക്കപ്പെട്ടൊരാളെ കൈപിടിച്ചു കയറ്റാൻ എനിക്കാവില്ല. അങ്ങനെ ചെയ്യാൻ പാടില്ല'.
ഞാനപ്പോൾ പുൽപ്പായയിൽ കിടന്ന് ഉണർച്ചയുടെ മൂന്നാമത്തെ പടിവാതിൽ തള്ളിത്തുറക്കുകയായിരുന്നു. മുന്നിൽ നിരു•േഷവാനായി ശശിച്ചേട്ടനിരിപ്പുണ്ടായിരുന്നു, എന്റെ തിരിച്ചുവരവും കാത്ത്.
'ചേമഞ്ചിത്തേവരാ നിന്നെ കാത്തത്'. ശശിച്ചേട്ടൻ പറഞ്ഞു.
'എന്നെ കാത്തതല്ല, പാമ്പുകൊത്തിച്ചു കൊല്ലിക്കാൻ നോക്കിയതാ'. അബോധത്തിലും ഞാൻ മനസ്സിൽ പറഞ്ഞു.
ചേമഞ്ചിത്തേവരുടെ പേര് ഞാൻ മനസ്സിൽ കുറിച്ചിട്ടു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊല നടത്തിയ അജേഷിന് രണ്ട് ഭാര്യമാർ; ലൈംഗികപീഡനം എതിർത്ത പെൺകുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി; പിന്നീട് പുരയിടത്തിൽ ഇളകിക്കിടന്ന മണ്ണിൽ മൃതദേഹം കുഴിച്ചുമൂടി; ശേഷം ഒന്നുമറിയാത്തതു പോലെ ജോലിക്ക് പോയി; കേസ് അന്വേഷണത്തിൽ നിർണായകമായത് പെൺകുട്ടിയുടെ മൊബൈൽ ഫോൺലിസ്റ്റ് അജേഷുമായുള്ള ബന്ധം പുറത്തുവന്നത്; മൃതദേഹം കുഴിച്ചിടാൻ മറ്റാരുടെയെങ്കിലും സഹായം തേടിയോ എന്ന അന്വേഷണത്തിൽ പൊലീസ്: അയർകുന്നത്തെ കൊലപാതകത്തിൽ നടുങ്ങി നാട്ടുകാർ
ബിജെപിക്ക് 160 സീറ്റു വരെ കിട്ടുമെന്ന് ശശി തരൂർ; കോൺഗ്രസിന് ബിജെപിയേക്കാൾ കുറവായിരിക്കുമെന്നും കോൺഗ്രസ് നേതാവ്; സത്യമായ വിലയിരുത്തലെങ്കിൽ സമുന്നത പദവിയിൽ ഇരിക്കവേ ഇങ്ങനെ സത്യം വിളിച്ചു പറയാമോ എന്നു ചോദിച്ചു സോഷ്യൽ മീഡിയ; ബിജെപി അധികാരത്തിൽ എത്തുകയില്ലെന്ന് സ്ഥാപിക്കാൻ ശശി തരൂർ പുറത്തുപറഞ്ഞ കണക്കു വിവാദമാകുമ്പോൾ
ഇത് അതിരുകൾ കടന്നുള്ള സ്‌നേഹ സംഗമം! മുന്നിൽ മുട്ടുകുത്തി 'ലാലേട്ടൻ'; നാദിയ പറഞ്ഞു 'എന്നാ എന്നോടു പറ ഐ ലവ് യു എന്ന്'; 'ഐ ലവ് യു' എന്നു മോഹൻലാൽ പറഞ്ഞപ്പോൾ ഉടൻ വന്നു അടുത്ത മറുപടി 'പോ മോനേ ദിനേശാ; കുവൈത്തുകാരിയായ കടുത്ത ആരാധികയെ കണ്ട് ലാലേട്ടൻ മടങ്ങിയത് കൈയിൽ കരുതിയ സമ്മാനവും നാദിയയുടെ നെറുകയിൽ ചുംബനവും നൽകി
സാക്കിർ നായിക്കുമായി ബന്ധപ്പെട്ട 16 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; ഇതോടെ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയത് 50 കോടിയോളം രൂപ; പീസ് ടീവി നിരോധിച്ചതിന് പിന്നാലെ വന്ന നഷ്ടങ്ങൾ ഇതിന് പുറമെയും; സംഘടനയുടെ പേരിൽ നായിക്കിന് പ്രസംഗങ്ങൾ നടത്താനോ ഫണ്ടുകൾ സ്വീകരിക്കാനോ സാധിക്കുന്നില്ല; മതപരിവർത്തനവും ഐഎസ് റിക്രൂട്ട്മെന്റും അടക്കമുള്ള വിവാദങ്ങളിൽപെട്ട ഇസ്ലാമിക പ്രഭാഷകന്റെ സാമ്പത്തിക സാമ്രാജ്യം കേന്ദ്ര നടപടികളിൽ തകരുന്നു; മോദി സർക്കാർ സാക്കിർ നായിക്കിനെ പൂട്ടിയത് ഇങ്ങനെ
പഠിത്തം അവസാനിപ്പിച്ച് ഞാൻ നടന്നു കയറിയ ജീവിതം ഒരു പേടിസ്വപ്നമായിരുന്നു; അന്ന് ഒരുപാട് കരഞ്ഞു; ആരോടും ഒന്നും പങ്കുവച്ചില്ല; ആ സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോൾ ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലൻസ് അക്കൗണ്ടും; അഹങ്കാരിയെന്നും ഒന്നിനും കൊള്ളാത്തവളെന്നും മുദ്രകുത്തി; ഇപ്പോൾ ഞാൻ ആരാണെന്ന് എനിക്കറിയാം: അമൃത സുരേഷ് ജീവിതം പറയുന്നു
ഭർത്താവ് അറിഞ്ഞില്ല, അടുത്ത ലക്ഷ്യം താനാണെന്ന്; ബോബിനും കപിലയും തമ്മിലുള്ള വഴിവിട്ട ബന്ധം അറിയാതെ കൊലയാളിയെ സഹായിച്ച് ഇസ്രവേൽ; പണം സ്വന്തമാക്കി കാമുകിക്കൊപ്പം ജീവിക്കാൻ ഇരട്ടകൊല നടത്തിയ ബോബിൻ കുട്ടിക്കാലം മുതൽ അക്രമവാസനയുള്ളയാൾ; എറണാകുളം സ്വദേശിനിയെ വിവാഹം ചെയ്ത ശേഷം മുങ്ങിനടന്നു; എന്തു ജോലിയും ചെയ്യാൻ മടിക്കാത്ത ബോബിൻ കയ്യിൽ പണം കിട്ടിയാൽ ആർഭാട ജീവിതം നയിക്കുന്ന വ്യക്തി; കൊലപാതകത്തിലൂടെ ലക്ഷ്യമിട്ടത് കാമുകിയുമൊത്തുള്ള സുഖജീവിതം
എഐസിസി പദവിയിൽ തുടരുമ്പോഴും കെ സി വേണുഗോപാൽ ആലപ്പുഴയിൽ തന്നെ മാറ്റുരക്കും; സിഎസ് സുജാതയുടെയും ദലീമ ജോജോയുടെയും എ എം ആരിഫിന്റെയും പേരുകൾ ചർച്ച ചെയ്ത് സിപിഎം; എം എ ബേബിയുടെ പേരു ഉയരുമ്പോഴും വിസമ്മതം അറിയിച്ചു മുതിർന്ന നേതാവ്; തുഷാർ വെള്ളാപ്പള്ളിയെ ഇറക്കാൻ കരുക്കൾ നീക്കി സിപിഎം: ആലപ്പുഴയിലെ ഇപ്പോഴത്തെ ചിത്രങ്ങൾ ഇങ്ങനെ
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ
പീഡിപ്പിച്ച ശേഷം വിവരം ഭർത്താവറിയാതിരിക്കാൻ കാശു ചോദിച്ച് ബ്ലാക് മെയിലിംഗും ചെയ്തു; ഓർത്തഡോക്‌സ് സഭാ വൈദികന്റെ പീഡനം അതിരു കടന്നപ്പോൾ വീട്ടമ്മ ആത്മഹത്യ ചെയ്തു; നീതി തേടി പൊലീസിന്റെ മുമ്പിലും സഭാ നേതൃത്വത്തിന്റെ മുമ്പിലും കയറി ഇറങ്ങി മടുത്ത് ഒരു പാവം ഭർത്താവ്; നേതി തേടിയുള്ള കുറിച്ചിക്കാരൻ റെജിയുടെ പോരാട്ടം വിജയിക്കുമോ?
കോബാറിലെ കുടുംബവീട്ടിൽ ജിഫിലി ഉറങ്ങാൻ കിടക്കുമ്പോൾ ആരുകരുതി ഉണരില്ലെന്ന്! ജിഫിന്റെ മുറിയിൽ കിടക്കാൻ വാശിപിടിച്ചും അവന്റെ പുതപ്പ് പുതച്ചും വഴുതി വീണത് അവസാന ഉറക്കത്തിലേക്ക്; ഒരുമാസം മുമ്പേ സഹോദരൻ വിടവാങ്ങിയപ്പോൾ ജിഫിലി ഹൃദയം പൊട്ടി പാടിയ 'മറുകരയിൽ നാം കണ്ടീടും' എന്ന ഗാനം ഓർത്ത് അച്ഛൻ ജോർജും കുടുംബവും; ഇത്തവണ ആ ഗാനം മുഴങ്ങുക ജിഫിലിക്കായ്; സൗദിയിൽ രണ്ടുമക്കളുടെയും മരണം ഹൃദയാഘാതം മൂലം; ചെങ്ങന്നൂരിലെ കുടുംബത്തിന്റെ ദുരന്തത്തിൽ ആശ്വാസവാക്കുകളില്ലാതെ ഉറ്റവർ
തിരക്കേറിയ സന്ദർശനത്തിനിടയിൽ രാഹുൽ ഗാന്ധി യൂസഫലിയുടെ അബുദാബിയിലെ ആഡംബര വസതിയിലുമെത്തി; കണ്ടാൽ കൊതി തീരാത്ത അത്യാഡംബരത്തിൽ മയങ്ങി ഭാവി ഇന്ത്യൻ പ്രധാനമന്ത്രി; യൂസഫലിയും ഭാര്യയായ സാബിറയും മകൾ ഷിഫയും മരുമകൻ ഷംസീറും ചേർന്ന് വിശിഷ്ടാതിഥിയെ വീട് ചുറ്റി കാണിച്ചു; ഷെയ്ഖ് സെയ്ദ ഗ്രാന്റ് പള്ളിയും കണ്ട് ദുബായിലേക്ക് തിരിച്ച രാഹുൽ ഇന്ന് ഡൽഹിയിൽ മടങ്ങിയെത്തും
അകമണ്ണിൽ ചതരഞ്ഞത് തീർന്നത് രണ്ട് കുരുന്നുകളും അവരുടെ അമ്മയും നാത്തൂനും മകളും അടക്കം ഒരു കുടുംബത്തിലെ ആറു പേർ; എതിരെ വന്ന ബസ് കാണാതെ ടിപ്പർ ലോറിയെ അമിത വേഗത്തിൽ ഓവർടേക്ക് ചെയ്തത് ദുരന്തകാരണമായി; ബസിനിടയിലേക്ക് ഇടിച്ചു കയറിയ കാറിൽ നിന്നും പുറത്തേക്ക് തെറിച്ചത് ചോരയും മാംസകഷ്ണങ്ങളും; ചാമുണ്ടേശ്വരിയെ കണ്ടിട്ടുള്ള യാത്ര കൊടിയ ദുരന്തമായപ്പോൾ ദുബായിൽ ഇരുന്ന് മനോജ് അലറി വിളിച്ചു; ഇന്നലെ നടന്നത് എംസി റോഡ് കണ്ട ദാരുണ അപകടങ്ങളിൽ ഒന്ന്
ആറു വയസ് മുതൽ ദിവസവും നാലു തവണ പിതാവിന്റെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയായി ! 'രണ്ടു തവണ ഗർഭം ധരിച്ച ഞാൻ പതിമൂന്നാം വയസിൽ പിതാവിന്റെ കുഞ്ഞിനെ പ്രസവിച്ചു; ഗൂഗിളിൽ നോക്കി ഗർഭം അലസിപ്പിക്കാനുള്ള വഴികൾ തിരഞ്ഞ് അച്ഛൻ നിർബന്ധിച്ച് ചെയ്യിപ്പിച്ചത് കഠിന വ്യായാമങ്ങൾ'; താൻ വർഷങ്ങളായി അനുഭവിച്ച നരകയാതന തുറന്ന് പറഞ്ഞ് 18കാരി ഷാനോൺ
ഇന്നലെ വരെ ബുർഖക്കുള്ളിൽ പൊതിഞ്ഞ് അടിമയെ പോലൊരു ഒറ്റപ്പെട്ട ജീവിതം; ഇന്ന് തലമുണ്ടില്ലാത്ത ബർമുഡയും ധരിച്ച ന്യൂജെൻ സ്‌റ്റൈൽ; പുതു ജീവിതത്തിലേക്ക് ഇറങ്ങിയ റാഫ് മുഹമ്മദിനെ ടൊറന്റോ എയർപോർട്ടിൽ സ്വീകരിക്കാൻ മന്ത്രിമാർ വരെ എത്തി; സൗദിയിൽ നിന്നും രക്ഷപ്പെട്ട് ബാങ്ക്കോംഗിൽ എത്തി കാനഡയിൽ രാഷ്ട്രീയ അഭയാർത്ഥിയായ 18കാരിക്ക് ഇനി സുഖജീവിതം
ആറു വർഷം പ്രേമിച്ച ശേഷം വിവാഹം കഴിഞ്ഞ് മൂന്നു മാസം മധുവിധു ആഘോഷമാക്കിയ യുവാവ് ഒന്നാം തീയതി ദുബായിലെ ജോലി സ്ഥലത്തെത്തി; 11ന് ഭാര്യയെ കാണാൻ ഇല്ല എന്ന് വീട്ടുകാർ പറഞ്ഞപ്പോൾ നെഞ്ച് പൊട്ടി പ്രാർത്ഥിച്ചത് വെറുതെയായി; മറ്റൊരു കാമുകനൊപ്പം ഭാര്യ ഒളിച്ചോടിയെന്ന് തിരിച്ചറിഞ്ഞപ്പോൾ തകർന്നു പോകാതിരിക്കാൻ ഒളിച്ചോട്ടം സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വിഷേഷും കൂട്ടരും; ദുബായിലെ വേറിട്ട ആഘോഷം ഷെയർ ചെയ്ത് സോഷ്യൽ മീഡിയ
അവസരം നൽകാമെന്ന് പറഞ്ഞ് ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയെ തുടർന്ന് നിർമ്മതാവായ വൈശാഖ് രാജനെ തേടി പൊലീസ്; മറുനാടൻ പുറത്തു വിട്ട സിനിമാ പീഡനക്കേസിൽ നിർമ്മതാവിന്റെ പേരിൽ പൊലീസ് ചുമത്തിയിരിക്കുന്നത് ബലാത്സംഗ കേസ്; ഒത്തുതീർപ്പ് ശ്രമങ്ങൾ പൊളിഞ്ഞതോടെ ഒട്ടേറെ ദിലീപ് സിനിമകളുടെ നിർമ്മാതാവായ ഗൾഫ് വ്യവസായിയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; ബ്ലാക് മെയിൽ ശ്രമമെന്ന് ആരോപിച്ച് നിർമ്മാതാവ്; മലയാള സിനിമയെ പിടിച്ചു കുലുക്കി പുതിയ പീഡന കേസ്
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക പീഡന പരാതി; പ്രമുഖ യുവനടിയുടെ ആരോപണം പ്രമുഖ നടന്മാരെ വെച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ നിർമ്മാതാവിനെതിരെ; കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി ഒതുക്കിത്തീർക്കാൻ ശ്രമങ്ങൾ തകൃതി; പ്രാഥമിക അന്വേഷണത്തിന്റ പേരിൽ ആരോപണ വിധേയനെതിരെ എഫ്‌ഐആർ ഇടാതെ നടപടികൾ നീട്ടി ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് അവസരമൊരുക്കി ഉദ്യോഗസ്ഥൻ; അന്വേഷണത്തിന്റെ വാസ്തവം ബോധ്യമാകട്ടെ എന്ന് കൊച്ചി സിറ്റി പൊലീസ്
വിപണിയുടെ താരം ലാലേട്ടൻ, പ്രേക്ഷകരുടെ താരം ഫഹദ്; മമ്മൂട്ടിക്ക് ആശ്വസിക്കാൻ 'അബ്രഹാമിന്റെ സന്തതികൾ' മാത്രം; ടൊവീനോയ്ക്ക് സൂപ്പർ സ്റ്റാറുകൾക്ക് പോലുമില്ലാത്ത മിനിമം ഗ്യാരണ്ടി; വെടി തീർന്ന് ദിലീപ്; പ്രതീക്ഷ നിലനിർത്തി നിവിൻ; പൃത്ഥിയുടെ വിജയം 'കൂടെ ' മാത്രം; ദൂൽഖറിന് ചിത്രങ്ങളില്ല; ബോറടിപ്പിച്ച് കുഞ്ചാക്കോ ബോബൻ; നടിമാർ പൊടി പോലുമില്ല, സാന്നിധ്യം മഞ്ജു തന്നെ; പുതിയ താരോദയമായി പ്രണവ്; 2018ലെ മലയാളത്തിന്റെ താരങ്ങളുടെ പ്രകടനം ഇങ്ങനെയാണ്
ട്രെയിൻ ബെർത്തിലും വിമാനത്തിലും കാട്ടിലും അടക്കം വിചിത്രമായ സ്ഥലങ്ങളിൽ വച്ച് സ്വയംഭോഗം ചെയ്ത അനുഭവം സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നത് കേട്ട് അത്ഭുതം തോന്നി; അന്ന് ഞാൻ പുരുഷനെക്കുറിച്ച് അറിയാത്ത ഒരിക്കലും അറിയാൻ സാധ്യത ഇല്ലാത്ത കുറേ കാര്യങ്ങൾ അറിഞ്ഞു; സ്വയംഭോഗത്തെക്കുറിച്ച് ബ്ലോഗിലൂടെ തുറന്നെഴുതി അർച്ചന കവി
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
ശ്രീലങ്കക്കാരിക്ക് പുറമെ മൂന്ന് മലേഷ്യൻ യുവതികൾ.. ഒരു മഹാരാഷ്ട്രക്കാരി... രണ്ട് വിദേശികൾ; കനകദുർഗയും ബിന്ദുവും ഉൾപ്പെടെ ഇതുവരെ പൊലീസ് മലചവിട്ടിച്ചത് പത്ത് യുവതികളെ; എല്ലാം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ സർക്കാർ ഒരുക്കിയ നാടകം; ശബരിമലയിൽ സംഘപരിവാറിനെ പൊളിക്കാൻ പിണറായിയെ തുണച്ചത് ബെഹറയുടെ അതിബുദ്ധി; ഡിജിപി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ; ആക്ഷൻ സീനുകളില്ലാതെ ക്ലൈമാക്സ് ഗംഭീരമാക്കി പൊലീസ് മേധാവി
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ
കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയാതെ മമ്മൂട്ടി; ഇത്തവണത്തെ സൂപ്പർ ഫ്ളോപ്പുകളിൽ കൂടുതലും മമ്മൂട്ടി ചിത്രങ്ങൾ; എട്ടുനിലയിൽ പൊട്ടിയവയിൽ മുൻപന്തിയിൽ ദിലീപ് ചിത്രം കമ്മാരസംഭവം; പ്രതീക്ഷിച്ച വിജയം നേടാനാവതെ മോഹൻലാലിന്റെ നീരാളിയും; ആമിയും പൂമരവും രണവും തീയേറ്ററുകളിൽ ആവിയായി; 2018ൽ മലപോലെ വന്ന് എലിപോലെ പോയ സിനിമകൾ ഇവയാണ്!
ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ തെളിവായി നൽകി പ്രമുഖ നടി; ബ്‌ളാക്ക് മെയിൽ സംഭാഷണത്തിന്റെ ചുവയുള്ള സംഭാഷണം പൊലീസിന് നൽകി പ്രമുഖ നിർമ്മാതാവ്; നടപടികൾ മനഃപൂർവം വൈകിപ്പിച്ച് കൊച്ചി പൊലീസ്; എഫ്‌ഐആർ അടക്കമുള്ള നടപടികൾ വൈകിപ്പിക്കാൻ വേണ്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തി മലയാളം സിനിമാരംഗത്തെ പ്രമുഖരും; നടിയുടെ ലൈംഗിക പരാതിയിൽ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവിന് മേൽ കൈവിലങ്ങ് വീഴുമോ? ആകാംക്ഷയുമായി സിനിമാ ലോകം