1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
21
Thursday

പലായനങ്ങളുടെ പുരാവൃത്തം

March 31, 2018 | 04:25 PM IST | Permalinkപലായനങ്ങളുടെ പുരാവൃത്തം

ഷാജി ജേക്കബ്

'തലച്ചോറില്ലാത്ത സ്ത്രീകൾ' എന്നാണ് മലയാളത്തിലെ ആദ്യപെൺചെറുകഥയുടെ പേര്. എഴുതിയത് എം. സരസ്വതിഭായ്. എക്കാലത്തെയും മലയാളിസ്ത്രീയെക്കുറിച്ചെഴുതപ്പെട്ട ചരിത്രാഖ്യാനങ്ങളിലൊന്നാണത്. കെ. സരസ്വതിയമ്മയുടെ 'പെൺബുദ്ധി'യും അങ്ങനെതന്നെ. ശരീരത്തിന്റെ വർണത്തിനും വടിവുകൾക്കും അവയവങ്ങളുടെ മുഴുപ്പുകൾക്കുമപ്പുറം സ്ത്രീക്ക് സ്വന്തം പ്രജ്ഞയും പ്രതിഭയും ബുദ്ധിയും ഭാവനയും കൊണ്ട് നിർമ്മിച്ചെടുക്കുന്ന ഒരു ലോകവും ജീവിതവുമുണ്ടെന്നു വാദിക്കേണ്ടിവന്നു, മലയാളത്തിൽ കഥയെഴുത്തു തുടങ്ങിയ ആദ്യസ്ത്രീകൾക്കുതന്നെ. നിശ്ചയമായും രാജലക്ഷ്മിയും ലളിതാംബികയും മാധവിക്കുട്ടിയും മുതൽ കെ.ആർ. മീര വരെയുള്ള മലയാളത്തിലെ ഭാവനാസമ്പന്നരായ എഴുത്തുകാരികൾ മാത്രമല്ല ഈ വാദം ഏറ്റെടുത്തു മുന്നോട്ടുവന്നത്. അക്കാമ്മചെറിയാൻ, അന്നാചാണ്ടി, ഗൗരിയമ്മ, അജിത, ദാക്ഷായണി വേലായുധൻ, ഇ.കെ. ജാനകിയമ്മാൾ, അന്നാമാണി, മേരിറോയി, സി.കെ. ജാനു, ജെ. ദേവിക.... എന്നിങ്ങനെ, രാഷ്ട്രീയപ്രവർത്തകർ, നിയമജ്ഞർ, വൈദ്യജ്ഞർ, അദ്ധ്യാപകർ, ശാസ്ത്രജ്ഞർ, മാധ്യമപ്രവർത്തകർ, കലാപ്രവർത്തകർ, ഗവേഷകർ എന്നുവേണ്ട, സവിശേഷമായ സാമൂഹ്യജീവിതമണ്ഡലങ്ങളിൽ ഇടപെട്ടവരും നിത്യസാധാരണ ജീവിതത്തിൽ അത്ഭുതകരമായ വകതിരിവോടെ പുരുഷാധീശലോകത്തെ തെല്ലും കൂസാതെ മുന്നോട്ടുപോയി ഒറ്റയ്ക്കും തെറ്റയ്ക്കും ജീവിക്കുന്നവരുമായ സ്ത്രീകളുടെ വലിയൊരു നിരയുണ്ട് നമ്മുടെ പൊതുമണ്ഡലത്തിൽ.

തങ്ങളുടെ പ്രവർത്തനമേഖലയിലെ സാംസ്‌കാരിക മൂലധനം ഏതാണോ അത് സ്ത്രീയുടെ കർതൃരൂപീകരണത്തിലും സ്വത്വവിന്യാസത്തിലും നിക്ഷേപിച്ച് ആത്മബോധത്തോടെ ചുവടുവച്ചവർ. ചിന്തയിലും പ്രവൃത്തിയിലും ഭാവനയിലും രാഷ്ട്രീയത്തിലും ബുദ്ധിയും സൗന്ദര്യവും സമീകരിച്ച് നിലനിൽക്കുന്നവർ. മലയാളി സ്ത്രീയുടെ ഈ ബൗദ്ധിക-ഭാവനാപാരമ്പര്യത്തെ രംഗവേദിയിൽ ശരീരവിന്യാസവും അക്ഷരവേദിയിൽ കഥയെഴുത്തും കൊണ്ടു പൂരിപ്പിക്കുന്ന പുതിയ തലമുറയിലെ സാംസ്‌കാരിക രാഷ്ട്രീയപ്രവർത്തകയാണ് യമ. തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമ, ഡൽഹി നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിൽ നാടകകലയെക്കുറിച്ചു പഠിച്ചും അഭിനയിച്ചും എഴുതിയും തന്റെ കലാജീവിതമാരംഭിച്ച യമ 2008-ൽ അമച്വർ നാടകരംഗത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്.

എട്ടു ചെറുകഥകൾ. ഒരു നോവൽ. ഇക്കഴിഞ്ഞ ഒരുപതിറ്റാണ്ടുകാലത്ത് കേരളീയ പൊതുമണ്ഡലത്തിൽ മൗലികത തെളിയിച്ച കലാകാരിയെന്ന നിലയിൽ യമയുടെ സാംസ്‌കാരിക ജീവിതം നിലനിൽക്കുന്നത് തീയറ്ററിനും കഥയ്ക്കുമിടയിൽ തിടംവച്ചു നിൽക്കുന്ന അസാധാരണമായ ചില ഭാവബന്ധങ്ങളിലാണ്. (സംഗീതാശ്രീനിവാസനാണ് സമാനമായി നോവലിന്റെയും തീയറ്ററിന്റെയും കാവ്യാനുഭവങ്ങളെ ആഖ്യാനത്തിന്റെ മിശ്രപാഠങ്ങളായി വികസിപ്പിക്കുന്ന മറ്റൊരാൾ). 'പിപീലിക' എന്ന ഈ നോവൽ തെളിയിക്കുന്നതും മലയാളഭാവനയിലെ ഇത്തരമൊരു വിജയകരമായ പരകായപ്രവേശം തന്നെയാണ്.

മലയാളത്തിലെ ഏറ്റവും ചെറിയ നോവലുകളിലൊന്നാണ് 'പിപീലിക'. ഏറ്റവും ചെറിയ അവതാരികയും 'പിപീലിക'യുടേതാണ്. ആനന്ദ് എഴുതിയ ഈ അവതാരിക പക്ഷെ വളരെ കൃത്യമായി ഈ രചനയുടെ സൂക്ഷ്മരാഷ്ട്രീയം ചൂണ്ടിക്കാണിക്കുന്നുണ്ട്. അപൂർവമായ ഒരു ജൈവഭൂമിശാസ്ത്രത്തിന് മലയാളനോവലിലുണ്ടായ സാമൂഹ്യ-ജനിതക പാഠമാണ് 'പിപീലിക'. ആഭ്യന്തരകുടിയേറ്റത്തിന്റെ (Internal Migration)യും അസ്ഥിര ജനപദങ്ങളുടെ (floating population)യുമൊക്കെ കാലത്ത് ദേശീയതക്കും ജനാധിപത്യത്തിനും അഭയാർഥിത്വത്തിനും വംശീയതയ്ക്കുമൊക്കെ സംഭവിക്കുന്ന എത്രയെങ്കിലും സ്വത്വഭ്രംശങ്ങളിലേക്ക് കേരളം പരിണമിക്കുന്നതിന്റെ രാഷ്ട്രീയാബോധമാണ് പിപീലികയുടെ സാഹിതീയപാഠം.

ഒരു ദശകത്തിലധികമായി കേരളത്തിന്റെ സാമൂഹ്യ-ജീവിതമണ്ഡലങ്ങളിലെ ഏറ്റവും നിർണായകമായ സാന്നിധ്യവും സ്വാധീനവുമാണ് അതിഥിതൊഴിലാളികൾ (ഇതരസംസ്ഥാന തൊഴിലാളികൾ, ഇതര സംസ്ഥാനതൊഴിലാളികൾ എന്നൊക്കെയായിരുന്നു, മുൻപ് പ്രയോഗം. ചുരുക്കത്തിൽ 'ബംഗാളികൾ' എന്നുതന്നെയും. ബംഗ്ലാദേശിൽനിന്നുള്ള 'നുഴഞ്ഞുകയറ്റക്കാർ', പശ്ചിമബംഗാളിലെ കമ്യൂണിസ്റ്റ് ഭരണം തകർന്നതോടെ ചിതറിത്തെറിച്ച സഖാക്കൾ എന്നൊക്കെയായിരുന്നു മലയാളിക്ക് ഇവരെക്കുറിച്ചുണ്ടായിരുന്ന പൊതുബോധം) കേരളത്തിന്റെ നഗര-ഗ്രാമ പ്രദേശങ്ങളിൽ ഒരുപോലെ വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു ഇവർ. യുദ്ധകാലത്ത് വെട്ടുകിളികൾ പോലെവന്നു വീഴുന്ന അഭയാർഥികളുടെ അവസ്ഥയാണ് മിക്കവർക്കും. കിടപ്പാടങ്ങളോ കുടിവെള്ളമോ, ശൗചാലയങ്ങളോ ഇല്ല. ലോകത്തെ എല്ലാ നിർധന കുടിയേറ്റജനതകളുമനുഭവിക്കുന്ന രീതിയിലുള്ള സാമ്പത്തിക, തൊഴിൽചൂഷണങ്ങളുടെയും വംശ, വർണവിവേചനങ്ങളുടെയും കഥകൾ വേറെയും. എന്തായാലും കേരളത്തിന്റെ തൊഴിലാവശ്യങ്ങൾ (നഗരങ്ങളിലെ നിർമ്മാണമേഖലകൾ മുതൽ എസ്റ്റേറ്റുകളിലെ തോട്ടംപണികൾ വരെ) ഇന്ന് നിർവഹിക്കുന്നത് ഇവരാണ്.  നാല്പതുലക്ഷത്തിലധികമാണ് കേരളത്തിലെ ഈ ആഭ്യന്തര കുടിയേറ്റക്കാരുടെ എണ്ണമെന്ന് സി എസ് വെങ്കിടേശ്വരന്റെയും മറ്റും പഠനങ്ങൾ വെളിപ്പെടുത്തുന്നു.

p

ഒരു പാൻ-ഇന്ത്യൻ പരിപ്രേക്ഷ്യത്തിന്റെയും ദേശീയ-ആധുനികതയുടെയും നിശിതമായ വിമർശനമെന്ന നിലയിലാണ് അസ്ഥിരജനപദങ്ങളുടെ സ്വത്വാവിഷ്‌ക്കാരമായി മാറുന്ന 'പിപീലിക'യുടെ പ്രസക്തി. പശ്ചിമബംഗാളിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽനിന്ന് തൊഴിൽതേടി കേരളത്തിലെത്തിയ മഹാദേവ് എന്ന ചെറുപ്പക്കാരന്റെ ഏതാനും ദിവസങ്ങളിലെ ജീവിതമാണ് 'പിപീലിക'.

സഹസ്രാബ്ദങ്ങൾക്കും മുൻപാകണം, ഛോട്ടാ നാഗ്പൂരിൽനിന്ന് ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലേക്കും ചിതറിത്തെറിച്ചുപോയ ഡോക്രാശില്പികളുടെ വംശപരമ്പരയിൽ പടിഞ്ഞാറൻ ബംഗാളിലെ ഈ ഗ്രാമത്തിൽ മഹാദേവിന്റെ പൂർവികർ എത്തിപ്പെട്ടത്. ഇടനിലക്കാരും വ്യാപാരികളും ശില്പികളുടെ കഴുത്തറുത്തു. ശില്പവേല വൻപ്രതിസന്ധിയിലായതോടെ അയാൾ വീടും കുടുംബവും വിട്ട് പലായിയായി. അമ്മയെയും സഹോദരങ്ങളെയും സംരക്ഷിക്കാൻ അയാൾ കേരളത്തിൽ പണിതേടിയെത്തി. നിർമ്മാണം നടക്കുന്ന ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ താൽക്കാലികമായുണ്ടാക്കിയ രാത്രിതാവളത്തിൽ ഏതൊക്കെയോ നാടുകളിൽ നിന്നെത്തിയ ഏതൊക്കെയോ ഭാഷയും രീതികളും സ്വന്തമായുള്ള കുറെപ്പേർക്കൊപ്പം അയാളും തങ്ങി.

നാട്ടുകാർക്ക് ഈ തൊഴിലാളികളെ ആവശ്യമുണ്ട്. പക്ഷെ അവർ ഇവരെ വല്ലാതെ സംശയിച്ച് അറപ്പോടെ ദൂരെ മാറ്റിനിർത്തിക്കൊണ്ടേയിരുന്നു. ഇവരുടെ ഉള്ളിലാകട്ടെ, നാട്ടുകാരോടുള്ള ഭയവും അകലവും വർധിച്ചുവരികയും ചെയ്തു. വൃത്തിയില്ലാത്ത, വിവരമില്ലാത്ത, വകതിരിവില്ലാത്ത, വ്യവസ്ഥയില്ലാത്ത, മനുഷ്യരായി നാട്ടുകാർ ഇവരെ മുദ്രകുത്തി. ഭാഷ, ഇവർക്കും നാട്ടുകാർക്കുമിടയിൽ മാത്രമല്ല ഇവർക്കിടയിലും വിടവുകളുണ്ടാക്കി. ഇന്ത്യ, എത്ര വിചിത്രമായ ഒരു മഴവിൽ ജനസഞ്ചയമാണെന്ന് ആരെയും വിസ്മയിപ്പിച്ചുകൊണ്ട് കാലങ്ങളും ദൂരങ്ങളും ജനപദങ്ങളും ഗ്രാമങ്ങളും വംശങ്ങളും വർഗങ്ങളും പരമ്പരകളും കുലങ്ങളും ഗോത്രങ്ങളും ഭാഷകളും ആചാരങ്ങളും ഇവരെ ഒരാളിൽ നിന്നും മറ്റൊരാളുമായി വേർതിരിച്ച് വേലികെട്ടിക്കൊണ്ടേയിരിക്കുന്നതിന്റെ കഥ പറയുന്നു, യമ. ഒന്നിച്ചൊരാൾക്കൂട്ടമായി ജീവിക്കുമ്പോഴും ഇവർ ഒറ്റയ്‌ക്കൊറ്റക്ക് അന്യരായിരുന്നു. തന്നോടുതന്നെ ചോദ്യം ചോദിച്ചും ഉത്തരം പറഞ്ഞും ജീവിച്ചുപോകുന്ന ഇത്തരം മനുഷ്യർക്കിടയിൽനിന്നാണ് യമ മഹാദേവിനെ കണ്ടെടുക്കുന്നത്.

പണിയില്ലാത്ത ഒരു വാരാന്ത്യത്തിനു തലേന്നും പിറ്റേന്നുമായി സംഭവിക്കുന്ന ചില കാര്യങ്ങൾക്ക് ദൃക്‌സാക്ഷ്യം വഹിച്ചും പിന്നെ ഒരാഴ്ച ഭരണകൂടത്തിന്റെ വേട്ടയ്ക്കിരയായും മഹാദേവ് ചെലവഴിക്കുന്ന ദിവസങ്ങളാണ് നോവലിലുള്ളത്. കഥയിൽ വഴിത്തിരിവായി മാറുന്നത്, കെട്ടിടത്തിനൊരുവശത്തുള്ള വീട്ടിലെ പെൺകുട്ടി അയാളോടു സംസാരിക്കുന്നതും അത് അയാളുടെ ആത്മാവിനെ സ്പർശിക്കുന്നതും തൊട്ടാണ്. അന്നുരാത്രി അയാളുറങ്ങിയില്ല. അവളാകട്ടെ പിന്നീടൊരിക്കലും ഉറങ്ങിയില്ല.

തന്റെ ആത്മാവിനെ ഉണർത്തിയ പെൺകുട്ടിയെ കാണാതാകുകയും അവളുടെ അമ്മയും സഹോദരിയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന പകൽതന്നെ മഹാദേവിനെ കൂട്ടുകാരോടൊപ്പം പൊലീസ് അറസ്റ്റുചെയ്തു. കാണാതായ പെൺകുട്ടിയെച്ചൊല്ലി ദിവസങ്ങളോളം ലോക്കപ്പിലിട്ട് അവരെ മർദ്ദിച്ചു. ഒടുവിൽ നിരപരാധികളെന്നു കണ്ട് പുറത്തുവിട്ടു. പിപീലിക എന്നായിരുന്നു ആ പെൺകുട്ടിയുടെ പേര് എന്ന് മഹാദേവ് മനസ്സിലാക്കിയതപ്പോഴാണ്. ബംഗാളിൽ തൊഴിൽതേടിപ്പോയ അവളുടെ അച്ഛൻ മകൾക്കിട്ട ബംഗാളിപേരാണത്. ഉറുമ്പ് എന്നാണ് ബംഗാളിഭാഷയിൽ പിപീലികക്കർഥം. പേരും അർഥവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാതെയാണ് മഹാദേവും കൂട്ടുകാരും മർദ്ദനമേറ്റുവാങ്ങിയത്. ഭോലയൊഴികെയുള്ള മുഴുവൻപേരും നാടുവിട്ട രാത്രിയിൽ അവൾ അവർക്കു മുന്നിലെത്തി. മരിച്ചുപോയ പിപീലികയുടെ പ്രേതമല്ല താന്നെന്നവൾ അവരെ ബോധ്യപ്പെടുത്തി. എന്നിട്ട്, പ്രേതാനുഭവത്തെക്കാൾ ഗൂഢവും വിചിത്രവുമായ ഉറുമ്പിൻതുരങ്കങ്ങളിലൂടെ മഹാദേവിനെയും ഭോലയെയും കൂട്ടി ആത്മാവുകൾക്കൊപ്പം പലായനം ചെയ്തു.

സമീകരിച്ചു പറയുകയല്ല, ആധുനികതയുടെ ക്ലാസിക്കുകളും ഒറ്റമനുഷ്യന്റെ ആത്മയാതനകളുടെ ഐതിഹാസികപാഠങ്ങളുമായ ഒരുപറ്റം ചെറുനോവലുകളുടെ (അതോ വലിയ കഥകളോ!) ഭാവപാരമ്പര്യം സ്വായത്തമാക്കുന്നുണ്ട്, പിപീലിക. സ്ഥലപരവും കാലപരവുമായി ഏതാണ്ടൊരു നൂറ്റാണ്ടിന്റെ അന്തരമുള്ളപ്പോഴും ഭാവുകത്വപരമായി ഇന്നും തുടർച്ചകളുള്ള രചനകളാണിവ. അലക്‌സാണ്ടർ സോൾഷെനിറ്റ്‌സന്റെ Oneday in the life of Ivan Denizovich, ലിയോ ടോൾസ്റ്റോയിയുടെ The Death of Ivan Illiyich, മിഖായെൽ ഷൊളൊഖൊവിന്റെ The Fate of a Man, ഫ്രാൻസ് കാഫ്കയുടെ The Metamorphosis, ഗബ്രിയേൽഗാർസിയാമാർക്കേസിന്റെ Chronicle of a Death Foretold, ഹുവാൻ റുൾഫൊയുടെ Pedro Paramo... ഏകാന്തതയുടെ നിത്യസങ്കീർത്തനങ്ങൾ ഓർമ്മയിലെത്തിച്ചുകൊണ്ട്, മഹാദേവിന്റെ പ്രാണനും ആത്മാവും തമ്മിലുള്ള സംവാദങ്ങളവതരിപ്പിക്കുന്നു, യമ. നോക്കുക:

'ശക്തമായ ഒരു മഴവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു ചെറിയ കടലാസുതോണിപോലെ കുതിർന്നില്ലാതാവാൻ അയാൾക്കു തോന്നി. മഴയിൽ അലിഞ്ഞുപോകുന്ന ഒരു ശരീരമായിരുന്നെങ്കിൽ എന്തൊരു അനുഗ്രഹമായിരുന്നേനേ? പ്രകൃതിയുടെ ഓരോ ഭാവമാറ്റത്തിലും രൂപഗുണങ്ങൾ മാറാൻ കഴിവുള്ള ജീവിയായിരുന്നെങ്കിൽ എന്നയാൾ ആഗ്രഹിച്ചു. പെട്ടെന്ന് ഒരു പെൺകുട്ടി ബാഗിനുള്ളിൽ എന്തോ കൈയിട്ടു തിരഞ്ഞുകൊണ്ട് അയാളെ കടന്നുപോയി. അവൾ അയാളെ കണ്ടുകൂടിയില്ല എന്നു തോന്നി. അവളുടെ ശരീരഗന്ധത്തിലെ ക്ഷീണം കുറച്ചുനേരം അയാളെത്തന്നെ ചുറ്റിപ്പറ്റിനിന്നു. എങ്ങോട്ടേക്ക് പോകണമെന്ന് പറഞ്ഞുതരാൻ ആരുമില്ലാതെ ഏകാന്തതയിലേക്ക് വലിച്ചെറിയപ്പെട്ട ഒരാത്മാവാണ് വഴിയരികിലിരിക്കുന്ന താൻ എന്നയാൾക്കു തോന്നി. ലക്ഷ്യങ്ങൾ ഇല്ലാത്ത ഒരു ലോകമാണ് മരണത്തിന്റെ മറുതലയ്ക്കലെങ്കിൽ മനുഷ്യർ ആത്മാക്കളോളം ഏകാന്തരല്ലതന്നെ.

അയാൾ അയാളുടെ ഉള്ളംകൈ ചെറുതായി തിരുമ്മിനോക്കി. വേദനയുണ്ട്. നഖവരമ്പുകളിൽനിന്നും ഇനിയും മാഞ്ഞുതീരാത്ത കരിമരുതിന്റെ കറയിൽ അയാൾ നഖംകൊണ്ട് ചുരണ്ടിനോക്കി. അയാളുടെ ഗ്രാമത്തിലെ ഓരോ ശില്പിയുടെയും കൈകൾ ആ കറയാൽ പരിശുദ്ധമാക്കപ്പെട്ടിരുന്നു. കരിമരുതിന്റെ കറയും കടുകും അരച്ചുചേർത്താണ് ശില്ത്തിന്റെ അച്ചുതീർക്കാനുള്ള മെഴുകു രൂപപ്പെടുത്തിയിരുന്നത്. അയാൾ ജോലിചെയ്ത് പരുപരുത്തു തുടങ്ങിയ കൈകൾ മണത്തുനോക്കി. അസാധാരണമാംവിധം അയാളെ പിടിച്ചുകുലുക്കിയ ഏതോ ഓർമകൾക്ക് വിധേയനായിക്കൊണ്ട് അയാൾ ആ ടാറിട്ട റോഡിൽ നീണ്ടുനിവർന്നു കിടന്നു. മുറുകിക്കൂടിയിരുന്ന അയാളുടെ പേശികൾ അയഞ്ഞു. കരിമരുതുകളുടെ ഇടയിലൂടെ ഉഷ്ണക്കാറ്റേറ്റ് അയാൾ പൂർവികർ ഉപേക്ഷിച്ച ഉടഞ്ഞ ശില്പങ്ങൾ തേടിനടന്നു. അനാദികാലം മുതല്‌ക്കേ മനുഷ്യൻ പരിപാലിച്ച ഭയങ്ങൾ അംഗഭംഗം വന്ന മൂർത്തികളുടെ രൂപത്തിൽ ആ പീഠഭൂമിയിൽ ചിതറിക്കിടന്നു. കാറ്റ് ഉഗ്രശക്തിയോടും ശീൽക്കാരത്തോടുംകൂടി ചുറ്റിയടിച്ച് അയാളെ ചെമ്മണ്ണുകൊണ്ട് പുതച്ചുകളഞ്ഞു. അതിശക്തമായ ഒരിരപ്പിൽനിന്ന് പെട്ടെന്ന് അപരിചിതമായ ഒരു ശബ്ദം കേൾക്കുമാറായി'.

നാലുതലങ്ങളിലാണ് യമയുടെ ഈ ആദ്യനോവൽ മലയാളിയുടെ ഭാവനാലോകത്തെയും വായനാനുഭവത്തെയും എഴുത്തിന്റെ കലയിലൂടെ സ്പർശിക്കുന്നത്.

ഒന്ന്, കേരളത്തിലേക്കു നടക്കുന്ന ആഭ്യന്തര കുടിയേറ്റത്തിന്റെയും ഇവിടെ നിലവിൽ വന്നുകഴിഞ്ഞ അസ്ഥിര ജനപദങ്ങളുടെയും നരകാനുഭവങ്ങളെക്കുറിച്ചുണ്ടായ ശ്രദ്ധേയമായ ആദ്യ കഥാപാഠമാണ് പിപീലിക. ഈ മനുഷ്യരെക്കുറിച്ച് കാര്യമായ ഒരാഖ്യാനവും, ചില സാമൂഹ്യപഠനങ്ങളിലോ ഡോക്യുമെന്ററികളിലോ ഒഴികെ, മലയാളസാഹിത്യത്തിലോ സിനിമയിലോ ഇന്നോളം രൂപപ്പെട്ടിട്ടില്ല. സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി'യിൽ ഇവരുടെ സാന്നിധ്യമുണ്ടെന്നതു മറക്കുന്നില്ല. എങ്കിലും ഇത്രമേൽ സംഘർഷാത്മകമായ ഒരു നരവംശഭൂമികയിൽ ഇടപെടാൻ ഇന്നോളം മലയാളഭാവന തയ്യാറായിട്ടില്ല എന്നത് വിസ്മയകരം തന്നെയാണ്. യമ, ഈ മനുഷ്യരിലേക്ക് ഭാവനകൊണ്ടു പരകായപ്രവേശം നടത്തുന്നു; പലായനങ്ങളുടെ പുരാവൃത്തമെഴുതുന്നു.

രണ്ട്, അസാധാരണമായ മാനവികബോധത്തോടെയും ബുദ്ധിപരമായ ആർജ്ജവത്തോടെയും രാഷ്ട്രീയമായ തിരിച്ചറിവോടെയും വർത്തമാനകാലത്തിന്റെ സാമൂഹ്യാവസ്ഥകളെയും വ്യക്തിയും ആൾക്കൂട്ടങ്ങളും തമ്മിലുള്ള സ്വത്വപരമായ വൈരുധ്യങ്ങളെയും ഈ നോവൽ പ്രശ്‌നവൽക്കരിക്കുന്നു. രണജിത്ഗുഹ മുതൽ ഗായത്രി സ്പിവാക് വരെയുള്ളവരുടെ സാമൂഹ്യശാസ്ത്രപഠനങ്ങളും മഹാശ്വേതാദേവി മുതൽ ആനന്ദ് വരെയുള്ളവരുടെ സാംസ്‌കാരിക രാഷ്ട്രീയങ്ങളും യമയുടെ ഭാവനാഭൂപടത്തിന് ഊടും പാവും നെയ്യുന്നു.

മൂന്ന്, കാവ്യാത്മകവും സിനിമാറ്റിക്കുമായ ആഖ്യാനം. തന്റെ കഥകളിലെന്നപോലെ ഈ നോവലിലും യമ എഴുത്തുഭാഷയ്ക്കു കൈവരുത്തുന്ന കലാത്മകത ഈ രണ്ടുതലങ്ങളെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. ഒറ്റവരിവാക്യങ്ങളുടെ ഭാവാഘാതശേഷികൊണ്ട് മുഴുവൻ വൈകാരിക വാചാടോപങ്ങളെയും യമ മറികടക്കുന്നു. തുടക്കം മുതൽ ഒടുക്കം വരെ പാലിക്കുന്ന സിനിമാറ്റിക് ദൃശ്യവൽക്കരണത്തിന്റെ സാധ്യതയാകട്ടെ, സൂക്ഷ്മവും മാനുഷികവും പ്രകൃതിപരവും വസ്തുപരവുമായ ബിംബങ്ങളിലൂടെയുള്ള സഞ്ചാരമായി നോവലെഴുത്തിനെ മാറ്റുകയും ചെയ്യുന്നു.

നാല്, ഫാന്റസിയുടെ കലയും ഭാവനയും. ഭാഷയുടെ തുറന്നടിക്കലിലും ജീവിതബോധത്തിന്റെ കൂസലില്ലായ്മയിലും പുല്ലുവില കല്പിക്കാത്ത സദാചാരകോയ്മകളിലും സരസ്വതിയമ്മയാണ് യമയുടെ തലതൊട്ടമ്മ. പെൺപക്ഷകഥകളുടെ രാഷ്ട്രീയ കല മലയാളത്തിൽ റിയലിസത്തിന്റെ ആഘാതപരിമിതി മറികടന്നത് ഫാന്റസിയിലൂടെയാണ്. മാധവിക്കുട്ടി മുതൽ ഇന്ദുമേനോൻ വരെയുള്ളവർ ആവഴി സ്വീകരിച്ചു സൃഷ്ടിച്ച പെൺമയുടെ പക്ഷ-ആഘാതങ്ങൾ ഓർക്കുക. യമ, തന്റെ മിക്ക കഥകളിലും ഈ നോവലിലും പെണ്മയുടെ രാഷ്ട്രീയം ഫാന്റസിയുടെ കലയിലേക്കു വിവർത്തനം ചെയ്യുന്നു.

ഈ നോവലിന്റെ ആഖ്യാനപാഠത്തെ നിർണയിക്കുന്ന മൗലികവും ശ്രദ്ധേയവുമായ ശ്ലേഷകല്പനയാണ് 'പിപീലിക'. ബംഗാളിലെ ഉൾനാടൻ ഗ്രാമങ്ങളിൽ സഹസ്രാബ്ദങ്ങളായി ശില്പവേല ചെയ്തുവരുന്ന സ്ഥിരവാസികളോ ചരവാസികളോ ആയ ഗോത്രങ്ങളുണ്ട്. കൽക്കത്തയിലെ ഗണികാത്തെരുവുകളിൽ നിന്നു കൊണ്ടുവരുന്ന ചെളിയിൽ ദുർഗയുടെ ആദ്യശില്പം മെനയുന്ന കുമോർത്തുളിയിലെ ശില്പികളുടെ കഥ എം.എ. ഷാനവാസിന്റെ 'ഏകാന്തയാത്രക'ളിലുണ്ട്. ഡോക്രശില്പമുണ്ടാക്കുന്ന മഹാദേവിന്റെ ഗോത്രം വനങ്ങളിലും വയലുകളിലും ഉറുമ്പുകളുണ്ടാക്കുന്ന പുറ്റുകളിലെ മണ്ണാണ് തങ്ങളുടെ ലോഹശില്പങ്ങൾ വാർക്കാനുള്ള അച്ചിനുവേണ്ടി കണ്ടെടുക്കുന്നത്. ഈ ഉറുമ്പുകളാണ് തങ്ങളുടെയും മുഴുവൻ മനുഷ്യരുടെയും സംസ്‌കാരപാഠങ്ങൾ പലതും നിർമ്മിച്ചതെന്ന് മഹാദേവിനോട് അവന്റെ അമ്മ പറഞ്ഞുകൊടുക്കുന്നുണ്ട്. സ്വപ്നം കാണാനുള്ള കഴിവ് മാത്രമാണ് മനുഷ്യൻ വേറിട്ടുണ്ടാക്കിയിട്ടുള്ളത്.

'ഹിന്ദുനദീതടസംസ്‌കാരത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തിരുന്ന 'നൃത്തം ചെയ്യുന്ന പെൺകുട്ടി' എന്ന ശില്പത്തിന്റെ പൊരുളന്വേഷിച്ചു നടന്ന ഒരു ഗവേഷണവിദ്യാർത്ഥി ഒരു ദിവസം മഹാദേവ് കർമാകറിന്റെ വീട് തിരഞ്ഞുപിടിച്ച് എത്തി. മഹാദേവിന്റെ അമ്മ അന്നാട്ടിൽ അറിയപ്പെടുന്ന ശില്പിയായിരുന്നു. അവരുടെ കൈകൾ അച്ചുകൾക്കു പുറത്തുകൂടി മെഴുകു ചുറ്റുന്നത് നോക്കിനില്ക്കുന്നത് ധ്യാനിക്കുന്നതിനു സമമാണെന്നാണ് ഗ്രാമത്തിലെ ആൾക്കാർ പറയുന്നത്. തിമിരം ആ വയോധികയുടെ കണ്ണുകൾ മൂടിയിട്ടും ആ കൈകൾ ഇരുട്ടിൽനിന്ന് തപ്പിയെടുത്ത മെഴുകുനൂലുകൾകൊണ്ട് ശില്പങ്ങൾക്ക് രൂപവും ഭാവവും മെനഞ്ഞുകൊണ്ടിരുന്നു. ഗവേഷകന്റെ ചോദ്യങ്ങൾ കേട്ട് ശാന്തയായി ചരിച്ചുകൊണ്ടിരിക്കുന്ന മാതാവിനെ മഹാദേവ് ഓർത്തു. അവരുടെ കൈകൾ അപ്പോഴും വായുവിൽ രൂപങ്ങൾ ഉണ്ടാക്കിക്കൊണ്ട് ചലിക്കുന്നുണ്ടായിരുന്നു. അവരെ ഉറ്റുനോക്കിയിരുന്ന വിദ്യാർത്ഥി ചോദിച്ചു:

'പുതുതായി എന്ത് ശില്പമാണ് ഉണ്ടാക്കാന് പോകുന്നതമ്മേ?'

'പഴയതുതന്നെ മോനേ. ഒന്നും പുതുതായി ഉണ്ടാക്കാനില്ല', ഇതും പറഞ്ഞ് രണ്ടു കൈകളും മൃദുവായി ഉരസി തുടകളിൽ ബലത്തിൽ കൈകുത്തിയെണീറ്റ് അവർ ചുട്ടുപൊള്ളുന്ന ചൂളയ്ക്കു സമീപം പോയി നിന്നു. ജ്യേഷ്ഠൻ അപ്പോൾ ചൂളയ്ക്കുള്ളിൽനിന്ന് വെന്ത കളിമൺ അച്ചുകൾ പുറത്തെടുക്കുകയായിരുന്നു. വെന്ത അച്ചുകൾക്കുള്ളിൽ ഉരുകിയ ചെമ്പ് പുകഞ്ഞിറങ്ങുമ്പോൾ അവർ മുഖം താഴ്‌ത്തി ചെവികൂർപ്പിച്ച് ആ ശബ്ദം പിടിച്ചെടുത്തു.

'ഉറുമ്പുകളുടെ ഓർമയാണ് ഈ വെന്ത പുറ്റുമണ്ണിന്. പുറ്റ് വളരുന്നതനുസരിച്ചേ... ഉറുമ്പുകൾ ചത്തുവീണോണ്ടിരിക്കും. ഉറുമ്പുകളെ കണ്ടായിരിക്കും ചിലപ്പോ മനുഷ്യൻ ജീവിതം കെട്ടിയുണ്ടാക്കാൻ പഠിച്ചത്. കുഞ്ഞുങ്ങളെ കിടത്താനുള്ള ഇടങ്ങൾ... വറുതിക്കാലത്തേക്ക് ഭക്ഷണം ശേഖരിച്ചുവെക്കാനുള്ള അറകൾ... അധികാരമുള്ളവരെ ഊട്ടി സംരക്ഷിക്കൽ.... മരണപ്പെട്ടവരുടെ ശവയാത്രകൾ... മറ്റു കോളനികൾ പിടിച്ചെടുക്കൽ... അങ്ങനെയെല്ലാം മനുഷ്യനുണ്ടാകുന്നതിനു മുന്നേതന്നെ ഈ കൊച്ചുജീവികൾ ചെയ്തിരുന്നു. നമ്മളൊക്കെ ഉണ്ടാവുന്നതിനു മുൻപുതന്നെ ഇവറ്റയൊക്കെ ഉണ്ട്. ഒരമ്മയുടെ പാട്ടിന്റെ താളത്തിൽ ഓരോ ഉറുമ്പുകോളനിയും ഹോയ്...ഹോയ്....ഹോയ്.... എന്ന് ഇങ്ങനെ ചലിക്കും. പാട്ടിന്റെ പരിധി വിട്ടുപോയവർ അവർ ശേഖരിച്ച ഭക്ഷണംകൊണ്ട് എന്തു ചെയ്യണമെന്നറിയാതെ ഭൂമി മുഴുവൻ അലഞ്ഞുനടക്കും. ആ പാട്ടിന്റെ മരണം ഒരു ഉറുമ്പിൻപുറ്റിന്റെ മരണമാണ്. ഒരു കൂട്ടത്തിന്റെ, ഒരു സമൂഹത്തിന്റെ മരണമാണ്''.

അഭയാർഥികളും പലായികളുമായി മാറുന്ന ആധുനിക ഇന്ത്യൻ മനുഷ്യരെക്കുറിച്ച് യമ നിർമ്മിക്കുന്ന കഥാപാഠത്തിന്റെ സാംസ്‌കാരികമായ ആദിപ്രരൂപമാകുന്നു, ഈ പിപീലികാപുരാണം. അതുകൊണ്ടാണ് സഹസ്രാബ്ദങ്ങളുടെ ഭൂതത്തിൽനിന്ന് ഭാവിയുടെ ഫാന്റസിയിലേക്ക് മഹാദേവിനെയും കൊണ്ട് പിപീലിക നടന്നുപോകുന്നത്. പെൺമയുടെ ഭാവസന്ധികൾ എവിടെയൊക്കെ യാഥാർഥ്യങ്ങളുമായേറ്റുമുട്ടിത്തളരുന്നുവോ, അവിടെയൊക്കെ ഫാന്റസിയിലേക്കു വഴിതിരിഞ്ഞുപോകുന്ന കഥാതന്ത്രം യമ സ്വന്തമാക്കുന്നു. മറ്റൊരു വഴിയില്ല, സ്ത്രീക്കു മുന്നിൽ. ഭ്രാന്തിനും ഹത്യക്കും ഇടയിൽ വഴിയവസാനിക്കുന്ന പ്രേതഭാഷണങ്ങൾ പോലെ അവർ ലോകാനുഭവങ്ങൾക്കും സാമൂഹ്യബോധങ്ങൾക്കും സമാന്തരമായി ഭ്രമാത്മകതയുടെ ഒരു നടവഴി തീർക്കുന്നു. പിപീലികയിൽ യമ സൃഷ്ടിക്കുന്നതും ഇത്തരമൊരു വിഭ്രമമാർഗമാണ്. ഉറുമ്പുകളുടെ പുരാവൃത്തം ആ മാർഗത്തിൽ ഒരു പുരാതന നഗരംതന്നെ പണിഞ്ഞിരിക്കുന്നു.

പിപീലികയുടെ രാഷ്ട്രീയാബോധം ഉറുമ്പുകളുടെ ജൈവശാസ്ത്രമാകുന്നു. തൊഴിലാളികളും സൈനികരും രാജാക്കന്മാരും റാണിമാരുമായി വിഭജിതമാകുന്ന, കോളനിജീവിതത്തിന്റെ ഏറ്റവും സുഘടിതമായ പ്രപഞ്ചമാതൃക ഉറുമ്പുകളുടേതാണ്. ജൈവവൈവിധ്യം മുതൽ യന്ത്രനാഗരികത വരെ; ചികിത്സ മുതൽ ഭക്ഷണക്രമം വരെ; ആചാരങ്ങൾ മുതൽ നിർമ്മാണങ്ങൾ വരെ - സാമൂഹ്യവ്യവസ്ഥയുടെ രൂപീകരണത്തിൽ മനുഷ്യർ ഉറുമ്പുകളെ അനുകരിക്കുന്നുവെന്ന് പിപീലികാശാസ്ത്രം (Myrmecology) പറയുന്നു.

ഭൂമിയിൽ മനുഷ്യരുടേതിനു തുല്യമാണത്രെ ഉറുമ്പുകളുടെ ജൈവപിണ്ഡം. ഒരു മനുഷ്യന് ഒരു ദശലക്ഷം ഉറുമ്പുകളുണ്ട്. ഈ ഉറുമ്പുപുരാണം പിപീലിക, ആഭ്യന്തര കുടിയേറ്റത്തിന്റെ നരവംശ-സാമൂഹ്യശാസ്ത്രത്തോടിണക്കിച്ചേർക്കുന്നു. യഥാർഥ്യത്തിൽ നിന്നു ഫാന്റസിയിലേക്കു പരിണമിക്കുന്ന മനുഷ്യാവസ്ഥയെ ഉറുമ്പുകളുടെ നാനാർഥങ്ങളിലേക്കു സംക്രമിപ്പിക്കുന്നു.

ഉറുമ്പുകൾ ഉറങ്ങാറില്ല എന്നാണ് പൊതുവെ പറയാറ് (ഇതു വസ്തുതാപരമായി ശരിയല്ലെന്നും ചെറിയ ഇടവേളകളിൽ അവ ഉറങ്ങാറുണ്ടെന്നും പഠനങ്ങൾ പറയുന്നു.) മഹാദേവും പിപീലികയും തീരെ ഉറങ്ങുന്നില്ല, ഈ നോവലിൽ. അഥവാ ഉറങ്ങുന്നെങ്കിൽതന്നെ ഉറുമ്പുകളെപ്പോലെ മാത്രവും. അത്രമേൽ അവർക്ക് തങ്ങളുടെ മനുഷ്യാവസ്ഥകളോട് അന്യവൽക്കരണം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. പ്രാണികളോളം നിസ്വരും നിസ്സാരരുമായിപ്പോകുന്ന മനുഷ്യരുടെ പ്രാണസങ്കടങ്ങളെയാണ് യമ ഒരു തുള്ളി കണ്ണീർപോലുമിറ്റിക്കാതെ അപാരമായൊരു നിർമതയോടെ പുനഃസൃഷ്ടിക്കുന്നത്.

ഭാവനയിലും എഴുത്തിലും സദാചാരപ്പൊലീസല്ല, യമ. ഒരറപ്പും മടിയുമില്ലാതെ പറയേണ്ടതു പറയാനും എഴുതേണ്ടതെഴുതാനും അവർ തയ്യാറാകുന്നു. ഒന്നും എഴുതിപ്പൊലിപ്പിക്കുകയല്ല യമയുടെ രീതി. ഒറ്റവാക്കിൽ തീരും ചിലപ്പോൾ ഒരു കാമനയുടെ ഉരുൾപൊട്ടൽ. മഹാദേവിന്റെ കൂട്ടുകാർ സ്വയം സാക്ഷാത്കരിക്കുന്ന ആസക്തികളുടെ അവതരണം നോക്കുക. 'പാലം കടക്കുമ്പോൾ പെണ്ണുങ്ങൾ മാത്രം കാണുന്നത്' എന്ന കഥയിൽ അമുദ നെബിനും പ്രകാശുമായി ചെയ്യുന്നതും. ഒട്ടും കൂടുതലില്ല. ഒട്ടും കുറവുമില്ല. മറ്റെല്ലാ മനുഷ്യാവസ്ഥയും വികാരവും പോലെ, രതിയും കാമവും അതിന്റെ നിറവേറലുകളും. ഭാഷയ്ക്കും ഭാവനയ്ക്കും ഒരേ മൂർച്ഛ. ഒരേ രസം. മൂടുപടമില്ലാത്ത ശരീരവും ആഖ്യാനവും.

മനുഷ്യാനുഭവങ്ങളെക്കുറിച്ചുള്ള അതിനിശിതവും എന്നാൽ അതിവൈകാരികതയെ അതിസമർഥമായി മറികടക്കുന്നവയുമായ എത്രയെങ്കിലും ചൊൽക്കാഴ്ചകളുണ്ട് 'പിപീലിക'യിൽ.

~'ഒരു മനുഷ്യായുസ്സു മുഴുവൻ വേദനകളെ പൂട്ടിയിടാൻ വിധിക്കപ്പെട്ട തടവറയാണ് മറ്റുള്ളവരുടെ വരുതിയിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരുടെ ശരീരം'.

'ഓരോരുത്തരും വായുവിൽ ഒരു കത്തി ഉയർന്നുതാഴുന്നത് പ്രതീക്ഷിച്ചു ജീവിക്കുന്നു'.

'ജീവിതകാലം മുഴുവൻ പരാദങ്ങളെയും അഴുക്കിനെയും പേടിച്ചു ജീവിക്കുന്ന മനുഷ്യൻ അഴുകാത്ത ജീവിതം തേടിനടക്കുന്നു'.

'അവരുടെ തലച്ചോറിൽ ദൈവം വിശപ്പിന്റെ ഭൂപടങ്ങളാണ് കൊത്തിവെച്ചിരുന്നത്. ആ ഭൂപടങ്ങളിലെ വിശന്ന നഗരങ്ങളാണ് അവരിവിടെ പണിതുകൊണ്ടിരിക്കുന്നത്'.

'ഈ ഭൂമി മുഴുവൻ ആണുങ്ങൾ പ്രേതങ്ങളെപ്പോലെ അലഞ്ഞുനടക്കുകയാണെന്ന വിചാരം മഹാദേവിനുണ്ടായി'.

പൊള്ളുന്ന വാക്കുകളുടെ ഈ കനലാരണ്യവിന്യാസകല യമയുടെ മിക്ക കഥകളിലും കാണാം. മലയാള നോവലിൽ ആഖ്യാനത്തിന്റെ ബൗദ്ധികലാവണ്യം കൊണ്ടു മാത്രമല്ല, ജൈവശാസ്ത്രത്തിന്റെ തനിമകൊണ്ടും ഭാവലോകങ്ങളുടെ മൗലികത കൊണ്ടും ദേശ-രാഷ്ട്രഭാവനയുടെ വിമർശനാത്മക സാംസ്‌കാരികത കൊണ്ടും യമയുടേത് ഒരു വഴിമാറിനടപ്പാണ്. അതിലൂടെ, തലച്ചോറുള്ള സ്ത്രീകളുടെ കലയും ഭാവനയും കൈവരിക്കേണ്ട ആഘാതശേഷിയുള്ള സൗന്ദര്യാത്മക രാഷ്ട്രീയത്തിന്റെ ജൈവപാഠമായി മാറുന്നു, 'പിപീലിക'.

നോവലിൽ നിന്ന്:-

'മഹാദേവ് ഇവിടെയെത്തുന്ന സമയത്ത് ലക്ഷ്മിറാം എന്നൊരാൾ കൂട്ടത്തിൽ പണിയെടുത്തിരുന്നു. നാല്പതിനടുത്ത് പ്രായമുള്ള വിളർത്തുമെലിഞ്ഞ പൂച്ചക്കണ്ണുള്ള ലക്ഷ്മിറാം. അയാളടക്കമുള്ള കുറച്ചു പണിക്കാർ ഇടിഞ്ഞുപൊളിഞ്ഞ ഒരു കെട്ടിടം വാടകയ്‌ക്കെടുത്ത് അവിടെയായിരുന്നു താമസം. മഹാദേവ് വന്നതിന്റെ മൂന്നുനാലു ദിവസത്തിനുശേഷം ലക്ഷ്മിറാം പനിപിടിച്ചു കിടപ്പിലായി. ജ്വരം ബാധിച്ചു കിടന്ന അയാളെ രണ്ടുദിവസത്തിനുശേഷം കൂട്ടുകാർ സർക്കാർ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്‌തെങ്കിലും അയാൾ മരിച്ചു. ശവം എന്തുചെയ്യും എന്നതിനെപ്പറ്റി ചർച്ചയായി. ശവമെങ്ങനെ നാട്ടിൽ എത്തിക്കും? അയാളെക്കാത്ത് നാട്ടിൽ ഭാര്യയും മുന്നു മക്കളുമുണ്ടായിരുന്നു. അവരോടു വിളിച്ചുപറയാൻ അവർ തീരുമാനിച്ചു. എന്നാവർക്ക് അയാളുടെ പക്കൽനിന്ന് ഏതെങ്കിലും ഫോൺനമ്പർ കണ്ടെടുക്കാനായില്ല. കരാറുകാരനും കൈമലർത്തി. അയാളുടെ പക്കൽ ലക്ഷ്മിറാമിന്റെ അഡ്രസ്സുള്ളത് അവരെ ഏല്പിച്ചു. ലക്ഷ്മിറാമിന്റെ നാട് അസമിലെ ഒരു ഉൾഗ്രാമമായിരുന്നു. ഇവിടുന്നു ട്രെയിനിൽ കയറ്റി ശവം കൊണ്ടുപോകുകയെന്നത് പ്രായോഗികമല്ല എന്നവർക്കറിയാമായിരുന്നു. രജിസ്‌ട്രേഷൻ നടത്തിയ തൊഴിലാളി ആയതുകൊണ്ട് ഒരുലക്ഷം രൂപവരെ സഹായധനം കിട്ടുമെന്ന് കരാറുകാരൻ അവരോടു പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ വിമാനം പിടിച്ച് ശവശരീരം കൊണ്ടുപോകാം എന്നവർ കൂടിയാലോചിച്ചു.

ഒരു വിമാനം അടുത്തു കണ്ടിട്ടില്ലാത്ത അവർ ശവത്തിനുവേണ്ടി വിമാനം ബുക്ക് ചെയ്യാൻ കരാറുകാരന്റെ സഹായം തേടി. ഒരു ശവത്തെ കൊണ്ടുപോകാനുള്ള യത്‌നം എന്നതിലുപരി വിമാനയാത്ര ആസൂത്രണം ചെയ്യുകയെന്നത് ജീവിതത്തിലെപ്പോഴെങ്കിലും ഒരു വിമാനം അടുത്തു കാണാൻ കഴിയുമെന്നുപോലും പ്രതീക്ഷ ഇല്ലാതിരുന്ന അവരുടെ അഭിമാനബോധത്തെ ഉയർത്തി. ലക്ഷ്മിറാമിന്റെ മരണം ഒരു അനിവാര്യതയാണെന്നുപോലും അവർക്കു തോന്നി. പെട്ടെന്നുതന്നെ വിവരമറിയിക്കാം എന്നു പറഞ്ഞ് കരാറുകാരൻ എങ്ങോട്ടോ പോയി. അവർ ലക്ഷ്മിറാമിന്റെ ശവശരീരവും വെച്ച് വൈകുന്നേരത്തോളം സർക്കാർ ആശുപത്രിത്തിണ്ണയിൽ ഈച്ചയാട്ടിയിരുന്നു. വൈകുന്നേരമായപ്പോഴേക്കും കരാറുകാരൻ തിരിച്ചുവന്നു. അയാൾ പറഞ്ഞത് പണം കിട്ടാന് കുറഞ്ഞത് മൂന്നുദവസമെഹ്കിലും എടുക്കുമെന്നാണ്. ഇനി പണം കിട്ടി ശവം അസമിലെ എയർപോർട്ടിൽ എത്തിയാൽത്തന്നെ അവിടെനിന്ന് ശവം ലക്ഷ്മിറാമിന്റെ ഗ്രാമത്തിലേക്കെത്താൻ മൂന്നുദിവസമെങ്കിലും പിടിക്കും. രണ്ടുദിവസം മുഴുവൻ ശരിയായ റോഡുപോലുമില്ലാത്ത ഗ്രാമങ്ങളിലൂടെയുള്ള ബസ് യാത്ര കഴിഞ്ഞാൽപ്പിന്നെ ഒരു പകൽ മുഴുവൻ നട്ടനുവേണം അയാളുടെ ഗ്രാമത്തിലേക്കെത്താൻ. കരാറുകാരൻ തങ്ങളെ കബളിപ്പിക്കാൻ പറയുന്നതാണ് ഇതൊക്കെ എന്നാണവർ ആധ്യം കരുതിയത്. പക്ഷേ, ഈ ഇന്ത്യാമഹാരാജ്യത്ത് ഇങ്ങനെയും സ്ഥലങ്ങളുണ്ടോ എന്നയാൾ അദ്ഭുതപ്പെടുന്നതു കണ്ടപ്പോൾ അയാൾ നിസ്സഹായനാണ് എന്ന് അവർക്കും തോന്നി.

തങ്ങൾ പിറന്നുവീണ മണ്ണ് തങ്ങളുടെ അചേതനശരീരങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്തവിധത്തിൽ അകലെയാണെന്നും വിമാനങ്ങൾ ആകാശംവഴി തടസ്സങ്ങളില്ലാതെ പോകുമെങ്കിലും എല്ലായിടത്തും പറന്നിറങ്ങില്ലെന്നും ഈ സംഭവത്തിൽനിന്ന് അവർ മനസ്സിലാക്കി. ലക്ഷ്മിറാമിന്റെ ശവത്തെപ്പൊതിഞ്ഞ ഈച്ചകളെ ആട്ടിയറ്റുമ്പോൾ അവർ മനസ്സിൽ സ്വന്തം മരണം വിഭാവനം ചെയ്തു. സന്ധ്യകഴിഞ്ഞപ്പോൾ അവരെല്ലാവരും ചേർന്ന് അയാളെ സർക്കാർവക വൈദ്യുതശ്മശാനത്തിൽ കൊണ്ടുപോയി ദഹിപ്പിച്ചു. ലക്ഷ്മിറാമിന്റെ കുടുംബം ഇപ്പോഴും അയാളെ കാത്തിരിക്കുകയാവുമോ? അസമിലെ ഉൾഗ്രാമത്തിലിരുന്ന് അജ്ഞാതയായ ഏതോ മലയാളിപ്പെണ്ണിന് ദേഹസ്തംഭനമോ മനോരോഗമോ പിടിപെടാൻ കൂടോത്രം ചെയ്യുന്ന ഒരു ഭാര്യയെ മഹാദേവ് സങ്കല്പിച്ചുനോക്കി. അവളുടെ ഭർത്താവിന്റെ ശരീരം ഒരുപിടി ചാരമായി മണ്ണിൽ ചേർന്നുപോയിരിക്കുന്നു. പെട്ടെന്നയാൾ ഓർത്തു; തിരികെപ്പോരുംവഴി അവരാരും അയാളുടെ ചിതാഭസ്മം ചോദിച്ചുവാങ്ങിയിരുന്നില്ല. ശ്മശാനജോലിക്കാർ അതെവിടെ നിക്ഷേപിച്ചുകാണും എന്നയാൾ ആശ്ചര്യപ്പെട്ടു.

ഡോക്ര ശില്പനിർമ്മാണമാണ് തലമുറകളായുള്ള മഹാദേവിന്റെ കുടുംബക്കാരുടെ തൊഴിൽ. അയാളുടെ മുൻതലമുറയിൽപ്പെട്ട ശില്പികൾ ഛോട്ടാനാഗ്പൂരിൽനിന്നും ബംഗാളിലേക്ക് കുടിയേറിപ്പാർത്തവരാണ്. തലമുറകളായി ഇന്ത്യാമഹാരാജ്യവും പരിസരപ്രദേശങ്ങളും ഒട്ടാകെ സഞ്ചരിച്ച് ലോഹത്തിൽ മനോഹരശില്പങ്ങൾ തീർത്തു നടന്നിരുന്നവരുടെ സമുദായത്തിലെ ഒരു കണ്ണി. അവർ ഈ ഭൂഭാഗത്ത് എവിടെനിന്നു വന്നെന്നോ എങ്ങനെ വന്നെന്നോ ഒരു രൂപവുമില്ല. അവർക്ക് ഈ മനോഹരമായ കലയുടെ അറിവ് എങ്ങനെ കൈവന്നു? ശില്പങ്ങൾ മാത്രം തീര്ക്കുന്ന കലാകാരന്മാരുടെ കുലം രൂപപ്പെടുന്നതിലേക്കുള്ള എന്ത് അനിവാര്യതയാണുണ്ടായിരുന്നത്? അവരെന്തിനു സഞ്ചരിച്ചു? എന്തുകൊണ്ട് അവർ തങ്ങളുടെ മാത്രമായി നഗരങ്ങളോ ശില്പങ്ങളോ തീർത്തില്ല? നീണ്ട യാത്രയ്ക്കിടയില് കൈമോശം വന്നുപോയ ആദിശില്പികളുടെ ജീവിതത്തിന്റെ പൊരുൾ ഓർത്തെടുക്കാനാവാതെ മരുഭൂമികളും മലകളും താണ്ടി അവർ നടന്നു. ഒഴിവാക്കാനാവാത്ത ആ മഹായാനത്തിനിടയിൽ സ്വന്തം സന്തതിപരമ്പരകളെ ഭാവനയുടെ അനന്തഗർത്തത്തിലേക്ക് തള്ളിയിട്ടുകൊണ്ട് പെണ്ണും ആണുമായ ഓരോ ശില്പിയും വഴിയരികുകളിൽ മരിച്ചുവീണു.

ഉമാകാന്ത് നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. അയാളുടെ ശ്വാസത്തിലെ ബീഡിമണം മഹാദേവിന് ഇവിടെയനുഭവപ്പെട്ടു. അച്ഛനുമമ്മയ്ക്കും പ്രത്യേകിച്ച് അസുഖമൊന്നുമില്ലെന്നറിഞ്ഞതിൽ മഹാദേവിന് സമാധാനം തോന്നിയെങ്കിലും കുറെ നാളുകളായി അവരെപ്പറ്റിയുള്ള ഒരു ചിന്തയും ശരീരാധ്വാനം തളർത്തിയ അയാളുടെ തലച്ചോറിന്റെ ഇടനാഴികളിൽ കടന്നുവന്നില്ല എന്നതയാളെ വേദനിപ്പിച്ചു. തനിക്കും കേരളത്തിലേക്ക് വരണമെന്നാണാശയെന്ന് ഉമ പറഞ്ഞപ്പോൾ മഹാദേവ് വെറുതേ മൂളിക്കേട്ടു. കുട പിടിച്ച് നില്ക്കുന്ന ഗണപതിയുടെ പത്തു ശില്പങ്ങൾ വാർത്തെടുത്തതായി ഉമാകാന്ത് അറിയിച്ചു. ഏതോ ഫാൻസി സ്റ്റോറിനുവേണ്ടി മുംബൈയിൽനിന്നുള്ള ഒരു ഏജന്റ് വന്നു ചെയ്യിപ്പിച്ചതാണ്. ത്രിലോകജ്ഞാനിയും വിഘ്‌നഹാരിയുമായ ഗണേശനെ കുടപിടിപ്പിക്കുന്നതിന്റെ സാംഗത്യമെന്താണെന്ന് മഹാദേവിന് ഒട്ടും പിടുത്തംകിട്ടിയില്ല.

വലിയ കടകളിൽ ശില്പങ്ങൾക്ക് ഒരുപാടു വിലയിട്ടാണ് വില്ക്കുന്നതെന്ന് മഹാദേവിനറിയാം. അതിന് കട നഗരത്തിലായിരിക്കണം. മടിശ്ശീലയ്ക്ക് കനമുള്ളവരുടെ നോട്ടം വീഴാൻ പാകത്തിന് ചില്ലിട്ട കൂടിനുള്ളിൽ വൈദ്യുതദീപങ്ങളുടെ പ്രഭയിൽ ശില്പങ്ങൾ മിന്നിത്തിളങ്ങണം. ഇതൊന്നുമില്ലാതെ ശ്വാസകോശത്തിൽ അടിഞ്ഞുകൂടിയ പുകയും കരിയും ചുമച്ചുതുപ്പിയിരിക്കുന്ന ശില്പിയുടെ പണിപ്പുരയിലുള്ള ശില്പങ്ങൾ കാണാൻ ആര് വരുന്നു? ഒരു വസ്തു എവിടെ എങ്ങനെ ഇരിക്കുന്നു എന്നതൊക്കെയാണ് അതിന്റെ വില നിശ്ചയിക്കുന്നത്. അതിന്റെ നിലനില്പ് ആർക്ക് പ്രധാനപ്പെടുന്നു എന്നതും.

ശില്പങ്ങളുണ്ടാക്കാൻ വേണ്ട മയമുള്ള മണ്ണിനുവേണ്ടി കാട്ടിൽ ഉറുമ്പിൻപുറ്റുകൾ തേടിനടന്ന കുട്ടിക്കാലം അയാളോർത്തു. ഇത്തിരിപ്പോന്ന ആ ഉറുമ്പുകൾ എന്തു വിദ്യ ഉപയോഗിച്ചാണ് മണ്ണിനെ മൃദുലപ്പെടുത്തുന്നതെന്ന് അവർ കുട്ടികൾ അദ്ഭുതപ്പെട്ടിരുന്നു. ഓരോതരം മന്ത്രശക്തികളോടും കൂടിയാണ് ഓരോ ജീവജാലങ്ങളെയും ദൈവം സൃഷ്ടിച്ചിരിക്കുന്നതെന്ന് അമ്മ അയാൾക്ക് പറഞ്ഞുകൊടുത്തിരുന്നു. പക്ഷേ, ഒരു മന്ത്രശക്തിയും ഇല്ലാതെയാണല്ലോ മനുഷ്യൻ ജനിക്കുന്നതെന്ന് ചോദിച്ചപ്പോൾ അമ്മ ചിരിച്ചുകൊണ്ട് ചൂടുള്ള ഗോതമ്പുറോട്ടി അടുപ്പിൽനിന്നെടുത്ത് പാത്രത്തിലേക്കിട്ടുകൊണ്ട് പറഞ്ഞു: 'ഉള്ളതിൽനിന്ന് ഇല്ലാത്തിനെ സ്വപ്നം കാണാനുള്ള കഴിവ് മനുഷ്യന് മാത്രമേ കിട്ടിയിട്ടുള്ളൂ' എന്ന്'.

പിപീലിക
യമ
മാതൃഭൂമി ബുക്‌സ്
2018, വില: 65 രൂപ

ഷാജി ജേക്കബ്‌    
കേരള സര്‍വകലാശാലയില്‍ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില്‍ തുടര്‍ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്‌കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്‍ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില്‍ ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള്‍ പുറത്തുവന്നിട്ടുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
പിണറായിയുടെ മകൻ അബുദാബി എച്ച്എസ്‌ബിസിയിൽ മാനേജർ; മകൾ വീണ ഐടി കമ്പനി സിഇഒ; കോടിയേരിയുടെ മക്കൾ റേഞ്ച് റോവറിൽ കറങ്ങുന്ന ദുബായിലെ കോടീശ്വരന്മാർ; മന്ത്രി എകെ ബാലന്റെ ഒരു മകൻ പാരീസിൽ.. മറ്റൊരു മകന്റെ വിദ്യാഭ്യാസം ഹോളണ്ടിൽ; രണ്ടുമക്കളും അമേരിക്കയിലുള്ള നേതാവായി മന്ത്രി തോമസ് ഐസക്ക്; മന്ത്രി ഇപി ജയരാജന്റെ രണ്ടു മക്കൾക്കും ഗൾഫ് ബന്ധങ്ങൾ; പാവങ്ങളെ പോലും വെട്ടിക്കൊന്ന് സിപിഎം അധികാരം ഉറപ്പിക്കുമ്പോഴും സ്വന്തം മക്കളുടെ ജീവിതം നേതാക്കൾ സുരക്ഷിതമാക്കുന്നത് ഇങ്ങനെ
കൈക്ക് പരിക്കേറ്റ പീതാംബരൻ ഒറ്റയ്ക്ക് കൃത്യം ചെയ്യില്ലെന്ന് വീട്ടുകാർ ആവർത്തിക്കുമ്പോൾ സംശയം ഉന്നത നേതാക്കളിലേക്ക്; ആലക്കോട് സ്വദേശിയും കസ്റ്റഡിയിലായതോടെ കൊലപാതകത്തിന്റെ കണ്ണികൾ കണ്ണൂരിലേക്കും നീളുന്നു; കൊലപാതകം രാഷ്ട്രീയ വിരോധത്തെ തുടർന്നെന്നും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതെന്നും കോടതി; ആയുധങ്ങളും കണ്ടെടുത്ത് പൊലീസിന്റെ തെളിവെടുപ്പ്; പീതാംബരനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വിട്ടു; പ്രതികൾക്ക് വാഹനം സംഘടിപ്പിച്ച് നൽകിയ സജി ജോർജും അറസ്റ്റിൽ
തച്ചങ്കരി പോയതോടെ വരുമാനം ഇടിഞ്ഞപ്പോൾ പരിഭ്രാന്തരായി യൂണിയൻ നേതാക്കളുടെ സേവ് കെഎസ്ആർടിസി ക്യാമ്പെയിനും ബസ് ഡേ ആചരണവും; പുതിയ എംഡി എംപി.ദിനേശും ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേൺ ക്രമീകരിക്കാൻ മുന്നോട്ട്; കുറഞ്ഞ വരുമാനമുള്ള 500 ഓർഡിനറി ബസുകൾ പരമാവധി കളക്ഷൻ കിട്ടും വിധം പുനഃക്രമീകരിക്കും; എട്ടുമണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടി വന്നാൽ അധികസമയത്തിന് അധികവേതനം; കോർപറേഷന്റെ കാര്യക്ഷമത കൂട്ടാൻ പുതിയ സ്‌പെഷ്യൽ ഓഫീസറും
ജയ്‌ഷെ ഭീകരവേട്ട തുടങ്ങാൻ ലിസ്റ്റ് തയ്യാറാക്കി സൈന്യം; കമ്രാന്റെ അനുയായികളായ നാല്പതോളം പേർ കാശ്മീരിൽ ഒളിച്ചു താമസിക്കുന്നതായി സൂചന; ഓരോരുത്തരെയായി കണ്ടെത്തി ഇല്ലാതാക്കാൻ പഴുതടച്ച സെർച്ചുകൾ തുടങ്ങി; സ്ഥിരമായി നുഴഞ്ഞുകയറുന്ന മേഖലകളിൽ പ്രത്യേക നിരീക്ഷണം; കരസേനയ്ക്ക് എതിരെ തിരിച്ചടി ഉണ്ടായാൽ ഉടൻ ഇടപെടാൻ ഫൈറ്റർ ജെറ്റുകൾ റെഡിയാക്കി എയർഫോഴ്‌സും; പ്രഖ്യാപിച്ചതു പ്രകാരം 'ഓപ്പറേഷൻ ക്‌ളീൻ കാശ്മീർ' ആദ്യഘട്ടം തുടങ്ങി ഇന്ത്യൻ സേന
സ്‌കൂളിലേക്കെന്ന വ്യാജേന നാലു വയസ്സുകാരിയെ വണ്ടിയിൽ കയറ്റി; കിന്റർ ജോയ് വാങ്ങി കൊടുത്ത ശേഷം കൊണ്ട് പോയത് സ്വന്തം വീട്ടിൽ; ആളില്ലാത്ത നേരത്ത് എത്തിച്ച് പീഡിപ്പിച്ചത് ഒരു മാസം മുൻപ്; ഓട്ടോമാമന്റെ വീട്ടിൽ പോയെന്ന് കുട്ടി പറഞ്ഞപ്പോൾ അമ്മയ്ക്ക് സംശയവും തോന്നി; കുട്ടിയോട് വിശദമായി ചോദിച്ചപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന പീഡനകഥ; ഓട്ടോ ഡ്രൈവർ ടിന്റുവിനെ പൊക്കി കല്ലമ്പലം പൊലീസ്
ഇമാമിനെ പുറമെ പെൺകുട്ടിയെ പീഡിപ്പിച്ച ശശി റിമാന്റിൽ; ഒളിവിൽ കഴിഞ്ഞിരുന്ന 71കാരനെ പിടികൂടിയത് തമിഴ്‌നാട് അതിർത്തിയിൽ നിന്ന്; സ്ഥിരമായി വീട്ടിൽ വരുന്ന ശശി പെൺകുട്ടിയെ പീഡിപ്പിച്ചത് കാറിൽ വച്ച്; വിതുര സ്വദേശിയെ എസ്‌ഐ ജ്യോതികുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത് പെൺകുട്ടി മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം
എന്തുകൊണ്ടാണ് ഐഎസിനും, അൽഖായിദക്കും ഇസ്രയേലിന്റെ രോമത്തിൽപോലും തൊടാൻ കഴിയാത്തത്! രാജ്യത്തെ സാമ്പത്തികമായ തകർക്കുന്ന യുദ്ധമല്ല കാശ്മീരിലെ കൊലകൾക്ക് പോംവഴി; ഇല്ലാതാക്കേണ്ടത് ജെയ്‌ഷേ മുഹമ്മദിനെയും അതിന്റെ തലവൻ മൗലാനാ മസൂദ് അസറിനെയുമാണ്; അതിനു ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൂട്ടുപിടിച്ച് ഇസ്രായിലിന്റെ പാതയാണ് നാം പിന്തുടരേണ്ടത്; വികാര പ്രകടനങ്ങളും ബഡായികളുമല്ല വിവേകമാണ് രാജ്യത്തെ നയിക്കേണ്ടത്
മഞ്ജു ചേച്ചിയോട് നിങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച് ആരൊക്കെയോ ധരിപ്പിച്ചിട്ടുണ്ട്; അക്കാര്യം മനസ്സിലാക്കിയതോണ്ടാ നിന്റെ വിവാഹത്തിനു ദിലീപേട്ടൻ സമ്മതിച്ചത്; മഞ്ജു ചേച്ചിയുടെ കണ്ണ് മൂടിക്കെട്ടാൻ ഒരു തന്ത്രം; നിന്നെ മറ്റാർക്കും വിട്ടു കൊടുക്കില്ല എന്നാണ് ദിലീപേട്ടൻ എന്നോട് പറഞ്ഞത്; നിങ്ങൾ രണ്ടുപേരും ഒപ്പം വേണമെന്നാണ് ദിലീപേട്ടന്റെ ആഗ്രഹം; 'ചതിക്കാത്ത സുജ' പറഞ്ഞതുകേട്ട് ഞെട്ടി കാവ്യ: ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്- പല്ലിശ്ശേരിയുടെ പരമ്പര തുടരുന്നു
മുൻനിരയിൽ ഇരിപ്പിടം ലഭിച്ചില്ല; ദുബായിലെ ലോകകേരള സഭാ വേദിയിൽ പൊട്ടിത്തെറിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്; ഞാൻ ആരാണെന്നാണ് കരുതിയത്? സംസ്ഥാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇങ്ങനെയാണോ ഇരിപ്പിടം ഒരുക്കുന്നതെന്ന് ചോദിച്ച് കോപം കൊണ്ടു ജ്വലിച്ചു; മുഖ്യമന്ത്രി വേദിയിലിരിക്കെ സദസ് വിട്ട് പോകാനൊരുങ്ങിയ ചീഫ്സെക്രട്ടറിയെ അനുനയിപ്പിക്കാൻ പണിപ്പെട്ട് നോർക്ക ഉദ്യോഗസ്ഥർ; ഒടുവിൽ ചീഫ് സെക്രട്ടറിക്കായി പ്രത്യേക നിര ഒരുക്കി; പ്രവാസി വ്യവസായികൾക്ക് മുന്നിൽ ഇന്നലെ നടന്ന 'കസേരകളി'യുടെ കഥ
കാശ്മീരിനെ രക്ഷിക്കാൻ യുദ്ധം ഏതുനിമിഷവും: മിന്നലാക്രമണമോ മിസൈൽ ആക്രമണമോ ആദ്യം തുടങ്ങേണ്ടതെന്ന് ആലോചന; സർവ സന്നാഹവുമായി ഉത്തരവ് കാത്ത് കര, വ്യോമ സേനകളുടെ കമാൻഡോ വിഭാഗങ്ങൾ; കപ്പലുകൾ എല്ലാം മിസൈലുകൾ തൊടുക്കാവുന്ന നിർണായക പോർമുഖങ്ങളിലേക്ക്; അതിർത്തിയിൽ ആകാശ് മിസൈലുകൾ വിന്യസിച്ചു; ബിൻലാദനെ അമേരിക്ക ഇല്ലാതാക്കിയ പോലെ മസൂദ് അസറിനെ ഇന്ത്യൻ കമാൻഡോ ഓപ്പറേഷനിൽ തീർക്കണമെന്നും ആവശ്യം; ഇന്ന് നാലുപേർ കൂടി കൊല്ലപ്പെട്ടതോടെ ശത്രുക്കളെ തുടച്ചുനീക്കാൻ ശപഥം ചെയ്ത് സേന
ജയിച്ചാലും തോറ്റാലും സ്വർഗം കിട്ടുന്ന അപൂർവ ഗെയിം; പ്രതീക്ഷിക്കുന്നത് മദ്യപ്പുഴയും 72 ഹൂറിമാരുമൊക്കെയുള്ള മത സ്വർഗ്ഗം; ഓരോ ജിഹാദിയും വിശ്വസിക്കുന്നു ഇത് വിശുദ്ധയുദ്ധമാണെന്ന്; മതം തന്നെയാണ് ഭീകരത! ജെയ്ഷെ മുഹമ്മദ് എന്ന വാക്കിന്റെ അർഥം തന്നെ മുഹമ്മദിന്റെ സൈന്യം എന്നും; ഈ വീഡിയോ നിങ്ങളിലെത്തുമ്പോഴെക്കും ഞാൻ സ്വർഗത്തിലെത്തിയിരിക്കുമെന്ന് ചാവേർ പറഞ്ഞതും ഈ വിശ്വാസത്താൽ; ആടുമെയ്‌ക്കൽ സംഘങ്ങൾ പലതവണയുണ്ടായ കേരളവും കശ്മീരിൽ നിന്നുപഠിക്കണം ഒരുപാട്
എട്ട് മാസമായി വീട്ടിൽ നിന്നും ഇറങ്ങിയിട്ട്; ചർച്ചകളും സ്‌ക്രിപ്റ്റുമൊക്കെയായി എപ്പോഴും തിരക്ക്; തലയിലും മുഖത്തും നര വീണു; ഇനിയും സംവിധാനമെന്ന് പറഞ്ഞിറങ്ങിയാൽ ഞാനും ആലിയും മുംബൈയിലേക്ക് തിരിച്ച് പോകുമെന്ന ഭീഷണിയുമായി സുപ്രിയ; താനൊരു സാത്താൻ ആരാധകനാണോയെന്ന ചോദ്യങ്ങൾക്ക് മറുപടി നല്കി പൃഥിയും; താരകുടുംബത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
കമ്രാൻ എന്ന അബ്ദുൾ റഷീദ് ഖാസിയെ വെടിവച്ചിട്ടപ്പോൾ ഇന്ത്യൻ സേനയിലെ ചുണക്കുട്ടികൾ ചിതറിച്ചത് ജയ്‌ഷെയുടെ 'തലച്ചോറ്'; സൈനികരുടെ ചോരവീണ പുൽവാമയിൽ തന്നെ ഭീകരനെ ഒളിത്താവളം വളഞ്ഞ് 'സ്വർഗത്തിലെ ഹൂറി'മാരുടെ അടുത്തേക്ക് അയച്ച് ഇന്ത്യയുടെ പ്രതികാരം; കഴിഞ്ഞ ഡിസംബറിൽ അതിർത്തി കടന്ന് നുഴഞ്ഞെത്തിയ ഖാസി ഒളിഞ്ഞുതാമസിച്ചത് സാധാരണക്കാരെ പോലെ ഇടവഴികളിലൂടെ സഞ്ചരിച്ച്; അഫ്ഗാനിൽ കാർബോംബ് വിദഗ്ധനായി വിലസിയ മസൂദിന്റെ വലംകൈയിനെ തന്നെ വെട്ടി വീഴ്‌ത്തിയതോടെ പാക്കിസ്ഥാനും ശക്തമായ സന്ദേശം നൽകി ഇന്ത്യ
ഒരു രസത്തിനു തുടങ്ങി അടിമയായി പോയ യുവതി; ഭർത്താവിന്റെ മദ്യപാനശീലവും ബോധം കെട്ടുള്ള ഉറക്കവും ലൈംഗിക വൈകൃതങ്ങൾ ബാലന് മേൽ പ്രയോഗിക്കാൻ പ്രേരണയായി; ഒൻപതുകാരന്റെ അമ്മയുമായി ഉണ്ടായിരുന്ന അടുപ്പം നാലാം ക്ലാസുകാരനെ യുവതിയുടെ അടുക്കൽ എത്തിച്ചു; കുട്ടിയുടെ രോഗം പറഞ്ഞ് പണം പിരിച്ച് അടിച്ചു പൊളിച്ചു; ഡോക്ടറോട് പറഞ്ഞത് പൊലീസിനോടും കുട്ടി ആവർത്തിച്ചപ്പോൾ പീഡകയ്ക്ക് പോക്‌സോയിൽ ജയിൽ വാസം; കാടപ്പാറ രാജിയുടെ വൈകൃതങ്ങൾ പിടിക്കപ്പെടുമ്പോൾ
മദ്യപിച്ച് ഭർത്താവുറങ്ങുമ്പോൾ അതേ മുറിയിൽ നാലാം ക്ലാസുകാരനുമായി കാമകേളി; ഇഷ്ടങ്ങൾ മുഴുവൻ നടത്തിച്ച് സംതൃപ്തി നേടി യുവതി നയിച്ചത് അടിപൊളി ജീവിതം; റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയ അമ്മയ്ക്കും മകനും മാനസിക പിന്തുണ നടിച്ചെത്തി ചെയ്തതുകൊടുംക്രൂരത; ലിവർ കാൻസർ രോഗിയായ ഒൻപതു വയസ്സുകാരനുമായി ഇരുപത്തിയഞ്ചുകാരി ഗോവയിലും ചുറ്റിക്കറങ്ങി; കുട്ടിയുടെ ദേഹത്തെ തടിപ്പുകളും വ്രണങ്ങളും സംശയമായപ്പോൾ കൗൺസിലിങ്; രാജി കാട്ടിക്കൂട്ടിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
വിവാഹ ചിത്രത്തിൽ വധുവിന് വരനേക്കാൾ പ്രായം കൂടുതൽ തോന്നിയാൽ സദാചാര കമ്മറ്റിക്കാർക്ക് എന്താണ് പ്രശ്നം? കണ്ണൂർ ചെറുപുഴയിലെ 25കാരൻ യുവാവ് 48കാരിയെ വധുവാക്കിയെന്ന് വിവാഹ പരസ്യത്തിലെ ചിത്രം ചൂണ്ടി സൈബർ ലോകത്ത് കുപ്രചരണം; പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ അടുപ്പം വിവാഹത്തിൽ കലാശിച്ചപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതായത് കുന്നായ്മക്കാർക്ക്; വധുവിന് പ്രായം കുറവെന്ന് വീട്ടുകാർ തറപ്പിച്ചു പറഞ്ഞിട്ടും കുപ്രചരണം തുടരുന്നതിൽ മനോവിഷമത്തിൽ നവദമ്പതികൾ
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
കാവ്യമാധവനിൽ നിന്നും ഊറ്റി എടുക്കാവുന്നതെല്ലാം എടുത്ത ശേഷം ദിലീപ് ഒഴിവാക്കാൻ ശ്രമിച്ചു..! തന്ത്രം മനസിലാക്കിയ കാവ്യ മറ്റ് നായകർക്കൊപ്പം സിനിമ കമ്മിറ്റ് ചെയ്തപ്പോൾ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പു നൽകി കൂടെ നിർത്തി; ലയൺ സിനിമയിലെ വിവാഹരംഗം സിനിമാ സീഡിയിൽ കവർ അടിക്കാൻ പ്ലാൻ ചെയ്തു; സിനിമയിൽ നിന്നും പി ശ്രീകുമാറിനെ മാറ്റിയത് തന്ത്രപരമായി; അനൂപ് ചന്ദ്രനെയും ഇല്ലാക്കഥ പറഞ്ഞ് സിനിമയിലെ വഴിമുടക്കി: പല്ലിശേരിയുടെ തുറന്നു പറച്ചിൽ തുടരുന്നു
ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
നാലാം വയസിൽ സ്‌കൂൾ സ്‌കിറ്റിനായി വിവാഹം; 22 വർഷങ്ങൾക്ക് ശേഷം പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ വെച്ച് ആ 'കുട്ടിക്കളി'യിലെ കഥാപാത്രങ്ങൾ ജീവിതത്തിൽ ഒരുമിച്ചു; 'നമുക്ക് ഒന്നുകൂടി വിവാഹം ചെയ്താലോ' എന്ന ആർമ്മി ക്യാപ്ടന്റെ സന്ദേശത്തിന് യേസ് മൂളി വനിതാ ഡോക്ടർ; സിനിമാക്കഥകളിലെ അനശ്വര വിവാഹ മുഹൂർത്തങ്ങളെ അനുസ്മരിപ്പിക്കും വിധത്തിൽ ആര്യശ്രീയുടെ കഴുത്തിൽ താലികെട്ടി ശ്രീരാം
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം