1 usd = 71.73 inr 1 gbp = 95.19 inr 1 eur = 84.52 inr 1 aed = 19.53 inr 1 sar = 19.13 inr 1 kwd = 237.05 inr

Sep / 2018
21
Friday

ദേവനായകി - മിത്തും ചരിത്രവും

October 06, 2017 | 07:29 AM IST | Permalinkദേവനായകി - മിത്തും ചരിത്രവും

ഷാജി ജേക്കബ്

രുപത്തൊന്നാം നൂറ്റാണ്ടിൽ മലയാളത്തിലെഴുതപ്പെട്ട ശ്രദ്ധേയമായ നോവലുകളെല്ലാം തന്നെ പ്രകടിപ്പിക്കുന്ന രണ്ടു പൊതുസ്വഭാവങ്ങൾ ചരിത്രത്തോടുള്ള അവയുടെ പ്രകടമായ ആഭിമുഖ്യവും സ്വത്വരാഷ്ട്രീയത്തിലുള്ള അവയുടെ വ്യക്തമായ താൽപര്യവുമാണ്. ആനന്ദ് സൃഷ്ടിച്ചതാണ് ആധുനികാനന്തര മലയാളനോവലിന്റെ ഈ ചരിത്ര-രാഷ്ട്രീയ സ്വരൂപവും ആഖ്യാനകലയും. വിഭജനങ്ങൾ, ലന്തൻബത്തേരിയിലെ ലുത്തിനിയകൾ, ജനകഥ, മരക്കാപ്പിലെ തെയ്യങ്ങൾ, എന്മകജെ, ഒതപ്പ്, ആതി, ആളോഹരി ആനന്ദം, ഫ്രാൻസിസ് ഇട്ടിക്കോര, പാലേരിമാണിക്യം...., കെ.ടി.എൻ. കോട്ടൂർ.., ചാവുതുള്ളൽ, മനുഷ്യന് ഒരു ആമുഖം, ആടുജീവിതം, അന്ധകാരനഴി, ബർസ, റാബിയ, ആരാച്ചാർ, തമോവേദം, കൽപ്രമാണം, നിരീശ്വരൻ... എന്നിങ്ങനെ ഒരു കൃതിയും ഇതിനപവാദമല്ല.മിത്തും ചരിത്രവും അവയിൽ അടിമുടി കലങ്ങിമറിയുന്നു; സമൂഹവും വ്യക്തിയും അവരുടെ രാഷ്ട്രീയജീവിതങ്ങൾ പങ്കുവയ്ക്കുന്നു. ടി.ഡി. രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'യും വ്യത്യസ്തമല്ല. കഴിഞ്ഞവർഷം മലയാളത്തിൽ പ്രസിദ്ധീകൃതമായ ഏറ്റവും മികച്ച സാഹിത്യകൃതിയെന്ന നിലയിൽ സുഗന്ധി, രാമകൃഷ്ണന്റെ മുൻനോവലുകൾ രണ്ടിലും നിന്നു ഭിന്നമായ ഒരു ഭാവനാലോകത്തെ അതിതീക്ഷ്ണമായ രാഷ്ട്രീയാവബോധത്തോടെ ആവിഷ്‌ക്കരിക്കുന്നു. പുതിയ നൂറ്റാണ്ടിലെ മലയാള നോവലിന്റെ കലയിൽ, ആഖ്യാനശൈലികൊണ്ടും പ്രമേയവൈവിധ്യംകൊണ്ടും രാഷ്ട്രീയ തീവ്രതകൊണ്ടും രാമകൃഷ്ണനോളം വിജയിച്ച മറ്റൊരാളില്ല എന്ന് ഇട്ടിക്കോരയെന്നപോലെ 'സുഗന്ധി'യും തെളിയിക്കുന്നു.

യാദൃച്ഛികതകളുടെ സംയോഗം ചരിത്രത്തിലും ജീവിതത്തിലും സൃഷ്ടിക്കുന്ന വിസ്മയകരമായ അനുഭവലോകങ്ങളെക്കുറിച്ച് മലയാളത്തിലെ ഏറ്റവും മികച്ച ചെറുകഥകളിലൊന്നായ 'ഹോട്ടൽക്കാര'നിൽ ആനന്ദ് എഴുതുന്നുണ്ട്. രാമകൃഷ്ണന്റെ സുഗന്ധിയും യാദൃച്ഛികതകളുടെ അസാധാരണമായ ഒരു ലോകാന്തരസാഹിത്യാനുഭൂതിയുടെ നിർമ്മിതിയാണ് സാധിച്ചെടുക്കുന്നത്. 'ഇട്ടിക്കോര'യിലേതുപോലെ, സമകാലികതയിൽ നിന്ന് ഭൂതകാലത്തേക്കും ചരിത്രത്തിൽ നിന്ന് മിത്തുകളിലേക്കും വ്യക്തിത്വാനുഭവങ്ങളിൽനിന്ന് സംഘാനുഭവങ്ങളിലേക്കും ശരീരങ്ങളിൽനിന്ന് ആത്മാക്കളിലേക്കും ഭൗതികങ്ങളിൽ നിന്ന് അതീതങ്ങളിലേക്കും നടത്തുന്ന പരകായപ്രവേശങ്ങളുടെ നോവൽരൂപമാണ് 'സുഗന്ധി'യും.

എൽ ടി ടി ഇ ഉൾപ്പെടെയുള്ള ശ്രീലങ്കൻ തമിഴ് വിമോചനപ്പോരാളികളുടെ കാലവും വേലുപ്പിള്ള പ്രഭാകരന്റെ മരണവും (2009) പിന്നിട്ട് ശ്രീലങ്ക എത്തിനിൽക്കുന്ന 'സമാധാനാ'ന്തരീക്ഷത്തിന്റെ അകംപൊള്ളയായ രാഷ്ട്രീയത്തെക്കുറിച്ചാണ് ഈ നോവൽ എന്ന് ഒറ്റ വാക്യത്തിൽ സംഗ്രഹിക്കാം. പക്ഷേ, ഹിംസാഹിംസകളുടെ ഒരു സഹസ്രാബ്ദത്തിലധികം പഴക്കമുള്ള തമിഴ് - സിംഹള രാഷ്ട്രീയചരിത്രത്തെ, ചരിത്രങ്ങളെക്കാൾ എല്ലുറപ്പുള്ള മിത്തുകളുടെ പിൻബലത്തിൽ അപനിർമ്മിക്കുകയാണ് ഈ നോവൽ ചെയ്യുന്നത് എന്നുകൂടി പറഞ്ഞാലേ ഈ വാക്യം പൂർണ്ണമാകൂ (കെ. രഘുനാഥൻ എഴുതിയ 'സമാധാനത്തിനു വേണ്ടിയുള്ള യുദ്ധങ്ങൾ' എന്ന നോവലിലാണ് മുൻപ് ശ്രീലങ്കൻ തമിഴ്‌രാഷ്ട്രീയം മലയാളം ചർച്ചചെയ്തിട്ടുള്ളത്. അതിൽനിന്ന് എത്രയും വ്യത്യസ്തമാണ് 'സുഗന്ധി'. 'ദ ഹിന്ദു' ദിനപത്രവും മണിരത്‌നം സിനിമകളും സൃഷ്ടിച്ച ശരാശരി മലയാളിയുടെ തമിഴ് - സിംഹള രാഷ്ട്രീയബോധവും ഈ നോവൽ സമർത്ഥമായി മറികടക്കുന്നു.)

ശ്രീലങ്കൻ സർക്കാരും ഇന്ത്യൻ സമാധാനസേനയും തമിഴ് വിമോചനപ്പോരാട്ട സംഘടനകളും ഒരേപോലെ ഉള്ളിൽ പേറിയ ഫാഷിസത്തിന്റെ കൊടിക്കൂറകളാണ് ഈ ദ്വീപുരാജ്യത്തിന്റെ സമീപകാല രാഷ്ട്രീയ ചരിത്രത്തിൽ പാറിക്കളിക്കുന്നതെന്ന് 'സുഗന്ധി' സ്ഥാപിക്കുന്നു.

ശ്രീലങ്കൻ സർക്കാരിന്റെ പിന്തുണയോടെ നിർമ്മിക്കപ്പെടുന്ന ഹോളിവുഡ് സിനിമ, 'Woman Behind the Fall of Tigers'ന്റെ തിരക്കഥാകൃത്ത് പീറ്റർ ജീവാനന്ദമാണ് നോവലിന്റെ ആഖ്യാതാവ്. വേലുപ്പിള്ള പ്രഭാകരന്റെ സുവർണകാലത്ത്, 1989 ൽ The broken Palmyra
 എന്ന ഗ്രന്ഥത്തിൽ പുലികളെയും ഇന്ത്യൻ സമാധാനസേനയെയും വിമർശിച്ചതിനെത്തുടർന്ന്, തമിഴ്പുലികൾതന്നെ കൊലചെയ്ത രജനി തിരണഗാമയെന്ന മനുഷ്യാവകാശ പ്രവർത്തകയുടെ ദുരന്തകഥയാണ് സിനിമയായി സങ്കല്പിക്കപ്പെട്ടിരുന്നത്. പക്ഷേ, രജനിയുടെ കഥയ്ക്കുണ്ടാകുന്ന പരിണാമങ്ങളിലും പീറ്റർ അനുഭവിക്കുന്ന സംഘർഷങ്ങളിലും കൂടി പുതിയൊരു കഥ രൂപപ്പെടുകയാണ്.

ദേവനായകി എന്ന മിത്തിക്കൽ കഥാപാത്രത്തിലേക്ക് വളരെ വേഗം വർത്തമാനകാലചരിത്രവും രാഷ്ട്രീയവും വഴിമാറിയൊഴുകുന്നു. രജനിയുടെ കഥ സിനിമയാക്കാൻ മുൻപൊരിക്കൽ ശ്രമിച്ചപ്പോൾ എൽ ടി ടി ഇ തന്നെ പീറ്ററിനു കണ്ടെത്തി നൽകിയ സുഗന്ധിയെന്ന വിമോചനപ്പോരാളി, രജനിയുടേതിനെക്കാൾ ദുരന്തപൂർണ്ണമായ ജീവിതത്തിലൂടെ കടന്നുപോകുന്നതിന്റെ കഥയാണ് 'സുഗന്ധി എന്ന ആണ്ടാൾദേവനായകി'യായി വികസിക്കുന്നത്. സുഗന്ധി പീറ്ററിന്റെ ഹൃദയം കവർന്നെങ്കിലും ചലച്ചിത്രസംരംഭം നടപ്പായില്ല. പിന്നീടാണ് തമിഴ്പുലികളുടെ ഹിംസകൾ മറനീക്കാൻ ഈ സിനിമ സഹായിക്കും എന്ന വിശ്വാസത്തിൽ ശ്രീലങ്കൻ സർക്കാർ പിന്തുണച്ച ഹോളിവുഡ് സംഘം രജനിയുടെ ജീവിതം ചിത്രീകരിക്കാൻ ദ്വീപിലെത്തുന്നത്. രജനിയുടെ റോൾ അഭിനയിക്കാൻ താൻ മുൻപ് കണ്ടെത്തിയ സുഗന്ധിയെ പീറ്റർ തേടുന്നു. തമിഴ്പുലികൾ രജനിയെയെന്നപോലെ ശ്രീലങ്കൻ സർക്കാർ സുഗന്ധിയെയും കൊല്ലാക്കൊല ചെയ്തതിന്റെ ചരിത്രം മറനീങ്ങുന്നു. സുഗന്ധിയെ പിടികൂടിയ സർക്കാർ അവളെ ക്രൂരമായ പീഡനങ്ങൾക്കും ബലാൽക്കാരങ്ങൾക്കും ഇരയാക്കി. തന്ത്രപൂർവം രക്ഷപ്പെട്ട സുഗന്ധിയുടെ ഇരുകൈകളും കാനഡയിൽവച്ച് ശ്രീലങ്കൻ സർക്കാരയച്ച അക്രമി വെട്ടിയെടുത്തു. തമിഴ്പുലികൾ അനാഥയാക്കിയ മീനാക്ഷി രാജരത്തിനം എന്ന സ്ത്രീ സുഗന്ധിയെ സ്വന്തം പെൺമക്കൾക്കൊപ്പം സംരക്ഷിച്ചു. ഓർവെല്ലിയൻ വല്യേട്ടനെക്കാൾ ക്രൂരമായി ശ്രീലങ്കയിൽ ഫാസിസം നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രസിഡന്റിനെതിരെ, കാനഡയിൽ ജീവിച്ച്, ഓൺലൈൻ മാസികകളിലൂടെയും രഹസ്യപോരാട്ടസംഘടനകളിലൂടെയും തന്റെ പോരാട്ടം തുടരുകയാണ് സുഗന്ധി. സേവ് ശ്രീലങ്ക ഫ്രം ഫാസിസം, യുദ്ധവിധവകളുടെ സംഘം തുടങ്ങിയവയുടെ ഏറ്റവും വലിയ ഊർജ്ജം സുഗന്ധിയാണ്. ഗായത്രിപെരേരയെപ്പോലുള്ളവർ ആ പോരാട്ടം ഏറ്റെടുക്കുന്നു. ഒടുവിൽ, കൊളംബോയിൽ കോമൺവെൽത്ത് മീറ്റിങ് നടക്കുന്ന വേളയിൽ പ്രസിഡന്റിനെ വധിക്കാൻ നടത്തുന്ന ശ്രമം പരാജയപ്പെടുമ്പോൾ മനുഷ്യബോംബായി സ്വയം പൊട്ടിത്തെറിച്ച് തന്റെ അവസാനത്തെ പ്രതിരോധം നിർവഹിക്കുന്നു, സുഗന്ധി. സേവ് ശ്രീലങ്ക ഫ്രം ഫാസിസം, യുദ്ധവിധവകളുടെ സംഘം തുടങ്ങിയവയുടെ ഏറ്റവും വലിയ ഊർജ്ജം സുഗന്ധിയാണ്. ഗായത്രിപെരേരയെപ്പോലുള്ളവർ ആ പോരാട്ടം ഏറ്റെടുക്കുന്നു ('ലങ്കയിലെ ആക്ടിവിസ്റ്റുകളായ ഏതാണ്ടെല്ലാ സ്ത്രീകളും ഒരു പ്രാവശ്യമെങ്കിലും റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ടാകും' എന്ന് ഗായത്രി പീറ്ററിനോടു പറയുന്നുണ്ട്). ഒടുവിൽ, കൊളംബോയിൽ കോമൺവെൽത്ത് മീറ്റിങ് നടക്കുന്ന വേളയിൽ പ്രസിഡന്റിനെ വധിക്കാൻ നടത്തുന്ന ശ്രമം പരാജയപ്പെടുമ്പോൾ മനുഷ്യബോംബായി സ്വയം പൊട്ടിത്തെറിച്ച് തന്റെ അവസാനത്തെ പ്രതിരോധം നിർവഹിക്കുന്നു, സുഗന്ധി. ഇതാണ് നോവലിലെ തമിഴ്‌രാഷ്ട്രീയത്തിന്റെ ചരിത്രവും സമകാലചരിത്രത്തിന്റെ രാഷ്ട്രീയവും.

എന്നാൽ നോവലിന്റെ പകുതിയിലധികം ഭാഗം, മീനാക്ഷി രാജരത്തിനം, ബംബറായക്, കറുപ്പ് തുടങ്ങിയ വെബ്മാസികകളിൽ എഴുതുന്ന 'ദേവനായകിയിൻ കതൈ' ആണ്. ശ്രീലങ്കയിലെ സിഗിരിയയിൽ നിന്നു കണ്ടുകിട്ടിയ, പാലിഭാഷയിലെഴുതപ്പെട്ട സുസാനസുപിന (സ്വപ്നങ്ങളുടെ ശ്മശാനം)യെന്ന ആയിരത്തിലധികം വർഷം പഴക്കമുള്ള താളിയോല ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന ദേവനായകിയുടെ കഥയാണ് മീനാക്ഷി വിമോചനപ്പോരാളികൾ ആരംഭിച്ച മാസികകളിൽ പുനരാഖ്യാനം ചെയ്യുന്നത്. രജനിയെയും സുഗന്ധിയെയും പോലുള്ള തമിഴ്‌പോരാളികളിലേക്ക് രക്തരേഖപോലെ നീളുന്ന ദേവനായകിയുടെ മിത്തും ജീവിതവും മീനാക്ഷിയുടെ രചനയായി നോവൽ പുനഃസൃഷ്ടിക്കുന്നു.

എ.ഡി. ഒന്നാം സഹസ്രാബ്ദത്തിന്റെ അന്ത്യശതകത്തിൽ തിരുവനന്തപുരം കേന്ദ്രമായി നിലനിന്ന കാന്തള്ളൂർശാലയെന്ന വിജ്ഞാനകേന്ദ്രത്തിൽ നിന്നാണ് ദേവനായകിയുടെ കഥയാരംഭിക്കുന്നത്. കാന്തള്ളൂരിലെ രാജാവായ മഹേന്ദ്രവർമയുടെ റാണിയാണ് സൈനികകേന്ദ്രത്തിന്റെ തലവനായ പെരിയകോയിക്കന്റെ നാലാമത്തെ മകൾ ദേവനായകി. ചോളരാജാവായ രാജരാജചോളൻ കാന്തള്ളൂർ പിടിച്ചടക്കി മഹേന്ദ്രവർമ്മനെ കഴുവേറ്റിയപ്പോൾ ദേവനായകിക്കെന്തു സംഭവിച്ചു? പലകഥകളുണ്ട്. അവൾ ശ്രീപത്മനാഭനിൽ ലയിച്ചുവെന്നും (അങ്ങനെയാണ് അവൾ ആണ്ടാൾദേവനായകിയായത്) ജ്ഞാനസരസ്വതിയായി മാറിയെന്നും ശത്രുസൈന്യത്താൽ ബലാൽക്കാരം ചെയ്യപ്പെട്ടപ്പോൾ യക്ഷിയായി മാറി അവരെ നിഗ്രഹിച്ചുവെന്നും നാടുവിട്ടോടി താണുമലയനെന്ന സന്യാസിയുടെ ഭാര്യയായെന്നുമൊക്കെ. ഇതിൽനിന്നൊക്കെ ഭിന്നമായ കഥയാണ് ദേവനായകി രാജരാജചോളന്റെ റാണിയും പിന്നീട് അയാളുടെ മകന്റെ കാമുകിയുമായി, ഒടുവിൽ ലങ്കയിലെത്തി, തന്റെ മകളെ കൊന്ന സിംഹളരാജാവ് മഹീന്ദനോട് പകവീട്ടാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ട്, കൊലചെയ്യപ്പെട്ട കഥ.

കൗടലീയവും കാമസൂത്രവും സമന്വയിപ്പിച്ച ശരീരത്തിന്റെയും തലച്ചോറിന്റെയും വേദപുസ്തകം പോലെയായിരുന്നു ദേവനായകിയുടെ ജീവിതം. നിശാങ്കവജ്രനിൽനിന്ന് താന്ത്രികവിദ്യകളഭ്യസിച്ച അവളെ മഹീന്ദൻ ഇരുമുലകളും ഛേദിച്ച് വധിക്കാനൊരുങ്ങവെ, അമാനുഷികമായ ഏതോ ശക്തി കൈവന്ന ദേവനായകി ആകാശത്തോളം വളർന്ന് ലങ്കയെ കടന്നുപോയി. ദേവനായകിയെത്തേടി ലങ്ക ആക്രമിച്ച ചോളരാജാവ് മഹീന്ദനെ തോല്പിച്ച് ലങ്ക കീഴടക്കിയെങ്കിലും ദേവനായകിയെ കണ്ടെത്താനായില്ല. അവളാകട്ടെ, മരണശേഷം, ത്രിവല്ലഭ ബുദ്ധനാർ എന്ന ബുദ്ധസന്യാസിക്കു മുന്നിൽ പ്രത്യക്ഷയായി, അദ്ദേഹത്തോട് തന്റെ കഥയെഴുതാൻ ആവശ്യപ്പെട്ടു. അങ്ങനെ ബുദ്ധനാർ എഴുതിയ ദേവനായകിയുടെ കഥയാണ് 'സുസാനസുപിനാ'. തന്റെ മുലയറുത്ത സിംഹളരാജാവിനെ ശപിച്ച തമിഴ് വീരനായികയായി ഇന്നും ദേവനായകി ആരാധിക്കപ്പെടുന്നു. 

വർത്തമാനകാല രാഷ്ട്രീയവും ഭൂതകാല മിത്തും ഈവിധം കൂട്ടിയിണക്കി രാമകൃഷ്ണൻ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എഴുതുമ്പോൾ മലയാളനോവൽ ഇന്നോളം കാണാത്ത ഒറു ഭാവനാഭൂപടം നമുക്കു മുന്നിൽ ചുരുൾ നിവരുകയാണ്. പാണ്ഡ്യ-സിംഹളയുദ്ധവെറികൾ നിറയ്ക്കുന്ന ദേവനായകി മിത്തിന്റെ മായികതീവ്രത പോലെ തന്നെയാണ് മനുഷ്യാവകാശങ്ങൾ ഒന്നൊന്നായി ധ്വംസിക്കപ്പെടുന്ന ശ്രീലങ്കൻ രാഷ്ട്രീയത്തിന്റെ സമകാലിക യാഥാർഥ്യങ്ങളും. ശ്രീലങ്കയിൽ തമിഴ്‌വിമോചന പ്പോരാട്ടങ്ങൾക്കു നേതൃത്വം നൽകിയ എൽ ടി ടി ഇ പോലുള്ള സംഘടനകളും അടിമുടി ജനാധിപത്യ വിരുദ്ധവും ഫാഷിസ്റ്റ് സ്വഭാവങ്ങൾ ഉള്ളിൽ പേറിയ പുരുഷാധിപത്യ സംഘങ്ങളുമായിരുന്നുവെന്ന് നോവൽ അടിവരയിട്ടു പറയുന്നു. വർത്തമാനകാല രാഷ്ട്രീയവും ഭൂതകാല മിത്തും ഈവിധം കൂട്ടിയിണക്കി രാമകൃഷ്ണൻ 'സുഗന്ധി എന്ന ആണ്ടാൾദേവനായകി'യെഴുതുമ്പോൾ മലയാളനോവൽ ഇന്നോളം കാണാത്ത ഒറു ഭാവനാഭൂപടം നമുക്കു മുന്നിൽ ചുരുൾനിവരുകയാണ്. പാണ്ഡ്യ-സിംഹളയുദ്ധവെറികൾ നിറയ്ക്കുന്ന ദേവനായകി മിത്തിന്റെ മായികതീവ്രതപോലെ തന്നെയാണ് മനുഷ്യാവകാശങ്ങൾ ഒന്നൊന്നായി ധ്വംസിക്കപ്പെടുന്ന ശ്രീലങ്കൻ രാഷ്ട്രീയത്തിന്റെ സമകാലിക യാഥാർഥ്യങ്ങളും. ശ്രീലങ്കയിൽ തമിഴ്‌വിമോചനപ്പോരാട്ടങ്ങൾക്കു നേതൃത്വം നൽകിയ എൽ ടി ടി ഇ പോലുള്ള സംഘടനകളും അടിമുടി ജനാധിപത്യവിരുദ്ധവും ഫാഷിസ്റ്റ് സ്വഭാവങ്ങൾ ഉള്ളിൽ പേറിയ പുരുഷാധിപത്യ സംഘങ്ങളുമായിരുന്നുവെന്ന് നോവൽ അടിവരയിട്ടു പറയുന്നു. തമിഴ്ഈഴപ്രസ്ഥാനങ്ങളെ വെള്ളപൂശുകയല്ല രാമകൃഷ്ണന്റെ നോവൽ. മറിച്ച്, ഇന്നോളം നാം കേൾക്കാത്തവിധം ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമായ ആഭ്യന്തരഘടനയിൽ സ്വന്തം പോരാളികളെത്തന്നെ കൊന്നുതിന്ന ഒരു ഹിംസ്രജന്തുവിനെപ്പോലെ ഭ്രാന്തുപിടിച്ചതായിരുന്നു ആ പ്രസ്ഥാനം എന്ന് ചൂണ്ടിക്കാണിക്കുകയാണ്. 'ഇട്ടിക്കോര'യിൽ രാമകൃഷ്ണൻ ആഖ്യാനം തുടങ്ങിവയ്ക്കുന്ന ഗ്വാണ്ടനാമോ തടവറകളെ അനുസ്മരിപ്പിക്കുന്ന 'ഡിവൈൻ പേൾ' ശ്രീലങ്കൻ സർക്കാരിന്റെ പീഡനാലയങ്ങളും കൊലമുറികളുമാണ്. മലയാളത്തിലെഴുതിയ 1984 പോലെ തോന്നും ഈ നോവലിലെ പീഡനരംഗങ്ങൾ വായിക്കുമ്പോൾ. സർക്കാരിന്റെ തടവറകളാകട്ടെ, പുലികളുടെ ഒളിവിടങ്ങളാകട്ടെ, ഓരോന്നും കിരാതമായ നരവേട്ടകളുടെ ഇടത്താവളങ്ങൾ മാത്രമാണ്.

ഭരണകൂട ഭീകരതപോലെ തന്നെയോ അതിലധികമോ ആയി ഈ നോവൽ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം വിപ്ലവസംഘടനകളിലും വിമോചനപ്രസ്ഥാനങ്ങളിലും നിലനിൽക്കുന്ന സ്ത്രീവിരുദ്ധതയും ജനാധിപത്യരാഹിത്യവും നേതൃത്വങ്ങളുടെ ഫാസിസ്റ്റ് സ്വഭാവവുമാണ്. ദേവനായകിയുടെ കാലാന്തരരൂപകങ്ങളായി രജനി തിരണഗാമയെയും സുഗന്ധിയെയും മാത്രമല്ല ഗായത്രിയെയും മീനാക്ഷിയെയും രാമകൃഷ്ണൻ സങ്കല്പിക്കുന്നു. 'എല്ലാ യുദ്ധങ്ങളും സ്ത്രീകൾക്കെതിരെയാണ്' എന്ന് ദേവനായകി തെളിയിക്കുന്നു. ചിലപ്പതികാരത്തിലെ കണ്ണകിയെപ്പോലെ, ഇരുമുലകളും ഛേദിക്കപ്പെട്ട ദേവനായകി ചോരയിൽ കുളിച്ച് ബുദ്ധനാർക്കു മുന്നിൽ പ്രത്യക്ഷയാകുമ്പോൾ അദ്ദേഹം പറയുന്ന രൂപവതിയുടെ കഥ കേട്ട് നടത്തുന്ന പ്രതികരണത്തിലും (പുറം 210-212) മീനാക്ഷി രാജരത്തിനത്തിന്റെ പെണ്മക്കൾ അരുളും യമുനയും സുഗന്ധിയോടു നടത്തുന്ന സംവാദങ്ങളിലും (പുറം 267-270) ഈ സ്വരം കാലാതീതമായി മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. സ്ത്രീകൾ ചരിത്രത്തിന്റെ വിധാതാക്കളാകുന്നതിന്റെ അസാധാരണവും അപൂർവവുമായ നോവൽവൽക്കരണമാകുന്നു, 'സുഗന്ധി...'.

തമിഴ്‌വിമോചനപ്പോരാളികൾ കറകളഞ്ഞ ഫാസിസ്റ്റുകളായിരുന്നുവെന്നും 'സ്റ്റാലിനെ ഹിറ്റ്‌ലർ തോല്പിച്ച യുദ്ധം പോലെയാണ് സിംഹളസർക്കാർ എൽ ടി ടി ഇയെ തോല്പിച്ചത്' എന്നും നോവൽ സംശയരഹിതമായി കുറിച്ചിടുന്നു. വിപ്ലവപ്രസ്ഥാനങ്ങളിലൊളിഞ്ഞിരിക്കുന്ന ഫാസിസത്തിന്റെ വിത്തുകൾ വ്യാജ ജനാധിപത്യത്തിന്റെ വളമണ്ണിൽ വീണുമുളയ്ക്കുന്ന വിഷവൃക്ഷങ്ങളുടെ തണലിലാണ് നാം സുഖവിശ്രമം കൊള്ളുന്നതെന്ന് ഈ നോവൽ പറയുന്നു. അറബ്‌വസന്തം സൃഷ്ടിച്ചതുപോലുള്ള യഥാർഥ പൗരസമൂഹ-ജനാധിപത്യ വിപ്ലവങ്ങൾക്കായി കൊതിക്കുന്ന യുദ്ധവിധവകളുടെയും വിമോചനപ്പോരാട്ടത്തിന്റെ തന്നെ ഇരകളുടെയും പുതിയ മുഖമാണ് 'സുഗന്ധി എന്ന ആണ്ടാൾദേവനായകി'യുടെ കാലികരാഷ്ട്രീയം. ജനക്കൂട്ടം, ഫാഷിസത്തിന്റെ മയക്കുമരുന്നു സേവിച്ചു നിലനിർത്തുന്ന സർവാധിപത്യഭരണകൂടങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കുമെതിരെയുള്ള ജനാധിപത്യകലാപം നോവൽ കൊതിക്കുന്നു. ആഖ്യാനത്തിലാകട്ടെ, മിത്തിക്കൽ ഹിസ്റ്ററിയുടെ മായിക ഭാവന മുതൽ ഹോളിവുഡ് ആക്ഷൻത്രില്ലറിന്റെ ജനകീയ രസതന്ത്രം വരെയുള്ളവ പുനഃസൃഷ്ടിക്കുന്നു രാമകൃഷ്ണൻ.

സുഗന്ധി എന്ന ആണ്ടാൾദേവനായകി (നോവൽ)
ടി.ഡി. രാമകൃഷ്ണൻ
ഡി.സി. ബുക്‌സ്, 2014
വില : 230 രൂപ

നോവലിൽനിന്ന്: ഇതേസമയത്ത് അകലെ കൊളംബോ നഗരത്തിൽ സ്ലേവ് ഐലൻഡിലെ ചേരിപ്രദേശത്ത് പകുതി തകർന്നൊരു കെട്ടിടത്തിലെ കുടുസുമുറിയിൽ പതിനഞ്ചോളം ചെറുപ്പക്കാർ ഒത്തുകൂടിയിരുന്നു. അവരിൽ തമിഴരും സിംഹളരും മുസ്ലിങ്ങളുമുണ്ടായിരുന്നു. മുറിയുടെ കതകുകളും ജനാലകളും ഭദ്രമായി അടച്ചിരുന്നതിനാൽ ഒരു വശത്തേക്ക് ചെരിച്ചുവച്ച ചെറിയ എൽഇഡി ലാമ്പിന്റെ വെളിച്ചം മാത്രമേ മുറിക്കകത്തുള്ളൂ. ഗായത്രി പരേര വളരെ പതിഞ്ഞ ശബ്ദത്തിൽ അവരോടു സംസാരിക്കാൻ തുടങ്ങി.

'വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചർച്ചചെയ്യാനാണ് ഇന്ന് നമ്മളിവിടെ കൂടിയിരിക്കുന്നത്. സേവ് ശ്രീലങ്ക ഫ്രം ഫാസിസം (ടടഎ) എന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ഒരു ഫേസ്‌ബുക്ക് കാമ്പയിൻ എന്നതിനപ്പുറത്തേക്ക് എങ്ങനെ കൊണ്ടുപോകണമെന്നതാണ് നമ്മുടെ മുന്നിലുള്ള പ്രശ്‌നം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാനൂറിലേറെ സ്ഥലങ്ങളിൽ ടടഎ ന് ശാഖകളുണ്ട്. കാനഡ, ബ്രിട്ടൻ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ, ആസ്‌ത്രേലിയ എന്നിവിടങ്ങളിലായി ആയിരത്തിലേറെ ശാഖകൾ വേറെയുമുണ്ട്. ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി സിംഹളർ, തമിഴർ, മുസ്ലിങ്ങൾ എന്നീ വേർതിരിവുകളില്ലാതെ കുറെ ചെറുപ്പക്കാർ ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ഒത്തുചേരുകയാണ്. ഭാഗ്യവശാൽ ഇന്നത്തെ ലോകത്തിൽ അത്തരത്തിലുള്ള മുന്നേറ്റങ്ങൾക്ക് സമൂഹത്തിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നുണ്ട്. ടുണീഷ്യയിലും ഈജിപ്തിലും ലിബിയയിലും സമീപകാലത്തു നടന്ന ജനകീയ മുന്നേറ്റങ്ങൾ അതിന്റെ ഉദാഹരണങ്ങളാണ്. ഇരുപതും മുപ്പതും വർഷം ഭരിച്ച ഏകാധിപതികളായ ഭരണാധികാരികളിൽനിന്ന് ജനങ്ങൾ അധികാരം പിടിച്ചെടുക്കുന്നതാണ് നമ്മൾ അവിടെ കണ്ടത്. ഇന്ത്യയിലും അതുപോലെയുള്ള ചില പ്രസ്ഥാനങ്ങൾ രൂപംകൊള്ളുന്നുണ്ട്. എന്നാൽ നമ്മുടെ രാജ്യത്തെ സ്ഥിതിഗതികൾ അതിൽനിന്നും വളരെ വ്യത്യസ്തമാണ്. മുപ്പതു കൊല്ലത്തോളം നീണ്ട അടിയന്തരാവസ്ഥയ്ക്കു ശേഷമാണ് ഈജിപ്തിൽ മുബാറക്കിന് ഭരണത്തിൽ നിന്ന് താഴെയിറങ്ങേണ്ടി വന്നത്. ലിബിയയിൽ കേണൽ ഖദ്ദാഫിയുടെ ഭരണം അതിലുമേറെക്കാലം നീണ്ടുനിന്നതാണ്. അവിടെയെല്ലാം ഭരണാധികാരികളുടെ ദുർഭരണം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയതിനു ശേഷമാണ് ജനങ്ങൾ അധികാരം പിടിച്ചെടുത്തത്'.

'ശ്രീലങ്കയിലെ സാഹചര്യം അതിൽനിന്ന് വളരെ വ്യത്യസ്തമാണ്. കാൽനൂറ്റാണ്ട് നീണ്ടുനിന്ന ഈഴപ്പോരിൽ വിജയശ്രീലാളിതനായ പ്രസിഡന്റിനു സാമാന്യം നല്ല ജനപിന്തുണയുണ്ട്. സിംഹളസമൂഹത്തിലെ ഭൂരിപക്ഷമാളുകളും, എന്തിന് ചെറുപ്പക്കാർപോലും, അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്. ബുദ്ധമതസ്ഥാപനങ്ങളും സന്ന്യാസി സമൂഹവും അദ്ദേഹത്തെ തങ്ങളുടെ രക്ഷകനായിട്ടാണ് കാണുന്നത്. സൈന്യത്തിലെ വിയൊരു വിഭാഗം അദ്ദേഹത്തോടൊപ്പമാണ്. കോർപ്പറേറ്റുകൾക്ക് ഏറെ പ്രിയങ്കരനാണദ്ദേഹം. ഇന്റർനാഷണൽ കാസിനോ ബിസിനസ്സുകാരുടെ ഉറ്റതോഴൻ. ഇസ്രയേൽ, ചൈന മുതലായ രാജ്യങ്ങൾ തങ്ങളുടെ താത്പര്യസംരക്ഷണത്തിനായി അദ്ദേഹത്തെ കൈയയച്ച് സഹായിക്കുന്നുണ്ട്. ഇയക്കത്തിന്റെ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളോടുള്ള വിരോധം പൊതുവേ സമാധാനകാംക്ഷികളായ സാധാരണക്കാർക്കിടയിൽ അദ്ദേഹത്തിനു വലിയ പിന്തുണയുണ്ടാകാൻ കാരണമായിട്ടുണ്ട്. മുബാറക്കിനെയോ ഖദ്ദാഫിയെയോ പോലെ ജനങ്ങളാൽ പൂർണ്ണമായി വെറുക്കപ്പെട്ടവനല്ല പ്രസിഡന്റ് എന്ന യാഥാർത്ഥ്യം നമ്മൾ മനസ്സിലാക്കണം'.

പിന്നെയെന്തിനാണ് നമ്മൾ അദ്ദേഹത്തെ എതിർക്കുന്നത്? വളരെ കൃത്യമാണ് ഉത്തരം. ലോകചരിത്രത്തിലെ ഏറ്റവും സമർത്ഥനായ ഏകാധിപതിയാണ് അദ്ദേഹം. വെളുത്ത കുപ്പായത്തിനും വെളുക്കെയുള്ള ചിരിക്കും പിന്നിൽ ഫാസിസത്തിന്റെ പല്ലും നഖവും വ്യക്തമായി കാണാം. അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ഫാസിസ്റ്റ് സ്വഭാവമുള്ളതാണ്. എതിർപ്പിന്റെയും വിയോജിപ്പിന്റെയും ശബ്ദങ്ങളെല്ലാം തന്ത്രപൂർവ്വം അടിച്ചമർത്തുകയാണ്. അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌ക്കാരസ്വാതന്ത്ര്യവും പൂർണ്ണമായും നിഷേധിക്കപ്പെട്ടിരിക്കുന്നു. സത്യസന്ധമായ പത്രപ്രവർത്തനം അസാധ്യമാണിവിടെ. ലസാന്ത വിക്രമശിങ്കയെപ്പോലെ നിരവധി പത്രപ്രവർത്തകരാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിലായി കൊല്ലപ്പെട്ടത്. അതുപോലെതന്നെ ലോകം കണ്ട ഏറ്റവും വലിയ യുദ്ധക്കുറ്റവാളികൂടിയാണ് അദ്ദേഹം. ഈഴപ്പോരിൽ സുമാർ മുക്കാൽ ലക്ഷത്തോളം സാധുമനുഷ്യരെ കൊന്നൊടുക്കുകയും അതിന്റെ മൂന്നോ നാലോ ഇരട്ടിയാളുകളെ അഭയാർത്ഥികളാക്കുകയും ചെയ്തതിന്റെ പൂർണ്ണമായ ഉത്തരവാദിത്തം അദ്ദേഹത്തിനാണ്. അന്താരാഷ്ട്രസമൂഹം മുഴുവൻ അപലപിച്ചിട്ടും അത് ആഭ്യന്തരപ്രശ്‌നമാണെന്നു പറഞ്ഞ് സ്വയം ന്യായീകരിക്കുകയാണ് നമ്മുടെ പ്രസിഡന്റ്. കുടുംബസ്വത്തിൽ തന്റെ ഭാഗം ചോദിച്ച സഹോദരനെയും ഭാര്യയെയും കുഞ്ഞുങ്ങളെയും കൊന്നു കുഴിച്ചുമൂടിയ ശേഷം അത് കുടുംബത്തിന്റെ ആഭ്യന്തരകാര്യമാണെന്നു പറയുന്ന ജ്യേഷ്ഠനാണ് ഈ പ്രസിഡന്റ്. അനുജൻ പിടിവാശിക്കാരനും റൗഡിയുമായിരുന്നുവെന്നത് അയാളുടെ ഭാര്യയെ മാനഭംഗപ്പെടുത്താനും കുഞ്ഞുങ്ങളെ കൊന്നൊടുക്കാനുമുള്ള ന്യായമാകുന്നില്ലല്ലോ.

പ്രസിഡന്റും അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളും ചേർന്നാണ് രാജ്യത്തിന്റെ ഭരണം മുഴുവൻ നിയന്ത്രിക്കുന്നത്. ഗോത മിലിട്ടറിയും നഗരവികസനവും ബേസിൽ ധനകാര്യം എന്നിങ്ങനെ പ്രസിഡന്റിന്റെ 39 ബന്ധുക്കൾ പ്രധാന അധികാരകേന്ദ്രങ്ങളിലുണ്ട്. മിലിട്ടറിയും നഗരവികസനവും തമ്മിലുള്ള ബന്ധമെന്താണെന്ന് വൻതോതിൽ കുടിയൊഴിപ്പിക്കൽ നടക്കുന്ന ഈ സ്ലേവ് ഐലൻഡിലെ ചേരികളിൽ ജീവിക്കുന്നവർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന കാര്യമാണ്. ഈഴപ്പോരിൽ മിലിട്ടറിയുടെ പൂർണ്ണമായ നിയന്ത്രണം ഗോതക്കായിരുന്നു. പഴയ പട്ടാളക്കാരനായ അയാളാണ് ശ്രീലങ്കൻ മിലിട്ടറിക്ക് ഇയക്കത്തിന്റെ നേതൃത്വത്തെ ഉ•ൂലനം ചെയ്യാനുള്ള ഉത്തരവ് നൽകിയതെന്ന് പറയപ്പെടുന്നു. വിജയാഹ്ലാദത്തിൽ സമനില തെറ്റിയ സർക്കാർ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യുന്ന സ്ഥിതിയിൽവരെ കാര്യങ്ങളെത്തിച്ചിരിക്കുകയാണ്. ഗോതയുടെ നഗരവികസന വകുപ്പിന് ലങ്കയിലെ ഏതു ഭൂമിയും ഏറ്റെടുക്കാൻ അധികാരം നൽകുന്ന ബില്ല് സംബന്ധിച്ച കേസിൽ സർക്കാരിനെതിരേ വിധി പറഞ്ഞതാണ് ശിരാനി ബണ്ടാരനായകെ ചെയ്ത കുറ്റം. ഈഴപ്പോരിലെ സേനാതലവൻ ജനറൽ ഫോൻസകെ പ്രസിഡന്റിനെതിരേ തിരിഞ്ഞപ്പോൾ പിടിച്ച് തുറുങ്കിലടച്ചതും നമ്മൾ കണ്ടതാണ്.

ഇതിനു സമാന്തരമായിത്തന്നെയാണ് സർക്കാരിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളിലെ പ്രവർത്തനങ്ങൾ. വളരെ ആസൂത്രിതമായിട്ടാണ് ഓരോ കാര്യങ്ങളും നടപ്പാക്കുന്നത്. ചരിത്രം തിരുത്തിയെഴുതാനുള്ള വലിയ ശ്രമങ്ങളാണ് നടക്കുന്നത്. മഹാവംശമിത്തിന് ബലംപോരെന്നു തോന്നി ആർക്കിയോളജി ഡിപ്പാർട്ട്‌മെന്റിലെ ശിങ്കിടികളെ ഉപയോഗിച്ച് ഒരു വ്യാജചരിത്രംതന്നെ തയ്യാറാക്കുകയാണ്. നമ്മുടെ കലയും സംഗീതവും, എന്തിന് സിനിമവരെ, സർക്കാർ അതിനുവേണ്ടി വളരെ സമർത്ഥമായി മാനിപ്പുലേറ്റ് ചെയ്യുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രജനി തിരണഗാമയുടെ ജീവിതത്തെക്കുറിച്ച് ഗവൺമെന്റ് കോപ്രൊഡ്യൂസറായി Woman Behind the Fall of Tigers എന്ന പേരിൽ സിനിമയെടുക്കുന്നത്. രജനി മുന്നോട്ടുവച്ച നിലപാടുകൾക്ക് യാതൊരു വിലയും കല്പിക്കാത്ത പ്രസിഡന്റും കൂട്ടരും അവരുടെ ജീവിതകഥ ഇയക്കത്തെ ആക്ഷേപിക്കാനുള്ള ആയുധമെന്ന നിലയിലാണ് ഉപയോഗിക്കുന്നത്.

ഈ രാജ്യം ഒരു വലിയ ദുരന്തത്തിലേക്കു പോവുകയാണെന്ന സത്യം നമ്മളെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഫാസിസമെന്ന ദുരന്തമാണത്. ഈഴപ്പോര് വാസ്തവത്തിൽ രണ്ട് ഫാസിസ്റ്റുകൾ തമ്മിലാണു നടന്നത്. അതിൽ കൂടുതൽ ശക്തനായ, സ്റ്റേറ്റിന്റെ അധികാരമുള്ള ഫാസിസ്റ്റ് ജയിച്ചുവെന്നേയുള്ളൂ. ജയിച്ച ഫാസിസ്റ്റ് തോറ്റ ഫാസിസ്റ്റിനെക്കാൾ അപകടകാരിയാവുന്നത് അയാൾക്ക് നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ളതുകൊണ്ടാണ്. ജനാധിപത്യവിശ്വാസികളായ നമ്മൾ ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങളെ അംഗീകരിക്കുകയും താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയുമല്ലേ വേണ്ടതെന്ന് ചിന്തിക്കുന്നവരുണ്ടാകാം. അവിടെയാണ് ചരിത്രം നമുക്ക് മാർഗദർശകമാകേണ്ടത്. ഹിറ്റ്‌ലറുടെ നാസിപാർട്ടി ജർമ്മനിയിൽ വലിയ ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ടുണീഷ്യയിൽ ബെൻ അലിയും ഈജിപ്തിൽ ഹൊസ്‌നി മുബാറക്കും ഓരോ തിരഞ്ഞെടുപ്പിലും 90 ശതമാനത്തിലേറെ വോട്ടുനേടിയാണ് ജയിച്ചിരുന്നത്. ഈ ഭൂരിപക്ഷത്തിന്റെ കണക്കുകൾ വ്യാജമാണെന്ന ആക്ഷേപം വേറെയുണ്ട്. എന്തായാലും ഭൂരിപക്ഷം യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാതിരിക്കുകയും തെറ്റായ വഴിക്കുപോവുകയും ചെയ്താൽ അതു തിരുത്താനുള്ള ബാധ്യത നമ്മളെപ്പോലെയുള്ളവർക്കുണ്ട്. അതു നമ്മുടെ ഉത്തരവാദിത്തമാണ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വരത്തൻ വേറെ ലെവലാണ്! കൊലമാസായി ഫഹദ്..ഒന്നാന്തരം ക്യാമറ..ചടുലമായ ആഖ്യാനം വേറിട്ട കഥ; ഒടുവിൽ നന്മ നിറഞ്ഞ നാട്ടിൻപുറങ്ങളിൽനിന്ന് മലയാള സിനിമയും മോചനം നേടുന്നു; ഗ്രാമങ്ങളുടെ വയലൻസും സദാചാര പൊലീസിങും വഷളത്തരങ്ങളുമൊക്കെ റിയലിസ്റ്റിക്കായി ചിത്രീകരിക്കുന്നു; ഇത് നമ്മുടെ മാനസിക വൈകൃതങ്ങൾക്കുനേരെ തുറന്നുവെച്ച കണ്ണാടി; പേര് എഴുതികാണിക്കുമ്പോൾ ഉയരുന്ന കൈയടികൾ സാധൂകരിച്ച് അമൽ നീരദ്
'എന്റെ ഫോട്ടോ യൂട്യൂബിൽ ഇടരുതേ പ്ലീസ് '; സ്ത്രീകളുടെ നഗ്ന ഫോട്ടോ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്ന എൻജിനീയറിങ് വിദ്യാർത്ഥി പിടിയിൽ; ഫ്രണ്ട് റിക്വസ്റ്റ് അയച്ച ശേഷം വീഡിയോ കോൾ ചെയ്തില്ലെങ്കിൽ ചിത്രം പുറത്ത് വിടുമെന്ന വിദ്യാർത്ഥിയുടെ ഭീഷണിക്ക് മുൻപിൽ വീണത് നിരവധി സ്ത്രീകൾ; പൊലീസിനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 21കാരൻ
ആളൊഴിഞ്ഞ വഴിയിൽ വീട്ടമ്മയുടെ മാല പൊട്ടിക്കുമ്പോൾ വിരുതന്മാർ സ്വപ്‌നത്തിൽ പോലും കരുതിയില്ല കുടുങ്ങുമെന്ന്; 500 മീറ്റർ മാറിയുള്ള മാതാട്രേഡേഴ്‌സിലെ സിസിടിവിയിൽ പതിഞ്ഞ പൾസർ എൻ.എസ്.ബൈക്കിന്റെ ഒറ്റ ദൃശ്യം തുമ്പാകുമെന്നും അറിഞ്ഞില്ല; പാലാ പൊലീസ് പ്രതികളെ സാഹസികമായി ചെന്നൈയിൽ നിന്ന് പിടികൂടിയത് ഇങ്ങനെ
'ഒരു സ്ത്രീ വിവാഹം കഴിക്കുന്നതും ഗർഭിണി ആകുന്നതും പ്രസവിക്കുന്നതുമൊക്കെ നാട്ടിൽ സർവസാധാരണമാണ് ഇതിലൊക്കെ ആഘോഷിക്കാൻ അവസരമൊരുക്കേണ്ടതുണ്ടോ? '; ' കാവ്യയെ സുഖമായി പ്രസവിക്കാൻ വിടുക, ലേബർ റൂമിലെങ്കിലും ക്യാമറ ഒഴിവാക്കുക'; കാവ്യ ഗർഭിണിയായെന്ന വാർത്തയ്ക്ക് മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നുവെന്ന് വിമർശിച്ച് പ്രതിഭാ ഹരി എംഎൽഎ
തങ്ങൾ വഞ്ചിക്കപ്പെട്ടെന്നും സമരം ശക്തമാക്കുമെന്നും സമര സമിതി കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോലി; നാളെ മുതൽ അഞ്ചു സ്ത്രീകൾ വീതം 24 മണിക്കൂർ നിരാഹാരമിരിക്കുമെന്നും അറിയിപ്പ്; കന്യാസ്ത്രീ സമരത്തിന് പിന്നിൽ ദുരുദ്ദേശമെന്നും പാതിരിയായാലും പൂജാരിയായാലും തെളിവുണ്ടെങ്കിൽ രക്ഷപെടില്ലെന്ന് കോടിയേരി; പരാതിയിൽ ആടിനെ ഇല കാണിച്ച് കൊണ്ടുപോകുന്നത് പോലെയാണ് പൊലീസെന്ന് ജസ്റ്റിസ് കമാൽ പാഷ
വനിതാ നേതാവിനെ എംഎൽഎ ഹോസ്റ്റലിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിനെതിരെ സമ്മേളനത്തിൽ പൊട്ടിത്തെറിച്ച് എം സ്വരാജ്; പെൺകുട്ടി ജില്ലാ കമ്മിറ്റിക്ക് നേരിട്ട് പരാതി നൽകിയില്ലെങ്കിലും കരുതലോടെ നടപടിയുണ്ടായിയില്ല; ജില്ലാസമ്മേളനത്തിൽ നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം
കൊച്ചി നഗരത്തിൽ ഫ്ളാറ്റ് നൽകാമെന്ന മോഹനവാഗ്ദാനം നൽകി തട്ടിയെടുത്തത് 49 ലക്ഷം രൂപ; പരാതി നൽകിയതോടെ പൊലീസ് പൊക്കിയെങ്കിലും അറസ്റ്റ് ചെയ്യാൻ മടി; ഡിവൈഎഫ്ഐ നേതാവിന്റെ ഇടപെടലിൽ ഒടുവിൽ അറസ്റ്റ് ചെയ്യാൻ തയ്യാറായി പൊലീസ്; അറസ്റ്റിലായതോടെ ഡയറക്ടർ സ്ഥാനവും തെറിച്ചു; ടിവി ന്യൂ ചാനൽ മുൻ ചെയർമാനും കേരളാ ചേമ്പർ ഓഫ് കൊമേഴ്സ് ഡയറക്ടറുമായ കെ.എൻ മർസൂക്ക് കുടുങ്ങിയത് തിരുവനന്തപുരം സ്വദേശിയുടെ പരാതിയിൽ
മുഖ്യമന്ത്രി മടങ്ങിയെത്തും വരെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്ല? വെള്ളിയാഴ്ചയും ചോദ്യം ചെയ്യൽ തുടരും; രാവിലെ 10.30 ന് വീണ്ടും ഹാജരാകാൻ ബിഷപ്പിന് നിർദ്ദേശം; ചോദ്യം ചെയ്യൽ പൂർത്തിയായി അവലോകനയോഗത്തിന് ശേഷം അറസ്റ്റിൽ തീരുമാനമെന്ന് കോട്ടയം എസ്‌പി ഹരിശങ്കർ; 25 ന് മുൻകൂർ ജാമ്യഹർജി തീർപ്പാക്കും വരെ അറസ്റ്റുണ്ടാവില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിഷപ്പിന്റെ അഭിഭാഷകർ
കോഴിക്കോട്ടെ ചുള്ളന്റെ വലയിൽ വീണത് നിരവധി പെൺകുട്ടികളും വീട്ടമ്മമാരും; ഫയാസിന് പതിവായി മൊബൈൽ ചാർജ് ചെയ്ത് നൽകിയിരുന്നത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടികൾ: ചിലർക്ക് പണം നഷ്ടപ്പോൾ മറ്റു ചിലർ ലൈംഗിക ചൂഷണത്തിനും ഇരയായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ 20കാരനെതിരെ പരാതിയുമായി എത്തിയത് 20ലധികം പേർ
നവവധുവിന്റെ ഒളിച്ചോട്ടം പുറത്തായോതോടെ കിർമാനി മനോജ് വീണ്ടും മുങ്ങി; ഭാര്യയ്ക്ക് മക്കൾ ഒന്നല്ല രണ്ടെന്ന് അറിഞ്ഞതും നാണക്കേടായി; ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന് ജയിലിലായതിന്റെ ക്ഷീണം തീർക്കാൻ ഓർക്കാട്ടേരിക്കാരിയെ കെട്ടിയ കിർമാണി മനോജ് ഊരാക്കുടുക്കിൽ; പരോളിൽ മുങ്ങിയ കൊലപാതകിക്കായി വല വീശി വീണ്ടും പൊലീസ്; നിമിഷ വധുവായെത്തിയത് സാന്നിത്തിൽ നിന്നും വിവാഹ മോചനം നേടാതെ; മാഹി പന്തക്കലിലെ കല്ല്യാണ വീട്ടിൽ മ്ലാനത പടർന്നത് ഇങ്ങനെ
തിരുവനന്തപുരത്ത് മോഹൻലാൽ...കൊല്ലത്ത് സുരേഷ് ഗോപി...എറണാകുളത്ത് ശ്രീശാന്ത്; ഡൽഹയിൽ സേവാഗും അക്ഷയ് കുമാറും; മുംബൈ പിടിക്കാൻ സാക്ഷാൽ മാധുരി ദീക്ഷിത്ത്; സണ്ണി ഡിയോളിനേയും മത്സരിപ്പിക്കാൻ ആഗ്രഹം; ലോകസഭയിൽ 350 കടക്കാൻ 70ഓളം പ്രമുഖരെ രംഗത്തിറക്കാൻ പദ്ധതിയുമായി അമിത് ഷാ; മനസ്സ് തുറക്കാത്തത് മോഹൻലാൽ മാത്രം; പരിവാറിലൂടെ സൂപ്പർ സ്റ്റാറും അടുക്കുമെന്ന് പ്രതീക്ഷ; മോദി ഭരണം ഉറപ്പിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെ
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ എന്നു ഫോണിൽ പറയുന്ന മെത്രാൻ! കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ച മദർ സുപ്പീരിയർ; സ്വത്ത് വരെ സഭയ്ക്ക് നൽകി നിത്യവ്രതം അനുഷ്ഠിക്കുന്നതിനാൽ പുറത്താക്കാൻ ആർക്കും കഴിയില്ല; പ്രശ്‌നത്തിനെല്ലാം കാരണം അമ്മയെ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതും; ഫ്രാങ്കോയുടെ ക്രൂരതകൾ സിസ്റ്റർ അനുപമ ഓർത്തെടുക്കുമ്പോൾ
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
രതി വൈകൃതം സുഗമമാക്കാൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചൻ പട്ടം പോകാതിരിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയിൽ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തിൽ മർദ്ദനവും; പീഡനക്കേസിൽ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുൻ വൈദികൻ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല
ഷാജൻ സ്‌കറിയ മറുനാടൻ മലയാളി ചീഫ് എഡിറ്റർ മാനേജിങ് എഡിറ്റർ പദവികൾ രാജി വച്ചു; ചെയർമാന്റെ ചുമതല തുടരും; പകരം ചീഫ് എഡിറ്ററായി എക്സിക്യൂട്ടീവ് എഡിറ്റർ എം റിജുവും മാനേജിങ് ഡയറക്ടറായി സിഇഒ ആൻ മേരി ജോർജും നാളെ ചുമതലയേൽക്കും; തലശ്ശേരിക്കാരിയായ ആൻ ചുമതലയേൽക്കുന്നത് മലയാളത്തിലെ ആദ്യ മാധ്യമ മേധാവിയായ വനിത എന്ന റെക്കോർഡോടെ
ഇറ്റാലിയൻ പാർലമെന്റ് അംഗങ്ങളായ കാതറിനും ലൂസിയയും ഓടി നടന്നിട്ടും ഫലം കണ്ടില്ല; ഫ്രാങ്കോയിൽ പരിശുദ്ധാത്മാവല്ല, ചെകുത്താനാണ് വാഴുന്നതെന്ന വൈദികരുടെ നിലപാട് നിർണ്ണായകമായി; മുംബൈ രൂപതയുടെ ഇടപെടൽ ഫലം കണ്ടു; ഒടുവിൽ ജലന്ധറിലെ പീഡനം മാർപ്പാപ്പയും അറിഞ്ഞു; അടിയന്തര റിപ്പോർട്ട് തേടി വത്തിക്കാൻ ഇടപെടൽ; ഫ്രാങ്കോ മുളയ്ക്കലിന് മെത്രാൻ സ്ഥാനം ഒഴിയേണ്ടി വരും; കന്യാസ്ത്രീകളുടെ പ്രതിഷേധക്കരുത്ത് തിരിച്ചറിഞ്ഞ് ആഗോള സഭാ നേതൃത്വം; ഫ്രാങ്കോയെ എല്ലാവരും കൈവിടുന്നുവോ?
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം