Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചീര തോരൻ

ചീര തോരൻ

ആവശ്യമുള്ള സാധനങ്ങൾ

പാചകം 1
ചീര - ഒരു പിടി
പച്ചമുളക് - 2
സവാള - 1
ഉലുവ- 1/4 ടീ.സ്പൂൺ
കരിവേപ്പില
ഉപ്പ് - പാകത്തിന്

പാചകംചെയ്യുന്ന വിധം
റ്റവും കനം കുറച്ച്, അരിഞ്ഞു വെക്കുക, അല്ലെങ്കിൽ കൈകൊണ്ട് പിച്ചി മുറിച്ചിടുക . ഒരു പരന്ന പാത്രത്തിൽ, കടുകുപൊട്ടിച്ച്, സവാള അരിഞ്ഞത് പച്ചമുളക് കീറിയത്, ഒരു നുള്ള് ഉലുവപൊടിയും തൂകി, കരിവേപ്പിലയും ചേർത്ത് ഇളക്കുക. ചീരയിലയും ഇട്ട്, ഉപ്പും ചേർത്ത് ഒന്നു കൂടി ഇളക്കി, ചെറുതീയിൽ വേവിക്കുക. 5 മുതൽ 7 മിനിറ്റ് സമയം കൊണ്ട് വേകും. പരന്ന പാത്രത്തിൽ വിളംബുക. ചോറിന്റെ കൂടെയും, നോമ്പ് സമയത്ത്, ചപ്പാത്തിക്കൊപ്പവും കഴിക്കാം.

പാചകം 2

ചീര - 1 പിടി
പച്ചമുളക് - 2
കൊച്ചുള്ളി - 8
ഉലുവ- 1/4 ടീ.സ്പൂൺ
തേങ്ങ- മ്മ കപ്പ്
കരിവേപ്പില
ഉപ്പ് - പാകത്തിന്

പാചകം

ചീര ഏറ്റവും കനം കുറച്ച്, അരിഞ്ഞു വെക്കുക. 2 മുതൽ 7 വരെയുള്ള സാധനങ്ങൾ ഒരുമിച്ച്, കൈകൊണ്ട് തിരുമി യോജിപ്പിക്കുക. കൂടെ ചീരയും ചേർത്ത് വീണ്ടും കൈകൊണ്ടുതന്നെ തിരുമി യോജിപ്പിക്കുക. ഒരു പരന്ന പാത്രത്തിൽ , കടുകുപൊട്ടിച്ച്, തിരുമികൂട്ടിവച്ചിരിക്കുന്ന ചീരക്കൂട്ട് അതിലേക്ക് ഇട്ട് , തട്ടിപ്പൊത്തി വച്ച്, ചെറുതീയിൽ 5 മിനിട്ടു വേവിക്കുക. ചീര വേവിക്കുംബോൾ മൂടിയാൽ വെള്ളം ഇറങ്ങുന്നതിനാൽ തുറന്നു വച്ച് വേണം വേവിക്കാൻ ശേഷം, അതേ ഒന്നു നിരത്തി, വെള്ളം മുഴുവനും വറ്റിത്തീർത്ത്, തോർത്തി എടുക്കുക. ചീരത്തോരൻ തയ്യാർ.

കുറിപ്പ്:- ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു സ്രോതസ്സാണ്, ചീര. പച്ച നിറത്തിലും ,ചുവന്നനിറത്തിലും ഉള്ള ചീര ഇതേരീതിയിൽ തോരനായി പാചകം ചെയ്യാം. തേങ്ങാ ചേർത്തും , തേങ്ങയില്ലാതെയും രുചിയായി പാചകം ചെയ്യാം. പാചകം 1 ഒരു സാലഡ് രൂപത്തിലുള്ളതും, രണ്ടാമത്തേത് ഒരു തോരൻ പരവത്തിലുള്ളതും ആണ്. പച്ചയും ചുവപ്പും ഒരുമിച്ചു ചേർത്തും തോരൻ തയ്യാറക്കാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP