Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രുചികരമായ ചിക്കൻ ബിരിയാണി ഉണ്ടാക്കുന്നതെങ്ങനെ

രുചികരമായ ചിക്കൻ ബിരിയാണി ഉണ്ടാക്കുന്നതെങ്ങനെ

രുചികരമായി ചിക്കൻ ബിരയാണി ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങളെന്തൊക്കെയെന്ന് ചുവടെ ചേർക്കുന്നു:-

കോഴി ചെറുതായി നുറുക്കിയത് 1 കിലോ, തൈര് ¾ കപ്പ്, മുളക് പൊടി – 1 ടേബിൾ സ്പൂൺ  മഞ്ഞൾപ്പൊടി 1 ടീ സ്പൂൺ, ഇഞ്ചി അരച്ചത് - 1 ടീ സ്പൂൺ, വെളുത്തുള്ളി ടീ സ്പൂൺ (അരച്ചത്), ഉപ്പ് പാകത്തിന്, പെരുംജീരകം ടീ സ്പൂൺ (പൊടിച്ചത്), കുരുമുളക് 1 ടീ സ്പൂൺ (പൊടിച്ചത്), ബിരിയാണി അരി - 1 ½ കപ്പ്, കറുവാപ്പട്ട്, ഗ്രാമ്പു, ഏലക്ക, കച്ചോലം, മല്ലിയില, സവാള - 1 അരിഞ്ഞു വറുത്തത്,  പറങ്കിയണ്ടി 10 എണ്ണം,  ഉണക്ക മുന്തിരി 10 എണ്ണം, മഞ്ഞൾപ്പൊടി 1 ടീ. സ്പൂൺ, പാൽ ½ കപ്പ്, പച്ചമുളക് ചെറുതായി അരിഞ്ഞത് - 2 എണ്ണം, എണ്ണ /നെയ്യ്, കറിവേപ്പില, മല്ലിയില 1/2 കപ്പ്, വെളിച്ചെണ്ണ – ½ കപ്പ്, നെയ്യ് – ½ കപ്പ്, പുതിനയില ½ കപ്പ്.

പാചകം ചെയ്യുന്ന വിധം

ചിക്കൻ ഇടത്തരം കഷണങ്ങളായി മുറിച്ച്, അരപ്പ് കൂട്ടുകൾ (തൈര് ¾ കപ്പ്, മുളക് പൊടി – 1 ടേബിൾ സ്പൂൺ  മഞ്ഞൾപ്പൊടി 1 ടീ സ്പൂൺ, ഇഞ്ചി അരച്ചത് - 1 ടീ സ്പൂൺ, വെളുത്തുള്ളി ടീ സ്പൂൺ (അരച്ചത്), ഉപ്പ് പാകത്തിന്, പെരുംജീരകം ടീ സ്പൂൺ (പൊടിച്ചത്), കുരുമുളക് 1 ടീ സ്പൂൺ (പൊടിച്ചത്)) ഒരുമിച്ചരച്ച്, അതിന്റെ പകുതി ചിക്കനിൽ പുരട്ടി വെക്കുക, കുറഞ്ഞത് നാലു മണിക്കുറെങ്കിലും, അതല്ലെങ്കിൽ തലെദിവസം രാത്രിയിൽ പുരട്ടി ഫ്രിഡ്ജിൽ വെയ്ക്കുക.

അരി കഴുകി വാലവച്ചതിനു ശേഷം, 1 മുതൽ 4 വരെയുള്ളവ ചേർത്ത് വെള്ളം വെട്ടിത്തിളക്കുംബോൾ അരിയിട്ട് മുക്കാൽ വേവിൽ വാങ്ങി വെള്ളം ഊറ്റി വെക്കുക.

ചിക്കൻ മസാലയ്ക്കായി, പകുതി നെയ്യും വെളിച്ചണ്ണയിൽ സവാള വഴറ്റി അതിലേക്ക് ബാക്കി അരപ്പും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയില പുതിനയിലയിൽ കറിവേപ്പില എന്നിവചേർക്കുക. എണ്ണ തെളിഞ്ഞു വരുമ്പോൾ അതിലേക്ക് ചിക്കൻ ചേത്ത്, മൂടി വേവിക്കുക.

15 മിനിറ്റിൽ ചിക്കൻ നന്നായി വെന്തുവരും, ഇതിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ചോറ് നിരത്തുക, അതിനു മുകളിലായി, പാലിൽ മഞ്ഞൾപ്പോടി കലക്കിയത് ഒഴിക്കുക. കൂടെ അൽപ്പം നെയ്യും ഒഴിക്കാം. 10 മിനിറ്റ് മൂടി ഒരു ചപ്പാത്തിക്കല്ലിനു മുകളിൽ വച്ച് , ചെറുതീയിൽ ഒന്നുകൂടി വേവിക്കുക. ശേഷം വിളമ്പി, വറുത്തുവച്ചിരിക്കുന്ന ഉള്ളിയും, അണ്ടിപ്പരിപ്പും മുന്തിരിയിയും അലങ്കരിച്ചു വിളമ്പുക.

അടിക്കുറിപ്പ്

ബിരിയാണിക്കൊപ്പം, പുതിന ഇല, പച്ചമുളക്, ഇഞ്ചി, ഉപ്പ് ഇവ ചേർത്തരച്ച് കൂടെ അല്പം തൈരും ചേർത്തുണ്ടക്കുന്ന പുതിന ചട്ണിയും, ഉള്ളിയും തൈരും ചേർത്ത സാലഡും, പപ്പടവും, അച്ചാറുകളും സാധാരണ ബിരിയാണിക്കൊപ്പം വിളമ്പാറുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP