Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിക്കൻ Sulfath ബിരിയാണി

ചിക്കൻ Sulfath ബിരിയാണി

ചേരുവകള്

കോഴി ചെറുതായി നുറുക്കിയത് - 1 കിലോ
സവാള - 3
പച്ചമുളക് ചെറുതായി അരിഞ്ഞത് - 2 എണ്ണം
തക്കാളി - 2
പെരുംജീരകം - ടീ. സ്പൂൺ (പൊടിച്ചത്)
കരിവേപ്പില - 2 തണ്ട്

ചിക്കൻ അരപ്പിന്
കുരുമുളക് പൊടി 1 ടേ.സ്പൂൺ
മഞ്ഞൾപ്പൊടി- 1 ടീ. സ്പൂൺ
ഇറച്ചിമസാല പൊടി- 2 ടീ.സ്പൂൺ
ഇഞ്ചി- 1 ടീ. സ്പൂൺ (അരച്ചത്)
വെളുത്തുള്ളി - 1 ടീ. സ്പൂൺ (അരച്ചത്)
ഉപ്പ്- പാകത്തീന്

അരി
ബിരിയാണി അരി 1 ½ കപ്പ്
വെള്ളം 4 ½ കപ്പ്
കറുവാപ്പട്ട്, ഗ്രാംബു, ഏലക്ക, കച്ചോലം, വഴണയില
നെയ്യ്- 1 ടേ.സ്പുൺ
ഉപ്പ് പാകത്തീന്

അലങ്കരിക്കാൻ
മല്ലിയില, പുതിനയില- ½ കപ്പ്
സവാള - 1 അരിഞ്ഞു വറുത്തത്
പറങ്കിയണ്ടി- 10
ഉണക്ക മുന്തിരി- 10
പൈനാപ്പിൾ എസ്സ്ൻസ്- 1 ടീ. സ്പൂൺ
കറുവാപ്പട്ട, ഗ്രാംബു, ഏലക്ക, കച്ചോലം, ജാതിപത്രി

പാചകം ചെയ്യുന്ന വിധം-

സവാള കനം കുറച്ചരിഞ്ഞ് വറുത്തുവെക്കുക. അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവയും വറത്തുകോരി വെക്കുക. കറുവാപ്പട്ട്, ഗ്രാംബു, ഏലക്ക, കച്ചോലം, പെരുംജീരകം, ജാതിപ്രതി എന്നിവയും വറത്തുകോരി വെക്കുക.

ആദ്യ പടി:-ചിക്കൻ ഇടത്തരം കഷണങ്ങളായി മുറിച്ച്, ഇറച്ചിക്കുള്ള 3 മുതൽ 6 വരെയുള്ള മസാലകൾ പുരട്ടി ചിക്കൻ വേവിക്കുക.

അടുത്തപടി:- നല്ല കട്ടിയുള്ള പാത്രത്തിൽ നെയ്യും വെളിച്ചെണ്ണയും സമം ഒഴിച്ച് അതിലേക്ക് 3 സവാള അരിഞ്ഞ് വച്ചത് വഴറ്റുക. നാന്നായി വഴന്നു കഴിഞ്ഞാൽ പച്ചകുളകും താക്കാളിയും ചേർത്ത് വീണ്ടും വഴറ്റി, വറുത്തു വച്ചിരിക്കുന്ന മസാലയും പൊടിച്ച്, വേവിച്ചു വച്ച് ചിക്കൻ ചേർത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് കറിവേപ്പില കൂടിച്ചേർത്ത് ഒന്നടച്ചുവച്ച് ,10 മിനിട്ടുകൂടി വേവിക്കുക.

അരി
അരി കഴുകി 1 മണിക്കൂർ മുൻപ് കുതിരാൻ വെക്കുക. 3, 4,5 ചേരുവ ചേർത്ത് വെള്ളം വെട്ടിത്തിളക്കുംബോൾ അരിയിട്ട് മുക്കാൽ വേവിക്കുക. അപ്പോൾ വെള്ളം ഏതാണ്ട് മുക്കാലോളം പറ്റിയിരിക്കും. അതിൽ നിന്ന് പകുതി അരി കോരിമാറ്റുക. ബാക്കി അരിയിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയില പുതിനയില എന്നിവ തൂകി, ചിക്കൻ തയ്യാറാക്കീ വച്ചിരിക്കുന്നത് നിരത്തുക. ½  ടീസ്പൂൺ പൈനാപ്പിൾ എസ്സനും തൂക്കുക. കൂടെ ഇടക്കിടക്ക് 2 സ്പൂൺ നെയ്യും തൂകുക. അതിനു മുകളിലായി ബാക്കി ചോറും നിരത്തുക. വറുത്തു വച്ചിരിക്കുന്ന മുന്തിരി, അണ്ടിപ്പരിപ്പ്, സവാള എന്നിവയും നിരത്തി, ബാക്കി മല്ലിയില പുതിനയില എന്നിവയും നിരത്തിൽ എസ്സെനും തുക്കുക. നെയ്യ് വീണ്ടും 2 സൂപൂൺ ഒഴിക്കുക. പാത്രം മുറുകെ അടച്ച്, ഏറ്റവും ചെറുതീയിൽ ½ മണിക്കൂർ കൂടി വേവിക്കുക.

കുറിപ്പ്:- അരി വേവിക്കുന്നതും, ചിക്കൻ വേവിക്കുന്നതും പ്രത്യേകം ആണെങ്കിലും ,മുക്കാൽ ഭാഗം എത്തുംബോൾ ,ദം ബിരിയാണി പോലെ ,അവസാന ഭാഗം വേകുന്നത് ഒരുമിച്ചാണ്. എല്ലാ മസാലയും, സവാളയും,മറ്റും ഒരു വറുത്തിട്ടാണ് പൊടിച്ചും, വറുത്തും ചിക്കനിൽ ചേർക്കുന്നത്. വിളംബുംബോൾ ,സവാളം, പച്ചമുളക്, ഇഞ്ചി, മല്ലിയിൽ പുതിന എന്നിവ കൊത്തിയരിഞ്ഞ് തൈരിൽ ചേർത്ത, സാലാഡും പപ്പടവും ചേർത്ത് വിളംബുക. 


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP