Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്രീൻ ബിരിയാണി

ഗ്രീൻ ബിരിയാണി

ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ- 1 ( ഇടത്തരം)
പുതിന- ½ കപ്പ്
മല്ലിയില- ½ കപ്പ്
പച്ചമുളക്- 15
ഇഞ്ചി- 1 ടേ.സ്പൂൺ
വെളുത്തുള്ളി- 1 ടേ.സ്പൂൺ
കറിവേപ്പില- 2 കതിർപ്പ്
മല്ലിപ്പൊടി- 1 ½ ടേ.സ്പൂൺ
സവാള- 2
നെയ്യ്- ½ കപ്പ്
ഉപ്പ്- പാകത്തിന്
അരി - 1 ½ കപ്പ്
കറുവാപ്പട്ട, ഗ്രാമ്പു, ഏലക്ക- 1 ടേ.സ്പൂൺ

പാകം ചെയ്യുന്നവിധം
അരി കഴുകി കുതിരാൻ വെക്കുക. 2 മുതൽ 8 വരെയുള്ള ചേരുവകകൾ ഒരുമിച്ചരക്കുക. സവാള അരിഞ്ഞ് അല്പം എണ്ണയും നെയ്യും ചേർത്ത് വഴറ്റുക. അതിലേക്ക് അരച്ചു വച്ച അരപ്പ് ചേർത്ത് വീണ്ടും ഇളക്കുക. എണ്ണ തെളിഞ്ഞു വരുമ്പോൾ അതിലേക്ക് ചിക്കൻ കഷണങ്ങൾ ചേർത്ത് 2 മിനിറ്റ് ഇളക്കിച്ചേർക്കുക. കുതിർത്തു വച്ചിരിക്കിന്ന അരി ചിക്കന്റെ മുകളിൽ നിരത്തി ഉപ്പും വിതറി കറുവാപ്പട്ട, ഗ്രാംബു, ഏലക്ക എന്നിവയും നിരത്തി, അരിയും നിരത്തിവെക്കുക. അതിലേക്ക് ½ ഗ്ലാസ്സ് ചൂടു വെള്ളവും ചേർത്ത്, ഒരു അലുമിനിയം ഫോയിൽ കൊണ്ടു മൂടി, മുളകിൽ ഒരടപ്പും വച്ചടച്ച്, 10 മിനിട്ട് നല്ല തീയും, അടുത്ത 10 മിനിട്ട് ചെറുതീയിലും മൂടി വച്ച് വേവിക്കുക. ഇടക്ക് തുറന്ന് ആവശ്യമെങ്കിൽ അല്പം കൂടി വെള്ളം ചേർത്ത്, അരിവെന്തെന്ന് ഉറപ്പു വരുത്തുക. ശേഷം എല്ലാം ഒന്നുകൂടി ഇളക്കിയിട്ട്, മുകളിൽ മല്ലിയിൽ അരിഞ്ഞതു വിതറി വിളംബാം. സാലടും പപ്പടവും ബിരിയാണിക്കൊപ്പം കഴിക്കാം.

കുറിപ്പ് :- ദം ബിരിയാണി എന്നതിനേക്കാൾ , എളുപ്പത്തിൽ തയ്യാറക്കാവുന്ന ഒരു ബിരിയാണിയായി ഈ ഗ്രീൻ ബിരിയാണിയെ വിളിക്കാം. എല്ലാ ഇലകളും ചേരുന്നതുകൊണ്ട് ഒരു പച്ച നിറവും ഉണ്ട്. അരിയും ചിക്കനും ഒരുമിച്ചു വേവിക്കുന്നതുകൊണ്ട് ഒരു പാത്രത്തിൽത്തന്നെ ഉണ്ടാക്കിയെടുക്കുകയും ചെയ്യാം.




കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP