Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമീകൃത പ്രഭാത ഭക്ഷണം എങ്ങനെ ഉണ്ടാക്കാം

സമീകൃത പ്രഭാത ഭക്ഷണം എങ്ങനെ ഉണ്ടാക്കാം

മീകൃത പ്രഭാത ഭക്ഷണം ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം:-

പാൻ കേക്ക്

മൈദ 1 കപ്പ്
പാൽ ½ കപ്പ്
മുട്ട  2 എണ്ണം
നാരങ്ങ – 1

മുട്ടയും പാലും നന്നായി പതപ്പിച്ചു യോജിപ്പിക്കുക. അതിലേക്ക് കുറച്ചു കുറച്ചായി മൈദയും ചേർത്ത് കട്ടയില്ലാതെ കലക്കി യോജിപ്പിക്കുക. അതിലേയ്ക്ക് നാരങ്ങയുടെ പുറംതൊലി മാത്രം ചിരണ്ടി ചേർക്കുക. ഒരു നോൺസ്റ്റിക്ക് പാത്രത്തിൽ കുഴിയുള്ള തവികൊണ്ട് പാത്രത്തിൽ നിന്ന് പൊക്കി ഒഴിക്കുക. പരന്നു വീണില്ലെങ്കിൽ തവികൊണ്ട് അൽപ്പം പരത്തുക. രണ്ടു വശവും ചെറിയ തട്ടുദോശ പരുവത്തിൽ എടുക്കുക.

പാൻ കേക്ക് സിറപ്പ്

സിറപ്പുകൾ ധാരാളം വാങ്ങാൻ കിട്ടും, എന്നാൽ പങ്ങൾ കൊണ്ട്, പഞ്ചസാരയും, അല്പം കറുവാപ്പാട്ട, ഗ്രാമ്പു എന്നിവയുടെ പൊടികൾ ചേർത്ത് നമുക്ക് സ്വയം തയ്യാറാക്കാം. അവയെല്ലാം തന്നെ എന്നും നല്ല പഴങ്ങളുടെ ഉപയോഗവും കൂടെ, കെമിക്കലുകൾ ചേരാത്ത ആഹാരം എന്ന നിർദ്ദേശവും പാലിക്കപ്പെടുന്നു.

സ്‌ട്രോബറി സിറപ്പ്

സ്‌ട്രോബറി – ½ കപ്പ്
പഞ്ചസാര 3 ടേബിൾ സ്പൂൺ
സ്‌ട്രോബറിയും പഞ്ചസാരയും ഒരുമിച്ചു ചേർത്ത് മിക്‌സിയിൽ അടിച്ചെടുക്കുക. പാൻ കേക്കിന്റെ മുകളിലേക്ക് ഇത് ഒഴിച്ച് കഴിക്കുക.

ഓറഞ്ച് സിറപ്പ്

ഓറഞ്ച് – 1
പഞ്ചസാര 3 ടേബിൾ സ്പൂൺ
കറുവാപ്പട്ട ഒരു നുള്ള് (പൊടി)

ഒറഞ്ച് തൊലിപൊളിച്ച്, പുറം പാളിയും പൊളിച്ച് കുരുവും കളഞ്ഞ്, പഞ്ചസാര ചേർത്ത് ഒരു നോൺസ്റ്റിക് പാനിൽ കുറുക്കിയെടുക്കുക. പാൻ കേക്കിന്റെ മുകളിൽ ഇതൊഴിച്ച് കഴിക്കുക. എല്ലാത്തരം പഴങ്ങളും ഇതുപോലെ പഞ്ചസാരയിട്ട് തിളപ്പിച്ച്, അല്ലെങ്കിൽ പഞ്ചസാര ചേർത്ത് മിക്‌സിയിൽ അടിച്ച്, പാൻ കേക്കിന്റെ പുറത്തൊഴിച്ച് കഴിക്കാം.

ഫ്രൂട്ട് പഞ്ച്

ന്നും രാവിലത്തെ ഭക്ഷണത്തിനൊപ്പം, ഒന്നുരണ്ടു പഴങ്ങൾ ഒരുമിച്ച് മിക്‌സിയിൽ അടിച്ച്, കട്ടിയായ ഒരു ജൂസ് ആയി കുടിക്കുന്നതിനെയാണ് ഫ്രൂട്ട് പഞ്ച് അല്ലെങ്കിൽ സ്മൂത്തി എന്നു പറയുന്നത്. സാധാരണയായി, പഞ്ചസാര ചേർക്കാറില്ല, ആവശ്യമെങ്കിൽ ഇഷ്ടാനുസരണം ആവാം.

പഴം + ഓമക്ക
ഓമക്ക+ ഓറഞ്ച്
ഓറഞ്ച്+ സ്‌ട്രോബറി
ആപ്പിൾ+ പഴം

നമ്മുടെ ഇഷ്ടാനുസരണം, പലതരം പഴങ്ങൾ ഒരുമിച്ച് ചേർത്ത് ഒരു ഗ്ലാസ്സ് ജൂസ്സ് ഇതുപോലെ കുടിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്.

ഓട്സ്

രാവിലത്തെ ഭക്ഷണത്തിനൊപ്പം ഒരു ഗ്ലാസ്സ് ഓട്ട്‌സ് കുടിക്കുന്നത് ഏറ്റവും നല്ലതാണ്. ഡയബെറ്റിസ്, ബി പി എന്നീ അസുഖങ്ങൾ ഉള്ളവർക്ക് പ്രത്യേകിച്ചും ഒരു വലിയകപ്പ് ഓട്‌സ് കഴിക്കുന്നത് അത്യാവശ്യമാണ്. ഓട്ട്‌സ് പകുതിപാലും വെള്ളവും ചേർന്ന മിശ്രിതത്തിൽ വേവിച്ച്, ആവശ്യമെങ്കിൽ അൽപ്പം പഞ്ചസാരയും, ഉപ്പും ചേർത്ത് കഴിക്കാം. അല്ലെങ്കിൽ അതിനോടൊപ്പം അല്പം കിസ്മിസ്സ് (ഉണക്കമുന്തിരി) ബദാം, വാൾനട്ട്‌സ് എന്നിവയും ചേത്ത് കഴിക്കാം.
Displaying pancake  April  5.jpg
സമീകൃത പ്രഭാത ഭക്ഷണം: രാവിലത്തെ ഭക്ഷണത്തിനൊപ്പം അധികം എണ്ണയില്ലാത്തെ ആഹാരങ്ങളും, പഴങ്ങളും, ഓട്‌സ് എന്നിവ അടങ്ങിയ, ആഹാരം ആണ് ദഹനത്തിനും ആരോഗ്യത്തിനും നന്ന്. പാലും മുട്ടയും, അധികം ആവാതെ മിതമായി കഴിക്കുന്നതും നല്ലതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP