Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോട്ടയം താറാവ്

കോട്ടയം താറാവ്

സപ്‌ന അനു ബി ജോർജ്‌

1. താറാവുകറി

വേണ്ട ചേരുവകൾ:-

1. താറാവ് ഇറച്ചി - 2 കിലോ
2. മല്ലി പൊടി - 2 1/2 ടേ.സ്പൂൺ
3. മുളക് പൊടി - 1 1/2 ടേ.സ്പൂൺ
4. കുരുമുളക് പൊടി - 1 ടേ.സ്പൂൺ
5. ഇഞ്ചി കുഴമ്പത് - 1 1/2 ടേ.സ്പൂൺ
6. വെളുത്തുള്ളി കുഴമ്പ് - 1/2 ടേ.സ്പൂൺ
7. ഗരം മസാല - 1 ടേ.സ്പൂൺ
8. മഞ്ഞൾപൊടി - 1 ടേ.സ്പൂൺ
9. കറിവേപ്പില - വേണ്ടത്ര
10. ഉപ്പ് - രുചിക്ക്
11. ഉള്ളി - 6 ഇടത്തരം, നുറുക്കിയത്
12. വെളിച്ചെണ്ണ - 1/2 കപ്പ് (നാടൻരുചി കിട്ടാൻ വെളിച്ചെണ്ണ വേണം.)

അലങ്കരിക്കാൻ വേണ്ട ചേരുവകൾ:-

13. മല്ലി ഇല - വേണ്ടത്ര
14. ഉരുളൻ കിഴങ്ങ് - 2 എണ്ണം - അരിഞ്ഞ് വറുത്തത്

ഉണ്ടാക്കേണ്ട വിധം:-

കൊഴുപ്പില്ലാത്ത താറാവ് ഇറച്ചി തൊലി കളഞ്ഞ് ഇടത്തരം കഷണങ്ങളാക്കുക. കഴുകി ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെള്ളത്തിൽ കഴുകുക. മശാല തയ്യാറാവുന്നതുവരെ ഇതിനെ വെള്ളത്തിൽ തന്നെ വയ്ക്കുക.പ്രഷർ കുക്കർ ചൂടാക്കി അതിൽ അരകപ്പ് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഉള്ളി അതിൽ ഇട്ട് ചുവക്കുന്നതുവരെ വരട്ടുക. ചൂട് കുറച്ച് അതിൽ ഇഞ്ചി - വെളുത്തുള്ളി കുഴമ്പുകളും കുരുമുളക് പൊടിയും ചേർക്കുക. മല്ലിപൊടി, മുളക് പൊടി, ഗരം മസാല എന്നിവ ചേർത്ത് കുഴമ്പാക്കി ഉപ്പും ചേർത്ത് പ്രഷർ കുക്കറിലെ മറ്റ് കൂട്ടുകളോടൊപ്പം ചേർത്ത് എണ്ണ വേർപെടുന്നതുവരെ ഇളക്കി ചൂടാക്കുക. തുടർന്ന് താറാവ് ഇറച്ചി നല്ലതായി കഴുകി വെള്ളം തോർത്ത് പ്രഷർ കുക്കറിലെ മസാലയിലേയ്ക്ക് ചേർക്കുക. ചെറുതീയിൽ ഇതിനെ ചൂടാക്കുക. ഇറച്ചിയിൽ നിന്ന് വെള്ളം വാർന്നു തുടങ്ങും. ഇത് ഇറച്ചി വേകാൻ വേണ്ടതില്ലെങ്കിൽ വേണ്ട ചൂട് വെള്ളം കൂടി (ഒന്ന് - രണ്ട് കപ്പ്) ചേർക്കുക. തുടർന്ന് പ്രഷർ കുക്കർ അടച്ച് മൂന്ന് വീസിൽ കേൾക്കുന്നതുവരെ ഇറച്ചി വേകിക്കുക. തീ കുറച്ച് പത്ത് മിനിട്ട് കൂടി വേകിക്കുക. പ്രഷർ കുക്കർ ഉപയോഗിക്കാതെ തുറന്ന പാത്രത്തിൽ വേകിക്കുകയാണെങ്കിൽ നല്ല തീയിൽ 15 മിനിട്ടും ചെറു തീയിൽ 20 മിനിട്ടും വേകണം. കറിയിൽ വേണ്ടത്ത കുഴമ്പ് ഉണ്ടെന്ന് ഉറപ്പാക്കുക.മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റി മല്ലി ഇലയും വറുത്ത ഉരുളൻ കിഴങ്ങും വിതറി അലങ്കരിക്കുക.

2. താറാവ് റോസ്റ്റ്

ഉണ്ടാക്കുന്ന വിധം:-

റച്ചിയിൽ നിന്നിറങ്ങുന്ന വെള്ളം ധാരാളം മതിയാക്കും, ഇറച്ചി വെന്തെടുക്കാൻ അല്ലെങ്കിൽ പ്രഷർ കുക്കറിൽ, വെള്ളം ഇറങ്ങിയതിനുശേഷം 2,3 വിസീൽ വരുന്നതുവരെ വേവിക്കുക. ഒരു പരന്ന പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് താറാവ് കഷണങ്ങളും, മസാലയും ചേർത്ത് വരട്ടിയെടുക്കുക. നല്ലവണ്ണം കഷണങ്ങൾ എണ്ണയിൽ കിടക്കുമ്പോൾ നീളത്തിൽ മുറിച്ച് പുഴുങ്ങി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കഷണങ്ങൾ കൂട്ടി ചേർത്തിളക്കി, മൂപ്പിക്കുക.വിളമ്പുന്ന പാത്രത്തിന്റെ വക്കിൽ ഉരുളക്കിഴങ്ങു കഷണങ്ങൾ വച്ച് വിളമ്പുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP