Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവയ്ക്ക മെഴുക്കുപുരട്ടി

കോവയ്ക്ക മെഴുക്കുപുരട്ടി

കോവയ്ക്ക മെഴുക്കുപുരട്ടി

കോവയ്ക്ക- 10
പച്ചമുളക്- 3
ഉപ്പ് - പാകത്തിന്
കരിവേപ്പില- ആവശ്യത്തിന്
വെളിച്ചെണ്ണ- 2 ടേ.സ്പൂൺ

പാകം ചെയ്യുന്നവിധം

കോവക്ക നീളത്തിലോ വട്ടത്തിലോ, കനം കുറച്ച് അരിയുക, ഉപ്പും കരിവേപ്പിലയും, പച്ചമുളക് കീറിയതും ചേർത്ത് അല്പം വെള്ളം തളിച്ച്, 2 മിനിട്ട് മൂടിവെക്കുക. മൂടി തുറന്ന് 2 സ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് 2 മിനിട്ടു കൂടി തുറന്ന് വച്ച് വഴറ്റുക. കോവക്ക തയ്യാർ.

കുറിപ്പ്: കൃഷി രീതി - ഭക്ഷ്യയോഗ്യമായ കോവയ്ക്ക ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ് കോവൽ, കോവ എന്നും പറയുന്നു. ഈ സസ്യത്തിലുണ്ടാവുന്ന കോവക്ക പ്രോട്ടീൻ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ്. ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണിത്. വള്ളി മുറിച്ചു നട്ടാണ് കോവൽ കൃഷി ചെയ്യുന്നത്. തുടർച്ചയായി വലിപ്പമുള്ള കായ്ഫലം തരുന്ന തായ് വള്ളികളിൽ നിന്നാണ് വള്ളി ശേഖരിക്കേണ്ടത്. ഉണങ്ങിയ കാലിവളം, തരിമണൽ, മേൽമണ്ണ് എന്നിവ സമം കൂട്ടിയിളക്കിയത് പോളിത്തിൻ കവറിന്റെ മുക്കാൽ ഭാഗം വരെ നിറക്കുക. വള്ളിയുടെ രണ്ടു മുട്ടുൾ മണ്ണിൽ പുതയാൻ പാകത്തിൽ വള്ളികൾ നടുക. ഇവ തണലിൽ സൂക്ഷിക്കുക. ആവശ്യത്തിനു മാത്രം നനക്കുക. ഒരു മാസത്തിനുള്ളിൽ തൈകൾ മാറ്റി നടാം. പോളിത്തിൻ കവറിന്റെ ചുവടു കീറി കുഴിയിലേക്കു വെക്കുക. അര മീറ്റർ വീതിയും താഴ്ചയും ഉള്ള കുഴികളിലാണു നടേണ്ടത്.

പരിചരണം:- വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടാം. അല്ലെങ്കിൽ ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ ചേർത്തു രണ്ടാഴ്ചയിൽ ഒരിക്കൽ തടത്തിൽ ഒഴിച്ചു കൊടുക്കുക. മാസത്തിൽ രണ്ടുതവണ ചുവടു കിളച്ചിളക്കി ചാണകം ചാരം, എല്ലുപൊടി ഇവ ഏതെങ്കിലും ചേർത്തു കൊടുക്കുക.ഒരു മാസം പ്രായമായ കോവൽ ചെടികളിൽ കായയുണ്ടാകാൻ തുടങ്ങും. നനച്ചു കൊടുത്താൽ വിളവു കൂടുതൽ ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ കായ് പറിച്ചെടുക്കാം.

കോവക്ക അച്ചാർ
കോവക്ക ¼ കിലോ,
പുഴുക്കലരി - 100 ഗ്രാം,
ഉലുവ 1 ടീ.സ്പൂൺ
കുരുമുളക് - 4
ചെറുനാരങ്ങ - 4
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം:-

ചെറുനാരങ്ങ പിഴിഞ്ഞു നീരെടുക്കുക. കോവക്ക കഴുകി വൃത്തിയായി കനം കുറച്ച് വട്ടത്തിലരിയുക. കോവക്കയും ചെറുനാരങ്ങനീരും പാകത്തിനു ഉപ്പും ചേർത്തു വയ്ക്കുക. അരി, ഉലുവ, കുരുമുളക് എന്നിവ ചട്ടിയിലിട്ട് വെവ്വേറെ തരിയില്ലാതെ പൊടിച്ചെടുക്കണം. പച്ചമുളകു ചതച്ചെടുക്കുക. അരിഞ്ഞു വച്ച കോവക്കയിൽ അരിപ്പൊടി, ഉലുവപ്പൊടി, കുരുമുളകുപ്പൊടി, പച്ചമുളകു എന്നിവ ചേർത്തു ഇളക്കി പാകത്തിനു ചൂടു വെള്ളം ചേർത്തു ഉപയോഗിക്കാം.

അറേബ്യൻ കോവക്ക അച്ചാർ

റേബ്യയിൽ വളരെ പ്രചാരത്തിലുള്ളയാണ് അച്ചാറുകൾ. അല്പം വിനാഗിരിയും ഉപ്പു ചേർത്ത ലായിനിയിൽ കോവക്ക വട്ടത്തിൽ അരിഞ്ഞ് എടുത്ത് വെക്കുക. രണ്ടാഴ്‌ച്ചക്കു ശേഷം ഉപയോഗിച്ച് തുടങ്ങാം. ഇത് 6 മാസത്തിൽ കൂടുതൽ കേടുകൂടാതെ ഇരിക്കും. കുബ്ബൂസ് എന്നിവയുടെ കൂടെ ചേർത്ത് ഉപയോഗിക്കാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP