Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയകരമായ ബിസിനസിനായി ചില സാമ്പത്തിക ബാലപാഠങ്ങൾ

വിജയകരമായ ബിസിനസിനായി ചില സാമ്പത്തിക ബാലപാഠങ്ങൾ

കാര്യമെന്തൊക്കെ പറഞ്ഞാലും നേരാംവണ്ണം ബിസിനസ് നടത്തിക്കൊണ്ടുപോകണമെങ്കിൽ പണം വേണം. പാതിവഴിയിൽ വച്ച് ബിസിനസ് നിർത്തിയവരോട് കാരണം ചോദിച്ചുനോക്കൂ സംരംഭകസ്വപ്നം പാതിവഴിലുപേക്ഷിച്ച് പിന്തിരിഞ്ഞോടാനുള്ള കാരണം മിക്കവാറും 'സാമ്പത്തികസമ്മർദ്ദം' ആയിരിക്കും. പ്രതീക്ഷിച്ച സ്രോതസുകളിൽ നിന്ന് നിക്ഷേപം/വരുമാനം വരാതിരിക്കുകയോ അപ്രതീക്ഷിതമായ ചെലവുകളിലൂടെ കയ്യിലെ പണം ചോർന്നുപോവുകയോ ചെയ്യുമ്പോൾ ഇത് സംഭവിക്കാം.നിങ്ങളുടെസംരംഭകത്വസ്വപ്നം എത്രയും ശക്തമായിക്കൊള്ളട്ടെ, ബിസിനസ് മുന്നോട്ടുനീക്കാൻ അത്യാവശ്യമുള്ള പണം കയ്യിലില്ലെങ്കിൽ ആവേശമൊക്കെ ചോർന്നു പോകും.

വിജയകരമായ ബിസിനസ് സംരംഭം കെട്ടിപ്പടുക്കാൻ അടിസ്ഥാനസാമ്പത്തിക തത്വങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്

ആദ്യാക്ഷരങ്ങൾ

സംരംഭവുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്യേണ്ടിവരുന്ന പണത്തെ രണ്ട് കള്ളികളിലാക്കി തിരിക്കാം ഇൻഫ്‌ലോ യും ഔട്ട്ഫ്‌ലോയും. പണമൊഴുകുന്ന ദിശ അകത്തേക്കോ പുറത്തേക്കോ എന്നതാണ് ഈ വർഗീകരണത്തിന്റെ മാനദണ്ഡം.

വിവിധ മാർഗങ്ങളിലൂടെ സംരംഭത്തിലേക്ക് പണം വരാം. അത് സംരംഭകന്റെ നിക്ഷേപമാവാം, സംരംഭത്തിനായി എടുക്കുന്ന വായ്പകളാവാം. ഇവയിലുപരി ഉൽപ്പന്നം/സേവനം വിൽക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനമാകാം. 

മേൽ വിവരിച്ചവയുടെ മറുവശമാണ് സംരംഭത്തിൽ നിന്ന് പുറത്തേക്കൊഴുകുന്ന പണം. നിക്ഷേപകർ തുക പിൻവലിക്കുമ്പോഴോ, വായ്പ തിരിച്ചടക്കുമ്പോഴോ, ഉൽപ്പാദനചെലവുകൾക്കായോ പുതിയ ആസ്തികൾ സ്വന്തമാക്കുമ്പോഴോ ചെലവാകുന്ന പണമാണ് ഔട്ഫ്‌ലോ. എടുത്തെഴുതേണ്ടതില്ലാത്ത ബാലപാഠമാണ് ഔട്ട്ഫ്‌ലോയേക്കാൾ ഉയർന്ന ഇൻഫ്‌ലോ സ്ഥിരമായി മെയിന്റയിൻ ചെയ്യാനാവുമ്പോഴാണ് സുസ്ഥിരമായ ഒരു ബിസിനസ് സാധ്യമാവുന്നത്.

ബിസിനസ്സിലെ പണം

ൻഫ്‌ലോ ഔട്ട്ഫ്‌ലോ എന്ന് രണ്ട് കള്ളികളിൽ മാത്രമൊതുക്കാനാവുന്നതല്ല ബിസിനസിലെ വരവുചെലവുകൾ. അൽപ്പം കൂടി വിശദമായ ഒരു വിശകലനം ഇതിൽ ആവശ്യമാണ്

ബിസിനസിലെ പണം പ്രധാനമായും മൂന്ന് തരത്തിലാണുള്ളത്

1) മൂലധനം

ബിസിനസിനാവശ്യമായ മൂലധനം കണ്ടെത്തുകയാണ് ആദ്യപടി. സംരംഭത്തിനാവശ്യമായ ആസ്തികൾവാങ്ങാനുംപശ്ചാത്തലസൗകര്യമൊരുക്കാനും പ്രവർത്തനമൂലധനം കരുതിവെയ്ക്കാനും പണം ആവശ്യമാണ്. ഇത് സംരംഭകന്റെ കയ്യിലുള്ള പണമാകാം, ബാങ്കുകളിൽ നിന്നോ മറ്റ് ധനകാര്യസ്ഥാപനങ്ങളിൽ നിന്നോ വായ്പയെടുക്കുന്നതുമാവാം. ബിസിനസ്സിന് മൂലധനനിക്ഷേപമോ ലോണോ ലഭ്യമാവുന്നതാണ് ഈ വിഭാഗത്തിലെ ഇൻഫ്‌ലോ. നിക്ഷേപകൻ പണം പിൻവലിക്കുന്നതോ, വായ്പാതുക തിരിച്ചടക്കുന്നതോ ആണ് ഔട്ട്ഫ്‌ലോ.

2) ആസ്തി

ബിസിനസിന്റെ അടിസ്ഥാനപ്രവർത്തനങ്ങൾക്ക് പശ്ചാത്തലമൊരുക്കുന്നവയെല്ലാം ആസ്തി എന്ന ഗണത്തിൽ വരും. ഉൽപ്പാദനമേഖലയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയെ സംബന്ധിച്ച് ഫാക്ടറിക്കാവശ്യമായ മെഷീനുകളും അനുബന്ധചെലവുകളുമെല്ലാം ബിസിനസിന്റെ ആസ്തിയാണ്.

ബിസിനസ് മേഖലകൾക്കനുസരിച്ച് ആസ്തിയിലുള്ള നിക്ഷേപത്തിന്റെ അളവും തോതും വ്യത്യാസപ്പെടാം.ഉൽപ്പാദനരംഗത്തെ ഒരു ഫാക്ടറിക്ക് വേണ്ടിവരുന്ന നിക്ഷേപത്തിന്റെ വളരെ ചെറിയൊരു ശതമാനം മതിയാകും സേവനമേഖലയിലെ ഒരു ഓഫീസ് സജ്ജീകരിക്കാൻ വേണ്ടിവരുന്നത്. 

ഓഫീസ് കെട്ടിടം വാങ്ങാനോ, ഫാക്ടറിയിലേക്ക് പുതിയൊരു മെഷീൻ വാങ്ങാനോ ചെലവാക്കുന്ന പണം ആസ്തിയിലെ ഔട്ട്ഫ്‌ലോയാണ്; ഇവയേതെങ്കിലും വിറ്റ് കിട്ടുന്ന പണം ഇൻഫ്‌ലോയും.

3) ദൈനംദിന വരവുചെലവുകൾ

ബിസിനസിനെ സംബന്ധിച്ച് ഏറ്റവും പ്രധാനമായത് ഇതാണ്. ബിസിനസ് ഉൽപ്പാദനമോ സേവനമോ ആവട്ടെ, അത് നടത്തിക്കൊണ്ടുപോക്കാനാവശ്യമായ നിരവധി ചെലവുകളുണ്ട്. അസംസ്‌കൃതപദാർഥങ്ങളുടെ വിലതൊട്ട് ശമ്പളവും അനുബന്ധചെലവുകളുമടങ്ങുന്നതാണിത്.
സംരംഭത്തിന്റെ പ്രവർത്തനംഉൽപ്പാദനമോ സേവനമോ നടന്നാലും ഇല്ലെങ്കിലും ഉണ്ടാകുന്ന ചെലവുകളുണ്ട് വാടക,ജീവനക്കാരുടെ ശമ്പളം പോലുള്ളവ. ഇതിനുപുറമേ അസംസ്‌കൃതസാധനങ്ങളുടെ വിലയടക്കമുള്ള ഉൽപ്പാദനചെലവുകളും. ഇതിനെ ബാലൻസ് ചെയ്യുന്നവരവ് വിൽപ്പനയിലൂടെ ഉണ്ടാക്കുക എന്നതാണ് സംരംഭകന്റെ കർത്തവ്യം. ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ വിൽപ്പനയിലൂടെ മികച്ച ഇൻഫ്‌ലോ ഉറപ്പുവരുത്തുമ്പോഴാണ് ബിസിനസ് വിജയകരമാകുന്നത്.

വിത്തെടുത്തു കുത്തരുത്

ബിസിനസിലെ ധനവിനിയോഗം സംബന്ധിച്ച സുപ്രധാന പാഠമാണിത് വിത്തെടുത്ത് കുത്തരുത്. അടുത്ത വിളവിനായുള്ള വിത്ത് കയ്യിൽ സൂക്ഷിക്കുക എന്നത് കർഷകർ എപ്പോഴും പാലിക്കുന്ന നിയമമാണ്. പഞ്ഞകാലത്തുപോലും ഭക്ഷണത്തിനായി വിത്ത് ഉപയോഗിക്കില്ല. ബിസിനസിന്റെ വളർച്ചയ്ക്കായി നീക്കിവെയ്‌ക്കേണ്ട പണമാണ് 'വിത്ത്' എന്നതുകൊണ്ടുദ്ദേശിച്ചത്. ചലനാത്മകമായ ബിസിനസ് രംഗത്ത് വളർച്ചയ്ക്കും വ്യാപനത്തിനുമായി പ്രത്യേക നീക്കിയിരിപ്പ് തന്നെ കണ്ടെത്തണം. 

ദൈനംദിന ചെലവുകൾക്കായുള്ള പണവും ബിസിനസ് വളർച്ചയ്ക്കായി ഉപയോഗിക്കേണ്ട പണവും രണ്ടാണ് ഇവ കൂട്ടിക്കുഴയ്ക്കരുത്. അടിയന്തിര സ്വഭാവമുള്ളത് ദൈനംദിന ചെലവുകൾക്കായിരിക്കും. ബിസിനസ് സമ്മർദ്ദങ്ങൾക്ക് കീഴ്‌പ്പെട്ട് ദീർഘകാലവളർച്ചാപദ്ധതിക്കുള്ള പണം ദൈനംദിന ചെലവുകൾക്കായി വിനിയോഗിക്കുമ്പോൾ ബിസിനസിന്റെ വിജയകരമായ ഭാവിയെയാണ് സംരംഭകൻ ഇല്ലാതാക്കുന്നത്. ഇത് സംഭവിക്കാതിരിക്കാൻ ഒരൊറ്റമന്ത്രം ഓർത്തുവച്ചാൽ മതി.

വകമാറ്റിചെലവഴിക്കൽ വേണ്ടേ വേണ്ടഓരോന്നിനുമുള്ള തുക പ്രത്യേകം പ്രത്യേകം മാറ്റിവെയ്ക്കുക. ബിസിനസ് പൂർണമായും പ്രവർത്തനക്ഷമമായാൽ ദൈനംദിനചെലവുകൾക്ക് മൂലധനനിക്ഷേപത്തെ ആശ്രയിക്കുന്ന അവസ്ഥയുണ്ടാകരുത്. ഇതിൽ നിന്ന് മിച്ചം പിടിക്കുന്ന തുക ബിസിനസ് വളർച്ചയ്ക്കായും ഉപയോഗിക്കാനാവണം. ഒപ്പം ബിസിനസിലെ കുതിച്ചുചാട്ടങ്ങൾക്കായി പുതിയ മൂലധനനിക്ഷേപങ്ങൾ കൊണ്ടുവരാനും സംരഭകന് കഴിയണം.
അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള മുൻകരുതൽ ഫണ്ട് പ്രത്യേകം മാറ്റിവെക്കണം. എന്നാലേ അപ്രതീക്ഷിത ചെലവുകളുണ്ടാകുന്ന സാഹചര്യങ്ങളിൽ പോലും വകമാറ്റി ചെലവഴിക്കുന്നത് ഒഴിവാക്കാനാകൂ. ഇക്കാര്യത്തിൽ കണിശമായ അച്ചടക്കം പാലിക്കേണ്ടത് സുസ്ഥിരമായ ബിസിനസ് കെട്ടിപ്പടുക്കാൻ അനിവാര്യമാണ്.

ബിസിനസ്സിനായിദീർഘവീക്ഷണത്തോടെയുള്ളഒരുസാമ്പത്തികപ്ലാൻതയാറാക്കണം. ഓരോവിഭാഗത്തിലുമുണ്ടാകുന്നവരവുചെലവുകൾമുൻകൂട്ടികാണാൻഇത് സംരംഭകനെസഹായിക്കുന്നു.ഒപ്പംഅപ്രതീക്ഷിതസാമ്പത്തികസാഹചര്യങ്ങളെനേരിടാൻപ്രാപ്തരാക്കുകയുംചെയ്യുന്നു. ആരോഗ്യകരമായസാമ്പത്തികസ്ഥിതിനിലനിർത്തേണ്ടത് ബിസിനസിന്റെനിലനിൽപ്പിന്ന്‌സുപ്രധാനമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP