Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഏകാന്തതയുടെ തടവറകൾ

ഏകാന്തതയുടെ തടവറകൾ

ദൈവത്തിനു പോലും ബോറടിച്ചു കാണണം ഈ ഏകാന്തത, സ്ഥിരം കേൾക്കുന്ന മലാഖമാരുടെ സംഗീതവും മടുപ്പിച്ചു. അതാണ് മനുഷ്യൻ എന്ന വ്യത്യസ്ത സൃഷ്ടിയിലേക്ക് ദൈവം കൈ വച്ചത്. ലിംഗവും ജാതിയും വർണ്ണവും വർഗ്ഗങ്ങളുമായി നിരന്തരം പൊരുതുന്ന, എന്നില്ല ഒന്നിലും സംതൃപ്തരാകാത്ത ആരോടും വിധേയപ്പെടാത്ത ഒരു സൃഷ്ടി - മനുഷ്യൻ! വളരെ വിചിത്രവും ഏറ്റവും താൽപ്പര്യവും ഉണ്ടാകുന്നതാണ് അവന്റെ ജീവിതം. ദൈവത്തിന് വേണ്ടി മരിക്കാനും കൊല്ലാനും അവൻ തയ്യാർ; ദൈവത്തിന്റെ ചിന്തകളുടെ മൊത്ത വ്യാപാരവും അവൻ ഏറ്റെടുത്തു ദൈവത്തിന്റെ നിറവും ഭാഷയും ഭാവിയും ഭൂതവുമെല്ലാം അവന്റെ ചെറിയ കൈകളിൽ ഭദ്രം. മനുഷ്യ സൃഷ്ടിക്ക് ശേഷം ഒരിക്കൽ പോലു ബോറടിച്ചിട്ടില്ല ദൈവത്തിന്!

എന്നാൽ മനുഷ്യ സൃഷ്ടിക്കുമുണ്ടായിരന്ന ഏകാന്തതയുടെ തടവറ ദൈവം മുനഷ്യന് അവിടവിടെയായി വിതരണം ചെയ്തു അവനും അറിയട്ടെ താൻ കടന്നു പോയ കനത്ത ഏകാന്ത നിമിഷങ്ങൾ. മറിയാമ്മ ടീച്ചർ വിധവയായത് പ്രതീക്ഷിക്കാതെയാണ് കഴിഞ്ഞ അൻപതിലേറെ വർഷം വഴക്കടിചച്ചും സന്തോഷിച്ചും അഹങ്കരിച്ചും നിന്ന ഗീവർഗ്ഗീസ് അപകടത്തിൽ നഷ്ടമായി. മക്കൾ എല്ലാം നല്ല നിലയിൽ വിവിധ രാജ്യങ്ങളിൽ, അതിനിടെ കടന്നു വന്ന കേൾവിക്കുറവും രോഗങ്ങളും, ആരും ഒപ്പമില്ല എന്ന ഉൾ ഭയവും അറിയാതെ തന്നെ ഏകാന്തതയുടെ തടവറയിലേക്ക് തള്ളി നീക്കുകയായിരുന്നു. കേൾവിക്കുറവ് കാരണം ടിവി കാണാനും മടി, കണ്ണിനു കാഴ്ച കുറവായതിനാൽ വായനയും കുറവ്, പിന്നെ വെറുതെ താഴേക്ക് നോക്കിയിരിക്കുക. ഭക്ഷണം കഴിഞ്ഞ് കൂടെക്കൂടെ ഉറങ്ങുക, മറ്റൊന്നും ചെയ്യാനില്ല നടക്കുവാൻ പ്രയാസമുള്ളതിനാൽ എങ്ങും പോകാറില്ല. അതിനാൽ വിളിക്കാറുമില്ല. അന്വേഷണങ്ങളാണ് ജീവിതത്തിന് അർത്ഥം നൽകുന്നത്. അന്വേഷണങ്ങൾ കടന്നു വരാതെ ജീവിതങ്ങൾ സൃഷ്ടിക്കുന്ന തടവറ കനത്ത ഏകാന്തതയാണ് സൃഷ്ടിക്കുന്നത്.

മഹേഷ് അറിയാതെയാണ് താൻ എടുത്തറിയപ്പെട്ട തടവറയിലേക്ക് വീണു പോയത്. തന്റെ സംഘാടന വൈഭവവും കഴിവുകളും തെളിയിക്കപ്പെട്ടിട്ടും താൻ വഴി മാറികൊടുത്ത മൂത്ത സഹോദരന്റെ വഴിവിട്ട പൊതു പ്രവർത്തനത്തിനിടയുള്ള വഴിവിട്ട ജീവിതവും അതിൽ നിന്നു മോചനം നേടാനാവാതെ പഴുതുകൾ ഒന്നും തെളിയിക്കപ്പെടാത്ത തളക്കപ്പെട്ട ജീവിതം. ശരീരത്തിന്റെ പകുതി നിശ്ചലമായിപ്പോയ അവസ്ഥയും ജയിലിൽ കഴിയുന്ന സഹോദരന്റെയും തന്റെയും വളർന്നു വരുന്ന കുട്ടികളുടെ ജീവിതവും, തോളിലേറ്റി നടന്നവർ ഒഴിവാക്കി. സുഹൃദ് വേദികളിലും ചടങ്ങുകളിൽ പോലും ഒഴിവാക്കി നീളുന്ന വർഷങ്ങൾ.

അതിരു വഴക്കിനിടെയാണ് താൻ ജീവിച്ച് തുടങ്ങിയത്. തോമസിന്റെ പിതാവും അയൽക്കാരനും തമ്മിലുള്ള സംഘർഷത്തിന് അഞ്ചു പതിറ്റാണ്ടോളം പ്രായമുണ്ട്. ഹൈക്കോടതിയിൽ പോലും തീരാനാവാത്ത തർക്കങ്ങൾ മടുത്ത മീഡിയേഷനകൾ ഇതിനിടെ കൈവിട്ടു പോയ ബാല്യം തന്നെ. നട്ടെല്ലുള്ള തനി പോക്കിരായായി മാറ്റിയിരിക്കുന്നു. തോൽക്കാനും വിട്ടുകൊടുക്കാനും അറിയാത്തതിനാൽ കേസുകൾ ഒമന്നൊന്നായി കൂടപ്പെട്ടു സ്വന്തം ജീവിതത്തിന്റെ ലക്ഷ്യവും താളവും എല്ലാം ഈ വഴക്കിൽ കളിച്ചു നിന്നു. വർഷങ്ങൾ ഏറെ കടന്നു പോയിട്ടും ഒരു സാധാരണ മനുഷ്യന്റെ സംസാരത്തിന് പോലും തനിക്കാവുന്നില്ല എന്ന യഥാർത്ഥ്യം സ്വയം ഏൽപ്പിച്ചു കൊടുത്ത തടവറയിലേക്ക് തന്നെ തളച്ചിട്ടു.

അപ്രതീക്ഷിതമായി കടന്നു വന്ന തന്റെ ഏക മകന്റെ മോട്ടോർ ബൈക്ക് അപകടം രാജേഷിനെ നിരാശയുടെ പടുകുഴിയിലേക്കും മദ്യപാനത്തിലേക്കും വലിച്ചിഴച്ചു. എന്തു ചെയ്യണം എങ്ങനെ പെരുമാറണമെന്നറിയാതെ സുഹൃത്തുക്കളും ഉൾവലിഞ്ഞു. മദ്യശാലയും മദ്യപന്മാരും മാത്രം കൂട്ടിനായപ്പോൾ ജീവിത്തിൽ മെനഞ്ഞു കൂട്ടിയ നേട്ടങ്ങൾ ഒന്നൊന്നായി കൈവിട്ടു പോയതറിഞ്ഞില്ല. എങ്ങനെ ഈ ജീവിതത്തിൽ നിന്നു കരകയറണമെന്നറിയാതെ മദ്യപന്മാരുടെ തടവറയിൽ മാത്രം സായൂജ്യം കാണുക എന്ന അവസ്ഥ.

സംശുദ്ധമായ കലാലയ രാഷ്യ്‌രീയത്തിലും അഭിഭാഷക വൃത്തിയിലൂടെ കടക്കുമ്പോഴും നാടിനും നാട്ടുകാർക്കും കൊള്ളാവുന്ന ചില നല്ല മനുഷ്യൻ മനസ്സിലുണ്ടായിരുന്നു. ജോസഫ് അങ്ങനെ നല്ല കുറെ സുഹത്തുക്കളുടെ സൗഹൃദത്തിൽ ഒരു രാഷ്ട്രീയ ഭാവി സ്വപ്‌നം കണ്ടിരുന്നു. അടിസ്ഥാന രാഷ്ട്രീയ കാപട്യ തന്ത്രങ്ങളുടെ ബാലപാഠങ്ങൾ രുചിച്ചറിഞ്ഞപ്പോഴാണ് മനസ്സിലാകുന്നത് തന്റെ മുൻപിൽ തിളങ്ങി നിന്ന ആരാധ്യരുടെ പച്ചയായ ജീവിതങ്ങൾ അത്ര അഭിലഷണീയമല്ല എന്ന്. സുഹൃത്തുക്കളായി കൂടെ കരുതിയവർ വച്ചു കയറ്റിയ പാരകളിൽ നിന്നും ജീവിതം തന്നെ തിരിച്ചെടുത്തതിന്റെ വേദന, പക, നഷ്ടബോധം, തിരിച്ചറിവ്, സാത്വികനായ ഒരു മിണ്ടാപ്രാണിയാക്കി ഒതുക്കി കളഞ്ഞു. താനുണ്ടാക്കിയ വലിയ സുഹൃത് വലയത്തിൽ നിന്നും എന്നെങ്കിലും ആരെങ്കിലും അന്വേഷിച്ചെത്താതിരിക്കില്ല എന്ന വ്യാമോഹം മാത്രം.

വലിയ ഒരു പദ്ധതിയുടെ ഭാഗമായല്ല, അവയവദാനത്തിന്റെ കേരള ഘടകമായ കിഡ്നി ഫൗണ്ടേഷൻ ഓഫ് കേരളയുടെ ഒരു കുടുംബ കൂട്ടായ്മയിൽ എത്തപ്പെട്ടത്. ഒരു സുഹൃത്തിന്റെ ഏകാന്തത അല്പം സല്ലപിക്കാനുള്ള ക്ഷണം സ്വീകരിച്ചാണ് യാത്ര തിരിച്ചത്. യാത്രയിൽ യോഗത്തിലൽ സംബന്ധിക്കാൻ യാതൊരു താൽപ്പര്യവും ഉണ്ടായിരുന്നില്ല. എന്തായാലും വന്നതല്ലേ അല്പ നേരം ഒന്നു ഇരുന്നു നോക്കൂ. ബോറടിക്കുകയാണെങ്കിൽ പുറത്തു പോയിരിക്കാമല്ലോ എന്ന സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് യോഗത്തിൽ കയറിയിരുന്നു. അവയവദാനത്തിന് സ്വയം മാതൃക സൃഷ്ടിച്ച ഫാ: ഡേവിസ് ചിറമ്മേൽ തൃശ്ശൂർ ടൗണിൽ സംഘടിപ്പിച്ച അവയവ ദാതാക്കളുടെയും സ്വീകരിച്ചവരുടെയും അവരുടെ കുടുംബങ്ങളുടെയും കൂട്ടായ്മ, ലേട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്ന വിജയൻ ആലപിച്ച ഹൃദ്യമായ ഗാനത്തിന് കൈ അടിച്ചവരിൽ സ്വന്തം വൃക്ക പങ്കു വച്ച മോളി ടീച്ചറും. ജീവിതത്തിൽ എല്ലാം കൈവിട്ടും പോയി എന്ന തിരിച്ചറിവിനിടെ പ്രതീക്ഷ തന്നു ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ടു വന്ന അപരിചിതർ. ഇവരുടെ അനുഭവങ്ങൾ പങ്കു വച്ചത് ഇതൊന്നും തനിക്ക് ബാധിക്കുകയേ ഇല്ല എന്ന അഹങ്കാരത്തിൽ അവിടെ എത്തിയ. ഞാനും സുഹൃത്തുക്കളും ''ആരും അവിചാരിതമായല്ല ഈ ലോകത്തിൽ എത്തപ്പെട്ടത്, ഓരോ ജീവിതത്തിനും ഓരോ അർത്ഥമുണ്ട്. നിങ്ങളുടെ ജീവിതത്തെ സ്നേഹിച്ചു തുടങ്ങൂ. അതു നിങ്ങളൈ സ്നേഹിക്കും, കൊടുത്തു തുടങ്ങൂ, നിങ്ങൾക്ക് ലഭിച്ചു തുടങ്ങും'' ഫാ: ഡേവിസ് ചിറമ്മേലിന്റെ ജീവൻ തുടിപ്പിക്കുന്ന വാക്കുകൾ ഹൃദയത്തിൽ കത്തിക്കയറി. അങ്ങന്നെ അടിച്ചു പൊളിക്കാനിറങ്ങിയ യാത്ര ഒരു തീർത്ഥയാത്രയായി മാറി. ഏകാന്തതയിലും കടന്നു പോരുന്ന ആനനന്ദ പ്രവാഹം. അത് ഒരു തിരിച്ചറവായി മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP