Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടോ?

ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടോ?

2016 ലെ അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പ്രാരംഭമായി നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന പ്രാഥമുക തിരഞ്ഞെടുപ്പുകള് സംശുദ്ധരാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രങ്ങള്ക്കും പുതിയ അര്ത്ഥതലം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അതാണ് ഇത്തവണ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത.

ജൂണ് എഴാം തീയതി നടത്തപ്പെട്ട സൂപ്പര് ട്യൂഷ്‌ഡേ ഡമോക്രാറ്റിക്ക് പാര്ട്ടിക്കും നിര്ണ്ണായകമാണ്. ഇതുവരെ ഹിലാരി ക്ലിന്റന് ലഭിച്ച 2,203 തിരഞ്ഞെടുത്ത പ്രതിനിധികളും 571 സൂപ്പര് ഡെലിഗേറ്റുകളുമായി മൊത്തം 2,777 പ്രതിനിധികളും, എതിരാളി ബേര്ണിസാസ്‌റേര്‌സിന് 1,828 തിരഞ്ഞെടുത്ത പ്രതിനിധികളും 48 സൂപ്പര് ഡെലിഗേറ്റുകളുമായി മൊത്തം1,876 പ്രതിനിധികളും ആണ് നിലവിൽ ഉള്ളത്. പാര്ട്ടി നോമിനേഷനു വേണ്ട 2,383 എന്ന മാജിക്ക് നമ്പറും കടന്ന് വിജയം പ്രഖ്യാപിച്ച ഹിലാരിക്ക് ഇപ്പോഴും പൊരുതുന്ന ബേര്ണിയുടെ ബേര്ണിങ്ങ് സ്പിരിട്ട് ഉള്‌കൊള്ളാനാവുന്നില്ല. ഹിലാരി അമേരിക്കയുടെ ചരിത്രത്തിലാദ്യമായി പാര്ട്ടി നോമിനേഷന് ലഭിക്കുന്ന വനിത എന്ന പുതിയ ചരിത്രം രേഖപ്പെടുത്തുവാന് തയ്യാറായി നില്ക്കുന്നു. എന്നിട്ടും എന്തെ ഒരു അമാന്തം?

തന്റെ കാലില് കെട്ടിയിട്ടിരിക്കുന്ന 571 സൂപ്പര് ഡെലിഗേറ്റുകൾ അഴിഞ്ഞു പോയാൽ ഇപ്പോഴും ഹിലാരിക്കു പണിപാളുന്ന സ്ഥിതിവിശേഷം ഉണ്ട്. അതാണ് ബേര്ണിയുടെ മുമ്പില് വശേഷിക്കുന്ന രാമബാണം. ഡെമോക്രാറ്റിക് പാര്ട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക പദവിയിലുള്ളവരും പാര്ട്ടിയുടെ ഉന്നതതല പ്രവര്ത്തകരും അടങ്ങുന്നതാണ് സൂപ്പര് ഡെലിഗേറ്റുകള്. ഇവര് ഏതെങ്കിലും സ്ഥാനാര്ത്ഥിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില് പോലും അവര്ക്ക് ഇഷ്ടംപോലെ കൺവെൻഷനില് വോട്ടുചെയ്യാനുംഅവകാശമുണ്ട്.ഇവര് കാലുമാറിയാല് കാര്യങ്ങള് കുഴയും, ഇങ്ങനെ കുഴഞ്ഞ ചരിത്രം ഹിലാരിക്കു നന്നായി അറിയാം അതാണു അവര്ക്ക് ഉറക്കം നഷ്ടപ്പെടുന്നതും.

തിരഞ്ഞെടുപ്പുകളില് ബേര്ണി ഉയര്ത്തിയ ചോദ്യങ്ങള് അമേരിക്കയിലെ പരശ്ശതം പീഡിത സമൂഹത്തിന്റെ ആവലാതികളാണ്. കോര്പ്പറേറ്റുകളുടെ പ്രിയങ്കരിയായ ഹിലാരിയെ പിന്താങ്ങാന് പീഡിത സമൂഹത്തിനാകുന്നില്ല. അമേരിക്കന് മധ്യവര്ഗ്ഗം അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് എല്ലാവരും സമ്മതിക്കും, എന്നാല് ആരാണ് ബേര്ണിയെ പിന്തുണക്കുന്ന തൊഴിലാളി വര്ഗ്ഗം? തൊഴിലാളി വര്ഗ്ഗം ഏറെ വര്ഷങ്ങളായി യാതൊരു ഉന്നതിയും ഇല്ലാതെ, പീഡിത അടിസ്ഥാന വര്ഗ്ഗമായി തുടരുന്നു. എന്നാല് മദ്ധ്യവര്ഗ്ഗം (middle class)നാണു നിരന്തരമായി കൂടുതല് ഇടിവുനേരിട്ടിരിക്കുന്നത്. 1970 മുതല് വരുമാന അസമത്വം പടിപടിയായി കൂടികൊണ്ടിരിക്കുന്നു. സാമ്പത്തീക പുരോഗതിയിലെ മാന്ദ്യം അടിസ്ഥാന വർഗ്ഗത്തിന് പ്രതീക്ഷ നല്കുന്നില്ല. ദേശീയ സമ്പത്തിന്റെ മുഖ്യപങ്കും നിയന്ത്രിക്കുന്നതും സ്വരൂപിക്കുന്നതും ഒരു ശതമാനം മാത്രം. ബഹഭൂരിപക്ഷം ജനങ്ങളും പ്രതീക്ഷ നഷ്ടപ്പെട്ടു പീഡിത ജനസമൂഹമായി മാറിക്കൊണ്ടിരിക്കുന്ന അമേരിക്കയില്, വിപ്ലവം അനിവാര്യമെന്നു ഉറക്കെപ്പറഞ്ഞ ബേര്ണിയെ 22 സംസ്ഥാനങ്ങളില് വിജയിപ്പിച്ച ലക്ഷക്കണക്കിനുള്ള ജനങ്ങളുടെ വര്ദ്ധിച്ച ആവേശത്തിരമാല എങ്ങനെ എവിടെപതിക്കും എന്നതിനെ ആശ്രയിച്ചാണ് പൊതുതിരഞ്ഞെടുപ്പ് മുമ്പോട്ടുപോകുക. ട്രമ്പിനെയോ ഹിലാരിയെയോ താല്പര്യമില്ലാത്ത ഒട്ടനവധിപേര് എന്തുചെയ്യും എന്നതും നിര്ണ്ണായകമാണ്.

പാര്ട്ടി കൺവന്ഷന് വരെ തോൽവി സമ്മതിക്കാതെ മുന്നോട്ടുപോകും എന്നു പറയുന്ന ബേര്ണി ഉയര്ത്തിയ ആവശ്യങ്ങള് പൊതുപാര്ട്ടി നയമായിത്തീരുകയാണെങ്കില് അങ്കത്തിനു ബാല്യമുണ്ട് എന്നുപറയാം. വിദ്യാഭ്യാസക്കടം കുറക്കുക, സൗജന്യ പൊതുസർവ്വകലാശാലപഠനം, ഉദാരപരമായ വിദ്യാഭ്യാസനയം, കുറഞ്ഞതൊഴില് വേതനം മണിക്കൂറിനു 15 ഡോളര് ആക്കുക, എണ്ണപരിവേഷണത്തിലെ ഫ്രാക്കിങ്ങ് (Fraking) നിര്ത്തുക, കാലവസ്ഥാ വ്യതിയാനത്തിലെ പുതിയനിയന്ത്രങ്ങള് കൊണ്ടുവരിക തുടങ്ങി പൊതുതാല്പര്യമുള്ള ഒരുപിടി നിര്‌ദ്ദേശങ്ങള് അംഗീകരിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടാവുന്നത്.

74 വയസ്സുള്ള ബേര്ണി ന്യൂയോര്ക്കിലെ ബ്രൂക്ക്‌ലിനില് ജനിച്ചവർ മുണ്ടിലെ സെനറ്റര് ആയിത്തീര്ന്നത് ഒരു വലിയ കഥതന്നെയാണ്. അമേരിക്കന് ചരിത്രത്തില് ദീര്ഘകാലം സ്വതന്ത്രനായി യു.എസ്.കോൺഗ്രസില് ഇരുന്ന പ്രതിനിധികള് ഇല്ല. 1964-ല് യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയില് വച്ചുതന്നെ തന്റെ രാഷ്ട്രീയ നേതൃത്വപാടവം തെളിയിച്ചു. ഹിറ്റ്‌ലറും തിരഞ്ഞെടുപ്പില് കൂടിയാണ് അധികാരത്തിലെത്തിയത്, അതിനുശേഷം അമ്പതു മില്യൺ ജനങ്ങൾ ആണ് തുടച്ചുനീക്കപ്പെട്ടത്. അതിനാല് തിരഞ്ഞെടുപ്പുകള് അതീവ ജാഗ്രതയോടെ കാണണമെന്ന് ബേര്ണി പറയുന്നുണ്ട്. വെര്മണ്ടിലെ ഏറ്റവും ജനസാന്ദ്രതയുള്ള ബര്‌ലിങ്ങ്ടണ് നഗരത്തില് മൂന്നു പ്രാവശ്യം മേയറായി തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്രനായായിരുന്നു. 16 വര്ഷം തുടര്ച്ചയായി യു.എസ് കോൺഗ്രസിലേക്ക്, തുടർന്ന് 2006-ൽ വീണ്ടും സ്വതന്ത്രനായി മത്സരിച്ചു യു. എസ്. സെനന്ററായി. ഓരോപ്രാവശ്യവും ബേര്ണിയുടെ ഭൂരിപക്ഷം കൂടുന്നതില് നിന്നും അദ്ദേഹത്തിന്റെ പ്രവര്ത്തനമികവും ആത്മാര്ത്ഥതയും ജനങ്ങള് അംഗീകരിക്കുന്നു എന്നതിനു തെളിവായിരുന്നു. ഇറാഖ് യുദ്ധത്തെതള്ളിപ്പറഞ്ഞ, അമേരിക്കന് സാമൂഹ്യനീതിക്കുവേണ്ടിപോരാടുന്ന യഹൂദനെങ്കിലും മനുഷ്യമതത്തില് വിശ്വസിക്കുന്ന, സ്വതന്ത്രമായി ചിന്തിക്കുന്ന, വിശാല വീക്ഷണമുള്ള ബേര്ണി ഒരിക്കലും തനിക്കു വേണ്ടിയല്ല പോരാടിയിരുന്നത്.

മാദ്ധ്യമങ്ങള് തുടക്കത്തിലേ എഴുതിത്തള്ളിയിട്ടും തെരഞ്ഞെടുപ്പിലെ ധനശേഖരണത്തിലും, വൻജനകൂട്ടത്തെ ഉദ്ദീതിപ്പിച്ചും, മികച്ച പ്രകടനം കാഴ്ചവച്ചും ബേര്ണി അമേരിക്കയിലെ ഇല്ലാത്തവന്റെ ജീവശ്വാസവും, പീഡിതരുടെ ജിഹ്വയും, അടിച്ചമര്ത്തപ്പെട്ടവന്റെ സങ്കേതവും, സാധാരണക്കാരുടെ സ്വാന്തനവും ആയി അറിയപ്പെടുകതന്നെചെയ്യും. അമേരിക്കക്കാര്ക്ക് ഇനിയും വേണ്ടത് പരുക്കനായ ട്രമ്പിനെയോ എങ്ങോട്ടും വളയുന്ന ഹിലാരിയയോ എന്നാണ് പൊതുജനത്തിന് സംശയം. എന്തായാലും ബേര്ണി ഉതിർത്ത ആവേശത്തിരമാല അമേരിക്കയുടെ ആത്മാവില് തുടിച്ചുതന്നെ നില്ക്കട്ടെ!

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP