Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വംശശുദ്ധി സൂക്ഷിച്ച പാർസിസമൂഹം നിശ്ശബ്ദ ഗോപുരത്തിൽ

വംശശുദ്ധി സൂക്ഷിച്ച പാർസിസമൂഹം നിശ്ശബ്ദ ഗോപുരത്തിൽ

വംശഭീഷണി നേരിടുന്ന ഇന്ത്യയിലെ വളരെക്കുറിച്ചുമാത്രം അംഗസംഖ്യയുള്ള പാർസി സമൂഹത്തെ നിലനിർത്തുവാനായി ഇന്ത്യൻ സർക്കാർ ഏതാണ്ട് 17 മില്ല്യൻ രുപ ചെലവാക്കാൻ ഉദ്ദേശിക്കുന്നു. മക്കളില്ലാത്ത ദമ്പതികളെ ബീജസംയോജന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി, മനുഷ്യോൽപാദന വിദഗ്ദരായ ഡോക്ടറുമാരുടെ സേവനം ലഭ്യമാക്കുകയും, കൂടുതൽ ചെറുപ്പക്കാരെ വിവാഹം ചെയ്യാൻ പ്രേരിപ്പിക്കയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. വർണ്ണശബളമായ ഒരു ചരിത്രം ഇന്ത്യയിൽ നിർമ്മിച്ച ഈ സമൂഹം 7-ാംനൂറ്റാണ്ടിൽ പേർഷ്യയിൽ നിന്നും മുസ്ലിങ്ങളുമായുള്ള മതസംഘട്ടനം ഭയന്നു ഇന്ത്യയിലേക്കു പലായനം ചെയ്ത സൊറാസ്ട്രൻ മതവിശ്വാസികളാണ്. ആകെ ഒരു ലക്ഷത്തോളം ജനസംഖ്യയുള്ള ഇവർ ഇന്ത്യയിൽ ബോബെ കേന്ദ്രമാക്കിയാണ് നിലനിർത്തുന്നത്. ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ വമ്പിച്ച സ്വാധീനം നിലനിലർത്തുന്ന ഇവർ, 18-ാം നൂറ്റാണ്ടിൽ ബോബെ കപ്പൽ നിർമ്മാണ വ്യവസായം ആരംഭിക്കാൻ പരിശ്രമിച്ചു. ഇന്ത്യയിലെ വൻ വ്യവസായികളായ ടാറ്റകുടുംബം തന്നെ ഉദാഹരണം ജാഗ്വാർ, ലാന്റ്‌റോവർ തുടങ്ങിയ പ്രസിദ്ധമായകാറുകൾ, കോറസ് സ്റ്റീൽ എന്നും തുടങ്ങിയ വ്യവസായത്തിലും, വ്യോമയാനത്തിലും ആതുരസേവനത്തിലും ഗവേഷണകേന്ദ്രങ്ങളിലും ഇന്നും ഇവരുടെ മുദ്ര ഗാഡമായി പതിഞ്ഞു നിൽക്കുന്നു. പാക്കിസ്ഥാന്റെ ആഭ്യന്തര ഉൽപാദനത്തിന്റെ പകുതുയോളം വരു ടാറ്റാഗ്രൂപ്പിന്റെ വിറ്റുവരവ്.ബിർലാ, അംബാനി വ്യവസായികളിൽ നിന്നും വിഭിന്നമായി, ടാറ്റാഗ്രൂപ്പിന്റെ സാരധിയായ സൈറസ് മിസ്ട്രി, കമ്പനിയുടെ ഒരുശതാമാനത്തിൽ താഴെയാണ് സ്വന്തമായി നിലനിർത്തുന്നത് ബിൽ ഗേറ്റസും, വാറൻ ബഫറ്റും ചെയ്യുന്നതുപോലെ ആയിരക്കണക്കിനു കോടിരൂപ മനുഷ്യപുരോഗതിക്കായി ചെലവാക്കുകയാണ്.അതുതന്നെയാണ് ഈസമൂഹത്തിന്റെസാമ്പത്തിക വീക്ഷണവും.

ഇന്ത്യയുടെ നാനാവിധ പുരോഗതിയിൽ കാര്യമായ പങ്കുനിർവ്വഹിച്ച വാർസികൾ ശ്രേഷ്ടമായ നിലയിൽ തന്നെ അംഗീകരിക്കപ്പെടുന്നു. ബോബെയിലെ പ്രസിദ്ധമായ 'നരിമാൻ പോയിന്റ്'', ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ദാദാബായി നവറോജി, ഹോമിബാബ ഹോവി സെത്‌ന എന്ന ശാസ്ത്രജഞർ, രതാൻടാറ്റ,ഗോദറേജ്,വാഹ്ദിയ വ്യവസായികൾ, തിളക്കമുള്ള കരസേനാമേധാവി, ഫീൽഡ്മാർഷൽ മനക്ഷാ, പ്രസിദ്ധ സംഗീതജ്ഞൻ ഫ്രെഡിമെർക്കുറി, 20 പോസർ

സോറാബ്ജി, കൺഡക്ടർ സുബിന്മേത്ത, ബോളിവുഡിലെജോൺഏബ്രഹാം, ബോമാൻ ഇറാനി, നക്‌സസൽ ചിന്തകനായ കോബാദ് ഗാൺഡി, ഇന്ത്യൻപ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയുടെ ഭർത്താവ് ഫിറോസ്ഗാന്ധി തുടങ്ങിയവർ ഒരു ചെറിയകൂട്ടം, സിനിമകളിലും പാർസികളുടെ ജീവിതം പടർന്നു നിൽക്കുന്നു.

ഒരുസമൂഹംഅതായിതീരുന്നത് വർഷങ്ങളുടെ കുത്തൊഴുക്കിൽ, സമരപ്പെട്ടു,കലഹിച്ച് അനുരജനപ്പെട്ടും കാലത്തിന്റെ ഭാഗമായിത്തിരുമ്പോഴാണ് അതിന്റെതനിമയും, അസ്തിത്വവും നിലനിർത്താൻ പാടുപെടുമ്പോഴും, ഭാഷയും, വിശ്വാസവും ബന്ധങ്ങളും അറിയാതെ ഉരുകി ഇല്ലാതായിതിരുന്നത് വിധിയുടെ പകൽ നാടകം. സംസ്‌കാര സമ്പനമായ പല സമൂഹങ്ങളും അന്യം നിന്നു പോകുന്നത് അവരുടെ തന്നെ വിജജയത്തിന്റെ ഇരകളായി മാറുന്നു എന്നത് വിധിവൈപരീത്യം. കേവലം 50,000 താഴെയേ ഇന്ന് പാർസികൾഇന്ത്യയിലെത്തു. ഹഖാമനി കാലഘട്ടത്തിൽ വിശാല ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട മതമായിരുന്നു സൊറാസ്ട്രിയൻ മതം.

കുട്ടികൾ ഇല്ലാതാകുന്നതും, കുടിയേറ്റങ്ങളുമാണ് ഈസമൂഹത്തിന്റെ തിരോധനത്തിനു കാരണമായിക്കാണുന്നത് 2020 ആകുമ്പോഴേക്ക് ഇവരുടെ ജനസംഖ്യ 23,000 താഴെയാകുമെന്നാണ് കണക്കാക്കുന്നത്. 31% ശതമാനം ആളുകളു 60 വയസ്സിൽ കുടുതലുള്ളവരാണ്. 100ആണുങ്ങൾക്ക്1050 പെണ്ണുങ്ങളാണ്അനുപാതം ഉള്ളത്; അതിനാൽ മിശ്രവിവാഹത്തിന് സാധ്യത ഏറുകയും, ഇങ്ങനെ മിശ്രവിവാഹിതരാകുന്നവരെ വംശത്തിൽ കൂട്ടാതിരിക്കയുമാണ് ചെയ്യുന്നത്. സാക്ഷരതയും (97%) വളരെ കൂടുതലാണ് പെൺകുട്ടികൾക്ക് അതിനാൽ സ്വാതന്ത്രത്തോടെ അവിവാഹിതരായി നിൽക്കാനും ഇവർ താൽപര്യപ്പെടുന്നു. സാധാരണ ആൺകുട്ടികൾ 31 വയസിലും പെൺകുട്ടികൾ 29 വയസ്സിലുമാമ് വിവാഹിതരാകുന്നത്, അതിനാൽ ഇവരുടെ പ്രത്യുൽപാദന ശേഷിയും കുറവായിട്ടാണ് കാണപ്പെടുന്നത്. മിശ്രവിവാഹിതരായ കുട്ടികളെയും ഉൾപ്പെടുത്തി സമൂഹം വിപുലപ്പെടുത്തണമെന്ന ആശയം മുമ്പോട്ടു വയ്ക്കുന്നവരുണ്ട് എന്നാൽ ഇങ്ങനെ വാതിൽ തുറന്നിട്ടാൽ ഏഴെട്ടുതലമുറക്കുള്ളിൽ പാർസികൾ എന്ന പദം തന്നെ അപ്രത്യഷമാകും എന്നും വാദിക്കുന്നവരും ഉണ്ട്.

മ്യാന്മാറിലെ റോഹംങ്കികളെപ്പോലെ, തലമുറകൾ നിലനിന്നിട്ടും ആട്ടിപ്പുറത്താക്കപ്പെടുന്ന സമൂഹങ്ങൾ ഉണ്ട്. ചിലരെ പിടിച്ചു കൊണ്ടുപോയവരാണ്, ചിലർ കലാപത്തിനിരയായി പലായനം ചെയ്തവരാണ്.ആയിരക്കണക്കിനു വർഷത്തെ ചരിത്രം നിലനിർത്തിക്കെണ്ട് തങ്ങളുടെ പരിശ്രമത്തിന്റെയും അദ്ധ്വാനത്തിന്റെയും നന്മകുടിയേറ്റ ഭൂമിയിൽ സമ്മാനിച്ച്, തങ്ങളുടെ തന്നെ കഴിവും അഭിവയോധികിയും വംശനഷ്ടത്തിനു കാരണമാകുന്ന പാർസികൾ ഇന്ത്യയിൽ ഇന്നു നിലനിൽക്കണമെന്ന് ഒരു ജനത ആഗ്രഹിക്കുന്നു അതിനായി പ്രവർത്തിക്കുന്നു. ലോകത്തെമ്പാടും 52 മില്ല്യനിലധികം ജനങ്ങൾ രാജ്യമില്ലാതെ നാടോടികളായി നട്ടം തിരിയുമ്പോൾ പാർസികൾക്ക് മറ്റൊരു ചരിത്രമാണ് എഴുതാനുള്ളത്.

ഇവരുടെ ആചരങ്ങളും അനുഷ്ടാനങ്ങളുകാത്തൂസൂഷിക്കാനുള്ള പുരോഗിതന്മാരു ദൈവശാസ്ത്രഗ്രന്ഥങ്ങളും ക്ഷേത്രങ്ങളും ഇപ്പോഴുമുണ്ട്.ഇവരുടെ ശവസംസ്‌ക്കാരവിധങ്ങളും വിചിത്രമാണ് മൃതശരീരം വൃത്തിയാക്കി'നിശബ്ദഗോപുരം' എന്നറിയപ്പെടുന്ന സ്ഥലത്തുകൊണ്ടു വയ്ക്കും അവകഴുകന്മാർക്കുള്ള ഭക്ഷണമാണ്. ബോബെ മലബാർ ഹില്ലിലെനിശ്ശബ്ദഗോപുരം പ്രസിദ്ധമാണ്. കാലചക്രത്തിൽ വ്യതിയാനങ്ങൾ സംഭവിച്ചില്ലെങ്കിൽ അവസാനത്തെ ശരീരവും കഴുകൻ കൊത്തിതിന്നാൻ അധികം കാത്തിരിക്കേണ്ടി വരില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP