1 usd = 69.84 inr 1 gbp = 89.17 inr 1 eur = 79.87 inr 1 aed = 19.01 inr 1 sar = 18.62 inr 1 kwd = 230.12 inr

Aug / 2018
20
Monday

നക്ഷത്ര രഹസ്യം: തിരുവാതിര നക്ഷത്രം

April 16, 2018 | 10:03 AM IST | Permalinkനക്ഷത്ര രഹസ്യം: തിരുവാതിര നക്ഷത്രം

ജയശ്രീ

ക്ഷത്രങ്ങളിലെ ആറാമത്തെ നക്ഷത്രമാണ് തിരുവാതിര.  ഓരോ നക്ഷത്രത്തെയും വിശകലനം ചെയ്യുന്നത്  ആ നക്ഷത്രത്തിനെ ഭരിക്കുന്ന ഗ്രഹം, ആ നക്ഷത്രം സ്ഥിതി ചെയ്യുന്ന രാശിയെ  ഭരിക്കുന്ന ഗ്രഹം, ഈ നക്ഷത്രത്തിന്റെ അടയാളം, ദേവത എന്നാ വിവിധ ഘടകങ്ങളെ  ആസ്പദമാക്കിയാണ്. എല്ലാ നക്ഷത്രത്തിൽ പെട്ടവർക്കും ഒരേ രീതിയിൽ ഉള്ള പല അനുഭവങ്ങളും, ചിന്തകളും, അവസരങ്ങളും  ഉണ്ടാകാം. പക്ഷെ  അവരുടെ വിശേഷ ഗുണങ്ങൾ  തിരിച്ചറിയാൻ മേൽപ്പറഞ്ഞ സൂചികകൾ ഉപയോഗിക്കുന്നു. 

തിരുവാതിര നക്ഷത്രം സ്ഥിതി ചെയ്യുന്ന രാശി മിഥുനം ആണ്. ഈ രാശിയുടെ നാഥൻ ബുധനും. ബുധൻ ആശയ വിനിമയം,  ബുദ്ധി, യുക്തി, അക്കൗണ്ടിങ്, ഇല്കെട്രോനിക്സ്, എന്നിവയെ സൂചിപ്പിക്കുന്നു. അതിനാൽ ഈ നക്ഷത്രത്തിൽ ഉള്ളവർക്ക് മേൽപ്പറഞ്ഞ വിഷയങ്ങളോട് ദിനം ദിന ജീവിതത്തിൽ കൂടുതൽ  ഇട പഴകേണ്ടി വരും. കൊടുംകാറ്റുകളുടെ ദേവൻ എന്നറിയപ്പെടുന്ന രുദ്രൻ  ആണ് ഈ നക്ഷത്രത്തിന്റെ ദേവത. ഗ്രഹങ്ങളിലെ വിപ്ലവകാരി എന്നറിയപ്പെടുന്ന രാഹു ആണ് ഈ നക്ഷത്രത്തിന്റെ നാഥൻ.  ഈ നക്ഷത്രം സ്ഥിതി ചെയ്യുന്ന രാശി വായു തത്വ രാശി മാത്രമല്ല ഒരു ഇരട്ട രാശിയും കൂടെ ആണ് . ഈ നക്ഷത്രത്തിന്റെ അടയാളം  ഒരു കണ്ണുനീർത്തുള്ളിയാണ്,  വജ്രത്തെയും ഈ നക്ഷത്രത്തിന്റെ അടയാളം ആയി സൂചിപ്പിക്കുന്നു.  അതുകൊണ്ട് ബുധൻ, രാഹു എന്നീ ഗ്രഹങ്ങൾ ഏതാവസ്ഥയിൽ സ്ഥിതി ചെയ്യുന്നു എന്ന് നോക്കിയാണ് ഈ നക്ഷത്രത്തെ കൂടുതലും വിശകലനം ചെയ്യുക. 

പക്ഷെ മനസ് അല്ലെങ്കിൽ ചന്ദ്രൻ വായു തത്വ രാഷിയിന്മേൽ സ്ഥിതി ചെയ്യുന്നതിനാലും, ഈ രാശി ഒരു ഇരട്ട സ്വഭാവമുള്ള രാശി ആയതിനാലും. ആലോചനകൾ അധികമാകും.  കണ്ണ് നീര്തുള്ളിപോലെ വളരെ ആർദ്രത ഉള്ള വ്യക്തികൾ ആണെന്നാണ് സങ്കൽപം.  രുദ്രൻ രാഹു എന്നിവ വളരെ ശക്തിയേറിയ അസ്ഥിത്വങ്ങൾ ആയതിനാൽ, ഈ വ്യക്തികലും അതെ രീതിയിൽ ഉള്ള ശക്തി പ്രദർശിപ്പിക്കും. ഈ ശക്തി അവർ എന്തിനു ഉപയോഗിക്കും എന്നുള്ളത് ബുധനും രാഹുവും തീരുമാനിക്കും. ഇവ രണ്ടും ഇതു ഭാവത്തിൽ സ്ഥിതി ചെയ്യുന്നുവോ, ആ ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങളുടെ മനസ് ഇതു നേരവും വ്യാപിരിച്ചു കൊണ്ടിരിക്കും. ഈ വിഷയങ്ങളിൽ നിന്നായിരിക്കും നിങ്ങളുടെ ജീവിതത്തിലെ വിജയങ്ങൾ, സംഘർഷങ്ങൾ , സന്തോഷങ്ങൾ എന്നിവ പ്രധാനമായും എത്തുക. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
വ്യക്തി ജീവിതം സൂചിപ്പിക്കുന്ന മേഖലയ്ക്ക് മേൽ ഈ ആഴ്ച ന്യൂ മൂൺ വന്നെതുന്നതാണ് . നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നിവയിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകും എന്നാണു അർഥം .അമാവാസ്യ ചന്ദ്രൻ പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു. വ്യക്തി ബന്ധങ്ങൾ, നിങ്ങൾ പര് പ്രധാന ഭാഗം നിറവേറ്റുന്ന ബന്ധങ്ങൾ, നിങ്ങളുടെ  പ്രാധാന്യം ആവശ്യം വരുന്ന സാമൂഹിക ബന്ധങ്ങൾ എന്നിവയിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. ഇത് വരെ തടസം നേരിട്ട് കൊണ്ടിരുന്ന ചില പദ്ധതികളിൽ തുടർ ചർച്ചകളും ഉണ്ടാകും. ആരോഗ്യ സംരക്ഷണം പ്രധാന വിഷയമാകും. പുതിയ ബിസിനസ്  ഡീലുകൾ , ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം എന്നിവയും പ്രതീക്ഷിക്കുക. 

ഈ ആഴ്ച സൂര്യൻ ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ മേഖലയിലേക്ക് നീങ്ങും. സാമ്പത്തിക വിഷയങ്ങളുടെ മേൽ ഈ ആഴ്ച മാത്രമല്ല, ഈ മാസവും  അടുത്ത മാസവും അതി ശക്തമായിരിക്കും. അതിനാൽ ആവശ്യങ്ങൾ എത്ര മാത്രം വെട്ടിക്കുറക്കാമോ, അത്രയും ഗുണം നിങ്ങൾക്ക് ലഭിക്കാം. അല്ല എങ്കിൽ വളരെ ഐ നാളുകളിലേക്ക് നിങ്ങളുടെ സാമ്പത്തിക സ്ഥിതി പരിതാപകരമായിതീരാൻ വൻ സാധ്യതകൾ ഉണ്ടാകാം. അതോടൊപ്പം തന്നെ പുതിയ പാർട്ട് ടൈം ജോലികളെ കുറിച്ചുള്ള അന്വേഷണം, ജോലി സ്ഥലത്തുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ട്ടുകൾ വന്നു  ചേരാനുള്ള അവസരം, പുതിയ സേവിങ്ങ്സ് പ്ലാനുകൾ കർശനമായ സംസാര രീതി എന്നിവയും ഉണ്ടാകാം. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്  ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത   എന്നാ വിഷയങ്ങൾക്ക് മേൽ കഴിഞ്ഞ ആഴ്ചയിൽ എന്നാ പോലെ ഈ ആഴ്ചയും  നീക്കങ്ങൾ ഉണ്ടാകും. ഈ ആഴ്ച ഈ ഭാവത്തിൽ ന്യൂ മൂൺ വന്നെത്തുമ്പോൾ, ശാരീരിരിക  അസ്വസ്തതകളിൽ നിന്ന് ഒരു മാറ്റം ഉണ്ടാകും.  ആരോഗ്യം മെച്ചപ്പെടുന്നതിന്റെ  ലക്ഷണങ്ങൾ കണ്ടു തുടങ്ങും. എങ്കിലും ഏകാന്തനായി തീരാനുള്ള ആഗ്രഹം, നിങ്ങളുടെ വ്യർത്ഥ മോഹങ്ങളേ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ഈ മോഹങ്ങളേ കുറിച്ചുള്ള പ്രപഞ്ചത്തിന്റെ നിരന്തരമായ ഓർമപ്പെടുത്തലുകൾ,  ദൂര യാത്രക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക. 

സൂര്യൻ ഈ ആഴ്ച നിങ്ങളുടെ വ്യക്തി ജീവിതം, നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നിവയെ സൂചിപ്പിക്കുന്ന മേഖലയിലേക്ക് നീങ്ങും. ഈ നീക്കം പിന്നെയും ആരോഗ്യം സൗന്ദര്യം എന്നീ മേഖലയ്ക്ക് മേൽ നിങ്ങളുടെ ശ്രദ്ധ വർധിക്കുന്നതിന്റെ സൂചനയാണ് നൽകുക. പുതിയ തുടക്കങ്ങൾ നിങ്ങൾ പ്രതീക്ഷിക്കുന്നു. പുതിയ വ്യക്തികൾ  ജീവിതത്തിലേക്ക് വരുന്ന അവസരം എന്നിവയും ഈ വരുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകൾ എന്നാ വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. അമാവാസി പുതിയ തുടക്കങ്ങളെ ആണ് സൂചിപ്പിക്കുക.  ഈ പുതിയ തുടക്കങ്ങൾ അധികവും  , നിലവിൽ ഉള്ള ടീം ബന്ധങ്ങളിൽ ആയിരിക്കാം . പുതിയ വ്യക്തികൾ നിങ്ങളുടെ ടീമിൽ വന്നു ചേരാം, പുതിയ ലോങ്ങ്‌ ടേം ബിസിനസ് പ്ലാനുകളെ കുറിച്ചുള്ള  ചർച്ചകളിൽ പുരോഗതി ഉണ്ടാകാം. ഈ ചർച്ചകളിൽ നിങ്ങൾ ഒരു പ്രധാന ഭാഗം അഭിനയിക്കും. പുതിയ സുഹൃത്തുക്കൾ ലഭിക്കാനുള്ള അവസരങ്ങൾ, സയൻസ്, ടെക്നോളജി എന്നാ മേഖലയിൽ നിന്ന് ലഭിക്കുന്ന പുതിയ ജോലികൾ, മുതിർന്ന സഹോദരങ്ങൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

സൂര്യൻ ഈ ആഴ്ച  രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്  ഒറ്റപ്പെടല്, ദൂര ദേശ സം, നഷ്ടങ്ങള്,  പ്രാര്ത്ഥന  ധ്യാനം,  ചാരിറ്റി, നിഗൂഡത   എന്നാ മേഖലയിലേക്ക് നീങ്ങുന്നതാണ് . നിങ്ങളുടെ  രഹസ്യ മോഹങ്ങൾ വെളിപ്പെടുന്ന്ന സാഹചര്യമാണ്. ശാരീരിരിക അസ്വസ്ഥതകൾ, ശത്രുക്കൾ അല്ലെങ്കിൽ വിപരീത സാഹചര്യങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ  മേഖലക്ക് മേൽ ഈ ആഴ്ച ന്യൂ മൂൺ  എത്തി ചേരുന്നതാണ്. അമാവാസ ചന്ദ്രൻ പുതിയ തുടക്കങ്ങളെ സൂചിപ്പുക്കുന്നു.  ജോലിയിൽ പുതിയ തുടക്കങ്ങൾ, അല്ലെങ്കിൽ പുതിയ തുടക്കങ്ങളിലേക്ക് നയിക്കപ്പെടുവാൻ തക്കവണ്ണം എത്തിച്ചേരുന്ന അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, നിങ്ങളുടെ ജോലിയെ കുറിച്ച് അധികാരികൾ അവരുടെ അഭിപ്രായം വെളിപെടുതുന്ന അവസരം,  എന്നിവയും പ്രതീക്ഷിക്കുക. 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകൾ എന്നാ വിഷയങ്ങൾ സൂചിപ്പിക്കുന്ന മേഖലയ്ക്ക് മേൽ ഈ ആഴ്ച  സൂര്യൻ  എത്തും . ലോങ്ങ്‌ ടേം ബന്ധങ്ങളിൽ ശുദ്ധീകരണം നടക്കും എന്നതിന്റെ സൂചനയാണിത്. നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാം.  ഇവ വ്യക്തി ജീവിതത്തിൽ നിന്നോ ഔദ്യോഗിക ജീവിതത്തിൽ നിന്നോ ആകാം. പുതിയ സുഹൃത്തുക്കൾ, പുതിയ ഗ്രൂപ്പുകൾ, പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ എന്നിവയും ഈ അവസരം നിങ്ങളുടെ ജീവിതത്തിൽ സാന്നിധ്യം അറിയിക്കുന്നതാണ്. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിൽ ഈ ആഴ്ച ന്യൂ മൂൺ എത്തുന്നതാണ്. അമവ്സ്യ ചന്ദ്രന്പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പദ്ധതികൾ പ്രതീക്ഷിക്കുക. എഴുത്ത് , പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും വന്നെതാം.  നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, തീർത്ഥാടനം , വിദേശികളുമായി ഒത്തു ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും.

ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛഎന്നാ മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ നീങ്ങുന്നതാണ്. അടുത്ത  കുറെ നാളുകളിലേക്ക് മേൽപ്പറഞ്ഞ വിഷയങ്ങളുടെ പ്രാധാന്യം  വളരെഏറെ വര്ധിക്കുന്നതാണ്.  ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ തുടരും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ ഉണ്ടാവുന്ന സങ്കീർണതകൾ, അധികാരികലുമായുള്ള ചർച്ച,  നിങ്ങൾക്ക് ലഭിക്കുന്ന പുതിയ അവസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ മേഖലയ്ക്ക് മേൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. സാമ്പത്തിക  വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങളെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കും. ജീവിത/ ബിസിനസ് പങ്കാളിയുമായുള്ള ബന്ധത്തിൽ പുതിയ നീക്കങ്ങൾ ഉണ്ടാകാം. ടാക്സ് , ഇൻഷുറൻസ് എന്നിവ സംബന്ധിച്ച  പ്രശ്നങ്ങളെ നേരിടേണ്ടി വന്നേക്കാം. ശാരീരിരിക അസ്വസ്ഥതകൾ, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള താല്പരയം.  പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയും ഈ ആഴ്ചയുടെ ഭാഗമാകും. 

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ നീങ്ങുന്നതാണ്. ദൂര യാത്രകൾക്കുള്ള അവസരങ്ങൾ, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, മത പരമായ ചടങ്ങുകളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സമ്പർക്കം, വിദേശ യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പുകൾ,  ഉപരി പഠനം, നിയമം എന്നിവയെ കുറിച്ചുള്ള രീസേര്ച് എന്നിവയും ഉണ്ടാകാം. എഴുത്ത് , പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നും ഉള്ള അവസരങ്ങളും ഉണ്ടാകാം. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ, എഗ്രീമെന്റുകൾ,  കൊണ്ട്രാക്ട്ടുകൾ എന്നാ  മേഖലയ്ക്ക് മേൽ ഈ ആഴ്ച ന്യൂ മൂൺ വന്നു ചേരും. ഈ അവസ്ഥ പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു. പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ  നീക്കങ്ങൾ എന്നിവയും ഉണ്ടാകാം. വിവാഹ ബന്ധം, പ്രേമ ബന്ധം, നിയമപരമായ ബന്ധങ്ങൾ  , ബിസിനസ് ബന്ധങ്ങൾ എന്നിവയിലും ഇതേ അവസ്ഥ പ്രതീക്ഷിക്കുക  പുതിയ എഗ്രീമെന്റുകൾ, അവയിലേക്ക് നയിക്കാവുന്ന തരത്തിലുള്ള ചർച്ചകൾ, എന്നിവയും ഉണ്ടാകാം. 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ മേഖലയ്ക്ക് മേൽ സൂര്യൻ അടുത്ത  ഒരു മാസം ഉണ്ടാകും.  വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും  ഉള്ള  പങ്കാളികലോടുള്ള ബന്ധം പ്രധാനമാകും. ഈ ബന്ധങ്ങളിൽ വാഗ്വാദങ്ങൾ ഉണ്ടാകാം. സാമ്പത്തിക വിഷയങ്ങൾ സംബന്ധിച്ച ചർച്ചകൾ, , ടാക്സ് , ഇന്ഷുറന്സ് എന്നിവ സംബന്ധിച്ച തിരുത്തലുകൾ, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരം, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ അവസരം ഉണ്ടാകാം. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ  വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച ന്യൂ മൂൺ വന്നു ചേരും.  മേൽപ്പറഞ്ഞ വിഷയങ്ങളിൽ പുതിയ തുടക്കങ്ങളെ പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ചർച്ചകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ തുടക്കങ്ങൾ എന്നിവ ഉണ്ടാകും.  സഹ പ്രവർത്തകരുമായുള്ള ബന്ധം ശ്രദ്ധേയമാകും. ടീം ചർച്ചകൾ, ആശയ വിനിമയം, ഇല്കെട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ , നിരവധി ചെറു പ്രോജക്ക്ട്ടുകളിൽ സമയ0 ചെലവാക്കേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക  . ആരോഗ്യ0 മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഉണ്ടാകും. 

വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ,  കൊണ്ട്രാക്ട്ടുകൾഎന്നാ  മേഖലയയിലേക്ക്  ഈ ആഴ്ച സൂര്യൻ എത്തിച്ചേരും. വിവാഹം, പ്രേമം എന്നീ ബന്ധങ്ങളിന്മേൽ അതീവ ശ്രദ്ധ ആവശ്യമാകും. പുതിയ ബന്ധ്ഗൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, നിലവിൽ ഉള്ള ബന്ധത്തെ കുറിച്ചുള്ള ആശങ്ക, എന്നിവ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബിസിനസ് ബന്ധങ്ങളിന്മേലും ഒരേ അവസ്ഥ തന്നെ ഉണ്ടാകാം. പുതിയ കൊന്റ്രാക്ക്ട്ടുകൾ, ജോബ്‌ ഓഫറുകൾ, ജോലിയിൽ പുതിയ അവസ്ഥകൾ എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ  വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച ന്യൂ മൂൺ എത്തും . ഇവ പുതിയ  അവസ്ഥകളെ സൂചിപ്പിക്കുന്നു. പുതിയ ക്രിയേറ്റീവ് ജോലിക്കുള്ള  അവസരങ്ങൾ വന്നു ചേരാം. പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധങ്ങളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ,  എന്നിവയും ഉണ്ടാകാം. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പുതിയ പ്ലാനുകൾ , നിങ്ങളുടെ സ്കില്ലുകളെ ഉയർത്തിക്കാട്ടാനുള്ള തത്രപ്പാട്, നെറ്റ് വെക്കിങ് അവസരങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരങ്ങൾ എന്നിവയും  ഉണ്ടാകാം. 

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ  മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ നീങ്ങുന്നതാണ്.  ജോലി സ്ഥലം സഹ പ്രവർത്തകർ ആരോഗ്യം എന്നാ വിഷയങ്ങളിൽ കൂടുതൽ പ്രാധാന്യം ഉണ്ടാകും. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ച, ടീം ചർച്ചകൾ, ജോലിസ്തലതുള്ള നവീകരണം,  ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള കരുതൽ, ബാധ്യതകളെ കുറിച്ചുള്ള ആശങ്ക, എന്നിവയും ഉണ്ടാകും. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
 മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും.  റിയൽ എസ്റ്റെട്റ്റ് ഡീലുകളിൽ പുതിയ നീക്കങ്ങൾ, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധു ജന സമാഗമം, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീടിനുള്ളിൽ പുതിയ തുടക്കങ്ങൾ, ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരം,   എന്നിവയ്ക്കുള്ള അവസരങ്ങൾ ഇനിയും തുടരും. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ  മേഖലയിലേക്ക് സൂര്യൻ ഈ ആഴ്ചാ നീങ്ങും. ക്രിയേറ്റീവ് ജോലികളിൽ നിങ്ങൾ പുതിയ അവസരങ്ങൾ തേടുന്നു.  കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്ന് പുതിയ അനുഭവങ്ങൾ ഉണ്ടാകാം. പ്രേമ ബന്ധങ്ങളിൽ പുതിയ വെളിപ്പെടുത്തലുകൾ, സ്വന്തം കഴിവുകൾ ഉപയോഗിച്ചുള്ള സംരംഭങ്ങൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ,  പുത്യ ഹോബികൾ, നെറ്റ് വെക്കിങ് അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.  

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ   വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച ന്യൂ മൂൺ എത്തും . നിരവധി ചെറു യാത്രകൾ, നിരവധി ആശയ വിനിമയങ്ങൾ, സഹോദരങ്ങലുമായുള്ള സംവാദം, ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ, അയൽക്കാർ , കംയൂനിട്ടികൾ എന്നിവർക്ക് വേണ്ടി ഉള്ള ജോലികൾ, പുതിയ ഇലെക്ട്രോണിക്  ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരം എന്നിവയും ഉണ്ടാകാം. 

 മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ മേഖലയിലേക്ക് ഈ ആഴ്ച നീങ്ങും.  .  റിയൽ എസ്റ്റെട്റ്റ് ഡീലുകളിൽ പുതിയ നീക്കങ്ങൾ, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധു ജന സമാഗമം, വീടിനോട് സംബന്ധിച്ച വിഷയങ്ങളിൽ പ്രശ്ന പരിഹാരം,  മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീടിനുള്ളിൽ പുതിയ തുടക്കങ്ങൾ, ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരം,    എന്നിവ അടുത്ത കുറെ നാളുകളിലേക്ക് പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം, കുടുംബം, സംസാരം  എന്നാ  വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും.  ന്യൂ മൂൺ പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു.   പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള പ്ലാനുകൾ,  പാർട്ട് ടൈം ജോലികളെ കുറിച്ചുള്ള ചർച്ചകൾ, ജോലിയിൽ പുതിയ അവസരങ്ങൾ, പുതിയ തുടക്കങ്ങൾ, നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ട നിരവധി അവസരങ്ങളുടെ ആഗമനം, പുതിയ അവസരങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, ലോണുകൾ, മറ്റു ബാധ്യതകൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകാം. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ  മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ നീങ്ങുന്നതാണ്.  നിരവധി ഉത്തര വാദിതങ്ങൾ  അടുത്ത കുറെ നാളുകളിലേക്ക് നാം ഏറ്റെടുക്കേണ്ടി വരും. എഴുത്ത്, ആശയ വിനിമയം, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ,  ചെറു കോഴ്സുകൾ, ചെറു യാത്രകൾ, നിരവധി ആശയ വിനിമയങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ സഹോദരങ്ങലുമായുള്ള സംവാദം, എന്നിവ അടുത്ത കുറെ നാളേക്ക് പ്രതീക്ഷിക്കാം. ഏതു ഗ്രഹം ഈ ഭാവത്തിലൂടെ നീങ്ങിയാലും ശാരീര്രിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. 

ജയശ്രീ    
ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ റിസേര്‍ച് അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന ജയശ്രീ കഴിഞ്ഞ 8 വര്ഷ്മായി വെസ്റ്റേണ്‍, വേദിക് ജ്യോതിഷത്തില്‍ പ്രക്ടിസ് ചെയ്യുന്നു. 11 വര്‍ഷം തിയോളജി പഠനം കഴിഞ്ഞ ജയശ്രീ തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. പ്രശ്‌ന/ഹൊററി ജ്യോത്സ്യത്തില്‍ കൂടുതല്‍ താല്പര്യം.
www.astrogospel.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
വീടു തുറന്നു നോക്കിയപ്പോൾ കണ്ടത് കെട്ടിപ്പിടിച്ചു മരിച്ചു കിടക്കുന്ന അമ്മയും കുഞ്ഞും; തുറന്നു പരിശോധിക്കാൻ ബാക്കിയായി അനേകം വീടുകൾ; എത്രപേർ മരിച്ചുവെന്ന് ഒരു നിശ്ചയവും ഇല്ലാതെ പൊലീസും ഉദ്യോഗസ്ഥരും; പൂർണ്ണമായും വെള്ളത്തിൽ മുങ്ങി അനേകം വീടുകളിൽ എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല; പാണ്ടനാട് എന്ന ദുരിതഭൂമിയിലെ ചിത്രങ്ങൾ അറിയാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കണം: എത്ര കണ്ണുനീർ തുടച്ചാലും മായുമോ?
വിളിച്ചിട്ടും തിരിച്ചുവന്നില്ല; കെ രാജുവിന് മന്ത്രിസ്ഥാനം നഷ്ടമാകും; പ്രളയകാലത്തെ വനംമന്ത്രിയുടെ വിദേശയാത്ര ശരിയായില്ലെന്ന് കാനം രാജേന്ദ്രൻ; ചീഫ് വിപ്പിനൊപ്പം പുതിയ മന്ത്രിയേയും കണ്ടെത്താൻ സിപിഐ തീരുമാനം; ദിവാകരനും മുല്ലക്കരയും ബിജി മോളും ഗീതാ ഗോപിയും പരിഗണനാ പട്ടികയിൽ; മന്ത്രിസഭയെ നാറ്റിച്ച മന്ത്രിയെ പുറത്താക്കിയേ പറ്റൂവെന്ന് പിണറായിയും; കോട്ടും സ്യൂട്ടുമിട്ട് ജർമനിക്ക് പോയ രാജുവിന് വിനയായി ഇസ്മായിൽ ബന്ധവും
കാണിച്ചൊരു അബദ്ധം എന്താണെന്നു വച്ചാൽ, വീട്ടിലെ മുമ്പത്തെ ചെളിവെള്ളത്തിലൂടെ നടക്കാൻ വയ്യ; നേരെ മുമ്പിലെ പ്രൊഫസറിന്റെ ഭാര്യ ചെമ്പിൽ കയറി ആ കാറ് കിടക്കുന്നിടം വരെ പോയി; ഞാനും കാറിലെത്താൻ വേണ്ടി ഇതിൽ കയറിയിരുന്നപ്പോൾ ആരോ ഫോട്ടോ എടുത്ത് അത് നാടുമുഴുവൻ പ്രചരിപ്പിച്ചു; ഇതൊരു വല്ലാത്ത ചെയ്ത്തായി പോയി: ഇപ്പോൾ വീട്ടിൽ തന്നെയുണ്ട്; ക്ലീനിങ്ങും കഴിഞ്ഞു: പ്രളയകാലത്തെ അണ്ടാവിലെ യാത്രയിൽ പൃഥ്വിയുടെ അമ്മ മല്ലികാ സുകുമാരന് പറയാനുള്ളത്
കാക്കി നിക്കർ ഇട്ട് രക്ഷാപ്രവർത്തനത്തിന് ഇറങ്ങി ആർഎസ്എസുകാർ; കേഡർ ചിട്ടയോടെ തൊപ്പിയും ബനിയനും ധരിച്ച് ദുരിതാശ്വാസ പ്രവർത്തനത്തിനം നടത്തി പോപ്പുലർ ഫ്രണ്ടുകാർ; രാഷ്ട്രീയത്തിൽ തമ്മിൽ ശത്രുക്കളെങ്കിലും രക്ഷാപ്രവർത്തനത്തിൽ രാഷ്ട്രീയം മറന്നിറങ്ങി വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന സംഘടനകൾ; പ്രളയ രക്ഷാപ്രവർത്തനത്തിൽ കാണുന്ന വേറിട്ട കാഴ്ചകൾ
ഒരു കിലോ ചിക്കൻ വാങ്ങാൻ ഒരു കോടി 46 ലക്ഷം ബൊലിവാർസ് എങ്കിൽ ഒരു ടോയ്ലറ്റ് റോളിന് കൊടുക്കണം 26 ലക്ഷം; ഹ്യൂഗോ ചാവെസ് പോയതോടെ അമേരിക്കയോട് മല്ലിട്ട് വളർന്ന അയൽപക്കക്കാരായ വെനിസ്വലയിൽ ബാക്കിയായത് പട്ടിണിയും പരിവട്ടവും മാത്രം;പണത്തിന്റെ വില പോയാൽ എന്ത് സംഭവിക്കുമെന്നറിയാൻ ഈ ലാറ്റിൻ അമേരിക്കൻ രാജ്യത്ത് ചെല്ലണം
യുഎഇ രാജാവ് പ്രഖ്യാപിച്ച കേരളത്തിന് വേണ്ടിയുള്ള പ്രത്യേക ദുരിതാശ്വാസ നിധിക്ക് എംഎ യൂസഫലിയും ബി ആർ ഷെട്ടിയും സണ്ണി വർക്കിയും മാത്രം സംഭാവന നൽകി കഴിഞ്ഞപ്പോൾ 20 കോടിയായി; എമിറൈറ്റ്സ് അടക്കം ദുബായ് കേന്ദ്രീകരിച്ചുള്ള ആഗോള ഭീമന്മാരെല്ലാം കൈയും മെയ്യും മറന്ന് സംഭാവന നൽകും; കേരളത്തിന് വേണ്ടി യുഎഇ സർക്കാർ ശേഖരിക്കുന്ന തുക 500 കോടി കവിഞ്ഞേക്കും; അറബ് രാഷ്ട്രങ്ങളുടെ ഈ സ്നേഹത്തിന് നമ്മൾ എങ്ങനെ നന്ദി പറഞ്ഞ് തീർക്കും ?
ലാൽസലാം സഖാവെ! നാം അതിജീവിക്കും എന്ന ഉറപ്പ് നൽകി ആശ്വാസവും പ്രതീക്ഷയും ഉയർത്തിയ മുഖ്യമന്ത്രിക്ക് സ്നേഹാദരങ്ങളുമായി സാറാ ജോസഫ്; അഭിനന്ദിക്കേണ്ട സമയങ്ങളിൽ നമ്മളത് ചെയ്തില്ലെങ്കിൽ വിമർശിക്കേണ്ട സമയങ്ങളിൽ നമുക്കതിനുള്ള അർഹതയുണ്ടാവില്ലെന്ന് ബഷീർ വള്ളിക്കുന്ന്; തലയ്‌ക്കൊപ്പം വെള്ളത്തിൽനിന്ന് കേരളത്തെ ഒറ്റക്ക് ചുമലിൽ ഏറ്റിയെന്ന് ആരാധകർ; കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തെ കീഴ്പ്പെടുത്താൻ മുന്നിൽ നിന്ന് നയിച്ച പിണറായിക്ക് സോഷ്യൽ മീഡിയയുടെ അഭിനന്ദനം
ഇത്തരത്തിലുള്ള തോന്ന്യാസം ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് എം.എ.യൂസഫലി; ഒമാനിൽ ലുലു ഗ്രൂപ്പിൽ ജോലി നോക്കുന്ന മലയാളി യുവാവ് സോഷ്യൽ മീഡിയയിൽ ഇട്ട കമന്റ് പൂർണമായി തള്ളിക്കളയുന്നു; ഉടനടി യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി യൂസഫലിയുടെ നടപടി; 'ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് നാപ്കിനുകൾ ആവശ്യപ്പെട്ട പോസ്റ്റിൽ കുറച്ചു കോണ്ടം കൂടി ആയാലോ' എന്ന കമന്റിന് ഖേദം പ്രകടിപ്പിച്ചിട്ടും രാഹുൽ സിപിക്ക് പണിയായത് സോഷ്യൽ മീഡിയയിലെ ശക്തമായ പ്രതിഷേധം
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം
എന്റെ അറിവില്ലായ്മ കൊണ്ടു പറ്റിപോയതാണ്.. എന്നോട് ക്ഷമിക്കണം; ഞാൻ ചെയ്തത് 100 ശതമാനം തെറ്റാണ്; മദ്യലഹരിയിൽ ചെയ്ത ഒരു കമന്റാണ്; അതെന്നും ഒരിക്കലും തന്റെ ഭാഗത്തുനിന്നും ഇതുണ്ടാവാൻ പാടില്ലാത്തതായിരുന്നു; ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ആവശ്യത്തിന് നാപ്കിനുകൾ ആവശ്യപ്പെട്ട പോസ്റ്റിൽ 'കുറച്ചു കോണ്ടം കൂടി ആയാലോ' കമന്റിട്ടതിൽ ഖേദം പ്രകടിപ്പിച്ച് പ്രവാസി മലയാളി യുവാവ്
തമിഴ് നാട്ടിലും കർണാടകത്തിലും ആന്ധ്രയിലും പെയ്യാത്ത മഴയെന്ത് കേരളത്തിൽ മാത്രം? 18 മലകളുടെ അധിപനായ ധർമ്മശാസ്താവ് അതിന്റെ പരിശുദ്ധിക്കു കളങ്കം വരുത്തുവാൻ ശ്രമിച്ച അവിശ്വാസികൾക്ക് നൽകുന്ന മുന്നറിയിപ്പാണ് ഈ പെരുമഴ; 18 തികഞ്ഞ സ്ത്രീകളെ കയറ്റാൻ ശ്രമിക്കുന്നവരോട് അയ്യപ്പൻ പറയുന്നത് ആരും തന്നെ കാണാൻ വരേണ്ട എന്നാണ്; ശബരിമല ക്ഷേത്രത്തിൽ ചടങ്ങുകൾ പോലും മുടങ്ങിയതോടെ സ്ത്രീ പ്രവേശന വിഷയം ആയുധമാക്കി വിശ്വാസികൾ; തന്ത്രിക്ക് പോലും എത്താനാകാത്ത അവസ്ഥ സോഷ്യൽ മീഡിയ ചർച്ചയാക്കുമ്പോൾ
കുതിരാനിൽ കുടുങ്ങി ജയറാം; കഴുത്തറ്റം വെള്ളത്തിൽ നിന്നും നീന്തി രക്ഷപ്പെട്ട് ധർമ്മജൻ; ഉടൻ വരുന്ന വെള്ളത്തെ കാത്ത് ടോവിനോ; മുങ്ങിയ വീടിന്റെ ചിത്രം പങ്കുവച്ച് ജോജു; ദിലീപിന്റെ വീടിന് അടുത്തു വരെ വെള്ളം എത്തി; കായലും കടലും കയറി വീട് പണിത താരങ്ങൾക്കെല്ലാം ആശങ്ക; മല്ലികാ സുകുമാരനെ പോലെ ദുരിതം അറിഞ്ഞവരിൽ അനേകം സിനിമാക്കാർ
വിദേശത്ത് താമസിക്കുന്ന സമ്പന്നരായ മക്കൾ വലിയ വീടുകൾ നിർമ്മിച്ച് സുരക്ഷ ഉറപ്പു വരുത്താൻ കൂറ്റൻ മതിലുകളും കോൺക്രീറ്റിന് കേട് വരാതിരിക്കാൻ ഇരുമ്പഴികളിൽ തീർത്ത റൂഫ് ടോപ്പുകൾ നിർമ്മിച്ച് സംരക്ഷണം ഉറപ്പാക്കി; ടെറസ്സിൽ കയറി നിന്നാലും രക്ഷാപ്രവർത്തകരെ സാന്നിധ്യം അറിയിക്കാൻ സാധിക്കാതെ വൃദ്ധരായ മാതാപിതാക്കൾ; ചെറുവള്ളങ്ങൾ ഒഴുകി പോവുകയും ബോട്ടുകൾ മതിലിൽ ഇടിച്ച് തകരുകയും ചെയ്യുന്നതോടെ എയർലിഫ്റ്റിംഗും നടക്കാതെയായി; ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം അസാധ്യമാകുന്നത് ഇങ്ങനെ
ആദ്യം മുല്ലപ്പെരിയാറിലെ ചതി; പിന്നെ ചാലക്കുടിപുഴയെ മുക്കിയ മലക്കപ്പാറയിലെ ഷോളയാറിൽ നിന്നുള്ള വെള്ളമൊഴുക്ക്; ഇന്ന് നീരാറിലൂടെ ഇടമലയാറിനേയും കുഴപ്പത്തിലാക്കി; നീരാർ ഡാമിൽ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി തമിഴ്‌നാടിന്റെ കുതന്ത്രം വീണ്ടും; പെരിയാറിലേക്കുള്ള വെള്ളമൊഴുക്ക് കൂടുന്നത് ആലുവയേയും ചാലക്കുടിയേയും പ്രതിസന്ധിയിലാക്കും; കോതമംഗലവും നേര്യമംഗലവും മൂവാറ്റുപുഴയും ഒറ്റപ്പെട്ട അവസ്ഥയിൽ
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
പ്രസംഗിച്ചു കൊണ്ടിരുന്ന മോഹൻലാലിനെ 'വെടി വെക്കാൻ' നടൻ അലൻസിയറിന്റെ ശ്രമം; ഈർഷ്യ മറച്ചുവെക്കാതെ മോഹൻലാൽ പ്രസംഗം തുടർന്നപ്പോൾ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു സ്‌റ്റേജിലിരുന്ന മന്ത്രി എ കെ ബാലൻ; ഗൗരവം ചോർത്താൻ മുഖ്യമന്ത്രി ചിരിച്ചെങ്കിലും ആർക്കും തമാശ തോന്നിയില്ല; വിരലുകൾ തോക്കുപോലെ ആ്ക്കിയുള്ള വെടിക്ക് ശേഷം സ്‌റ്റേജിലെത്തിയ നടനെ തടഞ്ഞു പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും: ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ
ജെസ്‌ന കേരളത്തിന് പുറത്ത് ജീവിച്ചിരിക്കുന്നു; മുക്കൂട്ടുതറയിൽ നിന്നുള്ള തിരോധാനം ആസൂത്രിതം; കണ്ടെന്ന കഥകൾ അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കത്തിന്റെ ഭാഗം; മടിവാളയിലെ ആശ്രയഭവനിൽ കണ്ടുവെന്ന പ്രചാരണത്തിന് പിന്നിൽ ഒന്നാന്തരം തിരക്കഥ; മറുനാടൻ മുൻപ് സൂചിപ്പിച്ച വഴിയിലൂടെ പൊലീസിന്റെ അന്വേഷണ സംഘം നീങ്ങുമ്പോൾ പുറത്തു വരുന്ന സൂചനകളെല്ലാം ഇനി ജെസ്‌നയിലേക്ക് അധികദൂരമില്ലെന്ന് തന്നെ
സിനിമ മോഹം തലയ്ക്ക് പിടിച്ച ശ്രീകുമാർ മേനോൻ മാസം ഒരുകോടി രൂപ വരുമാനം ഉണ്ടായിരുന്ന സ്വന്തം സ്ഥാപനത്തെ കൈവിട്ടു; കല്യാണുമായി തെറ്റിയതോടെ വരുമാനം നിലച്ച ശ്രീകുമാറിന്റെ പുഷ് കടം കയറി പാപ്പർ ഹർജിയിൽ വരെ എത്തി; ശമ്പളം പോലും ലഭിക്കാതായതോടെ ജീവനക്കാരെല്ലാം സ്ഥലം വിട്ടു; രണ്ടാമൂഴം ഉറപ്പില്ലാതിരിക്കെ ഒടിയൻ കൂടി പൊളിഞ്ഞാൽ എന്താകുമെന്ന് അറിയാതെ ദിലീപ്-മഞ്ജു തർക്കത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ
ചൂടുണ്ടെന്ന് അറിയാതെയാ അമ്മ ഗ്യാസിന് മുകളിൽ വച്ച ചട്ടുകം കാലിൽ വച്ചത്; കാലു വേദനിച്ചപ്പോ അമ്മ തേൻ പുരട്ടി തന്നിട്ട് ആരോടും പറയല്ലേ എന്ന് പറഞ്ഞു; അടിക്കുകയും പിച്ചുകയും ചെയ്യുമെങ്കിലും അമ്മയോടെനിക്ക് ദേഷ്യമൊന്നുമില്ല; കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച രണ്ടാം ക്ലാസ്സുകാരിയുടെ മൊഴിയിൽ പൊലീസും കരഞ്ഞു
അരുൺ ഗോപിയും ടോമിച്ചൻ മുളകുപാടവും ചേർന്ന് മലയാളികളെ മുഴുവൻ ഒറ്റ ദിവസം കൊണ്ട് വിഡ്ഢികളാക്കിയോ? പ്രണവ് മോഹൻലാൽ സിനിമയുടെ പ്രമോഷനായി ഒരുക്കിയ നാടകം ആയിരുന്നു ഹനയുടെ മീൻ വില്പനയെന്ന് ആരോപിച്ച് തെളിവുകൾ നിരത്തി അനേകം പേർ; സിനിമക്കാർ കുഴിച്ച കുഴിയിൽ മാതൃഭൂമി ലേഖകൻ ഒറ്റയ്ക്ക് വീഴുകയും പിന്നാലെ മനോരമ മുതൽ മറുനാടൻ വരെ സർവ്വ മാധ്യമങ്ങളും ഒരുമിച്ച് വീഴുകയും ചെയ്തെന്ന് വാദിച്ച്‌ സോഷ്യൽ മീഡിയ
ഗണേശിന്റെ 'ഇടവേളക്കളി' വേണ്ടെന്ന് തറപ്പിച്ച് പറഞ്ഞ് മോഹൻലാൽ; പത്തനാപുരത്തെ എതിരാളിയെ ഒപ്പം നിർത്തി ശുദ്ധീകരണം; ഇനി ജഗദീഷിന് കൂടുതൽ റോൾ; ഡബ്ല്യൂസിസിയെ തകർക്കാൻ വനിതാ സെൽ ഉണ്ടാക്കുന്നത് മഞ്ജു വാര്യരുടെ മനസ്സറിഞ്ഞ്; പൃഥ്വിരാജിനെ ഒപ്പം നിർത്താൻ ഭേദഗതികൾ; ചട്ടങ്ങൾ മാറ്റി ദിലീപിനെ സംഘടനയ്ക്ക് പുറത്ത് നിർത്തും; താരസംഘടനയിൽ ഒടുവിൽ ലാൽ പിടിമുറുക്കുമ്പോൾ
മോഹൻലാലിനെ 'വെടി വെക്കാൻ' ശ്രമിച്ച നടൻ അലൻസിയറിനെ എഎംഎംഎയിൽ നിന്നും പുറത്താക്കിയേക്കും; താരസംഘടനയുടെ അധ്യക്ഷനെ പൊതുവേദിയിൽ പരസ്യമായി അധിക്ഷേപിച്ചത് വെച്ചു പൊറുപ്പിക്കില്ലെന്ന് ഭാരവാഹികൾ; കാരണം കാണിക്കൽ നോട്ടീസ് നൽകി നടപടി സ്വീകരിക്കാൻ നീക്കം; സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹൻലാലിനെതിരെ 'കൈതോക്ക്' പ്രയോഗിച്ചിട്ടില്ലെന്നും വിശദീകരിച്ച് അലൻസിയറും
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം