Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹെർമിസിന്റെ കുസൃതിയും അപ്പോളോയുടെ പശുക്കളും

ഹെർമിസിന്റെ കുസൃതിയും അപ്പോളോയുടെ പശുക്കളും

ണ്ട് പണ്ട് അതായത് അനേകായിരം വർഷങ്ങൾക്ക് മുമ്പേ ദൂരദേശത്ത് ശരിക്കും പറഞ്ഞാൽ ഒളിമ്പസ് പര്വ ത്വത്തിൽ ദൈവങ്ങളുടെ രാജാവായ സിയുസ് ജീവിച്ചിരുന്നു. അദ്ദേഹം അതി സുന്ദരിയായ ഒരു ദേവതയെ വിവാഹം കഴിച്ചു. പേര് 'ഹീര'. എങ്കിലും വേറെയും സ്ത്രീകൾ ഉണ്ടായിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അങ്ങനെ ഒരു അപ്‌സരസ്, അവരുടെ പേര് മായ, യെസ് അത് തന്നെ. അവരിൽ സിയുസ് ദേവന് ഒരു കുട്ടി ഉണ്ടായി. ആ കുട്ടിയുടെ പേരാണ് ''ഹെർമിസ്'. ഇദ്ദേഹമാണ് റോമാക്കാരുടെ ബുധൻ ചിറകുകൾ ഉള്ള ദേവൻ. ആശയ വിനിമയങ്ങളുടെ നിയന്ത്രണം. ക്ഷണ മാത്രയിൽ വളർന്ന ഈ കുട്ടി തന്റെ പിതാവിനെ പോലെ തന്നെ ഒരു കുസ്സൃതി ആയിരുന്നു. പര്വത ശിഖരങ്ങളിൽ അലഞ്ഞു നടന്ന ഈ കുട്ടിക്ക് പെട്ടന്ന് തന്നെ ജീവിതം മടുത്തു. 'എന്റെ ജീവിതം സ്പയ്‌സ് അപ്പ് ചെയ്യാൻ എന്താണ് ഒരു വഴി?' അപ്പോഴാണ് തന്റെ അർദ്ധ സഹോദരനായ അപ്പോളോയെ ഓർമ്മ വന്നത്. അപ്പോളോ ആണെങ്കിലോ 'ലെറ്റോ 'എന്ന വേറൊരു അപ്‌സരസിൽ, സിയുസ് ദേവന് ജനിച്ചതാണ്.

അപ്പോളോ ദേവന് നിറച്ച് പശുക്കളുണ്ട്, വളരെ ധനവാനും ആണ്. ഹെർമിസ് നേരെ തന്റെ സഹോദരന്റെ വാസ സ്ഥലത്തേക്ക് യാത്രയായി. പിയെരിയ എന്നാണ് ആ സ്ഥലത്തിന്റെ പേര്. മാസിഡോണിയയുടെ തെക്ക് ഭാഗം ആയിട്ടു വരും. അവിടെ ചെന്ന അദ്ദേഹം ആദ്യം ചെയ്തത് തന്റെ സഹോദരന്റെ പശുക്കളെ കണ്ടെത്തുക എന്നതായിരുന്നു. എന്നിട്ട് ഈ ജീവികളുടെ കുളമ്പ് നേരെ എതിർ വശത്തേക്ക് വച്ച് പിടിപ്പിച്ചു. അങ്ങനെ കുളമ്പ് തിരിച്ചു വച്ച പശുക്കളെ ഒരു ഗുഹയിലോളിപ്പിച്ചു. അപ്പോളോ ദേവന് ദിശ തെറ്റി, ആകപ്പാടെ ആശയ കുഴപ്പമായി. പശുക്കളുടെ കുളമ്പ് തെറ്റായ ദിശയിലേക്കാണല്ലോ നീങ്ങുന്നത്. തന്റെ സഹോദരനെ വഴി തെറ്റിച്ച ഹെർമിപസ് ദേവൻ, (ബുധൻ) തന്റെ വാസ സ്ഥലമായ സൈലീൻ പര്വമത നിരയിലേക്ക് തിരിച്ചെത്തി, ശിശു രൂപത്തിൽ തൊട്ടിലിൽ കിടന്നു. അപ്പോളോ ദേവൻ പ്രവചനങ്ങളുടെ ദേവൻ ആയതിനാൽ ഈസി ആയി പ്രതിയെ തിരിച്ചറിഞ്ഞു. തൊട്ടിലിൽ മയങ്ങിക്കിടന്ന പ്രതിയുടെ അടുത്ത പാഞ്ഞെത്തി, കഴുത്തിന് പിടിച്ചു പിതാവായ സിയുസ് ദേവന്റെ അടുത്തെത്തിച്ചു. ആദ്യമൊക്കെ പിതാവിനോട് നുണ പറഞ്ഞു നില്ക്കാൻ ശ്രമിച്ച ഹെർമിസ് ദേവൻ (ബുധൻ) പിന്നീടു സമസ്ത അപരാധവും ഏറ്റു പറഞ്ഞു. കോപിഷ്ടനായ അപ്പോളോയെ ഹെർമിസ് തന്റെ വിശിഷ്ടമായ വല്ലകി കൊണ്ട് സംഗീത സാഗരത്തിൽ മയക്കി എടുക്കുകയും അവർ തമ്മിൽ പിന്നീട് വളരെ ശ്രേഷ്ടമായ സ്‌നേഹബന്ധം ഉണ്ടാവുകയും ചെയ്തു.

അങ്ങനെ സ്വന്തം സഹോദരന് ആശയക്കുഴപ്പം ഉണ്ടാക്കിയ ഹെർമസ്, അഥവാ ബുധൻ പിന്നെയും കുസൃതി കളുമായി ഇറങ്ങുന്ന സമയമാണ് ബുധന്റെ രിട്രോഗ്രെയ്ദ് എന്ന നാടോടിക്കഥ ഉണ്ട്. അങ്ങനെ ഭീകരമായ ആശയക്കുഴപ്പം എന്നൊന്നില്ല, എല്ലാവർക്കും ആശയക്കുഴപ്പം വരണം എന്നും ഇല്ല. എങ്കിലും ഒരു എക്‌സ്ട്ര ശ്രദ്ധ അതുകൊടുക്കുന്നതുകൊണ്ട് ആർക്കും നഷ്ടം സംഭാവിക്കനില്ലല്ലോ? ബുധൻ തന്റെ സഞ്ചാര വേഗം ഫെബ്രുവരി പതിനൊന്നു വരെ കുറയ്ക്കും, പിന്നെ സാധാരണ വേഗതയിൽ നീങ്ങും. ആ സമയം ഭൂമിയോട് അടുത്ത് വരും. അതാണ് ബുധൻ രിട്രോഗ്രെയ്ദ് നീങ്ങുന്നു അല്ലെങ്കിൽ വക്രഗതി പ്രാപിക്കുന്നു എന്ന് പറയുന്നത്. ബുധൻ മാത്രമല്ല വ്യാഴം, ശുക്രൻ, ശനി, യുറാനസ്, നേപ്ട്യുൻ ഇവയെല്ലാം വേഗത കുറച്ച സഞ്ചരിക്കും. ഇത് ജ്യോത്സ്യന്മാർ മാത്രമല്ല, സയന്റിഫിക് ആയിട്ട് തെളിയിച്ചതാണ്. ഇവയിൽ ബുധന്റെ നീക്കമാണ് കൂടുതൽ ഹൈ ലൈറ്റ് ചെയ്യുന്നത് എന്ന് മാത്രം. പിന്നെ വേറെ സന്തോഷം തരുന്ന ഒരു വക്ര ഗതി ഉണ്ട്. അത് ശുക്രന്റെതാണ് ആ സമയത്ത് വേണ്ട എന്ന് പറഞ്ഞു പോയ പലരും എന്നെ ദയവായി ഉപേക്ഷികരുത് എന്ന് പറഞ്ഞു തിരിച്ചു വരും അത്രേ! ഹബ്ബിൾ ടെലിസ്‌കോപ്പ് ഇല്ലാതിരുന്ന കാലത്ത് ഹെർമിസ് കുസൃതി കാണിച്ചത് കണ്ടു പിടിച്ച ഗ്രീക്കുകാർ ഭയങ്കരന്മാർ തന്നെ! നമ്മളും മോശമല്ല നമ്മുടെ വേദങ്ങളിലും ഉണ്ട് ഈ കാര്യങ്ങളൊക്കെ!

ഇനി ഈ ആഴ്ച

ഏരീസ് മാർച്ച് 21 ഏപ്രിൽ 19 

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, നിഗൂഡത, ബെഡ് പ്ലെഷേഴ്‌സ്, ദൂര ദേശ വാസം എന്ന പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വയും ശുക്രനും. രണ്ടു വിപരീത ശക്തികൾ പന്ത്രണ്ടാം ഭാവത്തെ കയ്യടക്കാനായി ശ്രമിക്കുന്നു. നിഗൂഡമായ വിഷയങ്ങളെ അടുത്തറിയാൻ ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രാർത്ഥന, ധ്യാനം എന്നിവ നടത്തുകയും ചെയ്യാം. ഈ അവസരം പിൻവലിയേണ്ട സമയമാണ്. മനസ്സിൽ അടക്കി വച്ച പ്രശനങ്ങൾ അധികമായോ അവ എന്നെ ഭരിക്കുന്നോ എന്ന തോന്നൽ ശക്തമാകാം. ഈ അവസരം കൂടുതൽ ഭാരങ്ങൾ മനസിന്റെ മേൽ എല്പിക്കാതിരിക്കുന്നതാണ് നല്ലത്. കൂടുതൽ മൗനമായിരുന്നു കൊണ്ട് കാര്യങ്ങളെ നോക്കിക്കാണാൻ പറ്റിയ സമയം. കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്നിവയിൽ സൂര്യനും, പിണങ്ങി നില്ക്കുന്ന ബുധനും. ആശയവിനിമയങ്ങൾ അതീവ പ്രാധാന്യം അർഹിക്കുന്നു. ഭൂതകാലം വ്യക്തികൾ കൊണ്ടും, സംഭവങ്ങൾ കൊണ്ടും സന്ദർശിക്കാൻ എത്തുന്ന സമയം. അപ്രതീക്ഷിതമായി എത്തുന്ന പഴയ സുഹൃത്തുക്കൾ. അവരുമായുള്ള നയപരമായ നീക്കങ്ങൾ. അല്ലെങ്കിൽ ഉണ്ടാകാവുന്ന തെറ്റിധാരണകൾ, ചില സുഹൃത്തുക്കളുടെ കപട മുഖം തെളിഞ്ഞു വരുക എന്നിവ സംഭവിക്കാം. ഈ ഭാവം മോഹങ്ങൾ, പ്രതീക്ഷകൾ എന്നിവയുടെത് കൂടെ ആകയാൽ, നേരത്തെ കൈവിട്ട സ്വപ്നങ്ങളെയും, മോഹങ്ങളെയും എത്തിപ്പിടിക്കാനുള്ള പുതിയ തീരുമാനങ്ങൾ. അങ്ങനെ കൂടുതലും ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവവും, പതിനൊന്നാം ഭാവവും ഈ മാസം നിങ്ങളെ നിയന്ത്രിച്ചതായി പിന്തിരിഞ്ഞു നോക്കുമ്പോൾ വ്യക്തമാകുന്നതാണ്.

ടോറസ് ഏപ്രിൽ 20 മെയ് 20

കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ ശക്തിശാലിയായ ചൊവ്വയും, മധുരം വിതറുന്ന ശുക്രനും അതിയായ ബാലന്‌സിങ്ങിനു നിങ്ങളെ പ്രേരിപ്പിക്കും. കൂട്ടായ പ്രവര്ത്തരനങ്ങൾ ശക്തി പ്രകടനം നടത്തി ലക്ഷ്യങ്ങളെ തകർക്കാനുള്ള സാധ്യത കാണുന്നു. അല്പം കൊമ്പ്രമയ്‌സ് നയം സ്വീകരിക്കാൻ ഇരുപത്തി എട്ടാം തീയതി തുടങ്ങി സാധ്യമാണ്. പുതിയ ബിസിനസ് ആലോചനകൾ, അല്ലെങ്കിൽ ഭൂതകാലത്ത് നിന്ന് ആളുകൾ എത്തുക, പുതിയ ബന്ധങ്ങൾ, സുഹൃത്തുക്കളോടുള്ള വീക്ഷണകോണിൽ മാറ്റം, ആ മാറ്റം വേറെ തലത്തിലേക്ക് നീങ്ങൽ എന്നിവ പ്രതീക്ഷിക്കാം. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ സൂര്യനും പിന്നോക്കം പോകുന്ന ബുധനും. ആശയ വിനിമയങ്ങൾ അതീവ ശ്രദ്ധയോടെ നോക്കേണ്ട സമയമാണ് ജോലിയിൽ മാറ്റം വരാവുന്ന സമയം. അല്ലെങ്കിൽ അതിനുതക്ക നീക്കങ്ങൾ. അവയെ കുറിച്ചുള്ള ഗവേഷണം, നമ്മുടെമേൽ അധികാരം ഉള്ളവരുമായുള്ള ആശയ വിനിമയതകരാറുകൾ, ആശയ കുഴപ്പങ്ങൾ. കൊണ്ട്രാക്ടുകൾ, എഗ്രിമെന്റുകൾ എന്നിവയിന്മേലുള്ള അശ്രദ്ധ ഇവയെല്ലാം കുഴപ്പം സൃഷ്ടിക്കാവുന്ന സമയം. ഒരു ഇമേജ് മെയ്‌ക്കോവർ അല്ലെങ്കിൽ സമൂഹത്തിലെ വില എന്നിവയിന്മേലുള്ള അധിക ചിന്ത എന്നിവയ്ക്ക് യോജിച്ച സമയം. അങ്ങനെ ഈ മാസത്തെ ഈ ആഴ്ചയിൽ നിന്ന് കൊണ്ട് പിന്നോട്ട നോക്കി കാണുമ്പോൾ ഏറ്റവും കൂടുതൽ ചലനങ്ങൾ പത്താം ഭാവത്തിലും, പതിനൊന്നാം ഭാവത്തിലും ആയിരുന്നു എന്ന് തിരിച്ചറിയാൻ കഴിയും.

ജമിനി മെയ് 21 ജൂൺ 20

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ചൊവ്വയും ശുക്രനും. ജോലി സ്ഥലത്ത് ശക്തി പ്രകടനവും, നയപരമായ നീക്കങ്ങളും ഒന്നിച്ചു നടത്തും. ഈ നീക്കങ്ങൾക്ക് ഒരു സഹായി എത്തേണ്ടതാണ്. ശുക്രൻ ഈ ഭാവത്തിലേക്ക് എത്തുന്നത് വരെ ശക്തി പ്രകടനം ഒറ്റയ്ക്ക് തന്നെ നടത്തേണ്ടി വരും. സ്വന്തം തീരുമാനങ്ങൾ അവതരിപ്പിക്കുന്നത് നമ്മുടെമേൽ അധികാരം ഉള്ളവർ തെറ്റിദ്ധരിച്ചു എന്ന് വന്നേക്കാം. അവർ നിങ്ങളെ ആക്രമിക്കാം. ഈ അവസ്ഥ മയപ്പെടുത്താൻ ഇരുപത്തി എട്ടാം തീയതി ശുക്രൻ എത്തും അപ്പോൾ ബാലന്‌സിങ് ഉണ്ടാവുകയും കാര്യങ്ങൾ മെച്ചപ്പെട്ടതായി തോന്നുകയും ചെയ്യാം. ദൂരദേശ വാസം, തത്വചിന്ത, ഉയർന്ന പഠനം, ആത്മീയത, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ. ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങൾ അവലോകനം ചെയ്യും. അവയെ കുറിച്ച് റിസേർച്ച് നടത്തും. ധാർമ്മികത, വിശ്വാസങ്ങൾ എന്നിവ അവലോകനം ചെയ്യും. പുതിയ കാര്യങ്ങൾ പഠിക്കൽ, പഠിപ്പിക്കൽ എന്നിവ നടത്തും. ഈ രണ്ടു ഭാവങ്ങളിലെയും സാദ്ധ്യതകൾ ഇല്ലാതാക്കാൻ ബുധന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് സാധിക്കും. യാത്രകൾ തടസപ്പെടം, പഠിച്ച കാര്യങ്ങൾ പിന്നെയും പഠിക്കാം, ഭൂതകാലം ഓര്മയകളും സംഭവങ്ങളും ആയി തിരികെ എത്താം. ഒരു വിലയിരുത്തലിനു സമയമായി എന്ന് ഓര്മ പെടുതികൊണ്ട് അടുത്ത ദിവസങ്ങിലെക്ക് അല്പം കണ്ഫ്യുസ്ദ് എന്നാ നിലയിൽ നീങ്ങും. പക്ഷെ തിരിഞ്ഞു നോക്കുമ്പോൾ ജോലി, ജോലി സ്ഥലം , വിശ്വാസങ്ങൾ എന്നിവ നിങ്ങളെ മറ്റെന്തിനെക്കാളും ഏറെ സ്വാധീനിച്ചു എന്ന് മനസിലാക്കാൻ കഴിയും.

കാൻസർ ജൂൺ 21 ജൂലൈ 22

ദൂരദേശ വാസം, തത്വചിന്ത, ഉയർന്ന പഠനം, ആത്മീയത, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വയും ശുക്രനും ഈ ആഴ്ച ഒന്നിച്ചുനില്ക്കും. ദൂരദേശ ബന്ധങ്ങളിൽ കടുത്ത നിലപാടുകൾ എടുക്കും. രണ്ടു വിപരീത ശക്തികൾ ഈ ഭാവം കൈകാര്യം ചെയ്യുമ്പോൾ തീരുമാനങ്ങൾ കൂടിക്കുഴയും. ദൂരദേശ യാത്രകൾ, വിദേശ ബന്ധം എന്നിവയും പ്രതീക്ഷിക്കാം. ഒരുപക്ഷെ പെട്ടന്നുള്ള നീക്കങ്ങൾ നടത്തുകയും ചെയ്യും. എഴുത്ത്, പ്രസംഗം എന്നിവ നടത്തും. ദൂര യാത്രകൾ സന്തോഷപ്രദമായ അനുഭവങ്ങൾ കൊണ്ട് വരും. ബുധൻ പിന്നോട്ട നീങ്ങുന്നതിനാൽ ഈ യാത്രകളിൽ ഭൂതകാലത്ത് നിന്നുള്ള വ്യക്തികളെ കാണാൻ കഴിഞ്ഞു എന്ന് വരാം. സെക്‌സ്, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, നിഗൂഡത, രൂപാന്തരം, ഇൻ ലോസ് എന്ന എട്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നില്ക്കുഞന്നു. സ്വത്തു വീതം വെയ്ക്കൽ, നിക്ഷേപങ്ങൾ പുതുക്കൽ, എന്നാൽ പുതിയ നിക്ഷേപങ്ങൾക്കോ, കടം വാങ്ങൽ കൊടുക്കൽ എന്നിവയ്‌ക്കോ യോജിച്ച സമയവും അല്ല. സെക്ഷ്വൽ കാര്യങ്ങൾ ചർച്ച ചെയ്യും. ഭൂതകാലത്തെ ബന്ധങ്ങൾ അവലോകനം ചെയ്യുകയോ അവ നിങ്ങളെ സന്ദർശിക്കാൻ എത്തുകയോ ആവാം. മനസിലെ മുറിവുകൾ മായുകയും പുതിയ വ്യക്തിയായി രൂപാന്തര പെടുകയും ചെയ്യും.

ലിയോ ജൂലൈ 23 ഓഗസ്റ്റ് 22

സെക്‌സ്, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, നിഗൂഡത, രൂപാന്തരം, ഇൻലോസ് എന്ന അതി നിഗൂഡമായ എട്ടാം ഭാവത്തിൽ ചൊവ്വയും ശുക്രനും ഒന്നിച്ചു വരും. വിപരീത ശക്തികളുടെ കയ്യിൽ ഈ ഭാവത്തിലെ വിഷയങ്ങൾ ശക്തിയായ രൂപാന്തരത്തിനു വിധേയമാകും. വികാരഭരിതരായി കാര്യങ്ങളെ അവതരിപ്പിക്കും. ഈ ഭാവത്തിലെ വിഷയങ്ങൾ വികാര തീവ്രതയോടെ കാണും. ചില വ്യക്തികളുമായി ആഴമേറിയ ബന്ധം ഉണ്ടാകാൻ അവസരം ലഭിക്കും. നിങ്ങൾ വേറൊരു വ്യക്തിയായി രൂപാന്തരപ്പെടും. അവരുടെ നിക്ഷേപങ്ങൾ നിങ്ങൾ സ്വമനസാലെ ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകാം. നിങ്ങളുടെ നിക്ഷേപങ്ങളിൽ ഭാഗമായ വ്യക്തികളോടുള്ള ബന്ധത്തിൽ കലർപ്പ് ഉണ്ടാകാൻ സാധ്യത. സയൻസുമായി ബന്ധമുള്ള വ്യക്തികൾ പരിചയത്തിൽ വരാം. ഈ രണ്ടു ഗ്രഹങ്ങാലും എട്ടാം ഭാവത്തിൽ ഒന്നിച്ചു നില്ക്കുമ്പോൾ കൂടുതലും വൈകാരികമായ നീക്കങ്ങൾ പ്രതീക്ഷിക്കാം.
വിവാഹം, ഉടമ്പടികൾ, ബിസിനസ് ബന്ധങ്ങൾ, പാർട്ടണർഷിപ്പുകൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന എട്ടാം ഭാവത്തിൽ സൂര്യൻ ബുധൻ എന്നിവ നില്ക്കുന്നു. ഈ ഭാവത്തിൽ ബുധൻ തന്റെ സ്ലോ ഡൗൺ കൊണ്ട് ആശങ്ക സൃഷ്ടിക്കാം. ടേംസ് ആന്ഡ് കണ്ടീഷന്‌സ് തിരുത്തി എഴുതാൻ സമയമായി എന്ന അവസ്ഥ വരാം. സംസാരത്തിൽ തെളിഞ്ഞു വരാത്ത ആശയാ വിനിമയങ്ങൾ പെട്ടന്ന് പ്രാധാന്യം അര്ഹിക്കുന്ന സ്ഥിതി ഉണ്ടാകാം. മറവിയിലേക്ക് പോയ സംഭവങ്ങൾ, വ്യക്തികൾ എന്നിവർ തിരിച്ചു വരാനും പിന്നെയും പ്രധാന്യമാര്ഹി ക്കാനും സാധ്യത. ഈ ഭാവം വിവിധ തരാം ബന്ധങ്ങളുടെത് ആയതിനാൽ, അത്ര എളുപ്പത്തിൽ ഒരു തീരുമാനത്തിൽ എത്താമോ എന്നാ കാര്യത്തിൽ സംശയം.അതുകൊണ്ട് സര്വു ആശയാ വിനിമയങ്ങളുടെയും മേൽ ഒരു എക്‌സ്ട്ര.

വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ

ആരോഗ്യം, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ ,ജോലി സ്ഥലം, ബാധ്യതകൾ എന്ന ആറാം ഭാവത്തിൽ സൂര്യനും ബുധനും. ഓഫീസിൽ ഒരു അടുക്കി വെക്കൽ നടത്തും. ഒന്ന്, രണ്ടു എന്ന് എണ്ണി കാര്യങ്ങളെ ഓർഗനൈസ് ചെയ്യും. ജോലി സ്ഥലത്തെ ആശയ വിനിമയം കൂടിക്കുഴയം. അങ്ങനെ ഉള്ള അവസ്ഥ മുന്കൂട്ടി കണ്ടു കാര്യങ്ങൾ പ്ലാൻ ചെയ്യേണം.നേരത്തെ നിശ്ചയിച്ചത് പോലെ കാര്യങ്ങൾ നടന്നു എന്ന് വരില്ല.ഈ ഭാവം ആരോഗ്യ കാര്യങ്ങളെ സൂചിപ്പിക്കുന്നതിനാൽ ഈ അവസ്ഥയിൽ ശാരീരിക അസ്വസ്ഥതകൾ സാധാരണ ആണ്. ആരോഗ്യത്തെ വരുതിയിൽ നിർത്താൻ യോജിച്ച സമയം. ഇപ്പോൾ ലഭിക്കുന്ന അറിവുകൾ ഒന്ന് കൂടെ തെളിയിക്കേണ്ടി വരും. പുതിയ ആരോഗ്യ ക്രമങ്ങളിലെക്ക് പോകുന്നതിലുപരി ഒരു റിസേര്ച്‌ള അതായിരിക്കണം നടത്തേണ്ടത്. വിവാഹം, ഉടമ്പടികൾ, ബിസിനസ് ബന്ധങ്ങൾ, പാര്ട്ണരർ ഷിപുകൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ എന്നാ എട്ടാം ഭാവത്തിൽ ചൊവ്വയും, ശുക്രനും. പുതിയ ബന്ധങ്ങൾ , വികാരഭരിതമായ ബന്ധങ്ങൾ. നവരസങ്ങൾ വിളയാടും! ആഴ്ചയുടെ അവസാനത്തോടെ കൂടുതൽ സ്‌പോണ്ടേനിയസ് ആയിട്ടുള്ള പ്രവര്ത്ത നം കാഴ്ച വെക്കും. ബന്ധങ്ങളിൽ മധുരതരമായ ശക്തി പ്രകടനം. കംമിട്‌മെന്റുകൾ ആര്ക്ക്കും ലഭ്യമാകുന്ന അവസ്ഥ . എന്നാൽ ആര്ക്കും നോ എന്ന് പറയാൻ കഴിയാത്ത ചടുലമായ നീക്കങ്ങൾ. ഈ അവസ്ഥയിൽ ക്രമക്കേടുകൾ സൃഷ്ടിക്കാൻ തയ്യാറായി ബുധൻ!

ലിബ്ര ( സെപ്റ്റംബെർ 22 ഒക്ടോബർ 22)

റൊമാന്‌സ് കുട്ടികൾ, ഊഹക്കച്ചവടം, ക്രിയെടിവിടി, ഒഴിവു സമയം എന്ന അഞ്ചാം ഭാവത്തിൽ സൂര്യനും, ബുധനും, ക്രിയെടിവിടി വേണ്ടുന്ന വിഷയങ്ങളിൽ അല്പം നീങ്ങാം. ബുധൻ സ്ലോ ഡൗൺ ചെയ്തു നില്ക്കുന്ന അവസ്ഥയിൽ പ്രധാന കാര്യങ്ങളിൽ തീരുമാനം വൈകിപ്പിക്കുകയോ, തീരുമാനങ്ങളുടെ സാധ്യതകളെ കുറിച്ച് കൊടുത്താൽ പഠിക്കുകയോ ആണ് നല്ലത്. ഭൂതകാലത് നിന്ന് എക്‌സ് ഫ്‌ലെയ്മ്‌സ് വന്നെത്തും. ബന്ധങ്ങളിൽ പുതിയ ഊര്ജം കൊടുക്കാൻ സമയമായി എന്ന് അവർ ഒര്മിപ്പിചെക്കം. പുതിയ ബന്ധങ്ങളിൽ വീഴാതിരിക്കുക ആവും നല്ലത്.
ആരോഗ്യം, ശത്രുക്കൾ, സഹപ്രവര്ത്തകകർ, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ജോലി സ്ഥലം, ബാധ്യതകൾ എന്നാ ആറാം ഭാവത്തിൽ ചൊവ്വയും ശുക്രനും. ജോലി സ്ഥലത്ത് ശക്തി പ്രകടനവും, മധുരം വിതറലും ഒരേ സമയം നടക്കും. ജോലി അടുക്കും ചിട്ടയുമായി ചെയ്യാൻ അവസരം ലഭിക്കും, എങ്കിലും മെല്ലെ പോകുന്ന ബുധൻ ജോലി സ്ഥലത്തെ ആശയക്കുഴപ്പതിനു കാരണമാകാതെ എല്ലാം ഒന്ന് പ്ലാൻ ചെയ്യുക.

സ്‌കൊർപിയോ ഒക്ടോബർ 23 നവംബർ 21

കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്ത് എന്ന നാലാം ഭാവത്തിൽ സൂര്യനും ബുധനും, വീട് റീ മോടിഫിക്കേഷന് വിധേയമാക്കും. ബാല്യകാലം മനസിലേക്ക് ഓടിയെത്തും. അന്നത്തെ ചിന്തകളെയും, ഇന്നത്തെ നിലയും താരതമ്യം ചെയ്യും. കുടുംബത്തോട് ഒന്നിച്ചു ചേരാൻ യോജിച്ച സമയം. ഭൂതകാലത്തെ കുറിച്ച് പഠിക്കും, പൂർവ്വികരെ കുറിച്ചുള്ള ആലോചനയിൽ സമയം ചിലവഴിക്കും. ഈ സമയം കുടുംബത്തോടുള്ള ആശയ വിനിമയം പ്രാധാന്യം അർഹിക്കും. റൊമാന്‌സ്! , കുട്ടികൾ, ഊഹക്കച്ചവടം, ക്രിയെടിവിടി , ഒഴിവു സമയം എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വയും ശുക്രനും നില്ക്കും. എന്ത് ചെയ്താലും വളരെ ക്രിയെടിവ് ആയി മാറും. പുതിയ ഹോബികൾ, പുതിയ പ്രേമ ബന്ധങ്ങൾ ഉണ്ടാവുകയോ, നിലവിൽ ഉള്ളവയെ കൂടുതൽ ശോഭയുള്ളതാക്കി തീര്ക്കുകകയോ ചെയ്യും. കുട്ടികളുമായുള്ള നല്ല സമയം എന്നിവ പ്രതീക്ഷിക്കാം. ഈ അവസ്ഥയിൽ സ്ലോ ഡൗൺ ചെയ്തു നില്ക്കുന്ന ബുധനെ ശ്രദ്ധിക്കുക നാലും, അഞ്ചും ഭാവത്തിലെ മാത്രമല്ല എല്ലാ ഭാവതിലെയും നല്ല കാര്യങ്ങളെ ഇല്ലാതാക്കാൻ ഈ മേല്ലെപ്പോകിനു സാധിക്കുന്നതാണ്.

സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21

ആശയ വിനിമയം, ടെക്‌നോളജി, സഹോദരങ്ങൾ, അയല്ക്കാർ, ചെറു യാത്രകൾ, ഷോര്ട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ . ഈ മേഖലയിൽ ചിലപ്പോൾ ആകാംഷ ഭരിതരായി നില്ക്കും . ആശയ വിനിമയം , യാത്രാകൾ എന്നിവയിൽ തടസം നേരിടാം. വാഗ്വാദത്തിനു പറ്റിയ സമയം ഇതല്ല എന്ന് ബോധ്യമാകും. സര്വ! വിധ ആശയ വിനിമയങ്ങളും റീ ചെക്ക് ചെയ്യേണ്ട സമയമാണ് പുതിയ പഠനം, പുതിയ ബന്ധങ്ങൾ ബന്ധങ്ങളിൽ കംമിട്‌മെന്റുകൾ നല്കാൻ അല്പം താമസിച്ചതുകൊണ്ട്ട് കുഴപ്പമില്ല.
കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്ത് എന്ന നാലാം ഭാവത്തിൽ ചൊവ്വയും ശുക്രനും നില്ക്കും. വീടിനുള്ളിൽ ശുഭകരമായ കാര്യങ്ങൾ. വിപരീത ശക്തികൾ നിങ്ങളെ പിടിച്ചു വലിക്കുന്നു. വില്പന, വാങ്ങൽ, റീ മോടിഫികേഷൻ എന്നിവയിൽ സമയം ചിലവഴിക്കാം. വീടിനുള്ളിൽ നിങ്ങളുടെ തീരുമാനങ്ങൾ അടിച്ചേല്പിക്കുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യും.
.

കാപ്രികോൺ ഡിസംബർ 22 ജനുവരി 19

ധനം, നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നില്കുന്നു ധനകാര്യത്തെ കുറിച്ച് കൂടുതൽ പഠിക്കും. അവസരങ്ങളെ തേടി നടക്കും.ധനകാര്യം ചോദ്യ ചിഹ്നം പോലെയാകും എന്ന് പ്രത്യേകിച്ച് പറയേണ്ടതുണ്ടോ. ബുധന്റെ മെല്ലെപ്പോക്ക് മാറുമ്പോൾ നാം ധനകാര്യത്തിൽ മുന്നോട്ട് നീങ്ങും. അത് വരെ ഉള്ളതുകൊണ്ട് ഓണം പോലെ കഴിയുക. രണ്ടാം ഭാവത്തിൽ ബുധൻ മെല്ലെപോക്ക് നടത്തുമ്പോൾ, ലോകം എമ്പാടുമുള്ള കപ്രിസ് ധനകര്യത്തെ കുറിച്ചുള്ള ചിന്തകളിൽ മുഴുകി മുന്നോട്ട് നീങ്ങും. ധനകര്യതിന്മേലുള്ള തീരുമാനങ്ങൾ അല്പം വൈകിപ്പിക്കുന്നതാണ് നല്ലത്. ഇപ്പോൾ ആക്ഷന് പറ്റിയ സമയം അല്ലേയല്ല. ആശയ വിനിമയം, ടെക്‌നോളജി, സഹോദരങ്ങൾ, അയല്ക്കാ ർ, ചെറു യാത്രകൾ, ഷോര്ട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവം. തുറന്നുള്ള സംസാരത്തിൽ മധുരം നിറയും. ബുദ്ധിപരമായ നീക്കങ്ങൾ, ചെറു യാത്രകൾ, ധാരാളം കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്യാനുണ്ടാകും, അങ്ങനെ തിരക്ക് വര്ധി്ക്കും, എല്ലാത്തിലും ഒരു ഉറപ്പ് കാണില്ല.പുതിയ കാര്യങ്ങൾ പഠിക്കാം, ഓണ്‌ലൈനൻ മീഡിയയിൽ കൂടുതൽ സംവാദം എന്നിവ നടത്തുമ്പോൾ ആശയവിനിമയങ്ങളുടെ അധിപൻ സ്ലോ ഡൗൺ ചെയ്യുകാ ആണെന്ന് മറക്കരുത്. സകല കംയുനികെഷനുകളിലും ജാഗ്രത.

അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18

നിങ്ങളുടെ വ്യക്തിതം, ലുക്‌സ്, മനോഭാവം, വിചാര ധാര, വീക്ഷണ കോൺ എന്നാ ഒന്നാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നില്ക്കുന്നു. ലോകതോട്ടുള്ള സമീപനം ശെരി ആണോ എന്ന് തോന്നിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടാകാം. ബുധന്റെ സ്ലോ ഡൗൺ ആശയ കുഴപ്പം ഉണ്ടാക്കും എന്ന് പ്രത്യേക്ച്ചു പറയേണ്ടതില്ലല്ലോ. സ്വന്തം ലക്ഷ്യങ്ങളെയും ആശയങ്ങളെയും വിലയിരുത്തും. ബാഹ്യമായ സൗന്ദര്യം മിനുക്കുന്നത്‌നോപ്പം, ആന്തരികമായ ശക്തിയും തിരിച്ചറിയാൻ ശ്രമിക്കും. ' ഞാൻ ത്രിപതനാണോ/ ത്രിപ്തയാണോ ' എന്നാ ചോദ്യം വീണ്ടും വീണ്ടും ആവര്ത്തി ക്കും. ഭൂതകാലം സന്ദര്ശി!ക്കാൻ എത്തും. ധനം , നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്നാ രണ്ടാം ഭാവത്തിൽ ശുക്രനും ചൊവ്വയും ഒന്നിച്ചു നില്ക്കും . സാമ്പത്തിക , മൂല്യ വര്ധ ന എന്നിവയിൽ പുതിയ അവസരങ്ങൾ, രണ്ടാം ജോലി , ഭൗതികമായ കാര്യങ്ങള്ക്ക്ട വേണ്ടി ഉള്ള പണം ചെലവാക്കൽ ധനകര്യവുമായി ബന്ധപ്പെട്ട വ്യക്തികളോടുള്ള സംസാരം, ഈ അവസരം മെല്ലെ പോക്ക് നയത്തിൽ നില്ക്കു ന്ന ബുധനെ മറക്കാൻ പാടുള്ളതല്ല . സര്വ, ആശയ വിനിമയങ്ങളുടെ മേലും അദ്ദേഹം സ്വാധീനം ചെലുത്തും. അതുകൊണ്ട് എല്ലാ തരത്തിലുമുള്ള സന്ദേശങ്ങളിൽ വ്യക്തത വരുത്തുക.

പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20

നിങ്ങളുടെ വ്യക്തിതം, ലുക്‌സ്, മനോഭാവം, വിചാര ധാര, വീക്ഷണ കോൺ എന്നാ ഒന്നാം ഭാവത്തിൽ ചൊവ്വയും ശുക്രനും ഒന്നിച്ചു നില്ക്കും . ഈ വിപരീത ശക്തികൾ ഒന്നിച്ചു ഒന്നാം ഭാവം കൈകാര്യം ചെയ്യുമ്പോൾ തന്റെതായ ഒരു സിഗ്‌നേച്ചർ എല്ലാ കാര്യങ്ങളിലും പതിപ്പിക്കും. പോസിടിവ് എനെര്ജി് ആണ് ഇപ്പോൾ നിങ്ങള്ക്ക്ു ചുറ്റുമുള്ളത്. അത് എങ്ങനെ ഉപയോഗിക്കണം, ഇനി ഈ സാഹചര്യത്തെ ഉപയോഗിക്കണമോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാം. ബുധൻ സ്ലോ ഡൗൺ തുടങ്ങി എന്ന് കൂടി ഓര്മ ഉണ്ടാവണം
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ , ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ , നിഗൂഡത , ബെഡ് പ്ലെശേഴ്‌സ് , ദൂര ദേശ വാസം എന്നാ പന്ത്രണ്ടാം ഭാവത്തിൽ സൂര്യനും ബുധനും ആശയ കുഴപ്പം സൃഷ്ടിക്കാം. സ്വപ്‌നങ്ങൾ വഴി സന്ദേശങ്ങൾ ലഭിക്കും ഭൂതകാലം സന്ദര്ശി ക്കാൻ എത്തും.ഒന്നാം ഭാവത്തിലെ ശക്തി പ്രകടനതിനിടയിലും ഏകാന്തത അനുഭവപ്പെടാം. ചുറ്റുമുള്ള ആളുകളെ വിശ്വസിക്കാമോ എന്നാ സംശയം തോന്നാം. ജീവിതത്തിന്റെ കണക്കെടുപ്പ് നടത്തും, എഴുത്ത് , വായന എന്നിവ കൂടുതലായി ചെയ്യും. പ്രാര്ത്ഥുന , ധ്യാനം , എന്നിവ നടത്തി ശക്തി വീണ്ടെടുക്കും. ഈ ആഴ്ച നിങ്ങളുടെ ആത്മ വിശ്വാസം മാത്രമായിരിക്കും മുന്നോട്ട് നയിക്കുക.
[email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP