1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
18
Thursday

ജൂലായ് മാസ ഫലം

June 29, 2015 | 12:36 PM | Permalinkജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

ഈ മാസം കൂടുതൽ നീക്കങ്ങൾ നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിലും, കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വിക സ്വത്തുക്കൾ, പൂർവ്വികർ എന്ന നാലാം ഭാവത്തിലും, റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഊഹക്കച്ചവടം, സ്വയം വെളിപ്പെടുത്തൽ എന്ന അഞ്ചാം ഭാവത്തിലും ആയിരിക്കും.

ഒന്നാം തീയതി നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ജോലി, അധികാരികൾ എന്ന വിഷയങ്ങളിൽ ആലോചനയ്ക്ക് വിധേയമായ കാര്യങ്ങൾ നടന്നേക്കാം. പതിവിൽ കൂടുതൽ ശ്രദ്ധ നിങ്ങളിലേക്ക് നീങ്ങത്തക്ക വിധം, നിങ്ങൾക്ക് പ്രാധാന്യം ഉണ്ടാകും. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ ഇത്രയധികം വിശ്വസിക്കുന്നോ എന്ന് തോന്നും. സ്വയം വെളിപ്പെടുത്തുക, പ്രൊമോട്ട് ചെയ്യുക ഇവ ആയിരിക്കണം ഈ അവസരം വേണ്ടത്. അതും എല്ലാ പഴുതുകളും അടച്ചു തന്നെ നീങ്ങണം. ജോലിയിലെ പുതിയ നീക്കങ്ങൾ, പുതിയ അവസരങ്ങൾ, ലോങ്ങ് ടേം പദ്ധതികളെ നിങ്ങൾ എങ്ങനെ നോക്കിക്കാണുന്നു, അവയെ എങ്ങനെ വിലയിരുത്തുന്നു എന്നിവയും പ്രാധാന്യം അർഹിക്കും. വളരെ സെൻസിറ്റീവ് ആയ സമയങ്ങളിലൂടെ കടന്നു പോകും. അത് മുന്നേ കൂട്ടി അറിയുക. വിവാദ വിഷയങ്ങളിൽ കർശമനമായി മൗനം പാലിച്ചില്ല എങ്കിൽ അധികാരികൾ ഒരു തലവേദന ആയിതീരുന്ന കാഴ്ച കാണും.

കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ സൂര്യനും ചൊവ്വയും ഒന്നിച്ചു നിൽക്കുന്നു. വീട്, വസ്തുവാങ്ങൽ, വില്പന, മോടി പിടിപ്പിക്കൽ പൂർവ്വികരെ സ്മരിക്കൽ, കുടുംബ യോഗങ്ങൾ, വീട്ടുകാരോടുള്ള വെല്ലുവിളി, കുടുംബതിനുള്ളിൽ സംശയ നിവാരണം എന്നിവയും പ്രതീക്ഷിക്കാം. ജോലി സ്ഥലത്തെ പുതിയ നീക്കങ്ങളാൽ വീടിനുള്ളിൽ അസ്വസ്ഥരായി നില്ക്കും. ഒൻപതാം തീയതി ബുധനും ഈ ഭാവത്തിലേയ്ക്ക് എത്തുമ്പോൾ വീടിനുള്ളിൽ കൂടുതൽ സംസാരം ഉണ്ടാകാം. ബന്ധു ജന സമാഗമം പ്രതീക്ഷിക്കാം. വീട് മാറ്റം, ബന്ധു ജനങ്ങളോടുള്ള അസഹിഷ്ണുത എന്നിവയും ഉണ്ടാകും. നാലാം ഭാവത്തിന്റെ പ്രാധാന്യം വർധിപ്പിക്കാൻ എന്നോണം പതിനഞ്ചാം തീയതി ഇതേ ഭാവത്തിൽ തന്നെ ന്യൂമൂൺ എത്തുന്നതായിരിക്കും. വീടിനുള്ളിൽ പുതുക്കൽ നടക്കും എന്നാണ് സാരം, വീട്ടിലേക്ക് പുതിയ വസ്തുക്കൾ വാങ്ങാം. വീട് വൃത്തിയാക്കേണ്ട സാഹചര്യം വന്നു ചേരും. മനസിലെ ഭാരങ്ങൾ വീട്ടുകാരോട് തുറന്നു പറയും.

റൊമാൻസ്, കുട്ടികൾ, ക്രിയേടിവിടി, ഊഹക്കച്ചവടം, സ്വയം വെളിപ്പെടുത്തൽ എന്ന അഞ്ചാം ഭാവത്തിൽ ശുക്രനും വ്യാഴവും നിൽക്കുന്നു. ഈ അവസരം പുതിയ പ്രേമ ബന്ധങ്ങൾ, നിലവിൽ ഉള്ളവയുടെ ശക്തിപെടൽ, പുതിയ ബിസിനസ് അവസരങ്ങൾ, ഹോബികൾ, വിനോദത്തിനു വേണ്ടി ഉള്ള കാര്യങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറെ നാളുകൾ കൂടി ഉണ്ടാവും. പത്തൊൻപതാം തീയതി ശുക്രൻ നിങ്ങളുടെ ആറാം ഭാവത്തിലേയ്ക്ക് യാത്ര ആകും. ജോലിസ്ഥല, സഹപ്രവർത്തികൾ, ശത്രുക്കൾ, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്നിവയിൽ ജോലിയിൽ മനോഹരമായ രീതിയിൽ കാര്യങ്ങൾ ചെയ്യും, മറ്റുള്ളവരെ സഹായിക്കൽ, ആരോഗ്യ പരിപാലനം എന്നിവ പ്രതീക്ഷിക്കാം.

ഇരുപത്തി രണ്ടാം തീയതി സൂര്യൻ നിങ്ങളുടെ അഞ്ചാം ഭാവത്തിലേയ്ക്ക് വ്യാഴത്തിനൊപ്പം എത്തും. ഇരുപത്തിനാലാം തീയതി ബുധനും ഈ ഭാവത്തിലേയ്ക്ക് എത്തുമ്പോൾ റൊമാൻസ്, കുട്ടികൾ, ക്രിയേടിവിടി, ഊഹക്കച്ചവടം, സ്വയം വെളിപ്പെടുത്തൽ എന്ന വിഷയങ്ങളിൽ ക്ുട്ടികളുടെ കൂടെ ഉള്ള നല്ല സമയം, യൂത്ത് ഗ്രൂപ്പുകളിൽ സമയം ചെലവിടൽ, കൂടുതൽ നെറ്റ് വർകിങ്, ഉല്ലാസത്തിന് വേണ്ടിയുള്ള കാര്യങ്ങൾ, മറ്റുള്ളവരുടെ ഇടയിൽ ശ്രദ്ധാകേന്ദ്രമായി തീരൽ എന്നിവയും പ്രതീക്ഷിക്കാം. ക്രിയേടീവ് ആയ കാര്യങ്ങൾ ചെയ്യൽ, ഊഹക്കച്ചവാദത്തിനു വേണ്ടി ഉള്ള തുടക്കം എന്നിവയും ഉണ്ടാകും.

ഈ മാസം അവസാന ദിവസം നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും, കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള ജോലികൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ നടക്കും. സുഹൃദ് ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടാം. പുതിയ ഗ്രൂപുകളിൽ ചേരൽ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ മാസം പ്രധാന നീക്കങ്ങൾ സഹോദരങ്ങൾ, ആശയവിനിമയം. ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിലും, കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തു എന്ന നാലാം ഭാവത്തിലും, റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, സ്വയം വെളിപ്പെടുത്തൽ, ഹോബികൾ, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിലും ആയിരിക്കും.

ഒന്നാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും ദൂരയാത്രകൾ, തത്വചിന്ത, ആത്മീയത, ഉയർന്ന പഠനം, വിദേശബന്ധം എന്ന വിഷയങ്ങളിൽ നിയമപരമായ വിഷയങ്ങളുമായി നേർക്കാഴ്ച ഉണ്ടാകും. പഠനം, പഠിപ്പിക്കൽ, ദൂര യാത്രകൾ, എന്നിവയ്ക്ക് വേണ്ടി പദ്ധതി ചെയ്യുകയോ നടത്തുകയോ ചെയ്യാം. ബന്ധനങ്ങളിൽ അകപ്പെടാൻ ആഗ്രഹിക്കാതെ മനസ് വ്യതിചലിച്ചു കൊണ്ടേയിരിക്കും വിശ്വാസങ്ങളെ സ്വയം ചോദ്യം ചെയ്യും.

കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തു എന്ന നാലാം ഭാവത്തിൽ ശുക്രനും വ്യാഴവും നിൽക്കുന്നു. വീട് മാറ്റം, വീട് വെയ്ക്കൽ, മോടി പിടിപ്പിക്കൽ, കുടുംബവുമായി ഒന്നിച്ചുള്ള യാത്ര, കുടുംബയോഗം, പൂർവ്വികരെ സ്മരിക്കൽ എന്നിവയും നടക്കാം. കുടുംബാംഗങ്ങൾ നിന്നുള്ള ശുഭ വാർത്ത എന്നിവ ഉണ്ടാകാം.

സഹോദരങ്ങൾ, ആശയ വിനിമയം. ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാർ എന്ന മൂന്നാം ഭാവത്തിൽ സൂര്യനും ചൊവ്വയും നിൽക്കുന്നു അയൽക്കാർ, സഹോദരങ്ങൾ എന്നിവരുമായുള്ള സംസാരം അൽപം പ്രശ്‌നം ഉണ്ടാക്കാം. ചെറിയ ചെറിയ പ്രോജക്ടുകളിൽ കൂടുതൽ സമയം ചെലവാക്കും. ചെറുയാത്രകൾ, ചെറിയ ട്രെയിനിങ്ങുകൾ എന്നിവയും ഉണ്ടാകാം. മനസ് കൂടുതലും ചെറിയ ചെറിയ പദ്ധതികളിൽ നിറഞ്ഞു നിൽക്കുന്നതിനാൽ, ഏവരെയും അസഹ്യതയോടെ കാണുന്നു. ചൊവ്വ ഈ ഭാവത്തിൽ നിൽക്കുമ്പോൾ ശരീരിരികമായ അസ്വസ്ഥതകൾ സാധാരണമാണ്. ഒൻപതാം തീയതി ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ നിന്നിരുന്ന ബുധൻ, സഹോദരങ്ങൾ, ആശയ വിനിമയം. ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിലേയ്ക്ക് സൂര്യന്റെയും ചൊവ്വയുടേയും ഒപ്പം എത്തും. ബുധൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ ഈ ഭാവം സൂചിപ്പിക്കുന്ന സഹോദരങ്ങൾ, ആശയ വിനിമയം. ടെക്‌നോളജി, ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്ന വിഷയങ്ങളിൽ എന്തെങ്കിലും നീക്കങ്ങൾ നടക്കാതെ വരുകയില്ല. മാത്രമല്ല പതിനഞ്ചാം തീയതി ന്യു മൂൺ കൂടി ഈ ഭാവതിലെക്ക് എത്തും. കൂടുതൽ ആശയ വിനിമയം, ടെക്‌നോളജിയുടെ കൂടുതൽ ഉപയോഗം, കൂടുതൽ അറിവ് നേടൽ, പെട്ടന്നുള്ള തീരുമാനങ്ങൾ,അയൽക്കാർക്ക് വേണ്ടി ഉള്ള പ്രവർത്തനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ ഉണ്ടാകാം. ഈ വിഷയങ്ങൾ ഈ മാസത്തെ കൂടുതൽ ഭരിക്കുമെന്ന് നിഷ്പ്രയാസം ചിന്തിക്കാവുന്നതാണ്.

പത്തൊൻപതാം തീയതി ശുക്രൻ അഞ്ചാം ഭാവത്തിലേയ്ക്ക് നീങ്ങും. റൊമാൻസ്, കുട്ടികൾ, ക്രിയേടിവിടി, സ്വയം വെളിപ്പെടുത്തൽ, ഹോബികൾ, ഊഹക്കച്ചവടം എന്ന വിഷയങ്ങളിൽ ആശ്വസകരമായ നിലപാടുകൾ ഉണ്ടാകും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള പ്രവർത്തനം, പുതിയ പ്രേമ ബന്ധം, ജീവിതത്തിൽ കൂടുതൽ പ്രേമ ഭാവം ഉണ്ടാകൽ, ബന്ധങ്ങളിലെ പുതുക്കം, ഹോബികൾ, ക്രിയേടിവ് ജോലികൾ കൂടുതൽ ചെയ്യൽ, അല്ലെങ്കിൽ ക്രിയേടിവ് രംഗത്ത് ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം. അത് പോലെ ഷെയർ മാർക്കറ്റ്, ഊഹക്കച്ചവടം എന്നിവയിൽ അതീവ ശ്രദ്ധ കൊടുക്കേണ്ട സമയം.

ഇരുപത്തി രണ്ടാം തീയതി സൂര്യൻ നിങ്ങളുടെ നാലാം ഭാവത്തിലെത്തുമ്പോൾ ഇരുപത്തിനാലാം തീയതി ബുധൻ നിങ്ങളുടെ നാലാം ഭാവത്തിലേയ്ക്ക് നീങ്ങും, കുടുംബം, വീട്, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, മാതാപിതാക്കൾ വീടിനുള്ളിൽ തന്നെ കൂടുതൽ സമയം ചെലവാക്കേണ്ട അവസ്ഥ ഉണ്ടാകാം. വീട്ടിൽ നിന്ന് ബിസിനസ്, ചെയ്യൽ, വീട്ടിലിരുന്നു ഔദ്യോഗിക കാര്യങ്ങൾ ചെയ്യൽ, ബന്ധു ജന സമാഗമം, വീട്ടുകാരോടുള്ള കൂടുതൽ സംസാരം, പിതാവുമായുള്ള അടുപ്പം, മാതാവിനോടുള്ള കൂടുതൽ ശ്രദ്ധ, വസ്തുക്കൾ വില്പന, വാങ്ങൽ, അടുക്കി വെക്കൽ എന്നിവയും ഉണ്ടാകും.

ജൂലായ് അവസാന ദിവസം പൂർണ ചന്ദ്രൻ നിങ്ങളുടെ പത്താം ഭാവത്തിൽ ഉദിക്കും. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന വിഷയങ്ങളിൽ. ആലോചനയ്ക്ക് വിധേയമായ കാര്യങ്ങൾ നടന്നേക്കാം. പതിവിൽ കൂടുതൽ ശ്രദ്ധ നിങ്ങളിലേക്ക് നീങ്ങത്തക്ക വിധം, നിങ്ങൾക്ക് പ്രാധാന്യം ഉണ്ടാകും. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ ഇത്രയധികം വിശ്വസിക്കുന്നോ എന്ന് തോന്നും. സ്വയം വെളിപ്പെടുത്തുക, പ്രൊമോട്ട് ചെയ്യുക ഇവ ആയിരിക്കണം ഈ അവസരം വേണ്ടത്. അതും എല്ലാ പഴുതുകളും അടച്ചു തന്നെ നീങ്ങണം. ജോലിയിലെ പുതിയ നീക്കങ്ങൾ, പുതിയ അവസരങ്ങൾ, ലോങ്ങ് ടേം പദ്ധതികളെ നിങ്ങൾ എങ്ങനെ നോക്കിക്കാണുന്നു, അവയെ എങ്ങനെ വിലയിരുത്തുന്നു എന്നിവയും പ്രാധാന്യം അർഹിക്കും. വളരെ സെൻസിറ്റീവ് ആയ സമയങ്ങളിലൂടെ കടന്നു പോകും. അത് മുന്നേകൂട്ടി അറിയുക. വിവാദ വിഷയങ്ങളിൽ കർശനമായി മൗനം പാലിച്ചില്ല എങ്കിൽ അധികാരികൾ ഒരു തലവേദന ആയിതീരുന്ന കാഴ്ച കാണും.

ജമിനി (മെയ് 21 - ജൂൺ 20)

ഈ മാസം നിങ്ങളുടെ പ്രധാന ശ്രദ്ധ എട്ടാം ഭാവം. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, മറ്റുള്ളവരുടെ ധനം, ജോയിന്റ് സ്വത്തുക്കൾ, രണ്ടാം ഭാവം, ധനം വസ്തു വകകൾ, നിങ്ങുടെ മൂല്യം മൂന്നാം ഭാവം സഹോദരങ്ങൾ, ആശയ വിനിമയം. ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്ന വിഷയങ്ങളിൽ ആയിരിക്കും ഒന്നാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, മറ്റുള്ളവരുടെ ധനം, ജോയിന്റ് സ്വത്തുക്കൾ എന്നിവയിൽ മനസിലെ ഭാരങ്ങളെ അകറ്റി ഒരു പുതിയ വ്യക്തിയായി രൂപന്തരപ്പെടാൻ ആഗ്രഹിക്കും. മാനസികമായ രൂപന്തരത്തോടൊപ്പം ഭൗതികമായ രൂപാന്തരവും സംഭവിക്കാം. പഴയ പ്രഭാവം വീണ്ടെടുക്കാം. മറ്റുള്ളവരുടെ ധനം, കഴിവുകൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവ മേലുള്ള സംശയ നിവാരണം നടത്താം. കടം കൊടുക്കൽ, വാങ്ങൽ എന്നിവയും നടക്കാം. ലോണുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ലഭിക്കാനും അനുകൂല സമയമാകുന്നു.

സഹോദരങ്ങൾ, ആശയ വിനിമയം. ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിൽ ശുക്രനും വ്യാഴവും നില്ക്കുന്നു. ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ, യാത്രയ്ക്ക് വേണ്ടി ഉള്ള മെച്ചപ്പട്ട തയ്യാറെടുക്കലുകൾ, പുതിയ കമ്മ്യുണിറ്റികളിൽ ഉള്ള താല്പര്യം, അയൽക്കാർക്ക് വേണ്ടി ഉള്ള പ്രവർത്തനം, ഇലക്ട്രോണിക് വസ്തുക്കൾ വാങ്ങൽ, എന്നിവയും പ്രതീക്ഷിക്കാം.

ധനം വസ്തു വകകൾ, നിങ്ങുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ സൂര്യനും ചൊവ്വയും നിൽക്കുന്നു നിങ്ങളുടെ മൂല്യങ്ങൾ എന്തൊക്കെയാണ്, മൂല്യവർധനയ്ക്ക് വേണ്ടി നിങ്ങൾ എന്തെല്ലാം ചെയുന്നു, എന്ന വിഷയം ചർച്ച ചെയ്യും. മറ്റുള്ളവർ ഈ വിഷയത്തിൽ കൂടുതൽ താൽപര്യം കാണിക്കുമ്പോൾ അത്ര സുഖകരമായ സമയമായി തോന്നുകയില്ല അധിക ജോലി, രണ്ടാം ജോലിക്കുള്ള സാധ്യത, അധിക ചെലവ് എന്നിവയും ഉണ്ടാകും. ഒൻപതാം തീയതി വരെ നിങ്ങളുടെ ഒന്നാം ഭാവത്തിൽ നിൽക്കുന്ന ബുധൻ സൂര്യന്റെയും ചൊവ്വയുടേയും ഒപ്പം രണ്ടാം ഭാവത്തിലേക്ക് നീങ്ങും ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവം വളരെ പ്രാധാന്യം അർഹിക്കുന്നതായി കാണുവാൻ കഴിയും. പതിനഞ്ചാം തീയതി ഈ ഭാവത്തിലേക്ക് ന്യു മൂൺ എത്തുമ്പോൾ ധനസമ്പാദന മാർഗങ്ങൾ, അധിക ജോലിക്കുള്ള അവസരങ്ങൾ, ചിലർ അധിക ചെലവിനുള്ള പുതിയ വഴികൾ തേടി നടക്കും മനസ് മുഴുവൻ മൂല്യ വർധതനയുടെ സാധ്യതകളെ കുറിച്ചുള്ള ആലോച്ചനയാൽ നിറഞ്ഞു നില്ക്കും. ധനകാര്യം മെച്ചപ്പെടുത്താനുള്ള പുതിയ തുടക്കങ്ങൾ, പല വിധമായി പ്രതീക്ഷിക്കാം.

പത്തൊൻപതാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ നിൽക്കുന്ന ശുക്രൻ നാലാം ഭാവത്തിലേയ്ക്ക് നീങ്ങും. കുടുംബം, വീട്, വീട്ടുകാർ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ മധുരം നിറഞ്ഞ അവസ്ഥ ഉണ്ടാകും. വീട് റീ മോടിഫികേഷൻ, വൃത്തിയാക്കൽ എന്നിവ ചെയ്യും വീടുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വ്യക്തികളുമായുള്ള സംസാരം, വീട്ടുകാരിൽ നിന്നുള്ള ശുഭ വാർത്തകൾ. വീട്ടിനുള്ളിൽ നിന്ന് ബിസിനസ് ചെയ്യൽ. വീട്ടിലേക്കു പുതിയ വസ്തുക്കൾ വാങ്ങൽ എന്നിവയും ഉണ്ടാകും.

ഇരുപത്തി രണ്ടാം തീയതി സൂര്യൻ നിങ്ങളുടെ മൂന്നാം ഭാവത്തിലേയ്ക്ക് യാത്രയാകും, രണ്ടു ദിവസത്തിന് ശേഷം ബുധനും ഈ ഭാവത്തിൽ എത്തുന്നതാണ്. സഹോദരങ്ങൾ, ആശയ വിനിമയം. ടെക്‌നോളജി, ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാംഭാവത്തിന്റെ സാദ്ധ്യതകൾ വർധിപ്പിച്ചു കൊണ്ട് നേരത്തെ തന്നെ വ്യാഴം നിൽക്കുന്നു. സൂര്യനും, ബുധനും ഈ ഭാവത്തിലേയ്ക്ക് എത്തുന്നതോടെ ഈ ഭാവത്തിലെ വിഷയങ്ങളുടെ സാദ്ധ്യതകൾ വർധിക്കുന്നു. യാത്രകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങൽ, കൂടുതൽ ആശയ വിനിമയം എന്നിവ നടക്കും.

ജൂലായ് അവസാന ദിവസം ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ദൂരയാത്രകൾ, തത്വചിന്ത, ആത്മീയത, ഉയർന്ന പഠനം, വിദേശ ബന്ധം എന്ന വിഷയങ്ങളിൽ പുതിയ സാദ്ധ്യതകൾ. പരിചയമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര, ഉയർന്ന പഠനം, വിശ്വാസങ്ങളോടുള്ള നേർക്കാഴ്ച എന്നിവയും പ്രതീക്ഷികാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)

ഈ മാസം കൂടുതൽ നീക്കങ്ങൾ നിങ്ങളുടെ ഒന്നാം ഭാവം, നിങ്ങളുടെ വ്യക്തിത്വം, ലുക്ക്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, രണ്ടാം ഭാവം, ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം, ഏഴാം ഭാവം, വിവാഹം, പങ്കാളി, എഗ്രീമെന്റുകൾ, കൊണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നിവയിൽ ആകും. ഒന്നാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. വിവാഹം, പങ്കാളി ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ എല്ലാ തരാം ബന്ധങ്ങളെയും വിലയിരുത്തും. ചില ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടും. ഒറ്റയ്ക്ക് നടന്ന വ്യക്തികൾ, അവർക്ക് താൽപര്യം തോന്നുന്നവരോട് സ്വയം വെളിപ്പെടുത്തേണ്ട സമയമാകുന്നു അവരോടുള്ള താൽപര്യം വല്ലാതെ വർധിച്ചതായി തോന്നാം. എഗ്രീമെന്റുകളിൽ ഒപ്പ് വെക്കാം. അത് പോലെ തെളിഞ്ഞു നിൽക്കുന്ന ശത്രുക്കളോടും ചെറിയ സംസാരം നടത്തി എന്ന് വരാം.

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ശുക്രനും, വ്യാഴവും നിൽക്കുന്നു. കൂടുതൽ ധനം ചെലവാക്കാനുള്ള സാഹചര്യം കഴിഞ്ഞ കുറെ നാളുകളായി നിലനിൽക്കുന്നു. മനോഹര വസ്തുക്കൾ വാങ്ങാനുള്ള ഭ്രമം കാണിക്കും, പുതിയ ധന സമ്പാദന മാർഗങ്ങൾ ധനം വരുകയും അത് പോലെ ചെലവാക്കുകയും ചെയ്യും. ഈ നില പരുങ്ങലിൽ ആകാതെ ശ്രദ്ധിക്കുക.

ഒന്നാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ സൂര്യനും ചൊവ്വയും നിൽക്കുന്നു. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്നിവയിൽ കൂടുതൽ ശക്തി പ്രകടനം നടത്തും. പുതിയ അവസരങ്ങൾ, പുതിയ ബിസിനസ് അവസരങ്ങൾ, കൂടുതൽ ശക്തിമാനായ അവസ്ഥ, ചെയ്തു തീർക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ വ്യക്താമായി ചെയ്തു തീർക്കൽ, കൂടുതൽ ആഗ്രഹങ്ങൾ ഉണ്ടാകൽ, ലുക്‌സ് മെച്ചപ്പെടുത്തൽ എന്നിവ നടക്കും. ഒൻപതാം തീയതി ബുധനും ഈ ഭാവത്തിലേക്ക് എത്തുമ്പോൾ കൂടുതൽ ആശയ വിനിമയങ്ങൾ, കൂടുതൽ മാനസിക പരിവർത്തനം എന്നിവയും പ്രതീക്ഷിക്കാം. ചെറിയ ചെറിയ ജോലികൾ കൂടുതൽ ഉണ്ടാകാം. പതിനഞ്ചാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് ന്യു മൂൺ കൂടി എത്തുമ്പോൾ ലുക്‌സ് മെച്ചപ്പെടുത്തും, ആരോഗ്യത്തിന്റെ മേൽ കൂടുതൽ ശ്രദ്ധ പുതിയ വ്യക്തികളെ കാണുക, മറ്റുള്ളവരുടെ ഇടയിൽ കൂടുതൽ ശ്രദ്ധ നേടൽ എന്നിവ ഉണ്ടാകാം.

പത്തൊൻപതാം തീയതി ശുക്രൻ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് നീങ്ങും. സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, അയൽക്കാർ, നെറ്റ് വർകിങ്, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ എന്നിവയിൽ കൂടുതൽ സാദ്ധ്യതകൾ വർധിക്കുന്നു. തത്വചിന്തകനെ പോലെ സംസാരിക്കും, ചെറിയ യാത്രകൾ, ചെറിയ കോഴ്‌സുകൾ എന്നിവ ചെയ്യും, എഴുത്തുകാർ, ആശയ വിനിമയ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവരുമായുള്ള ബന്ധം, കൂടുതൽ നെറ്റ് വർകിങ് അത് വഴി ഉള്ള ലാഭം എന്നിവ പ്രതീക്ഷിക്കാം.

ഇരുപത്തി രണ്ടാം തീയതി സൂര്യൻ നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് ഇതും. രണ്ടു ദിവസത്തിന് ശേഷം ബുധനും ഇതേ ഭാവത്തിൽ എത്തുമ്പോൾ ധന കാര്യം അതീവ ശ്രദ്ധ നേടും അധിക ജോലി, രണ്ടാം ജോലിക്ക് അവസരം, സ്വന്ത മൂല്യങ്ങളെ ഉയർത്തിപ്പിടിക്കൽ, സ്വയം തെളിയിക്കാനുള്ള തീവ്ര ആഗ്രഹം, ധനകാര്യം എഴുതി വെക്കൽ എന്നിവ എല്ലാം പ്രതീക്ഷിക്കാം.

ജൂലായ് അവസാന ദിവസം നിങ്ങളുടെ എട്ടാം ഭാവത്തിൽ പൂർണന ചന്ദ്രൻ ഉദിക്കും. സെക്‌സ്, തകർച്ചകൾ, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, നിഗൂഡത, മറ്റുള്ളവരുടെ ധനം എന്നിവയിൽ സെക്ഷ്വൽ കാര്യങ്ങളിൽ കൂടുതൽ തിരിച്ചറിവുകൾ ഉണ്ടാകും. നിഗൂഡ വിഷയങ്ങളിലുള്ള താല്പര്യം, ധനം കൊടുക്കൽ, ലോണുകൾ ലഭിക്കൽ, വീട് വൃത്തിയാക്കൽ, എന്നിവയും നടക്കാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

ഈ മാസം പ്രധാന നീക്കങ്ങൾ നിങ്ങളുടെ ഒന്നാം ഭാവം വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ, പന്ത്രണ്ടാം ഭാവം രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ. ഒറ്റപ്പെടൽ, ദൂര ദേശ വാസം, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത, ആറാം ഭാവം ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്നിവയിൽ ആയിരിക്കും 

ഒന്നാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന ഭാവത്തിൽ ആരോഗ്യം കൂടുതൽ ശ്രദ്ധ നേടും. മറഞ്ഞിരിക്കുന്നവ വെളിപ്പെടുന്ന സമയമാകുകയാൽ ആരോഗ്യ കാര്യത്തിൽ അല്പ ശ്രദ്ധ ഉള്ളത് വളരെ നല്ലതാണു. ചിലർ പുതിയ മൃഗങ്ങളെ കൊണ്ട് വരും.

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിൽ ശുക്രനും വ്യാഴവും ഒന്നിച്ചു നില്ക്കുന്നു പുതിയ ബന്ധങ്ങൾ, ലാഭകരമായ ബന്ധങ്ങൾ, അല്പം ശരീര ഭാരം കൂടുക എന്നിവ പ്രതീക്ഷിക്കാം. ബന്ധനളിൽ സമാധാനം, ആകെ മൊത്തം നിങ്ങൾ വേറൊരു വ്യക്തിയായി, അല്ലെങ്കിൽ സമാധാന വാഹകനായി നീങ്ങുന്ന അവസ്ഥ കാണാം. നിങ്ങളുടെ കുടുംബം, വ്യക്തിത്വം എന്നിവയിൽ പുതിയ തീരുമാനങ്ങൾ എടുക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ എടുക്കാൻ വേണ്ടി നിങ്ങളെ പാകപ്പെടുതും. പെട്ടന്ന് ലഭിക്കുന്ന പുതിയ അവസരങ്ങളെയും പ്രതീക്ഷിക്കാം.

രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ. ഒറ്റപ്പെടൽ, ദൂര ദേശ വാസം, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത, എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യനും, ചൊവ്വയും നിൽക്കുന്നു. രഹസ്യവനായി നിൽക്കാൻ ആഗ്രഹിക്കുന്നു. ഭാവിയിലേക്ക് ഉള്ള കാര്യങ്ങൾ ആലോചിക്കുന്നു. ഭൂതകാലത്തെ കുറിച്ച് കണക്കെടുപ്പ് നടത്തുന്ന സമയം. പ്രാർത്ഥന ധ്യാനം എന്നിവ കൂടുതൽ നടത്തും. ഈ ഭാവത്തിൽ ഇതു ഗ്രഹങ്ങൾ വന്നാലും, ഭൗതികമായ വിഷയങ്ങളെക്കാൾ, മാനസികമായ പരിവർത്തനമാണ് സംഭവിക്കുക. ഈ അവസരം നിങ്ങൾ അഭിപ്രായങ്ങൾ വെളിപ്പെടുത്താൻ മടിക്കുകയും, തന്നിലേക്ക് തന്നെ ഒതുങ്ങി കൂടുകയും ചെയ്യാൻ ആഗ്രഹിക്കും. ഒൻപതാം തീയതി ബുധൻ കൂടി ഈ ഭാവത്തിലേക്ക് എത്തുമ്പോൾ, കൂടുതൽ മാനസികമായ പരിവർത്തനം പ്രതീക്ഷിക്കാം. ഈ സമ്മർദ്ദങ്ങൾ അനുഭവിക്കാൻ അത്ര എളുപ്പം ആയിരിക്കില്ല എന്ന് മുൻകൂട്ടി അറിയുക. പതിനഞ്ചാം തീയതി ന്യു മൂൺ കൂടി ഈ ഭാവത്തിലേക്ക് എത്തും രഹസ്യമായി നിങ്ങൾ കാത്തു വച്ച വിഷയങ്ങളെ നേരിൽ കാണാൻ കഴിയണം, ഏതവസ്ഥയിലും സത്യം മാത്രം പറയാനുള്ള തീവ്രത കാണിക്കുകയും വേണം.

പത്തൊൻപതാം തീയതി ശുക്രൻ നിങ്ങളുടെ രണ്ടാം ഭാവത്തിലേയ്ക്ക് യാത്രയാക്കും. ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളിൽ ശുക്രൻ നിൽക്കുമ്പോൾ വിലയേറിയ വസ്തുക്കൾ വാങ്ങാനുള്ള തീവ്രത കാണിക്കും. സെല്ഫ് പ്രമോഷന് പുതിയ വഴികൾ തേടും. അധിക ചിലവും വരുമാനവും ഒരേ പോലെ പ്രതീക്ഷിക്കാം. മനോഹര വസ്തുക്കളോടുള്ള ഭ്രമം ഉണ്ടാകും.

ഇരുപത്തി രണ്ടാം തീയതി സൂര്യൻ നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് നീങ്ങും, രണ്ടു ദിവസത്തിന് ശേഷം ബുധനും ഈ ഭാവത്തിൽ എത്തുമ്പോൾ ഹ്രസ്വ കാലത്തെ മൗനത്തിനു ശേഷം, ആക്ഷൻ ഹീറോ ആയി മാറുന്ന കാഴ്ച കാണും. കൂടുതൽ ആത്മ വിശ്വാസം, അല്പം സ്വാർത്ഥത, ജീവിത വീഥിയിലെ പുതിയ നീക്കങ്ങൾ എന്നിവ ഉണ്ടാകും മറ്റുള്ളവരുമായിയുള്ള കൂടുതൽ ആശയ വിനിമയം, തിരക്ക് പിടിച്ച ജീവിതം എന്നിവ പ്രതീക്ഷിക്കാം.

ജൂലായ് അവസാന ദിവസം നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. വിവാഹം, പങ്കാളി ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ എല്ലാ തരാം ബന്ധങ്ങളെയും വിലയിരുത്തും. ചില ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടും. ഒറ്റക്ക് നടന്ന വ്യക്തികൾ, അവർക്ക് താല്പര്യം തോന്നുന്നവരോട് സ്വയം വെളിപ്പെടുത്തേണ്ട സമയമാകുന്നു അവരോടുള്ള താല്പര്യം വല്ലാതെ വർധിച്ചതായി തോന്നാം. എഗ്രീമെന്റുകളിൽ ഒപ്പ് വെക്കാം. അത് പോലെ തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കളോടും ചെറിയ സംസാരം നടത്തി എന്ന് വരാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

ഈ മാസം പ്രധാന നീക്കങ്ങൾ, നിങ്ങളുടെ പന്ത്രണ്ടാം ഭാവം, രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ. ഒറ്റപ്പെടൽ, ദൂര ദേശ വാസം, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത, പതിനൊന്നാം ഭാവം കൂട്ടുകാർ കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, ഒന്നിച്ചല്ല പ്രോജക്ടുകൾ എന്നിവ ആയിരിക്കും. ഒന്നാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഊഹക്കച്ചവടം, സ്വയം വെളിപ്പെടുത്തൽ എന്ന കാര്യങ്ങളിൽ പ്രേമ ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടും. കൂടുതൽ ക്രിയെടിവ് ആയ കാര്യങ്ങൾ, ഊഹക്കച്ചവടം, കുട്ടികളുടെ ഗ്രൂപ്പിൽ ഉള്ള പ്രവർത്തനം, പുതിയ ഹോബികൾ എന്നിവയും പ്രതീക്ഷിക്കാം.

രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ ശുക്രനും വ്യാഴവും നിൽക്കുന്നു. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ. ഒറ്റപ്പെടൽ, ദൂര ദേശ വാസം, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത, എന്ന വിഷയങ്ങളിൽ മാനസികമായ സമ്മർദ്ദങ്ങളെ വലിച്ചെറിയാനുള്ള അവസരങ്ങൾ ഒരുങ്ങും. ഭൂതകാലം മനസിലേക്ക് എത്തും, ഭൂതകൾ നിങ്ങളെ സന്ദർശിക്കാൻ എത്താം, പ്രാർത്ഥന, ധ്യാനം എന്നിവ പരീക്ഷിക്കും. ഒളിഞ്ഞിരിക്കുന്ന വിഷയങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും.

കൂട്ടുകാർ കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, ഒന്നിച്ചല്ല പ്രോജക്ടുകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യനും ചൊവ്വയും ഒന്നിച്ചു നിൽക്കുന്നു, പുതിയ ഗ്രൂപുകളിൽ ചെന്നെത്തും, കുട്ടികൾ, യുവാക്കൾ എന്നിവിടെ ഒപ്പമുള്ള പ്രവർത്തനം, കൂട്ടായ പ്രോജക്ടുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ ഉണ്ടാകാം. കൂട്ടുകരുമായ് ഒന്നിച്ചു നിന്നാലും തന്റെ സ്വന്തം തീരുമാനങ്ങൾ നടപ്പിലാക്കും. ഈ അവസ്ഥ കൂട്ടുകാരിൽ ആശയ കുഴപ്പം ഉണ്ടാക്കിയേക്കാം. ഒൻപതാം തീയതി ബുധൻ കൂടെ ഈ ഭാവത്തിലേയ്ക്ക് വരുമ്പോൾ കൂട്ടായ പ്രോജക്ടുകളിൽ പുതിയ ആശയങ്ങൾ നൽകും. കൂട്ടായ ബിസിനസ് പ്രോജക്ടുകളും എത്താം. സ്വപ്‌നങ്ങൾ, ലാഭങ്ങൾ മോഹങ്ങൾ എന്നിവയെ മാത്രം ലക്ഷ്യം കണ്ടു നീങ്ങും. പതിനഞ്ചാം തീയതി ന്യു മൂൺ ഈ ഭാവത്തിൽ നില്ക്കുന്നു ഇതും സൂചിപ്പിക്കുന്നത് പുതിയ സുഹൃത്ത് ബന്ധങ്ങൾ, കൂട്ടായ പ്രോജക്ടുകൾ, എന്നിവയെ തന്നെ ആകുന്നു സ്വപ്നങ്ങളെയും, യഥാർത്ഥ അവസ്ഥയും തമ്മിൽ തിരിച്ചറിയും.

പത്തൊൻപതാം തീയതി ശുക്രൻ ഒന്നാം ഭാവത്തിലേക്ക് നീങ്ങും. നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്നിവയിൽ പ്രകാശം, നിറയും. സർവ്വ ആശങ്കകളും ഉപേക്ഷിച്ചു നിങ്ങളിൽ മറ്റുള്ളവരെ ആകർഷിക്കത്തക്ക സ്വാധീനം നിറയുന്നതായി കാണാൻ കഴിയും. പുതിയ പ്രേമ ബന്ധങ്ങൾ, സരസനായി ഉള്ള നിൽപ് എന്നിവ പ്രതീക്ഷിക്കാം. സൗന്ദര്യം മെച്ചപ്പെടുത്തും. നിങ്ങളെ കൂടുതൽ മെച്ചമായി അവതരിപ്പിക്കും.

ഇരുപത്തി ഒന്നാം തീയതി സൂര്യൻ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങും, രണ്ടു ദിവസത്തിന് ശേഷം ബുധനും ഈ ഭാവത്തിലേയ്ക്ക് നീങ്ങുമ്പോൾ കൂടുതൽ മൗനമായി നിൽക്കാൻ ആഗ്രഹിക്കും. ഭാവിയിലേക്ക് ഉള്ള പദ്ധതികൾ എഴുത്തും. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, നിഗൂഡത, ബെഡ് പ്ലെഷേഴ്‌സ് എന്ന വിഷയങ്ങളിൽ പലതിനെയും കുറിച്ച് ചിന്തിക്കും. ജീവിതത്തെ കുറിച്ച കണക്കെടുപ്പ് നടക്കുന്ന സമയം ആകുന്നു. സ്വപ്‌നങ്ങൾ സന്ദേശങ്ങൾ നിങ്ങളിലേക്ക് എത്തിക്കും. മാനസികമായ പരിവർത്തനത്തിന് സ്വയമേ തയ്യാറെടുക്കും.

ജൂലായ് അവസാന ദിവസം നിങ്ങളുടെ ആറാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന ഭാവത്തിൽ ആരോഗ്യം കൂടുതൽ ശ്രദ്ധ നേടും. മറഞ്ഞിരിക്കുന്നവ വെളിപ്പെടുന്ന സമയമാകുകയാൽ ആരോഗ്യ കാര്യത്തിൽ അല്പ ശ്രദ്ധ ഉള്ളത് വളരെ നല്ലതാണു. ചിലർ പുതിയ മൃഗങ്ങളെ കൊണ്ട് വരും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

ഈ മാസം കൂടുതൽ നീക്കങ്ങൾ നിങ്ങളുടെ പത്താം ഭാവം ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, പതിനൊന്നാം ഭാവത്തിലും കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ ആയിരിക്കും. ഒന്നാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. കുടുംബം, വീട് മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്നിവയിൽ വീട് വില്പന, വാങ്ങൽ, വൃത്തിയാക്കൽ എിന്നിവ ചെയ്യാം. ബാല്യകാലത്തെ കുറിച്ച് വീട്ടുകാരോട് ചർച്ച ചെയ്യും. വികാര നിർഭരനായി നില്ക്കും എന്ന് പറയേണ്ടതില്ലല്ലോ.

ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ സൂര്യനും ചൊവ്വയും ഒന്നിച്ചു നിൽക്കുന്നു. അധികാരികളുടെ ദൃഷ്ടിയിൽ പെടും. ചെയ്ത ജോലിയെ കുറിച്ച അഭിപ്രായം തേടും. അതിന്റെ ഫലം ലഭിക്കും. പുതിയ ബിസിനസ് അവസരങ്ങൾ, ജോലിയിലെ പുതിയ നീക്കങ്ങൾ, അധികരികളോടുള്ള സംസാരം എന്നിവ ഉണ്ടാകും. ഒൻപതാം തീയതി ബുധൻ കൂടി ഈ ഭാവത്തിലേയ്ക്ക് വരുമ്പോൾ അധികരികളോടുള്ള സംസാരം ഉറപ്പായും പ്രതീക്ഷിക്കാം വളരെ നയത്തിൽ നില്‌ക്കേണ്ട സമയം ആകുന്നു. എഴുത്തുകാർ ആശയ വിനിമയ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്കുള്ള നല്ല സമയം, ലോങ്ങ്‌ടേം പദ്ധതികളിൽ നോട്ടം വെക്കും, പതിനഞ്ചാം തീയതി ന്യു മൂൺ കൂടി ഈ ഭാവത്തിലേയ്ക്ക് എത്തും. ജോലിയിലെ പുതിയ നീക്കങ്ങൾ, അധികരികളോടുള്ള സംസാരം, എന്നിവയുടെ സാദ്ധ്യത വർധിക്കും
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ശുക്രനും വ്യാഴവും നില്ക്കുന്നു. പുതിയ സുഹൃത്തുക്കൾ, ഒന്നിച്ചുള്ള പദ്ധതികൾ, ജീവ കാരുണ്യ പ്രവർത്തികൾ, പുതിയ ഗ്രൂപുകളിൽ ചേരൽ എന്നിവ പ്രതീക്ഷിക്കാം

പത്തൊൻപതാം തീയതി ശുക്രൻ രഹസ്യമയം ആയ പന്ത്രണ്ടാം ഭാവത്തിലേയ്ക്ക് നീങ്ങും. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, നിഗൂഡത, ബെഡ് പ്ലെഷേഴ്‌സ് എന്ന വിഷയങ്ങളിൽ, രഹസ്യ കാര്യങ്ങൾ ചെയ്യും. ഹിഡൺ ഡീലുകൾ ചെയ്ത ലാഭം ഉണ്ടാകും, മനസ്സിൽ സെക്ഷ്വൽ ആയ ആഗ്രഹങ്ങൾ നിറയും, നിഗൂഡമായ കാര്യങ്ങളെ അടുത്തറിയാൻ ആഗ്രഹിക്കും. ഒറ്റപ്പെട്ട സ്ഥലത്ത് നിന്നുള്ള വ്യക്തികൾ പരിചയത്തിൽ. വരും. ഇരുപത്തി രണ്ടാം തീയതി സൂര്യൻ പതിനൊന്നാം ഭാവത്തിലേയ്ക്ക് നീങ്ങും, രണ്ടു ദിവസത്തിൻ ശേഷം ബുധനും ഈ ഭാവത്തിൽ എത്തും കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ സമയം കണ്ടെത്തും, പുതിയ ഗ്രൂപുകളിൽ ജോലി ചെയ്യും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലും പ്രവർത്തിക്കും. കൂട്ടുകാരുമായി ബിസിനസ് പദ്ധതികൾ ചെയ്യും. ഒന്നിച്ചുനില്ക്കുമെങ്കിലും സ്വന്തം പ്ലാനുകൾ എല്ലായിടത്തും നടപ്പാക്കും.

ജൂലായ് അവസാന ദിവസം നിങ്ങളുടെ അഞ്ചാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഊഹ ക്കച്ചവടം, സ്വയം വെളിപ്പെടുത്തൽ എന്ന കാര്യങ്ങളിൽ പ്രേമബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടും. കൂടുതൽ ക്രിയേടിവ് ആയ കാര്യങ്ങൾ, ഊഹ ക്കച്ചവടം, കുട്ടികളുടെ ഗ്രൂപ്പിൽ ഉള്ള പ്രവർത്തനം, പുതിയ ഹോബികൾ എന്നിവയും പ്രതീക്ഷിക്കാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

ഈ മാസം പ്രധാന നീക്കങ്ങൾ നിങ്ങളുടെ ഒൻപതാം ഭാവത്തിലും ദൂര യാത്രകൾ, ഉയർന്ന പഠനം, തത്വചിന്ത, ആത്മീയത, വിദേശ ബന്ധം, പത്താം ഭാവം, ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്നിവയിലും ആയിരിക്കും ഒന്നാം തീയതി. മൂന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. സഹോദരങ്ങൾ ആശയ വിനിമയം, ടെക്‌നോളജി, ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ, ചെറു യാത്രകൾ, അയൽക്കാർ എന്ന വിഷയങ്ങളിൽ സഹോദരങ്ങളുമായി ഉള്ള സംസാരം, അയൽക്കാർക്ക് വേണ്ടിയുള്ള പ്രോജക്ടുകൾ ചെയ്തു തീർക്കും, കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ പ്രയാസപ്പെടുന്ന രീതിയിൽ തിരക്കുണ്ടാകും, പെട്ടന്നുള്ള മീറ്റിങ്ങുകൾ, എന്നിവയും പ്രതീക്ഷിക്കാം. സൂര്യൻ ചൊവ്വ എന്നിവ ഒൻപതാം ഭാവത്തിൽ നിൽക്കുന്നു ദൂര യാത്രകൾ, ഉയർന്ന പഠനം, തത്വചിന്ത, ആത്മീയത, വിദേശബന്ധം എന്നിവയിൽ ദൂരയാത്രകൾ, ബന്ധനസ്തൻ ആകാനുള്ള തടസം പഠനം, സ്‌കിൽ ഡെവലപ്‌മെന്റ് എന്നിവ പ്രതീക്ഷിക്കാം. ദൂര യാത്ര, യാത്രയിൽ ഉള്ള വാക്ക് തർക്കങ്ങൾ, വിദേശ ബന്ധം എന്നിവ പ്രതീക്ഷിക്കാം. ഒൻപതാം തീയതി ബുധൻ കൂടി ഈ ഭാവത്തിലേയ്ക്ക് എത്തുമ്പോൾ യാത്രകൾക്കുള്ള സാദ്ധ്യതകൾ വർധിക്കുന്നു. ബിസിനസ് സംബന്ധമായ യാത്രകൾ പ്രതീക്ഷിക്കാം. പതിനഞ്ചാം തീയതി ഇതേ ഭാവത്തിൽ ന്യു മൂൺ എത്തും. നിയമകാര്യങ്ങൾ വെളിച്ചത് വരും, ആത്മീയത വിഷയങ്ങളിൽ താൽപര്യം പ്രതീക്ഷിക്കാം. എഴുത്തുകാർക്കുള്ള നല്ല സമയം ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ ശുക്രനും, വ്യാഴവും ഒന്നിച്ചു നിൽക്കുന്നു ജോലി സ്ഥലത്തെ പുതിയ സാദ്ധ്യതകൾ, പുതിയ ജോലി സാദ്ധ്യതകൾ, ജോലിക്ക് ലഭിക്കുന്ന പുരസ്‌കാരം, സമ്മതി, ജോലിയിൽ നിന്നുള്ള ലാഭം, എന്നിവ പ്രതീക്ഷിക്കാം.

ശുക്രൻ പത്തൊൻപതാം തീയതി പതിനൊന്നാം ഭാവത്തിലേക്ക് യാത്രയാകും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പദ്ധതികൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ പുതിയ ഗ്രൂപുകളിൽ ചേരാം, കുട്ടികളുടെ ഒപ്പം പ്രവർത്തിക്കാം, കൂട്ടായ പദ്ധതികളിൽ ലാഭത്തിനു വേണ്ടി ജോലി ചെയ്യാം, പൊതു സുഹൃത്ത് വഴി പുതിയ സുഹൃത്തുക്കളെ കണ്ടെത്താം. കൂട്ടുകാരുടെ കൂടെ ഉള്ള നല്ല സമയം, എന്നിവ പ്രതീക്ഷിക്കാം.

ഇരുപത്തി രണ്ടാം തീയതി സൂര്യൻ പത്താം ഭാവത്തിലേയ്ക്ക് നീങ്ങും, രണ്ടു ദിവസത്തിന് ശേഷം ബുധനും ഈ ഭാവത്തിലേയ്ക്ക് നീങ്ങുമ്പോൾ, ജോലി, സമൂഹത്തിലെ വില, അധികാരികൾ എന്ന വിഷയങ്ങളിൽ കൂടുതൽ ആലോചന നടക്കും. അധികാരികളുമായി ഉള്ള സംസാരം പ്രതീക്ഷിക്കാം, ഇതു വരെ ചെയ്ത ജോലിക്കുള്ള ഫലം ലഭിക്കുന്ന സമയം എന്നിവ ആകുന്നു.

ജൂലായ് അവസാന ദിവസം നിങ്ങളുടെ നാലാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്നിവയിൽ വീട് വില്പന, വാങ്ങൽ, വൃത്തിയാക്കൽ എന്നിവ ചെയ്യാം. ബാല്യകാലത്തെ കുറിച്ച് വീട്ടുകാരോട് ചർച്ച ചെയ്യും. വികാര നിർഭരനായി നിൽക്കും എന്ന് പറയേണ്ടതില്ലല്ലോ.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

ഈ മാസം കൂടുതൽ നീക്കങ്ങൾ നിങ്ങളുടെ എട്ടാം ഭാവത്തിലും സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ ധനം, നിഗൂഡത ഒൻപതാം ഭാവത്തിലും ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത, ഉയർന്ന പഠനം. വിദേശ ബന്ധം എന്ന വിഷയങ്ങളിലും ആയിരിക്കും. ഒന്നാം തീയതി ധനം, വസ്തു വകകൾ നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ധനകാര്യത്തിൽ മാറ്റങ്ങൾ ഉണ്ടാവാം. ധനപരമായ കാര്യങ്ങൾ ചെയ്തു തീർക്കാം. അധിക ചെലവ്, സ്വന്തം മൂല്യ വർധന ആലോചന ചെയ്യും, ജോലിയെ മെച്ചപ്പെടുത്താൻ എന്ത് ചെയ്യാം. എന്നുള്ള ആലോചനകൾ ഉണ്ടാകാം.

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ ധനം, നിഗൂഡത എന്ന എട്ടാം ഭാവത്തിൽ സൂര്യനും ചൊവ്വയും നിൽക്കുന്നു. ഈ ഭാവത്തിലെ എല്ലാ വിഷയങ്ങളിലും അസുഖകരമായ തർക്കങ്ങൾ ഉണ്ടാകാൻ സാധ്യയുണ്ട്. പ്രത്യേകിച്ചും ധന കാര്യ വിഷയത്തിൽ പങ്കാളിയുടെ നിലപാടിനെ ചോദ്യം ചെയ്‌തേക്കാം. മൂഡ് സ്വിങ്ങ്‌സ് ഈ അവസ്ഥയിൽ അധികമായി തോന്നാം. മുൻവിധികളിലേക്ക് വീഴുന്ന സമയം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ ധനം എന്നിവയിൽ പെട്ടന്നുള്ള തീരുമാനങ്ങൾ, എടുക്കുകയും അസ്വസ്ഥൻ ആകുകയും ചെയ്യാം. ഈ ഭാവത്തിലേയ്ക്ക് ബുധൻ കൂടെ ഒൻപതാം തീയതി എത്തുമ്പോൾ മറ്റുള്ളവരുടെ ധനം ഉപയോഗിച്ച് പദ്ധതികൾ തയ്യാറാക്കും, ജോയിന്റ് പദ്ധതികൾ കടം, ടാക്‌സ് എന്നിവയെ കുറിച്ചും ആലോചന ഉണ്ടാകും. പതിനഞ്ചാം തീയതി ഇതേ ഭാവത്തിൽ ന്യു മൂൺ എത്തും. കടം കൊടുക്കൽ വാങ്ങൽ, സെക്ഷ്വൽ ആയ ആഗ്രഹങ്ങൾ എന്നിവ മനസ്സിൽ നിറയും ധന കാര്യത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം.

ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത, ഉയർന്ന പഠനം. വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ ശുക്രനും വ്യാഴവും നിൽക്കുന്നു. വിദേശത്തു നിന്നുള്ള പ്രേമ ബന്ധം, ആത്മീയമായ വാർത്തകൾ, എഴുത്ത്, വായന, പഠനം, പഠിപ്പിക്കൽ എന്നിവ നടക്കാം. ദൂരയാത്രകൾ, വിദേശത്തു നിന്നുള്ള ബന്ധം എന്നിവയും പ്രതീക്ഷിക്കാം. പത്തൊൻപതാം തീയതി ശുക്രൻ നിങ്ങളുടെ പത്താം ഭാവത്തിലേയ്ക്ക് നീങ്ങും. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ശുഭ സൂചനകളുമായി ശുക്രൻ നിൽക്കുന്നു, കല സൗന്ദര്യം എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം, ജോലി സ്ഥലത്തെ അനുകൂല സമയം, ഇരുപത്തി രണ്ടാം തീയതി സൂര്യൻ നിങ്ങളുടെ ഒൻപതാം ഭാവത്തിലേയ്ക്ക് എത്തും, രണ്ടു ദിവസത്തിന് ശേഷം ബുധനും ഈ ഭാവത്തിലേയ്ക്ക് തന്നെ നീങ്ങും. ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത, ഉയർന്ന പഠനം. വിദേശ ബന്ധം എന്ന വിഷയങ്ങളിൽ ദൂരദേശത്ത് നിന്നുള്ള വാർത്തകൾ, പഠനം, പഠിപ്പിക്കൽ, എഴുത്ത്, വായന, എഴുത്തുകാർക്കുള്ള നല്ല അവസരം എന്നിവ പ്രതീക്ഷിക്കാം. ആത്മീയതയുമായി അടുത്ത ബന്ധം എന്നിവ ഉണ്ടാകാം.

ജൂലായ് അവസാന ദിവസം മൂന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. സഹോദരങ്ങൾ ആശയ വിനിമയം, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, ചെറു യാത്രകൾ, അയൽക്കാർ എന്ന വിഷയങ്ങളിൽ സഹോദരങ്ങളുമായി ഉള്ള സംസാരം, അയൽക്കാർക്ക് വേണ്ടിയുള്ള പ്രോജക്ടുകൾ ചെയ്തു തീർക്കും, കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ പ്രയാസപ്പെടുന്ന രീതിയിൽ തിരക്കുണ്ടാകും, പെട്ടന്നുള്ള മീറ്റിങ്ങുകൾ, എന്നിവയും പ്രതീക്ഷിക്കാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

ഈ മാസം കൂടുതൽ ശ്രദ്ധ ഏഴാം ഭാവത്തിലും വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ടുകൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, ഒൻപതാം ഭാവത്തിലും ദൂരയാത്രകൾ, വിദേശബന്ധം, തത്വചിത, ആത്മീയത, ഉയർന്ന പഠനം ആയിരിക്കും. ഒന്നാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്ന വിഷയങ്ങളിൽ സ്വന്തം മൂല്യ നിർണയം നടത്തും, ജീവിതത്തിൽ ആവശ്യമില്ലാത്തവയെ വെട്ടി മുറിച്ചു കലയും. വളരെ ഇമോഷണൽ ആയി മാറും, മറ്റുള്ളവരിൽ നിന്നുള്ള ശ്രദ്ധ ആഗ്രഹിക്കും. ചില കാര്യങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടും. ലുക്‌സ് മെച്ചപ്പെടുത്താനുള്ള ശ്രമം നടക്കും.

വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ടുകൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ സൂര്യനും ചൊവ്വയും നിൽക്കുന്നു ബന്ധങ്ങളിൽ കൊമ്പർമൈസിനു തയ്യാറാകും. മറ്റുള്ളവരിൽ നിന്ന് അവ പ്രതീക്ഷിക്കുകയും ചെയ്യും. ബന്ധങ്ങൾ സീരിയസ് ആയ നിലയിൽ കാണുകയും അത് പോലെ മറ്റുള്ളവർ കാണണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ നിർണായകം ആകും. ഒൻപതാം തീയതി ബുധനും ഈ ഭാവത്തിലേയ്ക്ക് നീങ്ങും അപ്പോൾ ബന്ധങ്ങളിൽ കൂടുതൽ ആശയ വിനിമയം പ്രതീക്ഷിക്കാം. ശക്തി പ്രകടനം നടത്തും. പതിനഞ്ചാം തീയതി ന്യു മൂൺ കൂടി ഏഴാം ഭാവത്തിൽ എത്തുമ്പോൾ ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കാം, ബന്ധങ്ങളുടെ ശക്തിപ്പെടൽ, ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ എന്നിവ പ്രതീക്ഷിക്കാം.

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ ധനം, നിഗൂഡത എന്ന എട്ടാം ഭാവത്തിൽ ശുക്രനും, വ്യാഴവും നിൽക്കുന്നു. ധനം, മറ്റുള്ളവരുടെ സ്വത്തുക്കൾ, വിലയേറിയ വസ്തുക്കൾ എന്നിവയിൽ നിന്നുള്ള ശുഭ വാർത്തകൾ നിങ്ങളെ തേടി എത്താം. സെക്ഷ്വൽ ആയ ആഗ്രഹങ്ങൾ ഉണ്ടാകാം. ബന്ധങ്ങളിലെ മുറിവുകൾ ഉണങ്ങും വിധം നീക്കങ്ങൾ ഉണ്ടാകാം. ധന സംബന്ധമായ വിഷയങ്ങളിൽ നല്ല ഒരു തീരുമാനം എടുക്കാം.

പത്തൊൻപതാം തീയതി ശുക്രൻ നിങ്ങളുടെ എട്ടാം ഭാവത്തിൽ നിന്ന് ഒൻപതാം ഭാവത്തിലേയ്ക്ക് നീങ്ങും. ദൂര യാത്രകൾ, വിദേശ ബന്ധം, തത്വ ചിന്ത, ആത്മീയത, ഉയർന്ന പഠനം എന്ന വിഷയങ്ങളിൽ പഠനം, പഠിപ്പിക്കൽ, ദൂര യാത്രകൾ, യാത്രയിൽ മനം കുളിർപ്പിക്കുന്ന വ്യക്തികളെ കണ്ടെത്തൽ, കല സൗന്ദര്യം എന്ന പ്രവർത്തിക്കുന്നവർക്കുള്ള നല്ല സമയം, ദൂരദേശത്ത് നിന്നുള്ള സന്ദേശം, എഴുത്ത് വായന, നിയമവുമായുള്ള ശുഭകരമായ നേർക്കാഴ്ച എന്നിവയും പ്രതീക്ഷിക്കാം.

ഇരുപത്തി രണ്ടാം തീയതി സൂര്യൻ എട്ടാം ഭാവത്തിലേയ്ക്ക് നീങ്ങും, രണ്ടു ദിവസത്തിന് ശേഷം ബുധനും ഈ ഭാവത്തിലേയ്ക്ക് നീങ്ങും
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ ധനം, നിഗൂഡത എന്ന എട്ടാം ഭാവത്തിൽ ധനത്തെ കുറിച്ചുള്ള ചിന്ത ഉണ്ടാകും. കടം കൊടുക്കുന്നവർ, വാങ്ങുന്നവർ എന്നിവയിൽ ആലോചന ചെയ്യും. നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള പഠനം എന്നിവയും നടക്കാം.

ജൂലായ് അവസാന ദിവസം നിങ്ങളുടെ രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളിൽ ധനകാര്യത്തിൽ മാറ്റങ്ങൾ ഉണ്ടാവാം. ധനപരമായ കാര്യങ്ങൾ ചെയ്തു തീർക്കാം. അധിക ചെലവ്, സ്വന്തം മൂല്യ വർധന ആലോചന ചെയ്യും, ജോലിയെ മെച്ചപ്പെടുത്താൻ എന്ത് ചെയ്യാം എന്നുള്ള ആലോചനകൾ ഉണ്ടാകാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

ഈ മാസം കൂടുതൽ നീക്കങ്ങൾ ആരോഗ്യം, ജോലിസ്ഥലം, സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേന ഉള്ള ജീവിതം, ജോലി സ്ഥലം എന്ന ആറാം ഭാവത്തിലും, വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്റ്റ്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിലും ആയിരിക്കണം. ഒന്നാം തീയതി രഹസ്യമയം ആയ പന്ത്രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. രഹസ്യ മോഹങ്ങൾ ഒളിപ്പിച്ചു വച്ച കഴിവുക, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നിഗൂഡത എന്ന വിഷയങ്ങൾ ആലോചന ചെയ്യും മാനസികമായ ഭാരങ്ങളെ അമർച്ച ചെയ്യാൻ ആഗ്രഹിക്കും. പക്ഷെ അവ ഹൃദയത്തിൽ ഉയർന്നു തന്നെ നിൽക്കും. ഭാരങ്ങളെ ഒതുക്കി വെക്കുന്നതിനു പകരം അവയെതിരിച്ചറിയുകയാണ് ഈ അവസ്ഥയിൽ ചെയ്യേണ്ടത് ഏകാന്തനായി കഴിയുവാൻ ആഗ്രഹിക്കുന്നു സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം. അവ ഹൃദയ വിചാരങ്ങളെ വെളിപ്പെടുത്തും. നിങ്ങൾ വിശ്വസിക്കുന്ന വ്യക്തികളോട് തുറന്നു ചർച്ച ചെയ്യാൻ ശ്രമിക്കുക.

ആരോഗ്യം, ജോലിസ്ഥലം, സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേന ഉള്ള ജീവിതം, ജോലി സ്ഥലം എന്ന ആറാം ഭാവത്തിൽ സൂര്യനും ചൊവ്വയും നിൽക്കുന്നു ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികൾ തേടും, ജോലി സ്ഥലത്ത് ചെറിയ ചെറിയ പ്രോജക്ടുകൾ ചെയ്യാൻ ഉണ്ടാകും സഹപ്രവർത്തികരോടുള്ള വെല്ലുവിളി, വളർത്തു മൃഗങ്ങളോടുള്ള അടുപ്പം എന്നിവയും ഉണ്ടാകും ഒൻപതാം തീയതി ബുധൻ ഈ ഭാവത്തിലേയ്ക്ക് എത്തുമ്പോൾ കൂടുതൽ ചെറിയ പ്രോജക്ടുകൾ, ആരോഗ്യകാര്യത്തിലുള്ള ഉപദേശം എടുക്കും. ടെക്‌നോളജി ഉപയോഗിച്ചുള്ള കൂടുതൽ ജോലി, എഴുത്ത്, ക്രിയെടിവിടി എന്നിവ ഉപയോഗിച്ചുള്ള കൂടുതൽ ജോലി എന്നിവ പ്രതീക്ഷിക്കാം. പതിനഞ്ചാം തീയതി ന്യു മൂൺ ഈ ഭാവത്തിൽ എത്തുമ്പോൾ, ജോലി സ്ഥലത്തെ നടപടികളിൽ അല്പം അക്ഷമൻ ആകാം. ചിലർ പുതിയ ജോലിക്ക് അന്വേഷിക്കാം. ന്യു മൂൺ ഈ ഭാവത്തിൽ നിൽക്കുമ്പോൾ, ദിവസേന ഉള്ള ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. ജോലി അന്വേഷണങ്ങൾ അല്പം റിയാലിസ്റ്റിക് ആകണം എന്ന് മാത്രം. ജോലി ഉപേക്ഷിക്കണം എന്ന ആഗ്രഹം പോലും ഹൃദയത്തിൽ ഉണ്ടാകാം. ജോലി സ്ഥലത്ത് ആകെ മൊത്തം ഒരു പുതുമ അനുഭവപ്പെടാം.

പത്തൊൻപതാം തീയതി ശുക്രൻ ഏഴാം ഭാവത്തിൽ നിന്ന് എട്ടാം ഭാവത്തിലേക്ക് നീങ്ങും. സെക്‌സ്, തകർച്ചകൾ, നിക്ഷേപങ്ങൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ എന്ന ഈ ഭാവത്തിൽ ശുക്രൻ നിൽക്കുമ്പോൾ ധനപരമായ ലാഭങ്ങൾ ഉണ്ടാവണം, സമസ്യ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പെരുമാറുന്നവരോടുള്ള ആകർഷണം, മനസിലെ മുരുവുകൾ ഉണങ്ങും വിധം ബന്ധങ്ങളിൽ ഹീലിങ് ഉണ്ടാകും, സെക്ഷ്വൽ ആഗ്രഹങ്ങൾ ഹൃദയത്തിൽ ഉണ്ടാകും. ആഴത്തിൽ ഉള്ള ബന്ധങ്ങൾ ഉണ്ടാകാം, നിഗൂഡ വിഷയങ്ങളെ കുറിച്ച് പഠിക്കും.
വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ. കൊണ്ട്രാക്റ്റ്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ശുക്രനും വ്യാഴവും നിൽക്കുന്നു. വിവാഹം, വിവാഹത്തിലേയ്ക്ക് നയിക്കുന്ന ബന്ധങ്ങൾ എന്നിവയ്ക്ക് തുടക്കമിടാം. പുതിയ എഗ്രീമെന്റുകൾ. കൊണ്ട്രക്ടുകൾ, എന്നിവയിൽ പുതിയ നീക്കങ്ങൾ നടക്കും ഏതെങ്കിലും തരത്തിൽ ഉള്ള എഗ്രീമെന്റുകൾ നടക്കാതിരിക്കുകയില്ല. ചില ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടും. പുതിയ പ്രേമബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളുടെ ശക്തിപെടൽ എന്നിവ നടക്കാം.

ഇരുപത്തി രണ്ടാം തീയതി സൂര്യൻ നിങ്ങളുടെ ഏഴാം ഭാവത്തിലേക്ക് ഇതും, രണ്ടു ദിവസത്തിന് ശേഷം ബുധനും ഈ ഭാവത്തിലേക്ക് എത്തുമ്പോൾ, വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ. കൊണ്ട്രാക്റ്റ്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളുടെ സാധ്യത കൂടുതൽ വർധിക്കും. ബന്ധങ്ങളിൽ കൂടുതൽ ആശയ വിനിമയം, ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ, ബിസിനസ് ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ. എന്നിവ പ്രതീക്ഷിക്കാം. ബന്ധങ്ങളിലെ കെട്ടുറപ്പിന് വേണ്ടി ഉള്ള തീവ്ര ശ്രമം എന്നിവ ഉണ്ടാകും. കമിട്‌മെന്റുകൾ നല്കാനും. അത് പോലെ ലഭിക്കാനും ആഗ്രഹിക്കും.

ജൂലായ് അവസാന ദിവസം നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്ന വിഷയങ്ങളിൽ സ്വന്തം മൂല്യ നിർണയം നടത്തും, ജീവിതത്തിൽ ആവശ്യമില്ലാത്തവയെ വെട്ടി മുറിച്ചു കലയും. വളരെ ഇമോഷണൽ ആയി മാറും, മറ്റുള്ളവരിൽ നിന്നുള്ള ശ്രദ്ധ ആഗ്രഹിക്കും. ചില കാര്യങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടും.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

ഈ മാസം കൂടുതൽ ശ്രദ്ധ നിങ്ങളുടെ കുട്ടികൾ, റൊമാൻസ്, ക്രിയെടിവ് ജോലികൾ, ഹോബികൾ, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിലും, ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ജോലിസ്ഥലം, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിലും ആയിരിക്കും.

ഒന്നാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ പുതിയ തുടക്കമോ ഒടുക്കമോ നേരിടും. സുഹൃദ് ബന്ധങ്ങൾ പരീക്ഷിക്കപ്പെടും, കൂട്ടുകാരുമായുള്ള നല്ല സമയം, പുതിയ കൂട്ടായ്മകളിൽ ഉള്ള ഒത്തു ചേരൽ, ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഉള്ള താൽപര്യം, മറ്റുള്ളവരുമായി സ്വപ്നങ്ങൾ പങ്കുവെക്കൽ എന്നിവയും പ്രതീക്ഷിക്കാം.

കുട്ടികൾ, റൊമാൻസ്, ക്രിയെടിവ് ജോലികൾ, ഹോബികൾ, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ സൂര്യനും ചൊവ്വയും നിൽക്കുന്നു. കൂടുതൽ നെറ്റ് വർകിഗ്, ക്രിയെടിവ് ജോലികൾ, പുതിയ ബിസിനസ് സംരംഭങ്ങൾ, സ്വയം പ്രൊമോട്ട് ചെയ്യൽ, യൂത്ത് ഗ്രൂപ്പുകൾ, കുട്ടികൾ എന്നിവയിൽ ഉള്ള പ്രവർത്തനം, പുതിയ പ്രേമ ബന്ധം, എന്നിവ പ്രതീക്ഷിക്കാം. ഒൻപതാം തീയതി ബുധനും ഈ അഞ്ചാം ഭാവത്തിലേയ്ക്ക് എത്തുമ്പോൾ കൂടുതൽ നെറ്റ് വർകിങ്, സോഷ്യൽ മീഡിയയിൽ ഉള്ള കൂടുതൽ തിരച്ചിലുകൾ, അവയിൽ നിന്ന് ലഭിക്കുന്ന വിലപെട്ട വ്യക്തികൾ എന്നിവയും പ്രതീക്ഷിക്കാം. പതിനഞ്ചാം തീയതി ന്യു മൂൺ കൂടി ഈ ഭാവത്തിലേക്ക് എത്തുന്നു ക്രിയെടിവിടി, ഹോബികൾ എന്നിവയ്ക്കുള്ള സാധ്യത വർധിക്കുന്നു. സിംഗിൾ ആയി നടന്ന വ്യക്തികൾ ആരെയെങ്കിലും നോക്കി വച്ചിട്ടുണ്ട് എങ്കിൽ അവരോടു ഹൃദയം വെളിപ്പെടുത്തേണ്ട സമയം ആകുന്നു. ആകപ്പാടെ സരസ മാനസരായി നടക്കുന്ന സമയമാണ് .

ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ജോലിസ്ഥലം, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ശുക്രനും വ്യാഴവും നിൽക്കുന്നു ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുതനുള്ള ശ്രമം നടത്തും. പുതിയ ഡയാറ്റ്, ജോലി സ്ഥലത്തെ പുതിയ ആൾക്കാർ, മറ്റുള്ളവരെ സഹായിക്കൽ എന്നിവ പ്രതീക്ഷിക്കാം ജോലിയിൽ ക്രിയെടിവ് കാര്യങ്ങൾ ചെയ്യുമെന്നും പ്രതീക്ഷിക്കാം. ഇരുപത്തി ഒന്ന് തീയതി സൂര്യൻ നിങ്ങളുടെ ആറാം ഭാവത്തിൽ എത്തും. രണ്ടു ദിവസത്തിന് ശേഷം ബുധനും ഈ ഭാവതിലെക്ക് എത്തുമ്പോൾ ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന വിഷയങ്ങളുടെ പ്രാധാന്യം വർധിക്കും. ചെറിയ പ്രോജക്ടുകൾ കൂടുതൽ ഉണ്ടാകും. ചിലർ ജോലി മാറ്റം ആഗ്രഹിക്കും. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഉപദേശം തേടും. ചിലർ പുതിയ വളർത്തു മൃഗങ്ങളെ കൊണ്ട് വരും.

പത്തൊൻപതാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിലേയ്ക്ക് ശുക്രൻ നീങ്ങും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ടുകൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ ശുഭ സൂചനകൾ കാണുന്നു. ബന്ധങ്ങൾ സീരിയസ് ആയി കാണാനും., ബന്ധനങ്ങളിൽ ചെന്ന് ചേരുവാനും ഉള്ള താല്പര്യം പ്രകടിപ്പിക്കും. പുതിയ എഗ്രീമെന്റുകൾ, കൊണ്ട്രാക്ടുകൾ എന്നിവ ഉണ്ടാകാം. കല, സൗന്ദര്യം എന്ന മേഖലയിൽ ജോലി ചെയ്യുന്നവരുംയുള്ള ബന്ധം. രണ്ടാം വ്യക്തി വഴി മൂന്നാമത് ഒരാളെ കണ്ടെത്താനും കഴിയണം. ബന്ധങ്ങളിൽ ഉള്ള സമാധാനം പ്രതീക്ഷിക്കാം.

ജൂലായ് അവസാന ദിവസം നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ ഒളിഞ്ഞിക്കുന്ന ശത്രുക്കൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, നിഗൂഡത, ബെഡ് പ്ലെഷേഴ്‌സ് എന്ന വിഷയങ്ങളിൽ മാനസികമായ ഭാരങ്ങളെ വിലയിരുത്തും, പ്രാർത്ഥന ധ്യാനം എന്നിവയിലേക്ക് മനസ് ചെന്നെത്തും മറഞ്ഞു നിൽക്കാൻ ആഗ്രഹിക്കും. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, ഏകാന്തനായി നിൽക്കാനുള്ള ആഗ്രഹം എന്നിവ ഉണ്ടാകും.
jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
ഒൻപതാം ക്ലാസുകാരനായ സ്വന്തം മകന്റെ കഴുത്തിന് വെട്ടിയും കൈകാലുകൾ വെട്ടിയെടുത്തും പക തീർക്കാൻ മാത്രം എന്ത് പ്രശ്നമെന്ന് മനസ്സിലാകാതെ പൊലീസ്; സംശയം ഉണ്ടാക്കിയത് ജയമോളുടെ കൈകളിലെ പൊള്ളൽ; ഒന്നും മനസ്സിലാവാതെ പ്രവാസം കഴിഞ്ഞ് മടങ്ങിയെത്തിയ കുടുംബ നാഥൻ; കൊലപാതകത്തിൽ യുവാവിന്റെ പങ്കു തേടി പൊലീസ്; കേരളത്തെ നടുക്കിയ അരുംകൊലയുടെ കാരണം അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും
ഇരയെ മോശക്കാരിയാക്കി കേസ് ദുർബ്ബലമാക്കാൻ ഗൂഡ നീക്കം; പീഡന ദൃശ്യങ്ങൾ പ്രതിക്ക് നൽകിയാൽ ഉറപ്പായും പുറംലോകത്ത് എത്തുമെന്ന നിലപാടിലേക്ക് പ്രോസിക്യൂഷൻ; മാർട്ടിന്റെ മൊഴി മാറ്റത്തിൽ ജനപ്രിയ നായകന്റെ ഇടപടെൽ കണ്ടെത്താനും അന്വേഷണം; തെളിവ് കിട്ടിയാൽ നടന്റെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും; ദിലീപിനെതിരെ വീണ്ടും നിലപാട് കടുപ്പിക്കാൻ പൊലീസ്
'ഗാന്ധി' എന്നതിനുപകരം 'ഘാൻഡി' എന്നെഴുതിയത് വിവാദമായി; മനുഷ്യകുലത്തെ പ്രചോദിപ്പിക്കുന്ന മഹാപ്രവാചകരിലൊരാളാണെന്നും രാഷ്ട്രപിതാവിനെ വിശേഷിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി; സബർമതി ആശ്രമത്തിൽ ചർക്കയിൽ നൂലുണ്ടാക്കിയും പട്ടം പറത്തിയും നെതന്യാഹു; ഇസ്രയേൽ രാഷ്ട്രത്തലവന്റെ വരവ് ആഘോഷമാക്കി മോദിയുടെ ഗുജറാത്ത്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
പരസ്യ ഏജൻസിയിൽ നിന്നും ഇമെയിൽ വന്നപ്പോൾ എന്താ മാധ്യമ സിങ്കങ്ങളെ നിങ്ങൾ നിക്കറിൽ മുള്ളി പോയോ? പാവപ്പെട്ടവൻ പട്ടിണിമാറ്റാൻ അൽപ്പം ചാരായം വാറ്റിയാൽ ക്യാമറയുമായി എത്തുന്ന നിങ്ങൾക്കെന്തേ ജോയി ആലുക്കാസിനോട് ഇത്ര പേടി? പണത്തിന് മുൻപിൽ പരുന്തും പറക്കില്ലെന്നു പഠിപ്പിച്ച അച്ചായന് നടുവിരൽ നമസ്‌കാരം
ജോലിക്ക് താൽപ്പര്യമുള്ളവർ മാന്യമായ വസ്ത്രധാരണത്തോട് കൂടി വരിക; ബുച്ചർ മുതൽ സെക്യൂരിറ്റിക്കാർക്ക് വരെ വേണ്ടത് രണ്ട് കൊല്ലത്തെ പരിചയം; സെയിൽസ്മാന്മാർക്കും അവസരം; ലുലു ഗ്രൂപ്പിന്റെ നാട്ടികയിലെ റിക്രൂട്മെന്റ് റാലി 27നും 28നും; യജമാന-തൊഴിലാളി കാലത്തെ അടിമചന്ത വ്യാപാരമെന്ന് ആക്ഷേപിച്ച് സോഷ്യൽ മീഡിയ; എല്ലാം നാടിന് വേണ്ടിയെന്ന വാദത്തിൽ ഉറച്ച് യൂസഫലിയും
ഉപയോഗിച്ച സ്വർണം വാങ്ങിയ ശേഷം വേസ്‌റ്റേജ് ആയി കണക്കാക്കി കാണിച്ച് കോടികൾ നികുതി വെട്ടിച്ചു; ബിൽ കൊടുക്കാതെയും സ്‌റ്റോക്കിൽ കാണിക്കാതെയും കോടികൾ തിരിമറി നടത്തി; ആന്ധ്രയിലെ റെയ്ഡിൽ കണക്കിൽ കണ്ടെടുത്തത് 60 ലക്ഷം രൂപയുടെ വിൽപ്പന എങ്കിൽ പണമായി കണ്ടെത്തിയത് നാലു കോടി; ജോയ് ആലുക്കാസിന്റെ 130 ഷോറൂമുകളിൽ നടന്ന റെയ്ഡിൽ കോടിക്കണക്കിന് വെട്ടിപ്പ് കണ്ടെത്തിയതായി സൂചന; പരസ്യം പോവാതിരിക്കാൻ വാർത്ത മുക്കി മലയാള മാധ്യമങ്ങൾ
ഇവിടെത്തെ മാവിൽ മാങ്ങയുണ്ട്; അണ്ടിയിലെല്ലാം വണ്ടും; വണ്ടിനെ ബന്ധിച്ചിട്ടേ അച്ഛൻ പോകാവൂവെന്ന് മദർ; ഒരാഴ്ച കഴിഞ്ഞപ്പോൾ ഇത്രോം പവറുള്ള പ്രാർത്ഥനായാണെന്ന് അറിഞ്ഞില്ലെന്ന് കത്തുമെത്തി; ആലുവ മിണ്ടാമഠത്തിലെ വണ്ടുകൾക്ക് സംഭവിച്ചത് എന്ത്? ഫാ ജോസഫ് പുത്തൻപുരയ്ക്കലിന്റെ വചനപ്രഘോഷണം സോഷ്യൽ മീഡിയ ഏറ്റെടുക്കുമ്പോൾ
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
സംയുക്തയും കുഞ്ചാക്കോയും മൊഴി നൽകാൻ കാരണം മഞ്ജുവോ? അച്ഛൻ അനുകൂലമായി സാക്ഷി പറയാൻ സമ്മതമെന്ന് മകൾ; അഴിക്കുള്ളിലായാലും മകളെ കോടതി കയറ്റില്ലെന്ന് അച്ഛനും; നടി അക്രമിക്കപ്പെട്ട കാര്യം വിളിച്ച് പറഞ്ഞപ്പോൾ കാവ്യയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന റിമി ടോമിയുടെ മൊഴി അതിനിർണ്ണായകം; രേഖകൾ കാണാൻ കോടതിയിലെത്തിയ ദിലീപ് ഞെട്ടിയത് സഹപ്രവർത്തകരുടെ മൊഴിയെ കുറിച്ചറിഞ്ഞ്; നടിയെ ആക്രമിച്ച കേസിൽ സാക്ഷിക്കൂട്ടിൽ താരങ്ങളുമെത്തും
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി അമേരിക്കയിലെ ഷോ തീർന്ന ദിവസം രാത്രി കാവ്യ വന്നിരുന്നു; രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി; കാവ്യയും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി; കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്: നടി ആക്രമിക്കപ്പെട്ട കേസിൽ നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമി ടോമി; ദിലീപിന്റെ വിവാഹപൂർവ ബന്ധം വെളിപ്പെടുന്ന മൊഴികൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ
എല്ലാറ്റിനും കാരണം അമ്മയുടെ ഫോൺ; മക്കളോടും അച്ഛനോടുമുള്ള അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ടത് ജീവിതതാളം തെറ്റിച്ച ആ ഫോൺ; പേരൂർക്കടയിൽ കൊടുംകൃത്യം ചെയ്ത അക്ഷയ് കലി തീർത്തതത് അമ്മയോടൊപ്പം ഫോണും ചുട്ടെരിച്ച്; കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ കൂട്ടുപിടിച്ച ലഹരി വിട്ടപ്പോൾ എല്ലാം താൻ പറഞ്ഞില്ലേ..ഇനി തന്നെ വിട്ടുകൂടേയെന്ന് പൊലീസിനോട് കെഞ്ചലും; ദീപ അശോകിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ