Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു കരിയർ കൺസൾട്ടേഷൻ കഥ

ഒരു കരിയർ കൺസൾട്ടേഷൻ കഥ

ജയശ്രീ

കെ ആർ എസ് ചാനലിനെയോ, കപീൽ രാജിനെയോ നിങ്ങളിൽ പലർക്കും പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ലോകത്തുള്ള ഭൂരിപക്ഷം ജ്യോത്സ്യന്മാരും കറങ്ങിത്തിരിയുന്ന ഇടമാണ്. വിമർശകരും, ആരാധകരും അവരവരുടെ അഭിപ്രായങ്ങൾ അവിടെ രേഖപ്പെടുത്തുന്നു. എന്റെ വായനക്കാരിൽ ചിലർ അസ്‌ട്രോളജി പഠിപ്പിക്കാമോ എന്ന് ചോദിച്ചിരുന്നു. അതൊക്കെ ആത്മീയതയുടെ വളരെ ഉയർന്ന തലത്തിൽ നിൽക്കുന്നവർക്കേ സാധിക്കൂ. കാരണം അസ്‌ട്രോളജി തന്നെ ആത്മീയതയുടെ വേറൊരു ഭാവമാകുന്നു. എങ്കിലും ഈ ശാഖ പഠിക്കാൻ ആഗ്രഹിക്കുന്നവരോട് എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. നിങ്ങൾ എത്ര സമർത്ഥനായാലും ആദ്യം വേദിക് ജ്യോതിഷത്തിൽ കൈ വെക്കരുത്. നല്ല ഒരു അടിത്തറ പാകുവാൻ സൺ സൈൻ തന്നെയാണ് ഉചിതം. ഭാവങ്ങൾ, ഭാവത്തിന്റെ അധിപന്മാർ, ദൃഷ്ടികൾ എന്നിവ വളരെ എളുപ്പത്തിൽ സൺ സൈൻ പഠിക്കുന്നതിലൂടെ മനസിലാക്കാൻ കഴിയും. ജാൻ സ്പില്ലർ, സ്റ്റീഫൻ ഫോറസ്റ്റ്, ലിന്റ ഗുഡ്മാൻ, ജൂലിയ പാർക്കതർ, ജോവാന്ന മാർട്ടിൻ വുൾഫോറക്ക് എന്നിവർ വളരെ ലളിതമായി എന്നാൽ മനോഹരമായും അസ്‌ട്രോളജിയെക്കുറിച്ച് എഴുതിയിട്ടുണ്ട്.

ഇനി വേദിക് ജ്യോതിഷത്തിൽ താൽപര്യമുള്ളവർ, ആ ക്ലാസുകൾ സങ്കീർണ്ണകമായി തോന്നുന്നെങ്കിലും ഇല്ലെങ്കിലും കപീൽ രാജിന്റെ പുസ്തകങ്ങൾ വായിക്കുന്നത് നല്ലതായിരിക്കും. 'അസ്‌ട്രോളജി അറ്റ് ദി സ്പീഡ് ഓഫ് ലൈറ്റ് എന്ന പുസ്തകം വായിക്കേണ്ടത് തന്നെയാണ്. ഞാൻ വളരെ അധികം ആരാധിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിൽ ബലപരീക്ഷണം നടത്തി അദ്ദേഹത്തിന് എന്നെ അറിയാം. ഇടക്കൊക്കെ വൺ ലൈൻ മെയിലുകൾ അയച്ചും ഞാൻ ഇടയ്ക്കിടെ എന്റെ സാന്നിധ്യം അറിയിക്കുന്നു. രണ്ടാഴ്ച മുൻപ് എന്റെ കരിയർ എന്താകും. എന്തായിരിക്കണം എന്റെ അടുത്ത നീക്കം എന്നൊക്കെ അറിയുവാൻ ഞാൻ അദ്ദേഹത്തിനോട് ഉപദേശം തേടി. എന്റെ കരിയറിനെക്കുറിച്ചാണ് പറഞ്ഞതെങ്കിലും നിങ്ങൾക്ക് എല്ലാവർക്കും വളരെ ഉപകാരപ്രദമായ ആശയങ്ങൾ അദ്ദേഹം പങ്കു വച്ചു. അദ്ദേഹത്തിന്റെ അനുവാദത്തോടു കൂടി ഞാൻ നിങ്ങൾക്കായി ഷെയർ ചെയ്യുന്നു.

ആദ്യം അറിയേണ്ടത് ഏതു ഗ്രഹത്തിന്റെ ഹോരയിലാണ് നിങ്ങൾ ജനിച്ചത് എന്നാണ്. ഹോര എന്നാൽ മണിക്കൂർ (hour).  അതായത് സൂര്യന്റെ ഹോരയിൽ ആണോ ചന്ദ്രന്റെ ഹോരയിൽ ആണോ എന്നറിയുക. വെരി ഈസി. ടോറസ്, കാൻസർ, വിർഗോയ, സ്‌കോർപിയോ, കാപ്രികോൺ എന്നീ ലഗ്‌നത്തിൽപ്പെടുന്നവർ, നിങ്ങളുടെ ലഗ്‌നതിന്റെ ഡിഗ്രികൾ നോക്കുക. എല്ലാ സൈനുകളും 0 30 ഡിഗ്രി ആണ്. മേൽപ്പറഞ്ഞ സൈനനുകളിൽ ലഗ്‌നം ഉള്ളവർ, 0 15 ഡിഗ്രിക്ക് ഉള്ളിലാണ് നിങ്ങളുടെ ലഗ്‌നം എങ്കിൽ നിങ്ങൾ ചന്ദ്രന്റെ അംശമാണ്. 15 ബാക്കി 30 ഡിഗ്രിക്കുള്ളിൽ നിൽക്കുന്നവർ സൂര്യന്റെയും. എരീസ്, ജെമിനായ്, ലിയോ, ലിബ്ര, സജിട്ടെരിയാസ് എന്നീ ലഗ്‌നക്കാർ 015 ദിഗ്രിക്കുള്ളവർ തീർച്ചയായും സൂര്യന്റെ അംശവും 15 30 ഡിഗ്രി വരെ ഉള്ളവർ ചന്ദ്രന്റെ അംശവും ആകുന്നു. ഇത്രയും നിങ്ങൾക്ക് മനസിലായല്ലോ.

ഇനി നിങ്ങളുടെ ഹോര ഗ്രഹം ഏതു സൈനില നിൽക്കുന്നു എന്ന് നോക്കുക. ഉദാഹരണം നിങ്ങൾ സൂര്യന്റെ ഹോരയിൽ ജനിച്ചു എങ്കിൽ സൂര്യൻ ഏതു സൈനിൽ നിൽക്കുന്നു എന്ന് നോക്കുക. ആ സൈൻ ഏതൊക്കെ കാര്യങ്ങളെ സൂചിപ്പിക്കുന്നു എന്ന് നോക്കുക. ആ സൈനിന്റെ നാഥൻ ആരാണെന്നു അറിയുക . ആ ഗ്രഹം എന്തിനെ സൂചിപ്പിക്കുന്നു എന്നും ഏതു ഭാവത്തിൽ നിൽക്കുന്നു എന്നും നോക്കുക. ഈ വിഷയങ്ങളുടെ ഒന്നിച്ചുള്ള വസ്തുത ആയിരിക്കും നിങ്ങളുടെ പ്രധാന ധനഗമന മാർഗം സിഗ്‌നിഫായ് ചെയ്യുന്നത്. ഇല്ലങ്കിൽ പാഷൻ, അല്ലെങ്കിൽ കരിയർ . ഇപ്പോൾ കസ്പ് അല്ലെങ്കിൽ രാശി സന്ധികളിൽ സൂര്യൻ നിൽക്കുന്നവർക്ക് സംശയം തോന്നാം. സംശയം വേണ്ടാ അവസാന ദിഗ്രികളിൽ നിൽക്കുന്നവരനെങ്കിലും കർശനമായി സൂര്യൻ നിൽക്കുന്ന സൈൻ നോക്കുക. ആ സൈൻ സൂചിപ്പിക്കുന്ന കാര്യങ്ങൾ ആയിരിക്കണം നിങ്ങളുടെ ജീവിതത്തിൽ വിജയം കൊണ്ട് വരാൻൻ പോകുന്നത്. ന്യായം ആയും നവാംശ ചാർട്ടിൽ സൂര്യൻ നിൽക്കുന്നതും അതിനോട് ബന്ധപ്പെട്ട സൈനില ആയിരിക്കേണ്ടതാണ്. അത്ഭുതകരമായ മറ്റൊരുകാര്യം ദശാംശ ചാർട്ടിൽ നിന്നും ഇതേ അറിവ് തന്നെയാണ് ലഭിക്കേണ്ടത്. എന്റെ അനുഭവത്തിൽ ഇത് നൂറു ശതമാനം ശരി ആണ്.

അദ്ധേഹത്തിന്റെ ഉപദേശങ്ങൾ വളരെ ഫലപ്രദവും, എന്റെ ജീവിതത്തിൽ മാറ്റം വരുത്താൻ പ്രാപ്തവുമാണെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.. ഇനിയും വേറെ ചില ടെക്‌നിക്കുകൾ അദ്ദേഹം വിശദീകരിക്കുക ഉണ്ടായി. ജ്യോത്സ്യത്തിൽ അല്പമെങ്കിലും താല്പര്യം ഉള്ളവര്ക്ക്ു അവ ഉപകരിക്കപ്പെടെണ്ടാതാണ്. നിങ്ങളുടെ ജോലിയെ കുറിച്ച് , എങ്ങനെ പുരോഗതി കൊണ്ട് വരാം എന്ന് സ്വയം തിരിച്ചറിയാൻ വളരെ സഹായകമാണ്.

ഇപ്പൊ നിങ്ങിലെ ചില കുസൃതിക്കുടുക്കകൾ എന്നോട് ചോദിക്കും നിങ്ങൾ ഒരു ജ്യോത്സ്യരായിട്ടു വേറെ ഒരാളുടെ അടുത്ത എന്തിനു പോയി എന്ന്. നിങ്ങള്ക്ക്ട നിങ്ങളുടെ ജീവിതത്തിൽ അടുത്ത് സംഭവിക്കുന്ന എന്താണെന്ന് അറിയാൻ പറ്റില്ല എങ്കിൽ മറ്റുള്ളവരുടെ കാര്യം എങ്ങനെ പറയാൻ പറ്റുമെന്ന്. അതിനുഒരു മറുപടിയെ എനിക്കുള്ളൂ. ഒരു ഡോക്ടര്ക്കും സ്വന്തം ശരീരം ഒപറേറ്റ് ചെയ്യാൻ സാധിക്കില്ല. വല്ല പാര സെറ്റമോളും കഴിച്ചു ചെറിയ പനി ഒക്കെ തല്ക്കാലം ഒതുക്കാമെന്ന് മാത്രം. അതാണ് മനുഷ്യരുടെ പരിമിതി.
വാര ഫലം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

പ്രേമം, കുട്ടികൾ, ഊഹ ക്കച്ചവടം, ഹോബികൾ, ക്രിയേറ്റിവിറ്റി, എന്നാ അഞ്ചാം ഭാവത്തിൽ സൂര്യൻ, ശുക്രൻ ചൊവ്വ എന്നിവ നില്ക്കു ന്നു . പുതിയ ഹോബികൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ, സ്‌പോര്ട്‌സ്,ക്രിയേറ്റിവിറ്റി കൊണ്ടുള്ള പ്രോജക്ടുകൾ, എന്നിവ ഉണ്ടാകാം.സ്വന്തംകഴിവ് കൊണ്ട് വികസിപ്പിചെടുക്കേണ്ട പ്രോജക്ടുകളിൽ ജോലി ചെയ്യാം. ഈ പ്രോജക്ടുകളിൽ അല്പം അധികം ശ്രമം ആവശ്യമായി തോന്നാം . ശുക്രൻ ഇപ്പോഴും സ്ലോ ഡൗൺ ഗതിയിൽ തന്നെ നീങ്ങുന്നു. ആയതിനാൽ പ്രേമം, ഊഹക്കച്ചവടം എന്നാ വിഷയങ്ങളിൽ അല്പം ശ്രദ്ധയോടെ നീങ്ങേണ്ട സമയമാണ്. ഈ അവസ്ഥയെ കുറിച്ച് മുകളിൽ വിശദമായി എഴുതിയിരിക്കുന്നു. വ്യാഴം ബുധൻ എന്നിവ ആറാം ഭാവത്തിൽ നില്ക്കു ന്നു. ജോലി സ്ഥലം, സഹപ്രവര്ത്തകകർ, ശത്രുക്കൾ, ആരോഗ്യം, ബാധ്യതകൾ, വളര്ത്തു മൃഗങ്ങൾ എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ പ്രപഞ്ചം അവസരങ്ങൾ ഒരുക്കാം.

വ്യാഴം ആറാം ഭാവതിലെക്ക് നീങ്ങിയിരിക്കുന്ന ഈ അവസ്ഥയിൽ ആരോഗ്യം കൂടുതൽ പ്രാധാന്യം നേടുന്ന സമയമായി ക്കഴിഞ്ഞു. ജോലിയിലെ പുതിയ അവസരങ്ങൾ, കൂടുതൽ ചെറിയ പ്രോജക്ടുകൾ,ടീം ജോലിയിൽ കൂടുതൽ അവസരങ്ങൾ, സഹപ്രവര്ത്തകകരോടു കൂടുതൽ ആശയങ്ങൾ കൈമാറാനുള്ള സാദ്ധ്യതകൾ, നാച്ചുറൽ സോഡിയാക് വീലിൽ ഒന്നാമത്തെ സൈൻ ആണല്ലോ നിങ്ങൾ. നിങ്ങളുടെ ആറാം ഭാവം നിയന്ത്രിക്കുന്നത് വിര്‌ഗോന എന്നാ സൈൻ ആണ്. വ്യാഴം ഈ സൈനിൽ നിൽക്കാൻ താൽപര്യപ്പെടുന്നതുമില്ല. വ്യാഴം വിർഗോയിൽ നിൽക്കുമ്പോൾ നീചനായി കണക്കാക്കപ്പെടുന്നു. സ്വതവേവളരെ പോസിടിവും, ശക്തനുമായി നമ്മെ സ്വാധീനിക്കുന്ന ഈ ഗ്രഹം വിര്‌ഗോ യിൽ നില്ക്കു മ്പോൾ വിരസനായി കാണപ്പെടുകയും. വിര്‌ഗോവ പ്രതിനിധീകരിക്കുന്ന ആറാം ഭാവത്തിലെ വിഷയങ്ങളിൽ തലപരൻ അല്ലാതെ പെരുമാറാൻ സാധ്യത ഉണ്ട്. ജോലി സ്ഥലം കൂടുതൽ പ്രാധാന്യം അര്ഹിനക്കും . നാം ചെയ്യുന്ന ജോലികളിൽ കൂടുതൽ ഡീറ്റെയിലിങ് ആവശ്യമായി വരാം, ചെറിയ ജോലികളിൽ കുടുങ്ങി പ്പോയോ എന്നാ തോന്നൽ ഉണ്ടാകാം. നാംഉപയോഗിക്കുന്ന ഡേറ്റ, ഇന്റര്‌ന്റെ്‌റ്, ആരോഗ്യം, അക്കൗണ്ടിങ്, പേര്‌സുണൽ ഹൈജീൻ, മൃഗങ്ങളോടുള്ള താല്പര്യം, ദിവസേന ഉള്ളജീവിതത്തിന്റെ തെറ്റായ കണക്ക് കൂട്ടലുകൾ, സഹ പ്രവര്ത്തനകർ നമ്മെ അവര്ക്ക്ി വേണ്ടി ഉപയോഗിക്കുന്നതിലെ ആശങ്ക , എന്നിവയും കൂടുതൽ വെളിപ്പെടാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ശുക്രൻ, സൂര്യൻ, ചൊവ്വ എന്നിവ നിൽക്കുന്നു. കൂടുതൽ ശ്രദ്ധ വീടിനുള്ളിൽ നൽകേണ്ട വിവിധ സാഹചര്യങ്ങൾ ഉണ്ടാകാം. വീട് വില്പന, വാങ്ങൽ, വൃത്തിയാക്കൽ, അലങ്കരിക്കൽ, പൂർവ്വിക സമ്പത്തിന്റെ ക്രയ വിക്രയം എന്നിങ്ങനെ വീടുമായി ബന്ധപ്പെട്ട അനേകം വിഷയങ്ങള്ക്കായി പ്രപഞ്ചം നിങ്ങളെ സ്വാധീനിക്കുന്നു. കുടുംബയോഗങ്ങൾ, ബന്ധു ജന സമാഗമം, വീട്ടിൽ ശുഭ കാര്യങ്ങൾ എന്നിവ നടക്കാം. പങ്കാളിയോട് വീടിനെ കുറിച്ചുള്ള ആശയങ്ങൾ പങ്കു വെക്കാം.

ശുക്രൻ സ്ലോ ഡൗൺ ചെയ്തു തന്നെ നീങ്ങുന്ന ഈ അവസരം, വീട്ടുകരുമായുള്ള സംസാരം അല്പംഅക്ഷമ നിരഞ്ഞതാകാം. സെപ്റ്റംബർ രണ്ടു വരെ ശുക്രൻ ഈ അവസ്ഥയിൽ തന്നെ ആയിരിക്കും. അത് വരെ അല്പം കൂടുതൽ ക്ഷമ പ്രവര്ത്തിനയിലും സംസാരത്തിലും ഉണ്ടാകേണ്ടതാണ് . നിലവിൽ ഉള്ള പ്രശ്‌നങ്ങളെ ഇപ്പോൾ ഡീൽ ചെയ്യുന്നതിനായി അല്പക നാളുകൾ കൂടെ കാത്തിരിക്കുക ആവും നല്ലത്, ശുക്രൻ ഡിപ്ലോമാറ്റിക് ആയ പെരുമാട്ടങ്ങളെയും സൂചിപ്പിക്കുന്നു. സ്ലോ ഡൗൺ ചെയ്തു നില്ക്കു ന്ന അവസ്ഥയിൽ നിങ്ങൾ ഡിപ്ലോമാറ്റിക്ക് ആയി നില്ക്കു മോ എന്ന് സംശയമാണ്. . പൊതുവേ ഒരു അതൃപ്തി ഉണ്ടായിരിക്കണം എന്നാണ്. ഭൂതകാലത് നിന്നും വ്യക്തികൾ സംഭവങ്ങൾ എന്നിവ നിങ്ങളെ തേടി എത്താം. ഈ അതൃപ്തി ജോലിയിലും ഉണ്ടാകാം. ഇത് വെറും താല്ക്കാ ലികം ആണെന്ന് തിരിച്ചറിയണം.
വ്യാഴം, ബുധൻ എന്നിവ നിങ്ങളുടെ അഞ്ചാം ഭാവത്തിൽ നില്ക്കുന്നു.

പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ഹോബികൾ, ക്രിയേറ്റിവിറ്റി, എന്നാ വിഷയങ്ങളില്അ,ടുത്ത ഒരു വര്ഷഊത്തേക്ക് നല്ല മാറ്റങ്ങൾ കാണുവാൻ കഴിയണം.യൂത്ത് ഗ്രൂപ്പുകൾ, കുട്ടികൾ എന്നിവരുടെ ഒപ്പം കൂടുതൽ സമയം,, സില്ലി ആയിട്ടുള്ള പ്രേമ ബന്ധങ്ങൾ, ചിലപ്പോൾ പിന്നെ കുഴപ്പത്തിൽ കൊണ്ടെതിക്കാവുന്ന വൺ നൈറ്റ് സ്റ്റാണ്ടുകൾ. കൂടുതൽ നെറ്റ് വാര്കിങ്ങുകൾ, അതിൽ നിന്നുണ്ടാകുന്ന ലാഭകരമായ കൊണ്ടക്ടുകൾ, കുട്ടികളുടെ കാര്യത്തിൽ ഉള്ള ശുഭ വാര്ത്ത കൾ, ക്രിയെടീവ് ആയ പ്രോജക്ടുകൾ, സ്വന്തം പ്രോജക്ടുകൾ, അവയുടെ പ്രൊമോഷൻ. എന്നിവ ഉണ്ടാകാം. സ്വന്തമായി ബിസിനസ് തുടങ്ങണം എന്നുള്ളവര്ക്ക്ങ അവരുടെ ബെര്ത്ത് ചാർട്ടുമായി ഒത്തു നോക്കിയ ശേഷം റിസ്‌ക് എടുക്കാവുന്ന സമയമാണ്. അല്പച കാലാമായി വീര്പ്പു മുട്ടി നിന്ന ടോറസുകൾക്ക് അല്പം ആശ്വസിക്കാനുള്ള സമയം ആയെന്നർത്ഥം.

ജമിനി (മെയ് 21 - ജൂൺ 20)

സഹോദരങ്ങൾ, ആശയവിനിമയം, ടെക്‌നോളജി, അയൽക്കാർ, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, നെറ്റ് വർകിങ്, മീഡിയ എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ ചൊവ്വ എന്നിവ നിൽക്കുന്നു. ഈ വിഷയങ്ങളിൽ കൂടുതൽ സമയം ചെലവാക്കേണ്ടി വരും എന്നാണ് അർഥം. സഹോദരങ്ങളുമായി പതിവിൽ കവിഞ്ഞ സംസാരം അല്ലെങ്കിൽ വിമുഖത, അതിനുള്ള സാധ്യത ഈ മാസം മുഴുവൻ നില നില്ക്കുന്നു, കൂടുതൽ നെറ്റ് വർകിങ്, നെറ്റ് വർകിങ് വഴി പ്രയോജന പ്രദമായ കോണ്ട്രാക്ടുകൾ, ടെക്‌നോളജിയുടെ കൂടുതൽ ഉപയോഗം, അല്ലെങ്കിൽ ടൈക്‌നോളജി ബെയ്‌സ്ഡ് ആയ പ്രോജക്ടുകളിൽ സമയം ചെലവാക്കാം. എഴുത്തുകാർ, ആശയ വിനിമയ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്ക് കൂടുതൽ ശ്രദ്ധ ലഭിക്കേണ്ട സമയമാണ്.

ശുക്രൻ ഈ ഭാവത്തിൽ സ്ലോ ഡൗൺ ചെയ്തു നിൽക്കുന്ന അവസ്ഥയിൽ അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ അല്പം ആശങ്ക ഉണ്ടാകാം എന്ന് മനസിലാക്കണം. അതെങ്ങനെ മാനേജ് ചെയ്യണം എന്ന് കരുതലോട് കൂടി നില്ക്കണം. ഈ ആശങ്കകൾ വെറും താല്ക്കാലികം ആണ്. മൂന്നാം ഭാവത്തിൽ പെടുന്ന വ്യക്തികൾ നമ്മോട് തൃപ്തികരമായി സംസരിക്കുന്നില്ലേ എന്ന് തോന്നിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടാകാം. നിങ്ങളുടെ ആശയങ്ങളെ അവരിലേക്ക് എത്തിക്കാൻ അല്പം അധികശ്രമം വേണ്ടി വന്നേക്കാം. ഭൂതകാലത്ത് സ്‌പെഷ്യൽ ആയി നോക്കിക്കണ്ടിരുന്ന വ്യക്തികളെ കുറിച്ചുള്ള ഓർമ്മകൾ ഉണ്ടാകാം.

വ്യാഴം, ബുധൻ എന്നിവ നാലാം ഭാവത്തിൽ നില്ക്കുന്നു. വീട്, കുടുംബം, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ വീട് വില്പന, വാങ്ങൽ, മോടി പിടിപ്പിക്കൽ. വീട് മാറ്റം, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, പൂർവ്വികരെ സ്മരിക്കൽ എന്നിവ നടക്കാം. റിയൽ എസ്റ്റേറ്റ് ഡീലുകൾ, ഇപ്പോൾ ഉള്ളതിൽ നിന്ന് അല്പം സൗകര്യം കൂടുതലുള്ള ജോലി സ്ഥലം, അല്ലെങ്കിൽ വീട് എന്നിവയെ കുറിച്ചുള്ള ആഗ്രഹം എന്നിവാ ഉണ്ടാകാം. വീട്ടുകാരുടെ സഹായത്തോടു കൂടി, ബന്ധു ജനങ്ങൾ, പൂർവിക സ്വത്തുക്കൾ എന്നിവരുടെ കാര്യത്തിൽ തീരുമാനം എടുക്കാം. ബുധനും ഈ ഭാവത്തിൽ നിൽക്കുമ്പോൾ കുടുംബത്തിലെ സന്തോഷത്തിനു അനുയോജ്യമായ പ്രവര്ത്തികകൾ ചെയ്യാൻ പ്രപഞ്ചം അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു എന്നര്ത്ഥംല. ഭാവിയിലേക്കുള്ള നല്ല അടിത്തറ പാകുവാൻ പ്രപഞ്ചം നിങ്ങളെ സ്വാധീനിക്കുന്നു. അതിനു വേണ്ടഅവസരങ്ങൾ ഒരുക്കുന്നു.

കാൻസർ (ജൂൺ 21 - ജൂലൈ 22)

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ചൊവ്വ എന്നിവ നില്ക്കുന്നു. രണ്ടാം ഭാവത്തിലെ വിഷയങ്ങൾ വർധിപ്പിക്കാനുള്ള പരിശ്രമത്തെയോ, ആഗ്രഹത്തെയോ ഇത് കാണിക്കുന്നു. മാനസികവും, ഭൗതീകവുമായുള്ള സ്വാതന്ത്ര്യം നേടാനുള്ള കൂടുതൽ പോരാട്ടം കാഴ്ച വെക്കാൻ നിങ്ങൾ തയ്യാറാണ്. ആ ആഗ്രഹത്തെ ബന്ധിച്ചിരുന്ന വസ്തുതകളെ തള്ളിക്കളയാൻ ശ്രമിക്കുന്നു. ചൊവ്വ ഈ അവസ്ഥയിൽ നിൽക്കുമ്പോൾ കൂടുതൽ അക്ഷമരായി കാണപ്പെടുകയും അനാവശ്യ തീരുമാനങ്ങളിലേക്ക് നീങ്ങാനും ഉള്ള വ്യഗ്രത കാണിക്കാം. നിങ്ങളുടെഭാരത് ചാർട്ടിൽ ജോലി,സമൂഹത്തിലെ വില എന്നിവയെ സ്വാധീനിക്കുന്ന സൈൻ ആയ എരീസിന്റെ നാഥൻ ആണ് ചൊവ്വ.അദ്ദേഹംരണ്ടാം ഭാവത്തിൽ നിൽക്കുമ്പോൾ ഒരു ഡബിൾ ഡോസ് എനർജിനിങ്ങളിൽ ഉണ്ടാകും. ആ ശക്തി രണ്ടാം ഭാവത്തിലെ വസ്തുതകളിൽ മൊത്തം പ്രയോഗിക്കുകയും ചെയ്യും. ആക്ഷൻ, അത് മാത്രമാണ് നിങ്ങളുടെ മനസ്സിൽ.ഈ ശക്തി രണ്ടാം ഭാവം വ്യംഗ്യം ആയി സൂചിപ്പിക്കുന്ന ജോലി സ്ഥലത്ത് കരുതൽ പ്രവർത്തിക്കണം എന്ന സൂചന ആണ് തരുന്നത്. അവിടെ നിങ്ങളുടെ സ്വഭിമാനത്തെ ചോദ്യം ചെയ്യുന്ന നിരവധി അവസരങ്ങൾ ഉണ്ടായേക്കാം അവയെ എല്ലാം മറന്നു നിങ്ങൾ സ്വീകരിക്കുകയില്ല.

രണ്ടാം ഭാവത്തിൽ ശുക്രൻ സ്ലോ ഡൗൺ ചെയ്തു നില്ക്കുന്നു. ധനത്തെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ ഉണ്ടാകാം, അധിക ചെലവ്, കൂടുതൽ അധ്വാനം, ധനകാര്യം മെച്ചപ്പെടുത്താനുള്ള വഴികൾ എന്നിവൽ മനസ് കുടുങ്ങിക്കിടക്കും. ശുക്രൻ സ്ലോ ഡൗൺ നിർത്തുന്നത് വരെ അനാവശ്യ ചെലവ് ഒഴിവാക്കുക. പ്രത്യേകിച്ച് വിലകൂടിയ വസ്തുക്കളുടെ മേൽ നിന്ന് കണ്ണെടുക്കുക ആവും നല്ലത്. സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവയെരും ഒതുക്കാനുള്ള നല്ല സാധ്യത കാണുന്നു.

വ്യാഴം ബുധൻ എന്നിവ മൂന്നാം ഭാവത്തിൽ നിൽക്കുന്നു. സഹോദരങ്ങൾ, ആശയവിനിമയം. ടെക്‌നോളജി, അയല്ക്കാർ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, നെറ്റ് വർകിങ്, മീഡിയ എന്ന വിഷയങ്ങളിൽ ബൗദ്ധികമായ ശക്തി ഉപയോഗിക്കേണ്ട പ്രോജക്ടുകൾ ഉണ്ടാകാം. കൂടുതൽ നെറ്റ് വർകിങ്, യാത്രകൾ, ചെറു കോഴ്‌സുകൾ, ചെറിയ ട്രെയിനിങ്ങുകൾ, അയൽക്കാർക്ക് വേണ്ടി ഉള്ള പദ്ധതികൾ, വിദ്യാർത്ഥികൾക്ക് കൂടുതൽ അനുകൂലമായ സാഹചര്യം, ഈ ഭാവത്തിലെ വിഷയങ്ങളിൽ സ്വയം നഷ്ടപ്പെട്ടത് പോലെ തോന്നാം. അടുത്ത വർഷം വരെ വ്യാഴം ഈ ഭാവത്തിൽ നില്ക്കു ന്നതാണ്. മൂന്നാം ഭാവം പൊതുവേ സന്തോഷകരമായ വിഷയങ്ങളുടെ ഭാവം ആണെങ്കിലും ചെറിയ കാര്യങ്ങളുടെ ഭാവമാകയാൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടി വരുമ്പോൾ മനസ് വ്യതിചലിക്കുക സ്വാഭാവികമാണല്ലോ. പ്രത്യേകിച്ചും ഈ ഭാവത്തിൽ അയല്ക്കാ ർ, നമ്മുടെ സഹോദരങ്ങൾ, ബന്ധുക്കൾ, എന്നിവ നില്ക്കുന്നു. ഇവരുമായുള്ള ബന്ധം, ആശയവിനിമയം, അവർ നമ്മെ കുറിച്ച് ചിന്തിക്കുന്നവ, നമുക്ക്അവരോടുള്ള ആറ്റിട്യൂട് എന്നിവ ഈ അവസരം കൂടുതൽ ശ്രദ്ധിക്കേണ്ടി വരും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന ഒന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ചൊവ്വ എന്നിവ നില്ക്കു ന്നു. ലിയോ ലഗ്‌നം ചന്ദ്രൻ, സൂര്യൻ ഈ മൂന്നു വിഭാഗത്തിൽ പെട്ടവരും അവരുടെ സൗന്ദര്യം വർധിപ്പിക്കാൻ ആലോചിക്കുകയും പ്രവർത്തി ക്കുകയും ചെയ്യുന്ന സമയമായിരിക്കുന്നു. പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ കൊണ്ട് അലങ്കരിക്കും. ഒരു ആത്മ വിശ്വാസം, ശക്തി എന്നിവ ഉണ്ടായ പോലെ തോന്നാം. ബന്ധങ്ങൾ, ജോലി, എന്നിവയിൽ പുതിയ തുടക്കങ്ങൾ ഉണ്ടാവുകയോ അവയെ കുറിച്ച് ചർച്ചചെയ്യുകയോ ചെയ്യാം.

എങ്കിലും ശുക്രൻ ഒന്നാം ഭാവത്തിൽ സ്ലോ ഡൗൺ അവസ്ഥയിൽ നില്ക്കുന്നു അതുകൊണ്ട് നിങ്ങൾ എന്ത് ഇമേജിനെ ഉയര്ത്തി ക്കനിക്കാൻ ശ്രമിക്കുന്നുവോ അവ മറ്റുള്ളവർ കയ്യടിച്ചു സ്വീകരിക്കണം എന്നില്ലാ. അതിനാൽ ഈ മാറ്റങ്ങളെ കുറിച്ച് നിങ്ങൾ രണ്ടാമത് ചിന്തിക്കും. എതിര്ത്ത് നില്ക്കുന്നവരോട് നയപരമായി നില്ക്കാൻ സാധ്യത ഇല്ല. നിലവിൽ ഉള്ള ബന്ധങ്ങളിൽ വിവിധ രീതിയിൽ ഉള്ള സംശയം പ്രകടിപ്പിക്കും. അവരോടു വേദനിപ്പിക്കുന്ന കാര്യങ്ങൾ പറയരുത് കാരണം ശുക്രൻ തന്റെ സ്ലോ ഡൗൺ അടുത്ത മാസം നിർത്തുന്ന വേളയിൽ ഇപ്പോൾ നിങ്ങൾ ചെയ്ത പലതിനു അന്ന് കണക്ക് പറയേണ്ടി വരും. നിങ്ങളുടെ പത്താം ഭാവത്തിന്റെയും, മൂന്നാംഭാവത്തിന്റെയും അധിപൻ ശുക്രൻ ആയതിനാൽ മൂന്നാംഭാവത്തിലും, പത്താം ഭാവത്തിലും പ്രത്യേകിച്ച് ജോലി, അധികാരികൾ, മാതാ പിതാക്കൾ, സമൂഹത്തിലെ വില എന്നാ പത്താംഭാവത്തിലെ വിഷയങ്ങളിൽ അല്പം വിനയത്തോടെ നില്ക്കു ന്നതാണ് നല്ലത്.

വ്യാഴം, ബുധൻ എന്നിവ രണ്ടാം ഭാവത്തിൽ നില്ക്കുന്നു. ധനം, വസ്തു വകകൾ, നിങ്ങളുട മൂല്യം എന്ന രണ്ടാം ഭാവത്തിൽ കൂടുതൽ പ്രാധാന്യം ഉണ്ടാകും പുതിയ ധന സമ്പാദന മാര്ഗ ങ്ങൾ, സ്വന്തമായി ബിസിനസ് ചെയ്യുന്നവര്ക്ക് കൂടുതൽ നല്ല സാധ്യതകൾ,അതോടൊപ്പം അധിക ചിലവും ഉണ്ടാകാം.പക്ഷെ ഇപ്പോൾ അതിനു വേണ്ടി ഉള്ള ചര്ച്ച കൾ മാത്രം നടക്കാനാണ് കൂടുതൽ സാധ്യത. കാരണം ബുധൻ ഈ ഭാവത്തിൽ നില്ക്കു മ്പോൾ ഭൗതീകമായ മാറ്റങ്ങളെക്കൾ മാനസകിമായ സമ്മർദം ഉണ്ടാകും എന്നാണ്. ബുധൻ ഈ ഭാവത്തിൽ നിന്ന് നീങ്ങുമ്പോൾ പുതിയ ധന ആഗമന മാര്ഗയങ്ങൽ ഏതാണ്ട് തീരുമാനത്തിൽ എത്താം ബുധൻ ഈ ഭാവത്തിൽ നില്ക്കു മ്പോൾ നിങ്ങൾ ഏര്‌പ്പെനടുന്ന ബിസിനസ് ബന്ധങ്ങളെ കുറിച്ച ആഴത്തിൽ പഠിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, ബെഡ് പ്ലഷേഴ്‌സ്, അതീന്ദ്രിയജ്ഞാനം, പ്രാര്ത്ഥവന, നിഗൂഡത, ഒറ്റപ്പെടൽ എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ചൊവ്വ എന്നിവ നില്ക്കുന്നു. ഈ ഭാവത്തിൽ ഏതു ഗ്രഹങ്ങൾ നിന്നാലും അവ മാനസികമായ സമ്മർദ്ദങ്ങൾ ഈ അവസരത്തിൽ വളരെ അനുഭവപ്പെടുന്നു എന്നാണ് സൂചിപ്പിക്കുന്നത്. അതിനാൽ ഈ ഭാവത്തിൽ ഏതു ഗ്രഹങ്ങൾ വന്നാലും ആ സമയം പ്രപഞ്ചം നമ്മെ ദൈവ സന്നിധിയിലേക്ക് ബലമായി അടുപ്പിക്കുന്നു എന്നാണു അർഥം. അതിനുതക്കതായ നീക്കങ്ങൾ ഭൂരതകാലത്ത് നാം നടത്തിയിരിക്കും. പ്രപഞ്ച ശക്തികൾക്ക് മുന്നിൽ നാം വെറും നിസ്സഹായരനെന്നും അവയോടോന്നിച്ചു നീങ്ങേണ്ടാവരാനെന്നും ഉള്ള ബോധ്യം ഈ അവസരം കൂടുതൽ ഉണ്ടാകുന്നതാണ്. തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കുക. ഭൂതകാലത് നിന്ന് ലഭിച്ച അറിവുകളിൽ നിന്ന് ഭാവിയിലുള്ള പദ്ധതികളെ തയ്യാറാക്കുക,
ശുക്രൻ സ്ലോ ഡൗൺ ചെയ്തു നില്ക്കുമ്പോൾ ഭൂതകാലം വ്യക്തികളാലും, സംഭാവങ്ങളാലും നിങ്ങളെ സന്ദർശിക്കാൻ എത്തും. മനസ്സിൽ സെക്ഷ്വൽ ആയ ആഗ്രഹങ്ങൾ ഉണ്ടായാലും അവയെ ഫലപ്രദമായി ഡിസ്‌പ്ലേ ചെയ്യാൻ കഴിയണം എന്നില്ല. അവയെ മനസിലൊതുക്കാൻ ശ്രമിക്കും. ഈ ഭാവം നഷ്ടങ്ങളുടെത് കൂടി ആകയാൽ അനാവശ്യ ചെലവ് വന്നു ചേരാതെ ശ്രദ്ധിക്കണം.

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന ഒന്നാം ഭാവത്തിൽ വ്യാഴം, ബുധൻ എന്നിവ നിൽക്കുന്നു. പന്ത്രണ്ടാം ഭാവത്തിൽ അല്പം ബുദ്ധിമുട്ട് കാണുന്നു എങ്കിലും ഒന്നാം ഭാവത്തിലെ ഗ്രഹങ്ങളുടെ നില കാണിക്കുന്നത് പ്രപഞ്ചം നിങ്ങളുടെ ജീവിതം ബാലൻസ് ചെയ്തു നിർത്തിയിരിക്കുന്നു എന്നാണ്. ഒന്നാം ഭാവത്തിലെ വിഷയങ്ങൾ മെച്ചപ്പെടുത്താനുള്ള നല്ല ശ്രമം നിങ്ങളിൽ നിന്നുണ്ടാകും. പുതിയ അവസരങ്ങൾ എല്ലാ രംഗത്ത് നിന്നും അടുത്ത ഒരു വർഷം വരെ ഉണ്ടാകും എന്ന് ന്യായമായും പ്രതീക്ഷിക്കുക. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനും നല്ല അവസരങ്ങൾ, ബുധൻ ഈ ഭാവത്തിൽ നില്ക്കു മ്പോൾ ഒരു തീരുമാനം എടുക്കാൻ ബുദ്ധിമുട്ടും എങ്കിലും അദ്ദേഹം ഈ ഭാവത്തിൽ നിന്ന് യാത്ര ആകുമ്പോൾ ഭദ്രമായി നില ഉറപ്പിക്കാൻ കഴിയേണ്ടതാണ്. ഇ സാധ്യതകളെ കൂടുതൽ അറിയാൻ നിങ്ങളുടെ ബർത്ത് ചാർട്ടുമായി ഒത്തു നോക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ചൊവ്വ എന്നിവ നില്ക്കുന്നു. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ആക്ടീവ് ആയി പ്രവർത്തിക്കും. പുതിയ ഗ്രൂപുകളിൽ അംഗത്വം, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, ടീം പ്രോജക്ടുകൾ, ഹിഡൻ അജണ്ടകൾ എന്നിവയും പ്രതീക്ഷിക്കാം. ചൊവ്വ ഈ ഭാവത്തിൽ നിൽക്കുമ്പോൾ വാക്ക് തർക്കങ്ങളും ഉണ്ടാവുന്നത് സാധാരണ ആണ്.

ശുക്രൻ സ്ലോ ഡൗൺ ചെയ്തു നില്ക്കുന്ന ഈ അവസരം, ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ആക്ടീവ് ആയി പ്രവർത്തിക്കും എങ്കിലും എന്തോ അലസത, വിരസത എന്നിവ ഉണ്ടാകാം. സോഷ്യൽ മീഡിയയിൽ വിമുഖതയോടെ ഇടപെടും. നിങ്ങളുടെ ആശയങ്ങളെ ടീം അംഗങ്ങൾ അതെ പടി ഏറ്റെടുക്കുമോ എന്ന സംശയം ഉണ്ടാകാം. മുതിർന്ന സഹോദരങ്ങൾ നിങ്ങളെ നേർ വഴിക്ക് നടക്കാൻ പ്രേരിപ്പിക്കുന്ന കൂടുതൽ അവസരങ്ങൾ ഉണ്ടാകാം.

വ്യാഴം, ബുധൻ എന്നിവ വളരെ രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്നു രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, ബെഡ് പ്ലഷേഴ്‌സ്, അതീന്ദ്രിയജ്ഞാനം, പ്രാർത്ഥന, നിഗൂഡത, ഒറ്റപ്പെടൽ എന്ന വിഷങ്ങളിൽ കൂടുതൽ സംരക്ഷണം ലഭിക്കേണ്ടതാകുന്നു. ആരോഗ്യം കൂടുതൽ ശ്രദ്ധ നേടുന സമയം. അടുത്ത വർഷം വരെ നിങ്ങൾ നിഗൂഡ വിഷയങ്ങളിൽ പതിവിൽ കവിഞ്ഞ താല്പര്യം പ്രകടിപ്പിക്കും. ഈ അവസ്ഥയിൽ കൂടുതൽ 'ഹീലിങ്' നടക്കണം എന്നാണ്. പല വിഷയങ്ങളിലും ഒടുക്കം നേരിടാം. ഈ ഭാവം നഷ്ടങ്ങളുടെത് കൂടി ആയതു കൊണ്ട് വസ്തുക്കൾ നഷ്ടപ്പെടാതെ ശ്രദ്ധിക്കുക. ഈ അവസ്ഥയിൽ കൂടുതലും രഹസ്യവാൻ ആയുള്ള നില്പായിരിക്കും കൂടുതൽ ഗുണം ചെയ്യുക. ഭാവി പരിപാടികളെ കുറിച്ച് മറ്റുള്ളവരോട് വിശദീകരിക്കാൻ അല്പം കൂടെ കാത്തു നില്ക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

സൂര്യൻ, ശുക്രൻ, ചൊവ്വ എന്നിവ നിങ്ങളുടെ പത്താം ഭാവത്തിൽ തുടരുന്നു .ജോലി,സമൂഹത്തിലെ ചില,മാതാപിതാക്കൾ,അധികാരികൾ എന്നാ മേഖലകളിൽ കൂടുതൽ നീക്കങ്ങൾ നടക്കുന്നു. ഭൂതകാലത്ത് നിങ്ങൾ ഈ മേഖലയിൽ എന്തെല്ലാം ചെയ്തുവോ അതിനനുസരിച്ചുള്ള ഫലങ്ങൾ നിങ്ങളെ തേടി എത്തുന്നു. അധികാരികളുടെ മുന്നിൽ നിങ്ങൾ കൂടുതൽ 'വിസിബിൾ' ആയി തീരുന്നു. അവർ നിങ്ങളുടെ കാര്യക്ഷമതയെ പരിശോധിക്കുന്നു .പുതിയ ജോലിക്കുള്ള സാധ്യകൾ,ബിസിനസ് അവസരങ്ങൾ, അവയ്ക്ക് വേണ്ടി ഉള്ള ചർച്ചകകൾ എന്നിവയും വന്നേക്കാം.

ശുക്രൻ ഇതേ ഭാവത്തിൽ സ്ലോഡൗൺ ചെയ്തു നിൽക്കുന്നു.പത്താം ഭാവത്തിൽ നിന്ന് ലഭിക്കുന്ന നല്ല അവസരങ്ങളെ അത്ര താൽപര്യത്തോടെ വീക്ഷിക്കാൻ സാധ്യത കുറവാണ്. സഹപ്രവർത്തകരെ മുൻ വിധിയോടെ കണ്ടേക്കാം. ആ അവസരങ്ങൾ ഒഴിവാക്കുക .സമൂഹമധ്യത്തിലെ നിങ്ങളുടെ സ്വീകാര്യതയെ കുറിച്ച് സംശയങ്ങൾ ഉണ്ടാകാം. ഭൂതകാലത്തെ റൊമാന്റിക് അഭിമുഖങ്ങൾ തലവേദന സൃഷ്ടിക്കാനും സാധ്യത ഉണ്ട്. അതിൽനി്ന്ന് ഓടി ഒളിക്കാൻ ഒരു കാരണവശാലും സാധ്യമല്ല.

വ്യാഴം, ബുധൻ എന്നിവ പതിനൊന്നാം ഭാവത്തിൽ നിൽക്കുന്നു. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ,ലാഭങ്ങൾ,മോഹങ്ങൾ,പ്രതീക്ഷകൾ എന്നാ വിഷയങ്ങളിൽ നിങ്ങൾക്ക് വിജയം കാണുന്നു. പ്രത്യേകിച്ചും നിയമ തടസം നേരിടുന്നവർക്ക് അനുകൂല സാഹചര്യമാണ് കാണുന്നത്.കൂടുതൽ സുഹൃത്തുകൾ,യൂത്ത് ഗ്രൂപ്പുകൾ,കുട്ടികൾ എന്നിവരോട് ഒത്തുള്ള പ്രവർത്തനം,ഇവർ നിങ്ങളിൽ നിന്ന് വളരെ വിഭിന്നമായ സംസ്‌കാരത്തിൽ നിന്നുള്ളവരായിരിക്കും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. കൂടുതൽ ടീം ജോലികൾ,അവയിലെ നിങ്ങളുടെ പ്രാധാന്യം എന്നിവയും പ്രതീക്ഷിക്കാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

ദൂരദേശവാസം, തത്വ ചിന്ത, ആത്മീയത, വിദേശ ബന്ധം, ഉയർന്നപഠനം എന്ന ഒൻപതാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ചൊവ്വ എന്നിവ നിൽക്കുന്നു.എഴുത്ത്, പ്രസിദ്ധീകരണം, എന്നിവയ്ക്ക് നല്ല സമയം. ഉപരി പഠനം നടത്താം. സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ, ദൂരയാത്രകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, വിദേശ സംസ്‌കാരവുമായുള്ള ബന്ധം എന്നിവ പ്രതീക്ഷിക്കാം.
ശുക്രൻ ഈ ഭാവത്തിൽ തന്നെ സ്ലോഡൗൺ ചെയ്തുനിൽക്കുെമന്നു. ഭൗതികമായ നീക്കങ്ങളെക്കാൾ, മാനസികമായ വെല്ലുവിളികളെ കാണാൻ കഴിയും. നിങ്ങളുടെ വിശ്വാസങ്ങൾ, ആത്മീയ യാത്രയുടെ പരീക്ഷണങ്ങൾ. താത്വികമായബാലാപരീക്ഷണങ്ങൾ എന്നിവ മനസിനെ കീഴടക്കും. നിങ്ങളുടെ മനസ്സിൽ സെറ്റ് ചെയ്തു വച്ച വിശ്വാസങ്ങൾ ചിലപ്പോൾ തകിടം മറിഞ്ഞേക്കാം ലോകത്തെയും, ജീവിതത്തെയും കുറിച്ചുള്ള ദർശനങ്ങൾ, തൃപ്തികരമാകാൻ സാധ്യതയില്ല. ശുക്രൻ നിങ്ങളുടെ ചാർട്ടിസൽ സുഹൃത്തുക്കൾ, കൂട്ടായ്മകൾ എന്നാ പതിനൊന്നാം ഭാവത്തെ ഭരിക്കുകയും ചെയ്യുന്നു. ഈ വിഷയങ്ങളിലും തൃപ്തി ലഭിക്കാൻ എക്‌സ്ട്രാ മൈൽ സഞ്ചരിക്കേണ്ടി വരാം.

വ്യാഴം, ബുധൻ എന്നിവ പത്താം ഭാവത്തിൽ നിൽക്കുന്നു. ജോലി, സമൂഹത്തിലെവില, മാതാ പിതാക്കൾ, അധികാരികൾ എന്നാ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ നടക്കേണ്ടതാണ്. അധികാരികളുമായി പതിവിൽ കൂടുതൽ ചർച്ചകളോ. ആശയങ്ങൾ മാറലോ നടക്കാം. ജോലിയിലെ പുതിയ നീക്കങ്ങൾ, സമൂഹ മധ്യത്തിലെ കൂടുതൽ വില, ജോലിയിലെ കൂടുതൽ വിശ്വാസം എന്നിവ ഉണ്ടാകാം. ഇവയിലെ ഏറ്റ കുറച്ചിലുകൾ അറിയുവാൻ ബര്ത്ത്ക ചാര്ടുമായി ഒത്തു നോക്കുക

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിഗൂഡത. മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ലോണുകൾ, ടാക്‌സ് എന്നീ എട്ടാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ചൊവ്വ എന്നിവ നില്ക്കു ന്നു. ധനപരമായ നീക്കങ്ങൾ നടക്കണം എന്നാണ്. ധനത്തെ കുറിച്ചുള്ള ചിന്ത, അവയെ കുറിച്ചുള്ള സംശയ നിവാരണം, പങ്കാളിയോടുള്ള ധനപരമായ അച്ചടക്കത്തെ കുറിച്ചുള്ള അവിശ്വാസം എന്നിവ തെളിഞ്ഞു വരാം. ലോണുകൾ, നിക്ഷേപങ്ങൾ എന്നിവയുടെ സാധ്യതകളെ കുറിച്ച് ആലോചിക്കാം. മറ്റുള്ളവരുടെ കഴിവുകൾ ഉപയോഗിച്ചുള്ള പദ്ധതികളിൽ പങ്കെടുക്കാം.

ശുക്രൻ ഈ ഭാവത്തിൽ സ്ലോ ഡൗൺ ചെയ്തു നിൽക്കുന്ന അവസ്ഥയിൽ ധനം ആയിരിക്കും പ്രധാന വിഷയം. ഇതേ ചൊല്ലി അല്പം കശപിശ ഉണ്ടാകാം. ജോയിന്റ് സ്വത്തുക്കളിന്മേലുള്ള സംശയ നിവാരണം ഈ അവസ്ഥയിൽ സാധാരണമാണ്. ശുക്രൻ ഭരിക്കുന്ന ഭാവം ആയ അഞ്ചു, പത്തു എന്നീ ഭാവങ്ങളിലും അല്പം അതൃപ്തി കണ്ടേക്കാം.

വ്യാഴം ബുധൻ എന്നിവ ഒൻപതാം ഭാവത്തിൽ നില്ക്കുന്നു. ദൂര ദേശ വാസം, തത്വ ചിന്ത, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം എന്നീ വിഷയങ്ങളിൽ അടുത്ത ഒരു വർഷം ഒൻപതാം ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങൾ എന്തെല്ലാം നടപ്പിലാക്കാൻ ആഗ്രഹിച്ചുവോ അതിനുള്ള ഏകദേശ അനുകൂല സമയം പ്രപഞ്ചം ഒരുക്കിയിരിക്കുന്നു. ദൂര യാത്ര ചെയ്യുവാൻ ആഗ്രഹിച്ചവർക്ക് അതിനു കഴിയണം. ഉപരി പഠനം, സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ, വിദേശ ബന്ധം, എഴുത്തുകാർ, ആശയ വിനിമയ രംഗത്ത് പ്രവര്ത്തിക്കുന്നവർ എന്നിവർക്കുള്ള നല്ല സമയം. ജീവിതത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്നു എന്ന പരാതി ഉള്ളവർക്ക് സന്തോഷം പകരുന്ന സാഹചര്യവും ഉണ്ടാകാം. എല്ലാറ്റിലും ഉപരി ആയി പഠനം മുന്നോട്ട് കൊണ്ട് പോകാവുന്ന അവസരം ആണ്. ആയതിനാൽ ഈ അവസരം എല്ലാവരും നന്നായി ഉപയോഗിക്കുക അതെപ്പോഴെങ്കിലും പിന്നീട് പ്രയോജനപ്പെടാതിരിക്കുകയില്ല.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ സൂര്യൻ, ശുക്രൻ ചൊവ്വ എന്നിവ നിൽക്കുന്നു. നിങ്ങളുടെ താല്പര്യങ്ങളേക്കാൾ കൂടുതൽ മറ്റുള്ളവരുടെ താല്പര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കേണ്ടി വരുന്ന അവസ്ഥയാണ്. നയപരമായ നീക്കങ്ങൾക്ക് വേണ്ടി ആഗ്രഹിക്കുന്നു. ബന്ധങ്ങളിൽ അത്ര സുഖ പ്രദം അല്ലാത്ത സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞു വരുന്നു.

ശുക്രൻ സ്ലോ ഡൗൺ ചെയ്തു നില്ക്കുന്ന ഈ അവസ്ഥയിൽ തെറ്റി ധാരണകൾ ഉണ്ടാകാം. സ്‌നേഹിക്കുന്നവരിൽ നിന്നുള്ള മൗനം. ബന്ധങ്ങളിലെ കാലുഷ്യം എന്നിവ പ്രതീക്ഷിക്കുക. അല്പം മൗനമായ നില്പായിരിക്കും ഈ അവസ്ഥയിൽ നല്ലത്. ശുക്രൻ ഭരിക്കുന്ന ഭാവമായ നാലാം ഭാവത്തിലും, ഒൻപതാം ഭാവത്തിലും അല്പം ക്ഷമ വേണ്ടാതായി കാണുന്നു. ഈ അവസ്ഥയിൽ സ്ലോ ഡൗൺ നിങ്ങളെ എത്ര ബാധിക്കുന്നു എന്നറിയാൻ ബെര്ത്ത് ചാർട്ടുമായി ഒത്തു നോക്കുക
വ്യാഴം, ബുധൻ എന്നിവ നിങ്ങളുടെ എട്ടാം ഭാവത്തിൽ നില്ക്കു ന്നു .സെക്‌സ്, തകര്ച്ചമകൾ, രൂപാന്തരം, നിഗൂഡത. മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ലോണുകൾ, ടാക്‌സ് എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം. ശ്രദ്ധിച്ചു നീങ്ങിയാൽ സാമ്പത്തികമായ നല്ല അവസരങ്ങൾ വന്നെതനം. ബുധനും ഈ ഭാവത്തിൽ നില്ക്കു ന്നതുകൊണ്ട് കൂടുതൽ അവസരങ്ങൾ, ചർച്ചകൾ എന്നിവ ഉണ്ടാകാം. എങ്കിലും ഈ ദിവസങ്ങൾ എല്ലാം തന്നെ ബന്ധങ്ങൾ അവയിലെ സങ്കീർണത എന്നിവയെ കുറിച്ച് കൂടുതൽ ആലോചന ഉണ്ടാകാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

ആരോഗ്യം, ജോലിസ്ഥലം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ, ബാധ്യതകൾ എന്ന ആറാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ചൊവ്വ എന്നിവ നിൽക്കുന്നു. ബാധ്യതകൾ ആരോഗ്യം, എതിരായി നിൽക്കുന്ന വ്യക്തികൾ, എന്നിവയെ ഡീൽ ചെയ്യേണ്ട സമയമാണ്. നിങ്ങളുടെ ശത്രുക്കളെ, അല്ലെങ്കിൽ എതിരായി നില്ക്കുന്ന സാഹചര്യങ്ങളെ തരം തിരിക്കും. ജോലിയിലെ പുതിയ സാധ്യതകൾ, കൂടുതൽ ചെറിയ പ്രോജക്ടുകൾ, ഈ പ്രോജക്ടുകളിലെ വാക്ക് തര്ക്കങ്ങൾ, വളർത്തു മൃഗങ്ങളോടുള്ള സ്‌നേഹം, ആരോഗ്യത്തെ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഉണ്ടാകാം.

ശുക്രൻ ഈ ഭാവത്തിൽ സ്ലോ ഡൗൺ ചെയ്തു നില്ക്കുന്നു. ജോലിയിൽ ക്രിയേറ്റിവിറ്റിയുടെ സാധ്യതകളെ കുറിച്ചുള്ള സംവാദം നടത്താം. സൗന്ദര്യ വർധന ലക്ഷ്യമാക്കി നീങ്ങും. സൗന്ദര്യം മെച്ചപ്പെടുത്തുക എന്നത് ഈ അവസ്ഥയിലെ പ്രധാന അജണ്ടകളിൽ ഒന്നായിരിക്കും. അതെ പോലെ ശുക്രൻ ഭരിക്കുന്ന ഭാവങ്ങളായ മൂന്നു, എട്ടു എന്നിവയിലും അല്പം അലയൊലികൾ ഇല്ലതിരിക്കുകയില്ല. കൂടുതൽ അറിയുവാൻ നിങ്ങളുടെ ബര്ത്ത് ചാർമാരിയി ഒത്തു നോക്കുക.
വ്യാഴം, ബുധൻ എന്നിവ ഏഴാം ഭാവത്തിൽ നില്ക്കുന്നു. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നീ വിഷയങ്ങളിൽ കൂടുതൽ സാദ്ധ്യതകൾ കാണേണ്ടതാണ്. ബന്ധങ്ങളിൽ അനുകൂലമായ സാഹചര്യം നില നിൽക്കണം എന്നാണ്. വേറൊരു വ്യക്തിക്ക് നിങ്ങളോടുള്ള ബന്ധത്തെ ചൊല്ലി നിങ്ങള്ക്ക് അമിതമായ ആത്മ വിശ്വാസം ഉണ്ടാകാം. അത് നിയന്ത്രിക്കുക. കോണ്ട്രാക്ടുകൾ, എഗ്രീമെന്റുകൾ എന്നിവയ്ക്കും യോജിച്ച സമയമാണ്. എങ്കിലും ഈ ഭാവം തെളിഞ്ഞു നില്ക്കു ന്ന സ്ഥരുക്കളുടെത് കൂടി ആണ് എന്ന് മറക്കാൻ പാടില്ല.

j[email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP