1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
21
Saturday

ഹോബികളുടെ ജോത്സ്യവും നവംബർ മൂന്നാം വാരഫലവും: നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

November 16, 2015 | 03:38 PM | Permalinkജയശ്രീ

ഹോബികളുടെ ജ്യോത്സ്യം

ഴിഞ്ഞ ആഴ്ചകളിൽ ഭാരതീയ വിദ്യാഭവൻ ഡൽഹി സെന്ററിൽ വച്ച് നടന്ന അസ്‌ട്രോളജി ട്രെയിനിങ് ക്ലാസിൽ പങ്കെടുക്കാനും പല പുതിയ കാര്യങ്ങൾ ലോക പ്രശസ്തരായ ജ്യോതിഷ അദ്ധ്യാപകരിൽ നിന്ന് പഠിക്കുവാനും സാധിച്ചു. ശ്രീ കെ. എൻ റാവു, ശ്രീ കെ. കെ ജോഷി, ശ്രീ നവൽ സിങ്, കേണൽ എ. കെ ഗോർ, ശ്രീമതി അഖില കുമാർ, തുടങ്ങിയ പ്രഗൽഭർ ജ്യോതിഷത്തിലെ അത്ഭുതങ്ങളിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി. വർഷങ്ങൾക്ക് ശേഷം എന്റെ മനസിന് യോജിച്ച സുഹൃത്തുക്കളെ കണ്ടെത്തിയ സന്തോഷത്തിലായിരുന്നു ഞാൻ. ലോകത്തിന്റെ പല ഭാഗത്ത് നിന്നും എത്തിയവർ എല്ലാം തന്നെ നമ്മുടെ രാജ്യത്തിന്റെയും, നമ്മുടെ തനതായ സംസ്‌കാരത്തെയും കുറിച്ച് പഠിക്കുവാനും ജീവിതത്തിൽ പ്രാവർത്തികമാക്കുവാനും കാണിക്കുന്ന തീക്ഷ്ണതയെ അടുത്തറിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. 

എന്താണെന്നറിയില്ല, പുരുഷന്മാരിൽ ഈ സബ്ജകടിനോട് താൽപര്യമുള്ളവരുടെ എണ്ണം കുറഞ്ഞു വരുകയാണോ എന്ന് തോന്നിപ്പിച്ചു. ഒരു പുരുഷൻ ജ്യോതിഷം കൈകാര്യം ചെയ്യുന്നതിനേക്കാൾ വൈകാരികതയോടെ സ്ത്രീകൾക്കു ഈ സബ്ജക്ടിനെ സമീപിക്കാൻ ആവും എന്നതുകൊണ്ടായിരിക്കണം. വിദേശത്ത് നിന്ന് വന്ന ഈ വ്യക്തികൾ അവിടെ ഉണ്ടായിരുന്ന ഇന്ത്യക്കാരെക്കാളും ഈ രംഗത്ത് വിദഗ്ദർ ആയിരുന്നു. വർഗ ചാർട്ടുകൾ വരെ അവർ മനസ്സിൽ കണക്ക് കൂട്ടി എടുക്കുന്നത് കണ്ടു ഞാൻ ഞെട്ടിപ്പോയി. വളരെ കാലം പരിശീലിച്ചതിനു ശേഷമാണ് എനിക്ക് ബെർത്ത് ചാർട്ടും നവാംശ ചാർട്ടും മനസ്സിൽ കണക്ക് കൂട്ടി എടുക്കാൻ കഴിഞ്ഞത്. ഗുരു ദക്ഷിണ വയ്ക്കാതെ തുടങ്ങിയതാണ് ഞാൻ. വിദേശികളായ ഈ പെൺകുട്ടികൾ ആണെങ്കിലോ ഏതെങ്കിലും ചാർടുകൾ കാണുന്ന മാത്രയിൽ അതിലുള്ള സർവ യോഗങ്ങളുടെയും പേര് വിളിച്ചു പറയാനും തുടങ്ങിയത് കണ്ടപ്പോൾ എനിക്ക് ആകപ്പാടെ അപകർഷത ബോധം ഉണ്ടായി. എനിക്ക് യോഗങ്ങൾ അങ്ങനെ പറയാൻ പ്രയാസമാണ്. അഞ്ചോ ആറോ കോമൺ ആയിട്ടുള്ള യോഗങ്ങൾ; എനിക്ക് നിഷ്പ്രയാസം പറയാൻ സാധിക്കും. അല്ലാത്തവാ എഴുതി കൂട്ടുക തന്നെ വേണം. പക്ഷെ അവരിൽ ഒന്നോ രണ്ടോ പേർ മാത്രമേ പ്രൊഫെഷൻ ആയി ജ്യോതിഷത്തെ സ്വീകരിച്ചിട്ടുള്ളു.

അനവധി കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു എന്ന് പറഞ്ഞല്ലോ. പക്ഷെ എന്റെ മനസിന് പിടിച്ച ചില കാര്യങ്ങൾ മാത്രം ഞാൻ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു. അവ ഇതാണ് (1) വിമ്‌ശോത്തരി ദശ നോക്കാതെ ട്രാൻസിറ്റ് ഡിഗ്രി മാത്രം നോക്കി പ്രവചനം നടത്തുക. (2) അഞ്ചാം ഭാവവും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും (3) ഇന്ദു ലഗ്‌നതിന്റെ പ്രാധാന്യം (4)പൂർവ ജന്മവും, കർമ്മ ഫലങ്ങളും.

ഡിഗ്രി മാത്രം നോക്കി ഫലം പറയാനുള്ള റിവേഴ്‌സൽ ക്ലാസ് ആണ് ഞങ്ങളെയെല്ലാം ഞെട്ടിച്ചു കളഞ്ഞത്. ശ്രീ കെ. കെ ജോഷി ട്രാൻസിണറ്റ് ഡിഗ്രികളിലെ കണക്ക് കൂട്ടലുകൾ കൊണ്ട് മാത്രം ഒരാളുടെ ജീവിതത്തിലെ തിരിച്ചു വരവുകളുടെ ടൈമിങ് എങ്ങനെ സൂചിപ്പിക്കാമെന്നു പഠിപ്പിച്ചു.

'സഡൻ ഈവന്റ്‌സ് ' അതായത് ജീവിതത്തിൽ പൊടുന്നനെ നടക്കുന്ന കാര്യങ്ങൾ ഒരു ജ്യോത്സ്യനും പ്രവചിക്കാൻ സാധ്യമല്ല.' അദ്ദേഹം പറഞ്ഞു. അങ്ങനെ പ്രവചിക്കാൻ കഴിഞ്ഞാൽ അവ സഡൻ ഇവന്റ്‌സ് അല്ല ' നമുക്കെല്ലാം പന്ത്രണ്ടു ഭാവങ്ങൾ ഉണ്ട്. ആ പന്ത്രണ്ടു ഭാവങ്ങളിലും ജനനം തുടങ്ങി മരണം വരെ ഉള്ള എല്ലാ സംഭവങ്ങളും സൂചിപ്പിക്കുന്നു. പെട്ടന്നുള്ള സംഭവങ്ങളെ സൂചിപ്പിക്കുന്നത് എട്ടാം ഭാവം ആണ്. രൂപാന്തരം, തകർച്ചകൾ, എന്നിവയുടെ സമയം പറയാൻ ആർക്കും കഴിയില്ല, പകരം എട്ടാം ഭാവത്തിലെ രാശി, ഗ്രഹം, ദ്രിഷ്ടികൾ എന്നിവ നോക്കി എന്തൊക്കെ സംഭവിക്കാം എന്ന സൂചനകൾ മാത്രമേ നൽകാൻ കഴിയു. ജ്യോതിഷം വളരെ പരിമിതികൾ ഉള്ള വിഷയമാണ്. ഈ വിഷയത്തിൽ അതുകൊണ്ട് തന്നെ അതിര് വിട്ടു ആശ്രയിക്കുകയും ചെയ്യരുത്.

എനിക്ക് ബോധിച്ച ടോപിക്കുകൾ മേലെ കുറിച്ച് എങ്കിലും എനിക്ക് അത്ര ബോധിക്കാത്ത എന്നാൽ എന്റെ പ്രിയപ്പെട്ട വായനക്കാരിൽ പലരും അറിയാൻ താൽപര്യം കാണിക്കും എന്ന് എനിക്ക് തോന്നിയ ഒരു വിഷയത്തെ കുറിച്ച് എഴുതാൻ ആഗ്രഹിക്കുന്നു. 'ഹോബികൾ, ഹോബികളിൽ നിന്ന് ഒരു വരുമാന മാർഗം കണ്ടെത്താമോ? 'എനിക്ക് ധാരാളം വീട്ടമ്മമാർ വായനക്കാരായി ഉണ്ട്. അവർക്ക് വേണ്ടിയാണ് ഞാൻ പ്രധാനമായും ഇതെഴുതുന്നത്. ആദ്യമേ പറയട്ടെ ഹോബികളെ കുറിച്ച് പ്രത്യേകിച്ചൊന്നും ഒരു പുരാതന ഗ്രന്ഥത്തിലും വിശദമായി പറയുന്നില്ല. വളരെ അധികം ബർത്തി ചാർടുകളിൽ നിന്ന് ഭാരതീയ വിദ്യ ഭവനിലെ റിസേർച്! വിദ്യാർത്ഥികൾ നടത്തിയ പഠനത്തിൽ നിന്നാണ് ഞാൻ ഷെയർ ചെയ്യുന്നത്.

മൂന്നാം ഭാവം

നമ്മുടെ നോർത്ത് ഇന്ത്യൻ ബർത്ത് ചാർട്ട് ഈ ഫോർമാറ്റിൽ ആണ് കാണുക. മൂന്നാം ഭാവം നമ്മുടെ സഹജ, ഭ്രാതൃ, ശൗര്യ എന്നിവ സൂചിപ്പിക്കുന്നു. നമ്മുടെ സഹോദരങ്ങൾ, ധൈര്യം, സ്‌കില്ല്‌സ്, ഫൈൻ ആർട്‌സി, ചെറു യാത്രകൾ, കൈകൾ, കൈപ്പത്തികൾ, കഴുത്ത്, തോളുകൾ ആഗ്രഹങ്ങൾ എന്നിവയും ഈ ഭാവത്തിൽ നിന്ന് മനസിലാക്കാം. എല്ലാവരുടെയും ബർത്ത് ചാർട്ടിൽ മൂന്നാം ഭാവം എന്നത് മുകളിലെ ചാർട്ടിൽ മൂന്നു എന്നാ അക്കം ഇട്ട ഭാഗത്ത് വരുന്ന ഭാവമാണ്. ഈ ഭാവത്തെ ഉപചയ ഭാവം അതായത്, വളർച്ചാ, പുരോഗതി, എന്നിവ സൂചിപ്പിക്കുന്ന ഭാവമാണ്. നിങ്ങളുടെ ബർത്ത് ചാർട്ട് എടുക്കുമ്പോൾ എല്ലാ ബോക്‌സുകളിലും ഓരോ നമ്പർ കാണുന്നതിനെ നോട്ട് ചെയ്യുക.

മൂന്നാം ഭാവത്തിൽ വിവിധ നമ്പരുകൾ വന്നാൽ എന്താണെന്നുള്ളത് നോക്കാം:-

1: എരീസ് :ചൊവ്വ

2:ടോറസ്: ശുക്രൻ

3:ജെമിനായ് :ബുധൻ

4: കാൻസർ :ചന്ദ്രൻ

5:ലിയോ:സൂര്യൻ

6: വിർഗോ :ബുധൻ

7:ലിബ്ര :ശുക്രൻ

8:സ്‌കോർപിയോ: ചൊവ്വ

9: സാജിറ്റെറിയസ്: വ്യാഴം

10:കാപ്രികോൺ : ശനി

11: അക്വാറിയസ് :ശനി

12: പയ്‌സീസ് : വ്യാഴം

അതായത് നമ്മുടെ മൂന്നാം ഭാവത്തിൽ ഏതു നമ്പർ ആണോ ആ നമ്പർ സൂചിപ്പിക്കുന്ന രാശി ആണ് പ്രധാനമായും നമ്മുടെ ഹോബികൾ എന്താണെന്ന് സൂചിപ്പിക്കുക.

1: എരീസ്: ഈ രാശിയെ ഭരിക്കുന്നത് ചൊവ്വ ആണ്. ഇദ്ദേഹം യുദ്ധം ചെയ്യാൻ താൽപര്യമുള്ള സ്വഭാവക്കാരൻ ആണ്. അതുകൊണ്ട് മത്സരവുമായി ബന്ധപ്പെട്ട ഹോബികളിൽ താൽപര്യം കാണാം സാധ്യത ഉണ്ട്. കൂടാതെ മൃഗങ്ങൾ, ശാരീരിരിക ശക്തി ഉപയോഗിച്ച് ചെയ്യേണ്ട ഹോബികളിൽ താൽപര്യം ഉണ്ടോ എന്ന് നോക്കുക. മൃഗ പരിപാലനം, അതായത് പെറ്റ് ഷോപ്പ്, വർണ മീനുകൾ, തുടങ്ങി മീറ്റ് ഷോപ്പ് വരെ തുടങ്ങാനുള്ള സാധ്യത ആണ്. ഇനി സ്പോർട്സ് പ്രേമികൾ ആണെങ്കിൽ ആ കഴിവുകൾ വികസിപ്പിചെടുക്കാം.

2:ടോറസ്: ഈ രാശിയെ ഭരിക്കുന്നത് ശുക്രൻ ആണ്. ഇദ്ദേഹം കല പ്രേമി ആണ്. അതുകൊണ്ട് ഫൈൻ ആർട്‌സ്‌ന, ഡിസൈനിങ്, അലങ്കാര പണികൾ, ഇൻടീരിയർ ഡിസൈനിങ്, സംഗീത ഉപകരണങ്ങൾ എന്നിവയിൽ നിങ്ങൾക്ക് താൽപര്യം കാണേണ്ടതാണ്.

3:ജെമിനായ്: ഈ രാശിയുടെ അധിപൻ ബുധൻ ആണ്. ഇദ്ദേഹം സ്വര വിധ ആശയ വിനിമയങ്ങളെയും നിയന്ത്രിക്കുന്നു. അതുകൊണ്ട് ആശയ വിനിമയത്തിൽ അധിഷ്ടിതമായ വിഷയങ്ങളിൽ താൽപര്യം ഉണ്ടോ എന്ന് പരിശോധിക്കുക. കവിത, കണക്ക്, എഴുത്ത്, വിഗ്രഹ നിർമ്മാണം, പൂന്തോട്ടം, ജ്യോത്സ്യം.

4: കാൻസർ: ഇത് ചന്ദ്രന്റെ സ്വന്തം രാശിയാണ്. സൂര്യനും ചന്ദ്രനും ഓരോ രാശി മാത്രം ഭരിക്കുന്നു. വാട്ടർ സ്പോർട്സ്, നീന്തൽ, ഏറെ കുറെ, ഡിസൈനിങ് ജോലികൾ, കല

5:ലിയോ: സൂര്യൻ ഈ രാശിയുടെ അധിപൻ ആണ്. മൃഗ പരിശീലനം, യാത്രകൾ, ജെമ്മോളജി, യോഗ പരിശീലനം, ആൾടടർനേറ്റീവ് ഹെൽത്ത് ആൻഡ്ക ഹീലിങ്, ട്രെക്കിങ് എന്നിവയിൽ താല്പര്യമുണ്ടോ എന്ന് നോക്കാം.

6: വിർഗോ: ഈ രാശിയുടെ അധിപൻ ബുധൻ ആണ്. ഇദ്ദേഹം സ്വര! വിധ ആശയ വിനിമയങ്ങളെയും നിയന്ത്രിക്കുന്നു. അതുകൊണ്ട് ആശയ വിനിമയത്തിൽ അധിഷ്ടിതമായ വിഷയങ്ങളിൽ താൽപര്യം ഉണ്ടോ എന്ന് പരിശോധിക്കുക. കവിത, കണക്ക്, എഴുത്ത്, വിഗ്രഹ നിർമ്മാണം, പൂന്തോട്ടം, ജ്യോത്സ്യം, ജെമിനയുടെത് തന്നെ പോലെ പ്രതീക്ഷിക്കാമെങ്കിലും അല്പം തീവ്രത കുറച്ച് നീങ്ങും

7:ലിബ്ര: ഈ രാശിയെ ഭരിക്കുന്നത് ശുക്രൻ ആണ് അതുകൊണ്ട് തന്നെ ടോറസ് സൂചിപ്പിക്കുന്നവ ലിബ്രയും സൂചിപ്പിക്കുന്നു എന്ന് കരുതുന്നു. ഫൈൻ ആർട്സ്ല, ഡിസൈനിങ്, അലങ്കാര പണികൾ, ഇൻടീരിയർ ഡിസൈനിങ്, സംഗീത ഉപകരണങ്ങൾ എന്നിവയിൽ നിങ്ങൾക്ക് താല്പര്യം കാണേണ്ടതാണ്

8:സ്‌കോർപിയോ: ഈ രാശിയുടെ നതൻ ചൊവ്വ ആണ്. ഇതൊരു ഫീമെയ്ൽ സൈൻ ആയി കാണുന്നതിനാൽ കല, പുരാതനവും, പുതിയതും സംയോജിപ്പിച്ച് കൊണ്ടുള്ള കല രൂപം എന്നിവയിൽ താല്പര്യം കാണേണ്ടതാണ്

9: സാജിറ്റെറിയസ്: ഇത് വ്യാഴം ഭരിക്കുന്ന രാശി ആണ് അസ്ത്ര വിദ്യ, സ്പോർട്സ്‌ക, ക്ലാസിക്കൽ സംഗീതം, ആയോധന വിദ്യ, പുരാതന മത ഗ്രന്ഥങ്ങൾ വായിക്കുക, മൃഗ പരിശീലനം, ട്രെക്കിങ്, മെമ്മറി ഗെയ്മ്‌സ് എന്നിവ

10:കാപ്രികോൺ: ടെക്‌നിക്കൽ ജോലികൾ, ഈ രാശിയെ ശനി ഭരിക്കുന്നു.

11: അക്വാറിയസ്: ശനി ഈ രാശി ഭരിക്കുന്നു. കവിത, വാട്ടർ സ്പോർട്സ്്, ടെക്‌നികൽ ജോലികൾ, വർണന മീനുകൾ

12: പയ്‌സീസ്: ഈ രാശിയുടെ അധിപൻ വ്യാഴം ആകുന്നു. ക്ലാസിക്കൽ കലകൾ, പ്രത്യേകിച്ച് നൃത്തം .

ഇനി നിങ്ങളുടെ മൂന്നാം ഭാവത്തെ ഭരിക്കുന്ന ഗ്രഹം ഏതാണോ, ആ ഗ്രഹം പത്താം ഭാവത്തിൽ ആണോ നിൽക്കുന്നത് എന്ന് നോക്കുക പത്താം ഭാവം സൂചിപ്പിക്കുന്ന ബോക്‌സ് മുകളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ മൂന്നാം ഭാവത്തിന്റെ അധിപൻ പത്താം ഭാവത്തിൽ വന്നു നിൽക്കുന്നു എങ്കിൽ നിങ്ങളുടെ ഹോബി ഒരു വരുമാന മാർഗം ആക്കി മാറ്റാൻ കഴിയണം എന്നാണ്. അല്ലെങ്കിൽ പത്താം ഭാവത്തിൽ ഏതു രാശി ആണോ ആ രാശിയുടെ നാഥൻ മൂന്നാം ഭാവത്തിൽ വന്നു നിന്നാലും നിങ്ങളുടെ ഹോബിയിൽ നിന്ന് ഒരു ഭാവി കണ്ടെത്താൻ കഴിയണം എന്നാണ് ഇനി ഈ ഹോബി എപ്പോൾ. ഇതു സമയം ഒരു വരുമാന മാർഗമായി മാറും എന്നതിന്റെ ടൈമിങ് നോക്കാം. നിങ്ങളുടെ വിംശോതരി ദശ ഏതെന്നു അറിയണം. മൂന്നാം ഭാവത്തിലെ രാശിയുടെ അധിപന്റെ ദശ അല്ലെങ്കിൽ അപഹാര കാലം, അല്ലെങ്കിൽ മൂന്നാം ഭാവത്തിൽ ഏതെങ്കിലും ഗ്രഹങ്ങൾ ഉണ്ടെങ്കിൽ ആ ഗ്രഹത്തിന്റെ ദശ അല്ലെങ്കിൽ അപഹാര കാലം ആ സമയത്ത് നമ്മുടെ ഹോബികൾ വരുമാന മാർഗം ആയി തീരണം എന്നാണ്.

എന്റെ മൂന്നാം ഭാവം ജെമിനായ് ആണ്. മൂന്നിൽ കേതു നിൽക്കുകയും ചെയ്യുന്നു. ജെമിനായുടെ നാഥൻ ബുധൻ ആണ്. ബുധൻ ആണെങ്കിലോ ദൂര യാത്രകൾ, ഉയർന്ന പഠനം, മീഡിയ ജ്യോത്സ്യം ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ ഒൻപതാം ഭാവത്തിൽ നിൽക്കുന്നു. മൂന്നാം ഭാവത്തിൽ ജെമിനായ് നിന്നാൽ കവിത, കണക്ക്, എഴുത്ത്, വിഗ്രഹ നിർമ്മാണം, പൂന്തോട്ടം, ജ്യോത്സ്യം, എന്നിവയാണ് സൂചിപ്പിക്കുക. മേൽപ്പറഞ്ഞവയിൽ കവിത, വിഗ്രഹ നിർമ്മാണം എന്നിവയിൽ എനിക്ക് തീരെ താൽപര്യമില്ല. അവ രണ്ടും എനിക്ക് അസഹനീയങ്ങളാണ്. പക്ഷെ ജ്യോത്സ്യം ഞാൻ സ്‌കൂളിൽ പഠിച്ചിരുന്ന സമയത്ത് തന്നെ എനിക്ക് അറിയാമായിരുന്നു. പക്ഷെ അതൊരു ഹോബി ആയി തീർന്നത് കേതു ദശയുടെ തുടക്കത്തിലാണ്. ജ്യോത്സ്യത്തിലെ ചെറിയ വിദ്യകളുമായി സുഹൃത്തുക്കളെ അമ്പരപ്പിച്ചു ലക്ഷ്യമില്ലാതെ കറങ്ങി നടന്ന എന്നോട് അവർ പറഞ്ഞു. 'നിനക്ക് ഇതിൽ നല്ല ഒരു ഭാവി ഉണ്ട്. നീ ഇത് വലിയ ക്യാപ്‌സിൽ വരക്കണം. you will get wide acceptance. ഇനിയും വലിയ ഒരു സന്തോഷ വാർത്ത എനിക്ക് നിങ്ങളോട ഷെയർ ചെയ്യാനുണ്ട്. ഒരു മാസം കൂടെ കാത്തിരിക്കുകയാണ്. ഇതിനെല്ലാം എന്നെ സപ്പോർട്ട് ചെയ്യുകയും, എന്റെ ദുരിത കാലത്ത് എന്നെ കൈപിടിച്ചുയർത്തിയ മറുനാടൻ മലയാളിയോടും എന്റെ സകല വാചകമടിയും ക്ഷമയോടെ സഹിക്കുന്ന പ്രിയപ്പെട്ട വായനക്കാരോടും നന്ദിയും കൂപ്പു കയ്യും മാത്രമേ ഉള്ളു. നിങ്ങൾ ഓരോരുത്തരും എന്റെ വ്യക്തി ജീവിതത്തിൽ എത്ര സ്വാധീനം ചെലുത്തുന്നു എന്നോർത്ത് ഞാൻ അത്ഭുതപ്പെടുന്നു.

മേൽപ്പറഞ്ഞ മൂന്നാം ഭാവത്തെ കുറിച്ച് എന്നെ പഠിപ്പിച്ചത് ഭാരതീയ വിദ്യ ഭവനിലെ റിസേർച്ചൂ ഫെല്ലോയും എന്റെ അടുത്ത സുഹൃത്തും ആയ കപിൽ മെയ്‌‌നി ആണ്. അദ്ദേഹം ഈ മേഖലയിൽ ഒരു മാന്ത്രികൻ ആണെന്ന് പറയാം പക്ഷെ ഈ ഹോബി വേർഷനനിൽ എന്റെ സ്വന്തം ആശയങ്ങൾ അടുത്ത ലക്കത്തിൽ എഴുതാം. മൂന്നാം ഭാവം ഫലിച്ചില്ല എന്ന് തോന്നുന്നവർ അത് വരെ ദയവായി ക്ഷമിക്കുക. ഇനി ഇത് മനസിലാക്കാൻ പ്രയാസം തോന്നുന്നെകിൽ എന്നെ മെയിലിൽ അറിയിക്കുക. ഇനി നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തെ കുറിച്ച് അറിയണം എന്നുണ്ടെങ്കിൽ പറയാം. അറിയാമല്ലോ പണ്ടത്തെ പോലെയല്ല. ഞാൻ ഒന്ന് അഭ്യർത്ഥിച്ചാൽ ലോകത്തെ തന്നെ ഏറ്റവും പ്രഗൽഭരായിട്ടുള്ള ജ്യോത്സ്യന്മാർ എന്നെ സഹായിക്കാനായി എത്തില്ലേ ! അതാണ് നമ്മൾ മലയാളീസ്.

നിങ്ങളുടെ ഈ ആഴ്ച

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

വിവാഹം, പങ്കാളി, ബിസിനസ്ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ തുടരുന്നു. ഇപ്പോൾ ബന്ധങ്ങളുടെ പ്രാധാന്യം നിങ്ങൾ വളരെയേറെ മാനസിലാക്കുന്ന അവസ്ഥയാണ്. ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ പ്രധാനമാകുന്നു, എങ്കിലോ ബാലൻസിങ് നടപടികൾക്ക് വേണ്ടി നിർബനന്ധിതരാകുകയും ചെയ്യുന്നു. പുതിയ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, ബന്ധങ്ങളിലെ പുതിയ സ്ഥിതി വിശേഷങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ഈ സമയം തെളിഞ്ഞു നിൽക്കുന്ന ശത്രുക്കളുടെത് കൂടി ആയതിനാൽ അവരുടെ മേലും ഒരു ദൃഷ്ടി ഉള്ളത് വളരെ നന്നായിരിക്കും.

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നാ എട്ടാം ഭാവത്തിൽ സൂര്യനും ബുധനും തുടരുന്നു. സൂര്യൻ ഈ ആഴ്ചയ്ക്ക് ശേഷം ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ ഒൻപതാം ഭാവത്തിലേക്ക് നീങ്ങുന്നതായിരിക്കും. അത് വരെ എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങളുടെ ശ്രമങ്ങൾ തുടരുക. എട്ടാം ഭാവം രൂപാന്തരങ്ങൾ, നിഗൂഡ ഭാവങ്ങൾ എന്നിവയുടെത് കൂടി ആകയാൽ, എല്ലാ വിഷയങ്ങളെയും വളരെ വികാര പരമായ രീതിയിൽ കാണാൻ ശ്രമിക്കും, ചിലപ്പോൾ വൈകാരികമായ അവസ്ഥകളെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുകയും, ചുറ്റുമുള്ളവർക്ക് നിങ്ങൾ ഒരു ശല്യമായി തീരുന്ന അവസ്ഥയും ഉണ്ടാകാം. എട്ടാം ഭാവം പാർട്ണർ ഷിപ്പുകളുടെത് കൂടി ആണ്. നിങ്ങളുടെ ബിസിനസ്, ജീവിത പങ്കാളിയോട് ഏതു വിധത്തിലുള്ളനീക്കങ്ങളാണ് നടത്തുന്നത് എന്ന് ശ്രദ്ധിക്കുക. താമസിക്കാതെ തന്നെ സൂര്യൻ പാത്താം ഭാവത്തിലേക്ക് എത്തുമ്പോൾ ഇപ്പോൾ നിങ്ങൾ നടത്തുന്ന നീക്കങ്ങൾക്ക് തുല്യമായ ഫലം ലഭിക്കുന്നതാണ്. അതുകൊണ്ട് ഈ ട്രാൻസിങറ്റ് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. ഇപ്പോൾ അനുഭവിക്കുന്ന ഇമോഷണൽ സ്‌ട്രെസ് വെറും താൽക്കാലികമാണ് എന്ന് മനസിലാക്കുമല്ലോ?

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ആരോഗ്യം, ജോലി സ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ തുടരുന്നു. ആരോഗ്യം, ചിട്ടയായുള്ള ജീവിതം എന്നിവയിലേക്ക് ശ്രദ്ധ തിരിക്കാൻ നാം ശ്രമിക്കും. ജോലിയിലും വ്യക്തിജീവിതത്തിലും അടുക്കും ചിട്ടയോടും കൂടി നീങ്ങാനുള്ള കൂടുതൽ താൽപര്യം തോന്നാം. മറ്റുള്ളവരെ സഹായിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തും. ജോലിയിൽ കൂടുതൽ സമയം ചെലവാക്കേണ്ടാതായി വരും. ചിലർ പുതിയ ജോലി നേടുന്നതിനെ കുറിച്ച് തന്നെ ആലോചിച്ചു കൂടായ്കയില്ല. സഹ പ്രവർത്തകരോടുള്ള വെല്ലുവിളി, സ്വന്തം തീരുമാനം നടപ്പിലാക്കാനുള്ള വ്യഗ്രത എന്നിവയും ഉണ്ടാകാം. ക്രിയേറ്റീവ് ആശയങ്ങൾ ജോലിയിൽ നടപ്പിലാക്കും. കല, സൗന്ദര്യം, എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ പ്രാധാന്യം ലഭിക്കാം.

വിവാഹം, പങ്കാളി, ബിസിനസ്ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നിൽക്കുന്നു. സൂര്യൻ അടുത്ത ആഴ്ച സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നാ എട്ടാം ഭാവത്തിലേക്ക് നീങ്ങുന്നതായിരിക്കും. വ്യക്തി ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ജോലി സ്ഥലത്തെ ബന്ധങ്ങളെ കൂടുതൽ നിരീക്ഷിക്കുക, നിലവിൽ ഉള്ള ബന്ധങ്ങളിലെ പാളിച്ചകൾ നമ്മുടെ ശ്രദ്ധയിൽ പെടും. അവയെ മെച്ചപ്പെടുത്താൻ കഴിയുന്നതൊക്കെയും ചെയ്യുക. ഈബന്ധങ്ങളിലോക്കെയും തന്നെ നിങ്ങൾ എന്നാ വ്യക്തിയുടെ നിലപാടുകളുടെ പ്രതിഫലനങ്ങൾ കാണുവാൻ കഴിയും. പുതിയ ബന്ധങ്ങൾ, എഗ്രീമ്ന്റുകൾ എന്നിവയിലേക്ക് നയിക്കുന്ന ചർച്ചകൾ പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)

പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ തുടരുന്നു. ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് പല പ്രോജക്ടുകളും ചെയ്യാൻ ശ്രമിക്കും. മറ്റുള്ളവരിലും ഉള്ള ക്രിയേറ്റീവ് കഴിവുകളെ പ്രോത്സാഹിപ്പിക്കും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്ന് ഉള്ള സന്തോഷം, പുതിയ ഹോബികൾ, സ്വന്തംസംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതികൾ, ഉല്ലാസത്തിന് വേണ്ടി നിങ്ങൾ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ, പുതിയ പ്രേമ ബന്ധങ്ങളെ ആകർഷിക്കാനുള്ള കഠിന ശ്രമം, അവയിൽ നിങ്ങൾ സ്വീകരിക്കുന്ന വളരെ സില്ലി ആയിട്ടുള്ള നടപടികൾ എന്നിവ ഉണ്ടാകാം. സ്‌നേഹിക്കുന്നവരോട് അമിതമായി കൂടിക്കലരുവാനുള്ള ആഗ്രഹത്തെ അടക്കിയില്ലെങ്കിൽ മോഹഭംഗങ്ങളും പ്രതീക്ഷിക്കുക. ആരോഗ്യം, ജോലി സ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽസൂര്യൻ, ബുധൻ എന്നിവ തുടരുന്നു. അടുത്ത ആഴ്ച സൂര്യൻ വിവാഹം, പങ്കാളി, ബിസിനസ്ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിലേക്ക് നീങ്ങുന്നതായിരിക്കും. ആരോഗ്യം മെച്ചപ്പെടുത്താനുള്ള വിവിധ അവസരങ്ങൾ ലഭിക്കും. പുതിയ ആഹാര ക്രമം, മരുന്നുകൾ എന്നിവ ഉപയോഗപ്പെടുത്തും. ജോലി സ്ഥലത്തു അടുക്കും ചിട്ടയും പിന്തുടരാൻ ശ്രമിക്കും, ജോലിയിൽ കൂടുതൽ അധ്വാനം വേണ്ടി വന്നേക്കാം എങ്കിലും ആ അവസ്ഥയെ ഹൃദയപൂർവം ഏറ്റെടുക്കും. ജോലി സ്ഥലത്തെ നവീകരണം, പുതിയ ഉത്തരവാദിത്തങ്ങൾ, സഹപ്രവർത്തകരോടുള്ള നല്ല ബന്ധത്തിന്റെ പ്രസക്തി എന്നിവയും മനസിലാകും.

കാൻസർ (ജൂൺ 21 - ജൂലൈ 22)

കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിൽ ചൊവ്വയും, ശുക്രനും തുടരുന്നു. വീട് മാറ്റം, വില്പന, വാങ്ങൽ, മോടി പിടിപ്പിക്കൽ എന്നിവാ കൂടാതെ, പൂർവികരെസ്മരിക്കൽ, ബന്ധു ജന സമാഗമം എന്നിവയും പ്രതീക്ഷിക്കുക. വീടിനുള്ളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുവാനുള്ള ശ്രമം ഉണ്ടാകാം. മാതാ പിതാക്കൾ പങ്കാളി എന്നിവരെ ചോദ്യം ചെയ്യാനുള്ള അവസരങ്ങളിൽ സംയമനം പാലിക്കാൻ പ്രയാസപ്പെട്ടെക്കാം. മാതാവിനോടും, സ്വന്തംകുടുംബത്തോടും ഉള്ള കൂടുതൽ ശ്രദ്ധയും ഈ സമയം പ്രതീക്ഷിക്കുക. ബാല്യ, കൗമാര അവസ്ഥയിൽ ഉണ്ടായിരുന്ന അനുഭവങ്ങളിലേക്ക് ഓർമ്മകൾ ചെല്ലുകയും അവയിൽ മാതാ പിതാക്കളുടെ ഇടപെടലുകളെ വിമർശ്‌നാത്മകമായി അവലോകനം ചെയ്യാനും ഉള്ള പ്രേരണയെ അടക്കുകയാവും നല്ലത്.

പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹ ക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ സൂര്യനും, ബുധനും തുടരുന്നു. അടുത്താ ആഴ്ച സൂര്യൻ ആരോഗ്യം, ജോലി സ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിലേക്ക് നീങ്ങുന്നതായിരിക്കും. ക്രിയേറ്റീവ് ജോലികളിൽ സംപ്ത്രിപ്തി കണ്ടെത്തും. കൂടുതൽ ഉല്ലാസം, സ്വന്തം സംരംഭങ്ങൾഎന്നിവയിൽ ശ്രദ്ധിക്കും. കൂടുതൽ നെറ്റ് വർകിങ്, അവയിൽ നിന്ന് ലഭിക്കുന്ന ലാഭകരമായ കൊണ്ടാക്ടുകൾ, എന്നിവ ഉണ്ടാകാം. ഏകാനായിരിക്കുവാൻ നിങ്ങൾ ഈ അവസരം താൽപര്യപ്പെടുകയില്ല. മറ്റുള്ളവരിൽ നിന്നുള്ള അംഗീകാരത്തെ കൂടുതലായി ആഗ്രഹിക്കുന്ന സമയമാകുന്നു. പലതിനെയും ഭയപ്പെടാതെ സ്വയം വെളിപ്പെടുത്തുകയും ചെയ്യും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിൽ ശുക്രൻ, ചൊവ്വ എന്നിവ തുടരുന്നു. ബൗദ്ധികമായ പ്രോജക്ടുകളിൽ കൂടുതൽ സമയം ചിലവഴിക്കും. പുതിയ വിഷയങ്ങൾ പഠിക്കുകയോ, പരീക്ഷകളിൽ പങ്കെടുക്കുകയോ ചെയ്യാം, കൂടുതൽ ആശയ വിനിമയം വേണ്ട സാഹചര്യങ്ങളിലൂടെ കടന്നു പോകാം, അയൽക്കാർ, സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരോട് കൂടുതൽ സംസാരിക്കാം. ചെറു യാത്രകൾ, അയൽക്കാർക്ക് വേണ്ടി ഉള്ള ജോലികൾ, ടെക്‌നോളജിയുമായികൂടുതൽ അടുപ്പം, ഇലെകെട്രോക്ക് വസ്തുക്കൾ വാങ്ങാനുള്ള അവസരവും ഉണ്ടാകാം. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. സൂര്യൻ അടുത്ത ആഴ്ച പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിലേക്കും നീങ്ങും. നാലാം ഭാവത്തിൽ സൂര്യൻ നിൽക്കുമ്പോൾ വീടും കുടുംബവും കൂടുതൽ ശ്രദ്ധ നേടും. വീടിനുള്ളിൽ നടത്തേണ്ട അഴിച്ചുപണികളെ കുറിച്ച് ബോധാവനാകും. വീട് വിൽപന, മാറ്റം, മോടി പിടിപ്പിക്കൽ, എന്നിവ പ്രതീക്ഷിക്കുക. മാതാവിനോടുള ശ്രദ്ധ, പിതാവിനോടുള്ള വെല്ലുവിളി എന്നിവയും പ്രതീക്ഷിക്കുക. ഈ ആഴ്ച ജോലിക്കും വീടിനും തമ്മിൽ ബാലൻസിങ് നീക്കങ്ങൾ നടത്തി നീങ്ങാൻ ശ്രമിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ തുടരുന്നു. നിങ്ങളുടെ മൂല്യം, കഴിവുകൾ എന്നിവയെ വിലയിരുത്താനുള്ള നിരവധി അവസരങ്ങൾ ലഭിക്കുന്നു. നിങ്ങളുടെ സമ്പത്തിനെ, അല്ലെങ്കിൽ കഴിവുകളെ ക്രമപ്പെടുത്തുകയോ, ആശ്രയിക്കേണ്ടതായോ വരുന്ന സാഹചര്യമാണ് ധന കാര്യം ഒരു ചോദ്യ ചിഹ്നം ആയി മാറുന്ന അവസ്ഥ ആണ്. സാമ്പത്തിക ഉന്നതിക്ക് വേണ്ടി എന്തും ചെയ്യാനുള്ള തീരുമാനം എടുക്കുന്നു. അധിക അധ്വാനം, രണ്ടാം ജോലി, അധിക ചെലവ് എന്നിവയ്ക്കും സാധ്യത കാണുന്നു. നിങ്ങളുടെ മൂല്യം തെളിയിക്കാനുള്ള വെല്ലുവിളികളിൽ മനം മടുക്കേണ്ട ആവശ്യമില്ല. ഈ അവസ്ഥകൾ ഇന്നലെങ്കിൽ നാളെ പ്രയോജനപ്പെടുന്നതായി കാണാം.
സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നിൽക്കുന്നു. അടുത്ത ആഴ്ച സൂര്യൻ കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിലേക്ക് നീങ്ങുകയും ചെയ്യും. ഓർമ ശക്തി കൂടുതൽ ഉപയോഗിക്കേണ്ട പ്രോജക്ടുകൾ, കൂടുതൽ നെറ്റ് വർകിങ്, ചെറു യാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർക്ക് വേണ്ടി ഉള്ള ജോലികൾ, സഹോദരങ്ങളുമായുള്ള കടുത്ത ആശയ വിനിമയം, എന്നിവയും ഉണ്ടാകാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ ശുക്രനും, ചൊവ്വയും തുടരും. സ്വയം പുകഴ്‌ത്താനും, സെൽഫ് പ്രൊമോഷൻ ചെയ്യാനുമുള്ള നല്ല അവസരമായി ഈ ശക്തികളെ കാണണം. ലുക്‌സ് മെച്ചപ്പെടുത്താനും സ്വയം അലങ്കാരിക്കാനും സമയം കണ്ടെത്തും. വ്യക്തി, ഔദ്യോഗിക ജീവിതത്തിൽ പുതിയ ബന്ധങ്ങൾ, പുതിയ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കാം. കൂടുതൽ പ്രവർത്തികൾ, നിർബന്ധബുദ്ധി, ആത്മ വിശ്വാസം എന്നിവ പ്രതീക്ഷിക്കുക.

ധനം, വസ്തുവകകൾ, നിങ്ങളുടെമൂല്യം എന്നാ രണ്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നിൽക്കുന്നു. അടുത്ത ആഴ്ച സൂര്യൻ സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിലേക്ക് നീങ്ങുന്നതായിരിക്കും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ നിങ്ങൾ എടുത്ത തീരുമാനങ്ങളുടെ ഫലം ലഭിക്കുന്ന കാലമാണ് സൂര്യനും ബുധനും രണ്ടാം ഭാവത്തിൽ നിൽക്കുന്ന സമയം പ്രധാന വിഷയം ധന കാര്യം ആയിരിക്കും. ഫിനാൻഷ്യൽ പ്ലാനിങ്, കൂടുതൽ ജോലി, രണ്ടാം ജോലി എന്നിവയെ കുറിച്ചുള്ള കൂടുതൽ ആലോചന പ്രതീക്ഷിക്കുക, ഏതു വിധേനെയും ധന കാര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ, ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ തുടരുന്നു. ജീവിതത്തിലെ പുതിയ തുടക്കങ്ങൾ, വ്യക്തിത്വത്തിനെ തളർത്തുന്ന വിഷയങ്ങളെ കുറിച്ചുള്ള ആലോചന, അവയെ മറികടക്കാൻ തയ്യാറാക്കുന്ന പദ്ധതികൾ, പുതിയ വ്യക്തിയായി മറ്റുള്ളവരുടെ മുൻപിൽ നിങ്ങളെ അവതരിപ്പിക്കാനുള്ള ശ്രമം, പുതിയ കാഴ്ചപ്പാടുകൾ, പ്രവർത്തിക്കാൻ പുതിയ മേഖലകളുടെ കണ്ടു പിടിത്തം എന്നിവ പ്രതീക്ഷിക്കുക. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വയും, ശുക്രനും തുടരുന്നു. അർത്ഥവത്തായ ബന്ധങ്ങൾക്ക് വേണ്ടി ആഗ്രഹിക്കുന്നു അല്ലെങ്കിൽ ആത്മാർത്തമല്ലാത്ത ബന്ധങ്ങളെ തള്ളിക്കളയാനും ആഗ്രഹിക്കുന്നു. അതിനാൽ തന്നെ മാനുഷികമായ വികാരങ്ങൾക്ക് അതീതമായി മനസ്സിൽ ആത്മീയമായ വിചാരങ്ങൾ നിറയും. നിഗൂഡ വിഷയങ്ങളിൽ മനസ് വ്യാപാരിക്കും. പ്രാർത്ഥന, ധ്യാനം, എന്നിവയിലേക്ക് കൂടുതൽ താൽപാര്യം കാണിക്കും. എല്ലാറ്റിൽ നിന്നും അൽപം പിന്നോട്ട് മാറുവാൻ ശക്തമായ പ്രേരണ അനുഭാവപ്പെടാം. ജീവ കാരുണ്യ പ്രവർത്തനങ്ങൾ, ഉൾവിളികൾ നിറഞ്ഞ ദിവസങ്ങൾ, സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, ഭൂതകാലത്തെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ ബുധൻ എന്നിവ നിൽക്കുന്നു. സൂര്യൻ അടുത്ത ആഴ്ച നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതാണ് ഈ സമയം കഴിഞ്ഞ ഒരു വർഷം നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചുവോ അവയെ എല്ലാം നിങ്ങൾ വിലയിരുത്തുന്നു. ഭൂതകാലത്ത് നിങ്ങൾ എന്തെല്ലാം ചെയ്തുവോ അവയെല്ലാം നിങ്ങൾക്ക് നന്മകൾ മാത്രമാണോ, കൊണ്ട് വന്നത്, അല്ലെങ്കിൽ അവയെ ഇനി എങ്ങനെ മറികടക്കാം എന്നാ ആലോചന പ്രതീക്ഷിക്കുക ഇവയെല്ലാം കൂടിക്കലർന്ന മനസുമായി അൽപം മൗനമായി നിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ കാത്തു വെക്കാൻ ആഗ്രഹിക്കുന്ന നിലപാടുകൾ, മൂല്യങ്ങൾ എന്നിവയെ കുറിച്ചുള്ള ചിന്തകളും പ്രതീക്ഷിക്കുക. ഏതു ഗ്രഹങ്ങൾ ഈ ഭാവത്തിൽ നിന്നാലും മാനസികമായ സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു. അവയെ തരണം ചെയ്യാൻ വേണ്ടി ജീവ കാരുണ്യ പ്രവർത്തനങ്ങൾ, ആരോടും താൽപര്യമില്ലാതെ ഉള്ള സംസാരം എന്നിവ പ്രതീക്ഷിക്കുക.

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ചൊവ്വയും, ശുക്രനും തുടരുന്നു. പുതിയ കൂട്ടുകെട്ടുകൾ, ടീം ജോലികൾ, ജോലിയെ സംബന്ധിച്ച പുതിയ ആശയങ്ങൾ, അതിൽ നിന്നുണ്ടാകുന്ന ലാഭങ്ങൾ, മാതാ പിതാക്കൾക്ക് കുട്ടികളിൽ നിന്നുണ്ടാകുന്ന സന്തോഷം അല്ലെങ്കിൽ ആലോചന എന്നിവ പ്രതീക്ഷിക്കുക. കൂടുതൽ സമയം സുഹൃത്തുക്കളുടെ ഒപ്പം ചിലവഴിക്കാൻ ശ്രമിക്കും. പക്ഷെ പന്ത്രണ്ടാം ഭാവത്തിൽ നിന്നുണ്ടാകുന്ന മാനസികമായ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ അൽപം പ്രയാസപ്പെടെണ്ടിയും വരും.സുഹൃത്തുക്കളോട് ഉള്ള ശക്തിപ്രകടനം അതിര് വിടാതെ പ്രതീക്ഷിക്ക് ശ്രമിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ തുടരുന്നു. സൂര്യൻ അടുത്ത ആഴ്ച രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങും. പതിനൊന്നാം ഭാവത്തിൽ ഈ രണ്ടു ഗ്രഹങ്ങളും നിൽക്കുമ്പോൾ നാം കൂടുതൽ സോഷ്യാബിൽ എന്നാ അവസ്ഥയിലേക്ക് നീങ്ങും. മാതാ പിതാക്കൾക്ക് കുട്ടികളിൽ നിന്നുള്ള സന്തോഷം, യൂത്ത് ഗ്രൂപുകളിൽ ഉള്ള പ്രവർത്തികൾ, സമൂഹത്തിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന ശ്രദ്ധ, അംഗീകാരം, മീറ്റിങ്ങുകൾ, സുഹൃത്തുക്കലോടോതുള്ള സമയം, പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരൽ, പുതിയ സൗഹൃദങ്ങൾ എന്നിവയും പ്രതീക്ഷിക്കുക ഏകാന്തനായി നിൽക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നതെയില്ല എന്ന് സാരം.

നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ തുടരുന്നു. ജോലിയിൽ ലഭിക്കുന്ന പുതിയ നീക്കങ്ങൾ, ജോലി സ്ഥലത്ത് നടത്തുന്ന നവീകരണങ്ങൾ, ഭൗതികവും,'ബൗദ്ധികവും ആയ നവീകരണങ്ങൾ, ജോലിയെ കുറിച്ചുള്ള കൂടുതൽ പ്രതീക്ഷകൾ, അധികാരികളോടുള്ളശക്തി പ്രകടനം, അത് വഴി നിങ്ങൾക്ക് ലഭിക്കുന്ന തല വേദനകൾ, അതിനാൽ നയപരമായി നീങ്ങുക. അധികാരികൾ ഒരേ സമയം അനുകൂലിക്കുകയും, ചോദ്യം ചെയ്യുകയും ആവാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നിൽക്കുന്നു. ജോലി, ജീവിത ശൈലി എന്നിവയിൽ കൂടുതൽ ശ്രദ്ധ കൊടുക്കും. സൂര്യൻ പത്താം ഭാവത്തിൽ നിൽക്കുമ്പോൾ കഴിഞ്ഞ നാളുകളിൽ നിങ്ങൾ എന്ത് പ്രവർത്തി ചെയ്തുവോ അവയുടെ കണക്കെടുപ്പും, ഫലം ലഭിക്കലും ഉണ്ടാകാം. അധികാരികളുടെ കണ്ണിൽ ആവശ്യത്തിനും അനാവശ്യത്തിനും നിങ്ങൾ ചെന്ന് ചാടും. നയപരമായി നീങ്ങിയില്ലെങ്കിൽ അല്പം ഭാരപ്പെട്ട ഉത്തര വാദിത്തങ്ങൾ മനസില്ല മനസോടെ എറ്റെടുക്കെണ്ടാതായും വരും. നിങ്ങളുടെ ലക്ഷ്യങ്ങളെയും, മോഹങ്ങളെയും, എത്തിപ്പിടിക്കാനുള്ള വ്യഗ്രതയിൽ എന്ത് കാണിച്ചു കൂട്ടും എന്നറിയില്ല !
ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ ഒൻപതാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. ദൂര യാത്രകൾ, വിദേശികളുമായി അടുത്ത ബന്ധം, പുതിയ വിഷയങ്ങൾ പഠിക്കൽ, പഠിപ്പിക്കൽ, എഴുത്ത് പ്രസിദ്ധീകരണം എന്നിവ പ്രതീക്ഷിക്കുക. യാത്രയിൽ കാണുന്ന വ്യക്തികൾ അവരോടുണ്ടാകുന്ന മാനസികമായ അടുപ്പം, നിയമവുമായി ഒരു നേർക്കാ ഴ്ച എന്നിവയും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ ഒൻപതാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നിൽക്കുന്നു. സൂര്യൻ അടുത്ത ആഴ്ച നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിലേക്ക് നീങ്ങുകയും ചെയ്യും സൂര്യൻ ഒൻപതാം ഭാവത്തിൽ നിൽക്കുന്ന ഈ അവസരത്തിൽ ദൂര യാത്രകൾ, വിദേശികളുമായി അടുത്ത ബന്ധം, പുതിയ വിഷയങ്ങൾ പഠിക്കൽ, പഠിപ്പിക്കൽ, എഴുത്ത് പ്രസിദ്ധീകരണം എന്നിവ പ്രതീക്ഷിക്കുക. യാത്രയിൽ കാണുന്ന വ്യക്തികൾ അവരോടുണ്ടാകുന്ന മാനസികമായ അടുപ്പം, എന്നിവയും പ്രതീക്ഷിക്കുക. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം.

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നാ എട്ടാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. മാനസിക സമ്മർദ്ദങ്ങളുടെ ഭാവം കൂടി ആയ എട്ടിൽ ശുക്രൻ നിൽക്കുമ്പോൾ സെക്ഷ്വൽ ആഗ്രഹങ്ങൾ മനസ്സിൽ നിറയും. ബന്ധങ്ങൾ സംരക്ഷിക്കാൻ വേണ്ട അട്ജസ്റ്റ് മെന്റുകൾക്ക് തയ്യാറാകും. പാർട്ണർ ഷിപ്പുകളിൽ ശക്തി പ്രകടനം നടത്തും, മുൻവിധികൾ മാറ്റി വെക്കാൻ തയ്യാറാകണം, ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ആവാം, ടാക്‌സ്, ഇൻഷുറൻസ് എന്നിവയിൽ ശ്രദ്ധ കൊടുക്കേണ്ടി വരും. മാനസികവും ശരീരിരികവും ആയ പരിവർത്തനം പ്രതീക്ഷിക്കാം. പുതിയ ബിസിനസ് സംരംഭങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയുടെ മേൽ ഒരു തീരുമാനം എടുക്കാൻ ശ്രമിക്കും.

jayashreeforecast@gmail.com

ജയശ്രീ    
ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ റിസേര്‍ച് അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന ജയശ്രീ കഴിഞ്ഞ 8 വര്ഷ്മായി വെസ്റ്റേണ്‍, വേദിക് ജ്യോതിഷത്തില്‍ പ്രക്ടിസ് ചെയ്യുന്നു. 11 വര്‍ഷം തിയോളജി പഠനം കഴിഞ്ഞ ജയശ്രീ തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. പ്രശ്‌ന/ഹൊററി ജ്യോത്സ്യത്തില്‍ കൂടുതല്‍ താല്പര്യം.
www.astrogospel.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
ഒന്നാം പ്രതിയാകുന്നതോടെ പലതും തുറന്നു പറയാൻ ഒരുങ്ങി ദിലീപ്; വമ്പന്മാരുടെ ക്വട്ടേഷൻ തനിക്ക് നേരെ ഉണ്ടാകുമെന്ന് ഭയന്ന് 'തണ്ടർ ഫോഴ്‌സി'നെ സുരക്ഷ ഏൽപ്പിച്ച് താരത്തിന്റെ മുന്നൊരുക്കം; ഷൂട്ടിങ് ലൊക്കേഷനിൽ അടക്കം താരത്തിന് അകമ്പടിയായി തോക്കേന്തിയ സ്വകാര്യ ബോഡിഗാർഡ്‌സും ഒപ്പമുണ്ടാകും; കേരളത്തിലെ മൂന്നു വ്യവസായികൾ മാത്രം ഇതുവരെ സഹായം തേടിയ ഗോവൻ സെക്യൂരിറ്റി കമ്പനിയെ ലക്ഷങ്ങൾ മുടക്കി നിയമിക്കുന്നതിന്റെ കാരണം തിരഞ്ഞ് മലയാളികൾ
താക്കോൽ സ്ഥാനം നേടാൻ ഉമ്മൻ ചാണ്ടിയെ വിറപ്പിച്ച പുപ്പുലി ഭരണം മാറിയപ്പോൾ പൂച്ചക്കുട്ടിയായി! പിണറായി വിജയനെ കാണാൻ നാട്ടകം ഗസ്റ്റ്ഹൗസിൽ കാത്തിരുന്നത് മണിക്കൂറുകൾ; കൂടിക്കാഴ്‌ച്ചക്കൊടുവിൽ മുഖ്യമന്ത്രിക്ക് നിവേദനം കൊടുത്ത് മടങ്ങിയത് ചാനലുകൾ പോലും അറിഞ്ഞില്ല: ചെവിയിൽ പൂടയുള്ള നായർ പ്രമാണിക്ക് ഇപ്പോൾ സുകൃതക്ഷയം!
സോളാർ കേസിൽ രണ്ട് സൂപ്പർസ്റ്റാറുകൾക്കും പങ്ക്; ഒരാൾക്ക് വേണ്ടിയാണ് ഗണേശ് ജയിലിൽ പോയി ദിലീപിനെ കണ്ടത്; മറ്റൊരാൾ ഗണേശിന് വേണ്ടി പത്തനാപുരത്ത് പ്രചരണത്തിന് ഇറങ്ങി; ശ്രീധരൻനായരും ടി സി മാത്യുവുമായുള്ള സോളാർ ഇടപാടുകളിൽ ഉമ്മൻ ചാണ്ടിയുടെ മധ്യസ്ഥതതയിൽ; 2000 ചതുരശ്ര അടിയിൽ കൂടിയ വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്ന ഉത്തരവിറക്കാൻ ഉമ്മൻ ചാണ്ടി ഒരു കോടി വാങ്ങി; ബിജു രാധാകൃഷ്ണൻ അഭിഭാഷകക്ക് അയച്ച കത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ പീഡനശ്രമം; എതിർത്തപ്പോൾ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നു; മറ്റുള്ളവർ എത്തിയപ്പോൾ അബോധാവസ്ഥ നടിച്ച് കിടന്നു; പൊലീസിന്റെ ശാസ്ത്രീയ കരുനീക്കങ്ങളിൽ അകത്തായി; ഒടുവിൽ ജീവപര്യന്തവും: ഗർഭിണിയെ കൊലപ്പെടുത്തിയ ജുൻജുൻകുമാറിനെ അഴിക്കുള്ളിലാക്കിയത് പൊലീസിന്റെ സമർത്ഥ നീക്കങ്ങൾ
2007ൽ ആദ്യപടം എട്ടുനിലയിൽ പൊട്ടിയതോടെ പഠിച്ചത് ഒറ്റയ്ക്ക് പടമെടുക്കുന്നത് റിസ്‌ക് ആണെന്ന ഗുണപാഠം; പിന്നെയും ജയപരാജയങ്ങൾ മാറി മറിഞ്ഞപ്പോൾ ഒന്നു ബ്രേക്കിട്ട് പോക്കിരി രാജയുമായി ഗംഭീരൻ വരവ്; ഫ്‌ളാഷിൽ തുടങ്ങി പുലിമുരുകനിലൂടെ നൂറുകോടി ക്‌ളബ്ബിൽ കയറി റെക്കോഡിട്ട് രാമലീലയുമായി മുന്നോട്ട്; ഇനി രാജാ 2 എടുക്കാൻ ഒരുങ്ങുന്ന അബുദാബിയിലെ ബിസിനസ്സുകാരൻ ടോമിച്ചൻ മുളകുപാടത്തിന്റെ കഥ
സോളാർ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണമെല്ലാം എവിടെ പോയി? ശാലു മേനോന് മണിമാളിക പണിയാൻ മൂന്ന് കോടി പൊടിച്ചെന്ന് സരിത; സീരിയൽ നടിക്ക് മേക്കപ്പ് സാധനങ്ങളും സ്വകാര്യ ചെലവിനും ലക്ഷങ്ങൾ മുക്കി; ഭദ്രമായിരുന്ന ടീം സോളാറിനെ കുത്തുപാളയെടുപ്പിച്ചത് ബിജു രാധാകൃഷ്ണന്റെ ധൂർത്ത്: സോളാർപ്പണം പോയ വഴികളെ കുറിച്ച് തുറന്നു പറഞ്ഞ് സരിത
ആ ദിവസങ്ങളിൽ ദിലീപ് അവിടെയെങ്ങും ഇല്ലായിരുന്നു എന്ന് തെളിയിക്കാൻ അലീബി തുണയാകുമോ? അക്രമണ ദിവസത്തിന് അലീബി ബാധകം അല്ലെങ്കിലും ഗൂഢാലോചന നടത്തി എന്നു പറയുന്ന നാല് സംഭവങ്ങളിലും മറ്റെവിടെയെങ്കിലും ആയിരുന്നു എന്ന് തെളിയിച്ചാൽ പൊലീസ് വാദത്തിന്റെ മുനയൊടിയും: കുറ്റപത്രം അവസാന സ്റ്റേജിൽ എത്തിയതോടെ നടിയെ ആക്രമിച്ച കേസിൽ നിയമത്തിന്റെ പഴുതുകൾ തേടി പ്രതിഭാഗം; എല്ലാ പഴുതുകളും അടയ്ക്കാൽ ശ്രമിച്ച് പ്രോസിക്യൂഷനും
ബിജെപി സമരം ശക്തമാക്കിയതോടെ കൊച്ചിയിലെ അൽഷിഫ ആശുപത്രി അടച്ചുപൂട്ടി; ജീവനക്കാരുടെ സമരം ബിജെപി ഏറ്റെടുക്കുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്തതോടെ പൂട്ടുന്നതായി അറിയിപ്പ്; ചികിത്സാ പിഴവ് മൂലം ഈമാസം മാത്രം മറ്റ് ആശുപത്രികളെ സമീപിച്ചത് 15 ഓളം രോഗികൾ; 'അത്യാധുനിക ചികിത്സ' നടത്തുന്ന ആശുപത്രിയിലെ കെട്ടിടത്തിന് ഫയർ സേഫ്റ്റി, പൊലൂഷൻ അനുമതികളുമില്ല
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ
മാനം പോകുമെന്നും അവസരം നഷ്ടമാകുമെന്ന് ഭയന്ന് പുറത്തുപറയാത്ത അനേകം നടിമാരെ എനിക്കറിയാം; ഒന്നും അറിയാത്ത പോലെ നടിമാരുടെ നിതംബത്തിൽ തട്ടുന്ന പലരുമുണ്ട്; പേരും പ്രശസ്തിയുമുള്ള പല നായികമാരും ഒരു മടിയുമില്ലാതെ കിടക്ക പങ്കിടും; എന്നെ ഒതുക്കിയത് ചിലരോടൊപ്പം കിടക്ക പങ്കിടാൻ മടിച്ചതു കൊണ്ട്; അനുഭവങ്ങൾ തുറന്നു പറഞ്ഞ് പത്മപ്രിയ
ഉമ്മൻ ചാണ്ടിയെ കുറിച്ച് ഞാൻ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ അദ്ദേഹത്തിന്റെ റിലേറ്റീവ്‌സിനോടും അടുപ്പക്കാരോടും ചോദിക്കണം; എന്നെ ലോറിയിടിച്ച് കൊല്ലാൻ ബെന്നി ബെഹന്നാൻ ഏർപ്പാടാക്കിയെന്ന് തമ്പാനൂർ രവി തന്നെ സമ്മതിച്ചു; ഈ നേതാക്കളൊക്കെ ഗൾഫിൽ പോകുന്നത് എന്തിനാണ്? സരിതാ നായർ മറുനാടൻ മലയാളിയുമായി നടത്തിയ സംഭാഷണം കേൾക്കാം
കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ; കുറ്റപത്രത്തിൽ ജനപ്രിയ നായകനെ ഒന്നാം പ്രതിയാക്കണമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം; താരരാജാവിനെതിരെ കടുത്ത നിലപാടെടുക്കുന്നത് മമ്മൂട്ടിയുടെ സീനിയർ മഞ്ചേരി ശ്രീധരൻ നായർ; എഡിജിപി സന്ധ്യയുടെ നേതൃത്വത്തിൽ നാളെ നിർണായ യോഗം; പൾസർ സുനി രണ്ടാം പ്രതിയാകും; നടിയെ ആക്രമിച്ച ഗൂഢാലോചന കേസിൽ ദിലീപിനെതിരായ കുറ്റപത്രം തിങ്കളാഴ്‌ച്ച
ദോശകഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവിന്റെ കൗതുകം കവിതാ ലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചു; മകനെ വിദേശ പഠനത്തിന് അയച്ചപ്പോൾ കുമിഞ്ഞുകൂടിയ കടം വീട്ടാൻ തട്ടുകട തുടങ്ങിയ കവിതാ ലക്ഷ്മിയുട തട്ടുദോശ കഴിക്കാൻ ആൾത്തിരക്ക് കൂടി; ദോശ ചുട്ടുവിറ്റ് കടം വീട്ടാമെന്ന് കരുതി പ്രൈംടൈം സീരിയൽ നായിക: മറുനാടൻ ടീം നെയ്യാറ്റിൻകരയ്ക്ക് സമീപം പകർത്തിയ വീഡിയോ കാണാം
അരമണിക്കൂർ കാത്തിരുത്തിയ ശേഷം പറഞ്ഞു മട്ടൻ ഐറ്റംസ് ഒന്നുമില്ലെന്ന്! വെയ്റ്ററെയും കൂട്ടി കൗണ്ടറിൽ പരാതിപ്പെടാൻ ചെന്നപ്പോൾ അവിടെ നിന്നവന്റെ കമന്റ് നീയെന്തൊരു ചരക്കാടീ.. എന്ന്; ചോദ്യം ചെയ്തപ്പോൾ കൂട്ടുകാരിയുടെ മുഖത്തടിച്ചു; പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥരും മോശമായി പെരുമാറി: റഹ്മത്ത് ഹോട്ടലിൽ വെയ്റ്ററുടെ മുഖത്തടിച്ചെന്ന പരാതിയിലെ കാര്യങ്ങൾ മറുനാടനോട് വിശദീകരിച്ച് നടി അനു ജൂബി
മാവേലി വന്ന സമയത്ത് പുട്ടും കടലയും സമ്മാനിക്കുന്ന സംവിധായകൻ: വിവാഹത്തിനു മുൻപ് മധുവിധു നടത്തി വിപ്ലവം സൃഷ്ടിച്ച വിരുതൻ; പിന്നെ സ്വന്തം സമുദായത്തിലെ യുവതിയെ നിക്കാഹ് ചെയ്ത് ഭാര്യയാക്കിയ ഒന്നാം വില്ലൻ; ഭാര്യയുടെ മരണശേഷം അവസരങ്ങൾ കുറഞ്ഞപ്പോൾ ക്രൈം സീരിയലുകളിലൂടെ തിരിച്ചു വരവ് നടത്തിയ രണ്ടാമൻ; ദിലീപ് എത്രയോ ഭേദമെന്ന് പല്ലിശേരി; മലയാള സിനിമയിലെ ക്വട്ടേഷൻ തമ്പുരാക്കന്മാർ ആര്?
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
ദിലീപിനും കാവ്യയ്ക്കും കണ്ടകശ്ശനി തുടങ്ങാൻ പോകുന്നതേയുള്ളൂ; വ്യക്തിജീവിതത്തിലും സിനിമാരംഗത്തും നിന്ന് കിട്ടിയ വാക് ശാപവും ശത്രുദോഷവും പിന്തുടരുന്നു; മാർച്ചിനുശേഷം കാരാഗൃഹ വാസത്തിന് ഇരുവർക്കും യോഗം; അടുത്ത സുഹൃത്തുക്കളുടെ ചതിക്കെതിരെ കരുതിയിരിക്കാനും മുന്നറിയിപ്പു നൽകി ദിലീപിന്റെ ജാമ്യം പ്രവചിച്ച ജ്യോതിഷി
ജയിലിൽ വെച്ച് വായിച്ച സങ്കീർത്തനവും സുഭാഷിതവും ദിലീപിനെ ആകെ മാറ്റി മറിച്ചു; ഇന്ന് രാവിലെ ആലുവ എട്ടേക്കർ സെന്റ് ജ്യൂഡ് പള്ളിയിലെ മുഴുവൻ കുർബാനയിൽ പങ്കുകൊണ്ടു; പള്ളിയിലേക്ക് കയറിയത് പ്രവേശന കവാടത്തിലെ തിരുസ്വരൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം; നൊവേനയും കുർബ്ബാനയും കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് പള്ളി ഓഫീസിലെത്തി വഴിപാടുകൾക്കായി പണമടച്ചു
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു
ഡിഫൻസ് ഡീലിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൽ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് മുൻ പ്രതിരോധമന്ത്രിയുടെ മകൻ; കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടുത്തുള്ള വസതിയിലിട്ട് ബഷീറലി തങ്ങളും ആസക്തി തീർത്തു; ആദർശ ധീരനായ ആന്റണിയുടെ കുടുംബവും സോളാറിൽ പ്രതിസ്ഥാനത്ത്; മുസ്ലിം ലീഗ് കാരണവരുടെ കുടുംബമായ പാണക്കാടിന് നേരെയും ആരോപണങ്ങൾ; സോളാർ ബോംബിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാനുറച്ച് സരിതാ നായർ വീണ്ടും; എല്ലാം അന്വേഷിക്കാൻ പിണറായിയും
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ