Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓഗസ്റ്റ് മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഓഗസ്റ്റ് മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തില് ഈ ആഴ്ച പൂര്ണവ ചന്ദ്രൻ ഉദിക്കും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, സുഹൃദ് ബന്ധങ്ങലിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ, സുഹൃത്തുക്കൾ ടീം അംഗങ്ങൾ എന്നിവരുമായുള്ള വാഗ്വാദം, ലോങ്ങ് ടേം പ്രോജക്ടുകളെ കുറിച്ചുള്ള ഗഹനമായ ആലോചനകൾ, എന്നിവ പ്രതീക്ഷിക്കുക.

ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവര്ത്തകര്, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ശുക്രൻ, ബുധൻ എന്നിവ നില്ക്കുന്നു. ജോലിയിൽ പുതിയ പ്രോജക്ടുകൾ, എഴുത്ത്, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി എന്നീ മേഖലയിൽ നിന്നുള്ള ജോലികൾ, ആരോഗ്യത്തിൽ ഉള്ള ശ്രദ്ധ എന്നിവ പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിൽ ഈ ആഴ്ച പൂര്ണ ചന്ദ്രൻ വന്നെത്തും. ജോലി സ്ഥലത്ത് നിങ്ങളുടെ പ്രാധാന്യം പല കാരണങ്ങൾ കൊണ്ടും വര്ദ്ധിക്കാം. ജോലിയിൽ പുതിയ നീക്കങ്ങൾ, അധികാരികളോടുള്ള ചര്ച്ചകൾ, ജോലിയെ കുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികളുടെ ആവിഷ്‌കാരം എന്നിവ പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തിൽ ബുധൻ, ശുക്രൻ എന്നിവ നില്ക്കുന്നു. ക്രിയേറ്റീവ് ജോലികളുടെ പ്രാധാന്യം മനസിലാക്കുന്ന സമയം ആയിരിക്കും ഈ അവസരം. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, സ്വന്തം കഴിവുകളെ ഉയര്ത്തിക്കാണിക്കാനുള്ള സാഹചര്യങ്ങൾ, സിംഗിൾ വ്യക്തികള്ക്ക് പ്രേമബന്ധത്തിനു അനുകൂലമായ അവസരങ്ങൾ, വിനോദ പരിപാടികള്ക്കു വേണ്ടി സമയം ചിലവഴിക്കൽ, പുതിയ ഹോബികളെ കുറിച്ചുള്ള ആലോചന, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ ജോലി, കൂടുതൽ നെറ്റ് വര്ക്കിങ്, അവയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒന്പതാം ഭാവത്തിൽ ഇ ആഴ്ച പൂര്ണ ചന്ദ്രൻ ഉദിക്കും. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, ഉപരി പഠനം, കരിയര് പ്രോഗ്രാമുകൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നിവ കൊണ്ടുള്ള ജോലികളിൽ പൂര്ത്തീകരണം സംഭവിക്കും. നിയമവുമായുള്ള നേര്ക്കാഴ്ച, ദൂര യാത്രകൾ എന്നിവയും സംഭവിക്കാം.

മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ ബുധൻ, ശുക്രൻ എന്നിവ നില്ക്കുന്നു. വീട് വില്പന, വാങ്ങൽ, മാറ്റം, വൃത്തിയാക്കൽ എന്നിവയ്ക്കുള്ള അനേക അവസരങ്ങൾ, കുടുംബ യോഗങ്ങൾ, മാതാ പിതാക്കളോടുള്ള ചര്ച്ചകൾ, പൂർവ്വികരെ സ്മരിക്കൽ എന്നീ വിഷയങ്ങള്ക്കുള്ള അനുകൂല സമയം ആയിരക്കും. ഈ അവസരം വീടിനു വേണ്ട കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നല്‌കേണ്ട സെന്‌സ്റ്റീവ് ആയിട്ടുള്ള അവസരം ആണ്.

കാൻസർ (ജൂൺ 21 - ജൂലൈ 22)
സെക്‌സ്, തകര്ച്ചകൾ, പാര്ട്ണര്ഷിപ്പുകൾ, ആയുര്‌ദൈര്ഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ നിക്ഷേപങ്ങൾ, ലോണുകൾ എന്നിവയെ കുറിച്ചുള്ള പുതിയ ആലോചനകൾ, മറ്റുള്ളവരുടെ ധനം ഉപയോഗിച്ചുള്ള പ്രോജക്ടുകൾ, ആരോഗ്യം എന്നിയെ കുറിച്ചുള്ള പ്ലാനുകൾ എന്നീ സീരിയസായ കാര്യങ്ങള്ക്ക് വേണ്ടി ഉള്ള സമയം ആയിരിക്കും ഈ ആഴ്ച.

ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാര് എന്ന മൂന്നാം ഭാവത്തിൽ ബുധൻ, ശുക്രൻ എന്നിവ നില്ക്കുന്നു. ചെറു യാത്രകൾ, സഹോദരങ്ങള് ബന്ധുക്കൾ എന്നിവരുമായുള്ള കൂടുതൽ സംവാദം, കൂടുതല് ആശയ വിനിമയങ്ങൾ, അയല്ക്കാരുമൊത്തുള്ള പ്രവര്ത്തികൾ, കൂടുതൽ നെറ്റ് വര്ക്കിങ്, ചെറു കോഴ്‌സുകൾ ചെയ്യാനുള്ള അവസ്ഥ, എഴുത്ത് മീഡിയ എന്നിവയിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്ന എഴാം ഭാവത്തിൽ ഈ ആഴ്ച പൂര്ണ ചന്ദ്രൻ ഉദിക്കും. വിവാഹ/ബിസിനസ് ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. ചില ബന്ധങ്ങലിൽ പുതിയ നിലപാടുകൾ എടുത്തേക്കാം. പുതിയ എഗ്രീമെന്റുകളെ കുറിച്ചുള്ള ചര്ച്ചകൾ, ഒത്തു തീര്പ്പുകൾ എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കാം.

ധനം, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്ന രണ്ടാം ഭാവത്തില് ബുധൻ ശുക്രൻ എന്നിവ അല്പ കാലം ഉണ്ടാകും. പുതിയ ധനസമ്പാദന മാര്ഗളങ്ങളിലേക്കുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. വസ്തു വകകൾ വാങ്ങാനുള്ള അവസരം, പുതിയ ബിസിനസ് പ്രോജക്ടുക്കൾ, ജോലി ഓഫറുകൾ, നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അനേക അവസരങ്ങൾ, ഈ പുരോഗമന പരമായ അവസ്ഥകളിലേക്ക് നയിക്കുന്ന കൂടുതൽ ചര്ച്ചകൾ എന്നിവ പ്രതീക്ഷിക്കാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവത്തില് ബുധൻ, ശുക്രൻ എന്നിവ നില്ക്കുന്നു. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുരോഗമനപരമായ പുതിയ അദ്ധ്യായങ്ങൾ നിശ്ചയമായും പ്രതീക്ഷിക്കാം. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, പുതിയ ബന്ധങ്ങൾ, മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന അനേക അവസരങ്ങൾ, നിങ്ങള്ക്ക് അനുകൂലമായി തീര്‌ന്നേക്കാവുന്ന അനേക സാഹചര്യങ്ങൾ എന്നിവ ഉണ്ടാകാം. ഈ അവസരങ്ങളെ വളരെ പ്രയോജനകരമായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവര്ത്തകർ, ശത്രുക്കൾ, വളര്ത്തുമൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ഈ ആഴ്ച പൂര്ണ ചന്ദ്രൻ എത്തും. ആരോഗ്യത്തെക്കുറിച്ചുള്ള കൂടുതൽ ആലോചന ഉണ്ടാകാം. ജോലി സ്ഥലത്തെ പുതിയ മാറ്റങ്ങൾ, ചെയ്തു കൊണ്ടിരുന്ന ജോലിയിലെ പൂര്ത്തീകരണം, സഹപ്രവര്ത്തകരോടുള്ള പെരുമാറ്റത്തിലെ ന്യൂനതകൾ എന്നിവയെ സൂക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷൻ, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തിൽ ഈ ആഴ്ച പൂര്ണ ചന്ദ്രൻ ഉദിക്കും. പ്രേമ ബന്ധങ്ങളിൽ വിവിധ തരത്തിൽ ഉള്ള നീക്കങ്ങൾ നടക്കും. ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിച്ചുള്ള ജോലികൾ. വിനോദത്തിനു വേണ്ടി ഉള്ള കൂടുതൽ സമയം. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂരദേശവാസം, നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തില് ശുക്രൻ, ശനി എന്നിവ നില്ക്കുന്നു. പല വിഷയങ്ങളെയും കുറിച്ചുള്ള റിസേര്ച്ച് നടത്താൻ അനുയോജ്യമായ സമയം ഇതായിരിക്കും. പല കണക്ക് കൂട്ടലുകളും നടത്തുന്നു. കൂടുതല് ധനവ്യയം ഉണ്ടാകാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ ഈ ആഴ്ച പൂര്ണ ചന്ദ്രൻ എത്തും. വീട് മാറ്റം, വീട് വില്പന, വാങ്ങൽ എന്നിവയെ കുറിച്ചുള്ള ആലോചനകൾ നടത്തും, ബന്ധു ജന സമാഗമം, പൂർവ്വികരെ സ്മരിക്കൽ എന്നിവയും പ്രതീക്ഷിക്കുക.

നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽശുക്രൻ ബുധൻ എന്നിവ നില്ക്കുന്നു. മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തില് പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കുക. പുതിയ ലോങ്ങ് ടേം പദ്ധതികൾ, പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള അവസരങ്ങൾ, മുതിര്ന്ന സഹോദരങ്ങളിൽ നിന്ന് ലഭിക്കുന്ന സന്ദേശം, പുതിയ അനേകം അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിൽ ശുക്രൻ, ബുധൻ എന്നിവ നില്ക്കുന്നു. പുതിയ നീക്കങ്ങൾ നടക്കും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകൾ, ജോലി സ്ഥലത്തെ നവീകരണം, അധികാരികളുടെ ഉപദേശം, സൗന്ദര്യം, കല എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവര്ക്കുള്ള പ്രാധാന്യം, ജീവിത ശൈലിയിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാര് എന്ന മൂന്നാം ഭാവത്തിൽ ഈ ആഴ്ച പൂര്ണ ചന്ദ്രൻ എത്തും. അയല്ക്കാർ കമ്യൂണിറ്റികൾ എന്നിവയിൽ കൂടുതൽ നീക്കങ്ങൾ നടക്കും. സഹോദരങ്ങളോടുള്ള കൂടുതൽ സംവാദം, ചെറു കോഴ്‌സുകൾ, യാത്രകൾ എന്നിവയ്ക്കുള്ള അവസരങ്ങൾ, കൂടുതൽ ആശയ വിനിമയം വേണ്ട ജോലികൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധനം, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്ന രണ്ടാം ഭാവത്തില് ഈ ആഴ്ച പൂര്ണ ചന്ദ്രൻ ഉദിക്കും. ധന സംബന്ധമായ പ്ലാനുകളെ കുറിച്ച് കൂടുതൽ ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. അധിക ചെലവ്, ധനസഹായം ലഭിക്കാനുള്ള അവസരം ഇവയെ കുറിച്ചുള്ള വൈകാരികമായ തീരുമാനങ്ങൾ, നിങ്ങളുടെ മൂല്യത്തെ മറ്റുള്ളവർ ചോദ്യം ചെയ്യുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.

നിങ്ങളുടെ ഒന്പതാം ഭാവത്തിൽ ബുധൻ, ശുക്രൻ എന്നിവ എത്തുന്നതാണ് ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നീ വിഷയങ്ങളില് ആത്മീയതയെ കുറിച്ചുള്ള കൂടുതൽ ആലോചനകൾ, വിദേശത്തു നിന്നുള്ള സന്ദേശം ലഭിക്കൽ, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ഉപരിപഠനം, പഠിപ്പിക്കൽ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവത്തില് ഈ ആഴ്ച പൂര്ണ ചന്ദ്രൻ എത്തും. വ്യക്തി ജീവിതത്തിലെ പുതിയ തുടക്കങ്ങൾ, ബന്ധങ്ങളിൽ ഉണ്ടാകുന്ന ഏറ്റക്കുറചിലുകൾ, ആരോഗ്യം സൗന്ദര്യം എന്നിവയെ കുറിചുള്ള ശ്രദ്ധ, വൈകാരികമായ നിലപാടുകൾ എന്നിവയും പ്രതീക്ഷിക്കുക.

ശുക്രനും ബുധനും നിങ്ങളുടെ എട്ടാം ഭാവത്തിൽ നില്ക്കുന്നു. സെക്‌സ്, തകര്ച്ചകൾ, പാര്ട്ണര്ഷിപ്പുകൾ, ആയുര്‌ദൈുര്ഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ ധനം എന്നിവയിൽ കൂടുതൽ തീരുമാനങ്ങൾ എടുക്കും. പുതിയ ബിസിനസ് പ്രോജക്ടിനെക്കുറിച്ചുള്ള ആലോചന ഉണ്ടാകാം. ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ചെയ്യാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ വാസം, നഷ്ടങ്ങള്, പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തില് ഈ ആഴ്ച പൂര്ണ ചന്ദ്രൻ എത്തും. മാനസിക ഭാരങ്ങളെ ഡീൽ ചെയ്യാനുള്ള നടപടികൾ ഉണ്ടാകും, കൂടുതൽ പ്രാര്ത്ഥന, ധ്യാന, ചാരിറ്റി എന്നിവയെ കുറിച്ചുള്ള താല്പര്യം പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം കൂടുതൽ റിസേര്ച്. ജോലികൾ എന്നിവയും പ്രതീക്ഷിക്കുക

വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്ന എഴാം ഭാവത്തിൽ ബുധനും, ശുക്രനും നില്ക്കുന്നു. പങ്കാളിയുമായുള്ള ബന്ധത്തിൽ കൂടുതൽ നീക്കങ്ങൾ നടക്കും. പുതിയ എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്നിവയിൽ പുതിയ സാധ്യതകൾപ്രതീക്ഷിക്കുക. പുതിയ എഗ്രീമെന്റുകൾ ഉണ്ടാകാം, വിവാഹബന്ധം ശക്തിപ്പെടുത്താനുള്ള അവസരങ്ങൾ, പുരോഗമനപരമായ ബിസിനസ് ബന്ധങ്ങൾ എന്നിവ ധപ്രതീക്ഷിക്കുക.

[email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP