1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
13
Wednesday

സാമ്പത്തിക മാന്ദ്യവും, ജോലി നഷ്ടപ്പെടലും നിങ്ങളുടെ ദശാകാലവും: ജൂലൈ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

June 26, 2017 | 04:48 PM | Permalinkജയശ്രീ

മ്മുടെ അസ്ട്രോളജി ചാർട്ടിനു 12 ഭാഗങ്ങൾ ഉണ്ട്. അവയിൽ2,6,7,10എന്നീ ഭാവങ്ങൾ ആണ് ജോലിയെ സൂചിപ്പിക്കുന്നത്.അതുകൊണ്ട് വിജയകരമായ ഒരു കരിയർ ഉള്ള വ്യക്തിക്ക് ഈ ഭാവങ്ങൾ തമ്മിൽ പരസ്പരം ബന്ധം ഉണ്ടാകണം എന്നാണ്.1, 2,6,7,10 എന്നീ ഭാവങ്ങൾ , അവ ഭരിക്കുന്ന ഗ്രഹങ്ങൾ വഴി, ഈ ഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്ന നക്ഷത്രങ്ങൾ വഴി പരസ്പരം എത്ര നല്ല ബന്ധം ഉണ്ടോ അത്രയും വിജയകരമായ ഒരു കരിയർ ട്രാക്ക് തന്നെ കാണണം എന്നാണു. പത്താം ഭാവത്തിൽ നിന്ന് പത്തു ഭാവങ്ങൾ എണ്ണി നോക്കുമ്പോൾ നാം ഏഴാം ഭാവത്തിൽ എത്തും അതുകൊണ്ട് ഏഴാം ഭാവത്തെ പത്താം ഭാവത്തിന്റെ പ്രതിഫലന ഭാവമായി കാണുന്നു. ഈസങ്കല്പത്തെഭവത് ഭാവം എന്നാണു അസ്ട്രോലോജിയിൽ വിളിക്കുക.

സാമ്പത്തിക മാന്ദ്യത്തിൽ ജോലി നഷടപ്പെട്ടവർ അടുത്ത ജോലി എന്ന് ലഭിക്കും എന്ന് ചോദിച്ചു മെയിൽ അയക്കാറുണ്ട്. അങ്ങനെ ഉള്ളവർക്ക് വേണ്ടി ചില സൂചനകൾ , അവർക്ക് അടുത്ത ജോലി ലഭിക്കുന്നതിനെ കുറിച്ച് അസ്ട്രോലോജി വഴി എന്ത് മനസിലാക്കാം എന്നെഴുതുന്നു.

ഏറ്റവും പ്രാധാനമായി നിങ്ങൾ നോക്കേണ്ടത് നിങ്ങളുടെ ദശാകാലമാണ്. ജോലി നഷ്ടപ്പെട്ട ദശാകാലം തന്നെ ആണോ ഇപ്പോൾ എന്ന് നോക്കുക. ഏതു വിഷയം ആണെങ്കിലും സമയം സൂചിപ്പിക്കാൻ നാം ആദ്യം നോക്കുക ദശാ കാലമാണ്. ഉദാഹരണം, നിങ്ങളുടെ ദശാകാലം ബുധ ദശ ആണെന്നുംബുധനിൽ ശുക്രന്റെ അപഹാരമാണ് ഇപ്പോൾ കരുതുക. ബുധൻ ആണ് ദശാ നാഥൻ, ശുക്രൻ ആണ് അപഹാരം സൂചിപ്പിക്കുന്ന ഗ്രഹം  ബുധനും, ശുക്രനും  ഏതു ഭാവത്തിൽ നിൽക്കുന്നു എന്ന് നോക്കുക.ഓരോ ഭാവങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു എന്ന് താഴെ കൊടുത്തിരിക്കുന്നു. 

 1. നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, 
 1. ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം 
 1. ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്,  ടെക്നോളജി, ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാർ
 1. മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  
 1. ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് 
 1. ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾ 
 1. വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ 
 1. സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, 
 1. ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം,  ഭാഗ്യം, നിയമം, തീര്ത്ഥാടനം 
 1. ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം,  എംപ്ലോയർ ,സമൂഹതിലെ വില ഉല്ക്കര്ഷേച്ഛ 
 1. മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീംജോലികള്, ഗ്രൂപ്പുകള് 
 1. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത 

ബുധനും,  ശുക്രനും,  സ്ലോ ഡൗൺ, നീചംഎന്നാ അവസ്ഥയിൽ ആണോ എന്ന് നോക്കുക.  അവ ഈ രണ്ടു അവസ്ഥകളിലും ആണെങ്കിൽ നിങ്ങളുടെ നില ഭദ്രമാക്കാൻ അല്പം കഠിന ശ്രമം ആവശ്യമാകും എന്നാ സൂചനയാണ്. ഇവ രണ്ടും സൂര്യനൊപ്പം ആണ് എങ്കിൽ ഇവയിൽ നിന്ന് സൂര്യൻ പത്തു ഡിഗ്രി എങ്കിലും അകലെ നിൽക്കുന്നതാണ് നല്ല അവസ്ഥയെ സൂചിപ്പിക്കുന്നത്. സൂര്യനോട് കൂടുതൽ അടുക്കും തോറും ഇവയുടെ ഗുണങ്ങൾ മങ്ങി ക്കൊണ്ടേയിരിക്കും. ബുധൻ നിൽക്കുന്ന ഭാവം ഒന്നായി കണക്ക് കൂട്ടുക. ഇനി ബുധനിൽ നിന്ന് ശുക്രനിലേക്ക് എത്ര ഭാവങ്ങൾ ഉണ്ട് എന്ന് എണ്ണുക. എണ്ണുമ്പോൾ ബുധൻ നിൽക്കുന്ന ഭാവം ഒന്നാം ഭാവം ആയി വേണം എണ്ണാൻ. അപ്പോൾ ബുധനിൽ നിന്ന്, 1, 2,6,7,10 എന്നാ ഭാവങ്ങളിൽ ആണ് നിൽക്കുന്നത് എങ്കിൽ ബുധനിൽ ശുക്രന്റെ അപഹാരം നടക്കുന്ന കാല ഘട്ടം, നിങ്ങളുടെ ജോലിയിൽ പല മാറ്റങ്ങൾ നടക്കാവുന്ന സമയമാണെന്ന് മനസിലാക്കുക. 

1-2 എന്നാആക്സിസിൽ(axis) ആണെങ്കിൽരണ്ടാം ഭാവത്തെ വിഷയങ്ങളിൽ ഒരു പുരോഗമനം ഉണ്ടാകാൻ ഉള്ള സാഹചര്യങ്ങൾ നിങ്ങളെ തേടി എത്തും എന്നാണ് സൂചന. ജോലി ലഭിക്കുമോ ഇല്ലയോ എന്നോ അല്ലെങ്കിൽ ഭാവിയിലെ ഏതെങ്കിലും വസ്തുതകൾക്കുള്ള എന്നാ യെസ്/നോ എന്നുള്ള ഒരു ഉത്തരവും നൽകാൻ ജ്യോല്സ്യത്തിനു കഴിയില്ല. ഈ കാലഘട്ടം നിങ്ങളുടെ ധന സമ്പാദനത്തിന് അനുകൂലമോ പ്രതികൂലമോ ആയ സാഹചര്യങ്ങൾഉണ്ടാകാം എന്നാ സൂചന മാത്രം നൽകാനേ ഈ ശാഖക്ക് കഴിയൂ. അതുകൊണ്ട് വളരെ റിയലിസ്റ്റിക്ക് ആയ സമീപനം ഉണ്ടാവണം. അപ്പോൾ1-2 എന്നാ ആക്സിസിൽ നിങ്ങളുടെ ദശാകാലം സൂചിപ്പിക്കുന്ന ഗ്രഹങ്ങൾ നിന്നാൽ, നിങ്ങളുടെ മൂല്യ വർധനയെ സ്വാധീനിക്കുന്ന സാഹചര്യങ്ങൾ എത്തുമെന്നും, നിങ്ങൾ അതിനു വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ നടത്തണം എന്നും മനസിലാക്കാം. ഒരു സർട്ടിഫിക്കേഷൻ എടുക്കാനോ, നേരത്തെ പരാജയപ്പെട്ട പരീക്ഷക എഴുതാനോ, പുതിയ ഒരു ഇന്റർവ്യൂവിനു പോകാനോ ഉള്ള അവസരം ഉണ്ടാകും എന്നാ സൂചനകൾ ലഭിക്കുന്നു., ബാക്കി എല്ലാം നിങ്ങളുടെയുംഅദ്ദേഹത്തിന്റെയും കൈകളിലാണ്. 

ഇനി1-6 എന്നാആക്സിസിൽ ആണെങ്കിൽ, ആറാം ഭാവം സൂചിപ്പിക്കുന്ന കാര്യങ്ങൾക്കാകും പ്രാധാന്യം. സഹ പ്രവർത്തകരുമായുള്ള ബന്ധം ഒരു പ്രധാന വിഷയമായിരിക്കും. ഈ ഭാവം നമുക്ക് ഒപ്പമുള്ള സഹ പ്രവർത്തകരോ, നമ്മെക്കാൾ താഴ്ന്ന റാങ്കിൽ ജോലി ചെയ്യുന്നവരെയോ സൂചിപ്പിക്കുന്നു. ഇവരോടുള്ള കൂടുതൽ ചർച്ചകൾ, എന്നിവ പ്രധാനമാകും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ഏറ്റവും കുറഞ്ഞത് നിങ്ങൾ നിങ്ങളുടെ റെസ്യൂമെ ഒന്ന് കൂടി മെച്ചപ്പെടുത്താനുള്ള ധാരാളം സാഹചര്യങ്ങൾ ഉണ്ടാകും. പുതിയ ജോലിക്കുള്ള അനേക സാഹചര്യങ്ങളും ഈ അവസരം നിങ്ങളെ തേടി എത്താം എന്നാണ് സൂചന. 

ഇനി1-7 എന്നാ ആക്സിസിൽ ആണ് ഇവ എങ്കിൽ, ജോലി മെച്ചപ്പെടുത്താനുള്ള സമയമായി ഈ ദശാ കാലത്തെ കണക്കാക്കുക. ഏഴാം ഭാവം എഗ്രീമെന്റുകളെ ആണ് സൂചിപ്പിക്കുക. ഈ എഗ്രീമ്ന്റുകൾ നിങ്ങളുടെ വ്യക്തി ജീവിതം , ഔദ്യോഗിക ജീവിതം എന്നിവയെ ചുറ്റിപ്പറ്റി ആയിരിക്കും. പുതിയ എഗ്രീമ്ന്റുകൾ നിങ്ങളെ തേടി എന്തായാലും വരുന്നതായിരിക്കും. എങ്കിലും അവ നിങ്ങളെ സ്വീകരിക്കാൻ തക്ക വണ്ണം നിങ്ങൾ യോഗ്യനാണ് എന്ന് ഉറപ്പു വരുത്തുക. 

1-10 എന്നാ ആക്സിസ് ആണ് ഇവയിൽ പ്രധാനം. ഇതൊരു ശക്തമായ സൂചനയാണ്. കാരണം പത്താം ഭാവം തന്നെ ജോലിയെ സൂചിപ്പിക്കുന്ന ഭാവമാണ്. ഈ ആക്സിസിൽ ആണ് നിങ്ങളുടെ ഗ്രഹങ്ങൾ എന്നാൽ ജോലിയിൽ മാറ്റങ്ങൾ വരുന്ന സമയമാണ് എന്നാണ് അർഥം. ഇവ പല തരത്തിലാകാം എന്ന് ഞാൻ പ്രത്യേകിച്ച് പറയേണ്ടല്ലോ. 

2, 10 എന്നീ ഭാവത്തിൽ ദശാ സൂചിപ്പിക്കുന്ന ഗ്രഹങ്ങൾ നിന്നാൽ നിങ്ങളുടെ ജോലി ഏതു മേഖലയിൽ ആണോ, അതിനോടസംബന്ധിച്ച സ്കില്ല്സ് വർദ്ധിപ്പിക്കേണ്ട സാഹര്യങ്ങളും എത്തും എന്നാണു. അതായത്, ഒരു പ്രോമോഷനുള്ള സാധ്യത എത്തുന്നു, നിങ്ങൾക്ക് അതിനുള്ള യോഗ്യത ഉണ്ടോ എന്ന് അധികാരികൾ പരിശോധിക്കുന്നു, ഉണ്ടെങ്കിൽ മറ്റുള്ളവരെ മാറി കടന്നു നിങ്ങൾക്ക് ആ പദവി ലഭിക്കുന്നു ..യോഗ്യതകൾ നിങ്ങൾ നേടിയില്ല എങ്കിൽ ഈ അവസ്ഥയിൽ നിന്ന് നിങ്ങൾ ഒരു പാഠം പഠിക്കുന്നു.That’s it 

ചില സമയത്ത് നാം നല്ല ജോലിക്ക് വേണ്ടി അല്പകാലം കാത്തിരിക്കേണ്ടി വന്നു എന്നുവരാം. ചില ദശാ കാലങ്ങൾ വളരെ അധികമാണ്. ചിലർക്ക് ജോലിക്ക് വേണ്ടി ഉള്ള കാത്തിരിപ്പും അങ്ങനെ തന്നെ ആയിരിക്കും. യോഗ്യതകൾ കൂടിപ്പോയാലും പ്രശ്നം. 

1, 2,6,7,10 എന്നാ ആക്സിസിൽ ദശ സൂചിപ്പിക്കുന്ന ഗ്രഹങ്ങൾ എത്തുമ്പോൾ ജോലി സംബന്ധമായ വിഷയങ്ങൾക്ക് പ്രാമുഖ്യം ഉണ്ടാകും എന്ന് മനസിലായല്ലോ. ഇവയിൽ ജോലി ലഭിക്കും എന്നോ  അല്ലെങ്കിൽ നഷ്ടപ്പെടും എന്നോ കർശനമായി പറയാൻ കഴിയില്ല. ഇവ രണ്ടും സംഭവിക്കാനും സംഭാവിക്കതിരിക്കാനും സാധ്യത ഉണ്ടാകാം. അപ്പോൾ നിങ്ങളുടെ ഇപ്പോഴത്തെ ദശാ കാലം എന്ത്, അടുത്ത ദശാ കാലം ജോലി എന്നാ മേഖലയിൽ മാറ്റങ്ങൾ എത്താവുന്ന സമയമാണോ എന്ന് മനസിലാക്കുക. ഇങ്ങനെ പല രീതിയിൽ ജോലിയെ കുറിച്ച് മനസിലാക്കാൻ കഴിയും. ഒരുസാമ്പത്തിക മാന്ദ്യ സമയത്ത്എനിക്കും ജോലി നഷ്ടപ്പെട്ടു., എനിക്ക് മാത്രമല്ല എന്റെ ജോലി സ്ഥലത്ത് പലരെയും CEO പറഞ്ഞു വിടുകയുണ്ടായി. പക്ഷെ പലരെയും പിരിച്ചു വിട്ട CEO യെസാമ്പത്തിക ഗൂഢാലോചന കുറ്റം ചുമത്തി കമ്പനിയുടെ ഡയറക്ക്ടർ ബോർഡ് “ തെറിപ്പിച്ചു“ കളഞ്ഞതായി രണ്ടു വര്ഷം മുൻപാണ് ഞാൻ അറിഞ്ഞത്. ബീഹാറിന് ഏകദേശം അടുത്ത ഒരു “പ്രമുഖ“ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് റാങ്കോടെ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഡയറക്ക്ടർ ബോർഡിന് മുൻപിൽ നിന്ന് പൊട്ടിക്കരഞ്ഞു എന്നും ശ്രുതി ഉണ്ട്.. പക്ഷെഅന്ന് ജോലി നഷ്ടപ്പെട്ടവർ ആരും തന്നെ മോശമായ അവസ്ഥയിലേക്ക് പോയതേയില്ല. അതൊരു താൽക്കാലിക അവസ്ഥയായി ഞങ്ങളെല്ലാം കണ്ടു. പക്ഷെ ആ അവസ്ഥ മറികടക്കാൻ അല്പം പ്രയാസമായിരുന്നു എന്ന് മാത്രം. ആന്നു ജോലി നഷ്ടപ്പെട്ട ഒരാൾ സ്വന്തം കമ്പനി തുടങ്ങി. അദ്ധേഹത്തിന്റെ വിവാഹ൦ ജോലി നഷ്ടപ്പെടുന്നതിനു മൂന്നാഴ്ച മുൻപായിരുന്നു. പിന്നെ ബാക്കി ഉള്ളവർ പല MNC കളിൽ നല്ല നിലയിൽ ജോലി ചെയ്യുന്നു.  ആ“പ്രമുഖ” CEO വേറെ രാജ്യത്തേക്ക് കുടിയേറി. പിന്നെ ഞാൻ ..... അതിപ്പോൾ ആരോടും പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. 

ജൂൺ അവസാന വാരം 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

 മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിലുള്ള പ്രാധാന്യം തുടർന്നു കൊണ്ടേയിരിക്കുന്നു. ഈ അവസ്ഥ അല്പകാലം തുടരുന്നതാണ്. സൂര്യൻ, ബുധൻ, ചൊവ്വ എന്നിവ ഈ ഭാവത്തിൽ സന്തോഷകരമായ അവസ്ഥയിൽ അല്ല. മാതാ പിതാക്കൾ, ബന്ധുക്കൾ എന്നിവരോടുള്ള സീരിയസ് ചർച്ചകൾക്കുള്ള സാധ്യതകൾ തുടരുന്നു. അവരോടുള്ളഅധിക സംസാരത്തിൽ  നിന്ന് അൽപ കാലത്തേക്ക് പിൻവാങ്ങുന്നതാണ് നല്ലത്. ഈ ഭാവം വൈകാരികത, സന്തോഷം, സമാധാനം എന്നിവയെ കൂടി സൂചിപ്പിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ മേൽപ്പറഞ്ഞ മൂന്നു കാര്യങ്ങളെയും പല രീതിയിൽ സ്വാധീനിക്കാം. അവഏതു രീതിയിൽ വേണം എന്നത് നിങ്ങൾക്ക് തന്നെ തീരുമാനിക്കാവുന്നതാണ്. വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധു ജന സമാഗമം. പഠന സംബന്ധമായ വിഷയങ്ങളെ കുറിച്ചുള്ള ആലോചന, റിയൽ എസ്റ്റേറ്റ് ഡീലുകൾ, റീ പെയറിങ് എന്നിവയെ കുറിച്ചുള്ള ആലോചനയും ഉണ്ടാകും. 

ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തില് ശുക്രൻ തുടരുന്നു. അധിക ചെലവിനുള്ള വിവിധ സാധ്യതകൾ, വിലയേറിയ വസ്തുക്കൾ വാങ്ങാനുള്ള നിരവധി സാഹചര്യങ്ങൾ, പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ ചോദ്യം ചെയ്യുന്ന അവസ്ഥ എന്നിവാ പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം,  എലെക്ട്രോനിക്സ്, ടെക്നോളജി, ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്ന   മൂന്നാം ഭാവത്തിലെ വിഷയങ്ങളിൽ  ഇപ്പോഴുള്ള അവസ്ഥകൾ തുടരുന്നു. സൂര്യൻ, ബുധൻ ചൊവ്വ എന്നിവ ഈ ഭാവത്തിലൂടെ നീങ്ങുന്നു. സഹോദരങ്ങലുമായുള്ള കൂടുതൽ ആശയ വിനിമയങ്ങൾ ഉണ്ടാകും. സഹോദരങ്ങൾ അയൽക്കാർ എന്നിവരെ സഹായിക്കാനുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരങ്ങളും ഉണ്ടാകാം. ആശയ വിനിമയ ശേഷി കൊണ്ടുള്ള ജോലികൾധാരാളംപ്രതീക്ഷിക്കുക. ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ടെക്നോളജി, മീഡിയ എന്നിവയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ, യുക്തിഉപയോഗിച്ച് ചെയ്യേണ്ട നിരവധി ജോലികൾ, ചെറു യാത്രകൾ, എന്നിവ പ്രതീക്ഷിക്കുക. ഒരു ഭാവത്തിൽ രണ്ടിൽ കൂടുതൽ ഗ്രഹങ്ങൾ എത്തിയാൽ സങ്കീർണമായ അവസ്ഥകളെ ആണ് സൂചിപ്പിക്കുക.

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര ,  ആരോഗ്യം,  ഊര്ജ്ജസ്വലത, എന്നാ  ഒന്നാം ഭാവത്തിൽ ശുക്രൻ അൽപ നാൾ കൂടി ഉണ്ടാകും. പുതിയ ആലോചനകൾ, വ്യക്തി ജീവിതത്തെ കുറിച്ചുള്ള പുതിയ പദ്ധതികൾ, ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, പുതിയ ബന്ധങ്ങൾ, പുതിയഅവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പക്ഷെ ഇവയിൽ എല്ലാം തന്നെ സാവധാനം നീങ്ങേണ്ട അവസ്ഥയും ഉണ്ടാകും.

ജമിനി (മെയ് 21 - ജൂൺ 20)
 ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം  ഭാവത്തിൽ മൂന്ന് ഗ്രഹങ്ങൾ തുടരുന്നു. സാമ്പത്തിക സ്ഥിതി, നിങ്ങളുടെ മൂല്യ വർധന എന്നിവയാണ് ഈ അവസരം കൂടുതൽ ശ്രധിക്കപെടുക. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം. വിലയേറിയ വസ്തുക്കൾ വാങ്ങാനുള്ള അനവധി അവസരങ്ങൾ , പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരങ്ങൾ, നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചന. അവ വർധിപ്പിക്കാനുള്ള പ്ലാനുകൾ, പുതിയ പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ എന്നിവ ഉണ്ടാകാം. 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു.  ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, മാനസിക സമ്മർദ്ദങ്ങളെ കുറിച്ചുള്ള കണക്കെടുപ്പ്,പ്രാർത്ഥന, ധ്യാനം, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ചുള്ള ആലോചന, ശരീരിരിക അസ്വസ്ഥതകൾ എന്നിവയും ഉണ്ടാകാം. 

കാൻസർ (ജൂൺ 21 - ജൂലൈ 22)

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര ,  ആരോഗ്യം,  ഊര്ജ്ജസ്വലത, എന്നാ   ഒന്നാം ഭാവത്തിലൂടെ മൂന്നു ഗ്രഹങ്ങൾ നീങ്ങുന്നു. നിങ്ങളുടെ വ്യക്തി ജീവിതമാണ് ഈ അവസരം ഏറ്റവും പ്രധാനം. പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾഎന്നിവ പ്രതീക്ഷിക്കുക. ആരോഗ്യകാര്യത്തിലും കൂടുതൽ ശ്രദ്ധ ഉണ്ടാകും.ഈ മൂന്നു ഗ്രഹങ്ങളും നിങ്ങളുടെ ഏഴാം ഭാവത്തെ ദൃഷ്ടി ചെയ്യുന്നു. വിവാഹം,  പങ്കാളി ,  നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ മേഖലയിലും നീക്കങ്ങൾ ഉണ്ടാകാം. പുതിയ എഗ്രീമെന്റുകൾ , കൊന്റ്രാക്ക്ടുകൾ ജോബ്‌ ഓഫറുകൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക നിലവിൽ ഉള്ള ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ വളരെ നിർണായകമാകും. 

മോഹങ്ങള്,  പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു. പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കാനുള്ള നിരവധി സാഹചര്യങ്ങൾ ഉണ്ടാകാം. പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം. ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രോഉപക് എന്നിവയിൽ ചേർന്ന് പ്രവർത്തിക്കേണ്ട സാഹചര്യങ്ങൾ,നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പുതിയ നിബന്ധനകൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ:ജൂലായ്‌ 23-ഓഗസ്റ്റ് 22 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം  ഭാവത്തിലൂടെ മൂന്നു ഗ്രഹങ്ങൾ നീങ്ങുന്നു. ഈ ഭാവം മാനസിക സമ്മർദ്ദങ്ങളുടെതാണ്. അതിനാൽ ഈ സമയം പല വിധത്തിലുള്ളപ്രശ്നപരിഹാരം നടത്തേണ്ടതായി വരാം. ശരീരിരിക അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകാം. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, നിങ്ങളുടെ പരാജയങ്ങളെ ഇല്ലാതാക്കാനുള്ള ആഗ്രഹം, ഭൂതകാലത്തെ കുറിച്ചുള്ള ആലോചനകൾ, ഭാവിയെ കുറിച്ചുള്ള പ്ലാനുകൾ, ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച് എന്നിവയും പ്രതീക്ഷിക്കുക. കൂടുതൽ പ്രാർത്ഥന, ധ്യാനം., ചാരിട്ടി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവയും ഉണ്ടാകാം.

ജോലി, സമൂഹത്തിലെ വില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ , സമൂഹതിലെ വില ഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയെ കുറിച്ച് നിങ്ങളുടെ അധികാരികൾക്കുള്ള വേറിട്ട കാഴ്ചപ്പാടുകൾ, ക്രിയേറ്റീവ്ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കുന്ന അവസ്ഥ,കല, സൗന്ദര്യം എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവത്തിൽ മൂന്നു ഗ്രഹങ്ങൾ നിൽക്കുന്നു . ഈ ഭാവം നിങ്ങളുടെ ലോങ്ങ്‌ ടേം പദ്ധതികളുടെതാണ്. നിങ്ങളുടെ ഭാവി പരിപാടികളെ കുറിച്ചുള്ള വിശകലനം നടത്തേണ്ട അവസരമാണ്. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ പ്രവേശിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക പുതിയ ലോങ്ങ്‌ ടേം പദ്ധതികളുടെ രൂപീകരണം സംഭവിക്കാം. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളെ സംശയത്തോടെ വീക്ഷിക്കുന്ന അവസരവും ഉണ്ടാകാം. 

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്ന പഠനം, എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം,  തീര്ത്ഥാടനം എന്നാ ഒന്പതാം  ഭാവത്തിലൂടെ ശുക്രൻ നീങ്ങിക്കൊണ്ടിരിക്കുന്നു. ദൂര യാത്രകൾക്കുള്ള അവസരങ്ങൾ ഈ മാസം മുഴുവൻ ഉണ്ടാകാം. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം. എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, വിദേശത്ത നിന്നുള്ള വ്യക്തികളുമായി ഉള്ള അടുപ്പം എന്നിവയും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം,  എംപ്ലോയർ , സമൂഹതിലെ വില, ഉല്ക്കര്ഷേച്ഛ എന്ന പത്താം ഭാവത്തിലൂടെ സൂര്യൻ, ചൊവ്വ, ബുധൻ എന്നിവ സഞ്ചരിക്കുന്നു. ജോലി സ്ഥലo, ജോലി എന്നിവയെ കുറിച്ച് ഈ അവസരം ആശങ്കകൾ ഉണ്ടാവുക സ്വാഭാവികമാണ്.പുതിയ ജോലിയെ കുറിച്ചുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള പ്ലാനുകൾ, ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകൾ, ജോലിയിൽ കൂടുതൽ അധ്വാനം വേണ്ട അവസ്ഥ,അധികാരികലോടുള്ള സീരിയസ് ചർച്ചകൾ,അല്പം സങ്കീർണത നിറഞ്ഞ ഔദ്യോഗിക ജീവിതം എന്നിവ പ്രതീക്ഷിക്കുക. 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്,  ടാക്സ് ,  ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു. ലോണുകൾ ലഭിക്കാനോ നൽകാനോ ഉള്ള അവസരങ്ങൾ എത്താം. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്കെടുപ്പുകളും ഉണ്ടാകും. ജോയിന്റ് സ്വത്തുക്കൾ , നിക്ഷേപ്നഗൽ എന്നിവയിൽ പുതിയ തീരുമാനങ്ങൾ എടുക്കാനുള്ള അവസരമാണ്. ടാക്സ്, ഇന്ഷുറന്സ് എന്നിവയിലും തിരുത്തലുകൾ ഉണ്ടാകും . ഈ ഭാവം മാനസിക ഭാരങ്ങളുടെതുമാണ്.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം  ഭാവത്തിലൂടെസൂര്യൻ, ബുധൻ, ചൊവ്വ എന്നിവ നീങ്ങുന്നു. ദൂര യാത്രകൾക്കുള്ള സാഹചര്യങ്ങൾ, വിദേശത് നിന്നുള്ള വ്യക്തികളോടുള്ള അടുപ്പം, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, തീർത്ഥാടനം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള സാഹചര്യം എന്നിവയും ഉണ്ടാകാം.

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തില് ശുക്രൻ നിൽക്കുന്നു. നിലവിൽ ഉള്ള ബന്ധ്നഗളിൽ പുതിയ നിബന്ധനകൾ ആവശ്യമായി വരാം. പുതിയബന്ധത്തെ കുറിച്ചുള്ള ആലോചനകൾ, പുതിയ പ്രേമബന്ധം, വിവാഹത്തിലേക്ക് എത്തിച്ചേരാവുന്ന തരം ബന്ധങ്ങളുടെ തുടക്കം, നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഉള്ള ശ്രമം, പുതിയ എഗ്രീമ്ന്റുകൾ, പുതിയജോലിക്ക് വേണ്ടി ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.   

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

 സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം  ഭാവത്തിൽ സൂര്യൻ, ബുധൻ, ചൊവ്വ എന്നിവ തുടരുന്നു. ഈ ഭാവം മാനസിക ഭാരങ്ങളുടെതാണ്. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടത്തും. ബിസിനസ്/ജീവിത പങ്കാളിയുമായുള്ള ചർച്ചകളിൽ ക്ഷമ ആവശ്യമാകും. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള ആഗ്രഹം. നിക്ഷേപങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, ടാക്സ്, ഇന്ഷുറന്സ് എന്നിവയിൽ തിരുത്തലുകൾ വേണ്ട അവസരങ്ങളും പ്രതീക്ഷിക്കുക. 

 ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ,  ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു. ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കാം. ആരോഗ്യം മെച്ചപ്പെടുത്താനുള്ള സൂചനകളും ലഭിച്ചേക്കാം. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ബാധ്യതകളെ കുറിച്ചുള്ള ആലോചനകൾ എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

 വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ  ഏഴാം ഭാവത്തിന്റെ പ്രാധാന്യം ഈ ആഴ്ചയും തുടരും. സൂര്യൻ, ചൊവ്വ, ബുധൻഎന്നിവ ഈ ഭാവത്തിൽ തുടരുന്നു. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നു . പുതിയ ബന്ധത്തെ കുറിച്ചുള്ള ആലോചനകൾ,  ബിസിനസ്/ജീവിത പങ്കാളിയോടുള്ള ശക്തി പ്രകടനം, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കാനുള്ള ശ്രമങ്ങൾ, പുതിയ എഗ്രീമെന്റുകൾ എന്നിവ പ്രതീക്ഷിക്കുക. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില്  ശുക്രൻ നിൽക്കുന്നു. ക്രിയേറ്റീവ് ജോലികളെ കുറിച്ചുള്ള താല്പര്യം ഉണ്ടാകാം. സ്വന്തം സംരംഭങ്ങൾ തുടങ്ങുന്നതിനോ വിപുലീകരിക്കുന്നതിനോ ഉള്ള ശ്രമങ്ങൾ,കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം, കൂടുതൽ നെറ്റ് വർക്കിങ് അവസരങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള സാഹചര്യം എന്നിവയും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

 ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ,  ശത്രുക്കൾ, വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിലെ  പ്രാധാന്യം തുടർന്നു കൊണ്ടേയിരിക്കുന്നു. ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ, പുതിയ ജോലിയെ കുറിച്ചുള്ള ചിന്തകൾ, സഹ പ്രവര്തകരോടുള്ള ചർച്ചകൾ, കൂടുതൽ ചെറു പ്രോജക്ക്ട്ടുകളിൽ ശ്രദ്ധിക്കേണ്ട അവസ്ഥകൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പുതിയ ഡയറ്റ് , ആരോഗ്യ ക്രമം എന്നിവ പരീക്ഷിക്കാനുള്ള ശ്രമങ്ങൾ എന്നിവയും ഉണ്ടാകാം. 

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിലൂടെ ശുക്രൻ സഞ്ചരിക്കുന്നു. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധു ജന സമാഗമം, വീടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താനുള്ള ചർച്ചകൾ, കുടുംബ യോഗങ്ങൾ, വീട് മോടി പിടിപ്പിക്കൽ എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തിൽ മൂന്നു ഗ്രഹങ്ങൾ തുടരുന്നു. സൂര്യൻ, ചൊവ്വ, ബുധൻ എന്നിവ ഈ ഭാവത്തിലെ വിഷയങ്ങൾ കൂടുതൽ പ്രാധാന്യം ഉണ്ട് എന്നാ സൂചനകൾ നൽകുന്നു. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. പ്രേമ  ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് ചെയ്യേണ്ട ധാരാളം ജോലികൾ, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമo എന്നിവ പ്രതീക്ഷിക്കുക. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്,  ടെക്നോളജി, ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ   മൂന്നാം ഭാവത്തില്   ശുക്രൻ നിൽക്കുന്നു. സഹോദരങ്ങലുമായുള്ള കൂടുതൽ ആശയ വിനിമയങ്ങൾ ഉണ്ടാകും. സഹോദരങ്ങൾ അയൽക്കാർ എന്നിവരെ സഹായിക്കാനുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരങ്ങളും ഉണ്ടാകാം. ആശയ വിനിമയ ശേഷി കൊണ്ടുള്ള ജോലികൾധാരാളംപ്രതീക്ഷിക്കുക. ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ടെക്നോളജി, മീഡിയ എന്നിവയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ ,ചെറു യാത്രകൾ എന്നിവ പ്രതീക്ഷിക്കുക.

 jayashreeforecast@gmail.com

ജയശ്രീ    
ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ റിസേര്‍ച് അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന ജയശ്രീ കഴിഞ്ഞ 8 വര്ഷ്മായി വെസ്റ്റേണ്‍, വേദിക് ജ്യോതിഷത്തില്‍ പ്രക്ടിസ് ചെയ്യുന്നു. 11 വര്‍ഷം തിയോളജി പഠനം കഴിഞ്ഞ ജയശ്രീ തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. പ്രശ്‌ന/ഹൊററി ജ്യോത്സ്യത്തില്‍ കൂടുതല്‍ താല്പര്യം.
www.astrogospel.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സ്‌കൂളിലെ കൊച്ചുമിടുക്കൻ ശാസ്ത്രമേളയിലെ താരം; ശാസ്ത്രീയമായി പഠിച്ചില്ലെങ്കിലും മൊബൈൽ ടെക്നോളജിയിൽ അഗ്രഗണ്യൻ; ഓവർ ഡ്രാഫ്റ്റിലെ അടവ് മുടങ്ങിയതോടെ കള്ളക്കളികൾ തുടങ്ങി; വീട് വാടകയ്ക്കെടുത്തത് മീഡിയാ വണ്ണിന്റെ വ്യാജ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച്; സ്‌കൂട്ടറുപേക്ഷിച്ച് കാമുകി വന്നതു മുതൽ താമസം കോഴിക്കോട്ടു തന്നെ; ഏഴുവയസുകാരിയുടെ അമ്മ വനിതാ ജയിലിൽ; കൊച്ചു മുതലാളി സബ് ജയിലിലും; ഓർക്കാട്ടേരിയിലെ അംജാദിന്റേയും പ്രവീണയുടേയും ഒളിച്ചോട്ടത്തിലെ ദുരൂഹത മാറുന്നില്ല
എന്റെ മുഖം നന്നായി ഓർത്തുവച്ചോ.. നാളെ ഞാൻ ഇവിടെ ലൈറ്റിട്ട വണ്ടിയിലാണ് വരിക.. ഞാൻ ആരെന്ന് നിനക്കൊക്കെ അപ്പോൾ മനസ്സിലാകും: കൂട്ടുകാരുമൊത്ത് ഫോർസ്റ്റാർ ബാറിൽ കയറി മൂക്കറ്റംകുടിച്ച ശേഷം ബില്ല് ഫ്രീയാക്കി കിട്ടണമെന്ന് ആവശ്യപ്പെട്ട് വെഹിക്കിൾ ഇൻസ്‌പെക്ടർ ഭീഷണിപ്പെടുത്തിയെന്ന് ആക്ഷേപം; പറഞ്ഞതുപോലെ പിറ്റേന്ന് സ്ഥാപനത്തിന് മുന്നിൽ സഹ ഇൻസ്‌പെക്ടർമാരുമായി വന്ന് സകല വണ്ടികളും അടിമുടി ചെക്കിങ്; പൊലീസിൽ പരാതി നൽകി ബാർ അധികൃതർ
രത്‌നഗിരിയിലെ എഡിഎം ഈ വാശിയും മുടന്തൻ ന്യായവും തുടർന്നാൽ സർക്കാർ എന്തു ചെയ്യുമായിരുന്നു? എന്തായിങ്ങനെ..മുടന്തൻ ന്യായമെന്ന അസംബന്ധം....വിനൂ കുറച്ചൂടെ മാന്യമായ ഭാഷ ഉപയോഗിക്കണം..വിനു ആങ്കറായിട്ടാണ് ചർച്ച ചെയ്യുന്നത്; മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ പെട്ടുപോയ മത്സ്യത്തൊഴിലാളികൾക്ക് സഹായമെത്തിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന വിമർശനത്തിൽ ക്ഷുഭിതയായി ഏഷ്യാനൈറ്റ് ന്യൂസ് അവറിൽ നിന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഇറങ്ങിപ്പോക്ക്
കാലമേ നന്ദി.... കഴിഞ്ഞു പോയ ഒരുപാട് വർഷങ്ങളെ ഇങ്ങനെ തോൽപ്പിക്കാൻ സാധിച്ചതിന്; വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് വെള്ള കസവു മുണ്ടും കഴുത്തിൽ നേര്യതും ചുറ്റി മരണമാസ് ലുക്കിൽ ഒടിയൻ മാണിക്യനായി ലാലേട്ടൻ അവതരിച്ചു: ചെറുപ്പത്തിന്റെ ചുറുചുറുക്കും ക്ലീൻഷേവ് മുഖവും കിടിലൻ ഡയലോഗുമായി ഒടിയന്റെ ടീസർ: ഇനി മാണിക്യൻ കളി തുടങ്ങും
ഭർത്താവിനെ തലയ്ക്കടിച്ച് കൊന്ന് കാമുകന് പ്ലാസ്റ്റിക് സർജറി നടത്തിയ യുവതിയുടെ തട്ടിപ്പിൽ വില്ലനായത് ഒരു ബൗൾ മട്ടൻ സൂപ്പ്; കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് അതിവിദഗ്ധമായ തുടക്കം; 5 ലക്ഷം രൂപ ഭർത്തൃവീട്ടുകാരിൽ നിന്ന് വാങ്ങി പ്ലാസ്റ്റിക് സർജ്ജറി; സിനിമയെ വെല്ലുന്ന തട്ടിപ്പ് നടത്തിയ യുവതിയും രഹസ്യക്കാരനും ക്ലൈമാക്സിൽ നടത്തിയ കുറ്റസമ്മതത്തിന്റെ വിശദാംശങ്ങൾ പുറത്ത്
പുരവഞ്ചിയിലെ മസാജിനിടെ അപമര്യാദയായി പെരുമാറി; സമയം കളയാതെ വിഷയം എംബസിയെ അറിയിച്ച് ബ്രിട്ടീഷ് യുവതി; കണ്ണന്താനത്തിന്റെ ഓഫീസിൽ നിന്ന് മുഖ്യമന്ത്രിയിലൂടെ അതിവേഗം വിഷയം കളക്ടർ അനുപമയുടെ മുന്നിൽ; പീഡകനെ ഹൗസ് ബോട്ടിൽ നിന്ന് പൊക്കി പൊലീസ്; വിദേശിയുടെ പരാതിയിൽ പടിയിലായത് പട്ടണക്കാട്ടുകാരൻ ആഞ്ചലോസ്
അവനെ തന്ന ദൈവം തിരിച്ചു വിളിച്ചതല്ലേ.. ഇവന് വിലാപയാത്രയല്ല നൽകേണ്ടത്.. ആരും കരയരുത്.. നമുക്ക് ഇവനേ ചിരിച്ചുകൊണ്ട് സന്തോഷത്തോടെ യാത്രയാക്കാം.. സ്‌കൂട്ടറിൽ ബസ് ഇടിച്ചു മരിച്ച ലിംക ബുക്ക് റെക്കോർഡ് ജേതാവ് വിനു കുര്യന് അന്ത്യചുംബനം നൽകികൊണ്ട് മാതാവിന്റെ പ്രസംഗം ഇങ്ങനെ; അദ്ധ്യാപികയായ മറിയാമ്മ ജേക്കബിന്റെ പ്രസംഗം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ
മാണി എൽഡിഎഫിൽ പോയാൽ മോൻസ് ജോസഫ് പാർട്ടി വിടും; ഇരിങ്ങാലക്കുട ഉറപ്പായില്ലെങ്കിൽ ഉണ്ണിയാടനും യുഡിഎഫിലേക്ക്; പിജെ ജോസഫ് മനസ്സ് മാറ്റിയതോടെ പ്രധാന തലവേദന ഒഴിഞ്ഞ ആശ്വാസത്തിൽ പാർട്ടി ചെയർമാൻ; കോട്ടയത്തിന് പുറമേ പത്തനംതിട്ടയും നൽകാമെന്ന് സിപിഎം; ജോസ് കെ മാണിക്ക് താൽപ്പര്യം ഇടതുപക്ഷം തന്നെ; പഴയ സീറ്റുകൾ ഉറപ്പ് നൽകി കോൺഗ്രസും; മാണിയുടെ മനസ്സിൽ എന്ത്?
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
വീടു നിറയെ നൂറു രൂപയുടെ കള്ളനോട്ടുകൾ; വ്യാജ ലോട്ടറിയുണ്ടാക്കി സമ്മാനവും തട്ടിയെടുത്തു; മീഡിയാവൺ ടിവിയുടെ കൃത്രിമ ഐഡന്റിറ്റീകാർഡുപയോഗിച്ചും തട്ടിപ്പ്; പുതിയറയിലെ വാടക വീട്ടിൽ നിറയെ അധോലോക ഇടപാടുകളുടെ തെളിവുകൾ; ഓർക്കാട്ടേരിയിൽ നിന്ന് ഒളിച്ചോടിയ 32കാരിയേയും കൊച്ചു മുതലാളിയേയും അഴിക്കുള്ളിൽ തളയ്ക്കാൻ തെളിവുകിട്ടിയ ആവേശത്തിൽ പൊലീസ്; ഹേബിയസ് കോർപസിൽ തീർപ്പായാലും കാമുകനും കാമുകിക്കും മോചനമില്ല
പണമുണ്ടാക്കാൻ മൊബൈൽ അനുബന്ധ ഉപകരണങ്ങളുടെ ഓൺലൈൺ ഇടപാട് നടത്തി ഓർക്കാട്ടേരിക്കാരൻ; ആരെങ്കിലും തിരക്കിയെത്തുന്നോ എന്ന് അറിയാൻ വീട്ടിൽ സിസിടിവി സംവിധാനം; പിടിക്കുമെന്ന് ഉറപ്പായപ്പോൾ ബൈക്കിൽ രക്ഷപ്പെടാനും ശ്രമം; പ്രണയം മൂത്ത് 32കാരിയുമായി മുങ്ങിയ കൊച്ചു മുതലാളിയെ പൊക്കിയത് കെണിയൊരുക്കി; കുവൈറ്റിലുള്ള ഭർത്താവിനേയും ഏഴ് വയസ്സുള്ള മകളേയും ഉപേക്ഷിച്ചുള്ള പ്രവീണയുടെ ഒളിച്ചോട്ടത്തിൽ ക്ലൈമാക്‌സ് ഇങ്ങനെ
പൊലീസുകാർ പോലും തിരിച്ചറിഞ്ഞില്ല! മാഡം.. എന്തെങ്കിലും സഹായം ചെയ്യേണ്ടതുണ്ടോ എന്ന് അഭ്യർത്ഥിച്ച് ചിലർ; കൂടെ പോരുന്നോ.. എന്ന് ചോദിച്ചും കമന്റടിച്ചും മറ്റു ചിലർ; അർദ്ധരാത്രിയിൽ സ്ത്രീകൾ സുരക്ഷിതരോ എന്നറിയാൻ മെറിൻ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിൽ വനിതാ പൊലീസുകാർ കോഴിക്കാട് നഗരം ചുറ്റിയപ്പോൾ സംഭവിച്ചത്
നാല് വർഷം മുമ്പ് മഞ്ജുവാര്യരെക്കുറിച്ച് വളരെ മോശമായ രീതിയിൽ ദിലീപിന്റെ താത്പര്യ പ്രകാരം ഒരു സംവിധായകൻ എനിക്ക് റിപ്പോർട്ട് നൽകി; ജനകീയ നടനോട് ഭാര്യ ഇങ്ങനെ പെരുമാറിയതിൽ വല്ലാത്ത ദേഷ്യം തോന്നി; തുടർന്നുണ്ടായ സംഭവവികാസങ്ങളും എഴുത്തും മറ്റു വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറി; ദിലീപിനെ കുടുക്കുന്ന മൊഴി നൽകിയവരിൽ പല്ലിശേരിയും: ദേ പുട്ടിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം എന്ത്?
'വീട്ടുകാരുമായി ജുദ്ധം ചെയ്ത് നസ്രാണിയെ കെട്ടി ജീവിതം ആരംഭിച്ച കാലത്ത്... നായിന്റെ മോളെ വീട്ടിൽ കേറ്റരുത് എന്ന് ഘോരഘോരം പ്രഖ്യാപിച്ച മാമാന്റെയും കൊച്ചാപ്പാ മൂത്താപ്പാമാരുടെയുമൊക്കെ എഫ് ബി വരെ വെറുതെ ഒന്നു പോയി നോക്കി.. ഷപ്പോട്ട ഹാദിയ!! സ്വാതന്ത്ര്യത്തിനായുള്ള മുറവിളികളാണ് സൂർത്തുക്കളേ..! ഷഹിൻ ജോജോയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് സൈബർ ലോകം
മമ്മൂട്ടിയുടെ മരുമകൾ തട്ടം ഇടുന്നില്ല, അതൊന്നും ആർക്കും വിഷയം അല്ല; മിഡിൽക്ലാസ് പെൺകുട്ടികൾ തട്ടമിടാതിരുന്നാൽ അവരെ 'വിറകു കൊള്ളി'യാക്കും; സംഘികളേക്കാൾ കൂടുതൽ പേടിക്കേണ്ടത് സുഡാപ്പികളെ തന്നെ; ഹാദിയയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നവരുടെ കാപട്യം തുറന്നുകാട്ടി ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ഡിവൈഎഫ്ഐക്കാരി ഷഹിൻ ജോജോ പറയുന്നു
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
കൊച്ചു നാൾ തൊട്ടേ പ്രതിഭയുടെ പൊൻ തിളക്കം നടിയിൽ പ്രകടമായിരുന്നു; ദിലീപിനൊപ്പം ഇഴുകി ചേർന്നഭിനയിച്ച ഗാനരംഗങ്ങൾ ചേതോഹരം; ഞാൻ ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ നടിക്ക് സമ്മതമാണെങ്കിൽ ഞാൻ വിവാഹം കഴിക്കാം; പ്രായശ്ചിത്തമായിട്ടല്ല. ഒരു ജീവിത പങ്കാളിയെ ആവശ്യമുള്ളതു കൊണ്ട്; ദിലീപ് ശിക്ഷപ്പെട്ടാൽ ആത്മഹത്യയും: സലിം ഇന്ത്യയ്ക്ക് പറയാനുള്ളത്
അയ്യപ്പഭക്തരുടെ മാല പൊട്ടിച്ചതിന് ഫാസിലിനെ കൊന്ന് പ്രതികാരം വീട്ടി; ചേട്ടന്റെ ജീവനെടുത്തവരെ ഇല്ലായ്മ ചെയ്യാൻ പാർട്ടിയോട് കെഞ്ചിയിട്ടും ആരും കുലുങ്ങിയില്ല; പ്രശ്‌നങ്ങൾക്ക് പോകരുതെന്ന് സിഐ ഉപദേശിച്ചിട്ടും ബിടെക്കുകാരൻ പിന്മാറിയില്ല; സ്വന്തം കാറിൽ കൂട്ടുകാരുമായെത്തി തലയറുത്ത് മാറ്റി സഹോദരനെ കൊന്നതിന് പക തീർത്തു; ഗുരൂവായൂർ ആനന്ദൻ കൊലയിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്; കുറ്റസമ്മതം നടത്തി പ്രതികളും
ഓർത്തഡോക്‌സ് സഭാ വൈദികൻ ചട്ടങ്ങൾ ലംഘിച്ച് രണ്ടാം വിവാഹം നടത്തിയെന്ന് ആക്ഷേപം; വിധവയേയോ ഉപേക്ഷിപ്പെട്ടവരേയോ വിവാഹം കഴിക്കാൻ പാടില്ലെന്ന വിലക്ക് ലംഘിച്ചെന്ന് കാതോലിക്കാ ബാവയ്ക്ക് പരാതി; നിസ്സാര തെറ്റുകളുടെ പേരിൽ വർഷങ്ങളോളം 'സസ്‌പെൻഷനിൽ' നിർത്തിയ വൈദികരോട് ഇനി സഭ എന്തു പറയുമെന്ന് വിശ്വാസികളുടെ ചോദ്യം; അമേരിക്കയിലെ വൈദികന്റെ മിന്നുകെട്ട് വിവാദമാകുമ്പോൾ
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
വേട്ടയാടി കൊന്ന കാട്ടുപന്നിയെ അത്താഴത്തിന് വിളമ്പിയ മലയാളി കുടുംബം ഭക്ഷ്യ വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ; ദുരന്തം ഉണ്ടായത് അഞ്ചുവർഷം മുമ്പ് ന്യൂസിലാൻഡിലേക്ക് ചേക്കേറിയ ഷിബു കൊച്ചുമ്മനും കുടുംബത്തിനും; ഇറച്ചി കഴിക്കാതിരുന്ന മക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു; ശിഷ്ടകാലം കിടക്കയിൽ കഴിയേണ്ടി വന്നേക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ
14കാരിയായ മകളുമൊത്ത് കാമുകനൊപ്പം ഒളിച്ചോടി നിലമ്പൂരുകാരി; അമ്മയോടുള്ള ഭ്രമം തീർന്നപ്പോൾ ഒൻപതാംക്ലാസുകാരിയെ കടന്ന് പിടിച്ച് രണ്ടാം ഭർത്താവ്; പഴയ കേസുകൾ പൊടി തട്ടിയെടുക്കുമ്പോൾ എസ് ഐയുടെ കണ്ണിലുടക്കിയത് പോക്സോ കേസ്; കൂട്ടുകാരെ നിരീക്ഷിച്ച് പ്രതിയെ കണ്ടെത്താൻ 'ബീഫിൽ' കുരുക്കിട്ടു; ഗുജറാത്ത് പൊലീസ് ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോഴും അതിസാഹസിക നീക്കങ്ങൾ ഫെനിയെ വലയിലുമാക്കി; പീഡകരുടെ പേടിസ്വപ്നമായ നെയ്യാർഡാമിലെ ആക്ഷൻ ഹീറോ സതീഷിന്റെ ബറോഡാ ഓപ്പറേഷൻ ഇങ്ങനെ
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം