1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
16
Saturday

ആറാം ഭാവം പറയുന്നത് എന്തെല്ലാം? ജൂലായ്‌ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

July 24, 2017 | 02:36 PM | Permalinkജയശ്രീ

മ്മുടെ അസ്ട്രോളജി ചാർട്ടിൽ ആകെ പന്ത്രണ്ടു ഭാഗങ്ങൾ ഉണ്ട്. അവയിൽ 6,8,12 എന്നീ ഭാവങ്ങളെ നെഗറ്റീവ് ഭാവങ്ങൾ/ ദുർ സ്ഥാനം എന്ന് വിളിക്കുന്നു. ഈ ഭാവങ്ങൾ പ്രധാനമായും   സൂചിപ്പിക്കുന്നത് നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളെ ആണ്. ഇവയിൽ ആറാം ഭാവം ആണ് ആദ്യ ദുർ സ്ഥാനം. ഈ ഭാവത്തിനു മെഡിക്കൽ അസ്ട്രോലോജിയിൽ ഉള്ള പങ്കു വളരെ വലുതാണ്‌ . ആറാം ഭാവാധിപൻ ഏതു ഭാവത്തിൽ നിൽക്കുന്നോ ആ ഭാവം സൂചിപ്പിക്കുന്ന ശരീര ഭാഗത്തിന് ബല  ഹീനത അല്ലെകിൽ എന്തെങ്കിലും തരത്തിൽ ഉള്ള ന്യൂനത ഉണ്ടാകും എന്നാണ്. പക്ഷെ ഒരു ഭാവത്തിൽ തന്നെ പല ശരീര ഭാഗങ്ങളെയും ഉൾക്കൊള്ളിച്ചിരിക്കുന്നു. വളരെ close ആയിട്ടുള്ള പഠനത്തിലൂടെ മാത്രമേ  രോഗ നിർണയം നടത്താൻ സാധിക്കൂ. ആറാം ഭാവം മാനസിക ആരോഗ്യത്തിന്റെ primary indicator ആണ്. ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ, എന്നിവയെ ആറാം ഭാവത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു എങ്കിലും ഇത് വളരെ ചെറിയ ഒരു വിശദീകരണമാണ്. 

ഈ ഭാവത്തിൽ സൂചിപ്പിക്കുന്ന സഹപ്രവർത്തകർ നമ്മുടെ ഒപ്പമുള്ള പദവിയിലോ   അല്ലെങ്കിൽ നമ്മെക്കാൾ താഴ്ന്ന പദവിയിലോ ജോലി ചെയ്യുന്ന വ്യക്തികളാണ്. ഈ വ്യക്തികളെ ശത്രു ഭാവത്തിൽ ആണ് അസ്ട്രോലോജി നിർത്തിയിരിക്കുന്നത്. പൊതുവേ ജോലി സ്ഥലം വളരെ മത്സര ബുദ്ധി നിറഞ്ഞതായതിനാൽ സഹ പ്രവർത്തകരെ ഏതാണ്ട് മിക്കവാറും നാം ശത്രുക്കൾ തന്നെ ആയി കാണുന്നു. ഈ ഭാവം നോക്കിയാൽ, ജോലി സ്ഥലത്ത് ഒരു വ്യക്തിക്ക് ഏതു തരാം അനുഭവങ്ങളാണ് കൂടുതലായും ഉണ്ടാകുക എന്ന് മനസിലാക്കാൻ കഴിയും. അതിനാൽ ഈ ഭാവം കൂടുതൽ സങ്കീർണമായ അവസ്ഥയിൽ നിൽക്കുന്നവർ ഓഫീസ് പൊളിറ്റിക്സ് ഒഴിവാക്കുകയാവും ഏറ്റവും നല്ലത്. എല്ലാ ജോലി സ്ഥലത്തും ഓഫീസ് രഹസ്യങ്ങളെ കുറിച്ച് അറിയാനും, എത്തിക്സ് ഇല്ലാത്ത പെരുമാറ്റത്തിന് താല്പര്യപ്പെടുന്നവും ഉണ്ടായിരിക്കും അവർക്ക് അവരുടെ ചാർട്ടിൽ കോമ്പ്ലെക്സ് ഗ്രഹങ്ങൾ നിൽക്കുന്നത് നോക്കി അവരുടെ പെരുമാറ്റ ദോഷത്തെ കുറിച്ച് അവായം അവലോകനം നടത്താവുന്നതാണ്. 

ഈ ഭാവം വേറൊരാളുടെ കീഴിൽ ജോലി ചെയ്യേണ്ട സാഹചര്യത്തെ ആണ് സൂചിപ്പിക്കുക. ഇ ഭാവത്തിന്റെ സവിശേഷതകൾ കൂടി പഠിച്ചിട്ടാണ് ഒരു വ്യക്തി ബിസിനസ് ചെയ്യണമോ, അതോ ഒരു ബോസിന്റെ കീഴിൽ ജോലി ചെയ്യണമോ എന്ന് നാം തിരിച്ചറിയുക. ദീർഘ കാലം ഒരേ ജോലിയിൽ ഉറച്ചു നിൽക്കാൻ സാധിക്കാത്ത അവസ്ഥയും ഈ ഭാവത്തിൽ നിന്ന് കാണാൻ കഴിയും. ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ ഒരേ ജോലിയിൽ അധിക കാലം ഉറച്ചു നിൽക്കാൻ കഴിയാത്തവർ ശ്രദ്ധിക്കുക. അസ്ട്രോളജി കർമ ബന്ധനങ്ങളുടെ പഠനമാണ്. നിങ്ങൾ ആരുടെ കീഴിൽ ജോലി ചെയ്യുന്നുവോ അവരോട നിങ്ങൾക്ക് കർമ ബന്ധനങ്ങൾ ഉണ്ടെന്നും, ആ ബന്ധങ്ങൾ തീരുമ്പോഴാണ് ആ കർമത്തിൽ നിന്ന് നിങ്ങൾക്ക് മോചനം ലഭിക്കുക എന്നതാണ് അസ്ട്രോലോജി പറയുന്നത്., അതുകൊണ്ട് ഒരേ ജോലിയിൽ ഉറച്ചു നിൽക്കാൻ കഴിയാത്തവർ, ഇപ്പോൾ ചെയ്യുന്ന ജോലിയിൽ കൂടുതൽ ആത്മാർഥത നൽകി തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവിടെ തന്നെ കഴിയുക എന്നതാണ് ഒരേ ഒരു പരിഹാരം. You must pay your karmik debts. ആത്മാവ് ഒരിക്കലും മരിക്കുന്നില്ലല്ലോ.  നിങ്ങളുടെ ആത്മാർത്ഥ സേവനം അനുസരിച്ച് ഉള്ള ഒരു exit നിങ്ങൾക്ക് തീർച്ചയായും, ലഭിക്കുന്നതാണ്. അതോടൊപ്പം. ജീവിതത്തിന്റെ രണ്ടാം പകുതിയിൽ നിങ്ങൾക്ക് വളരെ സ്ഥിരത ഏറിയ ഒരു ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നതും ആണ്. അത് പോലെ തന്നെ skill development വളരെ പ്രധാനമാണ്.  സാമ്പത്തിക പരാധീനതകളെ കുറിച്ച് പഠിക്കാനുള്ള ആദ്യ പടിയാണ് ആറാം ഭാവം. ആറാം ഭാവാധിപൻ ശക്തൻ ആണെങ്കിൽ അവ നല്ല ധന യോഗത്തിന്റെ ലക്ഷണം ആണെന്നാണ്‌ വയ്പ്. 

ജൂലായ്‌ അവസാന ആഴ്ച 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവത്തിൽ സൂര്യനും ചോവയും തുടരുന്നു . ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ പ്രതീക്ഷിക്കുക. ഈ ജോലികളിൽ തിരുത്തലുകൾ ഉണ്ടായേക്കാം. കൂടുതൽ നെറ്റ വർക്കിങ് അവസരങ്ങൾ ഉണ്ടാകും. പുതിയ ക്രിയേറ്റീവ് ജോലികളെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക. ഈ ചർച്ചകളിൽ നിങ്ങളുടെ അഭിപ്രയങ്ങൾ മാനിക്കപ്പെടാം. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരങ്ങളും നിങ്ങളെ തേടി എത്താം, അതോടൊപ്പം ഭാവിയിൽ ഈ ഹോബികളെ ഒരു വരുമാന മാർഗമായി കാണാനുള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. 

ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവതിലെക്ക് ഈ ആഴ്ച ബുധൻ എത്തും. ആശയ വിനിമയം, ടെക്നോളജി , ഇലെക്ട്രോനിക്സ് എന്നാ മേഖാലകളിൽ നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക. ഈ ജോലികൾ കൂടുതലായും ഷോർട്ട് ടേം വ്യവസ്ഥയിൽ ആയിരിക്കും. സഹ പ്രവർത്തകരുടെ ഒപ്പമുള്ള ചർച്ചകൾ, ഈ ചർച്ചയിൽ അധികമായി ഉണ്ടാകുന്ന വാഗ്വാദങ്ങൾ, എന്നിവ ഈ അവസരം സാധാരണ ആണ്. ഒന്നിൽ അധികമുള്ള ഇത്തരം ജോലികൾ ധാരാളമായി എത്താം, ഒരു പക്ഷെ ഈ അവസ്ഥയിൽ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം . ടെക്നോളജിയിൽ ഉള്ള നിങ്ങളുടെ കഴിവുകൾ കൂടുതലായി ഉപയോഗിക്കേണ്ട സാഹചര്യം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, കൂടുതൽ വിമർശന ബുദ്ധിയോടെ സാഹചര്യങ്ങളെ സമീപിക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിന്റെ പ്രാധാന്യം വളരെ അധികം വർധിക്കുന്ന അവസരമാണ്. സൂര്യനും ചൊവ്വയും ഈ ഭാവത്തിൽ തുടരുന്നു . വീടിനു വേണ്ടി പുതിയ കാര്യങ്ങൾ ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം. റിയൽ എസ്റ്റേറ്റ് സംബന്ധിച്ച ജോലികൾ, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, എന്നിവ പ്രതീക്ഷിക്കുക, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, വീടിനെ കുറിച്ചുള്ള സീരിയസ് ചർച്ചകൾ, വീടിനെ കുറിച്ചുള്ള ലോങ്ങ്‌ ടേം പദ്ധതികൾക്ക് രൂപം കൊടുക്കാനുള്ള സാധ്യതകൾ  എന്നിവ ഈ അവസരം സംഭവിക്കാവുന്നതാണ്. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും . നെറ്റ വർക്കിങ് സംരംഭങ്ങൾക്ക് ഈ സമയം വളരെ അധികം അവസരങ്ങൾ ലഭിക്കാം.  ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ പ്രതീക്ഷിക്കുക. ഈ ജോലികളിൽ തിരുത്തലുകൾ ഉണ്ടായേക്കാം.  ടീം ചർച്ചകൾ , സമാന മനസ്കരുമായുള്ള ജോലികൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ ഇവരോടൊത്തുള്ള സമയം,   എന്നിവ ഉണ്ടാകാം. പുതിയ ക്രിയേറ്റീവ് ജോലികളെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക. ഈ ചർച്ചകളിൽ നിങ്ങളുടെ അഭിപ്രയങ്ങൾ മാനിക്കപ്പെടാം. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരങ്ങളും നിങ്ങളെ തേടി എത്താം, അതോടൊപ്പം ഭാവിയിൽ ഈ ഹോബികളെ ഒരു വരുമാന മാർഗമായി കാണാനുള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. 

ജമിനി (മെയ് 21 - ജൂൺ 20)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്,  ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി.  ചെറുയാത്രകള്,  ചെറുകോഴ്സുകള്, അയല്ക്കാര്എന്ന  മൂന്നാം ഭാവത്തിൽ സൂര്യനും  ചൊവ്വയും തുടരുന്നു. ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട ധാരാളം ജോലികൾ നിങ്ങളെ കാത്തിരിക്കുന്നു. കൂടുതൽ റിസേർച് ജോലികൾ ഉണ്ടാകാം, പ്രോജക്ക്ട്ടുകൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ, പുതിയ വിഷയങ്ങൾ പഠിക്കാനുള്ള കൂടുതൽ ഉത്തര വാദിത്തം, ആശയ വിനിമയ ഉപകരങ്ങൾ കൂടുതലായി ഉപയോഗിക്കേണ്ട സാഹചര്യങ്ങൾ, വളരെ തുറന്ന രീതിയിൽ ഉള്ള സംസാരം ഈ സംസാരം വരുത്തി വെക്കുന്ന പ്രശ്നങ്ങളും ഈ അവസരം ഉണ്ടാകും. സഹോദരങ്ങൾ അയൽക്കാർ എന്നിവരുടെ ജീവിതത്തിൽ കൂടുതൽ അടുത്ത ഇടപഴകാനുള്ള താല്പര്യം, അവരെ സഹായിക്കാനും, അവരിൽ നിന്ന് സഹായം നേടാനും ഉള്ള സാഹചര്യങ്ങളും ഉണ്ടാകാം. കൂടുതൽ ചെറു യാത്രകൾ എലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം, എന്നിവ കൊണ്ട് നിങ്ങളുടെ ജീവിതം സംഭവ ബഹുലമായിരിക്കും.

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവതിലെക്ക് ഈ ആഴ്ച  ബുധൻ എത്തും. വീടിനു വേണ്ടി പുതിയ കാര്യങ്ങൾ ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം. റിയൽ എസ്റ്റേറ്റ് സംബന്ധിച്ച ജോലികൾ, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ വീട്ടിൽ നിന്നും ബിസിനസ് ചെയ്യാനുള്ള സാഹചര്യങ്ങൾ,  എന്നിവ പ്രതീക്ഷിക്കുക, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, വീടിനെ കുറിച്ചുള്ള സീരിയസ് ചർച്ചകൾ, വീടിനെ കുറിച്ചുള്ള ഷോർട്ട്  ടേം പദ്ധതികൾക്ക് രൂപം കൊടുക്കാനുള്ള സാധ്യതകൾ  എന്നിവ ഈ അവസരം സംഭവിക്കാവുന്നതാണ്.

കാൻസർ (ജൂൺ 21 - ജൂലൈ 22)

ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തിൽ സൂര്യനും ചൊവ്വയും തുടരുന്നു. സാമ്പത്തിക  വിഷയങ്ങളെ കുറിച്ചുള്ള അമിതമായ ആലോചനകൾ ഈ അവസരം വളരെ അധികം ഉണ്ടാകാം. പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള പ്ലാനുകൾ,   ഉണ്ടാകാം. പുതിയ ബിസിനസ് പ്രോജക്ക്ട്ടുകൾക്ക് വേണ്ടി ഉള്ള കഠിന ശ്രമ൦ നടത്താനുള്ള തയ്യാറെടുപ്പുകൾ, പുതിയ പാർട്ട്‌ ടൈം ജോലിയെ കുറിച്ചുള്ള പഠനം എന്നിവ ഉണ്ടാകും. അതോടൊപ്പം അധിക ചിലവുകളും നിങ്ങളെ തേടി എത്താം. നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ചിന്തകൾ ഈ അവസരം വളരെ പ്രധാനമായിരിക്കും. മറ്റുള്ളവർ നിങ്ങളെ പൂർണമായി ബഹുമാനിക്കുന്നില്ലേ എന്നാ തോന്നലുകളും അവയെ ചൊല്ലി ഉള്ള തർക്കങ്ങളും നിയന്ത്രിക്കേണ്ടതാണ്. വിലെയെരിയ വസ്തുക്കൾ വാങ്ങാനുള്ള അവസരങ്ങളും ഉണ്ടാകാം.

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി.  ചെറുയാത്രകള്, ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ  മൂന്നാം ഭാവത്തിൽ ഈആഴ്ച ബുധൻ എത്തുന്നതാണ് . മനസ് വളരെ അധികം പ്രവർത്തന നിരതമാകുന്ന അവസരങ്ങൾ  ഇനി നിങ്ങൾക്ക്  മുന്നിലേക്ക് എത്തും ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട ധാരാളം ജോലികൾ നിങ്ങളെ കാത്തിരിക്കുന്നു. കൂടുതൽ റിസേർച് ജോലികൾ ഉണ്ടാകാം, പ്രോജക്ക്ട്ടുകൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ, പുതിയ വിഷയങ്ങൾ പഠിക്കാനുള്ള കൂടുതൽ ഉത്തര വാദിത്തം,  ബൗദ്ധിക ശേഷി കൊണ്ട് ചെയ്യേണ്ട അനേകം ജോലികൾ, ആശയ വിനിമയ ഉപകരങ്ങൾ കൂടുതലായി ഉപയോഗിക്കേണ്ട സാഹചര്യങ്ങൾ, വളരെ തുറന്ന രീതിയിൽ ഉള്ള സംസാരം ഈ സംസാരം വരുത്തി വെക്കുന്ന പ്രശ്നങ്ങളും ഈ അവസരം ഉണ്ടാകും. സഹോദരങ്ങൾ അയൽക്കാർ എന്നിവരുടെ ജീവിതത്തിൽ കൂടുതൽ അടുത്ത ഇടപഴകാനുള്ള താല്പര്യം, അവരെ സഹായിക്കാനും, അവരിൽ നിന്ന് സഹായം നേടാനും ഉള്ള സാഹചര്യങ്ങളും ഉണ്ടാകാം. കൂടുതൽ ചെറു യാത്രകൾ എലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം, എന്നിവ കൊണ്ട് നിങ്ങളുടെ ജീവിതം വളരെ തിരക്കെരിയതായി തീരുന്നതാണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവത്തിൽ സൂര്യനും ചൊവ്വയും തുടരുന്നു. നിങ്ങളുടെ ആരോഗ്യവും സൗന്ദര്യവും മെച്ചപ്പെടുത്താനുള്ള കൂടുതൽ അവസരങ്ങൾ, മറ്റുള്ളവരോടുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളിൽ വരുന്ന പ്രകടമായ മാറ്റങ്ങൾ, സ്വാര്ത്മായ നീക്കങ്ങൾ, എന്നിവ ഉണ്ടാകും. ഈ അവസരം ശാരീരിരിക അസ്വസ്ഥകൾ സാധാരണ ആയിരിക്കും. കൂടുതൽ പ്രവർത്തന നിരതർ ആകുക എന്നതാണ് ഈ അവസരം നിങ്ങളുടെ ആഗ്രഹം. ബന്ധങ്ങളിൽ നിങ്ങളുടെ തീരുമാനം നടപ്പിലാക്കാനുള്ള ആവേശം ലക്ഷ്യത്തിൽ എത്താൻ സാധ്യത വളരെ കുറവായിരിക്കും.

ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ് . സാമ്പത്തിക  വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾ  ഈ അവസരം പ്രതീക്ഷിക്കുക. പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള പ്ലാനുകൾ,  ഉണ്ടാകാം. പുതിയ ബിസിനസ് പ്രോജക്ക്ട്ടുകൾക്ക് വേണ്ടി ഉള്ള കഠിന ശ്രമ൦ നടത്താനുള്ള തയ്യാറെടുപ്പുകൾ, പുതിയ പാർട്ട്‌ ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ, എന്നിവ ഉണ്ടാകും. ഈ അവസരം ഒരു പക്ഷെ  കൃത്യത ഇല്ലാത്ത വളരെ അധികം നീക്കങ്ങളും നടത്താം. അതോടൊപ്പം അധിക ചിലവുകളും നിങ്ങളെ തേടി എത്താം. നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ചിന്തകൾ ഈ അവസരം വളരെ പ്രധാനമായിരിക്കും. മറ്റുള്ളവർ നിങ്ങളെ പൂർണമായി ബഹുമാനിക്കുന്നില്ലേ എന്നാ തോന്നലുകളും അവയെ ചൊല്ലി ഉള്ള തർക്കങ്ങളും നിയന്ത്രിക്കേണ്ടതാണ്.  ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരങ്ങളും ഉണ്ടാകാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ സൂര്യനും ചൊവ്വയും തുടരുന്നു.  ഈ ഭാവം മാനസിക സമ്മർദ്ദങ്ങളുടെതാണ് . നിങ്ങളുടെ പല വെല്ലുവിളികളെയും കുറിച്ചുള്ള യഥാർത്ഥ രൂപം വെളിവാക്കപ്പെടുന്ന അവസരം ഇതാണ്. ഏകാന്തനായി തീരാനുള്ള ആഗ്രഹം സാമ്പത്തിക നഷ്ടങ്ങളെ കുറിച്ചുള്ള ആലോചന, ഈ നഷ്ടങ്ങളെ നികത്താനുള്ള പ്ലാനുകൾ തയ്യാറക്കൽ, എന്നിവ പ്രതീക്ഷിക്കുക. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. പ്രാർത്ഥന, ധ്യാനം എന്നിവയെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ, വിദേശ യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ചാരിറ്റി പ്രവർത്തനത്തിനുള്ള ശ്രമം, ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവയും ഉണ്ടാകും.

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ   ഒന്നാം ഭാവത്തിൽ  ഈ  ആഴ്ച ബുധൻ എത്തും. കൂടുതൽ ആശയ വിനിമയങ്ങല് ആവശ്യമായ അവസരമാണ്. പുതിയ കാഴ്ചപ്പാടുകൾ, സ്ഥിരത ഇല്ലാത്ത അനേകം നീക്കങ്ങൾ, ചെറു ജോലികളിൽ കൂടുതൽ സമയം ചെലവാക്കാനുള്ള സാഹചര്യങ്ങൾ, എന്നിവ ഉണ്ടാകാ. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ  ആയിരിക്കും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ   പതിനൊന്നാം ഭാവത്തിൽ സൂര്യനും ചൊവ്വയും തുടരുന്നു. ഭാവിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ ഉണ്ടാകും. ഈ പ്രതീക്ഷകളെ ഉറപ്പിക്കുന്ന രീതിയിൽ പുതിയ ലോങ്ങ്‌ ടേം പ്ലാനുകൾക്ക് രൂപം കൊടുക്കാനുള്ള അവസരങ്ങൾ നിങ്ങളെ തേടി എത്താം. അവ നിങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതും പ്രധാനമാണ്. അതോടൊപ്പം ചില  ലോങ്ങ്‌ ടേം ബന്ധങ്ങളെ വിമർശന ബുദ്ധിയോടെ വീക്ഷിക്കും. ചില ബന്ധങ്ങളിൽ മാറ്റങ്ങൾക്ക് തയ്യാറെടുക്കും. സമാന മനസ്കരുടെ ഒപ്പമുള്ള ജോലികൾ ഈ അവസരം കൂടുതലായിരിക്കും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം. ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കമിടും. ഭാവിയെ കുറിച്ചുള്ള ചിന്തകൾ, ഭാവി ലെക്ഷ്യമാക്കി ഉള്ള പ്രവർത്തികൾ ആയിരിക്കും ഈ അവസരം കൂടുതലായും നിങ്ങളുടെ ജീവിതത്തിൽ നടക്കുക.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും.   ഭാവി  പദ്ധതികളെ കുറിച്ചുള്ള കൂടുതൽ റിസേർച് ,  സാമ്പത്തിക നഷ്ടങ്ങളെ കുറിച്ചുള്ള ആലോചന,  ഈ നഷ്ടങ്ങളെ നികത്താനുള്ള പ്ലാനുകൾ തയ്യാറക്കൽ, എന്നിവ പ്രതീക്ഷിക്കുക. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. പ്രാർത്ഥന, ധ്യാനം എന്നിവയെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ, വിദേശ യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ചാരിറ്റി പ്രവർത്തനത്തിനുള്ള ശ്രമം,  എന്നിവ പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ സൂര്യനും ചൊവ്വയും തുടരുന്നു. സൂര്യൻ ഈ ഭാവത്തിൽ നിൽക്കുന്ന സമയം ജോലിയിൽ കൂടുതൽ കാര്യങ്ങൾ തെളിഞ്ഞു വരുന്ന അവസരമാണ്. ഇതുവരെ ഉള്ള നിങ്ങളുടെ ജോലി എന്തായിരുന്നു എന്നും ആ പ്രവർത്തനങ്ങൾ എത്ര ഫലം പുറപ്പെടുവിച്ചു എന്ന് കൂടുതൽ മനസിലാകുന്ന അവസ്ഥ ഉണ്ടാകും. ചെയ്ത ജോലിക്ക് അനുസരിച്ചുള്ള ഫലവും ലഭിക്കുന്നതാണ്. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന,  നിലവിൽ ഉള്ള ജോലിയിൽ പുതിയ റോൾ ഏറ്റെടുക്കാനുള്ള അവസരം , അധികാരികലോടുള്ള ചർച്ചകൾ , പുതിയ ബിസിനസ് അവസരം തേടി ഉള്ള നീക്കങ്ങൾ, ജോലിയിൽ കൂടുതൽ അധ്വാനം വേണ്ടി വരുന്ന അവസരങ്ങൾ,  മാതാ പിതാക്കൾ, അധികാരികൾ എന്നിവരോടുള്ള ശക്തി പ്രകടനം എന്നിവ പ്രതീക്ഷിക്കുക.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ   പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും. ഭാവിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ ഉണ്ടാകും. ലോങ്ങ്‌ ടേം പദ്ധതികളെ കുറിച്ചുള്ള റിസേർച് നടത്തും. ടീം ചർച്ചകൾ പ്രതീക്ഷിക്കുക, ഈ ചർച്ചകളിൽ നിങ്ങളുടെ അഭിപ്രായം വില്യെരിയതായിരിക്കും.  അവ നിങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതും പ്രധാനമാണ്. അതോടൊപ്പം ചില  ലോങ്ങ്‌ ടേം ബന്ധങ്ങളെ വിമർശന ബുദ്ധിയോടെ വീക്ഷിക്കും. ചില ബന്ധങ്ങളിൽ മാറ്റങ്ങൾക്ക് തയ്യാറെടുക്കും. സമാന മനസ്കരുടെ ഒപ്പമുള്ള ജോലികൾ ഈ അവസരം കൂടുതലായിരിക്കും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം. ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കമിടും. ഭാവിയെ കുറിച്ചുള്ള ചിന്തകൾ, ഭാവി ലെക്ഷ്യമാക്കി ഉള്ള പ്രവർത്തികൾ ആയിരിക്കും ഈ അവസരം കൂടുതലായും നിങ്ങളുടെ ജീവിതത്തിൽ നടക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒൻപതാം ഭാവത്തിൽ സൂര്യനും ചൊവ്വയും തുടരുന്നു. ഈ ഭാവം ആത്മീയതയുടെതാണ്. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ താല്പര്യം കാണിക്കുന്ന സമയമാണ്, പല തര൦ തത്വചിന്തകളെ കുറിച്ചുള്ള വിമരശ്നാത്മകമായ നിലപാട് സ്വീകരിക്കും, പല വിശ്വാസ സംഹിതകളെ കുറിച്ചുള്ള പഠനം നടത്താനുള്ള ആഗ്രഹം ഉണ്ടാകും, ദൂര യാത്രകൾക്കുള്ള തയ്യാറെടുപ്പുകൾ നടത്തും, ഈ യാത്രകളിൽ ചെറു തടസങ്ങളും പ്രതീക്ഷിക്കുക. വിദേശത്ത നിന്നുള്ള വ്യക്തികളോടുള്ള സംവാദം, വിദേശ സംസ്കാരത്തോടുള്ള അടുത്ത ഇടപഴകൽ, ഉപരി പഠനം, എഴുത്ത് പ്രസിദ്ധീകരണം എന്നിവയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ എന്ന്വയും ഉണ്ടാകും. നിയമവുമായുള്ള നേർക്കാഴ്ച , തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ , സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും. ആശയ വിനിമയം, ടെക്നോളജി എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികൾ എത്തുന്ന അവസരമാണിത് . ജോലിസ്ഥലത് കൂടുതൽ ആശയ വിനിമയങ്ങൾ ആവശ്യമായി വരും. ജോലിയുടെ ക്ഷമത വർധിപ്പിക്കാനുള്ള കൂടുതൽ ശ്രമങ്ങൾ, അധികാരിര്കൾ മാതാ പിതാക്കൾ എന്നിവരോടുള്ള കൂടുതൽ സംവാദം എന്നിവ പ്രതീക്ഷിക്കുക ആശയ വിനിമയ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള പുതിയ സാധ്യതകൾ , കൂടുതൽ ജോലികൾ എന്നിവ ഉണ്ടാകാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് ,  ഇന്ഷുറന്സ്, ലോണുകള് എന്നാ എട്ടാം ഭാവത്തിൽ സൂര്യനും ചൊവ്വയും തുടരുന്നു. ഈ ഭാവം വളരെ അധികം ആക്ക്ട്ടീവ് ആണ് . അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളിൽ വളരെ ശ്രദ്ധ ആവശ്യമായി വരും. ധന സഹായം തേടേണ്ട അവസ്ഥകൾ ഉണ്ടാകാം. പെട്ടാന്നുള്ള സാമ്പത്തിക സഹായം വേണ്ടി വന്നേക്കാം. നിങ്ങളുടെ വൈകാരിക ബന്ധങ്ങളിന്മേൽ കൂടുതൽ ചിന്തകൾ തീർച്ചയായും ഉണ്ടാകും. ഈ ബന്ധങ്ങളെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ പ്രതീക്ഷിക്കുക. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ണർ ശിപ്പുകളെ കുറിച്ചുള്ള ആലോചന , ലോണുകൾ , ടാക്സ് ഇന്ശുരൻസ് എന്നിവയെ കുറിച്ചുള്ള പുതിയ പ്ലാനുകളും പ്രതീക്ഷിക്കുക.

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും  ഉപരി പഠനം, എഴുത്ത് പ്രസിദ്ധീകരണം എന്നിവയിൽ നിന്ന്   അവസരങ്ങൾ  നിങ്ങളെ തേടി എത്താം. ഈ അവസരങ്ങളെ ശ്രദ്ധയോടെ സമീപിക്കണം, അല്പം വിലപേശലുകൾ ഈ അവസരങ്ങളുടെ ഭാഗമായിട്റ്റ് വേണ്ടി വരും. വിദേശ സംസ്കാരത്തോടുള്ള ഇടപഴകൽ , ദൂര യാത്രകൾക്കുള്ള പല പദ്ധതികൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിയമവുമായുള്ള നേർക്കാഴ്ച , പല തര൦ ആശയങ്ങൾ കൊണ്ട് ജോലി ചെയാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ ഏഴാം ഭാവത്തിൽ സൂര്യനും ചൊവ്വയും തുടരുന്നു ബന്ധങ്ങളിൽ ആണ് ഈ അവസരം നിങ്ങളുടെ കൂടുതൽ ശ്രദ്ധ. ബന്ധങ്ങളിൽ ബാലൻസിങ് കൊണ്ടുവരാനുള്ള ഊർജിത ശ്രമങ്ങൾ പ്രതീക്ഷിക്കുക. ചില ബന്ധങ്ങളിൽ അവസാന തീരുമാനം എടുത്തേക്കാം. മധ്യസ്ഥ ചർച്ചകളും ഈ അവസരം നടക്കാം.പുതിയ അഗ്രീമെന്റുകൾ , കൊന്റ്രാക്ക്ടുകൾ എന്നിവയും പ്രതീക്ഷിക്കുക.

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ എട്ടാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ് .   എട്ടാം ഭാവത്തിലെ വിഷയങ്ങളെ കുറിച്ചുള്ള റിസേർച് പ്രതീക്ഷിക്കുക മാനസികമായ പരിവർത്തനം ഈ അവസരം വളരെ അധികം സാധ്യമാണ്. ലോണുകൾ ലഭിക്കാനുള്ള ചർച്ചകൾ, മറ്റുള്ളവരുടെ കഴിവുകൾ ഉപയോഗിച്ച് ചെയ്യേണ്ട കൂടുതല ജോലികൾ പങ്കാളിയോടുള്ള കൂടുതൽ ചർച്ചകൾ, ടാക്സ് , ഇന്സുരൻസ് എന്നിവയിൽ നടത്തുന്ന തിരുത്തലുകൾ എന്നിവയും ഉണ്ടാകും.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ സൂര്യനും ചൊവ്വയും തുടരുന്നു . ആശയ വിനിമയം, ടെക്നോളജി , ഇലെക്ട്രോനിക്സ് എന്നാ മേഖാലകളിൽ നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക. ഈ ജോലികൾ കൂടുതലായും ഷോർട്ട് ടേം രീതിയിൽ ആയിരിക്കും.. സഹ പ്രവർത്തകരുടെ മേൽ നടത്തുന്ന ശക്തി പ്രകടനം, അവരിൽ നിന്നുള്ള വേറിട്ട അനുഭവങ്ങൾ,   നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തേണ്ട അവസ്ഥ  . ടെക്നോളജിയിൽ ഉള്ള നിങ്ങളുടെ കഴിവുകൾ കൂടുതലായി ഉപയോഗിക്കേണ്ട സാഹചര്യം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന എന്നിവ ഉണ്ടാകാം.

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ ഏഴാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും  കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുക ബന്ധങ്ങളിൽ ബാലൻസിങ് കൊണ്ടുവരാനുള്ള ചർച്ച, പുതിയ ബിസിനസ് ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ,  പുതിയ ജോബ്‌ ഒഫെർ കണ്ടു വരാനുള്ള ചർച്ചകൾ, പുതിയ എഗ്രീമെന്റുകൾക്ക് വേണ്ട നീക്കങ്ങൾ, പുതിയ ബിസിനസ് ആശയങ്ങളെ കുറിച്ചുള്ള റിസേർച് എന്നിവയും ഉണ്ടാകും.

jayashreeforecast@gmail.com

ജയശ്രീ    
ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ റിസേര്‍ച് അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന ജയശ്രീ കഴിഞ്ഞ 8 വര്ഷ്മായി വെസ്റ്റേണ്‍, വേദിക് ജ്യോതിഷത്തില്‍ പ്രക്ടിസ് ചെയ്യുന്നു. 11 വര്‍ഷം തിയോളജി പഠനം കഴിഞ്ഞ ജയശ്രീ തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. പ്രശ്‌ന/ഹൊററി ജ്യോത്സ്യത്തില്‍ കൂടുതല്‍ താല്പര്യം.
www.astrogospel.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ലാലേട്ടാ.... മാണിക്യാ....നാട്ടു രാജാവേ രാജാവേ.. എന്ന് ആർപ്പുവിളികൾ; കാറിൽ നിന്നിറങ്ങി കൈവീശി കാണിച്ചതോടെ ആവേശം അണപൊട്ടി; വേദിയിലേക്ക് സൂപ്പർതാരത്തെ എത്തിക്കാൻ പാടുപെട്ട് സുരക്ഷാ ഏജൻസിക്കാർ; 57-ാം വയസിൽ 30 കാരന്റെ ചുറുചുറുക്കോടെ നീല ടീഷർട്ടും നീല ജീൻസും കൂളിംങ് ഗ്ലാസ്സുമായി പുതിയ രൂപം; ഇടപ്പള്ളി ലുലു മാളിന് മുന്നിൽ ഒടിയൻ ലുക്കിൽ ആദ്യ പൊതുപരിപാടി; കൊച്ചിയിൽ മോഹൻലാൽ ആവേശം വിതറിയത് ഇങ്ങനെ
കഥയുണ്ടെന്നും കേൾക്കണമെന്നും പറഞ്ഞെത്തിയത് 35 വയസ്സ് തോന്നിക്കുന്ന സ്ത്രീ; വീടുമാറുന്ന തിരക്കിലും സ്ഥലം പരിചയമില്ലെന്ന് പറഞ്ഞപ്പോൾ വാഹനം ഏർപ്പാടാക്കി; പിന്നെ അഭിനയിക്കാൻ സഹായിക്കണമെന്ന ആവശ്യമെത്തി; അതു കഴിഞ്ഞ് കല്ല്യാണം കഴിച്ചേ മതിയാകൂവെന്ന ഭീഷണിയും; കേസിൽ കുടുക്കാതിരിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടത് 25 ലക്ഷം; പരാതി മാത്രം പോര തെളിവും വേണമെന്ന് നിർദ്ദേശം; ഉണ്ണി മുകുന്ദന്റെ പീഡന പരാതിയിൽ കരുതലോടെ നീങ്ങാൻ പൊലീസ്
മാണി സാറും ജോസഫ് സാറും സിഎഫ് സാറും ജയരാജൻ സാറും അടക്കമുള്ള പ്രമുഖരുടെ മുകളിൽ പോയി ഇരിക്കാൻ മാത്രം വീഡ്ഢിയാണോ ഞാൻ? തിരുന്നക്കരെയേക്കാൾ പത്തിരട്ടി വലുപ്പമുള്ള നെഹ്റു സ്റ്റേഡിയത്തിലേക്ക് റാലി മാറ്റിയപ്പോൾ ആളെ കിട്ടാത്തതു കൊണ്ടെന്ന് പറയുന്നവർക്ക് എന്തു മറുപടി പറയാൻ? പട്ടിക്കിട്ട ചോറ് ഉണ്ണാറായോ എന്നു ജോർജിനോട് ചോദിക്കണം: മഹാസമ്മേളനത്തിന് ശേഷം ജോസ് കെ മാണി മറുനാടനോട് പറഞ്ഞത്
എന്തുകൊണ്ട് സ്ത്രീകൾ ഇസ്ലാമിക് റിപ്പബ്‌ളിക്കിനെ വെറുക്കുകയും ഭയക്കുകയും ചെയ്യുന്നു? ഇത് സ്വാതന്ത്ര്യം കുളിപ്പുരക്ക് അകത്തുമാത്രം ഒതുങ്ങുന്ന കുറേ സ്ത്രീകളുടെ കഥ; ഇസ്ലാമിലെ സ്ത്രീയുടെ അവസ്ഥയെ പറ്റി സംവാദങ്ങൾ നടത്തുന്നവർ നിർബന്ധമായും ഈ ചിത്രം കാണണം: ഐ എഫ് എഫ് കെയെ പിടിച്ചുകുലുക്കി നിരോധിത അൾജീരിയൻ ചിത്രം
ഒറിജിനൽ നോട്ട് സ്‌കാൻ ചെയ്ത് കളർപ്രിന്റെടുത്ത് തട്ടിപ്പ്; മൂന്ന് പ്രിന്റർ, ഒരു ലാപ്ടോപ്പ്, ഒരു ടാബ്, കട്ടിങ് മെഷീൻ, രണ്ട് കെട്ട് കടലാസ് എന്നിവയുടെ സഹായത്തോടെ അംജാദും പ്രവീണയും ഉണ്ടാക്കിയത് ഒർജിനലിനെ വെല്ലുന്ന കള്ളനോട്ട്; ഐഎസ് ആരോപണും പരിശോധിക്കാൻ പൊലീസ്; ഓർക്കാട്ടേരി ഒളിച്ചോട്ടത്തിലെ ദുരൂഹത മാറ്റാനുറച്ച് അന്വേഷണ സംഘം
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
വീടു നിറയെ നൂറു രൂപയുടെ കള്ളനോട്ടുകൾ; വ്യാജ ലോട്ടറിയുണ്ടാക്കി സമ്മാനവും തട്ടിയെടുത്തു; മീഡിയാവൺ ടിവിയുടെ കൃത്രിമ ഐഡന്റിറ്റീകാർഡുപയോഗിച്ചും തട്ടിപ്പ്; പുതിയറയിലെ വാടക വീട്ടിൽ നിറയെ അധോലോക ഇടപാടുകളുടെ തെളിവുകൾ; ഓർക്കാട്ടേരിയിൽ നിന്ന് ഒളിച്ചോടിയ 32കാരിയേയും കൊച്ചു മുതലാളിയേയും അഴിക്കുള്ളിൽ തളയ്ക്കാൻ തെളിവുകിട്ടിയ ആവേശത്തിൽ പൊലീസ്; ഹേബിയസ് കോർപസിൽ തീർപ്പായാലും കാമുകനും കാമുകിക്കും മോചനമില്ല
പണമുണ്ടാക്കാൻ മൊബൈൽ അനുബന്ധ ഉപകരണങ്ങളുടെ ഓൺലൈൺ ഇടപാട് നടത്തി ഓർക്കാട്ടേരിക്കാരൻ; ആരെങ്കിലും തിരക്കിയെത്തുന്നോ എന്ന് അറിയാൻ വീട്ടിൽ സിസിടിവി സംവിധാനം; പിടിക്കുമെന്ന് ഉറപ്പായപ്പോൾ ബൈക്കിൽ രക്ഷപ്പെടാനും ശ്രമം; പ്രണയം മൂത്ത് 32കാരിയുമായി മുങ്ങിയ കൊച്ചു മുതലാളിയെ പൊക്കിയത് കെണിയൊരുക്കി; കുവൈറ്റിലുള്ള ഭർത്താവിനേയും ഏഴ് വയസ്സുള്ള മകളേയും ഉപേക്ഷിച്ചുള്ള പ്രവീണയുടെ ഒളിച്ചോട്ടത്തിൽ ക്ലൈമാക്‌സ് ഇങ്ങനെ
കൂട്ടുകാരൻ എടുത്ത വീഡിയോ സത്യം പറഞ്ഞു! ആടിനെ ലൈംഗിക വൈകൃതത്തിന് ശേഷം കൊന്നു കളയും; ഉപയോഗം കഴിഞ്ഞാൽ രഹസ്യ ഭാഗത്ത് മുറിവേൽപ്പിച്ച് ആനന്ദിക്കുമെന്ന രണ്ടാം ഭാര്യയുടെ മൊഴിയും നിർണ്ണായകമായി; 20 വയസുള്ള മകന്റെ അമ്മയായ 38കാരിയെ കെട്ടിയത് 17-ാം വയസ്സിൽ; കാഴ്ചയിലെ നിഷ്‌കളങ്കത അമീറുൾ ഇസ്ലാമിന്റെ പ്രവൃത്തിയിൽ ഇല്ല; ജിഷാ കേസ് പ്രതിയുടെ വൈകൃത മനസ്സ് ഇങ്ങനെ
അവനെ തന്ന ദൈവം തിരിച്ചു വിളിച്ചതല്ലേ.. ഇവന് വിലാപയാത്രയല്ല നൽകേണ്ടത്.. ആരും കരയരുത്.. നമുക്ക് ഇവനേ ചിരിച്ചുകൊണ്ട് സന്തോഷത്തോടെ യാത്രയാക്കാം.. സ്‌കൂട്ടറിൽ ബസ് ഇടിച്ചു മരിച്ച ലിംക ബുക്ക് റെക്കോർഡ് ജേതാവ് വിനു കുര്യന് അന്ത്യചുംബനം നൽകികൊണ്ട് മാതാവിന്റെ പ്രസംഗം ഇങ്ങനെ; അദ്ധ്യാപികയായ മറിയാമ്മ ജേക്കബിന്റെ പ്രസംഗം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
കൊച്ചു നാൾ തൊട്ടേ പ്രതിഭയുടെ പൊൻ തിളക്കം നടിയിൽ പ്രകടമായിരുന്നു; ദിലീപിനൊപ്പം ഇഴുകി ചേർന്നഭിനയിച്ച ഗാനരംഗങ്ങൾ ചേതോഹരം; ഞാൻ ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ നടിക്ക് സമ്മതമാണെങ്കിൽ ഞാൻ വിവാഹം കഴിക്കാം; പ്രായശ്ചിത്തമായിട്ടല്ല. ഒരു ജീവിത പങ്കാളിയെ ആവശ്യമുള്ളതു കൊണ്ട്; ദിലീപ് ശിക്ഷപ്പെട്ടാൽ ആത്മഹത്യയും: സലിം ഇന്ത്യയ്ക്ക് പറയാനുള്ളത്
ഓർത്തഡോക്‌സ് സഭാ വൈദികൻ ചട്ടങ്ങൾ ലംഘിച്ച് രണ്ടാം വിവാഹം നടത്തിയെന്ന് ആക്ഷേപം; വിധവയേയോ ഉപേക്ഷിപ്പെട്ടവരേയോ വിവാഹം കഴിക്കാൻ പാടില്ലെന്ന വിലക്ക് ലംഘിച്ചെന്ന് കാതോലിക്കാ ബാവയ്ക്ക് പരാതി; നിസ്സാര തെറ്റുകളുടെ പേരിൽ വർഷങ്ങളോളം 'സസ്‌പെൻഷനിൽ' നിർത്തിയ വൈദികരോട് ഇനി സഭ എന്തു പറയുമെന്ന് വിശ്വാസികളുടെ ചോദ്യം; അമേരിക്കയിലെ വൈദികന്റെ മിന്നുകെട്ട് വിവാദമാകുമ്പോൾ
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
വേട്ടയാടി കൊന്ന കാട്ടുപന്നിയെ അത്താഴത്തിന് വിളമ്പിയ മലയാളി കുടുംബം ഭക്ഷ്യ വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ; ദുരന്തം ഉണ്ടായത് അഞ്ചുവർഷം മുമ്പ് ന്യൂസിലാൻഡിലേക്ക് ചേക്കേറിയ ഷിബു കൊച്ചുമ്മനും കുടുംബത്തിനും; ഇറച്ചി കഴിക്കാതിരുന്ന മക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു; ശിഷ്ടകാലം കിടക്കയിൽ കഴിയേണ്ടി വന്നേക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ
14കാരിയായ മകളുമൊത്ത് കാമുകനൊപ്പം ഒളിച്ചോടി നിലമ്പൂരുകാരി; അമ്മയോടുള്ള ഭ്രമം തീർന്നപ്പോൾ ഒൻപതാംക്ലാസുകാരിയെ കടന്ന് പിടിച്ച് രണ്ടാം ഭർത്താവ്; പഴയ കേസുകൾ പൊടി തട്ടിയെടുക്കുമ്പോൾ എസ് ഐയുടെ കണ്ണിലുടക്കിയത് പോക്സോ കേസ്; കൂട്ടുകാരെ നിരീക്ഷിച്ച് പ്രതിയെ കണ്ടെത്താൻ 'ബീഫിൽ' കുരുക്കിട്ടു; ഗുജറാത്ത് പൊലീസ് ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോഴും അതിസാഹസിക നീക്കങ്ങൾ ഫെനിയെ വലയിലുമാക്കി; പീഡകരുടെ പേടിസ്വപ്നമായ നെയ്യാർഡാമിലെ ആക്ഷൻ ഹീറോ സതീഷിന്റെ ബറോഡാ ഓപ്പറേഷൻ ഇങ്ങനെ
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം