Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബുധനും അദ്ധേഹത്തിന്റെ സ്ലോ ഡൗൺ നീക്കവും: നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ബുധനും അദ്ധേഹത്തിന്റെ സ്ലോ ഡൗൺ നീക്കവും: നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

സ്ട്രോലജിയിൽ ഓരോ ഗ്രഹവും ഓരോ മേഖലകളെ സൂചിപ്പിക്കുന്നു. സൂര്യൻ പിതാവ് , ഈഗോ, അധികാരം എന്നിവയെ സൂചിപ്പിക്കുന്നു, എങ്കിൽ, വ്യാഴം, അറിവ്, ആത്മീയത, ഉപരി പഠനം എന്നിവയെ സൂചിപ്പിക്കുന്നു. എന്നാൽ ബുധൻ ആശയ വിനിമയങ്ങൾ, ചെറു യാത്രകൾ, ഇലെക്ട്രോനിക്സ്, സുഹൃത്തുക്കൾ, ബുദ്ധി എന്നിവയെ ആണ് സൂചിപ്പിക്കുക. ഇദ്ദേഹം ഒരു വര്ഷം പല തവണ തന്റെ സാധാരണ ഉള്ള സഞ്ചാരം നിർത്തി അല്പം സാവധാനം നീങ്ങും. ഈ ഗതിയെ വക്രി എന്നാണ് പറയുക, റിട്രോഗ്രെഷൻ എന്ന് ഇന്ഗ്ലീഷിലുംപറയും. ഏതാണ്ട് മൂന്നു ആഴ്ച ക്കാലം ആണ് ഇദ്ദേഹം മെല്ലെപ്പോക്ക് നടത്തുക അപ്പോൾ ഈ മൂന്നു ആഴ്ചകളിൽ ഇദ്ദേഹം സൂചിപ്പിക്കുന്ന എല്ലാ വിഷയങ്ങളിലും അല്പം ക്ഷ പിഷ ഉണ്ടാകും എന്നാണു കണ്ടു വരുന്നത്. 

നിങ്ങളുടെ യാത്രകൾ , ഇലെക്ട്രോനിക് ഉപകരണങ്ങൾ,  ഡേറ്റ,  വിനിമയങ്ങൾ, അയൽക്കാരുമായുള്ള ബന്ധം, എന്നിവയിൽ പ്രകടമായ നീക്കങ്ങൾ ഉണ്ടാകാം. ഇവയെ നിരീക്ഷിക്കുന്നത് വളരെ നല്ലതാണ്. 

ഈ അവസരം നേരത്തെ ലഭിച്ചിട്ട് നേടാതിരുന്ന ജോലി, നേരത്തെ പരാജപ്പെട്ട പരീക്ഷകൾ, ഭൂത കാലത്ത് നിങ്ങൾ സ്നേഹിച്ചിരുന്ന വ്യക്തികളെ( only singles ) ആവശ്യമുണ്ടെങ്കിൽ അവരുടെ ജീവിതത്തിലേക്ക് പിന്നെയും ചെല്ലാനുള്ള ശ്രമങ്ങൾ,  പഴയ ബിസ്നസ് ബന്ധങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ബന്ധം, റിസേർച് എന്നിവയ്ക്ക് വളരെ നല്ലതാണ്. 

ഈ പന്ത്രണ്ടാം തീയതി സ്ലോ ഡൗൺ നീക്കത്തിൽ എത്താനുള്ള തയ്യാറെടുപ്പ് അദ്ദേഹം ഇപ്പോൾ നടത്തി ക്കൊണ്ടിരിക്കുന്നു. ഇപ്പോൾ അദ്ദേഹം ഒരു ഷാഡോ സോണിൽ ആണ്. പന്ത്രണ്ടാം തീയതി മുതൽ മൂന്നു ആഴ്ച ഇദ്ദേഹം സൂചിപ്പിക്കുന്ന എല്ല വിഷയങ്ങളിലും ഒന്ന് സൂക്ഷിച്ചു  നില്ല്ക്കുന്നതുകൊണ്ട് കുഴപ്പം ഒന്നുമില്ല. പൊതുവേ എന്റെ കയ്യിൽ ഇലെക്ട്രോനിക് ഉപകരണങ്ങൾ അധിക കാലം ഇരിക്കാറില്ല, ഇദ്ദേഹം സ്ലോ ഡൗൺ തുടങ്ങുന്ന എല്ലാ അവസരങ്ങളിലും എന്റെ സർവ വിധ ഇലെക്ട്രോനിക് ഉപകരണങ്ങളും മാറ്റി വാങ്ങേണ്ട  അല്ലെങ്കിൽ റീപെയർ ചെയ്യേണ്ട അവസ്ഥയാണ്. അതുകൊണ്ട് ഓരോ സ്ലോ ഡൗൺ തുടങ്ങുമ്പോഴും, ഞാൻ ഇദ്ദേഹത്തോട് ചോദിക്കും “ നീ പിന്നെയും തുടങ്ങി അല്ലെ ? ‘’ what the .... 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

 സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, ആരോഗ്യംഎന്നാ ആറാം ഭാവത്തിൽ ബുധൻ തന്റെ സ്ലോ ഡൗൺ തന്ത്രം പന്ത്രണ്ടാം തീയതി പുറത്തെടുക്കും. ജോലി, സഹ പ്രവർത്തകർ എന്ന വിഷയങ്ങളിൽ അല്പം വിഷമതകൾക്കായി  തയ്യാറെടുക്കുക. സഹ പ്രവർത്തകരുമായുള്ള സ്വല്പം വാഗ്വാദങ്ങൾ , ജോലിക്കാര്യത്തിൽ ഉണ്ടാകുന്ന സംശയം., എന്നിവ ഉണ്ടാകാം. ചെയ്യുന്ന ജോലി കൃത്യമാണോ എന്നുള്ള വിശകലനം ആവശ്യമായി വരാം. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരം., ലഭിക്കാം.പുതിയ ആരോഗ്യ പദ്ധതിയെ കുറിച്ചുള്ള ആഴത്തിൽ ഉള്ള റിസേർച് , ബാധ്യതകളെ കുറിച്ചുള്ള കണക്കെടുപ്പ് എന്നിവയും പ്രതീക്ഷിക്കുക. 

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിലൂടെശുക്രൻനീങ്ങുന്നു. വീടിനോട് ബന്ധപ്പെട്ട പല വിഷയങ്ങളിലും കടുത്ത ആലോചന പ്രതീക്ഷിക്കാം. വീട്ടുകാരുടെ കാര്യത്തിൽ ഉള്ള ആലോചന, മാതാ പിതാക്കളെ സഹായിക്കാനുള്ള അവസരം. റിയൽ എസ്റ്റേറ്റ് ഡീലുകൾ, റീ പെയരിങ്, വീട്വൃത്തിയാക്കൽ , ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, വീടിനുള്ളിൽഉള്ള പ്രശ്ന പരിഹാരം എന്നിവ പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം,  സെൽഫ് പ്രൊമോഷൻ,  നെത്വർക്കിങ്, ഹോബികൾഎന്നാ അഞ്ചാം ഭാവത്തിലൂടെ ബുധൻ നീങ്ങുന്നു. ഇദ്ദേഹം സ്ലോ ഡൗൺ ഈ ആഴ്‌ച്ച മുതൽ സ്ലോ ഡൗൺ രീതിയിൽ തന്റെ തനി സ്വഭാവം പുറത്തെടുക്കും. ഗ്രൂപ്പ് ജോലികളിൽ അഭിപ്രായ ഭിന്നത  ഈ അവസരത്തിൽ സാധാരണ ഉണ്ടാകാറുണ്ട്. ക്രിയേറ്റീവ് ജോലികളിൽ പൂർത്തീകരണം ഉണ്ടാവണം എങ്കിൽ അധിക ശ്രമം ആവശ്യമാകും. നെറ്റ് വർക്കിങ് ജോലികൾക്ക് വേണ്ടി അധിക അവസരങ്ങൾ ലഭിക്കാം. ബുധൻആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്ന ഗ്രഹം ആയതിനാൽ ഈ അവസരം ആശയ വിനിമയങ്ങൾ , ആശയ വിനിമയ ഉപകരണങ്ങൾ എന്നിവയുടെ മേൽ നല്ല നിയന്ത്രണം ആവശ്യമായി വരും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയുടെ മേലും ഇതേ ശ്രദ്ധ ആവശ്യമാകും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, നിങ്ങൾടെ തന്നെ പ്രോമോട്റ്റ് ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ   മൂന്നാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയിൽ ശ്രദ്ധ കൊടുക്കും. ഈ ഭാവം പല വിധ ആശയ വിനിമയങ്ങളുടെത് ആയതിനാൽ കൂടുതൽ ആശയ വിനിമയങ്ങൾ നടത്തേണ്ട അനേക സാഹചര്യങ്ങൾ നിങ്ങളെ തേടി എത്താം. എഴുത്ത്, എഡിറ്റിങ് എന്നിവയില നിന്ന് കൂടുതൽ ജോലികൾ പ്രതീക്ഷിക്കുക.  ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം, സഹോദരങ്ങലോടുള്ള കൂടുതൽ സംവാദം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള മോഹങ്ങൾ എന്നിവയും ഉണ്ടാകാം. 

ജമിനി (മെയ് 21 - ജൂൺ 20)
 

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. ഇദ്ദേഹം ഈ ആഴ്ച മുതൽ തന്റെ സ്ലോ ഡൗൺ തന്ത്രം പുറത്തെടുക്കും. വീടിനുള്ളിൽ തർക്കങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം മുൻകൂട്ടി കാണുക. നിങ്ങളുടെ അഭിപ്രായങ്ങൾ മറ്റുള്ളവർ സ്വീകരിക്കുമോ എന്നാ സംശയം ഉണ്ടാകാം. മാതാപിതാക്കൾ ബന്ധുക്കൾ എന്നിവരെ കൂടുതൽ പരിഗണിക്കാനുള്ള മനസ്‌ കാണിക്കുക. ബന്ധു ജന സമാഗമം., കുടുംബ യോഗങ്ങൾ എന്നിവ ഈ അവസരം ഉണ്ടാകാം.റിയൽ എസ്റ്റേറ്റ് ദീലുകൾ, വീട് മോടി പിടിപ്പിക്കൽ എന്നിവയിൽ നല്ല പ്ലാനിങ് ഉണ്ടാകണം. 

ധനം, വസ്തു വകകൾ, സമ്പത്ത, കുടുംബം, സംസാരം എന്നാ നാലാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു. വിലയേറിയ വസ്തുക്കൾ വാങ്ങാനുള്ള അവസരങ്ങൾ ഉണ്ടാകും.അനാവശ്യ ചെലവിനുള്ള പ്രവണത അധികം ഉണ്ടാകാവുന്ന സമയം ആണ്. പുതിയ പാർട്ട് ടൈം ജോലിക്കുള്ള സാഹചര്യം, നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാമൂന്നാംഭാവത്തിൽബുധൻഈ ആഴ്ച മുതൽസ്ലോഡൗൺതുടങ്ങും.  ബുധൻആശയവിനിമയങ്ങൾസൂചിപ്പിക്കുന്നതിനാൽഅൽപകാലo നിങ്ങളുടെആശയവിനിമയങ്ങൾക്ക്മേൽ ശ്രദ്ധ അധിക ഉണ്ടാകണം സഹോദരങ്ങലോടുള്ള അധിക സംസാരംഎഴുത്തു , എഡിറ്റിങ്എന്നീ മേഖലകളിൽനിന്നുള്ള ജോലികളിൽ റീവർക്ക്ആവശ്യമായി വന്നേക്കാം. ചെറുയാത്രകളിൽഈഅവസ്ഥയിൽതടസങ്ങൾവളരെസാധാരണആയിരിക്കും. നിങ്ങളുടെഇലക്ട്രോണിക്ഉപകരണങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്ക്പരിശോധന ആവശ്യമായിവരും.  ടെക്‌നോളജിസംബന്ധമായഎല്ലാവിഷയങ്ങളിന്മേലുംശ്രദ്ധആവശ്യമാകും. പഠനം , നേരത്തെശ്രമിച്ചു പരാജയപ്പെട്ട പരീക്ഷകൾ എന്നിവയിൽ ഒന്ന്കൂടിശ്രമിക്കുവാൻ അനുയോജ്യമായ അവസരമാണ്.

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു. പുതിയ വ്യക്തിയായി തീരാനുള്ള ആഗ്രഹം ഉണ്ടാകും. പുതിയ വസ്തുക്കൾ കൊണ്ട് സൗന്ദര്യം വർധിപ്പിക്കാനുള്ള ശ്രമം നടത്തും. ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. മറ്റുള്ളവരുടെ ശ്രദ്ധ നിങ്ങളിലേക്ക് എത്തുന്നസമയമാണ്. അതിനാൽ ചർച്ചകൾ ഇന്റർ വ്യൂ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരവും നിങ്ങളെ തേടി  എതെണ്ടാതാണ്/ ഇവ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

ധനംവസ്തുവകകള്, നിങ്ങളുടെമൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തിൽ ബുധൻ പന്ത്രണ്ടാംതീയതി മുതൽ സ്ലോഡൗൺ അവസ്ഥയിൽ നീങ്ങുന്നതാണ്.  സാമ്പത്തിക കാര്യങ്ങളെകുറിച്ചുള്ള ചർച്ചകൾ വഴിതെറ്റാതെ സൂക്ഷിക്കേണ്ടസമയമാണ് . ബുധൻ ആശയവിനിമയങ്ങളെ സൂചിപ്പിക്കുന്നു. സാമ്പത്തിക പ്ലാനിങ്ങുകൾ നല്ല റിസേർച്ചുകൾക്ക്ശേഷം മാത്രമേപാടുള്ളു. പുതിയബിസിനസ്പ്രോജെക്ട്കട്ടുകളെകുറിച്ചുള്ളചർച്ചകളെക്കാൾ , നേരത്തെപ്ലാൻചെയ്തവയിൽശ്രദ്ധവയ്ക്കുന്നതായിരിക്കും. സാമ്പത്തികബുദ്ധിമുട്ടുകൾസാധാരണആയിരിക്കും. 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു. ഇതു ഗ്രഹം ഈ ഭാവത്തിലൂടെ നീങ്ങുന്നു എന്ന് കണക കൂട്ടുന്ന അവസരം ശാരീരിരിക അസ്വസ്ഥതകൾ നിങ്ങൾക്ക് ഉണ്ടാകും എന്നാണു. ഈ ഭാവം മാനസിക സമ്മർദ്ദങ്ങളുടെ ഭാവവും ആണ്. പക്ഷെ ഇവയെ ഡീൽ ചെയ്യാനുള്ള ഏറ്റവും അനുയോജ്യമായ സമയവും ഇത് തന്നെ ആണ്. പ്രാർത്ഥന, ധ്യാനം, തെറാപ്പി എന്നിവയ്ക്കുള്ള അവസരങ്ങൾ നിങ്ങളെ തേടി എത്താം. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകളും ഉണ്ടാകാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

പന്ത്രണ്ടാം തീയതി മുതൽ നിങ്ങളുടെ ഒന്നാം ഭാവത്തിൽ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങുന്നതാണ്.  നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്ന വിഷയങ്ങളിൽ വളരെ അധികം ആലോചന അൽപ നാളുകൾ വേണ്ടി വരും. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. ഈ ഗ്രഹ൦  സ്ലോ ഡൗൺ അവസ്ഥയിൽ ആയിരിക്കുന്ന സമയം നാം നടത്തുന്ന ആശയ വിനിമയങ്ങൾ , നാം എടുക്കുന്ന തീരുമാനങ്ങൾ ശെരിയായ ദിശയിൽ ആണെന്ന് ഉറപ്പ് വരുത്തുക. പുതിയ തീരുമാനങ്ങളിൽ ചിലപ്പോൾ വഴി തെറ്റിയേക്കാം. ഏതു ഗ്രഹാം ഒന്നാം ഭാവത്തിലൂടെ നീങ്ങിയാലും ആരോഗ്യ പ്രശനങ്ങൾ സാധാരണ ആയിരിക്കും., ഭൂതകാലത്തെ കുറിച്ചുള്ള ചിന്തകൾ, അവയെ കുറിച്ചുള്ള കടുത്ത ഓർമ്മപ്പെടുത്തലുകൾ, ബന്ധങ്ങളിൽ കൂടുതൽ വിശകലനം ആവശ്യമായ അവസരങ്ങൾ  എന്നിവയും പ്രതീക്ഷിക്കുക.

 മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീം ജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവത്തിലൂടെ ശുക്രൻ സഞ്ചരിക്കുന്നു. ഈ ഭാവം നിങ്ങളുടെ സുഹൃദ്ബന്ധങ്ങൾ., ലോങ്ങ്‌ ടേം ജോലികൾ എന്നിവയ്ക്ക് വേണ്ടി ഉള്ളതാണ്. അതിനാൽ ഈ അവസരം പുതിയ ബന്ധങ്ങൾ നിങ്ങളെ തേടി  എത്താം. സിംഗിൾ വ്യക്തികൾ സ്വയം മറന്നു മിംഗിൾ ചെയ്യാനുള്ള പല വഴികളും നോക്കും. പുതിയ ഗ്രൂപ്പുകൾ അവരുടെ ശ്രദ്ധയിൽ പെടും. വിവാഹിതർ അവരുട്രെ കുട്ടികളുടെ ഒപ്പം അല്ലെങ്കിൽ മറ്റു യൂത്ത് ഗ്രൂപുകൾക്ക് ഒപ്പം സമയം ചിലവഴിക്കാനുള്ള അവസരം തേടും. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ വ്യക്തമായ മാറ്റങ്ങൾ പ്രതീക്ഷിക്കുക. ടീം ജോലികളിൽ നിങ്ങൾ വ്യാപ്രുതരാകും. നിങ്ങളുടെ മോഹങ്ങൾ സഫലീകരിക്കുന്നതിനു വേണ്ടി ഉള്ള റിസേർച് നടത്താനുള്ള നല്ല അവസരങ്ങളും നിങ്ങളെ തേടി എത്താം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം  ഭാവത്തിൽ പന്ത്രണ്ടാം തീയതി മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങും. ബുധൻ ആശയ വിനിമയങ്ങൾ സൂചിപ്പിക്കുന്നു. ഈ ഭാവം മാനസിക സമ്മർദ്ദങ്ങളുടേതാണ് എന്ന് ഓര്മ വേണം. ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനിങ്, കൂടുതൽ റിസേർച് ആവശ്യമായ ജോലികൾ,  എന്നിവ ഉണ്ടാകും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ഭൂത കാലത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ , പ്രാർത്ഥന, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. 

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം,  എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ  എന്നാ പത്താം ഭാവത്തിലൂടെ ശുര്കാൻ നീങ്ങുന്നു. പുതിയ ജോലിക്കുള്ള അനേക അവസരങ്ങൾ നിങ്ങളെ തേടി എത്തുന്ന സമയം ആയതിനാൽ ജഗ രൂകരായിരിക്കുക. നിങ്ങളെ തന്നെ പുതിയ ഉത്തര വാദിതങ്ങള് ഏറ്റെടുക്കാൻ തയ്യാർ ആകേണ്ടതാണ്. നിങ്ങളുടെ അധികാരികളുടെ ഉപദേശം ഈ സമയം വളരെ അധികം ലഭിക്കും. അവരുടെ നോട്ടം നിങ്ങളിൽ കൂടുതൽ പതിയുന്ന സമയവും ഇത് തന്നെ ആണ്. അതിനാൽ ഈ അവസരം മെച്ചമായിട്റ്റ് നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധം സ്വയം തയ്യാറാകുക. പുതിയ അവസരങ്ങൾ. ജോലി സംബന്ധമായ കൂടുതൽ പ്രവർത്തികൾ എന്നിവ നിങ്ങളെ തേടി എത്തും. കല സൗന്ദര്യം എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടാകും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

പന്ത്രണ്ടാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ ബുധൻ സ്ലോ ഡൗൺ നീക്കം തുടങ്ങും. മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്ന   പതിനൊന്നാം ഭാവത്തിൽ ഭൂതകാലത്തിന്റെ ആവർത്തനം പ്രതീക്ഷിക്കുക.  പഴയ സുഹൃത്തുക്കളെ കാണാനുള്ള അവസരം ഉണ്ടാകും. നേരത്തെ ശ്രമിച്ചു പരാജയപ്പെട്ട ലോങ്ങ്‌ ടേം സംരംഭങ്ങളെ കുറിച്ച് പുതിയ പ്ലാനുകൾ കൊണ്ട് വരും. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളെ വേണമോ എന്നുള്ള ആലോചനകൾ, ഈ ആശങ്ക ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകളെ കുറിച്ചും ഉണ്ടാകാം. ഈ ജോലികളിൽ നിങ്ങൾ നടത്തുന്ന ആശയ വിനിമയം കൃത്യമാണ് എന്ന് രണ്ടാമത് ഉറപ്പ് വരുത്തേണ്ടി വരും. പുതിയ ബിസിനസ് പ്ലാനുകലെക്കാൾ നിലവിൽ ഉള്ള ജോലികളിൽ പൂർണത വരുത്താൻ ശ്രമിക്കുകയാണ് നല്ലത്. 

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒൻപതാം ഭാവത്തിലൂടെ ശുക്രൻ നീങ്ങിക്കൊണ്ടിരിക്കുന്നു.  ദൂര യാത്രകളിൽ വളരെ അധികം സാധ്യതകൾ ഉണ്ടാകാ0, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കിക്കുക. വിദേശത്ത നിന്നുള്ള വ്യക്തികളോടുള്ള സംസാരം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയും നിങ്ങളെ തേടി എത്താം, ആത്മീയ വിഷയങ്ങളിൽ ഉള്ള അധിക താല്പര്യം, തീർത്ഥാടനം, പുണ്യ പ്രവർത്തികൾ എന്നിവയ്ക്കുള്ള  അവസരം എന്നിവയും ഉണ്ടാകാം. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
 

 ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം  ഭാവത്തിൽ  ഈ ആഴ്ച  മുതൽ ബുധൻ സ്ലോ ഡൗൺ തുടങ്ങും. ബുധൻ ആശയ വിനിമയങ്ങളെ നിയന്ത്രിക്കുന്നു. അതിനാൽ ജോലി സ്ഥലത്ത് നടത്തുന്ന ആശയ വിനിമയങ്ങൾ, നിങ്ങൾ കൈകാര്യം ചെയ്യുന്ന ഇലെക്ട്രോനിക് ഉപകരണങ്ങൾ, ഇലെക്ട്രോനിക് ഉപകരണങ്ങൾ, ഡേറ്റ എന്നിവയിൽ നല്ല ശ്രദ്ധ ആവശ്യമായി വരും. സഹ പ്രവർത്തകർ, അധികാരികൾ എന്നിവരുടെ ഒപ്പമുള്ള പ്രവർത്തനങ്ങളിൽ നല്ല ശ്രദ്ധ വേണ്ടി വരും. റീ വർക്ക് പല ജോലികളിലും ആവശ്യമായി വരും. നേരത്തെ ശ്രമിച്ചു പരാജയപ്പെട്ട പരീക്ഷകൾ, ജോലിക്കുള്ള അവസരങ്ങൾ എന്നിവയിൽ ഒന്ന് കൂടി ശ്രമിക്കുവാൻ യോജിച്ച അവസരമാണ്. 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം,  നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ള രൂപാന്തരം,  നിക്ഷേപങ്ങള, ജോയിന്റ്സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു. അധിക ചെലവ് നിങ്ങൾ പ്രതീക്ഷിക്കാത്ത സമയം എത്തിയേക്കാം. അത് പോലെ നിങ്ങളെ മാനസിക ഭാരങ്ങളെ ഈ അവസരം കൂടുതൽ ശ്രദ്ധ നേടാം. ഈ വിഷയങ്ങളിൽ പ്രശ്ന പരിഹാരവും ഉണ്ടാകാം. പാർട്ണർ ശിപ്പുകളിൽ ശ്രദ്ധ വേണ്ടി വരുന്ന അവസരമാണ്. അനാവശ്യ കമ്മിട്ട്മെന്റുകൾ ഒഴിവാക്കുക. വൈകാരിഅകമായ തീരുമാനങ്ങൾ എടുക്കാനുലാൽ പ്രവണത ഉണ്ടാകാം. അവ തീർച്ചയായും ഒഴിവാക്കുക. ടാക്സ്, ഇന്ശുർന്സ് എന്നിവയിൽ നിന്ന് സംശയങ്ങൾ ഉണ്ടാകാ. ലോണുകൾ ലഭിക്കാനോ നൽകാനോ ഉള്ള സമയവും ഇത് തന്നെയാണ്. മറ്റുള്ളവരുടെ ധനം കൊണ്ടുള്ള പ്രോജക്ക്ടുകൾ ഉണ്ടാകാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ പന്ത്രണ്ടാം തീയതി മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങും. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നതിനാൽ, ഈ ഭാവത്തിലെ വിഷങ്ങളിൽ നിങ്ങൾ നടത്തുന്ന നീക്കങ്ങളിൽ വളരെ ശ്രദ്ധ വേണ്ടി വരും. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിങ്ങളുടെ വിശ്വാസത്തെ കുറിച്ചുള്ള ചരച്ചകൾ, വിദേശത്ത നിന്നുള്ള വ്യക്തികളോടുള്ള കൂടുതൽ ചർച്ചകൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള ജോലികളെ കുറിച്ചുള്ള വീണ്ടു വിചാരം എന്നിവയും പ്രതീക്ഷിക്കുക . ഉപരി പഠനത്തിനുള്ള സാധ്യതകളെ കുറിച്ചുള്ള അന്വേഷണം, നിയമവുമായുള്ള നേർക്കാഴ്ച എന്നിവയും പ്രതീക്ഷിക്കുക. 

വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്നശത്രുക്കൾ,  എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ എഴാം ഭാവത്തിലൂടെശുക്രൻ നീങ്ങുന്നു. പുതിയ അഗ്രിമെന്റുകളും കൊന്റ്രാക്ക്ട്ടുകളും രൂപീകരിക്കേണ്ട സമയമാണിത്. പുതിയ പ്രേമ ബന്ധം, വിവാഹ ബ്വന്ധം, വിവാഹ സമാനമായ ബന്ധം എന്നിവയും നിങ്ങല്കെ തേടി എത്താം. ജോബ്‌ ഓഫർ, അല്ലെങ്കിൽ പുതിയ ബിസിനസ് ഡീൽ എന്നിവ ഉണ്ടാകാം. ഈ ഭാവം തെളിഞ്ഞു നിൽക്കുന്ന ശത്രുക്കളുടെര്ത് കൂടി ആയതിനാൽ, അവർക്ക് മേലും ഒരു ശ്രദ്ധ വേണ്ടി വരും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്  എന്നാ എട്ടാം ഭാവത്തിൽ ഈ ആഴ്ച  മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ തന്ത്രം പുറത്തെടുക്കും. സാമ്പത്തിക കാര്യങ്ങൾ, വൈകാരിക ബന്ധങ്ങൾ എന്നിവയിൽ ആയിരിക്കും ഈ നീക്കം കൂടുതൽ മാറ്റങ്ങൾ കൊണ്ട് വരുക . മാനസിക ഭാരങ്ങൾ അധികമാണെന്ന് തോന്നാം., ഭൂതകാലത്തെ കുറിച്ചുള്ള കണക്കെടുപ്പ് നടത്തും. അവയെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ കൂടുതലായി അനുഭവപ്പെടും,. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം അവാശ്യമായി വരും, ടാക്സ് , ഇന്ഷുറന്സ് എന്നിവയിൽ നിങ്ങൾ പല ഒത്തു തീര്പുകളും നടത്തേണ്ടി വരും. പങ്കാളിയുമായി വിവിധ കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യും. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. അതിനാൽ ഈ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ നല്ല ശ്രദ്ധ ആവശ്യമായി വരും. 

സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, ആരോഗ്യം എന്നാ  ആറാം ഭാവത്തിലൂടെ ശുക്രൻ  നീങ്ങുന്നു. പുതിയ ക്രിയേറ്റീവ് ജോലികളിൽ നിങ്ങൾ സമയം ചിലവഴിക്കും. സഹ പ്രവര്തക്രുമായുള്ള ബന്ധം കൂടുതൽ ശകതമാകാനുള്ള അവസരമാണ്, ചെറു പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ നിങ്ങൾ സഹ പ്രവർത്തകരുമായി നടത്തും. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനും, ബാധ്യതകളെ നിയന്ത്രിക്കാനും ഉള്ള അവസരങ്ങൾ എത്താം. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തില് ബുധൻ ഈ ആഴ്ച  സ്ലോ ഡൗൺ ആരംഭിക്കും., ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നതിനാൽ വ്യക്തി ജീവിതത്തിലും, ഔദ്യോഗിക ജീവിതത്തിലും നടത്തുന്ന ആശയ വിനിമയങ്ങൾക്ക് മേൽ നല്ല ശ്രദ്ധ ഉണ്ടാവണം. പ്രേമം, വിവാഹം എന്നാ വിഷയങ്ങളിൽ ഭൂത കാലത്തിന്റെ ഓർമപ്പെടുത്തലുകൾ ഉണ്ടാകും. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാനുള്ള അനുയോജ്യമായ സമയമാണ് ഇത്. പുതിയ ബന്ധങ്ങളെ നന്നായി വിശകലനം ചെയ്തു മാത്രമേ സ്വീകരിക്കാവൂ.
 

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം,  സെൽഫ് പ്രൊമോഷൻ,  നെത്വർക്കിങ്, ഹോബികൾഎന്നാ അഞ്ചാം ഭാവത്തിലൂടെ ബുധൻ നീങ്ങുന്നു. സെൽഫ് പ്രോമോഷനുള്ള അനേക അവസരങ്ങൾ, പുതിയ ഗ്രൂപ്പ് ജോലികളിൽ സമയം ചിലവഴിക്കാൻ ഉള്ള സാഹചര്യം. കൂടുതൽ നെറ്റ് വർക്കിങ് അവസരങ്ങൾ; എന്നിവ ഉണ്ടാകും. പുതിയ പ്രേമ ബന്ധങ്ങളിലേക്ക് എടുത്ത് ചാടുവാനുള്ള തിടുക്കം കാണിക്കും. അനാവശ്യമായകമ്മിട്ട്മെന്റുകളും ഒപ്പം എത്തും ക്രിയെട്ടെവ് ജോലികൾ, പുതിയഹോബികൾ ഈ ഹോബികളിൽ നിന്ന് ലാഭം കൊയ്യുവാനുള്ള ഗൂഡ തന്ത്രങ്ങളും ഈ ആഴ്ച എന്നല്ല അടുത്ത കുറെ നാൾ നിങ്ങളുടെ അടുത്ത നിന്നുണ്ടാകും.

[email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP