Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെപ്റ്റംബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

സെപ്റ്റംബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
 

 ഇത് വരെ  സ്ലോ ഡൗൺ അവസ്ഥയിൽ നിന്ന ബുധൻ നിങ്ങളുടെ ആറാം ഭാവത്തിൽ എത്തിക്കഴിഞ്ഞു.   ബാധ്യതകള്, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ളജീവിതം, സഹപ്രാവര്ത്ക്ര്, ശത്രുക്കള്,വളര്ത്തുമൃഗങ്ങള്എന്നാആറാംഭാവത്തിലെവിഷയങ്ങളിൽകൂടുതൽ ജോലികൾ ഉണ്ടാകും. ബുധൻ  ആശയവിനിമയങ്ങൾ, യാത്രകൾ, ടെക്നോളജിഎന്നിവയെസൂചിപ്പിക്കുന്നു. ഈമേഖലയിൽനിന്നുള്ളജോലികളിൽസമയം ചിലവഴിക്കും. സഹ പ്രവര്തകരോടുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ച. ഒരേ സമയം പല ജോലികളിൽ ശ്രദ്ധിക്കേണ്ട അവസരങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള ആലോചന,  പുതിയ ജോലിയെകുരിച്ചുള്ള പ്ലാനുകൾ എന്നിവയും ഉണ്ടാകും.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ആശയ വിനിമയങ്ങളുടെ നാഥൻ ആയ ബുധൻ നിങ്ങളുടെ അഞ്ചാം ഭാവതിലെക്ക് നീങ്ങിക്കഴിഞ്ഞു ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്  എന്നാ അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ വളരെ അധികം അവസരങ്ങൾ ഉണ്ടാകും.  കുട്ടികൾ വലിയ ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പമുള്ള ജോലികൾ ,   വിനോദ പരിപാടികൾ, മത്സര ഇനങ്ങൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കാം. സ്വന്തം കഴിവുകളെ പ്രോമോട്റ്റ് ചെയ്യാനുള്ള അനവധി അവസരങ്ങൾ , പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള സാധ്യതകൾ, എന്നിവയും ഉണ്ടാകും. ഈ ഭാവം പ്രേമ ബന്ധങ്ങളെയും സൂചിപ്പിക്കുന്നു. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ആലോചന ഉണ്ടാകും.

 ജമിനി (മെയ് 21 - ജൂൺ 20)

നിങ്ങളുടെ  നാലാം ഭാവത്തിലേക്ക്  ബുധൻ  എത്തിയിരിക്കുന്നു. ഇതുവരെ സ്ലോ ഡൗൺ അവസ്ഥയിൽ നിന്ന അദ്ധേഹത്തിന്റെ  സഞ്ചാരം നേർ ദിശയിലും  ആണ്. മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിൽ  സൂര്യനും ചൊവ്വയും നിൽക്കുന്നു. ഈ ഭാവത്തിലെ വിഷയങ്ങളിൽ വളരെ അധികം നീക്കങ്ങൾ നടക്കാം. റിയൽ എസ്റ്റേറ്റ് ഡീലുകൾ,  മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ,  വീട് മാറ്റം, യാത്രകൾ, ബന്ധു ജന സമാഗമം, എന്നിവ ഉണ്ടാകാം. കുടുംബ യോഗങ്ങൾ, വീടിനോട് സംബന്ധിച്ച പ്രശ്നങ്ങളിൽ പരിഹാരം എന്നിവയും ഉണ്ടാകും.

കാൻസർ (ജൂൺ 21 - ജൂലൈ 22)

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ  മൂന്നാംഭാവത്തിൽ  എത്തിക്കഴിഞ്ഞു.    ആശയ വിനിമയം കൊണ്ടുള്ള ധാരാളം ജോലികൾ , കൂടുതൽ ആശയ വിനിമയം, ചെറു യാത്രകൾ, സഹോദരങ്ങലോടുള്ള ആശയ വിനിമയം എന്നിവ പ്രതീക്ഷിക്കുക . എഴുത്ത്,  എഡിറ്റിങ് എന്നീ മേഖലകളിൽ നിന്നുള കൂടുതൽ അവസരങ്ങൾ നിങ്ങളെ തേടി എത്താം. ഇലെക്ട്രോനിക്സ്, മീഡിയ, എന്നീ മേഖലകളിൽ നിന്നുള്ള അനവധി ജോലികളും പ്രതീക്ഷിക്കുക . ഏതു  ഗ്രഹം ഈ ഭാവത്തിലൂടെ നീങ്ങിയാലും, ശാരീരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. നിങ്ങളുടെ സ്വന്തം  സംരംഭങ്ങൾക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

 ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തിൽ  ബുധൻ എത്തിക്കഴിഞ്ഞു. സൂര്യനും, ചൊവ്വയും ഇതേ ഭാവത്തിൽ നിൽക്കുന്നു .  സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള ചർച്ചകൾ  ഉണ്ടാകും. അധിക ചെലവ് പ്രതീക്ഷിക്കാം. പുതിയ ബിസിനസ് അല്ലെങ്കിൽ പാർട്ട് ടൈം ജോലി എന്നിവയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകും. നിങ്ങളുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള നിരവധി പ്ലാനുകൾ തയ്യാറാക്കും,  വീട്ടുകാരുമായുള്ള സീരിയസ് ചർച്ചകൾ , നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ സംശയിക്കുന്നോ എന്നോ ആലോചനയും ഉണ്ടാകും. പുതിയ വസ്തുക്കൾ കൈവശം വയ്ക്കാനുള്ള അവസരം, എന്നിവ ഉണ്ടാകും.  ഈ അവസരം അല്പം സങ്കീർണമാണ്.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

 നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം  ഭാവത്തിൽ ബുധൻ എത്തിക്കഴിഞ്ഞു.  ആരോഗ്യം മെച്ചപ്പെടുത്താനുള്ള  ശ്രമം ഉണ്ടാകും. ഇതേ ഭാവത്തിൽ സൂര്യനും , ചൊവ്വയും നിൽക്കുന്നു വ്യക്തി ജീവിതത്തിൽ ഒരു പക്ഷെ അല്പം സ്ട്രെസ്സിലൂടെ കടന്നു പോകുന്ന സമയമാണ്. ഈ മാസം മുഴുവനും ഒതേ അവസ്ഥയെ തരണം ചെയ്യേണ്ട സാഹചര്യമാണ്., ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ നടത്തും. അവയെ കുറിച്ചുള്ള ആശയ വിനിമയങ്ങൾ ഉണ്ടാകും., പുതിയ ദിശയിലേക്ക് ജീവിതത്തെ നയിക്കാനുള്ള ആഗ്രഹം , പുതിയ മനോഭാവം, എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം  ഭാവത്തിൽ ബുധൻ എത്തിക്കഴിഞ്ഞു  . ഈ ഭാവം ഒറ്റപെടലുകൾ, ദൂര ദേശ വാസം എന്നിവയെ സൂചിപ്പിക്കുന്നു. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥതകൾ എന്നിവ ഈ അവസരം ഉണ്ടാകും. പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള കൊടുത്താൽ താല്പര്യം, വൈകാരികമായ വെല്ലുവിളികൾ, എന്നിവ ആയിരിക്കും ഈ അവസരം നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ ഉണ്ടാകുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ   പതിനൊന്നാം  ഭാവതിലെക്ക് ബുധൻ വന്നു കഴിഞ്ഞു. ഇത് വരെ സ്ലോ ഡൗൺ മോദിൽ ആയിരുന്ന അദ്ദേഹം നേർ ദിശയിലും സഞ്ചരിക്കുന്നു.  ഈ ഭാവത്തിൽ സൂര്യനും ചൊവ്വയും നിൽക്കുന്നു.  ലോങ്ങ്‌ ടേം ബന്ധങ്ങളിൽ വളരെ അധികം ശ്രദ്ധ എത്തുന്ന സമയമാണ്. നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടാകാം. പുതിയ ബന്ധങ്ങൾ എത്തുന്ന സമയമാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ ടീം ജോലികൾ , കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പമുള്ള ജോലികൾ എന്നിവയും ഉണ്ടാകും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

 ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം  ഭാവത്തിൽ   സൂര്യൻ , ചൊവ്വ, ബുധൻ എന്നിവ നിൽക്കുന്നു.  പുതിയ ജോലിയെ കുറിച്ചുള്ള ആലോചന,  നിലവിലുള്ള ജോലിയിൽ വളരെ അധികം അധ്വാനം വേണ്ട അവസ്ഥ എന്നിവ ഉണ്ടാകും. എഴുത്ത്, ഇലെക്ട്രോനിക്സ്, മീഡിയ, ടെക്നോളജി എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ ഉണ്ടാകാം. അധികാരികലോടുള്ള കൂടുതൽ ചർച്ചകൾ, നിങ്ങളുടെ ജോലിയിൽ അവരുടെ നേരിട്ടുള്ള ഇടപെടലുകൾ, പുതിയ ബിസ്നസ് അവസരത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ വളരെ അധികം പ്രാധ്നയ്മുള്ള കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുന്നു . സൂര്യനും ചൊവ്വയും ബുധനും ഈ ഭാവത്തിൽ നിൽക്കുന്നു .    ദൂര യാത്രക്കുള്ള തയ്യാറെടുപ്പുകൾ,  വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സീരിയസ് ചർച്ചകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലകളിൽ നിന്നുള്ള ജോലികൾക്കുള കൂടുതൽ അവസരങ്ങൾ , ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള റിസേർച്, നിയമവുമായുള്ള നേർക്കാഴ്ച എന്നിവയും പ്രതീക്ഷിക്കുക. വിദേശ സഞ്ചാരം, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംസർഗം എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

 സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ എട്ടാം ഭാവത്തിൽ അതി ശക്തമായ നീക്കങ്ങളാണ് ഇപ്പോൾ നടന്നു കൊട്നിരിക്കുന്നത്. സൂര്യനും ചൊവ്വയും  ബുധനും ഈ ഭാവത്തിൽ സ്ഥിതി ചെയ്യുന്നു.   ജോയിന്റ് പ്രോജക്ക്ട്ടുകൾക്ക് പുതിയ തുടക്കം ഉണ്ടാകാനുള്ള അവസരങ്ങൾ നിങ്ങളെ തേടി എത്താം. ഈ ഭാവം പരിവര്തനങ്ങളുടെതാണ്. നിങ്ങളുടെ ബിസിനസ്/ജീവിത പങ്കാളിയെ കുറിച്ചുള്ള ആലോചന ഉണ്ടാകും. ഈ ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. മാനസിക സമ്മർദ്ദങ്ങളെ അടക്കേണ്ട അവസ്ഥയാണ്.  സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള അവലോകനം, ധന സഹായത്തിനുള്ള പെക്ഷകളെ കുറിച്ചുള്ള ആലോചന, ടാക്സ്  ഇന്സുരൻസ് എന്നിവയിലെ പ്രശ്നങ്ങൾ വിശകലനം ചെയ്യാനുള്ള ശ്രമം എന്നിവയും ഉണ്ടാകം.  

 പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
 

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തില് വളരെ അധികം നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ബുധൻ സൂര്യൻ, ചൊവ്വ എന്നിവ ഈ ഭാവത്തിൽ നിൽക്കുന്നു . നിലവിൽ ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു പുതിയ എഗ്രീമെന്റുകൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ എന്നിവ പ്രതീക്ഷിക്കുക.  പുതിയ ബന്ധങ്ങളെ കുറിച്ചുള്ള മോഹങ്ങൾ, വിവാഹം , പ്രേമബന്ധം എന്നിവയ്ക്കുള്ള അവസരങ്ങളും ഉണ്ടാകാം

 [email protected] 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP