Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാലാം ഭാവത്തിലെ ചൊവ്വയും ഈ ആഴ്ചയും.

നാലാം ഭാവത്തിലെ ചൊവ്വയും ഈ ആഴ്ചയും.

ജയശ്രീ

ബെർത്ത് ചാർട്ട് വായനയിൽ നാലാം ഭാവത്തിലെ ഏറ്റവും വലിയ പ്രശ്‌നക്കാരനെ ഏവർക്കും മുന്നിൽ അവതരിപ്പിക്കാൻ സമയമായി. അതെ കുടുംബം, വീട്, കുടുംബ സ്വത്ത്, പൂർവ്വികർ, വാഹനങ്ങൾ, ബന്ധുക്കൾ, നെഞ്ച് , ശ്വാസകോശം എന്നിവയാണ്. നാലാം ഭാവം ഒരു കേന്ദ്രഹൗസ് ആണ്. നാലാം ഭാവം മാതൃസ്ഥാനമാണ്. ബെർത്ത് ചാർട്ടിന്റെ ഒന്ന്, നാല്, ഏഴു, പത്തു എന്നിവയാണ് കേന്ദ്രഹൗസേസ്.ബെർത്ത് ചർട്ടിന്റെ മെച്ചപ്പെട്ട അറിവിനായി നോർത്ത് ഇന്ത്യൻ രീതിയിലുള്ളതോ, വെസ്റ്റേൺ രീതിയിലുള്ളതോ ആയ ചാർട്ട് കൂടെ കരുതുക. അങ്ങനെ ധാരാളം സൈറ്റുകൾ ഉണ്ട്. അസ്‌ട്രൊര, ആസ്‌ട്രോബാരിഷ്, ഹോസുർഓൺലൈൻ എന്നിവ ഉദാഹരണം.

പക്ഷെ ഇത് ഒരു ലാസ്റ്റ് വേഡ് അല്ല .ഒരാളുടെ ഉദാഹരണം മാത്രമാണ്. നാലാം ഭാവത്തിൽ നില്ക്കുന്ന മറ്റു ഗ്രഹങ്ങൾ, നാലാം ഭാവത്തിലേക്ക് നോക്കുന്ന മറ്റു ഗ്രഹങ്ങൾ. നാലാം ഭാവത്തിലുള്ള ഗ്രഹങ്ങൾ എങ്ങോട്ടൊക്കെ നോക്കുന്നു, എന്നതിനെ ആശ്രയിച്ചിരിക്കും. അത് മനസിലാക്കണം. ഇപ്പോഴും അസ്‌ട്രോളജി ഒരു സാധ്യത മാത്രമാണ് എന്ന് മനസിലാക്കുക തന്നെ ചെയ്യണം. സാദ്ധ്യതകൾ ഇപ്പോഴും സംഭവങ്ങൾ ആയി തീരാറില്ല . സൂചനകൾ മാത്രമാണ് അസ്‌ട്രോളജി തരുന്നത്. അതിനെ വിശ്വസിക്കുകയോ തള്ളിക്കളയുകയോ ആവാം. വിവാഹയോഗം ഇല്ല എന്ന് അസ്‌ട്രോളജി തറപ്പിച്ചു പറഞ്ഞ എത്രയോ ആളുകൾ വിവാഹിതർ ആയിരിക്കുന്നു. ഈ സയൻസ് നൂറു ശതമാനം കറക്റ്റ് ആയി പ്രെടിക്റ്റ് ചെയ്യണമെങ്കിൽ അത്ര മാത്രം സാധന ഉള്ള വ്യക്തിയായിരിക്കണം. അങ്ങനെ ഉള്ളവർ ചുരുക്കമാണ്, അവരുടെ കഴിവുകൾ രഹസ്യമാക്കി വെക്കുകയും ചെയ്യും. അസ്‌ട്രോളജി സാദ്ധ്യതകൾ മാത്രമാണ് ഇത് പറയുന്നത്. നമ്മെ കൂടുതൽ മനസിലാക്കാൻ ഈ സയൻസ് സഹായിക്കുന്നു.

ചൊവ്വ നാലാം ഭാവത്തിൽ 

നാലാം ഭാവത്തിൽ ചൊവ്വ നിൽക്കുന ഒരു വ്യക്തിയെ കുറിച്ചാണ് ഞാൻ പറയുന്നത്. ഇത് വഴി നാലാം ഭാവത്തിൽ ചൊവ്വ നിൽക്കുകന്നവർക്ക് സ്വയമേ കൂടുതൽ മനസിലാക്കാനും, സാധിക്കും. 

അതി ബുദ്ധിമാൻ, സംസാരത്തിൽ പക്വമതി, കംമിറ്റഡായ ഹസ്‌ബൻഡ്, ഇന്ന് വരെ അനാവശ്യമായ ഒരു ബന്ധത്തിലും വീണിട്ടും ഇല്ല, ഉപദേശിക്കാനും, മാർഗ നിർദ്ദേശം നൽകാനും അപാരമായ കഴിവുള്ളവൻ, തത്വ ചിന്തകളിലും, അറിവിലും മുൻപന്തിയിൽ. ഇങ്ങനൊരു വ്യക്തി സുഹൃത്തായി ലഭിക്കുക എന്നത് ഒരു അനുഗ്രഹം തന്നെയാണ്. ഈ വ്യക്തി ആണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. സ്‌കൂൾ ഡെയ്‌സ് തൊട്ടു ഇന്ന് ഈ നിമിഷം വരെ എന്റെ ജീവിതത്തെ അതിന്റെ റൈറ്റ് ഫോകൽ പോയിന്റിൽ നിർത്താൻ ഏറ്റവും സ്വാധീനിച്ച വ്യക്തി. അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. സുഹൃത്തുക്കളുടെ എന്നതിലല്ല അവരുടെ ക്വാളിറ്റിയിലാണ് കാര്യം. അല്ലെ? മാത്രവുമല്ല മൂന്നാം ഭാവത്തിൽ കേതു നിൽക്കുന്നത് കൊണ്ട് എനിക്ക് വിപുലമായ സൗഹൃദങ്ങൾ ഉണ്ടാക്കാൻ ഒരിക്കലും കഴിയുകയും ഇല്ല. അഞ്ചോ ആറോ വിലപിടിച്ച ബന്ധങ്ങൾ അല്ലാതെ എനിക്ക് സുഹൃത്തുക്കൾ അധികം ഇല്ല. അതിനാൽ ഈ വ്യക്തി ജീവിതത്തിൽ വന്നു എന്ന് കൊണ്ട് അമിതമായി സന്തോഷിക്കുകയോ, ആ വ്യക്തി പോയി എന്ന് പറഞ്ഞു ദുഖിക്കുകയോ ഇല്ല. ആ വിലപിടിച്ച ബന്ധങ്ങൾ മരണം വരെ കൂടെ കാണുകയും ചെയ്യും. ചിലപ്പോൾ അതിനു ശേഷവും

ചെറു പ്രായത്തിൽ തന്നെ ഞങ്ങൾ ആ പ്രായത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളെക്കൾ ഉന്നതമായ ഫിലോസഫിക്കൽ ചർച്ചകൾ നടത്തിയിരുന്നു. അതിൽ ഉൾപ്പെടാത്ത വിഷയങ്ങൾ ഇല്ല എന്ന് തന്നെ പറയാം എങ്കിലും ആ ചർച്ചകൾ എല്ലാം ചെന്ന് അവസാനിച്ചിരുന്നത്, മെറ്റാ ഫിസിക്‌സ്, റിലീജ്യൻ, ക്വാണ്ടം മേകനിക്‌സ്, സ്പിരിച്ച്വാലിറ്റി എന്ന വിഷയങ്ങളിൽ തന്നെ ആയിരുന്നു. ഇദ്ദേഹത്തിന്റെ ബുദ്ധി വൈഭവം എന്നെ അതിശയിപ്പിച്ചു. പക്ഷെ ഞാൻ ഫുൾ ടൈം തെയോലോജി വിദ്യാർത്ഥിനി ആകുകയും അതിൽ തന്നെ ജീവിതം സമർപ്പിക്കുകയും ചെയ്ത അവസ്ഥയിൽ ഇഹ ലോകവുമായുള്ള എന്റെ ബന്ധം വളരെ കുറഞ്ഞു. വീട്ടുകാരോട് പോലും വല്ലാതെ അകന്നു. അപ്പോൾ സുഹൃത്തുക്കളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നാലോ അഞ്ചോ വർഷം കഴിഞ്ഞ ഞാൻ എന്റെ സുഹൃത്തിനെ യാദൃശ്ചികം ആയി കാണാൻ ഇടയായി. അന്നേ ഞാൻ സിംഗിൾ എന്നാ അവസ്ഥയിൽ നിന്ന് രൂപാന്തരം പ്രാപിച്ച് ഒരു അമ്മയായി തീർന്നി രുന്നു. ആ അവസ്ഥ എന്റെ സുഹൃത്തിനു സത്യത്തിൽ ഇഷ്ടമായില്ല. "നിനക്ക് ജീവിതത്തിൽ വലിയ നിയോഗങ്ങൾ ഉണ്ടായിരുന്നു. കേവല സത്യത്തിൽ മുഴുകി ആ സൗഭാഗ്യങ്ങൾ നഷ്ടപ്പെടുത്തി."

പിന്നീട് ഞങ്ങളുടെ സൗഹൃദത്തിനെ കാലത്തിനു മറയ്ക്കാൻ കഴിഞ്ഞില്ല. ടെക്‌നോളജി ആ ഉദാത്തമായ സുഹൃദ്ബന്ധത്തിന് കൂട്ട് നിന്നു. അൽപ നാളത്തെ ഉപരി പഠനത്തിനു ശേഷം ഈ കുട്ടി സത്യന്വേഷകൻ ആയിമാറി. തപസനുഷ്ടിക്കുകയും, തീർത്ഥാടകനായി മാറുകയും ചെയ്തു. വീട്ടുകാരിൽ നിന്നും അകന്നു താപസനു തുല്യമായി ജീവിച്ചു. തത്വചിന്ത പഠിച്ചു, വേദാന്തങ്ങൾ വായിച്ചു, വനത്തിനുള്ളിൽ തപസിരുന്നു. എങ്കിലും ജീവിതത്തിൽ ഒരു നല്ല നിലയുറപ്പിക്കാൻ കഴിഞ്ഞില്ല. ഭക്ഷണം ഇല്ലാതെ കാൽനടയായി ദൂരങ്ങൾ സഞ്ചരിച്ചു. കാലം അദ്ദേഹത്തെ സ്വഭവനത്തിലേക്ക് നയിക്കുക തന്നെ ചെയ്തു. ഇന്ന് അദ്ദേഹം ഇന്ത്യക്ക് വെളിയിൽ ജീവിക്കുന്നു. ഭാര്യയും കുഞ്ഞും ഉണ്ട്.

ഇദ്ദേഹം തിരിച്ചു വന്നതിനു ശേഷം എനിക്ക് ഒരു വല്ലാത്ത സന്തോഷം മനസ്സിൽ അനുഭവപ്പെട്ടിരുന്നു. പ്രപഞ്ചത്തെയും, അതിലെ മിസ്‌റെരികളെയും കുറിച്ചുള്ള ചർച്ചകൾ അൽപം കൂടെ പക്വത പ്രാപിച്ചു. ജീവിതത്തിലെ കഷ്ടതകളെയും സന്തോഷങ്ങളെയും ഞങ്ങൾ കീറിമുറിച് പഠിച്ചു.

"എനിക്ക് എന്നും കഷ്ടത ഉണ്ട്. അത് മാറും എന്ന് തോന്നുന്നില്ല. എങ്കിലും ഞാൻ അവയെ സധൈര്യം നേരിടും." അദ്ദേഹം പറഞ്ഞു.

" താങ്കൾക്ക് എന്താണ് കഷ്ടത" ഞാൻ ചോദിച്ചു.

" നിനക്കറിയാമോ എനിക്ക് ശരിക്കും സാമ്പത്തിക പരാധീനത ഉണ്ട്; എന്റെ കടം എത്രയാണെന്ന് നിനക്ക് അറിയാമോ. നാൽപതു ലക്ഷം"

ഇത് കേട്ട മാത്രയിൽ എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി. ഈ നാൽപതു ലക്ഷവും എന്റെ കടമായി മാറിയത് പോലെ എനിക്ക് തോന്നി. ഞാൻ ആ ഭാരത്തിൽ വീർപ്പുമുട്ടി. ഞാൻ എങ്ങനെ ഇത് വീട്ടി തീർക്കും? എനിക്ക് അറിയില്ല. എന്നെങ്കിലും ഇത് തീർക്കാൻ എനിക്ക് സാധിക്കുമോ?

" എങ്ങനെ ഇത്രയും ഭാരം താങ്കൾക്ക ഉണ്ടായി? അത്ര മാത്രം എന്ത് കടമയാണ് ഉണ്ടായിരുന്നത്?"

"ഒരു വ്യക്തിയാൽ ഞാൻ ചതിക്കപ്പെട്ടു. "

"സ്ത്രീയാണോ?" "അല്ല ഈ ലോകത്ത് എന്റെ ഭാര്യ കഴിഞ്ഞാൽ ഞാൻ സംസാരിക്കുന്നത് നിന്നോടാണ് എന്ന് അറിയാമല്ലോ; വേറൊരു സ്ത്രീയുമായും എനിക്ക് ബന്ധവുമില്ല"

"ഈ കടത്തെ കുറിച്ച് താങ്കളുടെ ഭാര്യക്ക് വല്ല അറിവുമുണ്ടോ? "

" ഇല്ല ആ പാവത്തിന് ഒന്നും അറിയില്ല"

" അവർ ഈ സത്യം അറിയുമ്പോൾ താങ്കളെ വെറുക്കുമോ എന്ന് ഞാൻ ഭയക്കുന്നു;

" അവൾ ഈ യഥാർത്ഥ്യം അറിയരുതേ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അറിഞ്ഞാൽ എനിക്കവളുടെ മുമ്പിൽ നിൽക്കാൻ കഴിയില്ല."

ആ അവസ്ഥയെ ഞാനും ഭയന്നു. അതിനു ശേഷം രണ്ടു വർഷങ്ങൾ കഴിഞ്ഞു ഞാനും ഭർത്താവും ഇദ്ദേഹത്തെ കാണുവാൻ പോയി. അധ്വാനത്തിന്റെ കാഠിന്യം കൊണ്ടാണോ, ജീവിതത്തിന്റെ കയ്പ് വശങ്ങളിൽ മുങ്ങിയാണോ അറിയില്ല, അദ്ദേഹം ഒരു വയോധികനെ പോലെ തോന്നിച്ചു. തലമുടി ഭൂരിഭാഗവും നരച്ചിരുന്നു. ആ അവസ്ഥ കണ്ടു എന്റെ കണ്ണുകൾ നിറഞ്ഞു.

അദ്ദേഹത്തിന്റെ ഭാര്യ വളരെ ഉല്ലാസവതിയായ പെൺകുട്ടി ആയിരുന്നു. ചായതട്ടവുമായി അവർ വീടിനുള്ളിൽ നൃത്തം വയ്ക്കുന്നത് പോലെ നടന്നു. ചുരുണ്ട മുടിയിഴകൾ മുഖത്തെ മറച്ചിരുന്നു. അവയെ അകറ്റാൻ ഇടയ്ക്കിടെ മുഖം വെട്ടിച്ചു. ഒരു നാൽപതു ലക്ഷം രൂപയുടെ ഭാരം വഹിക്കാൻ ഉള്ള ശേഷി ആ ഹൃദയത്തിനില്ല എന്ന് എനിക്ക് മനസിലായി.

" താങ്കളുടെ ഭാര്യയെ ജോലിക്ക് അയക്കണം. അവർ കൂടെ സമ്പാദിക്കുമ്പോൾ മനസ്സിൽ കൂടുതൽ ആശ്വാസം ഉണ്ടാകും. " എന്റെ അഭിപ്രായത്തെ അദ്ദേഹം തീരേ ഗൗനിച്ചില്ല.

" അവൾ ജോലിക്ക് പോകണം എന്ന് ഞാൻ അഗ്രഹിക്കുന്നില്ല. അതിന്റെ ആവശ്യമില്ല."

" പറന്നു പോകുമെന്ന് ഭയന്നാണോ താങ്കൾ ആ കിളിയെ കൂട്ടിലടച്ചിരിക്കുന്നത്?

ആ ചോദ്യത്തിന് ആ കർക്കശ മനസ്കൻ മറുപടി തന്നില്ല. ഇപ്പോൾ കടത്തിന്റെ ഭാരം കുറെ കുറഞ്ഞിട്ടുണ്ട്. പക്ഷെ സേവിങ്ങ്‌സ് ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ മനസ് വളരെ സ്‌ട്രെസ്സ് ആണ്. ചെയ്യുന്ന ജോലി എത്ര നാളത്തേക്കും എന്നില്ല.

"താങ്കളുടെ നാലാം ഭാവം ചൊവ്വ ആണ്. മനസ്സിൽ സ്വസ്ഥത കുറവായിരിക്കും. ചൊവ്വ യുദ്ധങ്ങളുടെ ദേവൻ ആകയാൽ എപ്പോഴുംയുദ്ധ ഭൂമിയിൽ നിൽക്കുന്ന പ്രതീതി ഉണ്ടാകും. നാലാം ഭാവത്തിൽ യഥാർത്ഥത്തിൽ നിൽക്കേണ്ടത് ചന്ദ്രനാണ്. അവിടെ വേണ്ടത് അമ്മയുടെ പരിലാളനം ആണ്. നാലാം ഭാവം സൂചിപ്പിക്കുന്നത് കുടുംബം, വീട്, മാതാപിതാക്കൾ, ബന്ധുക്കൾ, എന്നിവയിൽ ചന്ദ്രന്റെ കിരണങ്ങൾക്കു പകരം ചൊവ്വയുടെ പടയോട്ടമാകും താങ്കൾ നേരിടേണ്ടി വരുക. അമ്മയുമായി ഉള്ള താങ്കളുടെ ബന്ധം സന്തോഷകരമാണെന്ന് എനിക്ക് തോന്നുന്നില്ല.. അതുപോലെ ഭാര്യയടെ മേൽ താങ്കൾ നിയന്ത്രണങ്ങൾ അടിച്ചേല്പിക്കും. അവർ എതിർക്കുന്നില്ലെങ്കിൽ ഭാഗ്യം എന്ന് കരുതുകാ. വീടിനുള്ളിലെ അസ്വസ്ഥത താങ്കളെ ദൂര ദേശങ്ങളിലേക്ക് നയിക്കും. ആരുമായും ഒരു ഒത്തു തീർപ്പിൽ എത്താൻ സാധിക്കുമോ എന്ന് തന്നെ ഞാൻ സംശയിക്കുന്നു. ഈ കാര്യങ്ങൾ മനസിലാക്കികൊണ്ട് മുന്നേറിയാൽ നന്മ ഉണ്ടാകും."

ഇതിനെല്ലാം ഒന്നും എതിർത്ത് പറയാതെ എല്ലാം കേട്ട് കൊണ്ടിരുന്നു.

" താങ്കൾ നെറ്റ് വർക്ക് എൻജിനീയർ ആണല്ലോ, ദുബായിലെ ഒരു വലിയ കമ്പനിയിലെ ചീഫ് ഇന്ഫർമേഷൻ ഓഫീസർ എന്റെ ഒരു വായനക്കാരൻ ആണ്. അദ്ദേഹത്തിന്റെ വിഷമഘട്ടങ്ങളിൽ എന്നോട് ഉപദേശം ചോദിച്ചിട്ടുണ്ട്. ഞാൻ ഒരു സഹായം ചോദിച്ചാൽ ചെയ്തു തരാനുള്ള മനസുള്ളതായി തോന്നുന്നു. താങ്കളുടെ റെസ്യും അയച്ചു തന്നാൽ ഞാൻ റെഫർ ചെയ്യാം. ആ മനുഷ്യൻ സഹായിക്കും എന്ന് തന്നെ ആണ് എന്റെ വിശ്വാസം."

അൽപം കഴിഞു മറുപടി വന്നു.

"ഇല്ല ഭിക്ഷ യാചിക്കേണ്ടി വന്നാലും ഞാൻ മിഡിൽ ഈസ്റ്റിലെക്ക് പോകുകയില്ല. "

ഇത് കേട്ട ഞാൻ കോപാകുലയായി. ജോലി എന്ന് വരെ കാണും എന്നറിയാത്ത വ്യക്തിയാണ്. എത്രയും വേഗം അടുത്ത നല്ല അവസരത്തിലേക്ക് പുറപ്പെടുന്നതിനു പകരം പിടിവാശിയും ആവശ്യമില്ലാത്ത കടുംപിടുത്തവുമായി നിൽക്കു കയാണ്.

ഈ ദേഷ്യം കടുത്ത വാക്കുകളാൽ ഞാൻ പ്രകടിപ്പിച്ചു.

" കഴിഞ്ഞ കുറെ വർഷമായി നിനക്ക് എന്നെ അറിയില്ലേ ഞാൻ തീരുമാനിച്ചാൽ മാറ്റം വരുത്തില്ല. ഡോണ്ട് വേസ്റ്റ് യുവർ ടൈം. "

ഇതാണ് നാലാം ഭാവത്തിൽ ചൊവ്വ നിൽക്കുന്ന ഒരു വ്യക്തിയുടെ ജീവിതം. ദിസഗ്രിമെന്റ്‌സ്, ഒരു ഒത്തു തീർപ്പ അവരെക്കൊണ്ട് ബുദ്ധിമുട്ടായിരിക്കും. സുഹൃത്തുക്കൾ കുറയും. വീട്ടിൽ നിയന്ത്രണം അടിച്ചേല്പിക്കും. പക്ഷെ ആദർശവാൻ ആകും. സ്വഭാവ മഹിമ വേറിട്ട് നിൽക്കും. ഇതു കഠിന സാഹചര്യത്തിലും മനസ് വിങ്ങുകയില്ല. എന്തിനെയും സധൈര്യം നേരിടും. നാലാം ഭാവത്തിൽ ചൊവ്വ നിൽക്കുന്ന വ്യക്തിയുടെ ഏറ്റവും നല്ല ഉദാഹരണം ഇദ്ദേഹം തന്നെയാണ്.അദ്ദേഹം ഇപ്പൊ താമസിക്കുന്ന രാജ്യത്തോ യുദ്ധങ്ങൾക്ക് ഒഴിവില്ല താനും

അദ്ദേഹം എന്നോട് ഇടക്കിടക്ക് പറയും. "നിന്റെ ജാതകത്തിൽ മഹത്തായ സരസ്വതി യോഗമുണ്ട്. നിന്റെ ജീവിതത്തിനു ഇനിയും നിയോഗങ്ങൾ ബാക്കിയാണ്. അതും ഗ്രേയ്റ്റ് യോഗസ്സ്സ്. പക്ഷെ നിന്നെ പല കാര്യത്തിലും ഞാൻ സംശയിക്കുന്നു. ഒന്നാമത് നിനക്ക് ബുദ്ധിയില്ല. ഉണ്ടെങ്കിലും നീ അത് പ്രവർത്തിപ്പിക്കില്ല വെറുതെ അർത്ഥമില്ലാത്ത ലൗകിക കാര്യങ്ങളിൽ ജീവിതം ചെലവിട്ട് കരഞ്ഞു കൊണ്ടിരിക്കും. നീ അബദ്ധങ്ങൾ ചെയ്തു വെക്കും. എങ്കിലും നിന്റെ നിയോഗങ്ങൾ നിന്നെ കൈവിടില്ല. അവ നിന്റെ പിന്നാലെ വരും."

ഇത് കേൾക്കുമ്പോൾ എന്റെ മനസ് കുളിർക്കും . ആർത്തിയോടെ ജ്യോതിഷ പംക്തികൾ വായിക്കും. ഭൗമേതര വിഷയങ്ങളിലേക്ക് മനസ് പോകും. ഭൂമിയുമായി ജസ്റ്റ് കണക്ടഡ് എന്നാ അവസ്ഥ വരും. ടൈം ട്രാവൽ നടത്താൻ ആഗ്രഹിക്കും. എത്ര തോൽവികൾ വന്നാലും വിജയം നിശ്ചയമാണ് എന്ന് അങ്ങോട്ട് ഉറപ്പിക്കും. എന്ത് സംഭവിച്ചാലും അതിന്റെ അവസാനം എല്ലാവർക്കും നന്മ മാത്രം ആകട്ടെ എന്ന് ആഗ്രഹിക്കും. ഏവരുടെയും നന്മയിലേക്ക് മാത്രം നോട്ടം തിരിക്കും.

ചൊവ്വ കേന്ദ്ര ഭാവങ്ങളായ 1, 4, 7, 10 അത് കൂടാതെ , 2, 8, 12 എന്നെ ഭാവങ്ങളിൽ ഉള്ളവർ അല്പം കോമ്പ്രമൈസിനു തയ്യാറായാൽ, അവർക്ക് ധാരാളം സൗഭാഗ്യങ്ങൾ ഉണ്ടാകും. പക്ഷെ ആ കോമ്പ്രമൈസുകളിലേക്ക് ചെല്ലാൻ അവർക്ക് അവരുടെ മനസിനെ വളരെ മെരുക്കേണ്ടതായി വരും. മനസിനെ ഒതുക്കി കഴിഞ്ഞാലോ അത് അവരുടെ ജീവിതഗതി മാറ്റും. യുദ്ധകാഹളം മാത്രം മുഴങ്ങി കേട്ട ജീവിത പാതയ്ക്ക് മുകളിലൂടെ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വെള്ളരിപ്രാവുകൾ പറക്കും. ഐശ്വര്യത്തിന്റെ പൂക്കൾ വിടരും. അങ്ങനെ അവനനവനെ തിരിച്ചറിയുന്നതിലൂടെ മരുഭൂമിയിൽ പോലും മഞ്ഞു വീഴും.

പക്ഷെ അവർക്ക് മാനസിക പരിവർത്തനം കടുപ്പമായി തോന്നാം. പ്രാർത്ഥന, ധ്യാനം, നല്ല കൗൺസിലിങ് എന്നിവ കൂടാതെ പരിവർത്തനം സാധ്യമല്ല. ഇമ്പോസിബിൾ . ഓർക്കുക ചൊവ്വ ഇപ്പോഴും യുദ്ധ ദേവനാണ്. ജീവിതത്തിന്റെ ഏതു ഭാവത്തിൽ നിന്നാലും വഴക്കടിക്കാനുള്ള പ്രചോദനം തരും. പ്രത്യേകിച്ചും , അദ്ദേഹത്തിന് നില്ക്കാൻ താല്പര്യമില്ലാത്ത ഭാവങ്ങളിൽ നിന്നാൽ, അദ്ദേഹത്തിന് സ്വയം അപമാനിക്കപ്പെട്ടതായി തോന്നും. അഭിമാനം വീണ്ടെടുക്കാനുള്ള തത്രപ്പാടിൽ എന്തും ചെയ്യും. ഒരു പോരാളി.......അവൻ എവിടെ നിന്നാലും ജയം മാത്രമാണ് ലക്ഷ്യം .

പിന്നെ ഈ വ്യക്തി ഇടയ്ക്കിടക്ക് എന്നോട് പറയും, "എടീ ഈ ജ്യോതിഷം അതിനെ പോലെ വലിയ തട്ടിപ്പ് ഈ ലോകത്തെങ്ങുമില്ല. നീ ഇത്ര ബുദ്ധികെട്ടവളായി പോയല്ലോ. " ആ വിമർഷനത്തെ ഞാൻ ചിരി കൊണ്ട് നേരിടും.

ഇദ്ദേഹത്തെ കുറിച്ച് ഇത്രയും എഴുതിയത് അദ്ധേഹത്തിന്റെ അനുവാദത്തോട് കൂടിത്തന്നെയാണ് എന്ന് പറയട്ടെ. അത് വായിച്ചശേഷം അദ്ദേഹം പറഞ്ഞു "എടീ എന്റെ തല ആകാശത്ത് മുട്ടി, നീ എന്നെ ഇത്രയും പ്രസ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു."

അപ്പോൾ എന്റെ മനസ് കുറേ വർഷം പിന്നിലേക്കോടി. ഈ സുഹൃത്തിനെ എന്റെ വീട്ടിൽ പരിചയപ്പെടുത്തിയതിനു ശേഷം കുറെ നാൾ കഴിഞ്ഞു എന്റെ പിതാവ് , അമ്മയോട പറഞ്ഞു, "അവൾക്ക് നേരത്തെ അല്പം പ്രശ്നം ഉണ്ട്. അമിതമായ വായന ഇപ്പോൾ ഇവനെ കൂട്ട് കിട്ടിയപ്പോൾ അവൾക്ക് മുഴുവട്ടായി തീർന്നു." അങ്ങനെ അതിഭയങ്കര ഇന്റലക്ച്വൽസ് ആയി സങ്കല്പ ലോകത്ത് വിഹരിച്ചിരുന്ന ഞങ്ങളുടെ സുഹൃത്ബന്ധത്തെ കേവലം മാനസിക രോഗികളുടെ കൂട്ടായ്മയായി അവർ കണ്ടു. അതിൽ ഞങ്ങൾ മതി മറന്നു സന്തോഷിച്ചു. അത് ഞങ്ങൾക്ക് കിട്ടിയ അംഗീകാരമായി ഞങ്ങൾക്ക് തോന്നി. അന്നും ഇന്നും.

ഇനി ഈ ആഴ്ച

ഏരീസ് മാർച്ച് 21 ഏപ്രിൽ 19

ആറാം ഭാവത്തിൽ സൂര്യനും വീനസും. ആരോഗ്യം, ശത്രുക്കൾ,ദിവസേനഉള്ളജീവിതം,സഹപ്രവർ ്ത്തകർ എന്നിവ ആണ് ആറാം ഭാവം. സൂര്യനും വീനസും അടുത്ത് വരുമ്പോൾ, അവ നല്ല ഡിഗ്രികളിൽ ആണെങ്കിൽ വീനസിന്റെ പ്രേമഭാവങ്ങളെ സൂര്യൻ ജ്വലിപ്പിക്കും. നല്ല ഡിഗ്രി അല്ലെങ്കിലിൽ ആ ഗ്രഹത്തിന്റെ സൗമ്യ ഭാവങ്ങളെ സൂര്യൻ നശിപ്പിച്ചു കളയും. ഇപ്പോൾ അവ രണ്ടും നിങ്ങൾക്ക് അനുകൂലമായ അവസ്ഥയിൽ നിൽക്കു ന്നു. അത് കൊണ്ട് തന്നെ ആറാം ഭാവത്തിലെ കാര്യങ്ങളിൽ വിജയി ആയി മാറും. പ്രത്യേകിച്ചും ജോലി സന്തോഷകരമായി ചെയ്യും. പക്ഷെ വികാരങ്ങളെ നിയന്ത്രിക്കണം. എട്ടാം ഭാവത്തിൽ ശനിയും ചൊവ്വയും നിൽക്കുന്നു. സെക്‌സ്, സെക്ഷ്വാലിറ്റി, തകർച്ചകൾ, നിക്ഷേപങ്ങൾ, രൂപാന്തരം എന്നിവയിൽ അൽപം മാനസിക സങ്കർഷം ഉണ്ടായേക്കാം. ഒരു പിടിവലി, ആലോചനകൾ ഏറ്റു മുട്ടും. ചിലപ്പോൾ ധനം കൂടുതൽ ചെലവാക്കാൻ തോന്നും. പക്ഷെ ഏരീസുകൾ അവ ബാലൻസ് ചെയ്തു മുന്നോട്ട് പോകും. ആഴ്ച അവസാനം ചൊവ്വ യാത്രകളുടെ ഭാവമായ ഒമ്പതിലെക്ക് പോകുമ്പോൾ, യാത്രകൾ നടക്കും. ചിലപ്പോൾ അതിനു മുമ്പെ തന്നെ ചിലർ യാത്രക്ക് പുറപ്പെടും.

വിവാഹം, കോണ്ട്രാക്റ്റ്, യുണിയനുകൾ എന്നിവയുടെ കൂടെ മെർകുറി ആണ്.പങ്കാളിയുമായി നല്ല സമയം. നയം വ്യക്തമാക്കും. ആരോടായാലും. ഭൂതകാലത്തെ ആൾക്കാരെ കാണും. എന്ത് തന്നെ ആയാലും, ഒരു ഉത്സാഹി ആയിത്തീരും ഒരു സന്തോഷ ഭാവം മനസിനെ മൂടി നിൽക്കും.

ടോറസ് ഏപ്രിൽ 20 മെയ് 20

വീനസ് സൂര്യന്റെ ഒപ്പം അഞ്ചാം ഭാവത്തിൽ. പ്രേമ കാര്യങ്ങളിൽ ടോറസുകൾ മതി മറക്കും. ചില വ്യക്തികളെ പ്രത്യേകിച്ച് ശ്രദ്ധിക്കും. അൽപം പക്വത കൂടുതൽ ഉള്ള നിങ്ങൾ പെട്ടന്ന് ശ്രിങ്കാര ഭാവത്തിലേക്ക് പോകും. ഒരു കൊച്ചു കുട്ടിയെ പോലെ പെരുമാറും, കുട്ടികൾ, ക്രിയെറ്റിവിറ്റി എന്നി വിഷയങ്ങളിൽ ശ്രദ്ധ പതിപ്പിക്കും. ക്രിയെറ്റിവിറ്റി വർദ്ധിക്കും. ചിലർ പുതിയ ഏതെങ്കിലും മേഖലയിലേക്ക് കാൽ വെക്കും. സൗന്ദര്യം വർ ദ്ധിപ്പിക്കും.

വിവാഹം, ബന്ധങ്ങൾ, യൂണിയൻ, കോണ്ട്രാക്റ്റ് എന്നിവയിൽ ശനി ചൊവ്വ. ചൊവ്വ ഈ ഭാവത്തിൽ നിന്ന് ഈ ആഴ്ചയുടെ അവസാനം എട്ടാം ഭാവത്തിലേക്ക് പോകും. അപ്പോൾ ശനിയുടെ പ്രത്യേകതയായ മനം മടുപ്പ് വിവാഹം, ബന്ധങ്ങൾ, യുണിയൻ, കോണ്ട്രാക്റ്റ് എന്നിവയിൽ നിന്ന് പ്രതീക്ഷിക്കാം. പക്ഷെ അത് നല്ലതിന് വേണ്ടിയാണ്. കാരണം ഈ വിഷയങ്ങളിൽ സർവ്വതും ആഴത്തിൽ പഠിച്ചു മുന്നേറും. ബന്ധങ്ങളെ നന്നായി പഠിക്കും. പക്ഷെ എന്ത് ചെയ്താലും ബുദ്ധിയോടു കൂടി തന്നെ ചെയ്യും. സ്ലോ ആൻ് സ്റ്റി വിൻസ് ദി റെയ്‌സ്.അതാണ് സംഭവിക്കുക.

ഈ ആഴ്ച ബന്ധങ്ങൾ ഒരു വലിയ പങ്കു വഹിക്കും. കാരണം അഞ്ചും, ഏഴും ഭാവങ്ങൾ കൂടുതലും ബന്ധങ്ങളെ സൂചിപ്പിക്കുന്നു. മറ്റുള്ളവരോട് സ്വയം വെളിപ്പെടുത്തുന്ന അവസരങ്ങളിൽ അൽപം കൂടെ മനസർപ്പിച്ചാൽ കൂടുതൽ സന്തോഷം ലഭിക്കും. അതിൽ സംശയം വേണ്ട.

ജമിനി മെയ് 21 ജൂൺ 20

നാലാം ഭാവത്തിൽ സൂര്യനും വീനസും. അനുകൂല സ്ഥിതിയിൽ തന്നെ. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ ഇവയിൽ കൂടുതൽ സംതൃപതരാകും. കൂടുതൽ സംരക്ഷണത്തിന് വേണ്ടി വീടിനെയും അതിലുള്ളവരേയും ആശ്രയിക്കും. വീടിന്റെ ഭംഗിയിലോ അല്ലെങ്കിൽ വീടിന്റെ ഭംഗി കൂട്ടുന്നതിനോ ചിന്തിക്കും. അതിനു വേണ്ടി ചർച്ചയകൾ നടത്തും.

ദിവസേന ഉള്ള ജീവിതം, ശത്രുക്കൾ, സഹപ്രവർത്തകർ, ജോലി സ്ഥലം എന്നവയിൽ ശനി ചൊവ്വ. ഈ വിഷയങ്ങളിൽ മെല്ലെപ്പോക്ക് പ്രതീക്ഷിക്കുക. തിടുക്ക് കൂട്ടിയിട്ട് കാര്യമില്ല എന്ന് മനസിലാകും. അപ്പോൾ ക്ഷമയോടെ കാത്തിരിക്കുക. ഈ കാത്തിരിപ്പ് അൽപ കാലം കൂടെ ഉള്ളു. അത് വരെ ഈ ഭാവത്തിലെ വിഷയങ്ങളെ നന്നായി പഠിക്കുക. അതാണ് പ്രപഞ്ചം ഈ ഭാവത്തിൽ നിന്ന് നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

ചിലപ്പോൾ നിങ്ങൾക്ക് തോന്നാം, ഞാൻ എങ്ങോട്ടോ പോകുന്നു? എവിടേക്ക് എന്റെ ജീവിതം സഞ്ചരിക്കുന്നു? എന്നാ സംശയങ്ങൾ ഉണ്ടാകും. ഏതു ദിശയിലേക്ക് ജീവിതം പോകണമോ ആ സഞ്ചാര വഴിയെ കൂടുതൽ ആഗ്രഹിക്കുക. സ്വപ്നം കാണുക. ആഗ്രഹങ്ങൾ ഉറപ്പായും നടക്കും.

കാൻസർ ജൂൺ 21 ജൂലൈ 22

മൂന്നാം ഭാവത്തിലാണ് വീനസും സൂര്യനും. സഹോദരങ്ങൾ, ചെറു യാത്രകൾ, എല്ലാ തരത്തിലും ഉള്ള ആശയവിനിമയങ്ങൾ, മറ്റുള്ളവരോടുള്ള ബന്ധം. മനസിനെ ബുദ്ധിപരമായ തലത്തിലേക്ക് ഉയർത്താൻ കഴിയുന്നവരെ കണ്ടു പിടിക്കും. ചിലപ്പോൾ രണ്ടു വ്യക്തികൾ. ഒരു വ്യക്തി രണ്ടാം വ്യക്തിയെ കൊണ്ട് വരാം. സംസാരശേഷി, ബുദ്ധിപൂർവ്വം ഉപയോഗിക്കും. പതിവിൽ കൊടുത്താൽ വ്യക്തികളുമായി ആശയവിനിമയത്തിൽ ഏർപ്പെടും.

ആത്മീയ പഠനം, വിദേശ ബന്ധം എന്നിവയിൽ നെപ്ട്യുൻ നിൽക്കുന്നു. കൂടുതൽ ദൈവികമായി ചിന്തിക്കും. അല്ലെങ്കിൽ അതിനു തക്ക അവസരങ്ങൾ ഉണ്ടാകും. ദൈവിക വിഷയങ്ങളിൽ കൂടുതൽ കാര്യങ്ങൾ നടക്കും. ജലം സ്വാധീനം ചെലുത്തും. കുടുംബം, വീട്, പൂർവ്വികർ, കുടുംബത്തിനുള്ളിൽ കൂടുതൽ സംസാരം. അവരുമായുള്ള നല്ല സമയം ഉണ്ടാകും. നിങ്ങളുടെ ആശയങ്ങളെ അവർ ബഹുമാനിക്കും.

പ്രേമം, കുട്ടികൾ, ഒഴിവു സമയം, ക്രിയെറ്റിവിറ്റി എന്നിവയിൽ ശനി ചൊവ്വ. കാലതാമസം നേരിടാം. കൂടുതൽ പഠിക്കാൻ അവസരം. എന്നാലും ഇവയിലൊന്നും തന്നെ ശ്രദ്ധിക്കാതെ ഈ ആഴ്ച കുടുംബത്തിനുള്ളിൽ തന്നെ കഴിച്ചു കൂട്ടും. അവിടെ നിന്നായിരിക്കും സന്തോഷം ഉണ്ടാവുക.

ലിയോ ജൂലൈ 23 ഓഗസ്റ്റ് 22

ധനം, വസ്തുവകകൾ, നിങ്ങളുടെ വാല്യു, കഴിവുകൾ എന്നിവയിൽ സൂര്യനും വീനസും. ഇതൊരു നല്ല പ്ലെയ്‌സ്മ്ന്റ്‌റ് ആണ് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നിങ്ങളുടെ മാർക്കറ്റ് വാല്യു ഉയർന്നത് പോലെ മനസ്സിൽ അഭിമാനം വർദ്ധിക്കും. അല്പം കൂടുതൽ ചെലവാക്കും. ആകർഷണം തോന്നുന്ന വ്യക്തികളെ കൂടുതൽ ആശ്രയിച്ചാൽ കൊള്ളാം എന്നാ തോന്നൽ ഉണ്ടാകും. അത് സത്യവും ആകാം. ധനസ്ഥിതി വളരെ മെച്ചപ്പെടും. ധനം അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട വ്യക്തികൾ അടുപ്പത്തിൽ വരും.

സംസാരം, എല്ലാ രീതിയിലും ഉള്ള ആശയവിനിമയം, സഹോദരങ്ങൾ, അടുത്ത ചുറ്റുപാടുകൾ എന്നിവയിൽ ആ ഭാവത്തിന്റെ നാഥനായ മെർകുറി തന്നെ. മനസ് ചിന്താകുലമാകും. ചിന്തകൾ കുതിച്ചു ചാടും. സ്‌റ്റെബിലിറ്റി തോന്നുന്നില്ല എങ്കിൽ യാതൊരു പുതിയ കാര്യത്തിലേക്കും പോകുകയേ അരുത്. പകരം മനസർപ്പിച്ചു ആ വിഷയങ്ങളെ പഠിക്കുക. ചെറു യാത്രകൾ വർദ്ധിക്കും. ആശയവിനിമയങ്ങൾ വർദ്ധിച്ചേക്കും. ഇന്റർനൈറ്റ് ലോകത്ത് പാറിപ്പറക്കും.

കുടുംബം, വീട്, പൂർവ്വികർ, മാതാപിതാക്കൾ. ഈ ഭാവം ശക്തിപ്പെടുത്തും. അവിടെ ഒരു ശുദ്ധി കലശം തന്നെ നടത്തും ചില ബന്ധങ്ങൾ ഒഴിവാക്കും. യാതൊരു സന്തോഷവും ലഭിക്കാത്ത ബന്ധങ്ങളെ ഒഴിവാക്കുക തന്നെ വേണം. ഞാൻ ആ ഏരിയയിൽ യാതൊരു കൊമ്പ്രമൈസിനും തയ്യാറല്ല. ജീവിതത്തെ ശരിയായ ദിശയിൽ നയിക്കാൻ സഹായിക്കാത്ത ഏവരും ജീവിതത്തിനു വെളിയിൽ തന്നെ പോകണം. ആ തീരുമാനം സന്തോഷം തന്നെ തരും. ഭാവിയിൽ.

വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ

ഒന്നാം ഭാവത്തിൽ തന്നെ സൂര്യനും, വീനസും. ലുക്‌സ് വ്യക്തിതം, വീക്ഷണ കോൺ, വിചാരധാ , മനോഭാവം എന്നിവയിൽ തിളങ്ങി വിളങ്ങി നിൽക്കു ന്നു. കൂടുതൽ വ്യക്തികളുമായി ഇടപെടുന്ന അവസ്ഥ വരും. ഒരു പുതുമ അനുഭവിക്കും. സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കും. കൂടുതൽ ചാമിങ് ആയി മാറും. മറ്റുള്ളവർ എന്ത് കൊണ്ടോ നിങ്ങളിലേക്ക് ആക ർഷിക്കപ്പെടും.

ധനം, വസ്തുവകകൾ, നിങ്ങളുടെ വാല്യു, കഴിവുകൾ എന്നിവയിൽ മെർകുറി. ചിന്തകൾ ധനത്തിനെ കുറിച്ച് ആകും. അപ്പോൾ ഈ ഭാവത്തിൽ കൂടുതൽ റിസേർച്ച് നടക്കും. ഈ ഭാവം ചിന്താകുലമാകുമ്പോൾ അല്പം സ്ലോ ഡൗൺ പ്രതീക്ഷിക്കാം പിന്നെ അല്പം ഷോ ഡൗൺ അതും ഉറപ്പിക്കാം.

സംസാരം, എല്ലാ രീതിയിലും ഉള്ള ആശയവിനിമയം, സഹോദരങ്ങൾ, അടുത്ത ചുറ്റുപാടുകൾ എന്നിവയിൽ ശനി ചൊവ്വ . മനസ് ചിന്തകളാൽ വീർപ്പു മുട്ടും. കൂടുതൽ പഠനം നടക്കും. പുതിയ ആശയങ്ങൾ ഉടലെടുക്കും. ഇതെല്ലം ജീവിതത്തിന്റെ ഭാഗമായി കരുതി അതിൽ നിന്ന് ഊർ്ജം ഉൾക്കൊണ്ടു ആശയങ്ങളാൽ ധനവാനായി ഈ ആഴ്ച മുന്നോട്ട് പോകും.

ലിബ്ര സെപ്റ്റംബർ 23 ഒക്ടോബർ 22

പന്ത്രണ്ടാം ഭാവം, നിഗൂഡ രഹസ്യങ്ങൾ, രഹസ്യ മോഹങ്ങൾ, രഹസ്യ പദ്ധതികൾ, വിവിധ രീതിയിൽ ഉള്ള നഷ്ടങ്ങൾ, രഹസ്യ ഭാവങ്ങൾ പൊതു സ്ഥലത്ത് പ്രകടിപ്പിക്കാൻ മടിക്കും. പ്രേമകര്യങ്ങൾ മനസ്സിൽ ഒതുക്കും. രഹസ്യ മോഹങ്ങൾ നടക്കാൻ സാധ്യത. ആശുപത്രിയുമായി ബന്ധമുള്ള വ്യക്തികളെ കാണാം. പങ്കാളിയുമായി കൂടുതാൽ അടുപ്പം ഉണ്ടാകും. വളരെ പ്രോടക്റ്റീവ് ആയി തന്നെ മുന്നോട്ട് പോകും.

ലുക്‌സ് വ്യക്തിതം, വീക്ഷണ കോൺ, വിചാരധാര , മനോഭാവം എന്നാ ഒന്നാം ഭാവത്തിൽ മെർകുറി. സാഹചര്യങ്ങളെ ബുദ്ധിപരമായി നേരിടും. മറ്റുള്ളവരുമായി നല്ല സംസാരം. മനസ്സിൽ വലിയ ദർശനങ്ങൾ കാണും. പുതിയ ആശയങ്ങൾ വരുമെങ്കിലും, അവയുടെ കൂട്ട ആക്രമണത്തിൽ പദ്ധതികൾ പൂർത്തിയാക്കാൻ വിഷമിക്കും. പക്ഷെ ഈ ആശയങ്ങൾ ഭാവിയിലേക്കായി സൂക്ഷിച്ചു വെക്കും.

രണ്ടാം ഭാവത്തിൽ ധനം, വസ്തുവകകൾ, നിങ്ങളുടെ വാല്യു, കഴിവുകൾ ശനി ചൊവ്വ, കഠിനാധ്വാനം ഈ ഭാവത്തിൽ വേണ്ടി വരും. ധനം കയ്യിൽ കൊണ്ട് വരാൻ ബുദ്ധിപരമായി നീങ്ങേണ്ട ആവശ്യകത. എല്ലാ രീതിയിലും ഒരു സ്ലോ ഡൗൺ. ധനം വരുന്നതിലും ഈ സ്ലോ ഡൗൺ കാണും. അത് കൊണ്ട് കയ്യിലുള്ളത് പോകാതെ സൂക്ഷിക്കുന്നതായിരിക്കും നല്ലത്.

സ്‌കൊർ്പിയോ ഒക്ടോബർ 23 നവംബർ 21

പതിനൊന്നാം ഭാവം, കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ,ലാഭങ്ങൾ, ഇൻകമിങ് ഗെയിൻസ് എന്നിവയിൽ, സുഹൃത്തുക്കൾ അനുകൂലമായി നിൽക്കും. അവർ നിങ്ങളെ ഉയർത്തി എടുക്കുക തന്നെ ചെയ്യും. സമാന മനസ്‌കരെ കണ്ടെത്തും. കൂട്ടമായി വസിക്കും. എങ്കിലും വ്യക്തിതം ഉപേക്ഷിക്കില്ല. ഇന്റെഗ്രിറ്റി കാത്തു സൂക്ഷിക്കും.

നിഗൂഡ രഹസ്യങ്ങൾ, രഹസ്യ മോഹങ്ങൾ, രഹസ്യ പദ്ധതികൾ, വിവിധ രീതിയിൽ ഉള്ള നഷ്ടങ്ങൾ എന്നിവയുടെ ഭാവത്തിൽ മെർകുറി, രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കും. ഏകനായി വിഷയങ്ങളെ പഠിക്കും. മനസ്സിൽ ഭാരം അനാവശ്യമായി നിറയ്ക്കും. ആയിക്കോളൂ പക്ഷെ അവയെ വലിച്ചെറിയാൻ പാകത്തിനുള്ള പഠനം നടത്തുക. അല്ലാതെ അറിവ് ഭാരം വരുത്തി വെക്കുന്നതാകരുത്.

ഒന്നാം ഭാവത്തിൽ ശനി ചൊവ്വ. ലുക്‌സ് വ്യക്തിതം, വീക്ഷണ കോൺ, വിചാരധാര, മനോഭാവം. സ്വയം വെളിപ്പെടും. സ്വയം ത്യജിക്കും. സെൽഫ് കറക്ഷൻ വ്യക്തിതം, വിചാരധാര എന്നിവയെ എല്ലാം വൃത്തിയാക്കാൻ അവസരം ലഭിക്കും. അപ്പോൾ കൂടുതൽ പക്വത പ്രാപിക്കും. വ്യക്തിതം മെച്ചപ്പെടും. ജിവിത കാലത്തേക്ക് വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കും. ആ ആലോചനകളിൽ മുഴുകിയും, സ്വപ്നങ്ങൾ കണ്ടും ഈ ആഴ്ച മുന്നോട്ട് പോകും.

സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21

വീടിനു വെളിയിലെ ലോകം, ജോലി സ്ഥലം, ജോലി, മാതാപിതാക്കൾ, സമൂഹത്തിലെ വില എന്നവയിൽ സൂര്യനും വീനസും. ജോലിയിലെ അവസരങ്ങൾ, മറ്റുള്ളവരുടെ ഇടയിലുള്ള സ്വാധീനം വർദ്ധിക്കുന്നു. വ്യക്തികൾ ആകർഷൃടരാകുന്നു. പ്രത്യേകിച്ച് ഓപ്പോസിറ്റ് ജെൻടെറിൽ ഉള്ളവരുടെ ശ്രദ്ധയിൽ സന്തോഷിക്കുന്നു. സമൂഹത്തിലെ നില ഭദ്രമായിരിക്കും. ജോലിയിൽ കൂടുതൽ അവസരങ്ങൾ വന്നു മുട്ടിവിളിക്കും. അത് പ്രയോജനപ്പെടുത്തുന്നത് നിങ്ങളുടെ കഴിവ് പോലെ ആയിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

പതിനൊന്നാം ഭാവം, കൂട്ടുകാർ, കൂട്ടായ്മകൾ, ഇൻകമിങ് ഗെയിൻസ്, ലാഭങ്ങൾ, മോഹങ്ങൾ എന്നിവയിൽ കടുത്ത ആശയവിനിമയം. കൂടുതൽ അക്ടിവിറ്റി കാരണം അവിടെ മെർകുറി. നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവർ സ്വീകരിക്കും. ആശയങ്ങൾ തേടി ഓടി നടക്കും. ഭാവിയിലേക്ക് പല പദ്ധതികൾക്കും അടിത്തറ പാകും.

ലുക്‌സ് വ്യക്തിതം, വീക്ഷണ കോൺ, വിചാരധാര , മനോഭാവം. എന്നിവയുടെ ഒന്നാം ഭാവത്തിൽ ശനി ചൊവ്വ. ചൊവ്വ ഉടനെ തന്നെ ഈ ഭാവത്തിൽ നിന്ന് പോകുന്നത് കൊണ്ട് കൂടുതൽ ശനിയുടെതായ ഫീച്ചേഴ്‌സ് പ്രതീക്ഷിക്കാം. ശനി അച്ചടക്കം തരും. അവിടെ ബാഹ്യമായും, ആന്തരികമായും ഉള്ള പരിവർത്തനം നടക്കും. അതിന്റെ ഫലമായി ചിന്തകളിലും പ്രവർത്തിയിലും വളരെ മനോഹരമായ പരി പക്വത കാണാൻ സാധിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ വേണ്ടി പ്രപ്തരാകും. അത് തന്നെ ആണല്ലോ ഈ അവസ്ഥയിൽ വേണ്ടതും. ആ ഒരു പക്വത തന്നെ ആയിരിക്കണം സമൂഹത്തിൽ നിങ്ങളുടെ വില ഉയർത്തുന്നതും ജീവിതം സന്തോഷകരമാക്കുന്നതും.

കാപ്രികോൺ ഡിസംബർ 22 ജനുവരി 19

ഒമ്പതാം ഭാവത്തിൽ സൂര്യനും വീനസും ഒന്നിച്ചു നിൽക്കുന്നു. മത പഠനം, ഭാഗ്യന്വേഷണം, മാനസികം, ശാരീരികം, വ്യവകാരികം, ആത്മീയം എന്നിവ ലക്ഷ്യമാക്കിയുള്ള ദൂരയാത്രകൾ. ആത്മീയമായ പഠനം എന്നിവയിൽ വികസനം നടക്കും. ബന്ധനസ്ഥൻ ആകുന്നത് വെറുക്കും. ആശയങ്ങളെയും ചിന്തകളെയും പിന്തുടരും. മനസ് സന്തോഷത്താൽ തുടിക്കും. ബുദ്ധിയെ ജ്വലിപ്പിക്കാൻ സഹായകമായ വ്യക്തികളെ കാണും. ലോങ്ങ് ഡിസ്റ്റൻസ് റോമാൻസിനു സാധ്യത. ധനം, അറിവ് എന്നിവ വിദേശത്തു നിന്ന് വരും.

ജോലിയിലെ സാധ്യത, സമൂഹത്തിലെ വില, വീടിനു വെളിയിലെ ലോകം എന്നിവയിൽ, പത്താം ഭാവത്തിൽ മെർകുറി. ഈ വിഷയങ്ങളെ കുറിച്ച് കൂടുതൽ ആശയവിനിമയങ്ങൾ നടത്തും. ജീവിത ലക്ഷ്യങ്ങളെ ഉറപ്പിക്കും. യഥാർത്ഥ്്യത്തിൽ ഊന്നിയുള്ള ഭാവി പദ്ധതികൾ ഒരുക്കും. ഞാനും നിങ്ങളും ജീവിതത്തിന്റെ മനോഹരമായ പാതയിൽ എത്തി നിൽക്കുകയാണെന്ന് മറക്കരുത്. അത് യാതൊരു കാരണവശാലും നശിപ്പിച്ചു കളയാൻ ആരെയും അനുവദിക്കരുത്. ആശയവിനിമയ ശേഷിയെ മെച്ചമായി ഉപയോഗിക്കുക. നയപമായി മുന്നോട്ട് നീങ്ങുക.

 

പതിനൊന്നാം ഭാവത്തിൽ ശനിയും ചൊവ്വയും, കൂട്ടായ്മകൾ, കൂട്ടുകാർ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, എന്നിവയിൽ ഒറ്റപ്പെടാം. ബന്ധങ്ങളെ കീറി മുറിച്ച് പഠിക്കും. ചിലർ ജീവിതത്തിൽ നിന്ന് പോകുകയും, ചിലരെ നാം ഇറക്കി വിടുകയും ചെയ്യും. സ്വപ്നങ്ങളെയും, ദർശനങ്ങളെയും മാത്രം നാം നോക്കുന്നു. അവയിൽ ശ്രദ്ധ കൊടുക്കുന്നു. ഈ അവസ്ഥയിൽ നമുക്ക് പ്രയോജനകരമായ അവസ്ഥകളിലേക്ക് മാത്രം ചിന്തിക്കും. എല്ലാവരെയും ഉപേക്ഷിച്ച് നാം നമ്മിൽ തന്നെ ശ്രദ്ധ അർപ്പിക്കുന്നു. ഒറ്റപ്പെടൽ അനുവഭവത്തിൽ വരുന്നത് വലിയ കാര്യമല്ല. പ്രത്യേകിച്ചും ഏകാന്തരായി കഴിയാൻ ആഗ്രഹിക്കുന്ന രാശിക്കാർ ആകുമ്പോൾ.

ഭാവനകളിൽ മുഴുകും, യോഗീ ഭാവം പ്രകടമാകും. മൗനാമായി ചുറ്റുപാടുകളെ വീക്ഷിക്കും. മനസ്സിൽ ശുഭ പ്രതീക്ഷകൾ നിറയും.

അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18

എട്ടാം ഭാവത്തിൽ സൂര്യനും വീനസും. നിക്ഷേപങ്ങൾ, നിഗൂഡ രഹസ്യങ്ങൾ, തകർച്ചകൾ, ഇൻലോസ്, രൂപാന്തരം എന്നിവയിൽ നിങ്ങൾ നിഗൂഡ വ്യക്തികളാൽ ആകർഷിക്കപ്പെടും. അവരോടുള്ള ആകർഷണം അടക്കി വെക്കാൻ കഴിയാതെ വരും. അവർ നിങ്ങളുടെ ചിന്തകളെ ഇളക്കി മറിക്കും. നിഗൂഡ രഹസ്യങ്ങാൽ മനസിലാക്കാൻ ശ്രമിക്കും. ഒക്കൽ സയൻസിൽ താൽപര്യം വർദ്ധിക്കും. രഹസ്യ മോഹങ്ങൾ നിറഞ്ഞ മനസ് കലുഷമാകും.

ഒമ്പതാം ഭാവത്തിൽ മെർകുറി. മത പഠനം, ഭാഗ്യന്വേഷണം, മാനസികം, ശാരീരികം, വ്യവകാരികം, ആത്മീയം എന്നിവ ലക്ഷ്യമാക്കിയുള്ള ദൂരയാത്രകൾ., ആത്മീയമായ പഠനം. കഥകൾ പടച്ചുണ്ടാക്കും. മറ്റു സംസ്‌കാരവുമായി ബന്ധമുള്ള വ്യക്തികളെ കാണും. സംസാരിക്കും. എന്നാലും കഥ പറയും. യാത്ര ചെയ്യും. കൂടുതൽ സരസ ഭാവം പ്രകടമാകും. ആശയങ്ങൾ ആകാശത്ത് പറന്നു നടക്കും. നക്ഷത്രങ്ങൾ സന്ദേശം കൊണ്ട് വന്നു തരും.

പത്താം ഭാവം ശനി ചൊവ്വ. ജോലി, വീടിനു വെളിയിലെ ജീവിതം, സമൂഹത്തിലെ വില, ജോലിയിൽ തടസങ്ങൾ ഉണ്ടോ എന്ന് സംശയം ഉണ്ടാകും. ആ ചിന്ത കഠിനമായി അധ്വാനിക്കാൻ പ്രേരിപ്പിക്കും. ഇത് വരെയുള്ള ജയങ്ങളെയും, പരാജയങ്ങളെയും വിലയിരുത്തും. ജോലിയിൽ അച്ചടക്കം പാലിക്കാതെ വയ്യ എന്നാ അവസ്ഥ ഉണ്ടാകും. ആ അവസ്ഥ നിങ്ങളെ ജയത്തിലേക്ക് നയിക്കും. ഇത് വരെ ഉള്ള പ്രവർത്തികളുടെ ഫലം അനുഭവിക്കും.

പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20

വിവാഹം, യുണിയൻ, കോണ്ട്രാക്റ്റ്, എന്നിവയിൽ സൂര്യൻ, വീനസ്. ഏതെങ്കിലും വ്യക്തിയോട് അർപ്പണ മനോഭാവം ഉണ്ടാകും. മാന്യരുമായി ഇടപെടും. കല, നിയമം എന്നീ മേഖലയുമായി ബന്ധമുള്ളവരെ കണ്ടെത്താം. ജീവിതത്തിലും ജോലിയിലും നല്ല ബന്ധങ്ങൾ തന്നെ ഉണ്ടാകും.അവയെ ഇതു ഡൈമെൻഷനിൽ കൊണ്ട് പോകണം എന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക. സമയം അനുകൂലമാണ്.

എട്ടാം ഭാവത്തിൽ മെർകുറി, നിക്ഷേപങ്ങൾ, നിഗൂഡ രഹസ്യങ്ങൾ, തകരച്ചകൾ, ഇൻ ലോസ്, രൂപാന്തരം. ഈ ഭാവത്തിൽ അതി ശക്തമായ പഠനം നടക്കും. സാഹചര്യങ്ങളെയും, വ്യക്തികളെയും ശ്രദ്ധിച്ചു പഠിക്കും. കാര്യങ്ങളെ മറയില്ലാതെ വിളിച്ചു പറയും. അർത്ഥവത്തായ ശരീര ഭാഷ ഉണ്ടാകും.പ്രവർത്തിയായിരിക്കും പ്രധാനം. ഫൂളിഷ്, സെൻസ്‌ലെസ് സംസാരം വെറുക്കും. മനസ് രൂപാന്തരപ്പെടും.

ഒമ്പതാം ഭാവം ശനി ചൊവ്വ. ഈ ഭാവത്തിൽ നിന്ന് ചൊവ്വ പെട്ടന്ന് തന്നെ പോകുന്നത് കൊണ്ട്. ശനിയുടെതായ മാറ്റങ്ങൾ കൂടുതൽ ഉണ്ടാകും. വിശ്വാസങ്ങളെയും, പാരമ്പര്യങ്ങളെയും ചോദ്യം ചെയ്യും . കാരണം ഒമ്പതാം ഭാവം, മത പഠനം, ഭാഗ്യന്വേഷണം, മാനസികം, ശാരീരികം, വ്യവകാരികം, ആത്മീയം ആയ ദൂര യാത്ര, വിദേശ ബന്ധം. എന്നിവയാണ്. ഈ ഭാവത്തിലെ വിഷയങ്ങളെ പിന്തുടരുന്നത് വ്യർത്ഥമാണോ എന്ന് ചിന്തിക്കാം. യാത്രകൾ തടസപ്പെടും പോലെ തോന്നാം. മനസ്സിൽ ഒരായിരം സംശയങ്ങൾ വിരിഞ്ഞു നിൽക്കും.

എങ്കിലും അനുകൂലമായ വിഷയങ്ങളെ കൂടുതൽ മനസിലാക്കുന്നത് കൊണ്ട്. ഒരു പ്രതികൂല സാഹചര്യവും മനസിനെ അലട്ടാതെ നോക്കും. അങ്ങനെ പലതും പഠിച്ചും അച്ചടക്കത്തോട് കൂടി മുന്നോട്ട് സഞ്ചരിക്കുകയും, സന്തോഷവാനായി ഈ ആഴ്ച മുന്നോട്ട് പോകുകയും ചെയ്യും. പിന്നെ എല്ലാ മേഘങ്ങളുടെ മുകളിലും ഒരു വെള്ളി വിതാനമാണ് ഉള്ളത്. അത് മനസ്സിൽ അങ്ങോട്ട സുവർണ ലിപികളിൽ എഴുതുക. എവരി ക്ലൗഡ് ഹാസ് എ സിൽവർ ലേനിങ് !

[email protected]

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP