Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിയർ എന്ന വയ്യാവേലി​; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

കരിയർ എന്ന വയ്യാവേലി​; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

രിയർ അതാണ് ഞാൻ ഉൾപ്പടെ ഉള്ള പലരുടെയും പ്രശ്‌നം. പലർക്കും ഉള്ള ജോലിയിൽ തൃപ്തി ഇല്ല. ചിലർക്കോ ജോലി ഇല്ല. ജോലി ഉണ്ടെങ്കിൽ അതിൽ ഒരു പുരോഗതി ഇല്ല. സഹപ്രവർത്തകരുമായി ചിലർക്ക് പ്രശ്‌നം. ലൊക്കേഷൻ പ്രശ്‌നം. എല്ലാവർക്കും വേണ്ടി ഇതാ കരിയർ ആൻഡ് പ്ലാനെട്‌സ് . 

ബെർത്ത് ചാർട്ട് കയ്യിൽ ഉണ്ടാകണം എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അവിടെ പ്ലാനിടറി പൊസിഷൻ എന്ന ഒരു ടേബിൾ ഉണ്ടായിരിക്കണം അതായത് നമ്മുടെ ജനന സമയത്ത് ഓരോ ഗ്രഹങ്ങളും ഇതു ഡിഗ്രിയിൽ ആണെന്ന് കാണിക്കുന്ന ഒരു ടേബിൾ.

ഈ ടേബിളിൽ ഏറ്റവും വലിയ ഡിഗ്രിയിൽ നിൽക്കുന്നത് ജൂപിറ്റർ ആണ്. ഒരു വ്യക്തിയുടെ ജനന സമയത്ത് ഏറ്റവും കൂടിയ ഡിഗ്രിയിൽ നിൽക്കുന്ന ഗ്രഹത്തെ ചര ആത്മ കാരകൻ എന്ന് വിളിക്കുന്നു. ആ ഗ്രഹമയിരിക്കും നമ്മുടെ ജീവിതം ഇതു ദിശയിലേക്ക്, ഏതു രീതിയിൽ നീങ്ങണം എന്ന് തീരുമാനിക്കുന്നത്. ഈ ഗ്രഹം നമ്മുടെ ആത്മാവിനെ ഉത്തേജിപ്പിക്കുന്നു. 

രണ്ടു തരം ആത്മ കാരക ഗ്രഹങ്ങൾ ഉണ്ട്. ആത്മ കാരകനും ചര ആത്മ കാരകനും. ചര ആത്മ കാരകൻ എന്നാൽ മൂവബിൾ അല്ലെങ്കിൽ സഞ്ചരിക്കുന്ന ആത്മ കാരകൻ . ഫിക്‌സഡ് ആയിട്ടുള്ള ആത്മ കാരകൻ സൂര്യൻ ആണ്. അത് എല്ലാ മനുഷ്യരുടെയും അത്മാകരകാൻ സൂര്യൻ ആണ്. എന്നാൽ ചര ആത്മ കാരകൻ വേറെ ആയിരിക്കും.
ഈ ടേബിളിൽ രണ്ടാമത്തെ ഏറ്റവും വലിയ ഡിഗ്രിയിൽ നിൽക്കുന്നത് സൂര്യൻ ആണ്. അപ്പോൾ ഈ വ്യക്തിയുടെ അമാത്യ കാരകൻ എന്നത് സൂര്യൻ ആണ്. എന്താണ് അമാത്യ കാരകൻ? എന്താണ് അമാത്യൻ ? മന്ത്രി രാജാവായ ആത്മ കരകനെ അസ്സിസ്റ്റ് ചെയ്യുന്ന ആളാണ് അമത്യ കാരകൻ. ഈ വ്യക്തിയെ ജൂപിറ്റർ, മന്ത്രിയായ സൂര്യന്റെ സഹായത്തോടെ നയിക്കും.
പിന്നെ ഈ ടേബിളിൽ ചന്ദ്രൻ ഏറ്റവും കുറഞ്ഞ ഡിഗ്രിയിൽ ആണെന്ന് കാണിച്ചിരിക്കുന്നു. ഏറ്റവും കുറഞ്ഞ ഡിഗ്രിയിൽ നിൽക്കുന്ന ഗ്രഹമാണ് ദാര കാരകൻ. ഒരാളുടെ ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ കാണിക്കുന്നത് ദാര കാരകനാണ്. ഈ ദാരകാരക ഗ്രഹത്തിന്റെ ഗുണങ്ങൾ ആയിരിക്കും നിങ്ങളുടെ പങ്കാളി കാണിക്കുക. അപ്പോൾ ഇനി എന്റെ ഭർത്താവു അല്ലെങ്കിൽ ഭാര്യ എങ്ങനത്തെ ആളായിരിക്കും എന്നാലോചിച് തല പുകക്കണ്ട. ഓരോ ഗ്രഹവും നല്ലത് മാത്രമാണ് സിഗ്‌നിഫൈ ചെയ്യുന്നത്. പിന്നെ നാം നമ്മുടെ പങ്കാളിയെ എങ്ങനെ മാനേജ് ചെയ്യുന്നു അതിനനുസരിച്ചായിരിക്കും അവരുടെ പ്രതികരണം.
നമ്മുടെ ആത്മാവിന്റെ ആഗ്രഹമാണ് ആത്മ കാരകൻ വിശദീകരിക്കുന്നത്. ആത്മ കാരകനും, അമത്യ കാരകനും നമ്മുടെ കരിയർ നിശ്ചയിക്കുന്നതിൽ വലിയ സ്ഥാനം ആണുള്ളത്. നാം ഏതു ദിശയിലേക്ക് നീങ്ങണം എന്ന് ഈ ഗ്രഹങ്ങൾ സൂചിപ്പിക്കുന്നു.
വെസ്‌റ്റേൺ അസ്‌ട്രോലോജിയിൽ പത്താം ഭാവം ഉപജീവനതിന്റെ ഭാവമായി കാണുന്നു. ജോലി, സമൂഹത്തിലെ വില, ജോലിയിലെ വിജയം എന്നിവ പത്താം ഭാവം സൂചിപ്പിക്കുന്നു. പക്ഷെ നാം ജോലിയിലെ വിജയങ്ങളെ നോക്കാൻ പത്താം ഭാവം മാത്രം നോക്കിയാൽ പോര എന്നാണ് എനിക്ക് തോന്നുന്നത്. രണ്ടു (ധനം, വസ്തുവകകൾ) മൂന്നു (ആശയ വിനിമയം) ഏഴു (യുനിയൻ, കൊണ്ട്രാക്റ്റ്, വിവാഹം) പതിനൊന്ന്! ( ഇൻകമിങ് ഗെയിൻസ്, ലാഭങ്ങൾ, ) പിന്നെ ഒന്ന് ( ലുക്‌സ്, വ്യക്തിതം, മനോഭാവം, വിചാരധാര ) ഇവയെല്ലാം ചേർത്തുള്ള കൂട്ടി വായന ഈ കോളം കൊണ്ട് അസാധ്യമാണ് . എങ്കിലും പത്താം ഭാവം കേന്ദ്രമാക്കി നമുക്ക് ആലോചിക്കാം എന്താണ് നമ്മുടെ കരിയറിലെ ഫെയ്റ്റ് എന്ന്.

വീനസ്

പത്താം ഭാവത്തിൽ വീനസ് നിൽക്കുന്നവർ അധികാരത്തിനു വേണ്ടി ആഗ്രഹിക്കും. മറ്റുള്ളവരെ സഹായിക്കുന്ന ജോലി ചെയ്യുകയാണെങ്കിൽ ഈ വ്യക്തി ഉയർച്ചയിൽ എത്തുന്നതാണ്. കാരണം വീനസ് , പ്ലാനെറ്റ് ഓഫ് ലവ് ആണ്. സ്‌നേഹം വിതറുക എന്നതാണ് ആ ഗ്രഹത്തിന്റെ കർമം. അപ്പോൾ ഏതു ജോലിയിൽ കംപാഷൻ , സമാധാനം , സ്‌നേഹം എന്നിവ നൽകാൻ സാധിക്കുന്നുവോ ആ ജോലിയാണ് ഈ വ്യക്തിക്ക് യോജിക്കുക. വീനസ് ക്രിയെടിവിടി, ആർടിസ്ടിക് ടാലെന്റ് എന്നിവയും സൂചിപ്പിക്കുന്നു. അപ്പോൾ ആ നിലക്കും ഒരു കരിയർ നോക്കാവുന്നതാണ്. ഈ പ്ലെയ്‌സ്‌മെന്റ് ഉള്ള വ്യക്തിയെ ഒരു സഹായി ആയി കാണാവുന്നതാണ്. അങ്ങനത്തെ ഒരു മേഖലയിൽ അവർ വളരെ നന്നായി പെർഫോം ചെയ്യും. ഗായകൻ, നടൻ, ഒരു സ്ഥാപനത്തിന്റെ മാനേജർ എന്നാ നിലയിൽ ഇവരെ കാണാൻ കഴിയും. വളരെ ഇമേജ് കീപിങ് മനോഭാവം ഉള്ളവരായതിനാൽ അങ്ങനെ ഉള്ള ഒരു മേഖല ഇവർക്ക് നന്നായി ചേരും.
ഈ വ്യക്തികളെ ക്രിയെടിവിടി ഉൾപ്പെടാത്ത ജോലിയിൽ, ഉദാഹരണം കോൾ സെന്റർ , അക്കൗണ്ടന്റ് , അല്ലെങ്കിൽ ഒരു മെടികോ , ഈ ജോലികൾ ചെയ്താൽ അവർക്ക് സഫോകെടദ് ആയി തോന്നാൻ സാധ്യത ഉണ്ട്. ഇവരുടെ മനസ് ഇപ്പോഴും ഒരു ക്രിയെടിവ് തലത്തിൽ കറങ്ങി നടക്കും.
എങ്കിലും ഇതിന്റെ കൂടെ 1, 2, 3 7, 10,11 ഏതു മേഖല ആണെന്നും, ഏതു രീതിയിൽ ഈ വ്യക്തി പെർഫോം ചെയ്യുമെന്നും പറയാൻ സാധിക്കൂ. അതിനൊപ്പം തന്നെ ആത്മ കാരകനും , അമാത്യ കരകാനും എന്താണെന്ന്! കൂട്ടി വായിക്കണം.
വീനസ് നല്ല സ്ഥിതിയിൽ അല്ല, അല്ലെങ്കിൽ ഏതെങ്കിലും പ്രശ്‌നക്കാരനായ ഗ്രഹതിനോപ്പം നിൽക്കുന്നു എങ്കിൽ ഈ നല്ല ഗുണങ്ങൾ ആ വ്യക്തിക്ക് അനുഭവിക്കാൻ കഴിയുമോ എന്ന് കണ്ടറിയണം.മാത്രമല്ല മറ്റു ഭാവത്തിൽ നിന്ന് ഏതൊക്കെ ഗ്രഹങ്ങൾ നോക്കുന്നു, ഏതൊക്കെ ഗ്രഹങ്ങൾ വെല്ലുവിളിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും. പിന്നെ നവാംസ ചാർട്ടും , ദശാംശ ചാർട്ടും കൂടെ ഒത്തു വായിച്ചാൽ ഇതു ജോലി ഏറ്റെടുക്കുന്നതാണ് ഉത്തമം എന്ന് 90% കൃത്യമായി പറയാൻ കഴിയും.

ശനി

പത്താം ഭാവത്തിൽ ശനി നിൽക്കുന്നവർ കഠിനമായി അദ്ധ്വാനിക്കുന്നവർ ആയിത്തീരും. എളുപ്പത്തിൽ അധ്വാന ഫലം കിട്ടി എന്ന് വരില്ല. പക്ഷെ ഫലം കിട്ടിതുടങ്ങുംബോഴോ വളരെ ഭാഗ്യവന്മാരായി തീരുകയും ചെയ്യും. ശനി വളരെ പതുക്കെ ഭ്രമണം ചെയ്യുന്ന ഗ്രഹമാണ്. കാല താമസം ഉണ്ടാവും പക്ഷെ അതോർത് വിഷമിക്കേണ്ട ആവശ്യമില്ല. കാരണം ഈ കാലയളവിൽ ധാരാളം കാര്യങ്ങൾ പഠിച്ചു ഒരു പെർഫെക്ഷനിസ്റ്റ് ആയി മാറും. ആ പെർഫെക്ഷനിസം ജീവിതകാലം ഒപ്പം കാണുകയും ചെയ്യും. പത്താം ഭാവത്തിൽ ശനി നിൽക്കുന്നവർ സമൂഹത്തിന്റെ ഉന്നത നിലയിൽ എത്തി ചേരാൻ വലിയ സാധ്യത ആണുള്ളത്. നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ബെർത്ത് ചാർടിന്റെ പത്താം ഭാവത്തിൽ ശനിയും വീനസും ആണുള്ളത്. അവർക്ക് സമൂഹത്തിൽ ഉത്തമം ആയ കാര്യങ്ങൾ പ്രത്യേകിച്ചും ഇകോണമി ബെയ്‌സ്ഡ് ആയ കാര്യങ്ങൾ ചെയ്യാനുണ്ട്. ഇവർ ഗവന്മേന്റ്‌റ് സ്ഥാപനങ്ങളിൽ കൂടുതൽ തിളങ്ങും. പക്ഷെ ശനി പന്ത്രണ്ടാം ഭാവതിലെക്ക് നോക്കുമ്പോൾ സ്വകാര്യ ജീവിതത്തിൽ, അല്ലെങ്കിൽ രഹസ്യമാക്കി വെക്കാൻ ആഗ്രഹിക്കുന്ന മേഖലകളിൽ തടസങ്ങൾ ഉണ്ടാകാം. സ്വകാര്യ ജീവിതത്തിനു പ്രാമുഖ്യം കൊടുക്കാൻ മടി കാണും.
അപ്പോൾ അല്പം എക്‌സ്ട്ര അധ്വാനം കൊടുക്കേണ്ട ജോലികൾ പ്രതീക്ഷിക്കാം. ബിസിനസ് , ലോഹങ്ങൾ ഉപയോഗിച്ചുള്ള ജോലി, ജോലി ആയിരിക്കും ഒന്നാം സ്ഥാനം. അപ്പോൾ സ്വകാര്യ ജീവിതം എല്ലാം കൊണ്ടും വിരസമായി തീരാം. ഭാര്യയും ജോലി ചെയ്യുന്ന സ്ത്രീ ആയിരിക്കാം. പക്ഷെ എന്തോ കൊണ്ടോ ഒരു അകൽച്ച പ്രതീക്ഷിക്കാം. ഒരു മന്ദത വിവാഹ ജീവിതത്തിൽ പ്രതിഫലിക്കും. പക്ഷെ നേരത്തെ പറഞ്ഞാ പോലെ മറ്റു പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കും. മറ്റു ഭാവങ്ങൾ, മറ്റു ഗ്രഹങ്ങൾ എന്നിവയും നോക്കണം.

വ്യാഴം

വ്യാഴം ഒരു കുലീന ഗ്രഹമാണ്. അപ്പോൾ അത് സൂചിപ്പിക്കുന്നത് വളരെ ഉദാത്തമായ കാര്യങ്ങളെ ആണെന്ന് വ്യക്തമാണല്ലോ. സത്യാന്വേഷണം , തത്വ ചിന്ത , മതപരം , അല്ലെങ്കിൽ ആത്മീയമായ പഠനം, അതിനു വേണ്ടിയുള്ള യാത്രകൾ.വിശ്വാസങ്ങൾ, ജീവിതത്തിൽ നിന്ന് ലഭിച്ച പാഠങ്ങൾ. പിതാവിനോടുള്ള ബഹുമാനം കത്ത് സൂക്ഷിക്കും, പിതാവ് ഒരു അദ്ധ്യാപകൻ ആകാനും നല്ല സാധ്യത ഉണ്ട്. തത്വങ്ങളിൽ അധിഷ്ടിതമായ ജോലി ചെയ്യാം. സത്യാന്വേഷണം എന്നാ അവസ്ഥ ജോലിയിലും നടക്കും. അല്പം ഫ്‌ലെക്‌സിബിൾ ആയില്ലെങ്കിൽ പിതാവ് പഠിപ്പിച്ചു വിട്ട പല കാര്യങ്ങളും സഹപ്രവർത്തകരും ഏറ്റെടുക്കണം എന്നാ അവസ്ഥയിലേക്ക് പോയി....... പിന്നെ എന്താണ് സംഭവിക്കുക എന്ന് ആലോചിക്കാമല്ലോ. പക്ഷെ ഈ അടാപ്ടബിലിടി ഇല്ലായ്മ ഒരു പ്രശ്‌നമയെക്കം. ഈ പ്ലെയ്‌സ്‌മെന്റ് ഉള്ള വ്യക്തികൾ മിക്കവാറും അദ്ധ്യാപനം എന്നാ മേഖലയിൽ കറങ്ങി നടക്കും. സബ്ജക്റ്റ് ഏതാണ് എന്നാ വ്യത്യാസം ഇല്ലാതെ. പുരോഹിതൻ, ആകാം. മാർഗ നിർദ്ദേശം നൽകുന്ന ജോലികളാണ് കൂടുതൽ കാണുന്നത്. തത്വങ്ങളിൽ ഉറച്ചു നിന്ന് കൊണ്ട്ട് മറ്റുള്ളവരെ ആ തത്വങ്ങളിലെക്ക് കൊണ്ട് പോകുന്ന ജോലികൾ. ഈ പ്ലെയ്‌സ്‌മെന്റ് ഉള്ള സ്ത്രീജനങ്ങൾ ജോലി സ്ഥലം അല്ലെങ്കിൽ ജോലിയും ആയി ബന്ധപ്പെട്ട അവസ്ഥകൾ അവിടെ വച്ച തന്റെ ഭാവി വരനെ കാണാൻ സാധ്യത.
ജോലി ചെയ്യുന്ന മേഖല കുടുംബത്തിൽ നിന്ന് ഉയർന്നു വരാം. പ്രഭാഷകൻ ആകാം, ദൂരദേശത് വ്യാപാരം ചെയ്യാം. ശുഭ ഗ്രഹങ്ങൾ വ്യാഴത്തിന്റെ കൂടെ നിന്നാൽ ജോലിയിൽ സൽപേര് നേടും.
എങ്കിലും ജോലിയിൽ തടസം ഇപ്പോൾ നേരിടുന്നു എങ്കിൽ നിങ്ങളുടെ അടാപ്ടബിലിടി ഇല്ലായ്മ ആണോ പ്രശ്‌നങ്ങൾ ഉണ്ടാക്കുനത് എന്ന് ആലോചിക്കുക. സ്വല്പം വിട്ടു വീഴ്ച ഒക്കെ ആവാം. നിയമതിനുള്ളിൽ നിന്ന് കൊണ്ടുള്ള വിട്ടു വീഴ്ച തെറ്റല്ല. ലോ ബ്രെയ്‌കെഴ്‌സ് ആകാതിരുന്നാൽ മതി.

ചൊവ്വ

ചൊവ്വയുടെ സ്വന്തം ഭാവമാണ് പത്ത്. ജോലി സ്ഥലത്ത് വളരെ ടോമിനെടിങ് ആകും. വളരെ നേരത്തെ ഇവർക്ക് വിജയങ്ങൾ കൈവരും. വളരെ കർശന സ്വഭാവം ഉള്ളതിനാൽ ജോലി സ്ഥലത്ത് എല്ലാവരും ഇഷ്ടമായി എന്ന് വരില്ല. ഒരു അടിച്ചു താഴ്‌ത്തൽ ഒരിക്കലും ഇവർക്ക് സഹിക്കില്ല. എല്ലാ രീതിയിലും യുദ്ധം ചെയ്യാൻ തയ്യാറാണ്. അപ്പോൾ ജയം , പരാജയം എന്നിവ പ്രതീക്ഷിക്കാം. ഉയർച്ച , താഴ്ച എന്നിവ ഒരു പരീക്ഷണം എന്നാ നിലയിൽ കാണാം. എന്തിരുന്നാലും വിജയം ഉറപ്പാണ്. യുദ്ധങ്ങൾ നിരന്തരമായി വന്നു നിങ്ങൾ വളരെ ശക്തിമാനാകും. അങ്ങനത്തെ പദവികൾ ലഭിക്കാം. പ്രതിരോധം ബെയ്‌സ് ആയിട്ടുള്ള ജോലികൾ. ശാരീരികഅധ്വാനം വേണ്ട ജോലികൾ ചെയ്യാം. മറ്റുള്ളവരോട് മത്സരിക്കാൻ ഉള്ള മേഖലകൾ. മേഖലകൾ ആണ് നിങ്ങൾക്ക് കൂടുതൽ യോജിച്ചത്.
പിന്നെ ജയം, തോൽവി ഇവ മറ്റു പല കാര്യങ്ങളെ ആശ്രയിച്ചിരിക്കും. ചൊവ്വയുടെ കൂടെ നിൽക്കുന്ന ഗ്രഹങ്ങൾ, പത്താം ഭാവതിലെക്ക് നോക്കുന്ന ഗ്രഹങ്ങൾ എന്നിവ. പിന്നെ ദശാംശ ചാർട്ട്, അത്മാകരകാൻ, അമാത്യ കാരകൻ എന്നിവയും വളരെ വലിയ സ്വാധീനം ചെലുത്തും. പിന്നെ മറ്റു ഭാവങ്ങളെയും കൂട്ടി വായിക്കണം. തോൽവികൾ ഉണ്ടെങ്കിലെ വിജയത്തിന് അർത്ഥമുള്ളൂ.
ബാക്കി ഗ്രഹങ്ങളെ കുറിച്ച അടുത്ത ആഴ്ച തുടരും.

കുട്ടികൾക്ക് ഏതു മേഖലയാണ് നല്ലത് എന്ന് മാതാപിതാക്കൾ ഒന്ന് നോക്കുന്നത് നല്ലതാണ്. എനിക്ക് ഒരു പ്രത്യേക അനുഭവം ഉണ്ട്. എന്നെ കോണ്ടാക്റ്റ് ചെയ്യുന്നതിൽ കൂടുതലും എന്ജിനീയറിങ് ജോലി ഉള്ളവരാണ്. അവരിൽ പലരും ആ മേഖലയിൽ പ്രയസപ്പെടുന്നാതായി കണ്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ ഡ്രോപ്പ് ഔട്‌സ് ഉള്ളത് ആ മേഖലയിൽ നിന്നാണ് എന്ന് വായിച്ചിട്ടും ഉണ്ട്. അവർ പലരും മാതാപിതാക്കളുടെ സ്ടാടസ് നോക്കാൻ വേണ്ടി ഈ ശാഖ എടുത്ത് പഠിച്ചവരാണ്. പക്ഷെ യഥാർത്ഥത്തിൽ അവരുടെ മേഖല ഗായകരോ, നർതകരോ, രാഷ്ട്രീയമോ, സ്പോർട്സ് അങ്ങനെ എന്തെങ്കിലും ആയിരിക്കാം. വിശാലമായ ആകാശത് പറന്നു നടക്കേണ്ട കിളികളെ പിടിച്ചു കൂട്ടിലടച്ചാൽ അവർക്ക് ഭാവിയിൽ പറക്കാൻ തന്നെ കഴിയില്ല. പറന്നു പല കാര്യങ്ങൾ എക്‌സ്‌പ്ലോർ ചെയ്യേണ്ട കിളികൾ കൂട്ടിലിട്ട് കൊടുക്കുന്ന ഭക്ഷണത്തിനായി കാത്തു ശപിച്ചും കൊണ്ട് ജീവിതം തള്ളി നീക്കും. ഇത്രയും നല്ല ഭക്ഷണം കൊടുത്തിട്ടും ഈ കിളി എന്താ ഇത് വരെ സംസാരിക്കാത്തത് എന്ന് മാതാപിതാക്കൾക്ക് തോന്നും. കരിയർ തിരഞ്ഞെടുക്കാനുള്ള അവകാശം കുട്ടികൾക്ക് കൊടുക്കണം. പിയർ പ്രെഷർ, പെരന്ടൽ പ്രെഷർ ഇതൊന്നും ലോങ്ങ് റണ്ണിൽ കുട്ടികൾക്ക് സഹിക്കാൻ കഴിയില്ല. അവർക്ക് ഡിപ്രഷൻ ഉണ്ടാകും.
പിന്നെ എട്യുകെഷനാൽ ലോൺ തിരിച്ചടക്കാൻ പ്രയാസമാകും, ജീവിതം പ്രശ്‌നങ്ങളാൽ നിറയും.പക്ഷെ നമുക്ക് അനുവദിച്ചിരിക്കുന്ന മേഖലകളിൽ ചെന്നെതിയാലോ സന്തോഷം ഉണ്ടാവുകയും ചെയ്യും.
കരിയറിൽ ഗ്രഹങ്ങൾക്ക് വലിയ സ്ഥാനമാണുള്ളത് . ഗ്രഹങ്ങളുടെ സൂചന ഒരു 90% ശരിയായി തന്നെ കാണുന്നു. ദശാംശ, നവാംസ ചാർടിനെ കീറി മുറിച് പഠിച്ചാൽ ഒരു വ്യക്തിക്ക് അയാളുടെ കരിയർ എന്നാ മഹാപർവതത്തെ നിഷ്പ്രയാസം കീഴടക്കിയവുന്നതാണ്. നമുക്ക് പല മേഖലകളിലും ജോലി ചെയ്യാം. പക്ഷെ ഏറ്റവും അനുയോജ്യമായ മേഖലയിൽ ജോലി ചെയ്യുമ്പോൾ കൂടുതൽ വിജയങ്ങൾ ഉണ്ടാകും. ജോലി സ്ഥലത്ത് വന്നേക്കാവുന്ന തടസങ്ങൾ, സബ്ജക്റ്റ് നോളഡ്ജ് കൂട്ടണമോ , മെച്ചപ്പെട്ട അവസരങ്ങൾ എവിടെയാണ്, എപ്പോഴാണ് ജോലിയിൽ മൗനം പാലിക്കേണ്ടത്, എന്നെല്ലാം മനസിലാക്കാൻ ഓരോ ചാർടുകളും സഹായിക്കുന്നു. എന്റെ അനുഭവം അനുസരിച്ചാണെങ്കിൽ ഈ ഗ്രഹങ്ങാൽ അനുയോജ്യമായ മേഖലകൾ ഏതാണ് എന്ന് ശക്തമായ സൂചനകൾ തരുന്നുണ്ട്. പലരുടെയും ബെർത്ത് ചാർട്ട് നോക്കിയാൽ വളരെ എളുപ്പത്തിൽ അവർക്ക് പറ്റിയ മേഖല ഏതാണെന്ന് അറിയാൻ സാധിക്കും. ഇതിൽ അന്ധ വിശ്വാസത്തിന്റെ പ്രശ്‌നം ഉദിക്കുന്നതായി തോന്നുന്നില്ല. കരിയർ കൈ വിട്ടു പോയോ എന്ന് സംശയിക്കുന്ന്വർക്ക് ബെർത്ത് ചാർട്ട് വളരെ പ്രയോജനം ചെയ്തിട്ടുണ്ട്. പക്ഷെ ആ വായന അറിവുള്ളവർ തന്നെ വേണം ചെയ്യാൻ. ഗ്രഹങ്ങൾ നിൽക്കുന്ന ഭാവങ്ങൾ, ഒപ്പോസിഷൻ , ആസ്‌പെക്ട്‌സ് , ട്രയൻ, കണ്ജന്ഷൻ എന്നിവ അളന്നു നോക്കണം. ഗ്രഹങ്ങൾ രിട്രോഗ്രെയ്ദ് ആണോ, കംബസ്റ്റ് ആണോ, എന്നറിയണം. പത്താം ഭാവം മാത്രം നോക്കി കരിയർ, അതിലെ പ്രോഗ്രസ് എന്നിവ കണക്കാക്കാൻ കഴിയില്ല. കരിയറിന്റെ തൽസമയ അവസ്ഥ പ്രശ്‌ന ചാർട്ടിൽ നിന്ന് മനസിലാക്കാവുന്നതാണ്. അസ്‌ട്രോലോജി അങ്ങനെ ആണ്. അത് വളരെ കൊമ്പ്‌ലിക്കെട് ആണ്.
ഇനി എന്റെ പഠനത്തിൽ നിന്ന് ഞാൻ മനസിലാക്കിയ ഒരു ഷോർട്ട് കട്ട് പറഞ്ഞു തരാം.ശനി ഏതു ഭാവത്തിൽ നിന്നാലും ആയ ഭാവത്തിലെ വിഷയങ്ങളിൽ അല്പം തടസം അല്ലെങ്കിൽ താമസം നേരിടുന്നതായി കാണാം. പക്ഷെ ഈ തടസങ്ങൾ എല്ലാം തന്നെയും സമയമെടുത് മാറി പോകും. അത് വരെ ഒരു മനസ് മടുപ്പ് സ്വാഭാവികമാണ്. ആ ഭാവങ്ങളിൽ നാം ക്ഷമയോടെ കാത്തിരുന്നേ മതിയാകൂ. ഈയിടെ ജോലി ഉള്ള ഒരു വ്യക്തിയുടെ ചാർട്ട് പഠിക്കുകയായിരുന്നു. അദ്ദേഹത്തിന് ജോലിയിൽ ഒരു പുരോഗമനം കാണുന്നില്ല . വേറെ ജോലിക്ക് ശ്രമിചിട്റ്റ് നടക്കുന്നതുമില്ല . ചാർട്ടിൽ ശനി രണ്ടാം ഭാവത്തിൽ, അതായത്, ധനം, മൂല്യം വസ്തു വകകൾ എന്നാ മേഖലയിൽ നിൽക്കുകയും ചെയ്യുന്നു. ഈ വ്യക്തിക്ക് മുപ്പത് വയസായിട്ടുമില്ല. ശനി മച്വർ അവസ്ഥയിൽ എത്തുന്നത് ഒരു 32 34 വയസിൽ ആയിരിക്കും അത് കൊണ്ട് അത് വരെ ഇദ്ദേഹം സ്വന്തം അറിവ് വർധിപ്പിക്കുക , എന്തെങ്കിലും അടീഷണൽ അയ കോഴ്‌സുകൾ ചെയ്യുക, എന്നത് മാത്രമാണ് പരിഹാരം. ചുരുക്കത്തിൽ പറഞ്ഞാൽ മൂല്യ വർധന ചെയ്യുക. അല്ലാതെ പോയി തകിട് കെട്ടിയിട്ടോ , രത്‌നക്കല്ലുകൾ ധരിച്ചിട്ടോ കാര്യമില്ല. ഈ വക കാര്യങ്ങൾ എളുപ്പമാണ്. പക്ഷെ ക്ഷമയോടെ അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുക എന്നത് നിസ്സാരകാര്യമല്ല.
യാഗങ്ങൾ ചെയ്യാൻ എളുപ്പമാണ്. പക്ഷെ മനസിനെ മെരുക്കുക പ്രയാസമാണ്. പ്രപഞ്ചം ആവശ്യപ്പെടുന്നത് പ്രയാസമുള്ള കാര്യങ്ങൾ ചെയ്യാനാണ്. അങ്ങനെ ഉള്ളവർക്കെ ലോങ്ങ് ലാസ്ടിങ്. വിജയങ്ങൾ ഉണ്ടായിട്ടുള്ളൂ. അതിനു രേസിസ്ടൻസ് വേണം , രേസിസ്ടൻസ് എന്നാ കഴിവ് മനസിനെ പകപ്പെടുതുന്നതിലൂടെയെ ലഭിക്കൂ. അപ്പോൾ മനസിനെ രൂപപ്പെടുത്തുക എന്നതല്ലാതെ എന്നേക്കുമായി മാറ്റൊരു പരിഹാരം ഇല്ല എന്ന് ഉറപ്പിക്കാം. സയൻസ് ആൻഡ് ടെക്‌നോളജി ഇത്രയേറെ വികസിച്ചിരിക്കുന്ന ഈ കാലത്ത് ആ സോഴ്‌സുകൾ എല്ലാം ബുദ്ധിയും മനസും വികസിപ്പിക്കുന്നതിലേക്കായി ഉപയോഗിക്കാം. അല്ലാതെ അധ്വാനിച് ജീവിക്കാൻ അറിയാത്തവരുടെ കയ്യിൽ പൊയ് പെടരുത്. അങ്ങനെ ഉള്ള ആൾക്കാർ കുറുക്കന്മാരെ പോലെ നമ്മുടെ ചുറ്റും അവസരം നോക്കി നടക്കുന്നു.
ക്ഷമയോടെ ഉള്ള കാത്തിരിപ്പിനെ പ്രാർത്ഥന കൊണ്ട് ശക്തിപ്പെടുത്തുക. അല്ലെങ്കിൽ മനസ് മുഷിയും. എല്ലാം വെറുക്കും. അപ്പോൾ ശനി മച്വർ ആകുന്നത് വരെ കൂടുതൽ പഠിക്കുക, കുടുംബത്തിൽ കൂടുതൽ റോളുകൾ ഏറ്റെടുക്കുക ,അവരുടെ സ്‌നേഹം അനുഭവിക്കുക , പിന്നെ അനാവശ്യ ചിലവുകൾ ഒഴിവാക്കുക, അങ്ങനെ നല്ല ജീവിതത്തിലേക്ക് അടിത്തറ പാകുക.
പിന്നെ ആറാം ഭാവം, ശത്രുക്കൾ, രോഗങ്ങൾ, ദിവോഴ്‌സ് എന്നാ ശത്രു ഭാവത്തിൽ ശനി നിൽക്കുമ്പോൾ ആ ശത്രുഭാവങ്ങളെ തടഞ്ഞു നിർത്തും. അതൊരു നല്ല കാര്യമല്ലേ.
നാം ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ്, ഇതിലെ ഓരോ ജീവനുള്ളതും ഇല്ലാത്തതും ആയ ഓരോ വസ്തുവും ആയും നാം ഏതൊക്കെയോ രീതിയിൽ കണക്ടഡ് ആണ്. കാപ്രികൊൻ ആയ എന്നെ ഭരിക്കുന്ന ഗ്രഹം ശനിയാണ്. ശനി സ്ലോ മൂവിങ് പ്ലാനെറ്റ് ആണ്. അത് കൊണ്ട് തന്നെ എന്റെ ഉയർച്ച ജീവിതത്തിന്റെ രണ്ടാം പകുതിയിൽ ആയിരിക്കും. എന്റെ ഒപ്പം നിൽക്കുന്നവർ വിജയിക്കുന്നതും , ജീവിതത്തിൽ യഥാ സമയം മുന്നേറുന്നതും കണ്ടു ഞാൻ കരഞ്ഞിട്ടുണ്ട്. എന്ത് കൊണ്ട് വ്യക്തി ജീവിതത്തിലും , പ്രോഫെഷന്ൽ ജീവിതത്തിലും ഇത്ര തിരിച്ചടികൾ കിട്ടുന്നു എന്ന് ഓർത്തു മനസ് വിങ്ങിയിട്ടുന്ദ്. എനിക്ക് പരാജയങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നോർത് ഭയന്നിട്ടുണ്ട്. തിയോലോജി പഠനകാലത് ഭക്ഷണത്തിന് പോലും ബുധിമുട്ടി. രണ്ടു തവണ മരണവുമായി നേർക്ക് നേരെ യുദ്ധം ചെയ്തു .തിയോളജി പഠിച്ചു എന്നാ കാരണം കൊണ്ട് ദൈവം എന്നെ കഷ്ടപ്പാടുകളിൽ കൂടി കൊണ്ട് പോകാതെ ഇരുന്നിട്ടുമില്ല പക്ഷെ അതിനെ അതിജീവിക്കാൻ എന്റെ ബെർത്ത് ചാർടിലെ ഗ്രഹങ്ങൾ എന്നെ പ്രോത്സാഹിപ്പിച്ചു. ശനി എന്നെ ഭരിക്കുമ്പോൾ ഞാൻ വിജയങ്ങൾക്ക് വേണ്ടി തിരക്ക് കൂട്ടിയിട്ടു കാര്യമില്ല എന്നാ സത്യം മനസിലാക്കിയതോടെ എന്റെ പകുതി പ്രശ്‌നങ്ങൾ തീർന്നതായി എനിക്ക് തോന്നി. വിജയത്തിന് വേണ്ടി എന്നെ തന്നെ ഒരുക്കുക എന്നല്ലാതെ എനിക്ക് വേറൊന്നും ചെയ്യാൻ സാധിക്കില്ല എന്ന് ഞാൻ മനസിലാക്കി. ഭൂതകാലത് സംഭവിച്ച കാര്യങ്ങളുമായി ഞാൻ സന്ധി ചെയ്തു. അവയിൽ നിന്ന് എനിക്ക് ലഭിച്ച വേദനകളെയും സന്തോഷങ്ങളെയും ഞാൻ അനുഗ്രഹമായി കണ്ടു. ശനി നമ്മെ ഭരിക്കുമ്പോൾ നമുക്ക് ജീവിതത്തിൽ വല്ലാത്ത മടുപ്പ് തോന്നും. പക്ഷെ നാം അതിൽ വീണു പോകാൻ പാടില്ല. ശനിയുടെ മെല്ലെപ്പോക്ക് നമുക്ക് വളരെ നല്ലതാണു. ജീവിതത്തിന്റെ രണ്ടാം പകുതി നാം സെലിബ്രേറ്റ് ചെയ്യും. ചെറുപ്പകാലത് കഷ്ടപ്പെടുക വയസ് കാലത്ത് സന്തോഷമായി മരിക്കുക. അതാണല്ലോ വേണ്ടതും. ശനി ഏതു ഭാവത്തിൽ നിൽക്കുന്നവരാനെങ്കിലും ആ ഭാവത്തിലെ മേഖലകളിൽ അവർ( രജനികാന്ത് സർ പറയുമ്പോലെ) 'ലേയ്റ്റ് ആയി വന്നാലും ലെയ്ടസ്റ്റ് ആയി തന്നെ വരും. ' എപ്പോൾ വരും എങ്ങനെ വരും എന്നൊന്നും പറയാൻ കഴിയുകയും ഇല്ല പക്ഷെ എപ്പോൾ വരണമോ അപ്പോൾ കറക്റ്റ് ആയി തന്നെ വന്നിരിക്കും.ലോകരെ ഞെട്ടിക്കും. ഉറപ്പ്. അന്ന് വരെ പുച്ഛത്തോടെ നോക്കിയവർ തകർന്നു വീഴും.

ഇനി ഈ ആഴ്ച

ഏരീസ് മാർച്ച് 21 ഏപ്രിൽ 19

ഈ ആഴ്ച തുറക്കുന്നത് തന്നെ മനസ്സിൽ പ്രേമ ഭാവം നിറയും. ആരോടെങ്കിലും പ്രത്യേക ആകർഷണം തന്നെ ഉണ്ടാവണം. ഈ കാര്യം തന്നെ ആണ് ഈ ആഴ്ചയും അടുത്ത ആഴ്ചയും നിങ്ങളെ കൂടുതൽ ഭരിക്കുക. ശത്രുക്കളോടു നയപരമായി സംസാരിക്കും. ദൂരയാത്രകൾ സന്തോഷകരമാകും. ആരോഗ്യം നോക്കേണ്ട സാഹചര്യമാണ്. ധനം അല്പം കൂടുതൽ ചിലവകുമെങ്കിലും, അതിൽ ആശങ്ക വേണ്ട. സൂര്യനും വീനസും ആറാം ഭാവത്തിൽ നിൽക്കുന്നു. ആ അവസരത്തിൽ നമ്മുടെ റിസോഴ്‌സസ് മറ്റുള്ളവർക്ക് വേണ്ടി ഉപയോഗിക്കേണ്ടതായി വരും. ഏഴാം ഭാവത്തിൽ മേർകുറി നിൽക്കുമ്പോൾ ചർച്ചകൾ സജീവമാകും. ഈ ചർച്ചകളിൽ മറ്റുള്ളവർ എന്താണ് യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത് എന്ന് തെളിഞ്ഞു വരും. അപ്പോൾ മനസ്സിൽ കപടത തോന്നാം. മുൻവിധികൾ മാറി മറയും. ദൂരയാത്രകളുടെ ഭാവമായ ഒൻപതിൽ ചൊവ്വ നിൽക്കുന്നു. അപ്പോൾ ചിലർ ആ വഴിക്ക് ചിന്തിച്ചു തുടങ്ങും. അങ്ങനെ യാത്ര ചെയ്തും ചിന്തിച്ചും മറ്റുള്ളവരെ തിരിച്ചറിഞ്ഞും ഈ ആഴ്ച നിങ്ങൾ മുന്നോട്ട് പോകും.

ടോറസ് ഏപ്രിൽ 20 മെയ് 20

റൊമാൻസ് , കുട്ടികൾ, ക്രിയെടിവിടി എന്നിവയുടെ കൂടെ നിൽക്കുന്നത് സൂര്യനും വീനസുമാണ്. ഹൃദയം ആഗ്രഹിക്കുന്ന കാര്യങ്ങളെ ചെയ്‌സ് ചെയ്യും. ക്രിയെടിവ് അയ കാര്യങ്ങൾ അല്ലെങ്കിൽ മനസിനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യും. റൊമാന്റിക് തലം പരീക്ഷിച് നോക്കാം. ആറാം ഭാവം ശത്രുക്കൾ, രോഗങ്ങൾ, ദിവസേന ഉള്ള ജീവിതം എന്നിവയിൽ മേർകുറി നിൽക്കുന്നു ഉപജീവനത്തിന് വേണ്ടിയുള്ള മേഖലയിൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ള വിഷയങ്ങളെ നല്ല രീതിയിൽ മാനേജ് ചെയ്യാൻ കഴിയണം. അതിനു തടസം നിൽക്കുന്ന ഏതൊക്കെ ഫാക്ടർ ആണോ അവയെ ഡീൽ ചെയ്യുക. ഉദാഹരണത്തിന് ആരോഗ്യം. ഈ ഭാവത്തിലെ വിഷയങ്ങാളിൽ കൂടുതൽ ആശയവിനിമയം നടക്കും. സഹപ്രവർത്തകരോട് കൂടുതൽ സംസാരിക്കും. പുതിയ ആശയങ്ങൾ കൈമാറും. നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, സെക്ഷ്വാലിടി , തകർച്ചകൾ എന്നിവയുടെ ഭാവമായ എട്ടിൽ നിൽക്കുന്നത് ചൊവ്വയാണ്. ഓവർ സ്‌പെന്ടിങ് നടത്തേണ്ടി വരുന്ന അവസരങ്ങളിൽ മൗനം പാലിക്കുക. ഊർജവും അധികമായി ചെലവാക്കാൻ തോന്നാം. അത് നിയന്ത്രിക്കണം. ഈ ആഴ്ചയിൽ കൂടുതൽ കണ്ഫ്യുഷൻ തരാൻ പോകുന്നത് ജോലി സ്ഥലത്തെ സംസാരവും ഈ ധനവും ആയിരിക്കണം. ആവശ്യമുള്ളിടത്ത് മാത്രം സംസാരിക്കുകയും ആവശ്യങ്ങളെ കണ്ട്രോൾ ചെയ്യുകയും ചെയ്യുക എന്നതല്ലാതെ വേറെ പരിഹാരം ഒന്നുമില്ല. അങ്ങനെ ചെയ്താൽ ഈ ആഴ്ച മൊത്തം സന്തോഷവാനായി നീങ്ങവുന്നതാണ്.

ജമിനി മെയ് 21 ജൂൺ 20

കുടുംബം വീട്, പൂർവികർ, എന്നിവയിൽ സൂര്യനും വീനസും നിൽക്കുന്നു. വീട്ടിലിരുന്നു ജോലി എങ്ങനെ മാനേജ് ചെയ്യണം എന്നാ പദ്ധതി തയ്യാറാക്കും. ജോലിയിൽ പുതിയ സാഹചര്യങ്ങൾ വരാം.റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി എന്നിവയിൽ മേ
ർകുറി, മധുരമായി സംസാരിക്കും. ഒരു മൾടി ടാസ്‌കർ ആയി മാറും. ആശയവിനിമയങ്ങൾ നിരന്തരം പറന്നു നടക്കും. ആവശ്യമില്ലാത്ത കാര്യങ്ങളിൽ പൊയ് പ്രശ്‌നമുണ്ടാക്കും. ഊഹക്കച്ചവടം നടത്തും. ആവശ്യമിലാതെ മറ്റുള്ളവരുമായി മത്സരിക്കും. ബുദ്ധിജീവികളുടെ ഒപ്പം കൂട്ട് കൂടാൻ ആഗ്രഹിക്കും. ഒരു പുതിയ ശക്തി കൈ വന്ന പോലെ തോന്നും.ഏഴാം ഭാവത്തിൽ ചൊവ്വ നിൽക്കുമ്പോൾ കൂടുതൽ ആക്ഷൻ ഒരിയന്റ്ട് ആയ മാറും. പാർട്ണർ ഷിപ്പുകളിൽ ദേഷ്യം ഉണ്ടാകും. പക്ഷെ അത് വിചാരിക്കുന്നത് പോലെ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയില്ല. കൂടുതൽ നെറ്റ് വർകിങ് നടത്തും. ഉപകാരികളുമായി ബന്ധം സ്ഥാപിക്കും. ജോലി തന്നെ ആകണം ഈ ആഴ്ച കൂടുതൽ പ്രധാനം. പിന്നെ അല്ലറ ചില്ലറ റൊമാന്റിക് കണ്ഫ്രാന്റെഷൻസ് അതിൽ വെറുതെ സമയം കളയണ്ട അതാണ് നല്ലത്.

കാൻസർ ജൂൺ 21 ജൂലൈ 22

സൂര്യനും വീനസും മൂന്നാം ഭാവത്തിൽ. ചെറു യാത്രകൾ, സഹോദരങ്ങൾ, ഷോർട്ട് ടേം കോഴ്‌സ് , ആശയവിനിമയങ്ങൾ എന്നിവയിൽ സമാന മനസരോട് ചേർന്ന് നില്ക്കാൻ ആഗ്രഹിക്കും. രണ്ടാം വ്യക്തികളിൽ താല്പര്യം ജനിക്കും. ഈ വ്യക്തികൾ സംസാരം വഴി ഹൃദയത്തെ കീഴടക്കും. ആശയവിനിമയ ശേഷി കാര്യമായി തന്നെ ഉപയോഗിക്കും.കൂടുതൽ പഠിക്കുവാനും , വായിക്കുവാനും സമയം കണ്ടെത്തും. സഹോദരങ്ങൾ ജീവിതത്തിൽ വലിയ ഒരു പങ്കു വഹിക്കും.
കുടുംബം, വീട്, പൂർവികർ എന്നിവയുടെ ഭാവത്തിൽ മേർകുറി നിൽക്കുന്നു. കൂടുതൽ ശ്രദ്ധ അർപ്പിച്ചു കാര്യങ്ങൾ ചെയ്യും. കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മനസ്സിൽ നിറഞ്ഞു നിൽക്കും. വീടും അതിനോട് ബന്ധപ്പെട്ട വിഷയങ്ങളും തന്നെ ആകും മനസിനെ കീഴ്‌പെടുത്തുക. ദിവസേന ഉള്ള ജീവിതം, രോഗങ്ങൾ, ശത്രുക്കൾ , സഹപ്രവർത്തകർ എന്നാ ഭാവതിലെക്ക് ചൊവ്വ വന്നു കഴിഞ്ഞു. ഈ ഭാവത്തിലെ അധിക ശക്തി കാരണം സഹപ്രവർത്തകരുമായി അല്പം പ്രശ്‌ന സാദ്ധ്യതകൾ കാണുന്നു.അപ്പോൾ ഈ ഭാവം ശ്രദ്ധിക്കുമല്ലോ ശാന്തമായി ഒഴുകുന്ന പുഴ അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ വെറുതെ കല്ലുകൾ എറിഞ്ഞു ഓളങ്ങൾ സൃഷ്ടിക്കേണ്ട .

ലിയോ ജൂലൈ 23 ഓഗസ്റ്റ് 22

ധനം, വസ്തു വകകൾ, മൂല്യം എന്നിവയിൽ സൂര്യനും വീനസും നിൽക്കുന്നു. ഇത് വളരെ നല്ല ഒരു അവസ്ഥയാണ്. എക്‌സ്ട്ര വഗന്റ്‌റ് ആയി മാറാനുള്ള പ്രവണത മാറ്റണം. പണം വരി വിതരാനുള്ള പ്രലോഭനം നേരിടാം. മറ്റുള്ളവർ ധനം വരാൻ കാരണമാകും. പ്രേമബന്ധങ്ങളിൽ സ്‌റ്റെബിലിടി പ്രതീക്ഷിക്കാം. മുഖം നോക്കാതെ നടപടി എടുക്കുമെന്നതിനാൽ മറ്റുള്ളവർ കണ്ഫ്യുസ്ദ് ആകും.
ആശയ വിനിമയം, ചെറു യാത്രകൾ, ഷോർട്ട് ടേം കോഴ്‌സുകൾ എന്നിവയുടെ ഭാവത്തിൽ മേർകുറി നിൽക്കുന്നു.ബുദ്ധിമാനെ പോലെ സംസാരിക്കാനുള്ള സാഹചര്യമാണ്.കൂടുതൽ ആശയവിനിമയം നടക്കും. പ്രധാന സന്ദേശം വരും.അഞ്ചാം ഭാവത്തിൽ ചൊവ്വ നിൽക്കുമ്പോൾ പങ്കാളി ദേഷ്യം പിടിപ്പിച് ഒരു തീരുമാനത്തിൽ എത്തിക്കാൻ നോക്കും. അപ്പോൾ ഫ്രസ്‌ട്രേശൻ ഉണ്ടാകാം. ഈ കാര്യത്തിൽ പെട്ടന്ന് തീരുമാനം എടുക്കാനുള്ള സമയം അല്ല എന്ന് മനസിലാക്കുക. അപ്പോൾ ക്രിയെടിവ് കാര്യങ്ങൾ ചെയ്ത് സമയം പ്രോടക്ടിവ് ആയി ഉപയോഗിക്കുക. ചൊവ്വ നമ്മിൽ ഇൻവെസ്റ്റ് ചെയ്യുന്ന എനർജിയെ ഡിസ് ഇൻവെസ്റ്റ് നടത്തി ബുദ്ധിപരമായി നീങ്ങുക.

വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ

ഒന്നാം ഭാവത്തിൽ തന്നെ സൂര്യനും, വീനസും . ലുക്‌സ് വ്യക്തിതം, വീക്ഷണ കോൺ, വിചാരധാര , മനോഭാവം എന്നിവയിൽ തിളങ്ങി വിളങ്ങി നിൽക്കുന്നു. സ്വയം പരിവർത്തനത്തിന് വിധേയനായ പോലെ തോന്നാം. സൗമ്യ ഭാവം സ്ഫുരിക്കും.
രണ്ടാം ഭാവത്തിൽ മേർകുറി തുടരുന്നു. ധനകാര്യം എങ്ങനെ മാനേജ് ചെയ്യണം എന്നാ ആലോചന കടുക്കും. ചിലപ്പോൾ ഒരു വെപ്രാളം മനസ്സിൽ മൂടി നിൽക്കാം. ധനകാര്യം മനസിനെ കീഴടകും. ആ ചിന്തകൾ അത്ര കാര്യമായി എടുക്കേണ്ടതില്ല. അതിനു പകരം വേറെ വഴികൾ തുറന്നു വരും. സ്വയം പ്രമോട്ട് ചെയ്യും , അതും വളരെ ഇഫെക്ടിവ് ആയി.
ആ ഭാവത്തെ മെരുക്കാൻ ആലോചിക്കും. നാലാം ഭാവത്തിൽ നിൽക്കുന്ന ചോവ്വ്വ, വീട്, കുടുംബം , എന്നാ മേഖലയിൽ മാറ്റങ്ങൾ കൊണ്ട് വരാൻ ശരിക്കും സാധ്യത. ചിലർ പുതിയ തരാം ജീവിതത്തിലേക്ക് പ്രവേശിക്കും.

ലിബ്ര സെപ്റ്റംബർ 23 ഒക്ടോബർ 22

സഹോദരങ്ങൾ, ചെറു യാത്രകൾ, ഷോർട്ട് ടേം കോഴ്‌സ്, എന്നിവയിൽ ചൊവ്വ നിൽക്കുന്നു. ആശയവിനിമയങ്ങൾ വാഗ്വാദം ആയി മാറാതിരിക്കാൻ നോക്കുക. പ്രത്യേകിച്ച് സഹോദരങ്ങളുമായി. ചെറു യാത്രകൾ വർധിക്കും. ഒരു ടൗണിൽ നിന്ന അടുത്തുള്ള വേറൊരു ടൗണിലേക്ക് . അല്ലെങ്കിൽ ആരാധനലയതിലെക്ക് , അല്ലെങ്കിൽ അടുത്തുള്ള വീട്ടിലേക്ക് ആ യാത്രകൾ ചെന്നെത്തും.
വ്യക്തി ജീവിതത്തിൽ സ്വകാര്യ സ്വഭാവം നിലാ നിർത്തും. കാരണം രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ വീനസ് എന്നിവ നിൽക്കുന്നു. ചില സ്വകാര്യാ വിഷയങ്ങളിൽ മൗനം പാലിച്ചു മുന്നേറും.അവ പുറത്ത് വാന്നാലോ എന്ന് ഭയക്കും. പക്ഷെ ലുക്‌സ് വ്യക്തിതം, വീക്ഷണ കോൺ, വിചാരധാര , മനോഭാവം എന്നിവയുടെ ഒന്നാം ഭാവത്തിൽ നിൽക്കുന്ന മേർകുറി ബുദ്ധിപരമായി സെൽഫ് പ്രൊമോട്ട് ചെയ്യാൻ പ്രേരിപ്പിക്കും. ഒന്ന്, നാല്, ഏഴു പത്തു എന്നീ ഭാവങ്ങളിലെ കാര്യങ്ങൾക്ക് നല്ല സമയം ആണെന്ന കരുതണം. '
അപ്പോൾ, രഹസ്യ ദുഖങ്ങളെ കുറിച്ച ഓർത്ത് സമയം കളയാതെ പ്രകടമായ കാര്യങ്ങളിൽ മാറ്റം വരുത്തി വളർന്നു പടർന്നു അങ്ങോട്ട പന്തലിക്കുക.

സ്‌കൊർപിയോ ഒക്ടോബർ 23 നവംബർ 21

ഇൻകമിങ് ഗെയിൻസ് കൂട്ടുകാർ, കൂട്ടായ്മ എന്നിവയിൽ വിലസി നടക്കും. അനന്തമായ സാദ്ധ്യതകൾ ഈ ഭാവത്തിൽ നിന്നുടലെടുക്കും. കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയും ഈ ഭാവത്തിൽ നിന്ന് സന്തോഷം പ്രതീക്ഷിക്കാം.
ചൊവ്വ രണ്ടാം ഭാവതിലെക്ക് വന്നു കഴിഞ്ഞു. ധനം , മൂല്യം വസ്തു വകകൾ, ഈ ഭാവത്തിൽ വെറുതെ ചെലവ് ചെയ്യാൻ തോന്നാൻ സാധ്യത. ധനം കൂടുതൽ ഉണ്ടാക്കാം. കൂടുതൽ ചെലവാക്കാം. ചിലപ്പോൾ ഒന്നിലധികം വഴികൾ തുറന്നു വരാം. കടം വാങ്ങിച് കാര്യങ്ങൾ നടത്തരുത്. അങ്ങനെ മറ്റുള്ളവരുടെ മുൻപിൽ പ്രമോട്ട് ചെയ്യാൻ ശക്തമായ പ്രലോഭനം ഉണ്ടാകും.
ശത്രുക്കളെ ഭയപ്പെടുകയെ വേണ്ട.

സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21

ഒന്നാം ഭാവം, ലുക്‌സ് വ്യക്തിതം, വീക്ഷണ കോൺ, വിചാരധാര , മനോഭാവം. ദേഷ്യം വർധിക്കും. കുതിച്ചു ചാടാൻ പ്രേരിപ്പിക്കും. നിർബന്ധം കൂടും. എവിടെയും സിഗ്‌നേച്ചർ പതിപ്പിക്കാൻ ആഗ്രഹിക്കും. പക്ഷെ ഇതൊന്നും സ്വാർതനായി ചെയ്യാൻ ആഗ്രഹിക്കരുത്. മറ്റുള്ളവരും ആ സ്‌പെയ്‌സ് എടുതോട്ടെ. മറ്റുള്ളവരെ പരിഗണിക്കണം.
ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കൂട്ടുകാർ, കൂട്ടായ്മ, ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്നിവയിൽ മേർകുറി ആണ്. ആ ഭാവത്തിൽ കൂടുതൽ ആശയവിനിമയങ്ങൾ നടക്കും. അവ ഒന്നാം ഭാവത്തിലെ അധിക ശക്തിയാൽ നഷ്ടപ്പെടാതെ നോക്കിയാൽ കാര്യങ്ങൾ നേടും.
ചുരുക്കത്തിൽ പറഞ്ഞാൽ ജോലി സ്ഥലത്ത് നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കണം എന്നർത്ഥം. ചൊവ്വ ഒന്നാം ഭാവത്തിൽ ആയതിനാൽ,,, വീട്ടുകാരോടും ശത്രുത മനോഭാവം കാണിക്കാൻ സാധ്യത ഉണ്ട്.

കാപ്രികോൺ ഡിസംബർ 22 ജനുവരി 19

പന്ത്രണ്ടാം ഭാവതിലെക്ക് ചൊവ്വ നീങ്ങുമ്പോൾ മനസ് അസ്വസ്ഥമാകാൻ സാധ്യത ഉണ്ട്. മനസിനെ അലട്ടുന്ന പ്രശ്‌നങ്ങൾ ഒറ്റക്ക് നിന്ന് നേരിടണം. ആലോചന ഇല്ലാതെ ഒന്നും ചെയ്യരുത്. പ്രശ്‌ന പരിഹാരം ലെക്ഷ്യമാക്കിയുള്ള റിസേർച് നടത്തണം. മനസ്സിൽ ദുഃഖ ഭാവങ്ങൾ വിങ്ങാൻ സാധ്യത. ചെയ്ത കാര്യങ്ങളെ മറിച്ചു നോക്കും. ഭൂതകാലത്തെ തഴയണോ എന്ന് കൂലങ്കഷമായി ചിന്തിക്കും. വ്യക്തികളെ ശ്രദ്ധിച്ചു കേൾക്കും.

സൂര്യൻ, വീനസ് എന്നിവ ഒൻപതാം ഭാവത്തിൽ നിൽക്കുന്നു. , ദൂര ദേശത് നിന്ന് ബന്ധങ്ങാൽ ഉണ്ടാകാം. ജോലിയിൽ പഠനം ആവശ്യമായി വരും അറിവുകൾ റിഫ്രെഷ് ചെയ്യണം. ഒറ്റപെട്ടു നിൽക്കുമ്പോൾ കൂടുതൽ ചിന്തിക്കാനും മനസിലാക്കാനും അവസരങ്ങൾ ധാരാളമാണ്. അല്പം കൂടുതൽ ആലോചനയോടെ ഉള്ള നീക്കങ്ങൾ കൊണ്ടേ മുന്നോട്ട് പോകാൻ കഴിയു.
പതിനൊന്നാം ഭാവം, കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള ജോലികൾ എന്നിവയിൽ ശനി ആണ്, ആരെ വേണം ആരെ വേണ്ട എന്നാ തീരുമാനത്തിൽ എത്തും . സുഹൃത്തുക്കൾ മാറി വരും. ആരോടെങ്കിലും ചേർന്ന് നില്ക്കാൻ കഴിയുന്നില്ല എന്നാ തോന്നൽ ഉണ്ടെങ്കിൽ അവരിൽ നിന്ന് അകലം പാലിക്കുക. പതിനൊന്നാം ഭാവത്തിൽ ശനി നിൽക്കുന്നത് സുഹൃത്ത് ബന്ധങ്ങൾക്ക് ഒരു തടസം തന്നെയാണ്. നമ്മുടെയും സുഹൃത്തുക്കളുടെയും യഥാർത സ്വഭാവം തിരിച്ചറിയും. ആ തിരിച്ചറിയൽ നമ്മെ ലോങ്ങ് റണ്ണിൽ സഹായിക്കും.

അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18

നിക്ഷേപങ്ങൾ , സെക്ശ്വലിടി , തകർച്ചകൾ എന്നിവയിൽ സൂര്യനും വീനസും നിൽക്കുന്നു ആഴമേറിയ ബന്ധങ്ങൾ ഉണ്ടാകും. അത് പോലെ ധനകാര്യം മെച്ചപ്പെടും. എന്തും ബൗധിക തലത്തിൽ മനസിലാക്കാൻ സാധിക്കും. പങ്കാളിയുമായി നല്ല ഒരു ബന്ധം സാധ്യമാണ്.
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്നിവയിൽ ചൊവ്വ നിൽക്കുന്നു പ്രതീക്ഷകളും മോഹങ്ങളും കൊണ്ട് മനസ് നിറയുകയും. പുതിയ സുഹൃത്തുക്കൾ ഉണ്ടാവുകയും ചെയ്യും. ഭൂതകാലത്തെ നോക്കി വർത്തമാന കാലം പ്ലാൻ ചെയ്യാം. യഥാർത്ഥ പ്രേമത്തെ തിരിച്ചറിയും.
ഒൻപതാം ഭാവം വിദേശ ബന്ധം, ഉയർന്ന പഠനം എന്നിവയിൽ കൂടുഉതൽ ആശയ വിനിമയങ്ങൾ നടക്കും. ദൂര യാത്രകൾ സന്തോഷകരമായ കാര്യങ്ങളെ തരും. അങ്ങനെ അല്പം കണ്ഫ്യുസ്ദ് ആയിട്ടെങ്കിലും മോഹങ്ങളും പ്രതീക്ഷകളും നിങ്ങളെ ഈ ആഴ്ച മുന്നോട്ട് കൊണ്ട് പോകും

പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20

യുനിയൻ, കൊണ്ട്രാക്റ്റ്, വിവാഹം എന്നാ ഭാവത്തിൽ സൂര്യൻ വീനസ് എന്നിവ നിൽക്കുന്നു. ഒഫീഷ്യൽ , ആയാലും പേർസണൽ ലെവലിൽ ആണെങ്കിലും ബന്ധങ്ങൾ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകാം. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ നിന്ന് കാര്യങ്ങളെ കാണാൻ കഴിയണം. അപ്പോൾ എല്ലാവരും പ്രശംസിക്കും.
ജോലി, സമൂഹത്തിലെ വില എന്നിവയിൽ ചൊവ്വ നിൽക്കുമ്പോൾ കരിയറിന് ഒരു ബൂസ്റ്റ് കിട്ടിയത് പോലെ ഫീൽ ചെയ്യും. ഈ ശക്തിയെ നല്ലതിന് വേണ്ടി വിഭജിക്കാൻ മറക്കരുത്.
എട്ടാം ഭാവം, തകർച്ചകൾ, നിക്ഷേപങ്ങൾ എന്നിവയിൽ മെർക്കുറി നിൽക്കുന്നു, രഹസ്യമായ കാര്യങ്ങൾ മനസിനെ വലയം ചെയ്യും. നിഗൂഡ രഹസ്യങ്ങൾ പഠിക്കാൻ തല്പര്യപ്പെടും വിപ്ലവകരമായ വിഷയങ്ങളെ കുറിച്ച ചർച്ച ചെയ്യും.
ഒരു തർക്ക സ്വഭാവം മുന്നിട്റ്റ് നിൽക്കാം. അതിൽ ജയം സംഭവിക്കും . എങ്കിലും എല്ലാം തർക്കിച്ചു നേടേണ്ട എന്ന് ആഴ്ചയുടെ അവസാനം മനസിലാവും

[email protected]

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP