Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ഫുൾ മൂൺ വിശകലനവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഒരു ഫുൾ മൂൺ വിശകലനവുമായി  നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

ആകാശത്തെ ഏറ്റവും വിസിബിൾ ആയിട്ടുള്ള ഒരു ഒബ്ജക്റ്റ് ആണ് ചന്ദ്രൻ. പ്രാചീന കാലം തൊട്ടേ സൂര്യനെയും ചന്ദ്രനേയും ജനങ്ങൾ ദൈവമായി ആരാധിച്ചു പോന്നു. ഇന്ത്യൻ അസ്‌ട്രോളജി ചന്ദ്രനെ കേന്ദ്രമാക്കിയും, വെസ്റ്റേൺ അസ്‌ട്രോളജി സൂര്യനെ കേന്ദ്രമാക്കിയുമാണ് കണക്കു കൂട്ടുന്നത്.


ഈ രണ്ടു അസ്‌ട്രോളജിയിലും ചന്ദ്രൻ നമ്മുടെ വികാരങ്ങളെ സ്വാധീനിക്കുന്നതായി കാണിക്കുന്നു. ഹൈ ടൈഡ്, ലോ ടൈഡ എന്നിവ ചന്ദ്രന്റെ സ്വാധീനത്താൽ ഉടലെടുക്കുന്നു എന്ന് സയൻസ് നമ്മെ പഠിപ്പിക്കുന്നു. ഓരോ സോഡിയാക് സോണിലും രണ്ടു തൊട്ടു രണ്ടര ദിവസം ചന്ദ്രന്റെ സാന്നിധ്യം ഉണ്ടാകും. ഇരുപത്തി എട്ടു ദിവസം കൊണ്ട് മൊത്തം സോഡിയാക് വീലിനെ വലം വച്ചിരിക്കും. ഗ്രീക്കുകാർ ചന്ദ്രനെ ആദ്യം സെലീൻ എന്നും പിന്നീട് ആർത്തെമിസ് എന്നും വിളിച്ചു, ഈജിപ്ടുകാർക്ക് ചന്ദ്രൻ, ഖോൻസു ആയി, ഒസയരിസ് ആയി, അത് മാത്രമല്ല തോത്, മിൻ, ടവ് ഈ പേരുകളും അവർ ചന്ദ്രന് നല്കി.

ഹിന്ദു പുരാണങ്ങൾ അനുസരിച്ച് ചന്ദ്രൻ, അത്രി മഹർഷിക്ക് അനസൂയ ദേവിയിൽ ഉണ്ടായ പുത്രനാണ്. ഹിന്ദു അസ്‌ട്രോളജിയുടെ കേന്ദ്ര ബിന്ദുവായ ചന്ദ്രന് 27 നക്ഷത്രകുമാരികളാണ് ഭാര്യമാർ. ഈ നക്ഷത്ര കുമാരിമാരുടെ പിതാവ് പ്രജാപതി ചന്ദ്രനോട് ഒരേ ഒരു വാഗ്ദാനം മാത്രം ആവശ്യപ്പെട്ടു. എല്ലാ ഭാര്യമാരെയും ഒരു പോലെ സ്‌നേഹിക്കണം എന്ന്. ''നോ ബടി കാൻ സെർവ് ടു മാസ്റ്റർസ് അറ്റ് എ ടൈം'', അത് പോലെ നോ വൺ കാൻ സെയിൽ ഇൻ ടു ബോട്‌സ്. അത് കൊണ്ട് തന്റെ ഭാര്യമാരിൽ രോഹിണിയെ അദ്ദേഹം കൂടുതൽ സ്‌നേഹിച്ചു. ഇതറിഞ്ഞ ഭാര്യാപിതാവ് കോപിഷ്ടൻ ആയിത്തീർന്നു. അദ്ദേഹം ചന്ദ്രനെ ശപിച്ചു. അങ്ങനെ ചന്ദ്രന് വയോധികി ക്ഷയങ്ങൾ ഉണ്ടായി. ഈ 27 നക്ഷത്രങ്ങളാണ് ഇന്ത്യൻ അസ്‌ട്രോളജിയുടെ കോർണർ‌സ്റ്റോൺ.

ഒരാൾ ജനിക്കുന്ന സമയത്ത് ചന്ദ്രൻ ഏതു ഭാര്യയുടെ കൂടെയാണോ, അയാൾ ആ നക്ഷത്രത്തിന്റെ പേരിൽ അറിയപ്പെടും. പക്ഷെ ഒരു ഭാര്യയുടെ കൂടെ പോലും 2, 2.5 ദിവസത്തിൽ കൂടുതൽ അദ്ദേഹം നില്ക്കില്ല. പഴയ ശാപം ഓർത്തിട്ടാവണം. എന്നാലും ഏതാണ്ട് 28 ദിവസം കൊണ്ട് എല്ലാ ഭാര്യമാരെയും അദ്ദേഹം സന്ദർശിക്കും. എന്നാൽ ഓരോ ചന്ദ്രമാസത്തിന്റെയും ദൈർഖ്യം അനുസരിച്ച് പല തരം ചാന്ദ്രമാസങ്ങൾ ഉണ്ട്.
അനോമലിസ്ടിക്: 27 day, 13 hour, 18 minute, 37.4 second
നോടിക്കല്: . 27 day, 5 hour, 5 minute, 35.9 second.
സയദ് റിയാല്(sidereal) : 27 day, 7 hour, 43 minute, 11.5 second
സിനോടിക്കല്: 29 day, 12 hour, 44 minute, 2.7 second
ഒരാളുടെ ബെർത്ത് ചാർട്ടിൽ ( CHART) ചന്ദ്രൻ മീനത്തിൽ (പയ്‌സിസ്) ആണെങ്കിൽ അയാൾക്ക് അപാരമായ സയ്കിക് കഴിവുകൾ ഉണ്ടെന്നു പറയപ്പെടുന്നു.

അറിയാമോ, അസ്‌ട്രോളജിയിൽ ചന്ദ്രന് ഓരോ ഘട്ടങ്ങൾ ഉണ്ട്. ന്യു മൂൺ, ക്രെസന്റ്, ഫസ്റ്റ് ക്വാർട്ടെർ ഗിബ്ബസ്, ഫുൾ മൂൺ, ദിസ്സെമിനെടിങ് മൂൺ, ലാസ്റ്റ് ക്വാർട്ടർ ക്വാർട്ടർ, ബാല്‌സമിക്, വോയിഡ് ഓഫ് കോഴ്‌സ് ഇതെല്ലാം അസ്‌ട്രോളജിയിലുള്ള ചന്ദ്രന്റെ വിവിധ ഘട്ടങ്ങളാണ്.

ഫുൾ മൂൺ ദിവസങ്ങളിൽ, നമുക്ക് ഏതു ഇമോഷൻ ആണോ കൂടുതൽ ഉള്ളത് അത് പിന്നെയും വർദ്ധിക്കും. ദേഷ്യം ആണെങ്കിൽ ദേഷ്യം, സന്തോഷമാണങ്കിൽ സന്തോഷം, അന്ന് കൂടുതൽ അത്മീയരായി മാറുന്നത് പോലെ തോന്നാം.

ഓരോ ഫുൾ മൂണും ഹിന്ദു മതം അനുസരിച്ച് പല പേരിൽ അറിയപ്പെടുന്നു. ഈ വരുന്ന ഫുൾ മൂൺ ആഷാട പൂർണ്ണിമ ആണെങ്കിൽ അഗസ്‌റ് പത്തിനുള്ള ഫുൾ മൂൺ ശ്രവണപൂർണ്ണിമയും ആണ്. ചന്ദ്രനെ കുറിച്ച് എത്ര വായിച്ചാലും നമുക്ക് മതി വരില്ല എന്നതാണ് സത്യം. ആർക്കാണ് തിളങ്ങുന്ന രാത്രിയെ ഇഷ്ടമല്ലാത്തത്? ചന്ദ്രൻ പത്തു വെള്ളക്കുതിരകളെ പൂട്ടിയ രഥത്തിൽ ഒരു കയ്യിൽ വിടർന്ന താമര പൂവും, മറു കയ്യിൽ കുന്തവുമായി, രാത്രയിൽ ആകാശത്തിന്റെ ഒരു വശത്ത് നിന്ന് മറു വശത്തേക്ക് പായുന്നു. രാത്രി പ്രകാശിക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഭാര്യ രോഹിണി ( ടോറസ്) ആൽഡിബറൻ .87 വിഷ്വൽ മാഗ്നിറ്റിയൂഡിൽ നിന്ന് ഏറ്റവും തിളക്കമേറിയ നക്ഷത്രമായി തന്റെ ഭർത്താവിന്റെ സഞ്ചാരവും നോക്കി നിൽക്കുകയും ചെയ്യുന്നു.

എരീസ് മാർച്ച് 21 - ഏപ്രിൽ 19

സ്വയം നിഗമനങ്ങൾ ഉണ്ടാക്കും. ഈഗോ വർധിക്കും. സൂര്യൻ നാലാം ഭാവത്തിലാണ്. ആ ഭാവം കുടുംബം, വീട്, പൂർവ്വികർ, പിതാവ് ഇവയൊക്കെയാണ്. ഇവയിലെല്ലാം തന്റെ സ്വാധീനം ചെലുത്താൻ നോക്കുന്നത് പ്രശ്‌നങ്ങൾ ഉണ്ടാക്കും. ഇതെല്ലാം ഉണ്ടെങ്കിലും മാനസികമായി പിടിച്ചു നിൽക്കുക തന്നെ ചെയ്യും, കാരണം വ്യാഴവും അതെ ഭാവത്തിൽ തന്നെയാണ്. തന്റെ അഭിപ്രായങ്ങൾ ആരും മാനിക്കുന്നില്ലേ എന്ന് തോന്നും. മറ്റുള്ളവർക്ക് കൂടി സ്വീകരിക്കാൻ പറ്റുന്ന കാര്യങ്ങൾ ഏതൊക്കെയാണെന്ന് ആലോചിക്കുക, ഈ ഒരു വെർബൽ സ്പാറ്റ് ഈ ആഴ്ചയുടെ അവസാനം ഒന്ന് ഒതുങ്ങും. സൂര്യനെ പ്ലൂട്ടോ എതിർക്കുന്നു. അല്ലെങ്കിൽ ഒപ്പോസ് ചെയ്യുന്നു. പ്ലൂട്ടോ വളരെ അകലത്തിൽ സാവധാനം സഞ്ചരിക്കുന്ന ഗ്രഹമാണ്. അത് നിങ്ങളുടെ ആ പ്രശ്‌നങ്ങളെ ആശ്വാസകരമായ തലത്തിലേക്ക് കൊണ്ട് പോകും. മെർകുറിയും വീനസും മൂന്നാം ഭാവത്തിൽ നിൽക്കുമ്പോൾ സംസാരത്തിൽ മധുരം കലർന്ന് , മറ്റു വ്യക്തികൾ നിങ്ങളിൽ ആകർഷിക്കപെടാൻ സാധ്യത കാണുന്നു. അപ്പോൾ നിങ്ങളിലേക്ക് പലരും വരാനും, സഹായിക്കാനും സാധ്യത കാണുന്നു.

പിന്നെ എട്ടാം ഭാവത്തിൽ ചൊവ്വയും ശനിയും നിൽക്കുന്നത് ജീവിതം ഒന്ന് ബാലൻസ് ചെയ്യപ്പെടാൻ സഹായകമാണ്. അല്പം സാവധാനത്തിൽ മാത്രം കാര്യങ്ങൾ കൊണ്ട് പോകുക. എട്ടാം ഭാവം നിക്ഷേപങ്ങൾ, തകർച്ചകൾ എന്നിവ സൂചിപ്പിക്കുന്നു ആദ്യ ദിവസങ്ങളിൽ അല്പം വഴക്കുകളും പിണക്കങ്ങളും പ്രതീക്ഷിക്കാം, പക്ഷെ ആഴ്ചയുടെ അവസാനം സ്ഥിതി മെച്ചപ്പെടും. പന്ത്രണ്ടാം തീയതി പത്താം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ വൈകാരികമായി സ്റ്റെബിലൈസ്ഡ് ആകും. പത്താം ഭാവം വിജയങ്ങൾ, ജോലി, മാതാവ് ഇവയാണ്. അതുകൊണ്ട് ഈ ആഴ്ച വളരെ ആക്ടീവായി തുടങ്ങുകയും, ശുഭകരമായി അവസാനിപ്പിക്കുകയും ചെയ്യും.

ടോറസ് ഏപ്രിൽ 20 - മെയ് 20

മൂന്നാം ഭാവത്തിലാണ് സൂര്യൻ, മൂന്നാം ഭാവം തൊട്ടടുത്ത ആശയവിനിമയം ചുറ്റുപാടുകൾ, സഹോദരങ്ങൾ, പഠനം, ചെറു യാത്രകൾ ഇവയ്ക്ക് വേണ്ടി ഉള്ളതാണ്. ഈ മേഖലകളിൽ നിങ്ങൾ ചുറ്റിത്തിരിയും, പഠനം നടക്കും, കൂടുതൽ സംസാരം ഉണ്ടാകും, അല്പം സാവധാനം ആക്കുക. ആകപ്പാടെ തിരക്കാകും. ''ആൻ ഐഡിയൽ മൈൻഡ് ഈസ് ഡെവിൾസ് വർക്ക് ഷോപ്പ്'' എന്ന് കേട്ടിട്ടില്ലേ. ഈ ആഴ്ച ഡെവിൾ വരുമ്പോൾ നിങ്ങൾ നിന്ന് കൊടുക്കില്ല. അതിഭയങ്കരമായ മൾട്ടി ടാസ്‌കിങ് ഈ അധ്വാനത്തിന്റെ ഫലമാണോ അതോ ശുക്രൻ രണ്ടാം ഭാവത്തിൽ നില്ക്കുന്നത് കൊണ്ടാണോ എന്നറിയില്ല ധനസ്ഥിതി മെച്ചപ്പെടും. കാരണം രണ്ടാം ഭാവം ധനം, വസ്തുവകകൾ എന്നിവയെ സൂചിപ്പിക്കുന്നു. രണ്ടാം ഭാവത്തിൽ മെർക്കുറി തന്റെ ''നല്ല നടപ്പിനാല്'' ശുക്രനോട് കൂടി ഭാഗ്യങ്ങൾ അല്ലെങ്കിൽ സന്തോഷം കൊണ്ട് വരും, സംസാരം ക്ലിയർ ആകും. ഒൻപതാം ഭാവത്തിൽ ചന്ദ്രനും പ്ലുട്ടോയും ഒന്നിച്ചു നിൽക്കുന്നു. പന്ത്രണ്ടാം തീയതി പൂർണ്ണചന്ദ്രൻ ആണ്. വളരെ ശ്രദ്ധിച്ചു ദൈവചിന്തകളാൽ മുൻപോട്ട് പോകേണ്ട സമയം ആണ് എന്നർത്ഥം.

ജമിനി മെയ് 21 - ജൂൺ 20

രണ്ടാം ഭാവത്തിൽ സൂര്യൻ, രണ്ടാം ഭാവം ധനം, വസ്തുക്കൾ ഈ ആഴ്ച ധനത്തിന്റെ കാര്യത്തിൽ വിഷമത ഉണ്ടാവുകയില്ല എന്ന് മാത്രമല്ല പുതിയ വസ്തുക്കൾ വാങ്ങാനും ഒക്കെ സാധ്യത കാണുന്നു. നിങ്ങളുടെ വ്യക്തിത്വം, കാഴ്ചപ്പാടുകളെ നിയന്ത്രിക്കുന്നത് മെർകുറിയും വീനസും ഒന്നാം ഭാവത്തിൽ നിൽക്കുന്നു. ഒന്നാം ഭാവം സൂചിപ്പിക്കുന്നതും ഇതൊക്കെ തന്നെ ആണല്ലോ. അവിടെ രണ്ടു ഗ്രഹങ്ങൾ ഒന്നിച്ചു നിൽക്കുമ്പോൾ ഈഗോ അല്പം കൂടുവാൻ സാധ്യത ഉണ്ട്. പിടിവാശി. അഞ്ചാം ഭാവത്തിലുള്ള ചൊവ്വ, പ്രേമം, കുട്ടികൾ, ക്രിയേറ്റിവിറ്റി എന്ന കൂടുതൽ ശക്തി തരുന്നു. അധിക ശക്തിയുടെ ആവശ്യമില്ല എന്ന് മനസിലാക്കുക. കൂടുതലോ, കുറയാനോ പാടില്ല. എല്ലാം ആവശ്യാനുസരണം മാത്രം പ്രയോഗിക്കുക. ഒന്നാം ഭാവത്തിൽ ഈഗോയാൽ നിങ്ങൾ വിജയികൾ ആകാൻ ശ്രമിക്കുമ്പോൾ അഞ്ചാം ഭാവത്തിലെ ചൊവ്വ ചില ബാലൻസിങ് സംഭവങ്ങൾ കൊണ്ട് വന്നു നിങ്ങളെ കീഴടക്കും. എട്ടാം ഭാവത്തിലാണ് പ്ലൂട്ടോ പന്ത്രണ്ടാം തീയതി ആ ഭാവത്തിൽ തന്നെ പൂർണ ചന്ദ്രനും ഉണ്ടാകും. അപ്പോൾ എട്ടാം ഭാവം നിക്ഷേപങ്ങൾ, പ്രതിസന്ധി, തകർച്ച എന്നിവയെ കാണിക്കുന്നു. ഭയക്കേണ്ട പുതിയ നിക്ഷേപങ്ങൾ മാത്രം പ്രതീക്ഷിക്കുക, പക്ഷെ ഇമോഷൻസിനെ ശ്രദ്ധിക്കുക, കാരണം ഫുൾ മൂൺ എന്നാൽ വളരെ ഇമോഷണലായി തീരും എന്നർത്ഥം.

കാൻസർ ജൂൺ 21 - ജൂലൈ 22

ഒന്നാം ഭാവത്തിൽ സൂര്യൻ. ഒന്നാം ഭാവം നിങ്ങളുടെ വ്യക്തിത്വം, ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഇവയൊക്കെയാണ്. സൂര്യൻ ഒന്നാം ഭാവത്തിൽ നില്ക്കുമ്പോൾ, നിങ്ങളുടെ വ്യക്തിത്വം കൂടുതൽ തിളങ്ങും. അല്പം സ്മാർട്ടനസ്സ് (ടങഅഞഠചഋടട) കൂടിയില്ലേ എന്ന് തോന്നും. പിന്നെ വ്യാഴവും അതെ ഭാവത്തിൽ വരുമ്പോൾ നല്ല കാര്യങ്ങൾ കൂടുതൽ സംഭവിക്കും. നല്ല കാര്യങ്ങളെ കൂടുതൽ ശക്തി ഉള്ളതാക്കും. ഒരു ദാർശനികൻ ആയി തീരും. ഭാവിയെക്കുറിച്ചുള്ള ആലോചനകൾ , തീരുമാനങ്ങൾ എല്ലാം പ്രതീക്ഷിക്കാം. അത് കൊണ്ട് പുതിയ കാര്യങ്ങൾ എന്തെങ്കിലും ചെയ്യും. നാലാം ഭാവത്തിൽ ചൊവ്വ, നാലാം ഭാവം കുടുംബം, വീട്, പിതാവ്, പൂർവ്വികർ, പാരമ്പര്യം എന്നിവയെ സൂചിപ്പിക്കുന്നു. പക്ഷെ കുടുംബത്തിൽ ഉള്ളവരോട് മാന്യമായി പെരുമാറാൻ അവസരം ലഭിക്കും. ഒന്നാം ഭാവത്തിൽ നിന്ന് ഉണ്ടാകുന്ന ശക്തി അവരോടു പ്രയോഗിക്കരുത് . അങ്ങനെ ആണെങ്കിൽ പ്രശ്‌നങ്ങൾ ഉണ്ടാകും. അഞ്ചാം ഭാവത്തിൽ ശനി ആയതിനാൽ പ്രേമകാര്യത്തിൽ അക്ഷമാരായിട്ടും ഒരു കാര്യവുമില്ല. ഒരു പ്രത്യേക വ്യക്തിയെ തന്നെ വേണമെങ്കിൽ വെയിറ്റ് ചെയ്യുക. അല്ലെങ്കിൽ വേറെ ആരെയെങ്കിലും നോക്കുക. ഇതൊന്നും സീരിയസ് ആയി എടുക്കേണ്ട വിഷയങ്ങൾ അല്ല. ഞാൻ യാതൊരു പ്രോത്സാഹനവും ഇപ്പോൾ തരില്ല. സൊ വെയിറ്റ്.
പിന്നെ പന്ത്രണ്ടാം തീയതി ഫുൾ മൂൺ, പ്ലൂട്ടോ കൂടെത്തന്നെ. ഏഴാം ഭാവം ബന്ധങ്ങൾ, വിവാഹം, ഉടമ്പടികൾ , ഗ്രൂപ്പുകൾ എന്നിവ. ഇവയിൽ ഏതെങ്കിലും നടക്കും. പക്ഷെ അല്പം രഹസ്യസ്വഭാവമുള്ളത് പോലെ തോന്നും. എന്തെങ്കിലും പിടിവാശി ഉപേക്ഷിക്കാൻ നിർബന്ധിതരാകും.

ലിയോ ജൂലായ് 23 - ഓഗസ്റ്റ് 22

മൂന്നാം ഭാവത്തിൽ ചൊവ്വ, വിവിധ വിഷയങ്ങളിൽ തൽപരരാകും. മൂന്നാം ഭാവം സഹോദരങ്ങൾ, ചെറു യാത്രകൾ, അടുത്ത ചുറ്റുപാടുകൾ, പഠനം ഇവയൊക്കെയാണ്. വിവിധ വിഷയങ്ങൾ പഠിക്കണം എന്ന ആഗ്രഹം ഉണ്ടാകും. പഠനത്തിനു വേണ്ടിയുള്ള പ്രോത്സാഹനം, അതിനു വേണ്ടിയുള്ള യാത്രകൾ. കൂടുതൽ ആഗ്രഹങ്ങൾ ഇവയുണ്ടാകും. നാലാം ഭാവത്തിൽ ശനി, കുടുംബം, വീട്, പിതാവ്, പൂർവ്വികർ, വീട്ടിൽ എന്തെങ്കിലും അഴിച്ചു പണികൾ നടത്തും. അല്ലെങ്കിൽ കുടുംബ ബന്ധങ്ങളിൽ പുതിയ സാഹചര്യങ്ങൾ ഉണ്ടാവാം. അല്പം നിരാശ ഉണ്ടാകാം, കുടുംബത്തിൽ അത്ര സ്മൂത്തായി കാര്യങ്ങൾ മുന്നോട്ട് പോകുകയില്ല. ആറാം ഭാവത്തിൽ ആഴ്ചയുടെ അവസാനം ഫുൾ മൂൺ വിത്ത് പ്ലൂട്ടോ. പ്ലൂട്ടോ മാഫിയാ, അധോലോകം എന്നിവയുടെ ദേവൻ ആയി അറിയപ്പെടുന്നു. ജോലി സ്ഥലത്ത് ഒരു തരാം വിങ്ങൽ അനുഭവപ്പെടാം. അടിച്ചമർത്തൽ, അതിന്റെ ഒപ്പം ഫുൾ മൂൺ വരുമ്പോൾ ഈ വികാരങ്ങൾ കൂടുതൽ ആയി തോന്നും. അല്പം ശ്രദ്ധിച്ചു നീങ്ങുക.
മാത്രവുമല്ല പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ ആണ്. അറിയാമല്ലോ പന്ത്രണ്ടാം ഭാവം, ശത്രുക്കൾ, രഹസ്യങ്ങൾ, ബുദ്ധിമുട്ടുകൾ എന്നിവയാണ്. സൂര്യൻ ഇതിനെ ഒക്കെ ഇന്ന് സഫർ ചെയ്യും ആക്കം കൂട്ടും. വിഷമിക്കേണ്ട, മാസാവസാനത്തോടെ എല്ലാം നേരെയാകും.

വിർഗൊ 24 ഓഗസ്റ്റ് - 22 സെപ്റ്റംബർ

സൂര്യൻ പതിനൊന്നാം ഭാവത്തിൽ. പുതിയ പ്രോജക്ടുകൾ, സുഹൃത്തുക്കൾ, അല്ലെങ്കിൽ ടീം അംഗങ്ങൾ എന്നിവരുമായുള നല്ല സമയം. ഇവ പ്രതീക്ഷിക്കം. രണ്ടിൽ ചൊവ്വ, ധനം, വസ്തുവകകൾ, എന്നിവ. നിങ്ങളെ തന്നെ കൂടുതൽ ത്യജിക്കെണ്ടാതായ അവസരങ്ങൾ ഉണ്ടായേക്കാം. കൂടുതൽ ശ്രദ്ധ, കൂടുതൽ ക്ഷമ ഇവ തീർച്ചയായും ഉണ്ടാവണം. കാരണം, ധനത്തിന്റെ നിലയെ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യേണ്ട അവസരമാണ്. മൂന്നാം ഭാവം സഹോദരങ്ങൾ, ചെറു യാത്രകൾ, പഠനം, എന്നിവയാണ്. ഇവയിൽ മിക്കതും സംഭവിക്കാം. അല്പം വിഷമതിലൂടെ ഇപ്പോൾ പോകുമെങ്കിലും അത് അവസാനം നല്ലതിൽ തന്നെ ചെന്നെത്തും എന്ന് വിശ്വസിക്കാം. സഹോദരങ്ങളുമായുള്ള ബന്ധം ഒന്ന് വിശകലനം ചെയ്യും. ഏഴാം ഭാവത്തിൽ പ്ലൂട്ടോ വിത്ത് ഫുൾ മൂൺ. വിവാഹം, ഉടമ്പടികൾ, ബന്ധങ്ങൾ മറ്റു വ്യക്തികൾ വളരെ ഇമോഷണൽ ആയ അവസ്ഥയിലൂടെ കടന്നു പോകും. എന്ത് കോൺട്രാക്റ്റ് ആണെങ്കിലും വരും വരായ്കകൾ ചിന്തിച്ചു മാത്രം മുന്നോട്ട് പോകുക, മറ്റുള്ളവർ നിങ്ങളെ മാനിപുലേറ്റ് ചെയ്യുന്നു എന്ന് തോന്നാം പ്ലൂട്ടോ വളരെ ക്രൗര്യം തോന്നിപ്പിക്കുന്ന ഗ്രഹമാണ്. ആ വികാരം നിങ്ങളിലും മാറ്റങ്ങൾ ഉണ്ടാക്കാം. എല്ലാ ബന്ധങ്ങളെയും സൂക്ഷിച്ചു കൈകാര്യം ചെയ്യുക.

ലിബ്ര സെപ്റ്റംബർ 23 - ഒക്‌ടോബർ 22

ഒന്നാം ഭാവത്തിൽ ചൊവ്വ. ഒന്നാം ഭാവം വ്യക്തിത്വം, കാഴ്ചപ്പാടുകൾ, എന്നിവ കൂടുതൽ ശക്തി ഉള്ളതാകും ചൊവ്വ വളരെ ശക്തി ഉള്ള ഗ്രഹമായാണ് സങ്കല്പിക്കപ്പെടുന്നത്. ആംഗ്രി പ്ലാനെറ്റ്. അത് പോലെ ആയിത്തീരാൻ സാധ്യതയുണ്ട്. ദേഷ്യം മാത്രമല്ല, കൂടുതൽ ഉത്സാഹവും ഉണ്ടാകും. രണ്ടാം ഭാവം ധനം , വസ്തു വകകൾ, അവിടെ ശനി, പതുക്കെ സഞ്ചരിക്കുന്ന ഗ്രഹം. അല്പം സാവധാനം പുരോഗതി പ്രതീക്ഷിക്കാം. വരവ് അത്ര തൃപ്തി തരില്ല. കയ്യിൽ നിന്ന് പോകാനും സാധ്യത. നാലാം ഭാവത്തിൽ പ്ലൂട്ടോ, പിന്നെ ഫുൾ മൂൺ. കുടുംബം, വീട്. പാരമ്പര്യം, പൂർവ്വികർ, ഇവയെ ശ്രദ്ധിക്കുക. ഇമോഷണൽ ഡ്രാമ ഉണ്ടാകും. നിങ്ങൾ വളരെ ക്രൂരമായി സാഹചര്യങ്ങളെ കൈകാര്യം ചെയ്യും. മറ്റുള്ളവർ ഭയക്കും. അത് സാരമില്ല. പത്താം ഭാവം സോഷ്യൽ സക്‌സസ്, പ്രൊഫഷൻ, മാതാവ് ഇവയിൽ സൂര്യൻ ഈ മേഖലയിൽ വിജയങ്ങൾ ഉറപ്പിക്കുക. ഓൾ ദി ബെസ്റ്റ്.

സ്‌കോർപിയോ ഒക്‌ടോബർ 23 - നവംബർ 21

ഒന്നാം ഭാവത്തിൽ ശനി തന്നെ തുടരുന്നു. പ്രായം കൂടുതലായോ എന്ന് തോന്നും. താല്കാലികമായി മനസ് തളരും. തന്നെ കുറിച്ച് തന്നെയുള്ള ചിന്തകളിൽ മുഴുകും. അങ്ങനെ ഒരു നിരാശയുടെ മൂടുപടം അണിയും. മറ്റുള്ളവരോട് തന്നെ കുറിച്ച എന്താണ് അഭിപ്രായം എന്ന് ചോദിക്കും. സാരമില്ല അല്പനാളത്തേക്ക് മാത്രം. കാരണം ശനി ഒന്നാം ഭാവത്തിൽ നിന്ന് രണ്ടാം ഭാവത്തിലേക്ക് പോകുമ്പോൾ സമാധാനം ലഭിക്കും. കാരണം ഒന്നാം ഭാവം, നിങ്ങളുടെ വ്യക്തിത്വം, കാഴ്ചപ്പാടുകൾ എന്നിവയെ സൂചിപ്പിക്കുന്നു. ശനി ഒരു സ്ലോ മൂവിങ് ഗ്രഹമാണ്.
എട്ടാം ഭാവത്തിൽ വീനസ് നില്ക്കുന്നു. എട്ടാം ഭാവം നിക്ഷേപങ്ങൾ, വിഷമം, തകർച്ചകൾ, എന്നിവ സൂചിപ്പിക്കുന്നു. ധനം വരും. അത് പോലെ ബന്ധങ്ങളിൽ ഉണ്ടായ മുറിവുകൾ ഉണങ്ങും. പങ്കാളിയുമായി ആഴമേറിയ ബന്ധം പ്രതീക്ഷിക്കാം. ഒരു റീ യൂണിയൻ സാധ്യമാണ്.
പിന്നെ ഒൻപതാം ഭാവത്തിൽ സൂര്യൻ, വിദേശ ബന്ധം, യാത്ര, ആത്മീയത ഇവയെല്ലാം ഈ ആഴ്ച പ്രതീക്ഷിക്കാം.

സജിട്ടറിയാസ് നവംബർ 22 - ഡിസംബർ 21

ഏഴാം ഭാവത്തിൽ ബുധൻ കൂടെ ശുക്രൻ, പ്രേമകാര്യങ്ങൾ, ബന്ധങ്ങൾ, ഉടമ്പടികൾ എന്നിവയിൽ നന്മ മാത്രം പ്രതീക്ഷിക്കാം. നേരത്തെ ഉണ്ടായിരുന്ന ഒരു പ്രശ്‌ന അവസ്ഥ മാറി വരും. എട്ടാം ഭാവത്തിൽ സൂര്യനും വ്യാഴവും ഒന്നിച്ചു നിൽക്കു ന്നു. നിക്ഷേപങ്ങൾ, ഉണ്ടാകും. ചില പ്രശ്‌നങ്ങളിൻ മേൽ തീർപ്പ് കല്പിക്കപ്പെടും. എട്ടാം ഭാവം പ്രശ്‌നങ്ങൾ, നിക്ഷേപം, തകർച്ച എന്നിവയെ കാണിക്കുന്നു. പതിനൊന്നാം ഭാവം ചൊവ്വയുടെ കയ്യിലാണ്. സുഹൃത്തുക്കൾ, കൂട്ടായ്മ. ഒന്നിച്ചു ചേരേണ്ട പ്രോജക്ടുകൾ, എന്നിവ ശക്തിയായി തന്നെ മുന്നോട്ട് പോകും. കാരണം ചൊവ്വ അധിക ശക്തിയുടെ ഗ്രഹമാണ് എങ്കിലും. ഒന്ന് ആലോചിച്ചു മതി. ശക്തി പ്രശ്‌നങ്ങളും ഉണ്ടാക്കും എന്ന് മനസിലാക്കണം. പന്ത്രണ്ടിൽ ശനി. പന്ത്രണ്ടാം ഭാവം വളരെ രഹസ്യമായ ഭാവം. രഹസ്യങ്ങൾ, ശത്രുക്കൾ, ഏകാന്തത എന്നിവ. ശനി പന്ത്രണ്ടിൽ നില്ക്കുമ്പോൾ നിങ്ങൾ വളരെ പതുക്കെ മുന്നേറും. എല്ലാം ഒരു ബാലൻസ്ഡ് രീതിയിൽ മുന്നോട്ട് കൊണ്ട് പോകും. പക്ഷെ ഹൃദയത്തിൽ പല വികാരങ്ങളും തിരയടിക്കും. പക്ഷെ ആർക്കും അത് തിരിച്ചറിയാനാവില്ല.

കാപ്രികോൺ ഡിസംബർ 22 - ജനുവരി 19

ഒന്നാം ഭാവത്തിൽ ഇതാ പ്ലൂട്ടോ വിത്ത് ഫുൾ മൂൺ. ഒന്നാം ഭാവം നിങ്ങളെ തന്നെ സൂചിപ്പിക്കുന്നു. നിങ്ങളുടെ വ്യക്തിത്വം, കാഴ്ചപ്പാടുകൾ അല്പം സൂക്ഷിക്കണം. വളരെ ഇമോഷണൽ ആയി പെരുമാറും. നിങ്ങളുടെ ഉള്ളിൽ വളരെ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. ധൈര്യം വർധിക്കും, വീട്ടിൽ പല കാര്യങ്ങളും ചെയ്യും. മനസ് വിങ്ങാനും സാധ്യത. ആറാം ഭാവം ജോലി, ദൈനംദിന ജീവിതം ഇവയിലൊന്നും തടസങ്ങൾ വരാൻ സാധ്യത ഇല്ല. ഏഴാം ഭാവത്തിൽ സൂര്യനും വ്യാഴം, അവക്ക് ഒപ്പോസിഷൻ ആയി പ്ലൂട്ടോയും, പൂർണചന്ദ്രനും, എഴാം ഭാവം, ബന്ധങ്ങൾ, വിവാഹം, ഉടമ്പടികൾ എന്നിവ ഈ ബന്ധങ്ങാൽ നിങ്ങളുടെ ഈഗോ കൊണ്ട് അല്പം വഷളാകും. ഏതു ബന്ധമാണെങ്കിലും അത് കൊണ്ട് ഈ ആഴ്ച പൂർണ്ണ ചന്ദ്രൻ ഉദിക്കും വരെ ക്ഷമ കാണിക്കുക. പത്താം ഭാവത്തിൽ ചൊവ്വ, മാതാവ്, സമൂഹത്തിലെ വില, ജോലി. പുതിയ സംരഭങ്ങൾ തുടങ്ങും, ജനങ്ങൾ ശ്രദ്ധിക്കും. അവനവനെ വെറുതെ പ്രമോട്ട് ചെയ്യും. മേലധികാരികളുമായി ഉടക്കും. ഒന്നാം ഭാവത്തിൽ മാഫിയാ, അധോലോകം എന്നിവയുടെ ദേവനായ പ്ലൂട്ടോ നിൽക്കുന്നു. അത് കൊണ്ട് അല്പം ശ്രദ്ധ ആവശ്യമാണ്.ശനി പതിനൊന്നിൽ, സുഹൃത്തുക്കൾ, കൂട്ടായ്മകൾ, അവരിൽ നിന്നുള്ള സംരക്ഷണം. ഇവയിൽ അല്പം മന്ദത നേരിടും. ചില കൂട്ടുകെട്ടുകൾ മടുക്കും. അവരിൽ നിന്ന് അകലാൻ തോന്നും. ബട്ട് ഡോണ്ട് വറി. മാസാവസാനം ചൊവ്വ ഈ ഭാവത്തിലേക്ക് വരുമ്പോൾ എല്ലാം ക്ലിയർ ആകും.

അഖ്വറിയാസ് ജനുവരി 20 - ഫെബ്രുവരി 18

അഞ്ചാം ഭാവത്തിൽ തന്നെ വീനസ് തുടരുന്നു. പ്രേമബന്ധങ്ങൾ ഉണ്ടാവും ശക്തമായ രീതിയിൽ തന്നെ. അല്ലെങ്കിൽ ഉള്ള ബന്ധം ശക്തിപ്പെടും. ഒരു ഉന്മാദ ഭാവം നിറയും. മറ്റുള്ളവർ നിങ്ങളിൽ മയങ്ങും. ക്രിയേറ്റിവാകും. അഞ്ചാം ഭാവം റൊമാൻസ്, കുട്ടികൾ, ഒഴിവു സമയം ഇവയെ കാണിക്കുന്നു. ആറാം ഭാവത്തിൽ സൂര്യനും വ്യാഴവും, ജോലി, ആരോഗ്യം ദൈനംദിന ജീവിതം എന്നിവയിൽ നന്മ കൊണ്ട് വരും. ജോലി തിരക്കേറും. സഹപ്രവർത്തകർ സഹായിക്കും. ഒൻപതാം ഭാവം യാത്ര, വിദേശബന്ധം, ആത്മീയത എന്നിവയെ സൂചിപ്പിക്കുന്നു. ഈ മേഖലകളിൽ കൂടുതൽ സംഭവങ്ങൾ ഉണ്ടാകാം. എന്തെങ്കിലും നിയമ തടസം വരാതെ നോക്കുക. കാരണം ചൊവ്വ വല്ലാതെ എനർജൈസ് ചെയ്യുന്ന ഗ്രഹമാണ്. പത്തിൽ ശനി. മാതാവ്, സമൂഹത്തിലെ വില, ജോലി സംബന്ധമായ വിധി, ജോലിയിൽ കഠിനമായി അധ്വാനിക്കും. പക്ഷെ ചിലപ്പോൾ തൃപ്തി വരില്ല. പിന്നെ ചിലരുമായി പ്രശ്‌നങ്ങൾ ഉണ്ടാകാം.

പ്യസിസ് ഫെബ്രുവരി 19 മാർച്ച് 20

നാലാം ഭാവം, കുടുംബം, വീട്, പൂർവ്വികർ എന്നിവ വീനസിന്റെ കയ്യിലാണ്. ശുഭ ഗ്രഹമാണ്. അത് കൊണ്ട് നല്ലത് പ്രതീക്ഷിക്കുക. കുടുംബത്തിൽ സമാധാനം, ഐശ്വര്യം എന്നിവ പ്രതീക്ഷിക്കാം. പൂർവ്വികരെ കാണാൻ സാധ്യത. അഞ്ചാം ഭാവത്തിൽ സൂര്യൻ, വ്യാഴം അഞ്ചാം ഭാവം കുട്ടികൾ, പ്രേമം, ഒഴിവു സമയം എന്നിവയാണ്. ഇവയിൽ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. കൂടുതൽ ഒഴിവു സമയം. നല്ല സമയം തന്നെ ആണെന്ന് ഉറപ്പിക്കാം. എട്ടാം ഭാവത്തിൽ ചൊവ്വ, എട്ടാം ഭാവം നിക്ഷേപങ്ങൾ, തകർച്ച, പ്രശ്‌നങ്ങൾ, രൂപാന്തരം എന്നിവ. തീവ്രമായ ആഗ്രഹങ്ങൾ, രഹസ്യ മോഹങ്ങൾ, അതൊക്കെ എന്താണെന്നു നിങ്ങള്ക്ക് തന്നെ അറിയാമല്ലോ. ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടാകും.
പതിനൊന്നാം ഭാവത്തിൽ പ്ലൂട്ടോയും ചന്ദ്രനും. കൂട്ടുകാർ, അവരോടൊപ്പമുള്ള ജോലി, അവരിൽ നിന്നുള്ള സംരക്ഷണം ഇവയെല്ലാം നിങ്ങൾക്ക് ലഭിക്കും. അത് കൊണ്ട് നിങ്ങൾക്ക് ആശ്വാസമുണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP