1 usd = 72.22 inr 1 gbp = 94.41 inr 1 eur = 84.99 inr 1 aed = 19.66 inr 1 sar = 19.26 inr 1 kwd = 238.30 inr

Sep / 2018
22
Saturday

മാന്നാനം കെ.ഇ.കോളേജിൽ മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർത്ഥി മരിച്ചു; അധികൃതരുടെ അനാസ്ഥ ആരോപിച്ച് വിദ്യാർത്ഥി പ്രതിഷേധം

April 16, 2018 | 11:41 pm

കോട്ടയം :മാന്നാനം കെ.ഇ.കോളജിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി പ്രേം സാഗറാണ് മരിച്ചത്.അധിക്യതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ച് ക്യാ...

നമ്മൾ വെറുതെ മെഴുകുതിരി കത്തിച്ചതുകൊണ്ടോ പ്രൊഫൈൽ പിക്ച്ചർ മാറ്റിയതുകൊണ്ടോ നമുക്ക് ഒരുഗുണവും കിട്ടാൻ പോകുന്നില്ല; സ്ത്രീയുടെ മാനവും മനുഷ്യന്റെ ജീവനും സംരക്ഷിക്കാൻ കഴിയാത്ത നട്ടെല്ലില്ലാത്ത നിയമം നമുക്ക് ഇനി രാജ്യത്ത് വേണ്ട; സൗദി അറേബ്യൻ നിയമമാണ് നടപ്പാക്കേണ്ടതെന്ന ആവശ്യവുമായി പെരുമ്പാവൂരിൽ വിഷുദിനത്തിൽ പോസ്റ്റർ ഒട്ടിച്ച നിഷയുടെ വീഡിയോ വൈറലാകുന്നു

April 16, 2018 | 11:31 pm

പെരുമ്പാവൂർ: ത്വാ, ഉന്നാവ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വെറുതെ ഫേസ്‌ബുക്കിൽ പോസ്റ്റിടുന്നതിൽ വിശ്വസിക്കുന്നില്ല പെരുമ്പാവൂർ അല്ലപ്ര സ്വദേശിനി നിഷ. ഇന്ത്യൻ നിയമ വാവസ്ഥയിൽ വിശ്വാസം നഷ്്ടപ്പെട്ടിരിക്കുകയാണെ...

ഒരുരാത്രി ഇരുട്ടി വെളുക്കും മുമ്പ് സമരം പ്രഖ്യാപിക്കുന്ന പരിപാടി ഇനി നടപ്പില്ല; തോന്നുംപോലെ സമരം പ്രഖ്യാപിച്ചാൽ കർശന നടപടി വരും; ആരോഗ്യമന്ത്രിയും സർക്കാരും കണ്ണുരുട്ടിയതോടെ അനാവശ്യസമരം പിൻവലിച്ച് ഡോക്ടർമാർ; ആർദ്രം പദ്ധതിയുമായും സായാഹ്ന ഒപി.യുമായും സഹകരിക്കും; കുടുംബാരോഗ്യകേന്ദ്രങ്ങളിൽ മൂന്ന് ഡോക്ടർമാരെ ഉറപ്പാക്കും; സസ്‌പെൻഷനിലായ ഡോക്ടറെ ഉപാധികളോടെ തിരിച്ചെടുക്കും; സമരം തീർന്നതോടെ നാലുദിവസം വലഞ്ഞ രോഗികൾക്ക് ആശ്വാസം

April 16, 2018 | 10:44 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ഡോക്ടർമാരുടെ സമരം പിൻവലിച്ചു.ആർദ്രം പദ്ധതി നടത്തിപ്പുമായി ഡോക്ടർമാർ സഹകരിക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ മിനിമം മൂന്ന് ഡോക്ടർമാർ സായാഹ്ന ഒപി.യിലുണ്ടാകുമെന്ന് ഉറപ്പ് വരുത്ത...

കടമ്പകളെല്ലാം മറികടന്ന് പുഞ്ചിരിയോടെ ഒരുനാൾ അവൾ വരും; 25 നാളായി നാട് മുഴുവൻ കാക്കുന്നു അവളുടെ വരവിനായ്; ബികോം വിദ്യാർത്ഥിനി ജസ്‌നയുടെ തിരോധാനത്തിൽ തുമ്പില്ലാത്ത പൊലീസ് അന്വേഷണത്തിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങലയും ഒപ്പുശേഖരണവും

April 16, 2018 | 10:35 pm

കോട്ടയം:കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക്സ് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനി ജസ്ന മരിയ ജയിംസിനെ കാണാതായിട്ട് മാസം ഒന്ന് തികയുന്നു. ഈ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല...

ശരണമറ്റവർക്ക് സഹായമെത്തിക്കാൻ മുന്നിട്ടിറങ്ങും; സംസ്ഥാനത്ത് 2000 വീടുകൾ നിർമ്മിച്ചുനൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ

April 16, 2018 | 10:10 pm

കോതമംഗലം: സിപിഎം സംസ്ഥാനത്ത് 2000 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.സിപിഎം പാർട്ടി കോൺഗ്രസിനോടനുന്ധിച്ച് കോതമംഗലം എരിയ കമ്മിറ്റി കോട്ടപ്പടി ചേറങ്ങനാലിലും കവളങ്...

ഇത്തവണത്തെ പൂരം കളറാക്കാൻ ഒരു അഡാർ ഐറ്റം വരുണുണ്ടീട്ടാ..രാഗല്ലേടാ..അതേടാ..നമ്മടെ ആ പഴയ രാഗം തീയേറ്റർ വീണ്ടും റീഓപ്പണിങ്ങാണ്; തൃശൂര്കാരെ രോമാഞ്ചമണിയിച്ച് 'രാഗ'ത്തിന്റെ നൊസ്റ്റാൾജിയ ആഘോഷിക്കുന്ന മ്മ്‌ടെ രാഗം ഷോട്ട് ഫിലിം വൈറലാകുന്നു

April 16, 2018 | 09:54 pm

തൃശൂർ: ഒരു കാലത്ത് ചെറുപ്പക്കാരുടെ..പോട്ടേ ...തൃശൂരിലെ എല്ലാ ഗഡികളുടെയും ഉൽസവപ്പറമ്പായിരുന്നു രാഗം തിയേറ്റർ. ഒരു പൂരം കൂടി വരുമ്പോൾ തൃശൂർകാർ ഗൃഹാതുരതയോടെ ഓർക്കുകയാണ് ആ രാഗം കാലം. ബാഡ്‌സ് എന്റർടെയ്ന്മെ...

പതിവു പോലെ ജൂണിൽ മഴ എത്തും; ഇത്തവണ രാജ്യത്ത് സാധാരണപോലെ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

April 16, 2018 | 08:45 pm

ന്യൂഡൽഹി: ഇത്തവണ മൺസൂൺ പതിവു പോലെ ജൂണിൽ തന്നെ എത്തും. രാജ്യത്ത് സാധാരണ പോലെ മഴലഭിക്കുമെന്നും ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത്തവണ ശരാശരി 97 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നതെന്നും ഡയറക്...

മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തൻ അണികൾക്ക് നേരും നെറിയുമുള്ള നേതാവ്; പാവങ്ങൾക്ക് പ്രിയപ്പെട്ട അഭിഭാഷകൻ; കേന്ദ്രഭരണം മാറിയിട്ടും കാലാവധി പൂർത്തിയാക്കിയ ഗവർണർ; വിശേഷണങ്ങൾ ഏറെയുള്ള വിഷ്ണു സദാശിവ് കോക്‌ജെ തുറന്നിടുന്നത് വിഎച്ച്പിയിലെ പുതുയുഗം; തൊഗാഡിയയെ പുറത്താക്കി അധികാരമേറുമ്പോൾ കോക്‌ജെ ഉറപ്പിച്ച് പറയുന്നു അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന്

April 16, 2018 | 08:38 pm

ന്യൂഡൽഹി: പ്രവീൺ തൊഗാഡിയ വിഎച്ച്പി വിടാൻ കാരണക്കാരനായ വിഷ്ണുസദാശിവ് കോക്‌ജെ ആരാണ്? വി എസ്.കോക്‌ജെ ്അഖിലേന്ത്യ പ്രസിഡൻായതോടെയാണ് വർക്കിങ് പ്രസിഡന്റാകാൻ സാധ്യതകൾ അടഞ്ഞെന്ന് മനസ്സിലാക്കി തൊഗാഡിയ പുതിയ വഴ...

ഹർത്താലിന്റെ മറവിൽ ചില സങ്കുചിത താത്പര്യക്കാർ സംസ്ഥാനത്ത് ആക്രമണം അഴിച്ചുവിടുന്നു; ഹർത്താലിന് പിന്നിൽ തീവ്രവാദികളെന്നും വൈക്കം വിശ്വൻ

April 16, 2018 | 08:34 pm

തിരുവനന്തപുരം: കത്വയിലെ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഹർത്താലിനെതിരെ എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ രംഗത്ത്. ഹർത്താലിന്റെ മറവിൽ ചില സങ്കുചിത താത്...

പെട്രോൾ ദേഹത്തൊഴിച്ചു നിന്ന യുവതിക്കു സമീപത്ത് ഭർത്താവ് ലൈറ്റർ തെളിച്ചു; ഗുരുതര പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

April 16, 2018 | 08:23 pm

കൊല്ലം: വീട്ടു വഴക്കിനിടയിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച യുവതിക്ക് സമീപത്ത് നിന്നും ഭർത്താവ് ലൈറ്റർ തെളിച്ച സംഭവത്തിൽ ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോന്നി മുതുപേഴുങ്കൽ താന്നിനിൽക്...

പൊലീസ് അന്വേഷണം ഇഴയുന്നു; സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണം; ആവശ്യവുമായി ഷുഹൈബിന്റെ പിതാവ് സുപ്രീംകോടതിയിൽ

April 16, 2018 | 08:06 pm

കൊച്ചി:ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു പിതാവ് സി.മുഹമ്മദ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു.പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവു നശിപ്പിക്കപ്പെടും മ...

സൂപ്പർ കപ്പ് ഫുട്‌ബോൾ ടൂർണമെന്റ്; എഫ്.സി ഗോവയെ തകർത്ത് ഈസ്റ്റ് ബംഗാൾ ഫൈനലിൽ: ചൊവ്വാഴ്ച നടക്കുന്ന മോഹൻ ബഗാൻ- ബംഗളൂരു എഫ്.സി മത്സരത്തിലെ വിജയികളെ കലാശ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ നേരിടും

April 16, 2018 | 07:06 pm

ഭുവനേശ്വർ: എഫ്.സി ഗോവയെ തകർത്ത് സൂപ്പർ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ ഈസറ്റ് ബംഗാൾ ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാതെ ഏകപക്ഷിയമായ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാൾ ഫൈനൽ എൻട്രി നേടിയത്. 78ആം മിനിറ്റിൽ ഡുഡു നേടിയ ഏകപ...

മക്കാ മസ്ജിദ് സ്‌ഫോടനകേസിൽ വിധി പറഞ്ഞ ജഡ്ജി മിനിറ്റുകൾക്കകം രാജിവെച്ചു; സ്വാമി അസീമാനന്ദ ഉൾപ്പെടെയുള്ള അഞ്ചു പ്രതികളേയും വെറുതെ വിട്ട ശേഷം രാജിവെച്ചത് എൻ.ഐ.എ കോടതി ജഡ്ജി കെ.രവീന്ദർ റെഡ്ഡി: ചീഫ് ജസ്റ്റിസിന് രാജിക്കത്ത് സമർപ്പിച്ച ശേഷം മൗനം പാലിച്ച് ജഡ്ജിയുടെ മടക്കം

April 16, 2018 | 06:49 pm

ഹൈദരാബാദ്: ഹൈദരാബാദ്: മക്ക മസ്ജിദ് സ്‌ഫോടന കേിൽ വിധി പറഞ്ഞ ജഡ്ജി രാജിവെച്ചു. ഹൈദരാബാദിലെ സ്പെഷ്യൽ എൻ.ഐ.എ കോടതി ജഡ്ജി കെ.രവീന്ദർ റെഡ്ഡിയാണ് സ്‌ഫോടന കേസിൽ വിധി പറഞ്ഞ് മിനിറ്റുകൾക്കകം രാജിവെച്ചത്. രാജിക്...

പകൽ അമ്മേ എന്ന് വിളിക്കും രാത്രിയാകുമ്പോൾ കൂടെ കിടക്കാൻ ക്ഷണിക്കും; വാട്‌സ് അപ്പ് വന്നതോടെ രാത്രിയിൽ ഇക്കിളി സംസാരങ്ങൾക്ക് നിർബന്ധിക്കുന്നവരും നിരവധി: ശ്രീ റെഡ്ഡി തുടങ്ങി വെച്ച വിവാദത്തിൽ ഉലഞ്ഞ് തെലുങ്കു സിനിമ ലോകം

April 16, 2018 | 06:45 pm

കാസ്റ്റിങ് കൗച്ചിനെതിരെ ശ്രീ റെഡ്ഡി എന്ന നടിയുടെ തുറന്ന് പറച്ചിലാണ് ആദ്യം തെലുങ്ക് സിനിമാ ലോകത്തെ ഞെട്ടിച്ചത്. സംവിധായകരേയും നായകരേയും ഗായകരേയും വരെ പ്രതിക്കൂട്ടിലാക്കിയുള്ള വാർത്തകൾ പുറത്ത് വിട്ടതാണ്...

ബിജെപിക്ക് വോട്ടുചെയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവച്ചു കൊല്ലണമെന്ന് ദീപക് ശങ്കരനാരായണൻ; ആവേശത്തോടെ ആവർത്തിച്ച് ദീപ നിശാന്ത്; സംഘപരിവാർ അണികൾ പൊങ്കാല ആരംഭിച്ചതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഇരുവരും: ഒടുവിൽ സോഷ്യൽ മീഡിയയെ ചേരിതിരിച്ചത് ഒരു വെടിവയ്പ് കഥ

April 16, 2018 | 06:37 pm

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇരുതലമൂർച്ചയുള്ള വാളാണ്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ എപ്പോഴാണ് സ്വയം മുറിവേൽക്കുകയെന്ന് പറയാനാവില്ല. കത്വ സംഭവത്തിന്റെ തുടർന്ന് ഫേസ്‌ബുക്കിൽ നൽകിയ കുറിപ്പിന്റെ പേരിൽ പുല...

MNM Recommends