1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
25
Thursday

അഫ്ഗാനിൽ മുൻ ജില്ലാ ഭരണാധികാരിയുടെ സംസ്‌കാര ചടങ്ങിനിടെ ചാവേർ ആക്രമണം; ബോംബ് സ്‌ഫോടനത്തിൽ 18 പേർ കൊല്ലപ്പെട്ടു; ആക്രമണത്തിൽ പങ്കില്ലെന്ന് താലിബാൻ

December 31, 2017 | 09:50 pm

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ശവസംസ്‌കാര ചടങ്ങിനിടെയുണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിൽ 18 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച കിഴക്കൻ അഫ്ഗാനിലെ നൻഗാർഹാർ പ്രവിശ്യയിലായിരുന്നു സംഭവം. ജല...

കേന്ദ്ര സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളുടെ വിശദാംശങ്ങളുമായി ബിജെപി പ്രവർത്തകർ വീടുകളിലേക്ക്; ജനുവരി ഒന്നു മുതൽ ബിജെപിയുടെ സമ്പർക്ക യജ്ഞം

December 31, 2017 | 09:29 pm

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ സമ്പർക്ക യജ്ഞവുമായി ബിജെപി. പുതുവത്സരദിനമായ ജനുവരി ഒന്നു മുതൽ ഒരാഴ്ചയാണ് സമ്പർക്ക യജ്ഞം നടത്തുക. ഈ ദിവസങ്ങളിൽ പ്രാഥമിക അംഗം മുതൽ ...

കഴിഞ്ഞ വർഷം ഏറ്റവുമധികം വ്യാജ നോട്ടുകൾ ഇറങ്ങിയത് പ്രധാനമന്ത്രിയുടെ സംസ്ഥാനത്ത്; 2000 രൂപയുടെ കള്ള നോട്ടുകൾ ഏറ്റവുമധികം പുറത്തിറങ്ങിയത് ഗുജറാത്തിൽ; പട്ടികയിൽ കേരളം അഞ്ചാം സ്ഥാനത്ത്

December 31, 2017 | 09:08 pm

ന്യൂഡൽഹി: 2000 രൂപയുടെ കള്ള നോട്ടുകൾ ഏറ്റവുമധികം പുറത്തിറങ്ങിയത് ഗുജറാത്തിൽ. ഇക്കഴിഞ്ഞ വർഷം ഏറ്റവുമധികം വ്യാജ നോട്ടുകൾ ഇറങ്ങിയത് പ്രധാനമന്ത്രിയുടെ സംസ്ഥാനത്താണ്. ഈ പട്ടികയിൽ കേരളത്തിന് അഞ്ചാം സ്ഥാനമാണ...

നടി പാർവതിക്കെതിരായ ആക്രമണം അവസാനിക്കുന്നില്ല; പാർവതിയും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന 'മെ സ്റ്റോറി'ക്ക് ഡിസ്ലൈക്ക് ആക്രമണം; ഒരു ദിവസം കൊണ്ട് രണ്ടായിരം ലൈക്ക് നേടിയ വീഡിയോയ്ക്ക് ഇരുപത്തിഅയ്യായിരത്തോളം ഡിസ്‌ലൈക്കുകൾ; പാർവതി അഭിനയിച്ചതിനാൽ ചിത്രം കാണില്ലെന്നും പൃഥ്വിരാജ് ക്ഷമിക്കണമെന്നും കമന്റുകൾ

December 31, 2017 | 08:38 pm

കൊച്ചി: കേസും അറസ്റ്റും കൊണ്ടൊന്നും നടി പാർവതിക്കെതിരായ ആക്രമണത്തിന് അറുതിയാവുന്നില്ല. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ആക്രമണങ്ങൾക്ക് പുറമെ എതിർപ്പ് പാർവതി അഭിനയിക്കുന്ന ചിത്രങ്ങൾക്കെതിരെയും തിരിയുന്നു. പ...

പുതുവർഷത്തലേന്ന് നാണംകെട്ട് കേരളത്തിന്റെ മഞ്ഞപ്പട; ഒന്നിനെതിരെ മൂന്നു ഗോളിന് കേരള ബ്ലാസ്‌റ്റേഴ്‌സിന് ഐഎസ്എല്ലിൽ വൻ തോൽവി; ബംഗളൂരു മൂന്നാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ പോരിനിങ്ങിയ ബ്‌ളാസ്‌റ്റേഴസ് ഏഴു പോയന്റുമായി എട്ടാം സ്ഥാനത്ത് തന്നെ

December 31, 2017 | 07:58 pm

കൊച്ചി: കേരളത്തിന് ഐഎസ്എല്ലിൽ വൻ തോൽവി പിണഞ്ഞു. വൻ മാർജിനിൽ ബംഗളൂരു എഫിസിക്ക് എതിരെ കേരളം തോറ്റു. ഒന്നിനെതിരെ മൂന്നു ഗോളിനാണ് തോൽവി. ഇതോടെ ബംഗളൂരു മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. കപ്പടിക്കണം കലിപ്പടക്ക...

സെന്റ് തോമസ് സ്‌കൂളിലെ ആലിംഗന വിവാദം ഒത്തുതീർന്നു; പെൺകുട്ടിയെ ബുധനാഴ്ച തിരികെ പ്രവേശിപ്പിക്കാമെന്നും ആൺകുട്ടിയെ പരീക്ഷയ്ക്ക് ഇരുത്താമെന്നും വിട്ടുവീഴ്ച; ശശി തരൂർ എംപി നടത്തിയ അനുരഞ്ജനം ഫലം കാണുന്നു

December 31, 2017 | 06:46 pm

തിരുവനന്തപുരം: മുക്കോല സെന്റ് തോമസ് സെൻട്രൽ സ്‌കൂളിലെ ആലിംഗന വിവാദം ഒത്തുതീരുന്നു. പെൺകുട്ടിയെ സ്‌കൂളിൽ ബുധനാഴ്ച തിരികെ പ്രവേശിപ്പിക്കും. കുട്ടികളെ പരീക്ഷയെഴുതിക്കാമെന്ന് നേരത്തെ തന്നെ മാനേജ്മെന്റ് സമ...

'സിനിമക്കാരെ തുരത്താൻ തയാറായാൽ മാത്രമേ തമിഴ്‌നാടിന്റെ പ്രതിച്ഛായ മെച്ചപ്പെടുകയുള്ളു; രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം തെറ്റായ സമയത്ത്; അദ്ദേഹത്തിന്റെ കള്ളപ്പണമെല്ലാം വെളിച്ചത്തിലാവുമെന്നതിന്റെ ഭയത്തിലാണ് രജനി: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി

December 31, 2017 | 06:30 pm

ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശത്തിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. സിനിമക്കാരെ തുരത്താൻ തയാറായാൽ മാത്രമേ തമിഴ്‌നാടിന്റെ പ്രതിച്ഛായ മെച്ചപ്പെടുകയുള്ളെന്ന് അദ്ദേഹം പറഞ്ഞ...

അംബാനി കുടുംബാംഗത്തിന് ധനവകുപ്പിന്റെ ചുമതല നൽകുന്നത് വേണ്ടെന്ന് വച്ച് അമിത് ഷാ; വകുപ്പ് വിഭജനത്തിൽ കടുംപിടിത്തം പിടിച്ച ബിജെപി അധ്യക്ഷൻ ഒടുവിൽ മുട്ടുമടക്കി; ഗുജറാത്തിൽ സർക്കാർ വീഴുമെന്ന് തോന്നിയതോടെ ധനവകുപ്പ് നിതിൻ പട്ടേലിന് തിരിച്ചുനൽകി പാർട്ടിയുടെ കീഴടങ്ങൽ

December 31, 2017 | 06:08 pm

അഹമ്മദാബാദ്: ഒടുവിൽ നിതിൻ പട്ടേലിന് ബിജെപി അധ്യക്ഷൻ കീഴടങ്ങി. അംബാനി കുടുംബാംഗമായ നിയമസഭാംഗത്തിന് ധനവകുപ്പിന്റെ ചുമതല നൽകാനൊരുങ്ങിയ ബിജെപി നേതൃത്വം പിൻവാങ്ങി. ഗുജറാത്ത് മന്ത്രിസഭയ്ക്കുതന്നെ ഭീഷണിയാകും...

അമിത് ഷായുടെ മാജിക് കർണാടകയിൽ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ; അധികാരം തിരിച്ച് പിടിക്കാനുറച്ച് അമിത് ഷായുടെ കർണാടക സന്ദർശനം ഇന്ന് ആരംഭിക്കും: തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നത് ബിജെപി ദേശീയ അധ്യക്ഷന്റെ നേതൃത്വത്തിൽ

December 31, 2017 | 05:58 pm

ബെംഗളൂരു: ബിജെപി അധ്യക്ഷൻ അമിത്ഷായുടെ മാജിക്കുകൾ കർണാടകയിൽ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. അമിത് ഷായുടെ കർണാടക സന്ദർശനം ആരംഭിക്കാനിരിക്കെയാണ് സിദ്ധരാമയ്യയുടെ പ്രസ്താവന. അടുത്ത വർഷം നടക്കാൻ...

പുതുവർഷത്തിലേക്ക് പ്രത്യാശയോടെ കാൽവച്ച് ലോകം; പതിവുപോലെ ന്യൂസിലാൻഡിലെ ഓക് ലാൻഡിൽ 2018ലെ അരുണകിരണങ്ങൾ എത്തി; ന്യൂഇയർ ആഘോഷത്തിലേക്ക് നൃത്തച്ചുവടുകളുമായി ലോകം; ലോകമെങ്ങുമുള്ള മലയാളികൾക്ക് നന്മനിറഞ്ഞ, നല്ല വർത്തമാനങ്ങളുടെ പുതുവത്സരാശംസകൾ

December 31, 2017 | 05:40 pm

ഓക്ലാൻഡ്; പതിവുപോലെ 2018നെ വരവേറ്റ് ലോകം. ന്യൂസിലാൻഡിലെ ഓക് ലാൻഡിൽ പുലരിയുടെ കിരണങ്ങൾ എത്തിയതോടെ പുതുവർഷം പിറന്ന ആഹ്‌ളാദത്തിലേക്ക് ലോകം ഉണരുന്നു. പ്രത്യാശയുടെ പൊൻകിരണങ്ങളും പ്രതീക്ഷകളും നെഞ്ചിലേറ്റി ല...

ഐഎസ്എൽ മത്സരത്തിന് കൊച്ചിയിൽ പന്തുരുളുന്നതിന് മുൻപ് തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി; വിനീതും റിനോയും ബെർബറ്റോവും ആദ്യ ഇലവനിൽ ഇല്ല; ആരാധകർ നിരാശയിൽ

December 31, 2017 | 05:32 pm

കൊച്ചി: വമ്പൻ ജയത്തോടെ പുതുവർഷത്തെ വരവേൽക്കാനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോഹങ്ങൾക്ക് പന്തുരുളുമുമ്പു തന്നെ തിരിച്ചടി. കേരളത്തിന്റെ കുന്തമുനകളായ സി.കെ വിനീത്, റിനോ ആന്റോ, ദിമിതർ ബെർബറ്റോവ് എന്നിവർ ബം...

'എംബി രാജേഷ് എംപിയെ അത്യാവശ്യ ഘട്ടങ്ങളിൽ ഫോണിൽ പോലും കിട്ടുന്നില്ല, വിളിച്ചാൽ എംപി തിരിച്ചു വിളിക്കാറുമില്ല; എൻ.എൻ കൃഷ്ണദാസ് പാർട്ടി കീഴ്‌വഴക്കങ്ങൾ പാലിക്കുന്നില്ല; ഒറ്റപ്പാലം എംഎൽഎ പി ഉണ്ണിക്ക് ഗ്യാലറിയിരുന്ന് കളി കാണുന്ന മനോഭാവം; സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം

December 31, 2017 | 05:20 pm

പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സംസ്ഥാന കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം. എംബി രാജേഷ് എംപിയെ അത്യാവശ്യ ഘട്ടങ്ങളിൽ പോലു...

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് പഞ്ചിങ് നിർബന്ധമാക്കുന്ന വിഷയത്തിലും സ്വതന്ത്ര നിലപാട് സ്വീകരിച്ച് വനം മന്ത്രി കെ.രാജു; കൂട്ടായി ആലോചിച്ചു നിലപാടെടുക്കാമെന്ന കാനത്തിന്റെ നിർദ്ദേശം വനംമന്ത്രി ലംഘിച്ചു; മന്ത്രിയുടെ നിലപാടുകൾ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവോ മറ്റ് പാർട്ടി മന്ത്രിമാരോടോ ആലോചിക്കാതെ; ഇസ്മയിൽ പക്ഷക്കാരനായ കെ രാജുവിന്റെ ഒറ്റയാൻ നീക്കത്തിന് പിന്നിൽ ഇ ചന്ദ്രശേഖരനോടുള്ള എതിർപ്പെന്ന് സൂചന

December 31, 2017 | 05:00 pm

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്കും പഞ്ചിങ് നിർബന്ധമാക്കുന്ന വിഷയത്തിലും സ്വതന്ത്ര നിലപാട് സ്വീകരിച്ച് വനം മന്ത്രി കെ.രാജു. പേഴ്‌സണൽ സ്റ്റാഫിനെയും പഞ്ചിങ്ങിൽ ഉൾപ്പെടുത്തണം എന്ന മുഖ്യ...

'പ്രിയപ്പെട്ട മോദി ഭക്തരെ, സ്മാർട്ട് സിറ്റികൾക്കായി നീക്കിവച്ച 9860 കോടി രൂപയിൽ ഏഴ് ശതമാനം മാത്രമാണ് വിനിയോഗിച്ചിട്ടുള്ളത്; ചൈന നമ്മെ മറികടന്നു കൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ നേതാവ് പൊള്ളയായ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടിരിക്കുന്നു; ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

December 31, 2017 | 04:09 pm

ന്യൂഡൽഹി: ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി പൊള്ളയായ മുദ്രാവാക്യങ്ങളാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ്...

Loading...

MNM Recommends