1 usd = 69.80 inr 1 gbp = 89.03 inr 1 eur = 79.91 inr 1 aed = 19.00 inr 1 sar = 18.61 inr 1 kwd = 229.95 inr
Aug / 2018
19
Sunday

ഇന്ത്യൻ മീഡിയ അബുദാബി; റാശിദ് പൂമാടം പ്രസിഡണ്ട്, ടി പി അനൂപ് ജനറൽ സെക്രട്ടറി

സ്വന്തം ലേഖകൻ
August 18, 2018 | 03:49 pm

അബുദാബി : അബുദാബിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് റസാഖ് ഒരുമനയൂരിന്റെ അദ്ധ്യക്ഷതയിൽ അബുദാബി ഇന്ത്യൻ സോഷ്യൽ സെന്ററിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തത്. ഭാരവാഹികളായി റാശിദ് പൂമാടം ( സിറാജ് ) പ്രസിഡണ്ട്, ഷിൻസ് സെബാസ്റ്റ്യൻ (ജനം) വൈസ് പ്രസിഡണ്ട് , ടി പി അനൂപ് (മാതൃഭൂമി) ജനറൽ സെക്രട്ടറി, സമീർ കല്ലറ (മാതൃഭൂമി ടി വി) ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു. പ്രവർത്തക സമിതി അംഗംങ്ങളായി റസാഖ് ഒരുമനയൂർ, നൗഫ...

എം.ജി.സി.എഫ് ഷാർജ ഈദ് - ഓണം 2018' മാറ്റിവെച്ചു

August 18 / 2018

ഷാർജ: കേരളത്തിലെ പ്രളയക്കെടുതിമൂലം പ്രവാസ മനസ്സുകൾ വിറങ്ങലിച്ച് നിൽക്കുന്ന ഈ വേളയിൽ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ് ) ഷാർജ ഓഗസ്റ്റ് 21 ന് ബലിപ്പെരുന്നാൾ ദിനത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്താനിരുന്ന 'ഈദ് - ഓണം 2018' എന്ന പരിപാടി മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.പരിപാടിയുടെ പുതുക്കിയ തിയ്യതി പീന്നീട് അറിയിക്കും.  ...

പൊതുമാപ്പ്: ദുബൈ കെ.എം.സി.സി.ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

August 18 / 2018

ദുബൈ: മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്ന പ്രവാസികൾക്കായി യു.എ.ഇ. ഗവണ്മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഭാഗമായി ദുബൈ ഇമിഗ്രേഷനുമായി സഹകരിച്ച് ദുബൈ കെ.എം.സി.സി. നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ദുബൈ കെ.എം.സി.സി.യുടെ പരിശീലനം ലഭിച്ച വളണ്ടിയർമാരുടെ നേതൃത്വത്തിൽ മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, ലേബർ കേമ്പുകൾ, ഷോപ്പിങ് മാളുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങി ജനങ്ങൾ തിങ്ങിക്കൂടുന്ന ഇരുപതോളം കേന്ദ്രങ്ങളിൽ പൊതുമാപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങൾ അടങ്ങിയ ഔദ്യോഗിക ലഘുലേഖകളും ബ്രോഷറുകളും വിത...

നീന്തൽക്കുളത്തിൽ നീന്തുന്നതിനിടെ മലയാളി യുവാവ് മരിച്ചു; ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചത് ചെങ്ങന്നൂർ സ്വദേശി

August 11 / 2018

ചെങ്ങന്നൂർ: നീന്തൽക്കുളത്തിൽ നീന്തുന്നതിനിടെ മലയാളി യുവാവ് മരിച്ചു.ചെറിയനാട് നാക്കോലയ്ക്കൽ ഉരുളിപ്പുറത്ത് മെൽവിൻ ഭവനത്തിൽ മെൽവിൻ മാത്യു ആണ് മരിച്ചത്. പരേതന് 28 വയസായിരുന്നു പ്രായം. മാത്യു ഏബ്രഹാമിന്റെയും വത്സമ്മ മാത്യുവിന്റെയും മകൻ ആണ് മെൽവിൻ മാത്യു.നീന്തൽക്കുളത്തിൽ നീന്തുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുക.ും മരിക്കുകയായിരുന്നെന്നാണു ലഭിച്ച വിവരമെന്നു ബന്ധുക്കൾ പറഞ്ഞു. ദുബായ് അൽ ഫുടൈം കമ്പനി ഐടി വിഭാഗം ജീവനക്കാരനാണ്. ഭാര്യ: പുലിയൂർ മാടപ്പള്ളിൽ നിഷ. സംസ്‌കാരം പിന്നീട്. സഹോദരൻ: വിമൽ മാത്യു  ...

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ കോൺസുലർ സേവനം വെള്ളിയാഴ്ച

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ 10 ന് വെള്ളിയാഴ്ച ഉച്ചക്ക് 2 .30 മണി മുതൽകോൺസുലർ സേവനം ഉണ്ടായിരിക്കുമെന്ന് ക്ലബ്ബ്ജനറൽ സെക്രട്ടറി കെ സി അബൂബക്കർ അറിയിച്ചു. പവർ ഓഫ് അറ്റോർണി, അറ്റസ്റ്റേഷൻ, അഫിഡവിറ്റുകൾ മറ്റു കോൺസുലേറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവ ലഭ്യമാവും. പാസ്‌പ്പോർട്ട് സേവനങ്ങൾ വെള്ളിയാഴ്ച ഒഴികെ രാവിലെ 8 മുതൽ ഉച്ചക്ക് 1മണി വരെയും വൈകുന്നേരം 4 മുതൽ 8 വരെയും ക്ലബ്ബിൽ പ്രവർത്തിക്കുന്ന BLS കേന്ദ്രത്തിൽ ഉണ്ടായിരിക്കുന്നതാണ്. കൂട്ടതൽ വിവരങ്ങൾക്ക് O9.2777357 എന്ന നമ്പറിൽ ബന്ധപ്പെടാവുന്ന...

ഫുജൈറ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി ശിഹാബ് തങ്ങൾ,ചെർക്കളം അബ്ദുള്ള അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

August 06 / 2018

ഫുജൈറ : ഫുജൈറ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങളുടെയും ചെർക്കളം അബ്ദുള്ളടെയും അനുസ്മരണവും പ്രാർത്ഥനാസദസും കെഎംസിസി ഹാളിൽ വെച്ചു നടത്തി.സെക്രട്ടറി ആഷിഖ് നെല്ലിക്കുന്ന് സ്വാഗതവും വൈസ് പ്രസിഡന്റ് അയൂബ് കല്ലങ്കൈയുടെ അധ്യക്ഷയിൽ ഫുജൈറ കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി സി.കെ അബുബക്കർ ഉൽഘാടനം ചെയ്തു. വി എം സിറാജ് അനുസ്മരണ പ്രഭാഷണം നടത്തി. സോഷ്യൽ മീഡിയയിൽ സമയം ചിലവഴിക്കുന്ന യുവത്വം ശിഹാബ് തങ്ങളുടെയും ചെർക്കളം അബ്ദുളടെയുമൊക്കെ ജീവിത ശൈലി പഠിക്കുകയും അത് പ്രാവർത്തികമാക്കാൻ ശ്രമി...

ഗോൾഡ് ഹിൽ അറബ് ലീഗ് സീസൺ മൂന്ന് ; ബലി പെരുന്നാൾ ദിനത്തിൽ ദുബായ്‌യെ ഫുട്ബോൾ ലഹരിയിലാഴ്‌ത്തും

August 02 / 2018

ദുബായ് : ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രവാസികളാകേണ്ടി വന്നവർ, യാന്ത്രികമായ പ്രവാസ ജീവിതത്തിനിടയിലും കാൽപന്തുകളിയെ നെഞ്ചകമേറ്റിയ ബേക്കൽ ഹദ്ദാദ് നഗറിലെ കായിക പ്രതിഭകളും ഫുട്ബോൾ ആരാധകരും ഒരുക്കുന്ന മൂന്നാമത് ഗോൾഡ് ഹിൽ അറബ് ലീഗ് ബലിപ്പെരുന്നാൾ ദിനത്തിൽ ദുബായ് യെ കാൽപന്തുകളിയുടെ ലഹരിയിലമർത്തും. ദുബായ് അൽ മംസാർ ഇന്റോർ സ്റ്റേഡിയത്തിലാണ് ബലിപ്പെരുന്നാൾ ദിനത്തിൽ ജി.എ.എൽ സീസൻ ത്രീ അരങ്ങേറുക. ഏഴ് പേരടങ്ങിയ അഞ്ചോളം ക്ലബുകൾ പരസ്പരം മാറ്റുരയ്ക്കും. ഫുജൈറാ സ്റ്റാലിയൻസ്, ഫൈറ്റർ എഫ്സി ദുബായ്, ഡ്രാഗൺ...

Latest News