Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു അഡാറ് പിക്‌നിക് ഒരുക്കി നമ്മൾ ചാവക്കാട്ടുകാർ; വിനോദ യാത്രയും കുടുംബസംഗമവുമായി യുഎഇയിലെ ചാവക്കാട്ടൂകാർ ഒത്തുകൂടിയതിങ്ങനെ

ഒരു അഡാറ് പിക്‌നിക് ഒരുക്കി നമ്മൾ ചാവക്കാട്ടുകാർ; വിനോദ യാത്രയും കുടുംബസംഗമവുമായി യുഎഇയിലെ ചാവക്കാട്ടൂകാർ ഒത്തുകൂടിയതിങ്ങനെ

അബുദാബി : 'നമ്മൾ ചാവക്കാട്ടുകാർ' ഒരാഗോള സൗഹൃദക്കൂട്ട് യു. എ. ഇ. ചാപ്റ്റർ ''ഓർമ്മയിൽ ചീനിമരം പെയ്യുമ്പോൾ'' എന്ന മെഗാ പ്രോഗ്രാമിന് ശേഷം ''ഒരു അഡാറ് പിക്‌നിക്'' ഒരുക്കി,

വിനോദ യാത്രയും കുടുംബ സംഗമവുമായ് വീണ്ടും ഒത്തുകൂടി. യു. എ. ഇ. യുടെ വിവിധ എമിറേറ്റുകളിൽ നിന്നുമായി 230 ഓളം 'നമ്മൾ ചാവക്കാട്ടുകാർ' കുടുംബാംഗങ്ങൾ റാസ് അൽ ഖൈമ മലയിടുക്കിൽ ഷൗഖ ഡാം പരിസരത്ത് ഒരുമിച്ചപ്പോൾ അതൊരു നവ്യാനുഭവമായി.

കലാകായിക പരിപാടികൾ പിക്‌നികിനു പൊലിമയേകി. നാല് ടീമുകളായി തരം തിരിച്ചു നടത്തിയ മത്സരയിന പരിപാടി കൾക്ക് മുഹാദ്, കമറുദ്ദീൻ, ഷാജഹാൻ, സക്കരിയ എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാമിൽ പങ്കെടുത്ത ഏല്ലാവർക്കും സമ്മാനങ്ങളും നൽകി. പ്രസിഡണ്ട് മുഹമ്മദ് അക്‌ബർ, ജനറൽ സെക്രട്ടറി അബുബക്കർ, ട്രഷറർ അഭിരാജ്, പിക്‌നിക് പ്രോഗ്രാം കൺവീനർ സുനിൽ കോച്ചൻ തുടങ്ങി യവർ പരിപാടികൾ നിയന്ത്രിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP