Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറബി ഭാഷയും സംസ്‌കാരവും വിസ്മയിപ്പിക്കുന്നത്;സജീവ് നായർ

അറബി ഭാഷയും സംസ്‌കാരവും വിസ്മയിപ്പിക്കുന്നത്;സജീവ് നായർ

ദുബൈ. അറബി ഭാഷയും സംസ്‌കാരവും ഒരേ പോലെ വിസ്മയിപ്പിക്കുന്നതാണെന്നും കേരളം ഇന്ന് കാണുന്ന പുരോഗതിയുടെ വലിയ പങ്കും അറബ് നാടുകളുമായുള്ള ക്രിയാത്മക വിനിമയത്തിന്റെ സംഭാവനയാണെന്നും പ്രമുഖ ബിസിനസ് കൺസൽട്ടന്റും ബ്രഹ്മ ബി.എൽ.എസ്. ലേണിങ് ആൻഡ് മാനേജ്മെന്റ് കൺസൽട്ടിങ് മാനേജിങ് ഡയറക്ടറുമായ സജീവ് നായർ അഭിപ്രായപ്പെട്ടു.

ദോഹയിലെ മാധ്യമ പ്രവർത്തകനായ അമാനുല്ല വടക്കാങ്ങരയുടെ അറബി സാഹിത്യ ചരിത്രത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ദുബൈ ഹോളിഡേ ഇൻ ഹോട്ടലിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻഡോ അറബ് വ്യാപാര ബന്ധങ്ങൾ കൂടുതൽ ഉയരങ്ങൾ കീഴടക്കുകയും സംരംഭകരും നിക്ഷേപകരുമൊക്കെ പുതിയ പദ്ധതികളുമായി മുന്നോട്ടുവരികയും ചെയ്യുമ്പോൾ അറബി ഭാഷയുടേയും ചരിത്രത്തിന്റേയും പ്രാധാന്യമേറിവരികയാണ്. ഗൾഫ് മേഖലയിൽ ജീവിക്കുന്നവർ നിർബന്ധമായും അറബി ഭാഷയെ അടുത്തറിയുവാനും പ്രയോജനപ്പെടുത്തുവാനും ശ്രദ്ധിക്കണമമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ബിസിനസ് സംരംഭങ്ങളുടെ വിജയകരമായ നടത്തിപ്പിനും സാംസ്‌കാരിക വിനിമയങ്ങളിലൂടെ സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാനും ഇത് ഏറെ സഹായകരമാകുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗൾഫ് മേഖല സാമ്പത്തികവും സാമൂഹികമായും പ്രാധാന്യമേറുന്ന സമകാലിക ലോകത്ത് അറബി ഭാഷയുടെ പ്രസക്തി ഏറെയാണെന്ന് പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ച് സംസാരിച്ച 99 ഐഡിയ ഫാക്ടറി സി.സി.ഡി. ചെയർമാൻ മഞ്ചേരി നാസർ പറഞ്ഞു. മതപരവും സാമൂഹികവും സാംസ്‌കാരികവുമായ തലങ്ങളിലൊക്കെ പ്രസക്തമായ അറബി ഭാഷയും ചരിത്രവും അടുത്തറിയുന്നത് കർമരംഗത്ത് ഏറെ ഉപകാരപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു..

അക്കോൺ ഗ്രൂപ്പ് വെൻച്വോഴ്സ് ചെയർമാൻ ശുക്കൂർ കിനാലൂർ അധ്യക്ഷത വഹിച്ചു. അമാനുല്ല വടക്കാങ്ങര സ്വാഗതവും, മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP