Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസി ഹാജിമാരുടെ യാത്രാപ്രശ്‌നം; ആശ്വാസ നടപടി ഉടൻ: മുക്താർ നഖ്വി

പ്രവാസി ഹാജിമാരുടെ യാത്രാപ്രശ്‌നം; ആശ്വാസ നടപടി ഉടൻ: മുക്താർ നഖ്വി

ഡൽഹി:പ്രവാസി ഹാജിമാരുടെ പാസ്‌പോർട്ട് സൗദി ഗവണ്മെന്റിന് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഹജ്ജ് കമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവിലെ പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വ്യാവസ്ഥകൾ പിൻവലിച്ച് ആശ്വാസകരമായ രൂപത്തിൽ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈർ ദുബൈ കെ.എം.സി.സിപ്രസിഡന്റ് പി.കെ അൻവർ നഹ എന്നിവർ കേന്ദ്ര ന്യൂനപക്ഷ ഹജ് കാര്യ മന്ത്രി മുക്താർ നഖ്വിയുമായി കൂടിക്കാഴ്ച നടത്തി.

വിഷയത്തിന് അടിയന്തര പരിഹാരം ഉറപ്പാക്കുമെന്ന് മന്ത്രി ഇരുവർക്കും ഉറപ്പ് നൽകി. മെയ് 15നാണ് ഹാജിമാരുടെ പാസ്‌പോർട്ട് സൗദി ഭരണകൂടത്തിന് സിസ്റ്റം വഴി സമർപ്പിക്കേണ്ടത്. ഇതനുസരിച്ച് ഏപ്രിൽ 15 നുള്ളിൽ പാസ്‌പോർട്ട് സമർപ്പിക്കാനാണ് ഹജ്ജ് കമ്മിറ്റി ഫെബ്രുവരി 1ന് സർക്കുലർ ഇറക്കിയത്.ഹജ് കഴിഞ്ഞ് രണ്ടാം ഘട്ടത്തിൽ തീർത്ഥാടകർ മടങ്ങിയെത്തുക സെപ്റ്റംബർ പത്തിനനാണ്. ഫലത്തിൽ പ്രവാസി ഹാജിമാരുടെ പാസ്‌പോർട്ട് സെപ്റ്റംബർ 25ന് മാത്രമേ തിരികെ ലഭിക്കുകയുള്ളൂ.

ഏതാണ്ട് അഞ്ച് മാസത്തോളം പാസ്‌പോർട്ട് കൈയിലില്ലാത്തത് മൂലം ഹജ് കഴിഞ്ഞ് കൃത്യസമയത്ത് തിരികെ ജോലിയിൽ പ്രവേശിക്കാനാവാതെ നിരവധി ഹാജിമാർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഇവരുടെ ജീവനോപാധിയെ ബാധിക്കുന്ന ഈ പ്രശ്‌നത്തിൽ അടിയന്തിര ഇപെടൽ ഉണ്ടാകണമെന്ന് ഇരുവരും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.പ്രമുഖ സുപ്രിം കോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ തയാറാക്കിയ വിശദമായ പരാതി സംഘം കേന്ദ്രമന്ത്രിക്ക് സമർപ്പിച്ചു.ഇവരുടെ പാസ്‌പോർട്ടിൽ വിസ ക്യാൻസൽ ചെയ്ത്,എൻട്രി ചെയ്ത ശേഷം തിരികെ നൽകുന്ന വിധം ക്രമീകരിക്കണമെന്നും സി.കെ സുബൈറും, പി.കെ അൻവർ നഹയും മുക്താർ അബ്ബാസ് നഖ്വിയോട് ആവശ്യപ്പെട്ടു.

നിരവധി പേർക്ക് തൊഴിൽ നഷ്ടമാകുന്ന ഈ പ്രശ്‌നം ശ്രദ്ധയിൽ പെടുത്തിയതിന് അദ്ദേഹം അനുമോദിച്ചു. ഉന്നതതല യോഗം ഉടൻ വിളിച്ച് കൂട്ടി അടിയന്തിരമായി പരിഹാരം കാണുമെന്ന് അദ്ദേഹം ഇരുവർക്കും ഉറപ്പ് നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP