Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നവ്യാനുഭവമായി ദുബൈ കെ.എം.സി.സി സൈബർ സെക്യൂരിറ്റി അവേർനസ് പ്രോഗ്രാം

നവ്യാനുഭവമായി ദുബൈ കെ.എം.സി.സി സൈബർ സെക്യൂരിറ്റി അവേർനസ് പ്രോഗ്രാം

ദുബൈ: സാമൂഹ്യ സാമ്പത്തിക ജീവിതങ്ങൾക്ക് തുരങ്കം വെക്കുന്ന ഹാക്കർമാരെ തിരിച്ചറിയാനും ഹാക്കിംഗിൽ നിന്നുള്ള മുൻകരുതൽ തുടങ്ങിയവയെ കുറിച്ച് പഠിച്ചും മനസിലാക്കിയും ദുബായ് കെ.എം.സി.സി എം.ടെക് കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിച്ച സൈബർ സെക്യൂരിറ്റി അവേർനസ് പ്രോഗ്രാം പ്രവർത്തകർക്ക് നവ്യാനുഭവമായി. ദുബൈ വാട്ടർ കനാൽ പ്രോജക്ട് ഉൾപ്പെടെ നടപ്പാക്കിയ എം.ടെക് എന്ന കമ്പനി പ്രതിനിധികളാണ് പ്രോഗ്രാം നിയന്ത്രിച്ചതും ബോധവൽക്കരണം നടത്തിയതും.

കേബ്‌ളിങ്, സി.സി.എൻ.എ, സി.സി.എൻ.പി, സി.സിഐഇ, ടീച്ചേഴ്‌സ് ട്രൈനിങ്, മാനേജ്‌മെന്റ് സ്‌ക്കിൽ സെറ്റ്, സൈബർ സെക്യൂരിറ്റി അവേർനസ് തുടങ്ങിയ വിഷയത്തിൽ ട്രെയിനിങ് നൽകുന്നതിൽ 25 വർഷമായി കർമപഥത്തിലുള്ള സ്ഥാപനമാണ് എം.ടെക്. ഒൺലൈൻ സാമ്പത്തിക വിനിമയം എങ്ങിനെയാണ് ഹാക്ക് ചെയ്യുന്നത്, ഹാക്കർമാർ ബാങ്ക് എകൗണ്ടിൽ നിന്ന് എകൗണ്ട് ഹോൾഡറുടെ അനുമതിയില്ലാതെ പണം പിൻവലിക്കുന്നതെങ്ങനെ, ഇതിനെതിരിലുള്ള മുൻകരുതൽ എന്തൊക്കെ ഒൺലൈൻ ഷോപ്പിംഗിന്റെ ഭവിഷ്യത്തുകൾ എന്തൊക്കെ ഫ്രീ വൈ ഫൈയുടെ ഗുണ, ദോഷങ്ങൾ എന്തെല്ലാം തുടങ്ങിയ കാലിക പ്രസക്തമായ പല വിഷയങ്ങളും ചർച്ച ചെയ്തുകൊണ്ടായിരുന്നു പ്രോഗ്രാം മുന്നോട്ട് പോയത്.

വ്യക്തിപരമായും ഔദ്യോഗികമായുമുള്ള ഡാറ്റകൾ എങ്ങിനെയാണ് സിസ്റ്റത്തിൽ സൂക്ഷിച്ച് വെക്കേണ്ടതും, ആവശ്യമില്ലാത്ത ഇ-മെയിലുകൾ വരുന്നത് ജാഗ്രതയോടെ കാണേണ്ടതാണെന്നും അതിനു പ്രതിവിധി പഠിച്ചിരിക്കേണ്ടത് അനിവാര്യമാണെന്നും എം.ടെക് കമ്പനിയുടെ കോർപ്പറേറ്റ് ട്രെയ്‌നിങ് മാനേജർ ഷീബ.എസ്.കുമാർ പറഞ്ഞു.

നേരിട്ടുള്ള ആശയ വിനിമയ രീതിയിൽ നടന്ന ക്ലാസ് പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായതായിരുന്നു.ഷീബാ എസ് കുമാറിന് ഒപ്പം സീനിയർ ഫാക്കൽറ്റി കലൈ സെൽവി, അസിസ്റ്റന്റ് ട്രെയ്‌നർ അൽക്ക, സെൻട്രൽ ഹെഡ് രബീഷ് എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്.മൈ ഫ്യൂച്ചർ വിങ് ചെയർമാൻ അഡ്വ: സാജിദ് അബൂബക്കർ ആമുഖാവതരണം നടത്തി.ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ,ആക്ടിങ് ജന:സെക്രട്ടറി ഇസ്മായിൽ ഏറാമല,സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി,ആവയിൽ ഉമ്മർ,ഹുസൈനാർ തൊട്ടുംഭാഗം,എൻ.കെ ഇബ്രാഹിം,എം.എച്ച് മുഹമ്മദ് കുഞ്ഞി,അഷറഫ് കൊടുങ്ങല്ലൂർ എന്നിവർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP