Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആറാമത് ഏകത നവരാത്രിമണ്ഡപം സംഗീതോത്സവത്തിന് തുടക്കമായി

ആറാമത് ഏകത നവരാത്രിമണ്ഡപം സംഗീതോത്സവത്തിന് തുടക്കമായി

ഷാർജ: ആറാമത് ഏകത നവരാത്രിമണ്ഡപം സംഗീതോത്സവത്തിന് ഷാർജ റയാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ തുടക്കമായി. 21 വൈകുന്നേരം നടന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ കോൺസുൽ (കോൺസുലർ ആൻഡ് ലേബർ) സുമതി വാസുദേവും മുഖ്യാതിഥി ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഏകത ജനറൽ സെക്രെട്ടറി പികെ ബാബു സ്വാഗതപ്രസംഗം നടത്തി. ഏകത പ്രസിഡണ്ട് സിപി രാജീവ് കുമാർ അധ്യക്ഷത വഹിച്ചു. നവരാത്രിമണ്ഡപം മുഖ്യ ഉപദേഷ്ടാവ് സജിത്കുമാർ പികെ,  മണികണ്ഠൻ മേലോത്ത്, ഷൈലജ ഉദയ്, ഏകതാ ജനറൽ കൺവീനർ സി എൻ ഹരികുമാർ, ഏകത ട്രെഷറർ വിനോദ് നമ്പ്യാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഏകത നവരാത്രിമണ്ഡപത്തിന്റെ തുടക്കം മുതൽ മുഖ്യരക്ഷാധികാരി ആയിരുന്ന ഡോ. വി വിശ്വനാഥനെ ചടങ്ങിൽ അനുസ്മരിച്ചു. ചടങ്ങിൽ മുഖ്യ അതിഥി ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് ആശംസപ്രസംഗം നടത്തി. ഏകത ട്രെഷറർ വിനോദ് നമ്പ്യാർ നന്ദിപ്രകടനം നടത്തി.

നവരാത്രി മണ്ഡപത്തിൽ നടന്ന പരിപാടികൾ- വീണാവാദനം വെങ്കിടേഷ്, കുമാരി അനാമിക ജയൻ അരങ്ങേറ്റം നടത്തി. ബാംഗ്ലൂർ ബ്രെദേർസ് (ഹരിഹരൻ എംബി & ഹരി അശോക്) മണ്ഡപത്തിൽ ഒന്നാം ദിവസത്തെ സ്വാതിതിരുനാൾ നവരാത്രി കൃതി സമർപ്പണം നടത്തി. പക്കമേളത്തിൽ ശ്രീ നെടുമങ്ങാട് ശിവാനന്ദൻ (വയലിൻ), ടി വി കെ കമ്മത്ത്(മൃദംഗം), തൃപ്പൂണിത്തുറ കണ്ണൻ (ഘടം ) എന്നിവർ അകമ്പടി സേവിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP