Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സീതിഹാജി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് മാർച്ച് 17ന്

സീതിഹാജി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് മാർച്ച് 17ന്


സീതിഹാജി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് മാർച്ച് 17ന്

ദുബൈ: ഫുട്‌ബോൾ പ്രേമികളായ പ്രവാസി മലയാളികൾക്ക് ഏറനാടൻ ഫുട്‌ബോൾ മാമാങ്കത്തിന്റെ വേദിയൊരുക്കി ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന പതിനൊന്നാമത് സീതിഹാജി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് മാർച്ച് 17ന് വെള്ളിയാഴ്ച അൽ വസൽ സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ വച്ച് നടക്കും.

യു.എ.ഇയിലെ പ്രമുഖരായ മലയാളി താരങ്ങൾ അണിനിരക്കുന്ന ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. കഴിഞ്ഞ പത്ത് വർഷങ്ങളിലായി വൻ ജനപങ്കാളിത്തത്തോടെ ആണ് ടൂർണമെന്റ് നടന്നിരുന്നത്. ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നൗഷാദ് തീമ ഗ്രൂപ്പ്, മുസ്തഫ അൽ കത്തൽ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.

ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ,വൈസ് പ്രസിഡന്റ് മുസ്തഫ തിരൂർ, ജില്ലാ നേതാക്കളായ ചെമ്മുക്കൻ യാഹുമോൻ,പി.വി നാസർ,മുസ്തഫ വേങ്ങര,ഇ.ആർ.അലി മാസ്റ്റർ,അബൂബക്കർ ബി.പി അങ്ങാടി,കെ.പി.എ സലാം, നിഹ്മതുള്ള മങ്കട,ജമാൽ മഞ്ചേരി,കുഞ്ഞുമോൻ എരമംഗലം,ഒ.ടി സലാം,ജലീൽ കൊണ്ടോട്ടി,ഹംസു കാവണ്ണയിൽ, കരീം കാലടി,വി.കെ റഷീദ്,ഹംസ ഹാജി മട്ടുമ്മൽ എന്നിവർ സംബന്ദിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP