Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റീട്ടെയിൽ മേഖലയിൽ വമ്പൻ പദ്ധതികളുമായി ഷാർജ

റീട്ടെയിൽ മേഖലയിൽ വമ്പൻ പദ്ധതികളുമായി ഷാർജ

സുസ്ഥിരമായ വികസന സങ്കൽപ്പങ്ങൾക്ക് ആക്കം കൂട്ടുന്ന പുതിയ പദ്ധതികളുമായിഷാർജ. ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റിയുടെ (ശുറൂഖ്)നേതൃത്വത്തിൽ, കുവൈറ്റ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മബാനിയുമായിചേർന്ന് മുഗൈദർ പ്രദേശത്താണ് പുതിയ പ്രൊജക്റ്റ് ഒരുക്കുന്നത്. അൽ ഖസ്ബയിൽനടന്ന ചടങ്ങിൽ ശുറൂഖ് ചെയർപേഴ്‌സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽഖാസിമിയും മബാനീ ബോർഡ് ചെയർമാൻ മുഹമ്മദ് അബ്ദുൽ അസീസ് അൽശായയും ഇത് സംബന്ധിച്ചുള്ള ധാരണാപത്രം ഒപ്പു വെച്ചു.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനോട് ചേർന്നുള്ള പ്രദേശത്തു 65000ചതുരശ്ര മീറ്ററിൽ ഒരുങ്ങുന്ന വികസന പദ്ധതി ടൂറിസം - റീട്ടെയിൽ മേഖലകളിൽപുത്തനുണർവ്വ് പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യു.എ.ഇ.നിവാസികൾക്കും സന്ദർശകർക്കും ഒരേപോലെ ആസ്വദിക്കാവുന്ന തരത്തിൽ ലോകോത്തരബ്രാൻഡുകൾ അണിനിരക്കുന്ന റീട്ടെയിൽ കേന്ദ്രങ്ങൾ, റെസ്റ്ററന്റുകൾ, കോഫീഷോപ്പുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ ഇവിടെയൊരുക്കും. വിനോദസഞ്ചാരമേഖലക്ക് പുതിയ സാധ്യത പകരുന്നതോടൊപ്പം നിക്ഷേപകർക്കും പുതിയ പദ്ധതിവാതിൽ തുറന്നിടുന്നുണ്ട്. മാബനീയുടെ നേതൃത്വത്തിലാവും പ്രവർത്തനം.

''ഷാർജയുടെ നിക്ഷേപ സാധ്യതകൾ ലോകത്തിനു മുൻപിൽഅവതരിപ്പിക്കുകയാണ്ഞങ്ങളുടെ ലക്ഷ്യം. ഇതുപോലെയുള്ള നിർണായക കൂട്ടുകെട്ടുകൾ ഇത്തരംശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നു. ഷാർജയുടെ സുസ്ഥിര വികസന കാഴ്ചപ്പാടുകളോട്‌ചേർന്ന് നിൽക്കുന്ന പുതിയ പദ്ധതിയിൽ മബാനീ പോലുള്ള പരിചയ സമ്പന്നരോടൊപ്പംചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്'' - ശുറൂഖ്ചെയർപേഴ്‌സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. യുഎഇയിലെനിക്ഷേപ സൗഹൃദകേന്ദ്രമായ ഷാർജയിലെ പദ്ധതി വളർച്ചയിലേക്കുള്ള വലിയൊരുകാൽവെപ്പാകുമെന്നാണ് കരുതുന്നതെന്ന് മബാനീ ബോർഡ് ചെയർമാൻ മുഹമ്മദ് അബ്ദുൽഅസീസ് അൽഷായ പറഞ്ഞു.

കുവൈറ്റിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനികളിലൊന്നാണ് മബാനീ.അവന്യു റിയാദ്, അവന്യു അൽ ഖോബാർ, അവന്യു കുവൈറ്റ് തുടങ്ങിയ ലോകോത്തര പദ്ധതികൾക്ക് നേതൃത്വം കൊടുക്കുന്ന മബാനിയുടെ ഷാർജയിലെ പദ്ധതി യുഎഇയിലെറീട്ടെയിൽ നിക്ഷേപ രംഗത്തെ തന്നെ ഏറ്റവും നിർണായകമായ ഒന്നായിട്ടാണ്കരുതപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP