Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള ലോകസഭ 'അംഗീകൃത സംഘടനകളോടുള്ള സർക്കാർ അവഗണ പ്രതിഷേധാർഹം; ഇൻകാസ് ഫുജൈറ

ഫുജൈറ : കേരളത്തിലെ ഇടതുപക്ഷ സർക്കാർ കൊട്ടിഘോഷിച്ചു നടത്തുന്ന 'കേരളലോകസഭ ' രൂപീകരണത്തിൽ പതിറ്റാണ്ടുകളായി സാധാരണ പ്രവാസി കൾക്കിടയിൽപ്രവർത്തിക്കുന്ന വ്യക്തികളെയും അംഗീകൃത സംഘടനകളെയും അവഗണിച്ചു. കടലാസ് സംഘടനകളെയും ഇഷ്ടക്കാരെയും കുത്തി നിറച്ചു പ്രഹസനമാക്കിമാറ്റിയെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു.

മുഖ്യമന്ത്രി യുടെ ദുബായ് പ്രഖ്യാപനങ്ങൾക്കു ഒരു വർഷം പൂർത്തിയായിട്ടും
ഒരു തുടർ നടപടിയും ഉണ്ടായിട്ടില്ല എന്നതിന്റെ ജാള്യം തീർക്കാനും കണ്ണിൽ
പൊടിയിടാനുമാണോ ഇപ്പോഴത്തെ നീക്കമെന്ന് സംശയമുണ്ട്. പ്രവാസികൾക്കിടയിൽഒരു ചലനവും സർക്കാർ നടപടി ഉണ്ടക്കിയിട്ടില്ല . അധികാരത്തിലെത്തി രണ്ടുവർഷമായിട്ടും പ്രവാസികൾക്കായി ഒന്നും ചെയ്യാത്ത സർക്കാർ, നോർക്കയുടെപ്രവർത്തനം തകിടം മറിക്കുകയും പ്രവാസി കമ്മീഷൻ ഇല്ലാതാകാനുംപോകുകയുമാണ്. എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകുന്നതിൽ സർക്കാർപരാജയപ്പെട്ടുവെന്നും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സർക്കാരിൽനിന്നും കാര്യമായ പ്രതീക്ഷക്കു വകയില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP