Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആവേശത്തിരയിയിളക്കി ഫുജൈറയിൽ ഉമ്മൻ ചാണ്ടിയുടെ ആദ്യ സന്ദർശനം

ആവേശത്തിരയിയിളക്കി ഫുജൈറയിൽ ഉമ്മൻ ചാണ്ടിയുടെ ആദ്യ സന്ദർശനം

ഫുജൈറ: കേരളത്തിൽ ഇന്ന് കാണുന്ന പുരോഗതിക്കും മാറ്റങ്ങൾക്കും പ്രവാസിമലയാളിക കൾക്കുള്ള വലിയപങ്കുള്ളതായും രാജ്യം അവരോടു ഏറെ കടപ്പെട്ടിരിക്കുന്നു വെന്നും ലോകത്തുതന്നേ ശ്രദ്ധേയമായ സാന്നിധ്യമറിയിക്കാൻ മലകയാളികക്കായിട്ടുണ്ടെന്നും മുന്മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായഉമ്മൻ ചാണ്ടി.

വിദ്യാഭ്യാസരംഗത്തു മിടുക്കനായ വിദ്യാർത്ഥികളെപ്രോത്സാഹിപ്പിക്കാനും മറ്റു മേഖലയിലും ഇൻകാസ് ഫുജൈറ നടത്തുന്നപ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്നും അവരുടെ പ്രവർത്തനങ്ങൾപ്രവാസി ഹൃദങ്ങളിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞിട്ടുണ്ടെ ന്നത്തിന്റെതെളിവാണ് ഇവിടെ എത്തിച്ചേർന്ന ജനക്കൂട്ടവും അവരുടെ ആവേശവുമെന്നും അദ്ദേഹം പറഞ്ഞു. ആറാമത് ഇൻകാസ് ഫുജൈറ അക്കാദമിക്ൾ അവാർഡുകൾ വിതരണം സാഹിത്‌കൊണ്ട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

യു എ ഇ യുടെ വടക്കു കിഴക്കൻ മേഖലയിലുള്ള അഞ്ചു സ്‌കൂളുകളിൽ നിന്നായി 61വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകി. വിവിധ മേഖലയിൽ വ്യക്തി മുദ്രപതിപ്പിച്ച 13 വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു. ഷെയ്ഖ് ഹമദ്അബ്ദുള്ള ഹമദ് അൽ ശർഖി , മുൻ യു എ ഇ മന്ത്രി ഡോക്ടർ മുഹമ്മദ് സയീദ് അൽകിന്ദി തുടങ്ങിയവർ വിശിഷ്ട്ടാതിഥി കളായി പങ്കെടുത്തു.

ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ജോജു മാത്യു സ്വാഗതം പറഞ്ഞു.മുഖ്യാതിഥിയായി പങ്കെടുത്ത മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവാർഡുകൾവിതരണം ചെയ്തു. ഇടവാ സൈഫ് , ടി എ രവീന്ദ്രൻ, ഡോക്ടർ കെ സി ചെറിയാൻ,രവിശങ്കർ, അഡ്വക്കേറ്റ് ഹാഷിക്, പുന്നക്കൻ മുഹമ്മദാലി, ടി ആർസതീഷ്‌കുമാർ,ഷാജി പെരുമ്പിലാവ്, പി സി ഹംസ, എൻ ആർ മായിൻ ,സാമുവൽ വർഗീസ്,നാസർ പറമ്പിൽ, നാസർ പാണ്ടിക്കാട്, സവാദ് യൂസുഫ്, മനാഫ്, സന്തോഷ് കെമത്തായി, വത്സൻ, അഡ്വക്കേറ്റ് നസ്രുദീൻ, കെ എം സിസി പ്രസിഡന്റ് യൂസുഫ്മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. ഇൻകാസ് കലാവിഭാഗം അവതരിപ്പിച്ചകലാപരിപാടികളും ഗാനമേളയും ഉണ്ടായിരുന്നു.

മണിക്കൂറുകൾ നീണ്ട പരിപാടിയിൽസ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഉമ്മൻ ചാണ്ടിയെ ഒന്ന് കാണാനും സെൽഫി എടുക്കാനും തിക്കും തിരക്കുംനിയന്ത്രിക്കാൻ സംഘാടകർ നന്നേ പാടുപെവേണ്ടി വന്നു. ഇരിപ്പിടങ്ങൾലഭിക്കാതെയും ഹാളിൽ കടക്കാൻ കഴിയാതെയും നിരവധി ആളുകൾ പുറത്തുംതടിച്ചുകൂടിയിരുന്നു. ഫുജൈറയിൽ ചരിത്രം സൃഷ്ട്ടിച്ചു കൊണ്ടാണ് ഉമ്മൻ ചാണ്ടിയയുടെസന്ദർശനവും അവാർഡ് ദാന പരിപാടിയും കടന്നു പോയത്. അധികാരത്തിൽ നിന്നുംമാറി നിൽക്കുമ്പോഴും ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടനേതാവാണ് എന്ന് ഒന്നു കൂടി തെളിയിക്കുന്ന തായിരുന്നു അദ്ദേഹത്തിന്റെ ഫുജൈറസന്ദർശനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP